🦋 THE TITALEE OF LOVE🦋: ഭാഗം 64

the titalee of love

രചന: സൽവ

"എന്താ പ്രാണാ.. എന്തെങ്കിലും പ്രശ്നമുണ്ടോ..നിന്റെ മുഖത്തൊരു ടെൻഷൻ.." "മിണ്ടി പോവരുത്.. നീയെന്തിനാടി വഴിയേ പോയ ആരുടെയോ പേരും പറഞ്ഞു കൊണ്ട് ചാനൽ കാരോട് നിന്ന് പ്രസംഗിച്ചത്… കണ്ട ചാനൽ മുഴുവൻ നീയാ.." പ്രാണ ഉറഞ്ഞു തുള്ളിയതും അവൾ നന്നായിട്ടൊന്ന് ഇളിച്ചു കൊടുത്തു.. "ഇളിക്കല്ലേ മിയാ.." "എന്റെ പല്ല് കാണിച്ചല്ലേ ഞാൻ ഇളിക്കുന്നെ.. അതിൽ നിനക്കെന്താടി പ്രാണിയെ.." പ്രാണയെ പുച്ഛിച്ചു കൊണ്ട് അതും പറഞ്ഞു കൊണ്ട് മിയ ഹൗസ് ബോട്ടിന്റെ ഡോർ പുറത്ത് നിന്ന് പൂട്ടിയിട്ട് അവള്ടെ കൂടെ നടന്നു.. "ഇന്നെത്ര കിട്ടി.." "എല്ലാർക്കും കൊടുക്കാനുള്ളത് കറക്റ്റ് ഉണ്ട്.. എന്റെ പോക്കറ്റ് മണിയൊന്നും ആയില്ല.. അപ്പോയെക്കും നീ വന്നില്ലേ.." അവരിരുവരും കൂടെ പള്ളിയിലേക്ക് നടന്നു.. അവളെ കണ്ടതും പള്ളിയിൽ അച്ഛൻ ജോൺ എബ്രഹാം എഴുന്നേറ്റ് നിന്നു.. "ആഹ് ഇന്ന് നേരത്തെയാണല്ലോ.. നേരത്തെ കൂടെ നമ്മളെല്ലാവരും നിന്നെ കുറിച്ച് ചോദിച്ചേയുള്ളു.." അയാളത് പറഞ്ഞതും അവളൊന്ന് ചിരിച്ച ശേഷം ഒരു തുക അയാളുടെ കൈയ്യിൽ വെച്ച് കൊടുത്തു അവിടെയുള്ള കുട്ടികളെ കാണാൻ പോയി.. അവരെല്ലാം അവളെ കണ്ടതും അവൾക്കടുത്തേക്ക് ഓടി വന്നു അവളെ വലം വെച്ചു..എല്ലാവരോടും കളിച്ചും ചിരിച്ചും നിന്ന ശേഷം അവൾ പുറത്തിറങ്ങി അടുത്ത കടയിൽ ചെന്നു പല സാധനങ്ങളും വാങ്ങി.. അതൊരു തെരുവിലേക്ക് കൊണ്ട് പോയി അവിടെയുള്ളവർക്കെല്ലാം കൊടുത്തു..

"മോളെ മോന് സുഖല്ലാ.. ആശുപത്രിയിൽ കൊണ്ട് പോവണം.." ഒരമ്മ തന്റെ കുഞ്ഞിനേയും കൊണ്ട് വന്നതും അവളാ കുഞ്ഞിനെ ഒന്ന് നോക്കി.. "എന്ത് പറ്റി…" "ഇന്നലത്തെ മഴയ്ക്ക് കേറി നിൽക്കാൻ സ്ഥലം കിട്ടിയിരുന്നില്ല.." അവർ പറഞ്ഞതും അവൾ അതിനുള്ള പൈസയും കൊടുത്തു അവിടെന്നും പുറത്തിറങ്ങി.. "ഇവരുടെ വീടിന്റെ പണി പകുതിയല്ലേ ആയുള്ളൂ.. ബാക്കിയെന്ത് ചെയ്യും മിയാ…" "നല്ലത് ചെയ്യുന്നവരുടെ കൂടെ ദൈവം എപ്പോഴും ഉണ്ടാവുമെന്നല്ലേ.. എന്തെങ്കിലും മാർഗം കാണും…" അത്രയും പറഞ്ഞവൾ തന്റെ വീട്ടിലേക്ക് കയറി.. ____•🦋 കൈയ്യിലുള്ള ടീ കപ്പ്‌ ചുണ്ടോട് അടുപ്പിച്ചവൻ ചുറ്റും നോക്കിയിരുന്നു.. പെട്ടെന്നവന്റെ മുന്നിലൂടെ നീല നിറമുള്ളയൊരു ചിത്രശലഭം പറന്നു കളിച്ചതും അവനിൽ ഒരു കൗതുകം നിറഞ്ഞു.. അവനാ ടീ കപ്പ്‌ അവിടെ വെച്ച് ആ ശലഭത്തിന് പിന്നാലെ ഓടി… ഒരുപാട് ദൂരം ആ ശലഭത്തിന് പിന്നാലെ സഞ്ചരിച്ച ശേഷം അവനൊരു വീടിന് മുന്നിൽ എത്തി നിന്നു… അവൻ ചുറ്റും നോക്കി..അകത്തു നിന്ന് ആരുടെയോ കലപില ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.. പെട്ടെന്ന് എവിടെ നിന്നോ ഒരു കൂട്ടം കൊച്ചു കുട്ടികൾ ഓടി വന്നു.. അവർ ഒളിച്ചു കളിക്കുകയാണെന്ന് അവരുടെ കളി അൽപനേരം നോക്കി നിന്ന അവന് മനസ്സിലായിരുന്നു…

