🦋 THE TITALEE OF LOVE🦋: ഭാഗം 60

the titalee of love

രചന: സൽവ

 അവൾ തന്റെ ഉള്ളിലുള്ള സംശയങ്ങൾ ഹസ്രത്തിന് നേരെ നിരത്തി… അവളുടെ ഹസ്രത്തിൽ പുഞ്ചിരി അല്ലായിരുന്നെന്ന് അവൾ ശ്രദ്ധിച്ചിരുന്നു… "തിതലീ വേൾഡ്.. നീ പറഞ്ഞത് പോലെ ഭൂമിക്ക് പുറത്തുള്ളൊരു സ്ഥലമാണ്.. പക്ഷേ ഈ തിതലീ ഗ്രാമം ഭൂമിയിൽ തന്നെയാണ്.. റെഗുലകൾ മരണപ്പെട്ടാൽ തിതലീ വേൾഡിൽ എത്തും… ഈ ബംഗ്ലാവ് വർഷങ്ങൾക് മുൻപ് ഉണ്ടാക്കപ്പെട്ടതാണ്.. ഏകദേശം സുൽത്താനെറ്റ് കാലഘട്ടത്തിൽ.. നിർമ്മിക്കപ്പെട്ടത് യദാർത്ഥ മാർബിലിന്റെ കല്ലുകൾ കൊണ്ടായിരുന്നു… ഇന്ത്യൻ ചരിത്ര സ്മാരകങ്ങളുടെ കൂട്ടത്തിൽ എണ്ണപ്പെടാത്ത ഹൈദരാബാദ് നഗരത്തിലെ തന്നെ ഏറ്റവും അത്ഭുതങ്ങൾ നിറഞ്ഞത് ഇതായിരുന്നു… ഒരുപാട് റെഗുലകൾ ഭൂമിയുടെ പലയിടങ്ങളിലും ജനിച്ചു മരിച്ചു.. അതിൽ പെട്ട ഒരാളായിരുന്നു ഈ കൊടും കാട്ടിൽ ആരും കാണാത്ത വിതം ഇങ്ങനെയൊരു ബംഗ്ലാവ് സൃഷ്ടിച്ചത്… ഭൂമിയിലെ റെഗുലകൾ എങ്ങനെയൊക്കെയോ ഇവിടെ എത്തിപ്പെട്ടു… അങ്ങനെ അഗ്നിഹോത്രി ബംഗ്ലാവ് റെഗുലകൾക് തികയാതെ വന്നു.. അങ്ങനെ ഈ കാട്ടിൽ ഒരു ഗ്രാമം സൃഷ്ടിക്കപ്പെട്ടു.. തിതലീ ഗ്രാമം.. ഇവിടെ ചുവന്ന റെഗുലകളും നീല റെഗുലകളും ഉണ്ട്… നീല റെഗുലകൾ തിതൽ എന്ന ഹോത്രി മാണിക്യം എന്നറിയപ്പെടുന്ന രത്നത്തെ സംരക്ഷിക്കാൻ ഉത്തരവാദിത്തം ഉള്ളവർ ആയിരുന്നു..

ആ രത്നത്തിന് എന്തെങ്കിലും പറ്റിയാൽ പിന്നീട് ഭൂമിയിൽ റെഗുലകൾക് ജീവിക്കാൻ കഴിയില്ല… ചുവന്ന റെഗുലകൾ അതിനെ നശിപ്പിക്കാൻ ശ്രമിക്കാറില്ല… പക്ഷേ ഈ ഹോത്രി മാണിക്യം കൈ വശം വെക്കാൻ എല്ലാവർക്കും വാശി ആയിരുന്നു.. കാരണം അത്‌ കൈവശം ഉള്ള റെഗുലകളുടെ ശക്തി കൂടും… അത്‌ കൊണ്ട് ഇടക്ക് അതും പറഞ്ഞുള്ള വഴക്കുകൾ റെഗുലകൾ തമ്മിലുണ്ടാവും.. നല്ല റെഗുലകളും ചീത്ത റെഗുലകളും തമ്മിലുള്ള ഏറ്റവും വലിയ പ്രത്യേകത എന്തെന്ന് വെച്ചാൽ.. നല്ല റെഗുലകളുടെ ശക്തി ദുഷിച്ച മനുഷ്യന്മാർ മാത്രമേ ഉപദ്രവിക്കുകയുള്ളു… പക്ഷേ ചീത്ത റെഗുലകളുടെ ശക്തി എല്ലാവരെയും ഉപദ്രവിക്കും.. അങ്ങനെ സാധാരണ മനുഷ്യരെ പോലെ ഞങ്ങളും ജീവിച്ചു.. അന്ന് എല്ലാ മനുഷ്യരും കാടുകളിൽ തന്നെ ആയത് കൊണ്ട് തന്നെ റെഗുലകളുടെ ഈ സ്ഥലം സാധാരണമായ എല്ലാവർക്കും തോണിയുള്ളു….വർഷങ്ങൾ കഴിഞ്ഞു.. ശാസ്ത്രം സാങ്കേതിക വിദ്യ വളർന്നു വന്നു.. കാടുകൾ നഗരങ്ങൾ ആയിട്ട് മാറി.. ഇതും നഗരമാക്കി മാറ്റാൻ നോകിയെങ്കിലും പ്രകൃതി നശിപ്പിക്കുന്നതോർത്തു ഇവിടെ ഇങ്ങനെ തന്നെ അവശേഷിച്ചു.. എങ്കിലും ഇവിടെയുള്ള കുട്ടികൾ പൊതു വിദ്യാലയങ്ങളിൽ പോവാറുണ്ടായിരുന്നു.. കാരണം അന്ന് പഠിക്കണം എങ്കിൽ അതികം രേഖകൾ വേണമായിരുന്നില്ല…

