🦋 THE TITALEE OF LOVE🦋: ഭാഗം 66

the titalee of love

രചന: സൽവ

 ഗയ്‌സ്… വില്ലന്മാരുടെ കാര്യത്തിൽ എല്ലാവർക്കും ചെറിയ സംശയം ഉണ്ടാവുമെന്ന് അറിയാം… നിലവിൽ കഥയിൽ നാല് വില്ലൻ വില്ലത്തി മാർക്കാണ് പ്രാധാന്യം.. 1 : നുസ്രത് ഭീഗം (ഖിസ്മത്തിനെ കൊന്നവൾ.. ഫെർണാനെസിന്റെ നാല് മക്കളുടെ ഉമ്മയായിട്ട് അയാളെ പറ്റിച്ചവൾ.. ഇപ്പോൾ ലക്കിയെയും ഡൗലയെയും കൊല്ലാൻ ശ്രമിക്കുന്നവൾ..നാല് മക്കള്…: ഇഷ 2:ആബിദ് 3:ഐസ 4 :നൈല ഇനാം..) 2 : നൈലാ ഇനാം (നുസ്രത്തിന് ഇഷ്ടമില്ലാത്ത നുസ്രത്തിന്റെ മകൾ.. ലക്ഷ്യം ആഹി.. അതിന് വേണ്ടി അവൾ നമ്മുടെ ലെനയെ അടക്കം. ഒരുപാട് പേരെ കൊന്നു.. ലക്കിയെ കൊല്ലാൻ ശ്രമിച്ചു.. അവരുടെ കുഞ്ഞു ഇല്ലാതായത് ഇവൾ കാരണമാണ്..) 3 : ഫെർണാന്റ്സ് ജോൺ (ഇയാള് ആദ്യമേ നമ്മുടെ കഥാ പശ്ചാത്തലത്തിൽ ഉണ്ടായിരുന്നു.. ദൗല അഭിനയിക്കുന്ന സിനിമയുടെ ഡയറക്ടർ ആയിട്ട്..കഥയുടെ ഇടക്ക് പറയുന്ന ജോൺ ഇയാള് തന്നെയാണ്..നുസ്രത്തിന്റെ മക്കളുടെ ഫാദർ.. Nb : ഭർത്താവ് അല്ലാ.. നുസ്രത്തിന്റെ ചതി കാരണം തനിക്ക് നഷ്ടപ്പെട്ട ശക്തി വീണ്ടെടുക്കാൻ വേണ്ടി മിയ‌െ കൊല്ലാൻ ശ്രമിക്കുന്നു.. അതിന് വേണ്ടി ജഹാനാരയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കാൻ ആളെ ഏല്പിച്ചു.. കഴിഞ്ഞ പാർട്ടിൽ മിയ അയാളുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച് എന്ന് പറയുന്നു…)

4:വിഘ്‌നേശ് (ഫെർണാനെസിന്റെ ഫ്രണ്ട്..) ഈ കാര്യത്തിൽ കൺഫ്യൂഷൻ തീർന്നേണ്ടാവും.. ഇനി അന്മിയയെ പരിചയപ്പെടാം.. അന്മിയ സൽവ : മിയ എന്ന പേരിൽ അറിയപ്പെടുന്നു… ആൻ എന്ന എഴുതുകാരിയും ഇവൾ തന്നെയാണ്… ലൈത്തിന്റെ ഭാര്യ.. ലക്കിയുടെ ഫ്രണ്ട് നീല കണ്ണ്.. പ്രാണ അവള്ടെ ഫ്രണ്ട്.. ഇപ്പോൾ മുഖത്ത് ആസിഡ് ഒഴിച്ച് പകുതിയും വെന്തുരുകി.. __________ പിന്നീടവൾ പറയുന്ന കാര്യം കേട്ട് ലൈത് ഞെട്ടലോടെ അവളെ നോക്കി… "നീ പറയുന്നത് സത്യം തന്നെയാണോ മിയാ…" "ഇങ്ങനെയൊരു കള്ളം പറയേണ്ട ആവശ്യം എനിക്കുണ്ടെന്ന് തോന്നുന്നുണ്ടോ..??" "അപ്പോൾ ഞാൻ കൊല്ലാൻ വന്നവരെ… അഥവാ എന്റെ ഉമ്മാനെ കൊന്നവരെ കൊന്നത് നീ തന്നെയാണോ… പക്ഷേ എന്തിന് മിയാ.." "എന്റെ ലക്കിയുടെ ഉമ്മയെ കൊന്നവർ എന്നാൽ ആരാ.. എന്റെ ലക്കിയുടെ കണ്ണീരിനു കാരണം ആയവർ.. അവരെ ഞാൻ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ…??" ഉറച്ച ശബ്ദത്തോടെ ഒരു പ്രത്യേക ചിരിയോടെ അവൾ പറഞ്ഞതും ലൈത് അവളെ തന്നെ നോക്കി നിന്നു പോയി.. "അന്ന് നീ പിന്നെയെന്തിനാ അങ്ങനെ ഒരു നാടകം കളിച്ചത്.. ആ റിപ്പോർട്ടറോട് അങ്ങനെ ഒക്കെ പറഞ്ഞതെന്തിനാ.." "ഇത് വരേ ഞാൻ നിനക്ക് പരിചയപ്പെടുത്തി തരാത്ത ഒരാളുണ്ട്..

