🦋 THE TITALEE OF LOVE🦋: ഭാഗം 61

the titalee of love

രചന: സൽവ

അതല്ല ഞാൻ പറയാൻ വന്നത്…" പിന്നീടവൻ പറഞ്ഞത് കേട്ടപാടെ അവൾ വേണ്ടാ എന്ന് വേവലാതിയോടെ പറഞ്ഞിരുന്നു… " വേണ്ട അമയ്ൻ.. അവരിപ്പോൾ നിന്നെ വിളിച്ചത് നല്ല ഉദ്ദേശത്തോടെ അല്ലെങ്കിലോ… അവർ നിന്നെയെന്തെങ്കിലും ചെയ്താലോ .. " അവൾ വേവലാതിയോടെ പറഞ്ഞു.. "ഒന്നും ഉണ്ടാവില്ല.. അവൾ തന്നെ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞു.. ഒന്നുമില്ലേലും അവരെന്റെ സ്വന്തം ഉമ്മയും ഉപ്പയും അല്ലെ.." അവൻ പറഞ്ഞതും അവൾ സമ്മതം മൂളി കൊടുത്തു… പിന്നീട് അവനങ്ങോട്ട് പോയി അവന്റെ കുടുംബവും ആയിട്ടുള്ള പ്രശ്നങ്ങൾ എല്ലാം തീർത്തു.. വർഷങ്ങൾ കഴിഞ്ഞു..സാജിതയുടെയും ലത്തീഫിന്റെയും വിവാഹം കഴിഞ്ഞു അവർ കേരളത്തിലേക്ക് പോയി.. ആലിയയുടെയും അങ്ങനെ തന്നെ.. അമയ്നിംനും ഖിസമിതിനും കൂടെ ഒരു കുഞ്ഞു ജനിച്ചു.. ഒരു കൊച്ചു സുന്ദരി… ഹബ്ദ മറിയം.. മാളു വളർന്നു വലുതായി തിതലീ കുടുംബത്തിൽ തന്നെയുള്ള ഒരാളെ വിവാഹം ചെയ്തു… ഇതിനിടക്ക് നുസ്രത്തിനും ജോണിനും കൂടെ രണ്ടാമത്തെ കുഞ്ഞു ജനിച്ചു ആബിദ്..… ഹബ്ദയും ആയിട്ടുള്ള കുസൃതികളിൽ അവരുടെ ജീവിതം മുന്നോട്ട് പോയി..ഹബ്ദയ്ക്ക് നാല് വയസ്സുള്ളപ്പോൾ ഖിസ്മത് വീണ്ടും ഗർഭിണിയായി..

ഹബ്ദയും എല്ലാവരും ആ കുഞ്ഞിന്റെ വരവിനെ കാത്തിരുന്നു… നുസ്രത്തിനെ മൂന്നാമത് ഇരട്ടകൾ ആയിരുന്നു ഐസയും.. നൈലാ ഇനാമും… ഫെർനാന്റസിന്റെ എല്ലാ ശക്തികളും നുസ്രത്തിന് ലഭിച്ചു.. അവൾ ഖിസ്മത്തിനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനഞ്ഞു കൂട്ടുകയായിരുന്നു.. അങ്ങനെ ഉള്ള അവൾക് മുന്നിലേക്ക് വന്ന ലോട്ടറി ആയിരുന്നു ഖിസ്മത്തിന്റെ ഈ ഗർഭം… ഖിസ്മത്തിന്റെ പ്രസവത്തിനു വേണ്ടി എല്ലാവരും കാത്തിരുന്നതിനേക്കാൾ അക്ഷമയോടെ നുസ്രത് കാത്തിരുന്നു.. ഹബ്ദയാണെങ്കിൽ വരാൻ പോവുന്ന കുഞ്ഞിനെ കാത്തുള്ള നിലപായിരുന്നു.. അവൾ തന്നെ ആ കുഞ്ഞിനൊരു പേര് തീരുമാനിച്ചു.. ആദം… ഒരു ദിവസം അവൾക് വേദന കിട്ടിയതും അവളെ വേഗം തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.. തിതലീ കുടുംബം മുഴുവൻ അക്ഷമയോടെ ലേബർ റൂമിന് മുന്നിൽ നിന്ന് കൊണ്ടിരുന്നു.. അമയ്നിൽ ഭയവും അതിനേക്കാൾ ഏറെ സന്തോഷവും ആയിരുന്നു.. _______•🦋 തന്റെ അടുത്ത് കിടക്കുന്ന കുഞ്ഞിലേക്ക് തന്നെ ഖിസ്മത് വല്ലാത്തൊരു സന്തോഷത്തോടെ നോക്കി നിന്നു.. "എന്റെ കുഞ്ഞു…" "ആൺ കുഞ്ഞാണ്.." ഡോക്ടർ പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ച ശേഷം ആ കുഞ്ഞിന്റെ കൈകളിൽ മുറുകെ പിടിച്ചു.