അങ്ങനെ ഞാൻ റാണിയായിരുന്ന സമയം.. ഇവിടത്തെ ജനങ്ങൾ അത്യാവശ്യം സുഖത്തോടെ ആയിരുന്നു ജീവിച്ചത്.. ഞങ്ങള്ക്ക് ജോലികൾക്കു പോവാൻ പറ്റുമായിരുന്നു… അത്‌ കൊണ്ട് തന്നെ ഞങ്ങൾക്കും ഭക്ഷണം ലഭിക്കുമായിരുന്നു.. ഏകദേശം ഒരു എട്ട് വർഷങ്ങൾക് മുന്നേ.. ജോലി ചെയ്യണം എങ്കിൽ രേഖകൾ വേണമെന്ന നിയമം വന്നു.. എവിടെയും ഒരു ഗ്രാമം ആയിട്ട് രജിസ്റ്റർ ചെയ്യാത്ത ഈ നാട്ടിൽ ഉള്ള ആളുകൾക്കു ജോലി ചെയ്യാൻ പറ്റിയില്ല.. ഞാൻ മുൻകൈ എടുത്ത് ഈ സ്ഥലം രജിസ്റ്റർ ചെയ്യാൻ പോയി..അന്നവിടത്തെ ഉദ്യോഗസ്ഥൻ സ്ഥലം രജിസ്റ്റർ ചെയ്തു തരാമെന്ന് പറഞ്ഞു.. പക്ഷേ അതിന് പകരമായിട്ട് അയാൾക് ഹോത്രി മാണിക്യം വേണ്ടിയിരുന്നു.. ഞങ്ങളെ സംബന്ധിച്ചു ഭക്ഷണത്തെക്കാൾ പ്രാധാന്യം അതായിരുന്നു.. അന്നവിടെന്ന് ഇറങ്ങി ഞങ്ങൾ കാട്ട് പയങ്ങൾ കഴിക്കാം എന്ന് തീരുമാനിച്ചു.. ഫലങ്ങളിൽ എല്ലാം പ്രോട്ടീനുകളും ഇല്ലല്ലോ.. അത്‌ പോലെ തന്നെ ഇത്രയും വലിയ ജനതക്ക് തികയുന്ന ഭക്ഷണങ്ങൾ ഇവിടെ ഇല്ലായിരുന്നു.. ഇവിടെ ഉള്ളവർ പട്ടിണിയിലേക്ക് തള്ളപ്പെട്ടു.. ആശുപത്രിയിൽ പോലും വേണ്ട രേഖകൾ ഇല്ലാത്തത് കൊണ്ട് ചികിത്സ കിട്ടാതെ വന്നു… മനുഷ്യത്തെക്കാൾ വലുത് ജനങ്ങൾക് രേഖകൾ ആയിരുന്നു.. ആരും ഞങ്ങളെ തിരിച്ചറിഞ്ഞില്ല..

എങ്കിലും എല്ലാ ദിവസവും ഞാൻ ഓഫീസുകൾ കയറി ഇറങ്ങി.. അധികപേർക്കും പണം വേണമായിരുന്നു.. അല്ലാത്തവർക്ക് ഹോത്രി മാണിക്യം.. മറ്റു ചിലർ ഗ്രാമത്തിലെ സ്ത്രീകളുടെ മാനത്തിന് വരേ വില പറഞ്ഞു… എത്ര ക്രൂരർ ആണീ നഗര വാസികൾ..നഗരത്തിൽ ഇറങ്ങിയ ഞങ്ങളുടെ കുഞ്ഞുങ്ങളെയും മറ്റും തീവ്രവാദികൾ എന്ന പേര് പറഞ്ഞു കൊന്ന് കളഞ്ഞു.. ചോദിക്കാൻ ചെന്നാൽ രേഖകൾ ഇല്ലാത്ത ഞങ്ങളുടെ പക്ഷത്തു നിയമം നിൽക്കില്ലല്ലോ.. ഇത്രയും കാലം ഭൂമിയിൽ ഇല്ലെന്ന് അവർ വാദിക്കുന്ന സ്ഥലം പെട്ടെന്നേങ്ങനെ പൊട്ടി മുളച്ചു എന്ന ചോദ്യത്തിന്റെ ഉത്തരം ഞങ്ങൾ എങ്ങനെ തെളിയിക്കാനാ....? ഞങ്ങള്ക്ക് വിജയിക്കണമെങ്കിൽ പുതിയൊരു നേതാവ് ആവശ്യമായിരുന്നു..ഞങ്ങൾ കാത്തിരുന്നു.. എങ്കിലും ഞങ്ങള്ക്ക് വേണ്ടി വാതിക്കാൻ ആരെങ്കിലും വേണ്ടിയിരുന്നു.. അതാണ് ദിവ്യ.. അവളുടെ അനുജത്തി regula ആണ്.. അങ്ങനെയാണ് രണ്ട് വർഷങ്ങൾക് മുൻപ് അവൾ ഇവിടെ എത്തി പെട്ടത്.. അവൾക് സ്വന്തമായിട്ട് രേഖകൾ ആദ്യമേ ഉള്ളവർ ആയത് കൊണ്ട് അവൾ ഞങ്ങള്ക്ക് വേണ്ടി പഠിക്കാൻ പോയി..അവളെന്നും എന്നോട് ഇരു കണ്ണുകളും വിവിധ നിറങ്ങൾ ഉള്ള പെൺകുട്ടിയെ കുറിച് പറയാറ് ഉണ്ടായിരുന്നു..