'മിയാ സാറ്റ്… " ഒരു കുട്ടി ഒരു കുറ്റിയിൽ അടിച്ചോണ്ട് അലറി വിളിച്ചതും അവൾ ഒളിഞ്ഞു നിന്നിടത് നിന്നു പുറത്തേക്ക് വന്നു.. "ഇത് ഫൗളാ… ഇവൻ കാണിച്ചു തന്നോണ്ടാ നീയെന്നെ കണ്ടേ… ഇത് കള്ള കളിയാ… ഞാനിതിനില്ല…" മുഖം വീർപ്പിച്ചു കൊണ്ടതും പറഞ്ഞവൾ തിരിഞ്ഞതും തന്റെ മുന്നിലുള്ളവനെ കാണെ അവളുടെ നേത്രഗോളം വികസിച്ചു വന്നു... "ബെഹ്‌നാം ലൈത്…" ചുണ്ടുകളാൽ അതും മൊഴിഞ്ഞവൾ ലക്കിയെ പ്രതീക്ഷിച്ചു കൊണ്ട് അവന്റെ പിന്നിലേക്ക് നോക്കി.. അവൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു… ഇന്ന് രാവിലെ കണ്ട പെൺകുട്ടി എന്നതിലുപരി അവന്റെ മനസ്സിലേക്ക് തന്നെ നോക്കി ഐ ലവ് യൂ എന്ന് പറഞ്ഞോടിയ നീല മിഴിക്കാരിയുടെ മുഖം ഓടിയെത്തി.. "മിയാ.." അവളവനെ ഒന്ന് കൂടെ നോക്കിയ ശേഷം അകത്തേക്ക് കയറി പോയി..അവനവളുടെ വീടിന്റെ അടുത്തേക്ക് നടന്നു കാളിങ് ബെൽ അമർത്തി.. ഡോർ തുറന്ന ആലിയ അവനെ കാണെ സന്തോഷിച്ചു.. അവനെ ആ വീട്ടിലേക്ക് ക്ഷണിച്ചു.. കൂടെ അവിടെ തന്നെ അവനോടു സ്ഥിരം താമസിച്ചു കൊള്ളാനും പറഞ്ഞു.. ഇതൊന്നും മിയയ്ക്ക് അത്ര താല്പര്യം ഇല്ലാത്ത കാര്യങ്ങൾ ആയിരുന്നെങ്കിലും അവളെതിർത്തില്ല.. എല്ലാവരും അവനോടു വല്ലാതെ സംസാരിക്കുന്നുണ്ടെങ്കിലും അവളൊന്ന് ചിരിക്കുക പോലും ചെയ്യാറില്ലായിരുന്നു.. "മിയാ.. താനെങ്ങോട്ടാ…" "അത്‌ ചോദിക്കാൻ താനാരുവാ…" അവനെ പുച്ഛിച്ചോണ്ട് അതും ചോദിച്ചവൾ മുന്നോട്ട് നടന്നു..

"ഞാനും കൂടെയുണ്ട്…" അവളുടെ കൂടെ നടന്നു കൊണ്ടവൻ പറഞ്ഞതും അവളൊന്നും പറഞ്ഞില്ല…അവള്ടെ കൂടെയവൻ എങ്ങോട്ടെന്നില്ലാതെ നടന്നു കൊണ്ടിരുന്നു… ഇടക്കൊക്കെ അവളുടെ കണ്ണുകൾ അവനിൽ ഉടക്കിയെങ്കിലും അവൾ കണ്ണുകൾ മുറുകെ അടച്ചു തിരിഞ്ഞു കളയുമായിരുന്നു.. "മിയാ... " കരഞ്ഞോണ്ട് അതും വിളിച്ചോണ്ട് ഒരു പെൺകുട്ടി അവള്ടെ അടുത്തേക്ക് ഓടി വന്നു അവളെ വാരി പുണർന്നു.. "എന്താ നിലാ.. എന്തെങ്കിലും പ്രശ്നമുണ്ടോ.." നിലയുടെ മുഖം പിടിച്ചുയർത്തി അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു കൊണ്ട് മിയ ചോദിച്ചതും അവൾ വീണ്ടും മിയയെ ഇറുക്കെ പുണർന്നിരുന്നു.. "കോളനി.. അയാൾ.. " നില എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അത്‌ മാത്രമായിരുന്നു വ്യക്തമായിരുന്നത്… എവിടെ നിന്നോ എന്തോ പൊട്ടുന്ന വലിയ ശബ്ദം കേട്ടതും മിയ ആ കുട്ടിയെ തന്നിൽ നിന്നകറ്റി വെപ്രാളത്തോടെ ആ കോളനിയുടെ ഉള്ളിലേക്ക് ഓടി… അവളിൽ നിറയുന്ന വെപ്രാളം എന്തിനെന്നു പോലുമറിയാതെ അവനുമവൾക് പിന്നാലെ ഓടി… അതിനിടയിൽ അവൻ ചുറ്റും നോക്കുകയായിരുന്നു.... ഒരോ മുറിയിൽ നിന്നും ആൾകാർ ഭയത്തോടെ പുറത്തേക്ക് ഇറങ്ങി നിൽക്കുന്നുണ്ട്.. മിയയെ കാണെ അവരിലെ ഭയം മാറുന്നത് അവനിൽ അത്ഭുതം നിറച്ചു..