"നീ വളരണം… ധീരനായിട്ട്.. ഞങ്ങളുടെ മകൻ എന്നതിൽ ഉപരി നിന്റെ പേര് കേൾക്കുമ്പോൾ തന്നെ ദുഷ്ഥന്മാർ വിറയ്ക്കണം.. നല്ലവരുടെ ചുണ്ടിൽ നിന്റെ പേര് കേൾക്കുമ്പോൾ തന്നെ ഒരു പുഞ്ചിരി വിരിയണം…" ആ കുഞ്ഞ് കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് ആ അമ്മയ്ക്ക് അത്‌ മാത്രമേ പറയുവാനുള്ളുവായിരുന്നു...ഡോക്ടർ അവളുടെ ബാക്കി ചെക്കേപ്പുകൾ നടത്തി കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഒരു നേഴ്സ് വെപ്രാളത്തോടെ അയാൾക്കരികിലേക്ക് ഓടി വന്നു.. "ഡോക്ടർ.. സാറിന്റെ വൈഫ്‌ അവിടെ…." ആ നേഴ്സ് ബാക്കി പറയുന്നതിന് മുൻപേ അയാൾ വെപ്രാളത്തോടെ പുറത്തേക്ക് ഓടിയിരുന്നു..അവൾക് ഒന്നും മനസ്സിലായില്ലെങ്കിലും അവൾ തന്റെ കുഞ്ഞിലേക്ക് തന്നെ ഉറ്റ് നോക്കി കൊണ്ടിരുന്നു അവളുടെ കണ്ണുകൾ എന്ത് കൊണ്ടെന്നില്ലാതെ തിളങ്ങി കൊണ്ടിരുന്നു.. അവളൊന്ന് തിരിഞ്ഞു നോക്കിയതും ജനാലക്ക് അരികിൽ തന്റെ സർവ്വ ശക്തികളും എടുത്ത് ചുവന്ന ചിറകുകൾ വിരിച്ചു ഉയർന്നു നിൽക്കുന്ന നുസ്രത്തിനെ കണ്ടതും അവളിൽ ഭയം ഉടലെടുത്തു.. "നുസ്രത്… താനെന്താ ഇവിടെ…" അവളുടെ സ്വരത്തിൽ വിറയൽ കലർന്നിരുന്നു.. "നസീറാ ഖിസ്മത്.. എനിക്ക് തന്നോട് പകയായിരിന്നു… നീ കാരണമാണ് ഞാനീ അവഗണനകൾ സഹിച്ചത്.. റാണിയാവേണ്ടത് ഞാനായിരുന്നു… പക്ഷേ എവിടെ നിന്നോ വലിഞ്ഞു കയറി വന്ന നീ അത്‌ സ്വന്തമാക്കി.. കൂടെ എന്റെ ഉപ്പയെയും ഉമ്മയെയും..

എന്റെ ഉപ്പയും ഉമ്മയും എന്നെയൊന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ പലപ്പോഴും നിന്റെ ഭാഗത്തു നിൽകുമ്പോൾ എനിക്ക് വെറുപ്പായിരുന്നു.. എല്ലാ ശക്തികളും ലഭിച്ചു നീ ആ നാടിനെ നയിച്ചപ്പോൾ അവരെവരും നിന്നെ വായ്‌തി.. പക്ഷേ അതെല്ലാം എന്നിലെ വെറുപ്പ് കൂട്ടിയതേയുള്ളു.. ഇന്നത്തോടെ നീ ഈ ഭൂമി വിട്ട് പോവും.. പിന്നീട് എല്ലാ ശക്തികളുടെയും തിതലീ കുടുംബത്തിന്റെയും ഉടമസ്ഥ ഞാനാണ്.. ഞാൻ മാത്രമാണ്.. കൂടെ നിന്റെ ഈ കുഞ്ഞിനേയും ഞാൻ തീർത്തിരിക്കും…" അവളെ നോക്കി ക്രൂരമായ ചിരിയോടെ അതും പറഞ്ഞു കൊണ്ട് നുസ്രത് അവൾക് നേരെ തന്റെ കൈകൾ ഉയർത്തി. അവളുടെ കൈകളിൽ നിന്ന് ചുവന്ന നിറമുള്ള ഒരു ശക്തി ഉയർന്നു വന്നു… പ്രസവം കഴിഞ്ഞു മണിക്കൂർ പോലുമാകാത്തത് കൊണ്ട് തന്നെ അവൾ അശക്തയായിരുന്നു.. എങ്കിലും ഒരു കൈ കൊണ്ട് നുസ്രത്തിനെ ചെറുത് കൊണ്ട് അവൾ തന്റെ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചു.. ആ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.. അവളുടെ മനസ്സിലേക്ക് അമയ്നിന്റെയും ഹബ്ദയുടെയും എല്ലാം മുഖം തെളിഞ്ഞു വന്നു.. എങ്കിലും അവൾ മുഖത്ത് പുഞ്ചിരി വരുത്തി… "അശക്തയാകുമ്പോൾ എന്നെ എതിർക്കാൻ നിനക്ക് സാധിച്ചു… ഒരിക്കലും.. ഒരിക്കലും എന്റെ ശക്തികൾ നിനക്ക് ലഭിക്കില്ല.. എന്തിന് ഹോത്രി മാണിക്യം ഒന്ന് സ്പർശിക്കാൻ പോലും നിനക്ക് സാധിക്കില്ല.. അവരതിന് അനുവദിക്കില്ല… നീ തോൽക്കും നുസ്രത്..

