🦋 THE TITALEE OF LOVE🦋: ഭാഗം 62

the titalee of love

രചന: സൽവ

 "നമ്മുടെ ഉമ്മയൊരു ചുവന്ന റെഗുലയായിരുന്നു … ജന്മം കൊണ്ട് ചുവന്നതാണെങ്കിൽ നമ്മുടെ ഉമ്മാന്റെ മനസ്സ് നല്ലതായിരുന്നു.. തനിക്ക് ലഭിച്ചയാ ശക്തി ഓർത്തു ആ പാവം കരയാത്ത ദിനങ്ങൾ ഇല്ലായിരുന്നു.. തന്റെ ശക്തി കാരണം ആർകെങ്കിലും ഉപദ്രവം ഏൽക്കുമോ എന്ന് കരുതി ഉമ്മ ആരുമായിട്ടും അതികം അടുക്കാറില്ലായിരുന്നു..അങ്ങനെ ഇരിക്കെയാണ് നീ ജനിച്ചത്… നിന്റെ ശരീരത്തിലേക്ക് നീല നിറമുള്ള ശക്തി പ്രവേശിച്ചപ്പോൾ ഉമ്മ എത്രത്തോളം സന്തോഷിച്ചെന്ന് അറിയാമോ.. ആ സന്തോഷത്തിൽ ഉമ്മ നിന്നെ സ്പർശിച്ചതും നീയൊന്ന് പിടഞ്ഞ ശേഷം ഉച്ചത്തിൽ കരച്ചിൽ തുടങ്ങി.. നിന്റെ കരച്ചിൽ കണ്ട ഉമ്മ വേഗം കൈകൾ പിൻവലിച്ചു ഒരല്പം ഭയത്തോടെ നിന്നെ നോക്കി നിന്നു.. ഉമ്മാന്റെ ദുഷിച്ച ശക്തി നിന്നിൽ ഏറ്റപ്പോൾ ആണ് നീ കരഞ്ഞത് എന്നോർത്തു ഉമ്മാക്ക് വേദന തോന്നി.. "ഇല്ലാ.. ഒരിക്കലും ഈ ശാപം പിടിച്ച ഞാൻ കാരണം എന്റെ മകൾക്കൊരു പ്രശ്നവും ഉണ്ടാവരുത്.. അനുഗ്രഹിക്കപ്പെട്ട അവളെയൊന്ന് സ്പർശിക്കാൻ പോലുമുള്ള അർഹത എനിക്കില്ലേ…" സ്വന്തം കുഞ്ഞിനെ നോക്കി അത്‌ പറയുമ്പോൾ ആ ഉമ്മാന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. ആ മാതൃഹൃദയം എത്ര മാത്രം വേദന സഹിച്ചിട്ടുണ്ടാവും.. താൻ കാരണം തന്റെ കുഞ്ഞിന് ഒന്നും പറ്റരുത്..

ഒരിക്കലും തന്നെയവൾ കണ്ട് പിടിക്കാത്ത വിതം അവളിൽ നിന്ന് അകലണം.. അതിനായിട്ട് ഒരു മാർഗം മാത്രമേ അവർക്ക് മുന്നിൽ തെളിഞ്ഞിരുന്നുള്ളു.. ആത്മഹത്യ…!! തുണിയെടുത്തു ഫാനിൽ കെട്ടിയ ശേഷം കഴുത്തു കുരുക്കിലേക്ക് ഇടുന്നതിന് മുൻപ് അവർ തന്റെ കുഞ്ഞിനെ ഒന്ന് നോക്കി.. അവസാനമായിട്ട് ആ കുഞ്ഞിനെ ഒന്ന് ചേർത്ത് നിർത്തണം എന്ന് അവളുടെ ഹൃദയം ആഗ്രഹിച്ചിരുന്നെങ്കിലും.. തന്റെ മകളുടെ ജീവനേക്കാൾ വലുതല്ലായിരുന്നു ആ അമ്മയ്ക്ക് തന്റെ സന്തോഷം… നിറഞ്ഞു വന്ന കണ്ണുകളെ തുടച്ചു കൊണ്ടവൾ കുരുക്കിലേക് തല വെച്ചു… അപ്പോയെക്കും കുഞ്ഞ് പൊട്ടി കരയാൻ തുടങ്ങിയിരുന്നു… കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആളുകൾ ഓടിയെത്തി അവളെ രക്ഷിച്ചു.. അവൾക് തന്റെ ജീവിതത്തോട് തന്നെ വെറുപ്പ് തോന്നിയിരുന്നു... ആ കുഞ്ഞിന് മുലപ്പാൽ നൽകാൻ പോലുമുള്ള ധൈര്യം അവൾക്കുണ്ടായിരുന്നില്ല.. ലക്കി തന്റെ അടുത്തേക്ക് വരുമ്പോൾ എല്ലാം അവൾ ലക്കിയുടെ അടുത്ത് നിന്ന് മാറി നിൽകുമായിരുന്നു.. ഉമ്മാ എന്ന് വിളിച്ചു തന്റെ അടുത്തേക്ക് വരുന്ന കൊച്ചു പെൺകുട്ടിയെ ചേർത്ത് നിർത്തി ഉമ്മ കൊടുക്കാൻ അവളുടെ മനസ്സ് കൊതിക്കുമെങ്കിലും അവളതിന് ധൈര്യപ്പെട്ടില്ല.. തന്റെ സങ്കടങ്ങൾ എല്ലാം തന്റെ ഭർത്താവിനോടും മകനോടും മാത്രം പറഞ്ഞവർ പൊട്ടി കരയുമായിരുന്നു.. സ്വന്തം മകളെ ഒന്ന് ചേർത്ത് നിർത്തുക പോലും ചെയ്യാത്ത ആ അമ്മയോട് എല്ലാവർക്കും വെറുപ്പ് തോന്നുമായിരുന്നെങ്കിലും അവർക്ക് അവരുടേതായ ശരിയുണ്ടായിരുന്നു..