"അവളുടെ ശ്വാസം നിലച്ചിട്ടല്ലാതെ ഇനി ഒരുത്തനും ഇവിടെയൊന്നും ചെയ്യാനാവില്ല.." ചുറ്റും കൂടെ നിൽക്കുന്ന ആളുകളിൽ ആരോ ഒന്ന് പറയുന്നതവൻ കേട്ടിരുന്നു.. "ഇസ്ഹാക്ക്…." ആ കോളനിയെ ആകെ വിറപ്പിക്കുന്ന തരത്തിലുള്ളൊരു അലർച്ചയായിരുന്നു അത്‌.. അവളുടെ ദേഷ്യത്താലുള്ള അലർച്ചയിൽ ആ കോളനി വീയാത്തത് എന്തേ എന്നവൻ ചിന്തിച്ചു പോയിരുന്നു. "വന്നല്ലോ കോളനിക്കാരുടെ മഹാറാണി.. ഇനി നീ കേട്ടില്ല പറഞ്ഞില്ല എന്ന് വേണ്ടാ… നിന്റെ ഏറ്റവും പ്രിയപ്പെട്ട ഈ കോളനി ഞാൻ പൊളിച്ചു മാറ്റുവാൻ പോവാ…" അവളെ നോക്കി അതും പറഞ്ഞു കൊണ്ട് ഇസ്ഹാക് ബുൾഡോസർ ഡ്രൈവറോട് കൈ കൊണ്ട് ആംഗ്യം കാണിച്ചതും അയാൾ കെട്ടിടം പൊളിക്കാൻ വേണ്ടി വീണ്ടും സ്റ്റാർട്ട്‌ ചെയ്തു.. "ഇതൊരിക്കലും തനിക്കൊന്നും ഈ കോളനി പൊളിക്കാനുള്ള ആവശ്യമല്ല മറിച് എന്നോടുള്ള ശത്രുതയാണെന്ന് എനിക്ക് നന്നായിട്ട് അറിയാം ഇസ്ഹാക്ക്…ഫെർണാന്റ്സ് ജോണിന്റെ ആട്ടത്തിന് അനുസരിച്ചു തുള്ളുന്ന ഒരു പാവയാണ് താനെന്നും എനിക്ക് നന്നായിട്ടറിയാം..തന്നെയൊക്കെ കൊല്ലാനുള്ള ശക്തി എനിക്കില്ലാഞ്ഞിട്ടല്ല.. തന്റെ അച്ഛനെ ഒരാളെ ഓർത്തിട്ടാ.." അതും പറഞ്ഞവൾ കരഞ്ഞോണ്ട് നിൽക്കുന്ന ഒരു വൃദ്ധനിലേക്ക് നോക്കി.. "നീ എന്താകുമെടി…ഈ കോളനി മുഴുവൻ നിന്റെ മുൻപിൽ വെച്ച് തന്നെ ഞാൻ തകർത്തിരിക്കും.." "എന്നെ കൊന്നിട്ടല്ലാതെ ഇവിടെ നിന്ന് ഒരു മണൽ തരി പോലും നീ അടർത്തി മാറ്റില്ല ഇസ്ഹാക്ക്..

പറ്റുമെങ്കിൽ നിന്നെയൊക്കെ നിയന്ത്രിക്കുന്നവനോട് എന്റെ മുന്നിൽ നേരിട്ട് നിൽക്കാൻ പറയ്.." അത്യുറച്ച അവളുടെ വാക്കുകൾ കേൾക്കേ ലൈത്തിന്റെ രോമം വരേ എഴുന്നേറ്റ് നിന്നു.. എന്താണോ ലക്കി അതിന്റെ നേർ വിപരീതം ആയിരുന്നു മിയാ എന്നവന് തോന്നി.. "അതേടി.. നിന്നെ കൊല്ലാൻ തന്നെയാടി പ്ലാൻ..നിന്നെ കൊന്നിട്ട് ഈ കോളനി മുഴുവൻ ഇടിച്ചു തകർത്തിട്ട് ഞാനെന്റെ ഫ്ലാറ്റ് ഇവിടെ പണിയും..എത്ര തവണ ഞാൻ നിന്നോട് പറഞ്ഞു എന്റെ ബോസ്സിന്റെ അടുത്ത പോയൊന്നു കാലിൽ വീണു മാപ്പ് പറയാൻ..അപ്പോൾ നിനക്ക് അഹങ്കാരം അല്ലായിരുന്നു…" ഇസ്ഹാകിലും പുച്ഛമായിരുന്നു.. "ഒരുത്തന്റെയും മുന്നിൽ തല കുനിക്കേണ്ട ആവശ്യം അന്മിയക്ക് ഇല്ല ഇസ്ഹാക്ക്.. മാപ്പ് പറയുന്നതും കുറ്റബോധം കൊണ്ട് നീറി ജീവിക്കുന്നതുമെല്ലാം തെറ്റ് ചെയ്തവരാണ്..ഞാൻ തെറ്റ് ചെയ്തില്ലെന്ന് ഉറപ്പുള്ളടത്തോളം കാലം എനിക്കാരെയും ഭയമില്ല.. ഒന്നിനെയും…" അത്‌ പറയവേ അവളുടെയാ നീല കണ്ണുകൾ വല്ലാതെ തിളങ്ങിയിരുന്നു… "കൊന്ന് കളയെടാ.. ഈ ₹*-# പെണ്ണിനെ.." ഇസ്ഹാക് അടുത്തുള്ളൊരു ഗുണ്ടയോട് പറഞ്ഞത് കേൾക്കേ ലൈത് ഭയത്തോടെ മിയയിലേക്ക് നോക്കി.. അവളിൽ ഭയത്തിന്റെ ഒരു കണിക പോലുമില്ലെന്നുള്ളത് അവനെ അത്ഭുതപ്പെടുത്തിയിരുന്നു..