നിന്നെയവർ തോൽപ്പിച്ചിരിക്കും.. എത്ര തവണ അസത്യം ജയിച്ചാലും അവസാന വിജയം അത്‌ സത്യത്തിനു മാത്രമായിരിക്കും.. " നുസ്രത്തിന്റെ കണ്ണുകളിൽ ഉറ്റ് നോക്കി കൊണ്ടവൾ തന്റെ ഒരു കൈ കൊണ്ട് നുസ്രത്തിന്റെ ശക്തിയെ തടുത്തു കൊണ്ടിരുന്നു.. മറു കൈ കൊണ്ട് തന്റെ പിഞ്ചു കുഞ്ഞിനെ സംരക്ഷിക്കാണും അവൾ മറന്നിരുന്നില്ല.. ഖിസ്മയുടെ നീലശക്തിയേക്കാൾ നുസ്രത്തിന്റെ ചുവന്ന ശക്തി വ്യാപിച്ചു.. ആ ശക്തി ഖിസ്മയിൽ ചെന്നു പതിഞ്ഞതും അവളൊന്ന് പിടഞ്ഞു… "ആ….." അവളുടെ ശബ്ദത്തിൽ ഉള്ള അലർച്ച ആ ആശുപത്രിയാകെ അലയടിച്ചു കേട്ടിരുന്നു.. തന്റെ മരണം അവൾ മുന്നിൽ കണ്ടിരുന്നു എങ്കിലും അവൾ തന്റെ കുഞ്ഞിൽ ഉള്ള പിടി വീട്ടിരുന്നില്ല.. ഒരുപക്ഷെ അവൾ തന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ ശ്രമിച്ചിരുന്നില്ലെങ്കിൽ അവൾക് നുസ്രത്തിനെ തോൽപിക്കാൻ സാധിക്കുമായിരുന്നു… പക്ഷേ ഒരു മാതാവൊരിക്കലും തന്റെ കുഞ്ഞിനെക്കാൾ തനിക്ക് പ്രാധാന്യം നൽകില്ല… അങ്ങനെ ആയിരുന്നില്ലായിരുന്നില്ലെങ്കിൽ ഈ പ്രപഞ്ചത്തിൽ ഒരു കുഞ്ഞു പോലും ജനിക്കില്ലെന്നുള്ളത് ഉറപ്പ്…!! നുസ്രത് അവിടെ നിന്ന് പോയതും അവൾ തന്റെ കുഞ്ഞിനെ വിട്ടു… ദുഷിച്ച ശക്തി അവളിൽ അതിവേഗം പടർന്നു കയറി.. അവൾ വേദന കൊണ്ട് പുളയുകയായിരുന്നു….ആ ശക്തി അവളുടെ നിരമ്പിലൂടെ തലച്ചോറിലേക്ക് പടർന്നു കയറി.. അവൾക് ശക്തമായ വേദന തോന്നി.. എങ്കിലും അവളിൽ പുഞ്ചിരിയായിരുന്നു..

താൻ പലതും ബാക്കി വെച്ചിട്ട് ആണല്ലോ പോവുന്നത് എന്നോർത്തുള്ള പുഞ്ചിരിയാവും..അവൾ മിഴികൾ മേലോട്ടുയർത്തി…കുഞ്ഞിന്റെ പൊട്ടി കരച്ചിൽ അവിടെ അലയടിച്ചു കേട്ടു അപ്പോയെക്കും അവളുടെ ശബ്ദം കേട്ട ഡോക്ടർ അങ്ങോട്ട് ഓടിയെത്തിയിരുന്നു… അയാൾ പലതും ചെയ്യാൻ ശ്രമിച്ചു.. നുസ്രത്തിന്റെ അമാനുഷിക ശക്തിക്ക് മുൻപിൽ ഡോക്ടറുടെ മാനുഷിക ശക്തികൾ പരാജയപ്പെട്ടു പോയി.. ആ മുഖത്തുള്ള പുഞ്ചിരി അയാളെ അത്ഭുതപ്പെടുത്തിയിരുന്നു..പെട്ടെന്ന് കുഞ്ഞിന്റെ കരച്ചിൽ നിലച്ചു… അയാൾ ഭീതിയോടെ അവളിലേക്കും കുഞ്ഞിലേക്കും നോക്കി.. പതിയെ അടഞ്ഞു വരുന്ന അവളുടെ ഒരു കണ്ണ് പച്ചയും മറ്റേ കണ്ണ് നീലയും ആയിരുന്നു.. അവസാനമായി ഒരു നോക്ക് എന്നോണം അവൾ തന്റെ അരികിൽ നിശ്ചലമായ തന്റെ ആൺ കുഞ്ഞിനെ ഒന്ന് നോക്കി..കണ്ണുകളിൽ നിന്ന് കണ്ണുനീർ നിർത്താതെ ഒലിച്ചിറങ്ങുന്നുണ്ടെങ്കിലും അവളുടെ നിറഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു.. ..ഇരു കണ്ണുകളും പൂർണമായി അടഞ്ഞു... അവളുടെ ശരീരത്തിൽ നിന്ന് നീല നിറമുള്ള ഒരു ശക്തി ആകാശത്തേക് ഉയർന്നു പോയി.. അവരുടെ കുഞ്ഞും അപ്പോഴും നിശ്ചലമായിരുന്നു.. " അവളും കുഞ്ഞും മരണപ്പെട്ടു... " ഡോക്ടർ പുറത്തു വന്നു പറഞ്ഞതും അവിടെ ശക്തമായ ഏങ്ങൽ ഉയർന്നു കേട്ടു...