അടുത്തേക്ക് പോവില്ലെങ്കിലും തന്റെ കുഞ്ഞിനെ ദൂരെ നിന്നെങ്കിലും നോക്കി കാണാമല്ലോ എന്ന പ്രതീക്ഷയിൽ അവൾ ആ വീട്ടിൽ രാത്രിയും പകലും കണ്ണീരിൽ ആയതി ജീവിച്ചു.. നിന്നെ ആലിയ ഒരുമ്മാന്റെ സ്നേഹം തന്ന് വളർത്തി.. എന്നോട് നിന്നെ പൊന്ന് പോലെ നോക്കണം എന്ന് കാണുമ്പോൾ എല്ലാം പറയുമായിരുന്നു.. അത്രമേൽ നിന്നെ ഇഷ്ടമായിരുന്നു ആ ഉമ്മാക്ക്… പക്ഷേ ഒരിക്കൽ ഉണ്ടായ ആ സംഭവത്തിന് ശേഷം അവർക്ക് നിന്റെ അടുത്ത് ജീവിക്കാൻ ഭയം തോന്നി.. •°•°•°•°•°•°•°•°•°• തന്റെ ചുവന്ന ചിറകുകൾ വിരിച്ചു കൊണ്ട് ആകാശത്തുള്ള നക്ഷത്രങ്ങളെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൾ.. മനസ്സിലേക്ക് ഖിസ്മത് മരണപെട്ടതും ലക്കിയുടെ ശക്തിയും എല്ലാം തെളിഞ്ഞു വന്നതും സങ്കടം തോന്നി.. എങ്കിലും ആ കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നില്ല.. ഒരുപക്ഷെ കരഞ്ഞു കരഞ്ഞു ആ കണ്ണുകളിലെ കണ്ണുനീർ തീർന്ന് പോയിട്ടുണ്ടാവും..!! അവിടെന്ന് തായോട്ട് നോക്കിയാൽ തൊട്ടടുത്ത വീട്ടിൽ ആലിയയുടെ മടിയിലിരുന്ന് ഭക്ഷണം കഴിച്ച ആലിയയോടൊപ്പം ചിരിച്ചു കളിക്കുന്ന നീല മിഴിക്കാരി മിയയെ കാണാമായിരുന്നു… അവളത് താനും ലക്കിയും ആയിട്ട് സങ്കല്പിച്ചു..അവരിലേക്ക് തന്നെ നോക്കി നിന്നു.. "ണോ.. ണോ… ലൈക്ക് ലക്കിമോളെ പിടിക്കാനാവില്ലേ.." പൊട്ടി ചിരിച്ചോണ്ട് ലൈത്തിനെ നോക്കി അതും പറഞ്ഞു കൊണ്ട് ലക്കി ആ മുറിയിലേക്ക് ഓടി കയറി.. "ലക്കീ.. ആ മുറിയിലേക്ക് കയറല്ലേ.."

അതും പറഞ്ഞോണ്ട് ലൈത് അവൾക് പിന്നാലെ ഓടിയെങ്കിലും അവളാ മുറിയിലേക്ക് കയറിയിരുന്നു..ചുറ്റിലും ഉള്ള ഇരുട്ടിനെ കണ്ട് അവൾക് ഭയം തോന്നിയിരുന്നില്ല..അവളപ്പോഴും കുണുങ്ങി ചിരിക്കുകയായിരുന്നു… അവളുടെ കുപ്പികവളകൾ കിലുങ്ങും പോലെയുള്ള ശബ്ദം കേട്ടെങ്കിലും സാജിത തിരിഞ്ഞു നോക്കിയിരുന്നില്ല.. തന്റെ മുറിയിൽ തന്റെ മകളുണ്ടെന്ന് അറിഞ്ഞിട്ടും അവർക്ക് തിരിഞ്ഞു നോക്കാൻ ഭയമായിരുന്നു.. കൗതുകത്തോടെ ആ മുറിയാകെ വീക്ഷിച്ചിരുന്ന കൊച്ചു ലക്കിയുടെ കണ്ണിൽ തിരിഞ്ഞു നിൽക്കുന്ന രൂപത്തിന്റെ ചുവന്ന വലിയ ചിറകുകൾ ഉടക്കിയോ… "വലിയ പൂമ്പാറ്റാആ…" എന്നലറി വിളിച്ചോണ്ട് അവൾ പിന്നിലൂടെ സാജിയെ കെട്ടിപിടിച്ച ശേഷം അവളുടെ ചുവന്ന ചിറകുകൾ കൗതുകത്തോടെ തൊട്ട് നോക്കി.. സാജിയൊന്ന് അനങ്ങാൻ പോലുമാവാതെ നിൽക്കുകയായിരുന്നു… തന്റെ തൊട്ടടുത്തു തന്റെ സ്വന്തം കുഞ്ഞ് തന്നെ കെട്ടിപിടിച്ചു നിൽക്കുന്നു.. അവളുടെ ഹൃദയമിടിപ്പ് വർധിച്ചു വന്നു… ചേർന്ന് നിൽകുമ്പോൾ കമിതാക്കളുടെ ഹൃദയമിടിപ്പ് വർധിക്കുന്നതിനേക്കാൾ ഏറെ ആയിരുന്നു അത്‌… കാരണം ആ ഹൃദയം മിടിച്ചത് മാത്രസ്നേഹം കൊണ്ടായിരുന്നു…!!! യാന്ത്രികം എന്നോണം അവൾ തിരിഞ്ഞു നിന്നു ആ കൊച്ചു പെണ്ണിനെ വാരിയെടുത്ത കവിളിൽ ചുണ്ടുകൾ ചേർത്തു..