"കൊല്ലാനാടോ പറഞ്ഞത്…" "ഞങ്ങളുടെ മിയയെ കൊന്നിട്ട് നീ ഈ കോളനി കടന്നു പോവുമെന്ന് തോന്നുണ്ടോ ഇസ്ഹാക്ക്…" ഒരേ സ്വരത്തിൽ മുന്നൂറിൽ പരം ആളുകളുടെ ആ ചോദ്യം കേട്ടതും ഇസ്ഹാക്കിൽ ഭയം നിറഞ്ഞു വന്നു… "എന്തേ കൊല്ലുന്നില്ല ഇസ്ഹാക്ക്… പിന്നെ നീ നിന്റെ ബോസ്സ് ജോൺ ഫെർണന്റെസിനോട് പറഞ്ഞേക്ക് എന്റെയുള്ളിൽ ഉള്ള ദിവ്യ ശക്തിയൊക്കെ പോയാലും എനിക്കിതെ ധൈര്യം ഉണ്ടാവുമെന്ന്.. ദിവ്യശക്തിയേക്കാൾ വലിയൊരു ശക്തിയെന്റെ കൂടെയുണ്ട്.. എന്നെ സ്നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യന്മാർ… " അത്‌ പറയവേ അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു…. "അഹങ്കരിക്കേണ്ടടി.. ഈ കോളനി പൊളിക്കാനാവുമോ എന്ന് ഞാനൊന്ന് നോക്കട്ടെ.." അതും പറഞ്ഞയാൾ പെട്ടെന്ന് അവളെ പിടിച്ചു അവളുടെ കഴുത്തിലേക്ക് കത്തി ചേർത്ത് വെച്ചു.. ഒരു നിമിഷം ചുറ്റും കൂടെ നിന്നവർ എല്ലാം എന്ത് ചെയ്യണം എന്നറിയാതെ നിന്നു.. അവളിൽ ഒരു പുഞ്ചിരി ആയിരുന്നു.. എങ്കിലും മരിക്കുന്നതിന് മുൻപ് ഒരു തവണയെങ്കിലും ലക്കിയെ കാണാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തു അവളിൽ വേദന നിറഞ്ഞു.. "എന്തേടി.. എവിടെ പോയി നിന്റെ അഹങ്കാരം….. ഇത്രയേ ഉള്ളു നീ.. ഇത്രമാത്രം…" അവനത് പറഞ്ഞു തീരുന്നതിനു മുൻപേ ഇസ്ഹാക്ക് നിലത്തോട്ട് വീണിരുന്നു..

അവനൊരല്പം ഭയത്തോടെ മിഴികൾ ഉയർത്തി നോക്കി.. മിയയെ ചേർത്ത് നിർത്തി കൊണ്ട് കത്തുന്ന കണ്ണുകളാലെ നിൽക്കുന്ന ലൈത്തിനെ കാണെ അയാളിൽ ഭയം നിറഞ്ഞു.. "നിങ്ങൾ തമ്മിലുള്ള പ്രശ്നം എന്താണെന്ന് എനിക്കറിയില്ല.. പക്ഷേ ഒന്ന് മാത്രം അറിയാം… അവളുടെ ശരീരത്തിൽ നിന്ന് വീയുന്ന രക്തം പോലും തൊടാൻ അർഹതയില്ലാത്തവനാ നീ.. ഇറങ്ങി പോടോ.." "അത്‌ പറയാൻ താനാരോടോ…" "ലൈത്.. ബെഹ്‌നാം ലൈത്.. ഇനി ഇവിടെ തന്നെയുണ്ടാവും… അത്‌ കൊണ്ട് ഓർത്തു വെച്ചോ.." അവനത് പറഞ്ഞു തീരുന്നതിനു മുൻപേ മിയ അവനിൽ നിന്ന് കുതറി ഇസ്ഹാക്കിന്റെ അടുത്ത് പോയിട്ട് അവന്റെ ഷർട്ടിൽ പിടിച്ചു നിലത്ത് കൂടെ വലിച്ചു പുറത്തേക്കിട്ട്..ലൈത്തിൽ നിന്ന് കിട്ടിയ അടിയുടെ വേദന ഉള്ളത് കൊണ്ട് തന്നെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിൽ ആയിരുന്നു ഇസ്ഹാക്ക്… എങ്കിലും ഇതെല്ലാം അയാളിലുള്ള പകയെ വളർത്തിയിരുന്നു... അയാളെ പുറത്തേക്കിട്ട് വന്ന ശേഷം അവൾ ബുൾഡോസർ ഡ്രൈവറെ നോക്കിയതും അയാൾ തന്നെ ആ വണ്ടിയും കൊണ്ട് പുറത്തേക്കിറങ്ങി.. ആ കോളനി വാസികൾ എല്ലാവരും കൂടെ സന്തോഷത്തോടെ ഓടി വന്നു അവളെ വാരി പുണരുന്നതെല്ലാം അവനൊരു പുഞ്ചിരിയോടെ വീക്ഷിച്ചു.. "എന്നെയൊന്നു വിട്ടേ.. ഇങ്ങനെ പോയാൽ ഞാൻ ചുവരിലെ പടത്തിൽ കിടക്കും.."

അവരിൽ നിന്ന് നുഴഞ് പുറത്തിറങ്ങി അവൾ പറഞ്ഞതും അവരെല്ലാവരും ചിരിച്ചു.. അവൾ അവരുടെ കൂടെയെല്ലാം കളി തമാശകളിൽ ഏർപ്പെടുമ്പോഴും അവനെയൊന്ന് തിരിഞ്ഞു കൂടെ നോക്കിയിരുന്നില്ല… "അവളെ ജീവൻ രക്ഷിച്ചിട്ട് പോലുമൊന്ന് തിരിഞ്ഞു നോക്കുന്നില്ലല്ലോ.. ഇവളെന്താ ഗോഡ് ഇങ്ങനെ.." അവളെ നോക്കിയവനോർത്തു… കുനിഞ്ഞിരുന്നു അവിടെയുള്ള കൊച്ചു കുട്ടികൾക്കെല്ലാം ഭക്ഷണം വാരി കൊടുക്കുന്ന അവളിലുള്ള പുഞ്ചിരി എന്തോ അവനെ അവളിലേക്ക് അടുപ്പിക്കുന്നുണ്ടായിരുന്നു… ഓരോരുത്തരുടെയും വായിലേക്ക് ഒരമ്മയെ പോലെ ഭക്ഷണം ഒരുട്ടി കൊടുത്തിട്ട് പുറത്തേക്ക് വീണ ഭക്ഷണങ്ങൾ തുടച്ചു കൊടുക്കുന്ന അവളുടെ കണ്ണുകൾ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു… അവിടെയുള്ളവർ അവരോട് കളി ചിരിയോടെ സംസാരിക്കുന്നുണ്ട്.. നേരത്തെ കരഞ്ഞു വന്ന നിലാ എന്ന പെൺകുട്ടിയെ അടുത്തിരുത്തി അവൾക് പുസ്തകത്തിൽ എന്തൊക്കെയോ പറഞ്ഞു കൊടുത്തു ചോദ്യം ചോദിച്ചപ്പോൾ തെറ്റ് പറഞ്ഞതിന് അവളെ വഴക്ക് പറയുകയായിരുന്നു മിയ.. ഇവിടെയുള്ളവരുടെ എല്ലാവരുടെയും അമ്മയ്ക്ക് തുല്ല്യമായിരുന്നു അവൾ... "ഞാൻ പോവാണെ.." അവരോട് അതും പറഞ്ഞവൾ അവിടെന്ന് എഴുന്നേറ്റു അത്‌ കണ്ടതും അവനും അവള്ടെ കൂടെ എഴുന്നേറ്റു..ഒരുമിച്ചു നടന്നു..