അവൾക് വേണ്ടി കരയാൻ ഒന്നോ രണ്ടോ ആൾ മാത്രമല്ലായിരുന്നു ഒരു നാട് മുഴുവൻ ഉണ്ടായിരുന്നു... "കൊന്നില്ലേ... ഞങ്ങളുടെ രാജകുമാരിയെ... ഒരു നാടിന് മുഴുവൻ അന്നം തന്ന ഞങ്ങളെ രാജകുമാരിയെ കൊന്ന് കളഞ്ഞില്ലേ...." ഒരു സ്ത്രീ മുന്നോട്ട് വന്നു ഡോക്ടറെ കോളറിൽ പിടിച്ചു കൊണ്ട് പറഞ്ഞു.... അയാൾ അവർക്ക് മുന്നിൽ നിസ്സഹായിതൻ ആയിരുന്നു.... 🦋🦋🦋🦋🦋🦋 ഇതേ സമയം മറ്റു രണ്ട് സ്ഥലങ്ങളിൽ ആയി രണ്ട് പെൺകുഞ്ഞുകൾ ജന്മം കൊണ്ടു.... അവരിൽ ഒരാൾക്ക് മനോഹരമായ നീല കണ്ണുകളും മറ്റേ ആൾക്ക് മനോഹരമായ പച്ച കണ്ണുകളും ആയിരുന്നു... എന്തോ ഒരു ശക്തി അവർക്ക് രണ്ട് പേർക് മുകളിലും വന്നു നിന്ന് രണ്ടായി പിരിഞ്ഞു അവരുടെ രണ്ട് പേരുടെയും ശരീരത്തിൽ കയറി.... ആ രണ്ട് കുഞ്ഞുങ്ങളും ഒന്ന് നിരങ്ങി അവരുടെ ആദ്യ കരച്ചിൽ കരഞ്ഞു... മരണപ്പെട്ടു എന്ന് ഉറപ്പിച്ച കുഞ്ഞുങ്ങൾ ജീവിച്ചിരിപ്പുണ്ടായതിൽ അവർ രണ്ടുപേരുടെയും മാതാപിതാക്കൾ സന്തോഷം പങ്കിട്ടു... അവരിൽ ഒരാളുടെ മാതാവ് ജനാലക്കുള്ളിലൂടെ അന്നത്തെ ചന്ദ്രനെ നോക്കി.... അതെ അന്നൊരു പൗർണമി ദിനമായിരുന്നു.... 🦋🦋🦋🦋🦋🦋 ഡോക്ടർ വന്നു പറഞ്ഞത് കേട്ട് ശ്വാസം പോലും എടുക്കാനാവാതെ നിന്നിരുന്ന അമയ്ൻ പെട്ടന്ന് പൊട്ടി കരഞ്ഞു കൊണ്ട് നിലത്തേക്ക് ഊർന്നു വീണു… അവളുടെ മയ്യത്ത് ബംഗ്ലാവിലേക്ക് മാറ്റിയെങ്കിലും അയാളിലെ മരവിപ്പ് മാറിയിരുന്നില്ല.. "അപ്പാ… വാവയും ഉമ്മയും എപ്പയാ വരാ…

നിക്ക് വാവയെ കാണാൻ കൊതിയാവുന്നു…." മരവിപ്പോടെ അവിടെ തന്നെ നിന്നിരുന്ന അവന്റെ അടുത്തേക്ക് വന്നു കൊണ്ട് ഹബ്ദ നിഷ്കളങ്കമായി ചോദിച്ചതും അയാൾ പൊട്ടി കരഞ്ഞോണ്ട് അവളെ ചേർത്ത് നിർത്തി.. "എന്തിനാ കരയുന്നെ… കരയുന്ന കുട്ടികൾ ചീത്ത കുട്ടികൾ ആണെന്നറിയില്ലേ.." അവന്റെ കണ്ണുകൾ തന്റെ കുഞ്ഞ് കൈകൽ കൊണ്ട് തുടച്ചു കൊടുത്തു കൊണ്ട് അവൾ പറഞ്ഞതും അവൻ കണ്ണുനീർ തുടച്ചു അവളോടൊപ്പം നടന്നു.. തന്റെ കൈകൽ കോർത്തു ചിരിയോടെ നടന്നു വരുന്ന ആ കുഞ്ഞി പെണ്ണിനെ കാണെ അവന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നു… "ഹബ്ദ.. നിനക്ക് ശത്രുക്കൾ വേണം… ഈ ലോകത്തു ഉയർന്ന നിലയിൽ ഉള്ള ആളുകൾക്കു മാത്രമേ ശത്രുക്കൾ ഉള്ളു..നിനക്ക് വേണ്ടത് ദുഷിച്ച ശത്രുക്കൾ ആണ് .. നീയെന്ന നല്ല മനുഷ്യനെതിരെ കളിക്കുന്ന ദുഷിച്ച ശത്രുക്കൾ.. ഒരിക്കലും നീ നിന്റെ ശത്രുക്കളെ ഭയക്കരുത്.. ശത്രുക്കളെ ധൈര്യമാക്കി മാറ്റണം.. അവരെ തോൽപ്പിച്ചു അവർക്ക് മുകളിലൂടെ നീ വിജയത്തിന്റെ ചവിട്ട് പടികൾ കയറണം...ചേർത്ത് നിർത്തേണ്ടവരെ ചേർത്ത് നിർത്തിയും.. ആകറ്റേണ്ടവരെ അകറ്റുകയും ചെയ്യണം.. ഒരിക്കലും നീ ഒറ്റയ്ക്ക് ആവില്ല.. കാരണം നന്മ ചെയ്യുന്നവരെ ചേർത്ത് നിർത്താൻ ലോകത്തു ഒരുപാട് പേരുണ്ട്.." ഹബ്ദയെ ഒരു മതിലിന്റെ മുകളിൽ ഇരുത്തി കൊണ്ട് അവൻ പറഞ്ഞതും അവളൊന്നും മനസ്സിലാവാതെ അവനെ തന്നെ നോക്കി നിന്ന്.. "അപ്പാക്ക് ഭാന്തായോ…"