ഇന്ന് നിന്നെ കണ്ടപ്പോൾ തന്നെ എനിക്ക് ണീ ഒരു regula ആണെന്ന് തോന്നി.. അങ്ങനെയാണ് നിന്നെയിങ്ങോട്ട് കൊണ്ട് വന്നത്.. ഞങ്ങളുടെ നേതാവാണ് നീ… ഞങ്ങള്ക്ക് ഭക്ഷണം വേണം.. ഞങ്ങളുടെ കുട്ടികൾക്കു പഴയത് പോലെ വിദ്യാഭ്യാസം വേണം.. ഞങ്ങളെ ഒരാൾ നിയന്ത്രിക്കണം.. അതെല്ലാം നേടി തരേണ്ടത് നീയാണ്.. ഇപ്പോൾ നിനക്ക് തോന്നുന്നുണ്ടാവും ഞങ്ങൾ അത്ഭുത ശക്തികൾ ഉള്ളവരല്ലേ.. ഞങ്ങള്ക്ക് അത്‌ കൊണ്ട് എന്തെങ്കിലും ചെയ്‌താൽ പോരെ എന്ന് … ഞങ്ങളുടെ ശക്തികൾ കൊണ്ട് ഈ കാര്യത്തിൽ ഞങ്ങളെന്ത് ചെയ്യാൻ.. ഇനി നഗരത്തിൽ ഉള്ള ഏതെങ്കിലും ദുഷിച്ചയാളെ ഞങ്ങൾ കൊന്നാൽ തീവ്രവാദികൾ എന്ന് മുദ്രകുത്തപ്പെടും.. ഇത്രയും കാലം അവർ കണ്ടില്ലെന്ന് നടിച്ച ഈ സ്ഥലം അവർ കണ്ട് പിടിക്കും.. പേര് തീവ്രവാദി സങ്കേതം എന്നാകും.. ഞങ്ങളെ എല്ലാവരെയും അവർ കൊന്ന് കളയും.. ഒന്നും അറിയാത്ത ആ പിഞ്ച് കുഞ്ഞുങ്ങളെ വരേ..!" അവർ പറഞ്ഞു നിർത്തി.. ഖിസ്മത്തിലെ ഒരുപാട് ചോദ്യങ്ങൾക് ഉത്തരം ലഭിച്ചിരുന്നു.. എങ്കിലും ചിലതിനു ഉത്തരമില്ലായിരുന്നു.. "അപ്പോൾ ഇവിടത്തെ കുട്ടികൾക്കു ആർക്കും വിദ്യാഭ്യാസം ഇല്ലേ…" "ഉണ്ട്… രേഖകളിൽ ഇല്ലാ… എങ്കിലും ഇവർക്ക് പ്രാഥമിക അറിവുകൾ ഉണ്ട്.. ഞാൻ sslc കഴിഞ്ഞ ശേഷമായിരുന്നു ഇവിടെ എത്തിയത്.. എനിക്കറിയാവുന്നത് ഞാൻ പറഞ്ഞു കൊടുക്കും…"

ഹസ്രത് പറഞ്ഞു നിർത്തി.. "ഞാനുണ്ടാകും നിങ്ങളുടെ കൂടെ.. നിങ്ങളുടെ കൂടെ നിൽക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ പൊരുതി നിങ്ങളുടെ ആവശ്യങ്ങൾ നേടിയെടുത്തു തന്നിരിക്കും.." ഹസ്രത്തിന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ടവൾ അവർക്ക് വാക്ക് കൊടുത്തു..അങ്ങനേ അവൾ ഖിസ്മയായി.. മാളുവിന്റെ വിളി കേട്ട് എല്ലാവരും അവളെ അങ്ങനെയായിരുന്നു വിളിക്കാർ… പിറ്റേ ദിവസം അവളുടെ വീട്ടുകാർ ആ നഗരത്തുലേക്ക് വന്നു.. അവൾക് വേണ്ടപ്പോൾ അവരെ പോയി കാണാമായിരുന്നു… അവിടെയുള്ള ഓരോ മനുഷ്യർക്കും വേണ്ടി പൊരുതി അവർക്ക് സിറ്റിസൺ ഷിപ് വാങ്ങി കൊടുത്തു.. തിതലീ ഗ്രാമം പഞ്ചായത്തിന്റെ ഭാഗം ആക്കപ്പെട്ടു.. അവിടത്തെ കുട്ടികൾക്കു പോഷകാഹാരങ്ങൾ നൽകി.. കുട്ടികൾക്കു വിദ്യാഭ്യാസം നൽകി.. അങ്ങനേ സാധാരണ മനുഷ്യരെ പോലെ അവരും ആയി തീർന്ന്… ഹസ്രത് പറഞ്ഞത് പോലെ അഗ്നാ ഉത്സവം നടന്നു.. അവരുടെ നല്ല ഒരു നേതാവായിട്ട് അവൾ മാറി.. ഇതിനിടക്ക് അവൾ അമയ്നിനെ തേടി ഫ്ലാറ്റിൽ പലപ്പോൾ ആയിട്ട് പോയിരുന്നെങ്കിലും അവനെ കുറിച്ച് ഒരറിവും ഇല്ലായിരുന്നു… ആ നഗരം മുഴുവൻ അവൾ അവന് വേണ്ടി പരതിയെങ്കിലും ഒന്നും അറിയാൻ സാധിച്ചില്ല.. ദിവസവും നിരാശയോടെ മടങ്ങൽ അവൾക് സാധാരണമായി.