വല്ലാത്തൊരു അത്ഭുതത്തോടെ അവളെ തന്നെ നോക്കിയ ശേഷം അവളുടെ കവിളിലൂടെ കൈകൾ ഓടിച്ചു നോക്കുന്ന തിരക്കിലായിരുന്നു ആ കൊച്ചു പെണ്ണ്…. "മ്മാ… ലക്കിമോളെ മ്മാ.." തികച്ചും നിഷ്കളങ്കമായ ആ വിളി കേട്ടതും സാജിയുടെ കണ്ണുകൾ നിറഞ്ഞു വന്നു.. അവൾ തന്റെ കുഞ്ഞിനെ മാറോടു ചേർത്ത് വെച്ചു… പെട്ടെന്ന് ലക്കി വിറച്ചു.. അവളുടെ വായിലൂടെ നുരയും പതയും ഒലിച്ചിറങ്ങി.. കാഴ്ച കണ്ട സാജി ഭയന്ന് പോയിരുന്ന.. പൊട്ടി ചിരിച്ചിരുന്ന കുഞ്ഞ് പൊട്ടി കരഞ്ഞു.. "ലൈത്…" സാജിയുടെ ശബ്ദത്തിൽ ഉള്ള നിലവിളി കേട്ട ലൈത് ഓടി വന്നു അവളുടെ കൈയ്യിൽ നിന്ന് അവളെ വാങ്ങി.. അപ്പോഴും ലക്കി വിറയ്ക്കുന്നുണ്ടായിരുന്നു… ലക്കിയെ വെന്റിലേറ്ററിലേക്ക് മാറ്റി.. പെട്ടെന്നുള്ള അവസ്മാരം കാരണം ലക്കിയുടെ ആരോഗ്യ സ്ഥിതി അത്രയും മോശമായിരുന്നു.. മറ്റൊരിടതിരുന്ന സാജി പൊട്ടി കരയുകയായിരുന്നു.. അവൾക് തന്റെ കൈകളോട് തന്നെ വെറുപ്പ് തോന്നി.. തന്റെ സ്പർശനം കാരണമാണ് തന്റെ മകൾക് അങ്ങനെ സംഭവിച്ചത് എന്നോർത്ത അവളിൽ വേദന തോന്നി.. അന്ന് ലക്കി രക്ഷപ്പെട്ടു.. അതിൽ പിന്നെ സാജിത അവളുടെ അടുത്തേക്ക് പോവുന്നത് വീണ്ടും നിർത്തി.. താൻ കാരണം തന്റെ മകൾ ഇനിയും വേദനിക്കരുത് എന്നോർത്ത അവൾ ഒരിക്കൽ ആ വീട്ടിൽ നിന്നിറങ്ങി..തന്റെ മകളെ അവസാനമായിട്ട് ചുംബിച്ചു.. അന്നവൾക്കൊന്നും സംഭവിച്ചിരുന്നില്ല…

ഇറങ്ങി പോവുന്ന സമയത്തും അവൾ ലക്കിയെ നല്ലവണം നോക്കണം എന്ന് മാത്രമേ ലൈത്തിനൊട് പറയുവാൻ ഉള്ളുവായിരുന്നു.. സമൂഹം അവളെ കുറ്റക്കാരിയാക്കി.. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഇട്ടേച്ചു പോയ ക്രൂരയായ സ്ത്രീയായി ആ സാതുവായ സ്ത്രീ സമൂഹത്തിന് മുന്നിൽ മാറി.. •°•°•°•°•°•°•°• അന്നത്തെ പോക്കിൽ ഉമ്മ മരിച്ചെന്നു ഒരിക്കൽ ഉപ്പ പറയുന്നത് കേട്ടു.. അന്ന് മരണകാരണം ഒന്നും വ്യക്തമായിരുന്നില്ല.. എട്ട് വർഷങ്ങൾക് മുൻപ്.. അഥവാ ഞാൻ നിന്നെ ഇട്ടേച്ചു പോയ ദിവസം എനിക്കൊരു കാൾ വന്നു.. ഉമ്മാന്റെ കൊലയാളി ആരെന്ന് അറിയാമെന്നു പ്രതികാരം ചെയ്യണമെങ്കിൽ അങ്ങോട്ട് വരണം എന്നും പറഞ്ഞു കൊണ്ട്..എന്റെ ഉമ്മാനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ വേണ്ടി ആയിരുന്നു ഞാനന്ന് ഇറങ്ങിയത്... ഏറ്റവും അത്ഭുതം എന്തെന്നാൽ ഞാൻ അവിടെ എത്തുന്നതിന്റെ കൃത്യം അഞ്ച് മിനിറ്റ് മുൻപ് കൊലയാളികൾ എന്ന് ഞങ്ങൾ സംശയിക്കുന്ന ആൾക്കാരെ എല്ലാം മറ്റാരോ കൊന്ന് കളഞ്ഞു.. അന്ന് തന്നെ തിരിച്ചു ഇങ്ങോട്ട് വരാൻ പ്ലാൻ ചെയ്തത് ആണെങ്കിലും മറ്റു പലതും എന്നെ തടഞ്ഞു.." ലൈത് അത്രയും പറഞ്ഞ ശേഷം ലക്കിയെ നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞിട്ടായിരുന്നു… "മാതൃസ്നേഹത്തേക്കാൾ വലിയ മറ്റൊരു ശക്തിയും ഇല്ലെന്ന് ഉമ്മാനോട് പറഞ്ഞു കൊടുത്തോടായിരുന്നോ..