അവനെ ചൂണ്ടി കൊണ്ടവൾ പറഞ്ഞതും അവനൊന്നും പറയാതെ അവളോടൊപ്പം നടന്നു.. അതെ അയാൾ ഒരു ഭ്രാന്തൻ തന്നെയായി പോയിരുന്നു..അവളെന്നെ ഓർമയിൽ അയാൾക് ഒരു ഭ്രാന്തനായി മാറിയിരുന്നു… അയാൾ വേഗം തന്നെ ബംഗ്ലാവിലേക്ക് നടന്നു.. അപ്പോഴും ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. ഹബ്ദയാണെങ്കിൽ വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു.. ബംഗ്ലാവിൽ ഉള്ള ഏവരും സങ്കടത്തിൽ ആയിരുന്നു.. പലരും ദയനീയ ഭാവത്തിൽ അവനെ നോക്കുന്നുണ്ടായിരുന്നു.. ഹബ്ദ അവന്റെ കൈയ്യിൽ നിന്നുള്ള പിടി വിട്ടുരിന്നില്ല.. അവൻ ഹാളിലേക്ക് കടന്നതും ഒരു കൂട്ടം ചുവന്ന റെഗുലകൾ അവനെ തടഞ്ഞു വെച്ചിരുന്നു… "ഞങ്ങളുടെ റാണിയെ അവസാനമായി ഒരു നോക്ക് കാണാൻ സാധാരണ മനുഷ്യനായ നിനക്കെന്ത് അധികാരം ആണുള്ളത്.." അവരിൽ ഒരാൾ ചോദിച്ചതും അവൻ അവരെ തന്നെ നോക്കി… "അവളെന്റെ പ്രണയമാണ്..!!" തികച്ചും ശാന്തമായ സ്വരത്തിൽ ആയിരുന്നു അവന്റെ മറുപടി.. ശബ്ദത്തിലെ ഇടർച്ച വ്യക്തമായിരുന്നു… അവർ അവനെ കാണാൻ പോലും അനുവദിക്കാതെ അവളുടെ ശരീരത്തിന് ചുറ്റും വലഞ്ഞിരുന്നു.. അവൻ ദയനീയ ഭാവത്തിൽ അവളുടെ ശരീരത്തിന് അടുത്ത് പൊട്ടി കരയുന്ന ഹസ്രത്തിനെ നോകിയെങ്കിലും അവരുടെ വാക്കിനെ പോലെ അവർ വില വെച്ചിരുന്നില്ല…

"നിങ്ങളുടെ റാണിയാവുന്നതിന് മുൻപ് അവളെന്റെ പ്രണയമായിരുന്നു.. ഇത്ര നാൾ ഇല്ലാത്തൊരു പ്രശ്നമെന്താണ്.. ഞാൻ നിങ്ങളോട് മറ്റൊന്നും ചോദിച്ചിട്ടില്ലല്ലോ… എന്റെ പ്രണയത്തെ അവസാനമായിട്ടൊരു നോക്ക് കാണാൻ അല്ലെ… നിങ്ങൾക്കൊന്നും ഹൃദയമില്ലേ…" അവന്റെ വാക്കുകൾക്കൊന്നും അവർ വില കൊണ്ടിരുന്നില്ല . പെട്ടെന്നവൻ അവരെ തള്ളി മാറ്റി അവളുടെ ശരീരത്തിന് അടുത്തേക്കൊടി… അവസാനമായിട്ട് എന്നോണം അവൻ തന്റെ പ്രണയത്തിന്റെ മുഖം കണ്ടു.. ഒരു ഭ്രാന്തനെ പോലെയവൻ ആ ശരീരത്തിന് അടുത്ത് മുട്ട് കുത്തി ഇരുന്ന് കൊണ്ട് അവളുടെ പേര് മൊഴിഞ്ഞു കൊണ്ടേ ഇരുന്നു.. " എനിക്ക് നീയല്ലേ ഉള്ളു പെണ്ണെ.. നീ മാത്രം… എന്നിട്ടെന്തിനാ എന്നെ വിട്ട് പോയെ…. " അവളുടെ ശരീരത്തിലേക്ക് തന്നെ ഉറ്റ് നോക്കി കൊണ്ടവനാത് പറഞ്ഞപ്പോൾ ആകാശത്തു നിന്നൊരു ഇടി മുഴക്കം കേട്ടു… അവൻ നിറഞ്ഞ കണ്ണാലെ അവളുടെ കണ്ണുകളെ ചുമ്പിക്കാൻ തുനിഞ്ഞു.. പെട്ടെന്നാരോ അവനെ പിടിച്ചു മാറ്റി.. "എന്നെ വിട്… അവളെന്റെ പ്രണയമാ.." അലറി വിളിച്ചു കൊണ്ടവൻ ആ ശരീരത്തിന് അടുത്തേക്ക് ഏഞ്ഞു..അവളെ ഒന്ന് സ്പർശിക്കാൻ പോലും അവരവനെ അനുവദിച്ചിരുന്നില്ല.. എങ്കിലും അവൻ തന്റെ പ്രണയത്തെ കൺ കുളിർക്ക് നോക്കി കണ്ടു…

അവളോടൊപ്പമുള്ള നിമിഷങ്ങൾ അവന്റെ കണ്ണുകൾ മിഞ്ഞി മറിഞ്ഞു.. "അത്രമേൽ പ്രണയിച്ചിട്ടും പിന്നെയെന്തിന്..???" അവന്നതും ചോദിച്ചു കൊണ്ട് ആകാശത്തേക്ക് നോക്കി.. ആകാശത്തുള്ള ഒരു നീലയും ചുവപ്പും നിറമുള്ള ഗോളത്തിൽ അവന്റെ കണ്ണുകൾ ഉടക്കി.. ആ ഗോളം വെട്ടി തിളങ്ങുന്നുണ്ടായിരുന്നു.. "ഖിസ്മ പ്രസവത്തിനിടയിൽ മരിച്ചതല്ലാ… ഞങ്ങളുടെ ഖിസ്മയെ ഇവരിലാരോ കൊന്നതാ…" ഒരു സ്ത്രീ ഓടി വന്നു ചുവന്ന റെഗുലകൾക് നേരെ ചൂണ്ടി പറഞ്ഞതും ഒരു നിമിഷം ആ സഭ നിശബ്ദമായി.. ഇരു കൂട്ടരെയും ഇന്നേ വരേ അവൾ വിഭജനത്തിന്റെ കണ്ണുകൾ കൊണ്ട് കണ്ടിട്ടില്ലേ.. ഒരേ സ്നേഹത്തോടെയായിരുന്നു ഏവരെയും ചേർത്ത് നിർത്തിയത്… പിന്നെയെന്തിന് ഇവർ…??? ഏവരിലും ഉയർന്നു വന്ന ചോദ്യത്തിന് മുൻപേ നീലകൾ അവരുടെ കൈകൾ ചുവന്ന റെഗുലകൾക് നേരെ ഉയർത്തിയിരുന്നു… അവരുടെ കൈകളിൽ നിന്നുള്ള ശക്തി ചുവന്നവർക്ക് നേരെ എത്തി.. അതിന് മുൻപേ ചുവന്നവർ അവരുടെ ശക്തി കൊണ്ട് അതിനെ ചെറുത്ത് നിർത്തിയിരുന്നു.. ഹബ്ദയുടെയും മറ്റു കുട്ടികളുടെയും കരച്ചിൽ അതിനിടയിൽ പ്രസക്തമല്ലെങ്കിലും കേട്ട് കൊണ്ടിരുന്നു… അമയ്ൻ ചുറ്റും നോക്കി.. അവനൊന്നു മാത്രമേ മനസ്സിലായിരുന്നുള്ളു.. താൻ കാണാൻ പോവുന്നത്..