. ഇതിനിടക്ക് ഒരിക്കൽ നുസ്രത് അവളെ അപായപ്പെടുത്താൻ ശ്രമിച്ചു.. അത്‌ മാളു കണ്ടത് കൊണ്ട് തന്നെ അവൾ രക്ഷപ്പെട്ടു നുസ്രത്തിനെ തടവറയിൽ അടക്കപ്പെട്ടു.. മാളുവിനെ അവൾക് വല്ലാതെ ഇഷ്ടമായിരുന്നു മാളുവിന് തിരിച്ചും..നുസ്രത് ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ അവളെ പുറത്ത് വിട്ടു.. അത്‌ കേട്ട ഫെർനാന്റസ് സന്തോശത്താൽ എന്ത് ചെയ്യണം എന്നറിയാതെ നിന്നു.. തന്നെ തേടി വരുന്ന ചതിയറിയാതെ അവൻ ആര്മാദിച്ചു.. മാസങ്ങൾ കഴിഞ്ഞു… "പേര് ദാവൂദ് അമയ്ൻ… ദേ ഈ ഫോട്ടോയിൽ കാണുന്ന ആളാണ്.." ഖിസ്മ തന്റെ കൈയ്യിലുള്ള ഫോട്ടോ ഒരു മധ്യവയസ്കയ്ക്ക് നേരെ നീട്ടി കൊണ്ട് ചോദിച്ചതും അവർ അറിയില്ലെന്ന് പറഞ്ഞു.. അവിടെ കാണുന്ന ഓരോ മനുഷ്യരോടും അവൾ അവനെ കുറിച്ച് അന്വേഷിച്ചു കൊണ്ടിരുന്നു… "നീയെവിടെയാ അമയ്ൻ…" കണ്ണുകൾ നിറച്ചു കൊണ്ട് അടുത്തുള്ള ഒരു ചുവരിൽ ചാരി നിന്നിരുന്നവൾ നിലത്തേക്ക് ഊർന്നു വീണു… കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു കൊണ്ടിരുന്നു.. അവളുടെ ഹൃദയം അവനെ കാണാൻ വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു.. അവൻ എവിടെയാണെന്ന് പോയിട്ട് ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ പോലും അവൾക് തീർച്ചയില്ലായിരുന്നു.. കണ്ണീരിനെ ഒളിപ്പിച്ചു വെക്കാനാവാതെ പൊട്ടി കരഞ്ഞു കൊണ്ടവൾ ഓടി..

ഓരോ നിമിഷവും അവളുടെ ചിന്ത അവനെ കുറിച്ചായിരുന്നു.. അവനിൽ നിന്ന് അകന്ന ശേഷം അവൾക് അവനോടുള്ള പ്രണയത്തിന്റെ കൂടിയതെന്ന് അവൾ തിരിച്ചറിയുകയായിരുന്നു.. അകലുമ്പോൾ മധുരമേറുന്നതാണ് പ്രണയം എന്നാണല്ലോ..!! അവനെ കുറിച്ചോർത്തു അവൾക് ഭക്ഷണം പോലും വേണ്ടെന്നായി.. നൃത്ത ചുവടുകൾ വെക്കുമ്പോൾ കാലുകൾ അനങ്ങാത്ത പോലെ തോന്നി.. അവളുടെ ചിലങ്കയുടെ ശബ്ദം കുറയുന്നുണ്ടായിരുന്നു..അവനെന്ന ഓർമയിൽ അവൾ എഴുതി തുടങ്ങി.. ഒരു ദിവസവും അവനെ കുറിച്ച് തോന്നുന്ന വരികൾ അവൾ വെട്ടി കുറിച്ച് കൊണ്ടിരുന്നു…അതവൾക്കൊരു ശീലമായി തീർന്ന്.. എന്നും എഴുതിയ ശേഷം ജനാലക്ക് ഉള്ളിലൂടെ അവനെ പ്രതീക്ഷിച്ചവൾ നോക്കിയിരിക്കും.. അതെ ഇരുത്തത്തിൽ അവൾ ഉറങ്ങി പോവുമായിരുന്നു.. അവൾ എഴുതിയ വരികൾക്ക് മുകളിൽ ഉണ്ടായിരുന്ന അവളുടെ മുടിഴിയകൾ എവിടെ നിന്നെന്നറിയാതെ വന്ന ഇളം കാറ്റിൽ പാറി കളിച്ചു… അവളെയുതിയ വരികൾ വ്യക്തമായി… " *ശരീരങ്ങൾ തമ്മിൽ പിരിഞ്ഞപ്പോൾ ഹൃദയങ്ങൾ തമ്മിലിങ്ങനെ അടുക്കുന്നതെന്തിനാ...?? ഇനിയും അവനുമായി നീ അടുക്കരുതെന്റെ ഹൃദയമേ.. വേദന സഹിക്ക വയ്യാതെ ഒരുപക്ഷെ നീ തന്നെ പൊട്ടി തകർന്നു പോവും..!!*

" ആ വരികൾക്ക് മുകളിലൂടെ ഒരു പേന അവളുടെ കൈ തട്ടി ഉരുണ്ട് പോയി… "നീയെവിടെയാണ് അമയ്ൻ….???" ഉറക്കത്തിൽ പോലും അവളുടെ ചുണ്ടുകൾ അത്‌ മൊഴിയുന്നുണ്ടായിരുന്നു… ആ നീല ശലഭം അവൾക് ചുറ്റും പറന്നു കളിച്ചു.. അവളുടെ ആത്മാർത്ഥ പ്രണയത്തിന് ഏക സാക്ഷി.. അത്‌ ആ നീല ചിത്രശലഭം ആയിരുന്നു.. അവളുടെ പ്രണയം അറിഞ്ഞ പ്രണയത്തിന്റെ ചിത്ര ശലഭം… The Titalee Of Love..!!! പിറ്റേ ദിവസം ദിവ്യ തട്ടി വിളിച്ചതും അവൾ ഞെട്ടിയേണീറ്റു ദിവ്യയെ നോക്കി… " എന്ത് പറ്റി ഖിസ്മാ… അവനെ കിട്ടിയില്ലല്ലേ.. നിന്റേതല്ലേ അവൻ.. നിന്റേത് മാത്രം… അവൻ നിന്നെ തേടി വരാതിരിക്കില്ല… " ദിവ്യ അവളുടെ കൈകളിൽ മുറുകെ പിടിച്ചു പറഞ്ഞതും അവളൊന്നും പറഞ്ഞില്ല മുഖം കഴുകിയ ശേഷം അവൾ കണ്ണാടിയിലേക്ക് നോക്കി.. കണ്ണുകളിൽ പഴയ തിളക്കമില്ല.. ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ആ കണ്ണുകൾ എപ്പോഴും കവാടത്തിന് അടുത്തേക്ക് തന്നെ നീണ്ടു കൊണ്ടിരിക്കും…അവൾ ഒരു ചുവപ്പിൽ കസവുള്ള തുണിയെടുത്ത മുഖം മറച്ചു.. ആ കണ്ണുകൾ മാത്രം വ്യക്തമായിരുന്നു.. ആ കണ്ണുകൾ മനോഹരമാക്കാൻ എന്നവണം ദിവ്യ അവളെ പിടിച്ചിരുത്തി കണ്ണെഴുതി കൊടുത്തു.. അവളൊന്നും പറഞ്ഞില്ല.. ദിവ്യയുടെ കൈകൽ പിടിച്ചു കൊണ്ട് ഹാളിലേക്ക് ഇറങ്ങി..