"താങ്ക്സ്.. " അവനെയൊന്ന് നോക്കുക പോലും ചെയ്യാതെ അതും പറഞ്ഞവൾ മുന്നോട്ട് നടന്നു… "മിയാ.. ഇവരൊക്കെയാരാ.. അയാളെന്താ ഇങ്ങനെയൊക്കെ പെരുമാറുന്നത്.. അവനെതിരെ കേസ് കൊടുത്തു കൂടെ.." "അവനെതിരെ കേസ് കൊടുത്തതിട്ട് അവനെ അറസ്റ്റ് ചെയ്യാൻ മാത്രം ധൈര്യമുള്ള ഒരു പോലീസും ഇവിടെയില്ല…" അത്‌ പറയുമ്പോഴും അവനവളെ നോക്കിയിരുന്നില്ല.. "അതെന്താ അങ്ങനെ… അയാൾക്കിത്രയും പിൻബലമുണ്ടോ.." "അയാളും ഈ കോളനിയിൽ ഉണ്ടായിരുന്ന ഒരാളാ.. പക്ഷേ ഇപ്പോൾ അയാളെ നിയന്ത്രിക്കുന്ന ഒരാളുണ്ട്.. എന്നെ കൊല്ലണം എന്ന ലക്ഷ്യത്തോടെ ജീവിക്കുന്നവർ ഫെർണാന്റ്സ് ജോൺ…അയാളൊരു ഡയറക്ടർ ആയത് കൊണ്ട് നല്ല പിടിപാടാ.." "അയാളെന്തിനാ നിന്നെ കൊല്ലണമെന്ന് ആഗ്രഹിക്കുന്നത്.." "എനിക്കൊരുപാട് ശത്രുക്കളുണ്ട്..ഇവൻ അതിലൊരാൾ മാത്രം. നുസ്രത് ഭീഗം.. ഞാനിന്ന് വരേ നേരിട്ട് കണ്ടിട്ടില്ല… പക്ഷേ ആ സ്ത്രീയും പല രീതിയിൽ എന്നെ അപായ പെടുത്താൻ ശ്രമിക്കാറുണ്ട്.. പിന്നെ ഈ പറഞ്ഞ ഫെർണാനെസിന്റെ വാലൊരുത്തൻ വിഘ്‌നേഷ്.. ഇത് മാത്രമല്ല.. ഞാൻ പോലുമറിയാതെ എനിക്കൊരുപാട് ശത്രുക്കളുണ്ട്.. " അവളത് പറഞ്ഞതും അവനവളെ തന്നെ നോക്കി നിന്നു. "കേവലം പതിനെട്ടു വയസ്സുള്ള നിനക്കിത്രയും ശത്രുക്കളോ…"

അവന്റെ വാക്കുകളിൽ അവന്റെ ഞെട്ടൽ വെളിവായിരുന്നു..അവളൊന്ന് പുഞ്ചിരിച്ച ശേഷം അവളുടെ കൈകൾ ഉയർത്തി.. അവളുടെ കൈകളിൽ നിന്നൊരു ശക്തി മുകളിലേക്ക് ഉയർന്നു വരുന്നതെലാം അവനൊരല്പം അത്ഭുതത്തോടെ നോക്കി നിന്നു… പണ്ടൊരിക്കൽ തന്റെ ഉമ്മയിൽ കണ്ടിരുന്നത് വീണ്ടും.. എന്തോ അത്‌ കാണെ അവന് ഭയം തോന്നി.. എന്റെ ഉമ്മ വേദനിച്ച പോലെ ഇവളും വേദനിക്കുന്നുണ്ടാവില്ലേ.. അവൻ സഹതാപത്തോടെ അവളെ നോക്കി.. "നിനക്ക് സങ്കടമില്ലേ.." "എന്തിന്.. ശത്രുക്കൾ ഉള്ളതിനോ.." "അല്ല ഈ ശക്തി ഉള്ളതിന്.." അവൻ പറഞ്ഞു തീർന്നതും അവൾ പൊട്ടി ചിരിച്ചു കൊണ്ട് അവനെ നോക്കി.. "അതിന് ഞാനെന്തിന് സങ്കടപ്പെടണം.. ഇതെന്നെ സംബന്ധിച്ചോളാം ഒരനുഗ്രഹം ആണ്.. ഈ ശക്തി കൊണ്ട് ഞാൻ എത്രയെത്ര ആൾക്കാരെ സഹായിച്ചു.. എന്നെ എന്റെ ശത്രുക്കൾ ഭയക്കുന്നതും അവർക്കെന്നിൽ നിന്ന് വേണ്ടതും ഈ ശക്തി തന്നെയാ.." അവളത് പറഞ്ഞതും അവനൊന്നും മനസ്സിലാവാതെ അവളെ നോക്കി നിന്നു… "പക്ഷേ മിയാ.. ഇത് പോലെയൊരു ശക്തി എന്റെ ഉമ്മാക്ക് ഉണ്ടായത് കൊണ്ടാണ് ഞാനിന്ന് ഇവിടെ എത്തിയത്…" എന്ന് തുടങ്ങിയവൻ അവന്റെ ഉമ്മയെ കുറിച്ച് പറഞ്ഞു കൊടുത്തു..