നാശത്തെയാണ് സർവ്വ നാശത്തെ…!! അവൻ ഖിസ്മത്തിന്റെ ശരീരത്തിലേക്ക് ഒന്ന് കൂടെ നോക്കി… അവരുടെ യുദ്ധത്തിനിടയിൽ അവരുടെ റാണിയായിരുന്നവളുടെ ശരീരം അന്യമായി കിടക്കുന്നു.. എന്തവൾ നടക്കരുതെന്ന് ആഗ്രഹിച്ച അതവൾക് വേണ്ടി നടക്കുന്നു… അവൻ എഴുന്നേറ്റ് ഖിസ്മത്തിന്റെ അടുത്തേക്ക് നടക്കാൻ തുനിഞ്ഞതും അവന്റെ ചെവിയിൽ ഹബ്ദയുടെ കരച്ചിലിന്റെ ശബ്ദം അലയടിച്ചു കേട്ട് കൊണ്ടിരുന്നു.. അവൻ ഓടി ചെന്നു ഭയത്തോടെ നിൽക്കുന്ന ആ കുഞ്ഞി പെണ്ണിനെ കൈയ്യിൽ എടുത്ത്.. യുദ്ധത്തിനിടയിലേക്ക് മുട്ടിട്ട് ഏഞ്ഞു പോവുന്നു നൈലയെ കൂടെയവൻ ഓടി പോയിട്ട് കൈയ്യിൽ എടുത്തു.. ആ രണ്ട് കുട്ടികളെയും ചേർത്ത് പിടിച്ചു കൊണ്ടവൻ പുറത്തേക്കൊടി.. ഗ്രാമത്തിൽ ഉള്ള സാധാരണ ജനങ്ങൾ എങ്ങോട്ടെന്നില്ലാതെ ഓടുന്നുണ്ടായിരുന്നു.. അകത്തു നിന്ന് അലർച്ചകൾ കേട്ടു..നീലയും ചുവപ്പുമായ ശലഭങ്ങളുടെ ചിറകുകൾ കാറ്റിനിടയിൽ പുറത്തേക്ക് പറന്നു വന്നു.. അതെ നാശം സംഭവിച്ചു.. ആ ബംഗ്ലാവിന്റെ അകത്തു ജീവനുള്ള ഒരണു പോലുമില്ലായിരുന്നു.. ചത്തു കിടക്കുന്ന റെഗുലകകുടെ ശവങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നു വന്നു മുറ്റത്തേക്ക് പതിഞ്ഞു.. അവിടമാകെ ശക്തമായ മഴ പെയ്തു.. മരങ്ങൾ ആടി ഉലഞ്ഞു.

അന്തരീക്ഷത്തിലേക്ക് ശവങ്ങളുടെ വൃത്തിക്കെട്ട ഗന്ധം അലിഞ്ഞു ചേർന്ന്… പക്ഷേ അവിടെ മാത്രം ഒരിളം കാറ്റയിരുന്നു… വല്ലാതെ സുഗന്ധം ആയിരുന്നു… ഖിസ്മത്തിന്റെ ശരീരം മാത്രം ആരെയോ കാത്തു നിൽക്കുന്നത് പോലെ ആ ബംഗ്ലാവിൽ അവശേഷിച്ചു… ശരീരം നുരിമ്പി.. അസ്ഥികൾ മാത്രമായി.. അപ്പോഴും ഈ ജീവനറ്റ ശരീരഭാഗം ആർക്കോ വേണ്ടി കാത്തിരിക്കുകയായിരുന്നു…ആ ആത്മാവിനും ശരീരത്തിനും അത്രമേൽ പ്രിയപ്പെട്ടയാൾക് വേണ്ടി…!!! നീല നിറമുള്ളയാ ശലഭം അതിന് ചുറ്റും പാറി കളിച്ചു…. •°•°•°•°•°•°•°• അവർക്ക് വിധിച്ച ദൗത്യങ്ങൾ അറിയാതെ ആ കുഞ്ഞുങ്ങൾ വളർന്നു.. അതിലൊന്ന് ലാക്കിയയും മറ്റൊന്നും ഇവളുമായിരുന്നു.. വിധിക്കപ്പെട്ട സൗഹൃദം കൊണ്ട് ഒന്നിച്ച കൈകൾ കോർത്തിണക്കി മാത്രം നടക്കാറുള്ള നീല കണ്ണുകാരിയും പച്ചക്കണ്ണുകാരിയുമായ രണ്ട് കൊച്ചു പെൺകുട്ടികൾ.. ഏറ്റവും അത്ഭുതം എന്തെന്ന് പറയട്ടെ.. അവരുടെ അമ്മമാർ ഖിസ്മത്തിന്റെ ആലിയും സാജിയും ആയിരുന്നു.." അത്രയും പറഞ്ഞു നിർത്തിയ ശേഷം ദിവ്യ ലക്കിയിലേക്കും ഡൗലയിലേക്കും ഒന്ന് നോക്കിയ തിരകൾക്കു അടുത്തേക്ക് നടന്നു നീങ്ങി… അവരെല്ലാം തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടിരിക്കുകയായിരുന്നു.. അവരെല്ലാം ഒരേ സമയം മിഴികൾ ഉയർത്തി അമയ്നിലേക്ക് നോക്കി ..തന്റെ പ്രണയം മരണപ്പെട്ടിട്ടും എങ്ങെന്നില്ലാതെ പറന്നു കളിക്കുന്ന ഒരു തണ്ടറ്റ ഇലയെ പോലെയായിരുന്നു അയാൾ…