ഇനി അല്ലെങ്കിൽ തന്നെ എന്റെ ഉമ്മയെന്നെ ചേർത്ത് നിർത്തിയത് കൊണ്ട് ഞാൻ മരിക്കുകയായിരുന്നെങ്കിൽ അന്നേ ഞാൻ മരിച്ചോളാമായിരുന്നു.." അവനിലേക്ക് ചേർന്ന് കൊണ്ടവൾ പറഞ്ഞതും അവനവളുടെ തലയിലൂടെ തലോടി.. "എന്താണോ വിധിച്ചത് അതല്ലേ സംഭവിക്കുള്ളു..മോൾ അകത്തേക്ക് കയറിക്കോ.." "നിങ്ങളാരും കയറുന്നില്ലേ.." "ഞങ്ങൾ രണ്ട് പേരും സാബിറുമ്മാനെ കാണാൻ ഒരൊന്നൊന്നര വരവ് വരും.. അല്ലെ ആഹി.." ലൈത് ആഹിയെ നോക്കി ചോദിച്ചതും അവനിൽ ഒരു പ്രത്യേക ചിരി ആയിരുന്നു.. അവൾ അവരോട് ഒന്ന് കൂടെ യാത്ര പറഞ്ഞ ശേഷം വീട്ടിലേക്ക് കയറി ചെന്നു, "ആഹ്.. വന്നല്ലോ.. കെട്ടിയോന്റെ കൂടെ കറങ്ങാൻ പോവുമ്പോ ഒരു വാക്ക് പറഞ്ഞു കൂടായിരുന്നോ.. ഇവിടെ മനുഷ്യൻ തീ തിന്നായിരുന്നു.." "അതെന്താ താനിവിടെ പട്ടിണിയാണോ.." ഹയാസ് പല്ല് കടിച്ചു ചോദിച്ചതും അവൾ ഇളിച്ചോണ്ട് ചോദിച്ചത് കെട്ട് അവൻ അവളെ ആകെയൊന്ന് നോക്കി.. വന്നു വന്നു ഇത്തയും ചളി പറയാൻ തുടങ്ങിയോ എന്ന മട്ടിൽ.. ലക്കി ഫ്രഷ് ആയിട്ട് വന്ന ശേഷം എല്ലാ കഥയും പറഞ്ഞു കൊടുത്തു.. ദുആ ജീവിച്ചിരിപ്പുണ്ട് എന്നെല്ലാം അറിഞ്ഞപ്പോൾ അവൻ ഞെട്ടലോടെ കേട്ട് നിന്നു…. "എന്നാലും എന്റെ ഏറ്റവും വലിയ സംശയം എന്താണെന്നറിയോ.. അവർ പറഞ്ഞ കഥ വെച്ചിട്ട് ഡൗലയുടെ ഉമ്മാന്റെ പേര് ആലിയാ എന്നാ ആവേണ്ടത്.. പക്ഷേ അവള്ടെ ഉമ്മാന്റെ പേര് അതൊന്നുമല്ല…

ഇനി ഡൗലയെ അവള്ടെ ഇപ്പോഴത്തെ ഉമ്മ ദത്തെടുത്തത് വലതുമാവോ… " ലക്കി ചിന്താവിഷ്ടയായി പറഞ്ഞത് ഹയാസ് ഒരല്പം ഞെട്ടലോടെ അവളെ നോക്കി.. അവനിൽ ചെറു ഭീതി നിറഞ്ഞിരുന്നു.. "അതൊക്കെ ചിന്തിച്ചിരിക്കാണ്ട് പോയി കിടന്നുറങ് കൊച്ചേ…" ഹയാസ് അതും പറഞ്ഞോണ്ട് എഴുന്നേറ്റ് പോയതും ലക്കി തന്റെ മുറിയിൽ കയറി ഫ്രഷ് ആയിട്ട് fair in love കൈയ്യിൽ എടുത്തു വായിച്ചു കൊണ്ടിരുന്നു… അപ്പോയായിരുന്നു ഫോൺ റിങ് ചെയ്തത് ആഹിയാണെന്ന് കണ്ടതും അവളൊരു പുഞ്ചിരിയോടെ കാൾ അറ്റൻഡ് ചെയ്തു ചെവിയോട് അടുപ്പിച്ചു.. _____•🦋•____ "ലൈത്തും ഡൗലയും കൂടെ വീട്ടിൽ കയറിയപ്പോൾ കണ്ടത് എഴുന്നേറ്റിരുന്നു എന്തോ ഗാദമായ ചിന്തയിൽ ഏർപ്പെട്ടിരിക്കുന്ന എലയെ ആയിരുന്നു.. "നിനക്ക് ഉറക്കം ഒന്നുമില്ലേ എലാ .." ലൈത് അവളെ നോക്കി ചോദിച്ചതും അവൾ മിഴികൾ ഉയർത്തി അവനെ നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞിട്ടായിരുന്നെന്ന് കണ്ടതും അവനിൽ വേദന കലർന്നു.. അവൾ അവന്റെ തൊട്ടടുത്തുള്ള ദൗലയെ ഒന്ന് നോക്കി… "എന്ത് പറ്റി പപ്പേടെ എലമോൾക്.." അവൻ അവളെ എടുത്ത് മടിയിൽ ഇരുത്തി കൊണ്ട് ചോദിച്ചു.. "എലമോൾക് ആരുമില്ലല്ലോ.." കണ്ണ് നിറച്ചോണ്ട് ഇടരുന്ന ശബ്ദത്തോടെ അവൾ പറഞ്ഞതും.. "അപ്പോ ഞാനോ.. എന്നെ എലമോൾക് വേണ്ടേ.." അവൻ അവളിൽ നിന്ന് മുഖം തിരിച്ചു ചുണ്ട് പിളർത്തി പറഞ്ഞതും എല ഇങ്ങേരിന്ന് സെന്റി അടിച്ചു എന്റെ പ്ലാൻ മുഴുവൻ പൊളിക്കും എന്ന മട്ടിൽ അവനെ നോക്കിയ ശേഷം കണ്ണിൽ ഒന്ന് കൂടെ കുത്തി കൊടുത്തു മൂക്ക് ചീറ്റി അവനെ നോക്കി..