"അങ്ങനെ എന്റെ ഉമ്മാനെ കൊന്നവരെ കൊല്ലാൻ വേണ്ടിയാണ് ഞാനീ നഗരത്തിലോട്ട് എന്റെ ലക്കിയെ പോലും തനിച്ചാക്കി വന്നത് പോലും...പക്ഷേ ഇവിടെ വന്നപ്പോൾ ഞാൻ കണ്ടത് ഞാൻ കൊല്ലാൻ വന്നവരുടെ ശവമായിരുന്നു.. നിനക്കോർമ്മയില്ലേ ഇന്ന് രാവിലെ.." അവൻ പറഞ്ഞു നിർത്തി അവളെ നോക്കി.. "ആഹ്.. ആ പോലീസ് വരാത്ത കേസ്.. അവരെയാണല്ലേ നീ കൊല്ലാൻ വന്നത്..അത്‌ കണ്ടാൽ തന്നെ മനസ്സിലാവും അവരോട് അത്രയും ശത്രുതയുള്ള ആരോ ചെയ്തതാണെന്ന്.. May അവർ സാജിത ആന്റിയെ കൊന്നത് പോലെ മാറ്റാരെയെങ്കിലും കൊന്നിട്ടുണ്ടാവും.." അവളോർത്തെടുത്തു പറഞ്ഞു… പിന്നീടവർ ലക്കിയെ കുറിച്ചും മറ്റും പറഞ്ഞു തുടങ്ങി.. അവളെ കുറിച്ച് കേൾക്കാൻ അവൾക് വല്ലാതെ ആഗ്രഹം ആണെന്നുള്ളത് അവളുടെ മുഖ ഭാവങ്ങളിൽ നിന്നവൻ മനസ്സിലാക്കിയിരുന്നു.. പതിയെ അവനും അവളും ഇണങ്ങി വന്നിരുന്നു.. അവനോടു അവൾ ചിരിച്ചു സംസാരിക്കാൻ തുടങ്ങി.. അവളുടെ ഓരോ ചിരിയും അവൻ ആസ്വദിക്കുന്നുണ്ടായിരുന്നു… "ദേ ഈ തെരുവ്.. ഇവരുടെ അവസ്ഥ കോളനിക്കാരെക്കാൾ കഷ്ടമാണ്.. റേഷൻ അരി കിട്ടാൻ റേഷൻ കാർഡ് പോലുമില്ലാത്തവരാണ് ഇവരൊക്കെ.. ഒരു ദിവസം ഒരു നേരം മാത്രം എങ്ങനെയോ ഭക്ഷണം കഴിക്കുന്നവർ…

ഇപ്പോൾ ഞാനെനിക്ക് കഴിയുന്നത് പോലെ ഇവരെ സഹായിക്കും.. മാക്സിമം ഭക്ഷണം കൊടുക്കും.." അവളെ കാണെ ആ തെരുവിൽ ഉള്ളവരുടെ എല്ലാം ചുണ്ടിൽ പുഞ്ചിരി ആയിരുന്നു.. അവനും അവരെയൊക്കെ നോക്കിയൊന്ന് ചിരിച്ചു.. അവർ മുന്നോട്ട് നടന്നു. അതിനിടയിൽ അവൾ പലതും സംസാരിക്കുന്നുണ്ടായിരുന്നു.. ഒരു പള്ളിക്ക് മുന്നിൽ എത്തിയതും അവളൊന്ന് ചിരിച്ച ശേഷം അകത്തു കയറി. "ആഹ് നീ പിന്നേം വന്നോ കൊച്ചേ.." "ആഹ്.. ഇത് ഞാൻ പറയാറില്ലേ എന്റെ ലക്കി..അവള്ടെ ബ്രദർ ആണ്.. ലൈത്.. ആൾക്ക് ഇവിടെയൊക്കെയോന്ന് പരിചയപ്പെടുത്തി കൊടുക്കാമെന്നു കരുതി.." ചിരിയോടെ അതും പറഞ്ഞവൾ അവന്റെ കൈ പിടിച്ചു അകത്തേക്ക് കയറ്റി.. അവിടെയുള്ളവരോടെല്ലാം അവൻ വേഗം അടുത്തിരുന്നു… "ഇത് ക്രിസ്റ്റി ആൾക്ക് കാലിന് സുഖമില്ല.ഞങ്ങൾ പണ്ടേ ബെസ്റ്റ് ഫ്രണ്ട്സാ..." അവൾ ഒരുത്തന്റെ കൈയ്യിൽ കൈ മുട്ടിച്ചോണ്ട് പറഞ്ഞതും അവൻ ലൈത്തിനെ നോകിയൊന്ന് ചിരിച്ചു..അവിടെന്ന് പോവുന്നതിനു മുൻപെ ലൈത്തും ക്രിസ്റ്റിയും തമ്മിൽ നല്ല സൗഹൃദത്തിൽ ആയിരുന്നു.. തന്റെ കുറവിനെ കുറവായി കാണാതെ അതിനെ തന്റെ ഊർജം ആക്കി മാറ്റിയവനായിരുന്നു ക്രിസ്റ്റി.. അവരിരുവരും വീട്ടിൽ എത്തുമ്പോയേക്ക് നേരം ഒരുപാട് ആയിരുന്നു..