അയാളുടെ കണ്ണുകളിൽ കാന്ധികത അല്ലായിരുന്നു.. വിഷാദ്ധം ആയിരുന്നു.. "അവളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയുന്നില്ല.. ഓരോ തവണ ശ്വാസം വലിച്ചു വിടുന്നത് എനിക്കെന്തോ വേദന പോലെയാണ്.. സ്വയം ജീവനെടുക്കാൻ തോന്നുന്നില്ല.. എനിക്ക് വേദനിക്കുമ്പോൾ അവൾക് വേദനിച്ചാലോ…?? ഏതോ ലോകത്തിരുന്നു അവളെന്നെ പ്രണയിക്കുന്നുണ്ടാവില്ലേ.... ഇവിടെയിരുന്നു ഞാനും.. അവളില്ലാത്ത വർഷങ്ങൾ അവളോടുള്ള എന്റെ പ്രണയത്തിന്റെ മാധുര്യം കൂട്ടുക മാത്രമേ ചെയ്തിട്ടുള്ളു…" അവരുടെ ചോദ്യം എന്താണെന്ന് എന്നുള്ളത് ഊഹിച്ചത് പോലെ അതും പറഞ്ഞു കൊണ്ടയാൾ എഴുന്നേറ്റു.. ലക്കിക്കും ഡൗലയ്ക്കും അതൊരു കെട്ട് കഥയാണോ യാധാർഥ്യം ആണോ എന്ന് സംശയം തോന്നിയിരുന്നില്ല… കാരണം ആ വാക്കുകൾ സത്യം ആണെന്നുള്ളത്.. ഓരോ വാക്കുകൾ പറയുമ്പോഴും നിറഞ്ഞൊഴുകിയ അമയ്നിന്റെയും ദിവ്യയുടെയും കണ്ണുകൾ മതിയായിരുന്നു… ലക്കി അമയ്നിന്റെയും ദിവ്യയുടെയും അടുത്തേക്ക് നടന്നു.. "ഞങ്ങളുടെ കൂടെ ഞങ്ങളുടെ വീട്ടിലേക്ക് വന്നു കൂടെ…," അമയ്ൻ സമ്മതം മൂളിയെങ്കിലും ദിവ്യയിൽ നിന്ന് മറുപടി ഒന്നുമില്ലായിരുന്നു.. ദിവ്യ എങ്ങോട്ടോ നോക്കി നില്കുകയായിരുന്നു… പെട്ടെന്ന് ദിവ്യ മിഴികൾ ആകാശത്തേക്ക് ഉയർത്തി.. നിമിഷ നേരം കൊണ്ട് അവൾ അവിടെന്ന് അപ്രത്യക്ഷം ആയിരുന്നു… "അറ്റാ…." അവൾ ചുറ്റും നോക്കി കൊണ്ട് വിളിച്ചു എങ്കിലും ഉത്തരമൊന്നും ലഭിച്ചില്ല…

"അറ്റയെ കാണാനില്ല ആഹി…" അവൾ ആഹിയെ പിടിച്ചു വലിച്ചോണ്ട് വന്നതും അവർ ഏവരും ചുറ്റും നോക്കി കൊണ്ട് അവരെ വിളിച്ചു കൊണ്ടിരുന്നു.. ആകാശത്തേക്ക് തന്നെ ഉറ്റ് നോക്കി കൊണ്ടിരുന്ന അമയ്ൻ മുഖം തിരിച്ചു അവരിലേക്ക് നോക്കി. "അന്നത്തെ യുദ്ധത്തിൽ അവളും മരണപെട്ടിരുന്നു… എങ്കിലുമവൾ തന്റെ ധൗത്യം പൂർത്തിയാക്കി.. അവളുടെ ഖിസ്മത്തിന്റെ കഥ നിങ്ങളോട് പറഞ്ഞു.. നിങ്ങൾക്ക് അതിനെ കുറിച്ച് അറിയിക്കുക എന്നതല്ലാതെ അവൾക് മറ്റൊരു ലക്ഷ്യവുമില്ല…" അവരിൽ നിന്ന് കണ്ണുകൾ മാറ്റി വീണ്ടും ആകാശത്തേക്ക് തന്നെ നോക്കി കൊണ്ട് അയാൾ പറഞ്ഞതും അവരെല്ലാം നെറ്റി ചുളിച്ചു കൊണ്ട് അവരെ നോക്കി.. "നിങ്ങളെന്താ പറഞ്ഞു വരുന്നത്…". "അവൾ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല…" അയാളിൽ നിന്നുള്ള മറുപടി കേട്ട അവർ ഞെട്ടലോടെ അയാലിലേക്ക് നോക്കി. "അപ്പോൾ ഞങ്ങള്ക്ക് മുൻപിൽ ഉണ്ടായിരുന്ന ദിവ്യ…???" "അവളുടെ ആത്മാവ്…" തികച്ചും ശാന്തമായിട്ട് അത്‌ പറയുമ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നുണ്… അവർക്കൊന്നും വിശ്വാസം വന്നില്ല.. എങ്കിലുമവർ മിഴികൾ ഉയർത്തി ആകാശത്തേക്ക് നോക്കി.. ഇന്നേ വരേ കാണാത്തൊരു നക്ഷത്രം അവിടെ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു…. എവിടെ നിന്നെറിയാതെ ഒരിളം കാറ്റ് അവരെ വന്നു തഴുകി… അമയ്ൻ മുന്നോട്ട് നടന്നു കൂടെ അവരും.. ____•🦋•______ "ഇപ്പോഴും എന്തോ ലഹരിയൊക്കെ ഉപയോഗിച്ചത് പോലെ അവരുടെ കഥ എന്നിൽ നിന്ന് മായുന്നില്ല.