"ലൈത് എലമോൾടെ പപ്പയല്ലേ.. എലമോൾക് ഉമ്മയില്ലല്ലോ.. എലമോൾക് മിയുമ്മയെ ഉമ്മയായിട്ട് വേണം…" ചുളിവിൽ ആൻ കൊടുത്ത പണി നടത്താനുള്ള ശ്രമത്തിൽ ആണെല.. "മിയുമ്മ നിന്റെ ഉമ്മ തന്നെയല്ലേ.. പിന്നെയെന്താ പ്രശ്നം.." "പ്രശ്നമില്ലെന്ന് ആര് പറഞ്ഞു.. എത്രയോ നേരമായി ഞാൻ കിടന്ന് അഭിനയിക്കുന്നു.. അത്‌ പോലും മനസ്സിലാവില്ലെന്ന് പറഞ്ഞാൽ… ഷെയിം ഓഫ് യൂ.. പപ്പാ..പപ്പി ഷെയിം ഓഫ് യൂ.." പെട്ടന്ന് എല ഒറഞ്ഞു തുള്ളിയതും ലൈത് ഇതെന്ത് ജീവി എന്ന മട്ടിൽ അവളെ നോക്കി… "എന്തൊക്കെയാ എലാ നീ പറയുന്നേ.." "മിയുമ്മേം ലൈത്തും കല്യാണം കഴിക്കണം… എന്നാലേ മിയുമ്മ എലമോൾടെ ഉമ്മയാവുള്ളു… എന്റെ ഫ്രണ്ട്സിന്റെയൊക്കെ പപ്പേടെ ഭാര്യ ആണല്ലോ അവരുടെ ഉമ്മ..ഉമ്മയില്ലെങ്കിൽ എല മോൾ ഇവിടെന്ന് പോവും.." എല പറഞ്ഞു തീർന്ന ശേഷം ലൈത്തിനെയും ഡൗലയെയും മാറി മാറി നോക്കി… "ഞങ്ങളുടെ കല്യാണം കഴിഞ്ഞതാ എലാ.." ലൈത് അതും പറഞ്ഞോണ്ട് അവരുടെ കല്യാണ ഫോട്ടോ എലക്ക് കാണിച്ചു കൊടുത്തു.. ആ ഫോട്ടോ തന്നെ സൂക്ഷിച്ചു നോക്കിയ ശേഷം എല മുഖം വീർപ്പിച്ചു അവരെ രണ്ട് പേരെയും നോക്കി.. "ഇതിലെവിടെ എലമോൾ..എലമോളെ കൂട്ടാതെ കല്യാണം കയിച്ചല്ലേ..എലമോൾ ലൈത്തിനോടും മിയുമ്മയോടും ആരോടും മിണ്ടില്ല.." "എലാ.." "വേണ്ടാ.. എലമോളെ ഇഷ്ടല്ലാഞ്ഞിട്ട് അല്ലെ കല്യാണത്തിന് കൂട്ടാത്തെ…" "എലമോൾ അതിലുണ്ട് എലാ.. നീ മിയുമ്മേടെ വയറ്റിലാ.."

ദൗല തന്റെ വയറ് തൊട്ട് പറഞ്ഞതും എല കരച്ചിൽ നിർത്തി അവളെ നോക്കി.. "എലമോളെങ്ങനെയാ മിയുമ്മേടെ വയറ്റിലെത്തിയെ…" എലയുടെ അടുത്ത ചോദ്യം കേട്ടതും ദൗല ലൈത്തിനെ നോക്കി.. ലൈത് വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന മട്ടിൽ അവളെയും.. "അതെലാ… " "മിയുമ്മ എല മോളേ തിന്നതായിരിക്കും അല്ലെ.." എല എന്തോ കണ്ട് പിടിച്ചപോലെ പറഞ്ഞത് ദൗല ഒന്ന് തലയാട്ടിയെ ശേഷം തിരിഞ്ഞു വേഗത്തിൽ നടന്നു അവള്ടെ വീട്ടിലേക്ക് പോയി.. അവള്ടെ പോക്ക് ഒന്ന് നോകിയെ ശേഷം അവൻ തന്റെ അടുത്തുള്ള കുരുട്ടിനെ നോക്കി.. അവൾ അവനെ ഒന്ന് നോക്കിയ ശേഷം തന്റെ പാവയെയും കെട്ടിപിടിച്ചു കിടന്നുറങ്ങി.. ______•🦋 ദൗല വീട്ടിലിരുന്ന് ഇന്നത്തെ ശക്തിയെ കുറിച്ച് ചിന്തിക്കുകയായിരുന്നു.. അവൾക് ഇതിനൊന്നും താൻ അർഹയല്ല എന്നോർത്തു വേദന തോന്നി.. "ആറ് വർഷം.. ആറ് വർഷം ഞാൻ ലോകത്തെ മുഴുവൻ ചതിച്ചു.. എനിക്കര്ഹമല്ലാതെ സ്നേഹങ്ങളും അംഗീകാരാങ്ങളും കൈ പറ്റി.. ഇനിയില്ല.. സത്യങ്ങൾ പുറത്ത് പറയണം.. എല്ലാമറിഞ്ഞാൽ എല്ലാവരും എന്നെ ഒന്ന് കൂടെ വെറുതെന്ന് ഇരിക്കും.. പക്ഷേ ആക്ടര്സ് ദൗലാ ഫറാലിന് പിന്നിലുള്ള സത്യം ലോകമറിയണം… അറിഞ്ഞേ തീരുള്ളു.. ഇനിയും എനിക്കാരെയും ചതിക്കാൻ പറ്റില്ല… "