അവളുടെ സങ്കടങ്ങൾ ജനങ്ങളെ അറിയിക്കാതെ അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തു… "ഖിസ്മാ.." ഹസ്രത്തിനോട് അടുത്ത ഉത്സവ കാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ടിരുന്ന ഖിസ്മത് മാളുവിന്റെ വിളി കേട്ട് അവളെ നോക്കി.. "എന്താ മാളൂസേ.. മുഖം ഒക്കെ വല്ലാതായിട്ടുണ്ടല്ലോ.." അവളുടെ മുഖത്ത് തട്ടി ഒരു പുഞ്ചിരിയോടെ ഖിസ്മ ചോദിച്ചു.. "അവിടെ.. അവിടെയൊരു… മാളൂന്ന് പേടിയാവുന്നു ഖിസ്മാ… " ഭയത്തോടെ മാളു പറഞ്ഞതും ഖിസ്മ അവളുടെ കൂടെ അങ്ങോട്ട് പോയി.. നിലത്ത് രക്തം പുരണ്ട് കിടക്കുന്ന മനുഷ്യ രൂപത്തെ കൈയ്യിൽ എടുത്ത് വെള്ളം മുഖത്തേക്ക് തളച്ചു… മുഖത്തുള്ള രക്തം ഒലിച്ചിറങ്ങിയപ്പോൾ ആ മുഖം വ്യക്തമായിരുന്നു.. "അമയ്ൻ…." ഞെട്ടലോടെ അവളുടെ ചുണ്ടുകൾ ഒരുവിട്ട്.. അവൾ വേഗം തന്നെ അവനെ എടുത്ത് അവരുടെ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ട് പോയി.. _____•🦋 കണ്ണുകൾ വലിച്ചു തുറന്ന അമയ്ൻ ചുറ്റും നോക്കി.. അവന്റെ മനസ്സിലേക്ക് അവസാനമായി ഒരു പുലി അവനെ ഓടിച്ചിട്ട രംഗം തെളിഞ്ഞു വന്നതും വല്ലാത്തൊരു ഭയത്തോടെ അവൻ എല്ലാ ഭാഗത്തേക്കും നോക്കി.. താൻ കിടക്കുന്നത് ഒരു കുടിലിൽ ആണെന്ന് കണ്ടതും അവനിൽ ആശ്വാസം നിറഞ്ഞു.. "ഖിസ്മാ...ആൾക്ക് കുഴപ്പം ഒന്നുമില്ല..നിങ്ങളൊന്ന് ശ്രദ്ധിച്ചാൽ മതി.. മുറിവിൽ മരുന്ന് വെച്ചിട്ടുണ്ട്…"

ഡോക്ടർ മുഖം മറച്ച ഒരു പെൺകുട്ടിയോട് അതെല്ലാം പറഞ്ഞു കൊണ്ട് ഇറങ്ങി പോവുന്നത് അവൻ കണ്ടിരുന്നു.. ആ പെൺകുട്ടി അവർക്കരികിലേക്ക് നടന്നു വന്ന ശേഷം അടുത്തുള്ള ഒരു സ്ത്രീയിലേക്ക് നോക്കി.. "തത്കാലം ഇയാളെ ഞമ്മൾ നോക്കണം.. പുലി പിടിച്ചതാണെന്ന് തോന്നുന്നു… ഭാഗ്യത്തിനാണ് ജീവൻ തിരിച്ചു കിട്ടിയത് അതോണ്ട് നമ്മുടെ ശ്രദ്ധ എപ്പോഴും വേണം.. നമ്മളുടെ അശ്രദ്ധ മൂലം ഒരു നിരപരാധിയുടെയും രക്തം ഇവിടെ വീയരുത്…" ഉറച്ച ആ പെൺ ശബ്ദം അവന് ഇതിന് മുൻപേ എവിടെയോ കേട്ടത് പോലെ തോന്നി… അവൾ അവന്റെ നേരെ തിരിഞ്ഞു.. ഒരു മരുന്നെടുത്ത് മാളുവിന്റെ കൈയ്യിൽ കൊടുത്തു.. "ഇത് പുരട്ടി കൊടുക്കണേ…" അവളുടെ കവിളിൽ തട്ടി അതും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾയും അവൾ അവനിലേക്ക് ഒന്ന് നോക്കുന്നു പോലും ഇല്ലെന്ന് അവൻ ശ്രദ്ധിച്ചിരുന്നു.. അവൾ മുന്നോട്ട് നടന്നതും അവളുടെ ഡ്രസ്സ്‌ അവിടത്തെ കട്ടിലിൽ കുടുങ്ങിയ കാരണം അവൾ തിരിഞ്ഞു നിന്നു അതയിച്ചു.. അപ്പോയായിരുന്നു അവൻ അവളുടെ കണ്ണുകൾ ശ്രദ്ധിച്ചത്… എവിടെയോ കണ്ട് മറന്ന കണ്ണുകൾ.. ഇല്ലാ മറന്നിട്ടില്ല.. എന്റെ ഖിസ്മത്… അവൻ ഞെട്ടലോടെ അവളിലേക്ക് നോകിയെങ്കിലും അവൾ വേഗം പുറത്തേക്ക് നടന്നിരുന്നു..