അവൾ നേരം വഴുകിയിട്ടും അവളുടെ വീട്ടുകാർ ഒന്നും പറഞ്ഞില്ല . ജഹനാരാ അവനെ കണ്ട പാടെ ചാടി തുള്ളി വന്നു.. അന്നവൾക് പതിനഞ്ച് വയസ്സായിരുന്നു.. ലൈത്തും ആയിട്ട് അവളും വേഗം അടുത്തിരുന്നു.. "എന്റെ ഇത്താന്ന് പറഞ്ഞാൽ എന്റെ ജീവിനാണ്.. എന്നെ ഇത്രയ്ക്കും മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന എന്റെ ഇത്തയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം.. സ്കൂളിൽ നിന്നൊക്കെ ടീച്ചേർസ് ചോദിക്കും നിനക്ക് വലുതായാൽ ആരാവണം എന്ന്.. അതിന് ഞാനൊരറ്റ ഉത്തരം മാത്രമേ നൽകിയിരുന്നുള്ളു മിയ ആവണം എന്ന്… ഒരേ സമയം ചിലരുടെ ഭയവും ചിലരുടെ സന്തോഷവും ആയിട്ട് മാറണം എന്ന്.." ജഹനാരാ ഓരോ കാര്യങ്ങൾ ലൈത്തിനോട് പറയുന്നതിനിടയിൽ പറഞ്ഞത് കേട്ട് അവൻ ആലിയയോട് കാര്യമായിട്ട് എന്തോ പറഞ്ഞു ചിരിക്കുന്ന മിയയിലേക്ക് നോക്കി… " എന്തേ.. " അവൾ അവനെ നോക്കി പുരികമുയർത്തി ചോദിച്ചതും അവനൊന്നും ഇല്ലെന്ന് പറഞ്ഞു മുഖം തിരിച്ചു ജഹാനാരയെ നോക്കി.. "അങ്ങനെയൊക്കെയാണ് കാര്യങ്ങൾ… നിങ്ങളുടെ സിബ്ലിങ്ങ്സ് ഒക്കെ എന്ത് പറയുന്നു..". "ആര് ലക്കിയോ.." "ഏയ്‌ അല്ലാ.. വേറൊരു ബ്രദർ ഇല്ലായിരുന്നു.. എന്തോ ഹയാസ് എന്നോ മറ്റോ ആയിരുന്നു പേര്.." അവൾ ഓർത്തെടുക്കുന്ന പോലെ പറഞ്ഞു കൊണ്ട് ലൈത്തിനെ ഒളിങ്കണ്ണിട്ട് നോക്കി..

"നിന്റെ ചാട്ടം എങ്ങോട്ടാണെന്നുള്ളത് എനിക്ക് മനസ്സിലായി.. അവന് പരമ സുഖം…" ലൈത് അർത്ഥം വെച്ച് പറഞ്ഞതും അവൾ ഇളിച്ചു കൊടുത്തു… "ഹി ഹി.. അവരും ഈ അടുത്ത് വരുമായിരിക്കും. അല്ലെ.." "സാധ്യത കുറവാ മോളേ.." അവളോടായി അതും പറഞ്ഞു കൊണ്ടവൻ എഴുന്നേറ്റ് മുകളിലേക്ക് പോയി.. ദിവസങ്ങൾ കഴിഞ്ഞു പോയി.. ലൈത്തിനെ ഇവിടുന്ന് പോവാൻ വീട്ടുകാർ ആരും സമ്മതിച്ചില്ല.. രാത്രിയിൽ നക്ഷത്രങ്ങളെ തന്നെ നോക്കി നിൽക്കുകയായിരുന്നു ലൈത്.. അവന്റെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു… ആരോ അവന്റെ അടുത്ത് വന്നിരുന്ന പോലെ തോന്നിയതും അവൻ തിരിഞ്ഞു നോക്കി… തന്നെ നോക്കി പുഞ്ചിരിക്കുന്ന മിയയെ കണ്ടതും അവനൊന്നു ചിരിച്ചെന്ന് വരുത്തി… "എന്താ ഒരു മൂഡ് ഓഫ്‌.. വല്ല തേപ്പും കിട്ടിയോ.. അല്ലെങ്കിൽ താങ്കൾക്കായുള്ള വിശ്വ സുന്ദരിയെ കാത്തിരിക്കുകയാണോ.." അവളുടെ ചോദ്യം കേട്ടതും അവൻ ചെറുതായൊന്ന് ചിരിച്ച ശേഷം പുറത്തേക്ക് നോക്കി.. "അവൾക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്... അതെ..അവൾ എന്റെ പ്രണയമല്ലാ എന്റെ സൗഹൃദമാണ്... എന്റെ അമ്മയാണ്... എന്റെ ജീവനാണ്... അതെ അവൾ എന്റെ സഹോദരി ആണ്..." അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

. "ലക്കിയെ ആണോ.." "അതെ… അവളിപ്പോൾ എത്രത്തോളം വേദനിക്കുന്നുണ്ടാവും.. ഞാനില്ലാതെ ഒരുപക്ഷെ അവൾക് പറ്റുന്നുണ്ടാവില്ല.. ആ വീട്ടിലുള്ള ആരെയും വിളിച്ചിട്ട് വിവരമൊന്നുമില്ല.." "ഇപ്പോൾ നമ്മൾ ഇരുവരും കാത്തിരിക്കുന്നത് ഒരേ ആളെയാണ്.. ലക്കിയെ.." അവൾ പറഞ്ഞതൊന്നും അവൻ ചെവി കൊണ്ടില്ല.. അവന്റെ ഓർമകൾ ലക്കിയിലേക്ക് മടങ്ങി.. _____•🦋•_____ "അവളെ വേദനിപ്പിച്ചാൽ ഒരിക്കലും അവൾ നിന്റെ അടുത്ത് വരുമെന്ന് തോന്നുന്നില്ല ഫെർനാന്റസ്.. അവൾക് വേണ്ടപെട്ടവരെ വീണ്ടും വീണ്ടും വേദനിപ്പിക്കുക.. അപ്പോൾ അവളുടെ ശക്തി അഥവാ ആ മാണിക്യം അവൾ നിന്നെ ഏല്പിക്കും.." ഇസ്ഹാക്ക് പറഞ്ഞതിനോട് വിഘ്‌നേഷും യോജിച്ചു. "അവൾക്കെല്ലാവരും വേണ്ടപ്പെട്ടവരാണ്….അതിൽ ആരെ നമ്മൾ വേദനിപ്പിക്കും.." "ജഹനാരാ ജമ്രത്.. മിയയുടെ അനിയത്തി.. ഇപ്പോൾ പതിനഞ്ച് വയസ്സേ ഉള്ളു.. അവളെ വേദനിപ്പിച്ചാൽ അവൾക്കുറപ്പായും നോവും..അവളെന്ന് വെച്ചാൽ മിയക്ക് അത്രയും ജീവനാണ്.." ഇസ്ഹാക്ക് പറഞ്ഞതും ജോൺ അതിനോട് യോജിച്ചു.. "അവളെ കാണാൻ എങ്ങനെയിരിക്കും.." ഏകദേശം മിയയെ പോലെ തന്നെ ആ നീല കണ്ണുകൾ ഇല്ലെന്ന് മാത്രം.. _____•🦋•_____