കണ്ണാടിയിൽ തന്നെ തന്നെ നോക്കി അതും പറഞ്ഞു കൊണ്ട് ദൗല കിടന്നു.. _____•🦋•_____ "ഇതായിരുന്നു എന്റുമ്മാന്റെയും ഉപ്പാന്റെയും കഥ.. എന്റേതായ എല്ലാം എനിക്ക് ചെറുപ്പത്തിലേ നഷ്ടപ്പെട്ടതാ..എന്റെ ഉമ്മാ.. എന്റെ ഉപ്പാ.. പിന്നെയെന്റെ ആദം…" ഹബ്ദ ഖിസ്മയുടെ കഥ ഡൗഹയ്ക്ക് പറഞ്ഞു കൊടുത്ത ശേഷം നിർത്തി.. "അങ്ങനെയുള്ള എനിക്ക് എല്ലാമായിരുന്നു നൈലാ.. ഒരു പാവം.. പക്ഷേ ഇപ്പോൾ അവളെങ്ങനെ അല്ലാ..ഇപ്പോഴും അവൾ അവരെ ചതിക്കുകയല്ലേ...എങ്കിലും എനിക്കൊരു കാര്യം മാത്രം മനസ്സിലാവുന്നില്ല.. അവൾക്കെങ്ങനെ ലക്കിയുടെയും ടീമിന്റെയും ഓരോ നീക്കവും ശെരിക്കും അറിയാൻ പറ്റുന്നതെന്നാ… May be അവരുടെ ടീമിൽ ആരോ ഒരാൾ നൈലയ്ക്ക് വേണ്ടി അവരെ ചതിക്കുകയാണ്.. May be നിന്റെ സിസ്റ്റർ ദൗല.. കാരണം ആ കൂട്ടത്തിൽ അവൾക് മാത്രമേ നൈലയെ അറിയുള്ളു.." ഹബ്ദ അതും പറഞ്ഞു കൊണ്ട് ഡൗഹയെ നോക്കി… "നെവർ.. ഡൗലയ്ക്ക് നൈലയെന്ന് കേട്ടാലേ വെറുപ്പാണ്.. അതുമല്ല അന്നവൾ നൈലയെ നന്നായിട്ട് കണ്ടിരുന്നില്ല.. അവള്ടെ മുഖം മാസ്ക്കുണ്ടായിരുന്നു.. അവരിൽ മാറ്റാരോ ആയിരിക്കും നൈലയുടെ ആൾ.." സ്വന്തം കൂടെ പിറപ്പിനെ പറഞ്ഞത് സഹിക്കാനിട്ടോ എന്തോ ഡൗഹ പറഞ്ഞു.. "മ്മ്.."

"ഈ ഹോത്രി മാണിക്യം ഇപ്പോൾ എവിടെയുണ്ട്... അന്നത്തെ റെഗുലകളിൽ നുസ്രത് അല്ലാതെ മറ്റാരെങ്കിലും ജീവിച്ചിരിപ്പുണ്ടോ..?" "ഉണ്ട്.. മാതൃത്തം എന്ന ഒന്ന് കൊണ്ട് മാത്രം ജീവിച്ചിരിക്കുന്ന ഒരുവളുടെ കൈയ്യിൽ.. ഇവിടുന്ന് പുറത്തിറങ്ങിയ ശേഷം ഞാനവരെ തേടി പോവും.. ഒരുപക്ഷെ അവരെന്നെ കാത്തിരിക്കുന്നുണ്ടാവും…" അവളെ നോക്കി അത്രമാത്രം പറഞ്ഞ ഹബ്ദയിൽ ഒരു ചെറു ചിരി വിരിഞ്ഞു.. _____•🦋•_____ ഇരുട്ട് നിറഞ്ഞ ആ മുറിയിലുള്ള ഏക വിടവിലൂടെ പ്രഭാത സൂര്യന്റെ വെളിച്ചം ആ സ്ത്രീയുടെ മുഖത്ത് തട്ടി.. അവൾ തന്റെ കണ്ണുകൾ ഒന്ന് ചിമ്മി തുറന്ന ശേഷം അവിടെ നിന്നെഴുന്നേറ്റു..കാലുകളിൽ ചങ്ങല തട്ടിയുള്ള വേദന കാരണം അവരൊന്ന് പുളഞ്ഞു.. അവരുടെ വസ്ത്രത്തിൽ പറ്റിയ അഴുക്ക് കൈകളാൽ തട്ടി കളയാൻ ശ്രമിച്ചപ്പോൾ ആ പഴകിയ വസ്ത്രത്തിന്റെ ഒരു ചെറിയ ഭാഗം അടർന്നു പോയിരുന്നു.. വെള്ളം തട്ടാത്തത് കൊണ്ട് മുടിഴിയകൾ പാറി കളിച്ചിരുന്നു.. അവരാ മുടിഴിയകളെ കഷ്ടപ്പെട്ട് ഒതുക്കാൻ ശ്രമിച്ചു..തികച്ചും വൃത്തിഹീനമായൊരു രൂപമായിരുന്നു അവരുടേത്.. അവർ എഴുന്നേറ്റ ശേഷം ആ വിടവിന്റെ അടുത്ത് പോയി പുറത്തേക്ക് നോക്കി.. ഓരോ ദിവസവും ആ സ്ത്രീ പ്രതീക്ഷയോടെ ആ വിടവിനുള്ളിലൂടെ കാണുന്ന കവാടത്തിലേക്ക് ആരെയോ പ്രതീക്ഷിച്ചു കൊണ്ട് നോക്കുമായിരുന്നു..എന്നത്തേയും പോലെയവർ നിരാശയോടെ തിരിഞ്ഞു…

അവിടെയൊരു മൂലയിൽ ചുരുണ്ടു കൂടിയിരുന്നു… അവൾക് ചുറ്റും നീല നിറമുള്ളയാ ചിത്രശലഭം പറന്നു കളിച്ചു.. അടുത്തുള്ള ഇരുമ്പിന്റെ വാതിലാരോ തുറക്കുന്ന ശബ്ദം കേട്ടതും അവൾ മിഴികൾ ഉയർത്തി ആ ഒന്ന് നീലയും മറ്റൊന്ന് പച്ചയും ആയിരുന്ന കണ്ണുകളിൽ നിറയെ വിഷാദ്ധമായിരുന്നു… എങ്കിലും എവിടെയോ ഒരു പ്രതീക്ഷയുടെ കണിക മാത്രം.. അവർ അഴികൾക്കിടയിലൂടെ പുറത്തേക്ക് നോക്കി.. ഒരുത്തൻ മറ്റൊരു പുരുഷനെ ആ ഇരുട്ട് നിറഞ്ഞ മുറിയിലേക്ക് തള്ളി.. അയാൾ അയാളെ ഇങ്ങോട്ട് തള്ളിയ ആളുടെ കാലിൽ വീണ് കരയുന്നുണ്ടായിരുന്നു...ഒരു ദയയും ഇല്ലാതെ മറ്റേ ആൾ അവിടെന്ന് പോയി കളഞ്ഞു… മുറിയിൽ അകപ്പെട്ടവൻ ഭയത്തോടെ ചുറ്റും നോക്കി.. ആ മുറിയുടെ ഒരു മൂലയിൽ ചുരുണ്ടു കൂടി നിൽക്കുന്ന സ്ത്രീയും അയാളുടെ കണ്ണുകൾ ഉടക്കി.. "എയ്.. എത്ര ദിവസമായി ഇവിടെ…" "22 വർഷങ്ങൾ...8035 ദിവസങ്ങൾ…" അയാൾ അവളെ നോക്കി ചോദിച്ചതും അവൾ മിഴികൾ ഉയർത്താതെ മറുപടി പറഞ്ഞു.. ചെറിയ ശബ്ദത്തിൽ ആണെങ്കിലും ആ വാക്കുകൾ ഉറച്ചതായിരുന്നു.. "ഇത്രയും കാലമായിട്ട് ഇവിടെയെങ്ങനെയാ..അതും ഇത്രയും കൃത്യമായ ഓർമ…" "ഓരോ പുലരിയും ഞാൻ എണ്ണാറുണ്ട്.. കാരണം ഓരോ പുലരിയും എനിക്ക് പുതിയ പ്രതീക്ഷകൾ ആണ്.." അപ്പോഴും ആ സ്ത്രീ മിഴികൾ ഉയർത്തിയിരുന്നില്ല.. ആ സ്ത്രീയുടെ അടുത്ത നിന്ന് വളരെ വൃത്തികെട്ടൊരു ഗന്ധം അയാളുടെ മൂക്കിലേക്ക് അരിച്ചു കയറി…