അവനിൽ എന്തെന്നില്ലാത്ത സന്തോഷവും ഞെട്ടലും ഉടലെടുത്തു…അവൻ തല ചെരിച്ചു തന്നെ തന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന മാളുവിലേക്ക് നോക്കി.. മാളുവിന്റെ വസ്ത്ര ധാരണം കണ്ട അവൻ ഇതൊരു കാട് തന്നെയാണോ എന്ന് സംശയിച്ചു പോയിരുന്നു.. "ആ പോയതാരാ മോളേ…" അവൻ ഖിസ്മത് പോയ വഴിയേ ചൂണ്ടി മാളുവിനോടായി ചോദിച്ചു.. "ഖിസ്മാ…" അവളിൽ നിന്നുള്ള മറുപടി കേട്ട അവൻ ഒന്ന് കൂടെ അങ്ങോട്ട് നോക്കി.. "ഖിസ്മാ എന്ന് പറഞ്ഞാൽ…." "ഖിസ്മയാ മാളുവിന് ഇതെല്ലാം വാങ്ങി തന്നത്.. ഞങ്ങളുടെ റാണിയാ ഖിസ്മ..എന്തൊരു പാവമാണ് ഖിസ്മാ എന്നറിയോ.." അവളുടെ കൈയിയിലെ വളയും മാലയും ഒക്കെ തൊട്ട് കാണിച്ചു കൊണ്ട് അവൾ ഖിസ്മയെ കുറിച്ചുള്ള ഓരോ കാര്യങ്ങളും ഓർത്തെടുത്തു പറഞ്ഞു.. ഖിസ്മത്തിന് സന്തോഷമാണോ സങ്കടം ആണോ എന്നറിയില്ലായിരുന്നു.. അന്നവനെ തെറ്റ് ധരിച്ചു അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ട് പിന്നീട് അവനെ നോക്കാൻ അവൾക്കെന്തോ പോലെ തോന്നി.. പിറ്റേ ദിവസവും അവൾ വന്നിരുന്നു.. അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവിടെയുള്ളവരോട് അവന്റെ അവസ്ഥ ചോദിച്ചറിഞ്ഞു അവൾ തിരിഞ്ഞു.. "നസീറാ…" പിന്നിൽ നിന്നുള്ള അവന്റെ വിളി കേട്ടതും തിരിഞ്ഞു നടന്നിരുന്നവളുടെ കാലുകൾ ഒരു നിമിഷത്തേക്ക് നിശ്ചലം ആയെങ്കിലും അവൾ ദൃതിയിൽ മുന്നോട്ട് നടന്നു… പുറത്തിറങ്ങിയതും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു..

താൻ തേടിയത് തന്നെ തേടി വന്നതിൽ ഉള്ള സന്തോഷം ആയിരുന്നു അവളിൽ..അവൾ വേഗത്തിൽ ബംഗ്ലാവിലേക്ക് ഓടി.. അവന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിരുന്നു.. അതിന് ശേഷം അവൾ ഒരിക്കൽ പോലും അവനെ കാണാൻ വന്നില്ലായിരുന്നു… ഒരിക്കൽ അവളെ കാണാനുള്ള ആഗ്രഹം കൊണ്ട് അവൻ ബംഗ്ലാവിലേക്ക് ആരും അറിയാതെ കയറി.. ഇത് നേരിൽ കണ്ട നുസ്രത് ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിച്ചു.. സഹായിച്ച ജനങ്ങളെ തന്നെ ചതിച്ചു ഞങ്ങളുടെ റാണിയുടെ മുറിയിലേക്ക് കയറാൻ നോക്കിയ അവനെ അവളുടെ കൈകൾ കൊണ്ട് തന്നെ വെട്ടി കൊല്ലണം എന്ന് ജനങ്ങൾ ഉത്തരവിട്ടു.. ഇതൊന്നും അറിയാതെ മുറിയിൽ അവനെ കണ്ടതിൽ ഉള്ള സന്തോഷം ആ ചിത്രശലഭത്തോട് പങ്ക് വെച്ച് കൊണ്ടിരുന്ന ഖിസ്മത് പുറത്തെ ശബ്ദം കേട്ട് പുറത്തേക്കിറക്കി.. അവിടെ ഇരു തൂണുകൾക്കു ഇടയിൽ കെട്ടിയിട്ട അവസ്ഥയിൽ ഉള്ള അമയ്നിനെ കണ്ടതും അവൾ ഞെട്ടലോടെ ചുറ്റും ഉള്ളവരിലേക്ക് നോക്കി.. "ഖിസ്മാ… ഇവൻ നമ്മൾ ചതിച്ചു… സഹായിച്ച നിന്നെ തന്നെ അപകീർത്തി പെടുത്താൻ വേണ്ടിയിട്ട് അവൻ നിന്റെ മുറിയിലേക്ക് കയറാൻ ശ്രമിക്കുന്നത് നുസ്രത്താ കണ്ടത്.. നീ തന്നെ ഇവനെ കൊന്ന് കളയണം…" ഒരു സ്ത്രീ അവളുടെ കൈയ്യിലേക്ക് ഒരു വാൾ വെച്ച് കൊടുത്തു കൊണ്ട് പറഞ്ഞതും അവൾക് തന്റെ കൈകൾ വിറയ്ക്കുന്ന പോലെ തോന്നി.. അവൾ അമയ്നിലേക്ക് തന്നെ ഉറ്റ് നോക്കി… അവനിൽ ഒരു ചെറുപുഞ്ചിരിയായിരുന്നു…