അതിന്റെയാ ലോകത്തു നിന്ന് എനിക്ക് സാധാരണ ലോകത്തേക്ക് തിരിച്ചു വരാൻ പറ്റുന്നില്ല… എന്തോ അവരെ ഓർത്തു വേദന തോനുന്നു… എനിക്കും അത്‌ പോലെയുള്ള ശക്തികൾ ഉണ്ടാവുമോ.." ആഹിയെ നോക്കി അതും പറഞ്ഞു കൊണ്ട് ലക്കി തന്റെ കൈകൾ ഉയർത്തി നോക്കി.. "നീ ഇപ്പോൾ പറഞ്ഞില്ലേ… അവരെ ഓർത്തു ഒരു വേദന തോന്നിയെന്ന്.. ആ വേദനയാണ് വേണ്ടത്… ആ വേദനയെ അവരെ കൊന്നവരെയും അതിന് കൂട്ട് നിന്നവരെയും കൊല്ലാനുള്ള പകയാക്കി വളർത്തിയെടുക്ക്… അവർക്ക് വേണ്ടി പ്രതികാരം ചെയ്യാൻ കഴിയുന്ന ആൾകാർ നിങ്ങൾ രണ്ട് പേരാണ്.. കാരണം ശത്രു അത്രമേൽ ശക്തമാണ്.." ആഹി അവളുടെ കൈകൾ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ ദയനീയ ഭാവത്തിൽ അവനെ നോക്കി.. "എനിക്കങ്ങനെ ഒരു ശക്തിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.. ഖിസ്മത്തിനെ പോലെ ഒരു ശക്തി ഉള്ളവളാണ് ഞാനും എങ്കിൽ എന്തിനാ എന്റെ ഉമ്മയെന്നെ വിട്ട് പോയത്..??.. എന്നിൽ നിന്ന് അകന്നത്…?? ഞാനൊരു അനുഗ്രഹിക്കപ്പെട്ട ജന്മം ഒന്നുമല്ല ആഹി.. ഒരു ശപിക്കപ്പെട്ട ജന്മം ആണ്.." കണ്ണ് നിറച്ചോണ്ട് ഓർക്കാൻ ഒരു മുഖം പോലുമില്ലാത്ത തന്റെ ഉമ്മയെ കുറിച്ചോർത്തു അവളുടെ കണ്ണുകൾ നിറഞ്ഞു…

"എന്ത് കൊണ്ടായിരിക്കുമല്ലേ എന്റെ ഉമ്മ എന്റെയുള്ളിലെ മാതൃ സ്നേഹം കൊതിക്കുന്ന ആ കുഞ്ഞ് ഹൃദയത്തെ കാണാതെ പോയത്.." അവൾ ഓർത്തു കരഞ്ഞോണ്ട് പറഞ്ഞതും അവനവളെ ചേർത്ത് നിർത്തി.. "എല്ലാത്തിനും അവർക്ക് അവരുടേതായ കാരണങ്ങളുണ്ടാവും ലക്കീ.." അവളെ നോക്കി അത്രയും പറഞ്ഞു കൊണ്ടവൻ കാർ ഡ്രൈവ് ചെയ്തു കൊണ്ടിരുന്ന ലൈത്തിനെ നോക്കി.. ലൈത് തികച്ചും നിശബ്ദം ആണെന്ന് അവൻ ശ്രദ്ധിച്ചിരുന്നു.. ലക്കിയുടെ വീടിന്റെ മുന്നിൽ എത്തിയതും അവൻ വണ്ടി നിർത്തി.. ലക്കി പുറത്തിറങ്ങി യാത്ര പറയാൻ എന്നോണം ഇരുവരെയും നോക്കി… ലൈത് എഴുന്നേറ്റ് വന്നു അവളുടെ കൈകളിൽ മുറുകെ പിടിച്ചു.. "എനിക്കൊരു കാര്യം നിന്നോട് പറയാനുണ്ട്.. ഇത്രയും കാലം ഞാനത് നിന്നിൽ നിന്ന് മറച്ചത് നിനക്ക് ഒന്നും മനസ്സിലാവില്ല എന്ന് അറിയുന്നത് കൊണ്ടായിരുന്നു...ഇനിയും നിന്നോട് അത്‌ പറഞ്ഞില്ലെങ്കിൽ ഞാനത് എന്റെ ഉമ്മയോട് ചെയ്യുന്ന ചതിയാണ്.. കാരണം ഇനിയും അത്‌ നീ അറിഞ്ഞിരുന്നില്ലെങ്കിൽ നീ നമ്മുടെ ഉമ്മയെ വെറുക്കുമോ എന്ന് ഞാൻ ഭയക്കുന്നു.. ഉമ്മ നിന്നിൽ നിന്ന് അകലാനും… നിന്നെയൊന്നു ചേർത്ത് നിർത്താൻ പോലും ഭയന്നതിന് ഒരു കാരണം ഉണ്ടായിരുന്നു.. "…....... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story