"ഞാനൊരു രത്ന വ്യാപയറി ആയിരുന്നു.. ഇവർ ഇന്ത്യയിലെ വിലയേറിയ രത്നങ്ങൾ അനത്രികൃതമായി കയറ്റിയയക്കുന്നതിന് എതിരെ ഞാൻ കേസ് കൊടുത്തു.. അങ്ങനെയാണ് ഞാനീ തടവറയിൽ എത്തിയത്.. പക്ഷേ ഒരു സ്ത്രീയായ നീ എങ്ങനെ ഇവിടെ.." അയാളുടെ ആ ചോദ്യം കേട്ടതും അവൾ തലയുയർത്തി അയാളെ നോക്കി...അയാളുടെ കണ്ണുകൾ ആദ്യം ഉടക്കിയത് അവരുടെ കണ്ണുകളിൽ ആയിരുന്നു… "ഖിസ്മാ.." ഞെട്ടലോടെ അയാൾ ഉരുവിട്ടതും ഉണങ്ങിയ അവരുടെ ചുണ്ടുകളിൽ ചെറുതായിട്ടൊന്ന് വിടർന്നു.. അതാരാണെന്ന് തിരിച്ചറിയാൻ ആ കണ്ണുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു..മറ്റുള്ളവയെല്ലാം അഴുക്ക് പറ്റിയത് കൊണ്ട് വ്യക്തമായിരുന്നില്ല.. "നീ മരണപെട്ടതല്ലേ പിന്നെയെങ്ങനെ…??" "ചില കാര്യങ്ങൾ മനുഷ്യനെ മരിക്കാൻ പോലും അനുവദിക്കാതെ പിടിച്ചു നിർത്തും…" വീണ്ടും അവളിൽ നിന്ന് തികച്ചും ശാന്തമായ മറുപടി.. അയാൾ അവളെ ഒന്ന് കൂടെ നോക്കി.. തിതലീ കുടുംബത്തിന്റെ റാണിയായിരുന്നവൾ ഇന്ന് എല്ലും തോലുമായ അവസ്ഥയിൽ ഒരു മനുഷ്യൻ ആണെന്ന് പോലും തിരിച്ചറിയാനാവാത്ത അവസ്ഥയിൽ.. ആരും അറിയാതെ ജീവിക്കുന്നു…!! അയാൾക്ത് അത്ഭുതം ആയിരുന്നു.. "നീ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇന്നും അവിടെ അവശേഷിക്കുന്ന ആ ശരീരം ആരുടെയാ..???" അയാളുടെ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞിരുന്നില്ല. ചുണ്ടുകൾ ഒന്ന് കൂടെ വിടരുക മാത്രം ചെയ്തു… "നീയെങ്ങനെ ഇവിടുന്ന് പുറത്ത് കടക്കും…"

"അവർ വരും.. എന്റെ മകളും മകനും… അവരുടെ വരവിനു വേണ്ടി ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. ഉറപ്പായും അവർ വരും.. അവർ വിജയിച്ചിരിക്കും..!!" ഉറച്ചതായിരുന്നു ആ മറുപടി.. ആ കണ്ണുകളിൽ വീണ്ടും പ്രതീക്ഷയോടെ ആ വിടവിലേക്ക് നീണ്ടു.. "എങ്കിലും ആ ശരീരം ആരുടേതാ…???" _____•🦋 അഗ്നി ഹോത്രി ബംഗ്ലാവിൽ ഉള്ളയാ അസ്ഥികൂടത്തിന് ചുറ്റും ആ നീല ശലഭം പറന്നു കളിച്ചു.. എവിടെ നിന്നെന്നറിയാതെ ഒരു ചെറിയ സുഗന്ധം അവിടെയുണ്ടായിരുന്നു.. അമയ്ൻ അവിടെ കൊണ്ട് വെച്ചിരുന്ന പൂക്കൾ അവിടെ നിന്ന് ദൂരേക്ക് പറന്നു പോയി.. ഒരുപക്ഷെ ആ പൂക്കളുടെ അർഹ ആ അസ്ഥി ആവാത്തത് കൊണ്ടാവാം..!! _____•🦋•_____ "മിയുമ്മാ… എല മോൾ പോയിട്ട് എസിയെ വളച്ചിട്ട്.. ആ മിന്നയ്ക്കൊരു പണി കൊടുത്തിട്ട് വരാവേ.." വണ്ടിയിൽ ഉണ്ടായിരുന്ന ഡൗലയുടെ കവിളിൽ ചുണ്ടുകൾ അമർത്തി എല പറഞ്ഞതും ഡൗലയൊന്ന് ചിരിച്ചെന്ന് വരുത്തി.. "എലാ.. വേണ്ടാട്ടോ.. നീ അവിടെ വല്ലതും ഒപ്പിച്ചു വെച്ചിട്ട്..സ്കൂളിൽ കയറി ഇറങ്ങാൻ കഴിയാത്തത് കൊണ്ടാ.. അപേക്ഷയാണ്…" ലൈത് കൈ കൂപ്പി കൊണ്ട് പറഞ്ഞതും എല അവനെ പുച്ഛിച്ചു മുഖം തിരിച്ചു.. "ലൈത് പ്പോ.. മിയുമ്മാ ബായ്.." അതും പറഞ്ഞോണ്ട് സ്കൂളിലേക്ക് കയറി പോവുന്ന എലയെ ഒരു ചിരിയോടെ നോക്കിയ ശേഷം ലൈത് ദൗലയെ നോക്കി.. ഡൗലയ്ക്കെന്തോ അവളുടെ ആ വിളി അരോചകം ആയിട്ട് തോന്നി.. അവർ ഇരുവരും വണ്ടിയിൽ ഇന്നലത്തെ ബീച്ച്ലേക്ക് തന്നെ പോയി..