അവിടെ ഉള്ളൊരു സ്ത്രീ അവളോട് മുന്നോട്ട് നടക്കാൻ ആവശ്യപ്പെട്ടതും അവൾ യാന്ത്രികം എന്നോണം അവന്റെ അടുത്തേക്ക് നടന്നു അവന്റെ കഴുത്തിൽ വാൾ വെച്ചു.. അവനവളുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റ് നോക്കി കൊണ്ടിരിക്കുകയായിരുന്നു.. ആ കണ്ണുകളിൽ ഇന്നും തന്നോടുള്ള പ്രണയം ഉണ്ടെന്നുള്ളത് അവനെ അത്ഭുതപ്പെടുത്തിയിരുന്നു…. അവൾ വിറയലോടെ അവന്റെ കഴുത്തിൽ വാൾ അമർത്തി പെട്ടന്ന് തന്നെ ആ വാൾ നിലത്തേക്ക് ഇട്ടു അവനെ അതിൽ നിന്ന് മോചിപ്പിച്ച ശേഷം അവനെ വാരി പുണർന്നു പൊട്ടി കരഞ്ഞു.. അവനിലെ പുഞ്ചിരിയോടെ മനോഹാരിത കൂടി വന്നു.. ചുറ്റുമുള്ളവർ ഒന്നും മനസ്സിലാവാതെ അവരെ തന്നെ നോക്കി നില്കുകയായിരുന്നു… "ഖിസ്മാ… ഇവൻ…" ഒരു സ്ത്രീ മുന്നോട്ട് വന്നു കൊണ്ട് പറഞ്ഞതും അവൾ കൈകൾ ഉയർത്തി അവരെ തടഞ്ഞു.. "ഇവനെന്റെ പ്രണയമാണ്.. ഇവനെ കൊല്ലാൻ എന്നോട് പറയുന്നതിനേക്കാൾ നല്ലത് നിങ്ങൾക്കെന്നെ കൊല്ലുന്നത് തന്നെയാണ്…" ആ സ്ത്രീയെ നോക്കി അത്രമാത്രം പറഞ്ഞു കൊണ്ടവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി… ആ കാന്ത കണ്ണുകളുടെ തിളക്കം അവളിൽ ഒരു പുഞ്ചിരി വരുത്തി.. "കഴിഞ്ഞില്ലായിരുന്നു….." "എന്ത്…" "നീയില്ലാതെ ഒരു നിമിഷം പോലും സന്തോഷത്തോടെ ജീവിക്കാൻ..ഓരോ നിമിഷവും നിന്നെ കാത്തിരിക്കുകയായിരുന്നു.. ഒന്നെനിക് തീർച്ചയാണ്… നീയില്ലാതെ ഞാൻ പൂർണ്ണമാവില്ല.. നീ എന്റെ ചിറകുകൾ ആയിരുന്നു..

നീയില്ലാത്ത നിമിഷങ്ങൾ ചിറകുകൾ അറ്റ ശലഭത്തെ പോലെ ഉള്ള് കൊണ്ട് ഞാൻ പിടയുകയായിരിന്നു…" "ഞാൻ വന്നില്ലേ..ഇനി നീ എന്റെയാ.. എന്റെ മാത്രം…" അവളുടെ കണ്ണുകളിലേക്ക് ഉറ്റ് നോക്കി കൊണ്ടവൻ പറഞ്ഞതും അവൾ പുഞ്ചിരിയോടെ അവനെ വാരി പുണർന്നു.. അവരുടെ കണ്ട് മുട്ടലിനെ മനോഹരമാക്കാൻ എന്നോണം ഗായകൻ ഗാനം ആലപിച്ചു.. അവൾ അവനിൽ നിന്ന് അകന്നു നിന്നു അവനിലേക്ക് തന്നെ ഉറ്റ് നോക്കി.. അവൾ തന്റെ കാലുകൾ കൊണ്ട് ചുവടുകൾ വെച്ച് തുടങ്ങി.. അവളുടെ ചിലങ്കയുടെ ശബ്ദം പാട്ടിന്റെ താളത്തിനനുസരിച്ചു ചുറ്റും അലയടിച്ചു കേട്ടു.. ആ കണ്ണുകൾ പഴയതിലും മനോഹരമായിട്ട് തിളങ്ങി.. അവളോടൊപ്പം മറ്റുള്ളവരും ചുവടുകൾ വെച്ച് തുടങ്ങി… പിന്നീട് ഒരിക്കൽ അവരുടെ വിവാഹം കഴിഞ്ഞു…അവർ ഇരുവരും ചേർന്ന് തിതലീ കുടുംബത്തെ നയിച്ചു.. നുസ്രത്തിന് ഒരു കുഞ്ഞു പിറന്നു ഇഷാ അവളെ നുസ്രത് ഓർഫനേജിൽ ആക്കി.. എതിർത്തവരെ ഒക്കെ അവൾ പലതും പറഞ്ഞു സമാധാനിപ്പിച്ചു.. "നുസ്രത് എന്ത് കൊണ്ടാ ഇത്രയും ക്രൂരയായി പോയത്.. അവളെന്തിനാ ആ കുഞ്ഞിനെ അവിടെ കൊണ്ടയച്ചത്.. അവൾക് വേണ്ടെങ്കിൽ ഞാൻ നോക്കിക്കോളാം എന്ന് കാല് പിടിച്ചു പറഞ്ഞതല്ലായിരുന്നോ…"