വീണ്ടും ദിവസങ്ങൾ കഴിഞ്ഞു പോയി… ലൈത് നാട്ടിലേക്ക് തിരിച്ചു പോവുകയാണ്.. " എന്നാ പിന്നെ ഞാൻ പോവട്ടെ മിയാ…" അവളെ നോക്കിയത് പറയുമ്പോൾ എന്തോ അവന്റെ ശബ്ദം ഇടറിയിരുന്നു.. ഇത്രയും കാലം തനിക്കവളോട് തോന്നിയ പ്രണയം അവളോട് പറയണോ എന്നവൻ ചിന്തിച്ചു… പക്ഷേ അങ്ങനെ സംഭവിച്ചാൽ തനിക്കൊരിക്കലും ഇവിടെ നിന്ന് പോവാൻ കഴിയാതിരുന്നാലോ എന്നവൻ ഭയന്നിരുന്നു… അവൻ അവളെ തന്നെ നോക്കി നിന്നു.. ഒരുപക്ഷെ ജീവിതത്തിൽ ഇനിയൊരിക്കലും ഈ നീല കണ്ണുകളെ തനിക്ക് കാണാൻ സാധിച്ചെന്നു വരില്ല… "അഹ്.. ഞാനൊരിക്കലെന്റെ ലക്കിയെ കാണാൻ വരും.." അവനെ നോക്കിയത് പറയുമ്പോൾ അവളുടെ ചുണ്ടുകളും വിടർന്നിരുന്നില്ല.. അവൻ അവന്റെ ബാഗിൽ നിന്നൊരു സാധനം എടുത്ത് അവളുടെ കൈയ്യിൽ കൊടുത്തു.. "നീ ഈ ലോകത്തു ഏറ്റവും അതികം കാണാൻ ആഗ്രഹിക്കുന്നതാരെയാണോ അവളുടേതാനിത്.. അവളെ വിട്ട് പോരുമ്പോൾ ഓർമ്മക്ക് വേണ്ടി എടുത്തതായിരുന്നു.. ഇനി നീ ഇതെടുത്തോ.." അവൻ ഒരു ചെയിൻ അവളുടെ കൈയ്യിൽ ഏല്പിച്ചു കൊണ്ട് പറഞ്ഞു.. "എന്റെ ലക്കി…" മനസ്സാൽ മൊഴിഞ്ഞു കൊണ്ട് മിയ ആ ചെയിൻ മുറുകെ പിടിച്ചു… അവൻ അവളെ ഒന്ന് കൂടെ നോക്കിയ ശേഷം തിരിഞ്ഞു നടന്നു.. "എന്തെങ്കിലും പറയാനുണ്ടോ ലൈത്.." അത് ചോദിക്കുമ്പോൾ അവളിലെന്തോ പ്രതീക്ഷയായിരുന്നു… അവനത് കേട്ടെങ്കിലും കേൾക്കാത്ത പോലെ മുന്നോട്ട് നടന്നു..

ഉമ്മാനെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു.. ജഹാനാര സ്കൂളിൽ പോയതായിരുന്നു.. അവൻ മുന്നോട്ട് നടന്നു നിർത്തിയിട്ട കാറിലേക്ക് കയറി… ആ കാർ വീടിന്റെ മുറ്റത് നിന്ന് പോയി മറയുന്നത് നോക്കി നിന്ന മിയയുടെ കണ്ണുകൾ അവൾ പോലുമറിയാതെ നിറഞ്ഞു വന്നിരുന്നു… ആരോടും ഒന്നും പറയാതെയവൾ മുറിയിലേക്ക് കയറി.. "ഇന്നെന്തോ ജീവിതത്തിൽ നിന്ന് അടർന്നു പോയ പോലെ തോന്നി.. ഇത്രയും കാലം തനിക്കവനോട് തോന്നിയ അടുപ്പം പ്രണയമാണെന്ന് ഞാൻ തിരിച്ചറിഞ്ഞപ്പോയെക്കും അവന് പോവാൻ നേരമായി.. അല്ലെങ്കിലും ഞാനെന്റെ പ്രണയം പറയാതിരുന്നത് നന്നായി.. ഈ നിമിഷം അവൻ കൂടെ വേദനിക്കേണ്ടി വന്നേനെ.." മനസ്സിൽ ഓർത്തു കൊണ്ടവൾ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു.. അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു വന്നു.. അവനവളുടെ ഹൃദയത്തിൽ അത്രമേൽ സ്ഥാനം പിടിച്ചത് കൊണ്ടാവാം അങ്ങനെ.. അവനില്ലാതെയുള്ള ഒരു നിമിഷം പോലും തന്നെ അത്രമേൽ വേദനിപ്പിക്കുന്നുണ്ടെന്ന് അവൾ തിരിച്ചറിയുകയായിരുന്നു.. "അവനെ.. അവനെ എനിക്ക് വേണം.. എന്റെ പ്രണയമായിട്ട്.." നിറഞ്ഞ കണ്ണാലെ അത്രയും മൊഴിഞ്ഞു കൊണ്ടവൾ വീടിന്റെ പുറത്തേക്കിറങ്ങി.…....... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story