അവിടെ ഇന്നലെ ഉണ്ടായിരുന്നതിൽ അമയ്ൻ ഒഴികെയുള്ള എല്ലാവരും ഉണ്ടായിരുന്നു…കൂടെ ജഹാനാരയും... ലൈത് എല്ലാവരെയും നോക്കി ചിരിച്ചിട്ട് ലക്കിയെ നോക്കി കണ്ണിറുക്കി അവളുടെ അടുത്ത് പോയിരുന്നു അവളുടെ കൈകൾ മുറുകെ പിടിച്ചിരുന്നു… "ആഫ്റ്റർ എ വൈൽ.. എന്റെ ഹീറോ വീണ്ടും എന്റെ കൈകൾ മുറുകെ പിടിച്ചിരിക്കുന്നു..." ഒരു ചിരിയോടെ ലക്കി പറഞ്ഞതും ലൈത് അവളുടെ കൈകൾ ഒന്ന് കൂടെ മുറുകെ പിടിച്ചു.. "ഈ കൈകൾ ഒരിക്കലും അറിഞ്ഞോണ്ട് വിടില്ലെന്ന് ഞാനെന്റെ ഉമ്മാക്ക് വാക്ക് കൊടുത്താ.." അവൻ പറഞ്ഞതും അവൾ അവന്റെ മടിയിൽ തല വെച്ച് കിടന്ന്.. ഇതെല്ലാം ഒന്ന് നോക്കിയ ശേഷം എല്ലാവരെയും നോകിയൊന്ന് ചിരിച്ചെന്ന് വരുത്തി ഡൗലയും അവിടെ വന്നിരുന്നു… "എന്റെ മനസ്സിൽ ഇപ്പോയൊരു വ്യക്തമായ പ്ലാനുണ്ട്.. അതിലൂടെ ഒരുപക്ഷെ നമുക്ക് ഈ കേസ് പൂർത്തീകരിച്ചു ഡൗഹയെ പുറത്ത് കൊണ്ട് വരാൻ പറ്റും.. ഖിസ്മത്തിന്റെ കൊലയാളിയോട് പ്രതികാരം ചെയ്യാം.." ആഹി പറഞ്ഞു തുടങ്ങി.. "എന്ത്..??" "നാളെ ലക്കിയും ദൗലയും നമ്മളും കൂടെ ജഹാനാരയും ഹൈദരാബാതിലേക്ക് പോവുന്നു..

ആ കണ്ണുകളുടെ ഉടമകൾ ഇവർ ആയത് കൊണ്ട് തന്നെ ആ ശക്തി ഇവർക്ക് ലഭിക്കണമെങ്കിൽ ഇവർ ഇരുവരും ആ മാണിക്യം തൊടണം.. ആ ശക്തി കൊണ്ടേ ഇവർക്ക് നുസ്രത്തിനെതിരെ fight ചെയ്യാൻ പറ്റുള്ളൂ.. ആ മാണിക്യം ഹൈദരാബാദിൽ ആണ്.." ആഹി പറഞ്ഞതിനോട് എല്ലാവരും യോജിച്ചു. "പിന്നെയാ നൈലയുടെ കാര്യം. അവളെ ഞാൻ എങ്ങനെയെങ്കിലും കണ്ടെത്തിയിരിക്കും.. എന്റെ കൈയ്യിൽ കിട്ടിയാൽ ആ ദിവസം അവളുടെ അന്ത്യമാണ്…" ദേഷ്യത്തോടെയുള്ള ആഹിയുടെ വാക്കുകളിൽ നിന്ന് തന്നെ അവന് അവളോടുള്ള വെറുപ്പ് വ്യക്തമായിരുന്നു.. ഓരോ കാര്യങ്ങളും പ്ലാൻ ചെയ്ത് അമൻ ടിക്കറ്റ് ബുക്ക്‌ ചെയ്തു..അപ്പോഴും ലൈത് നോക്കിയിരുന്നത് ഡൗലയിലേക്ക് തന്നെ ആയിരുന്നു.. "എനിക്കൊരു കാര്യം പറയാനുണ്ട്.." അത്രയും നേരം ഒന്ന് മിണ്ടാതെ ഇരുന്ന ദൗല പിന്നീട് പറഞ്ഞ കാര്യങ്ങൾ കേട്ട് എല്ലാവരും ഞെട്ടലോടെ അവളെ നോക്കി.. ആർക്കും അവൾ പറഞ്ഞ കാര്യങ്ങൾ വിശ്വാസം വന്നിരുന്നില്ല.. പക്ഷേ ലൈത്തിന്റെ ചുണ്ടിൽ മാത്രമൊരു പുഞ്ചിരിയായിരുന്നു… "നീയെന്തായി പറയുന്നത് ദൗലാ.." വിശ്വാസം വരാതെ ലക്കി ദൗലയെ തന്നെ ഉറ്റ് നോക്കി കൊണ്ട് ചോദിച്ചു..…....... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story