അവൾ തന്റെയുള്ളിലെ പരിഭവം അമയ്നിന് നേരെ നിരത്തിയതും അവൻ അവളെ തലോടി.. "എല്ലാവരും ഒരു പോലെ ആയിരിക്കില്ലല്ലോ.. അവൾക്കതിന് എന്തെങ്കിലും കാരണങ്ങൾ ഉണ്ടാവും..എനിക്ക് നിന്നോട് മറ്റൊരു കാര്യം പറയാനുണ്ട്..." അവൻ പറഞ്ഞതും അവൾ എന്തെന്ന ഭാവത്തിൽ അവനെ നോക്കി.. "നീ എന്നോട് ഇന്നേ വരേ ചോദിക്കാത്തതും ഞാൻ നിന്നോട് പറയാത്തത് ആയൊരു കാര്യം ഉണ്ട്.. " അവൻ പറഞ്ഞു നിർത്തിയതും അവൾ സംശയത്തോടെ അവനെ നോക്കി.. "നമ്മൾ തമ്മിലതിന് രഹസ്യങ്ങൾ ഒന്നുമില്ലല്ലോ.." "ഉണ്ട്… അന്ന് എന്റെ കൂടെയുണ്ടായിരുന്ന പെൺകുട്ടി അക്‌സാ… അവളെന്റെ പെങ്ങൾ ആയിരുന്നു.. ഞാനെന്ന് വെച്ചാൽ അവൾക്കും അവളെന്ന് വെച്ചാൽ എനിക്കും ജീവൻ ആയിരുന്നു.. ഞങ്ങൾ മലയാളികൾ ആയിരുന്നു.. ഒരിക്കൽ അവൾക് അവിടെ ഒരു മോശം ചെക്കനുമായിട്ട് ഉള്ള ബന്ധം ഞാൻ കൈയ്യോടെ പൊക്കി.. ബന്ധം എന്നതിൽ ഉപരി.. അവന്റെ ലക്ഷ്യം ഇവളെ ആൾ വില്പനക്ക് കൊടുക്കുക എന്നതായിരുന്നു.. ഞാനത് അവളെ പറഞ്ഞു മനസ്സിലാക്കിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾക് മനസ്സിലായില്ല.. ഞാനത് വീട്ടുകാരോട് പറയുമെന്ന് ഭയന്ന അവൾ എനിക്കെതിരെ ഒരു ചീട്ട് വെച്ചു.. ഒരാങ്ങള എന്ന നിലയിൽ എന്നെ തോൽപ്പിച്ചു കളഞ്ഞൊരു ചീട്ട്.. ഞാനവളോട് മോശമായി പെരുമാറി എന്നവൾ വീട്ടുകാരോട് പറഞ്ഞു.. അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവൻ എന്ന് പറഞ്ഞു അവരെന്നെ വീട്ടിൽ നിന്നിറക്കി വിട്ടു..

അന്നായിരുന്നു ഞാൻ ഹൈദരാബാതിലേക്ക് വന്നത്.. അതിന് ശേഷം സ്ത്രീയെന്ന വർഗത്തെ എന്തോ ഭയം പോലെ ആയിരുന്നു..കാരണം സ്ത്രീകളുടെ വാക്കിനെ സത്യത്തെക്കാൾ എല്ലാവരും വിലക്കെടുക്കും.. ചതിയർ ആണ് സ്ത്രീകൾ എന്ന് ഞാൻ വിശ്വസിച്ചു… എന്നിലെ ആ ചിന്ത തിരുത്തിയത് നീയായിരുന്നു.. ഓരോ തവണ നീയെന്നോട് പ്രണയം പറഞ്ഞപ്പോഴും ഞാൻ നിന്റെ കണ്ണുകളിൽ കണ്ടത് യദാർത്ഥ പ്രണയം തന്നെയായിരുന്നു.. എന്നോട് മാപ്പ് പറഞ്ഞു കൊണ്ട് അക്സ എനിക്ക് കത്തുകൾ എഴുതി.. ഞാനതൊന്നും വക വെച്ചില്ലെങ്കിലും എന്റെ ഒരു സുഹൃത് അവൾക് മറു വരി എഴുതി കൊണ്ടിരുന്നു.. അവനവളോട് പ്രണയമാണെന്ന നിലക്ക്.. അതിനവൾ മറുപടിയും കൊടുത്തു… അവനെ കാണാൻ വേണ്ടിയായിരുന്നു അവൾ അന്ന് ഇവിടേക്ക് വന്നത്.. കഷ്ടകാലത്തിന് അവനിവിടെ ഇല്ലായിരുന്നു..

അവൾ കരുതിയതോ ഞാനവളെ ചതിച്ചെന്ന്.. എനിക്കാണെങ്കിൽ അവളോട് സംസാരിക്കാൻ പോലും താല്പര്യം ഇല്ലായിരുന്നു.. എന്തോ ഭയം ആയിരുന്നു… അതിനേക്കാൾ ഏറെ വെറുപ്പായിരുന്നു… അപ്പോഴാണ് നീ അതൊക്കെ പറഞ്ഞത്.. എന്തോ സഹിച്ചില്ല.. ഞാൻ ഡൽഹിക്ക് പോയി ഒരാഴ്ച മുൻപാണ് ഇങ്ങോട്ട് വന്നത്.. ഇവിടെ വന്നു ഈ കാടിന്റെ ഉള്ളിലെ ദുരൂഹതകളെ കുറിച്ച് കേട്ടപ്പോൾ കയറണം എന്ന് തോന്നി.. എന്നെ ഒരു പുലി പിടിച്ചു.. ഇവിടെ വന്നപ്പോൾ ആയിരുന്നു ഇതൊരു കാടല്ല ഒരു മനോഹര ലോകം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞത്..". അവൻ പറഞ്ഞു നിർത്തി അവളെ നോക്കി… ആക്സയെ കുറിച്ച് പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. അവളവന്റെ കണ്ണുകൾ തുടച്ചു കൊടുത്തു.. "അവളന്ന് അങ്ങനെ പറഞ്ഞപ്പോൾ ശെരിക്കും സങ്കടം ആയികാണുമല്ലേ.. " "അതല്ല ഞാൻ പറയാൻ വന്നത്…" പിന്നീടവൻ പറഞ്ഞത് കേട്ടപാടെ അവൾ വേണ്ടാ എന്ന് വേവലാതിയോടെ പറഞ്ഞിരുന്നു……....... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story