എന്റെയും പ്രാണയുടെയും ബെസ്റ്റ് ഫ്രണ്ട്.. റിമാൻ.. അവനായിരുന്നു അങ്ങനെ ഒരു ഐഡിയ എനിക്ക് പറഞ്ഞു തന്നത്.. ഞാനങ്ങനെ സംസാരിച്ചാൽ ഒരിക്കലും അവരുടെ സംശയത്തോടെയുള്ള കണ്ണുകൾ എന്റെ നേർക്ക് വരില്ല… പിന്നെ രത്നങ്ങൾക്ക് വേണ്ടി അവരെത്ര രത്ന വ്യാപാരികളെ കൊന്നിട്ടുണ്ടെന്നറിയോ… അങ്ങനെയുള്ള അവരെ കൊല്ലുമ്പോൾ എനിക്ക് ഒരല്പം പോലും വേദന തോന്നിയിരുന്നില്ല…" അവളതും പറഞ്ഞു ലൈത്തിനെ നോക്കി…അവനൊന്നും മിണ്ടാതെ എങ്ങോട്ടോ നോക്കി നിൽക്കുകയായിരുന്നു.. "എന്തേ ഇനി ഈ കൊലയാളിയായ ഭാര്യയെ വേണ്ടേ.." അവളവന്റെ ഇരിപ്പ് കണ്ട് ചോദിച്ചതും അവനൊന്നു ചിരിച്ച ശേഷം അവളെ തന്നോട്ട് ചേർത്ത് വെച്ചു.. "അങ്ങനെ വേണ്ടെന്ന് വെക്കണേൽ നീയെന്റെ ഹൃദയത്തെ കൊല്ലണമായിരുന്നു…അത്രമേൽ എന്റെ ഹൃദയം നിന്നെ പ്രണയിക്കുന്നുണ്ട് മിയാ…" അവളുടെ നീല കണ്ണുകളിലേക്ക് ഉറ്റ് നോക്കിയവൻ പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു.. അവരുടെ ജീവിതം വീണ്ടും മുന്നോട്ട് പോവുകയായിരുന്നു… ഇതിനിടക്ക് റിമാൻ ലൈത്തിനെ പരിചയപെട്ടു…അവരുടെ ജീവിതത്തിന്റെ സന്തോഷം കൂട്ടാൻ മിയയും ലൈത്തും അച്ഛനും അമ്മയും ആവാൻ പോവുകയാണെന്നുള്ള വാർത്ത അവരെ തേടിയെത്തി..

ലക്കി അഭിനയത്തിലേക്ക് പോയി... "ഇനിയുള്ള നമ്മുടെ നീക്കം ഒരുറുമ്പ് പോലും അറിയരുത്.. നിനക്കറിയാലോ മിയാ നമ്മളിനി കളിക്കാൻ പോവുന്നത് ജീവൻ വെച്ചുള്ള കളിയാ.." "അറിയാം ഹബ്ദ.. അത് കൊണ്ട് തന്നെയാണല്ലോ ഞാനോരോ കാര്യങ്ങളും ലൈത് പോലും അറിയാതെ നോക്കുന്നത്..ആ സ്ഥലം എവിടെയാണെന്ന് ഞാനിപ്പോഴും കറക്റ്റ് ആയിട്ട് കണ്ട് പിടിച്ചിട്ടില്ല… അതറിയാതെ ഞാനെന്ത് ചെയ്യും.." "അതറിയാൻ നമുക്ക് മാർഗങ്ങൾ ഉണ്ട്.. പക്ഷേ നമ്മൾ എല്ലാവരോടും മറച്ചു വെയ്ക്കുന്ന ആ സത്യം നമ്മൾ അത് നേടിയെടുക്കുന്നത് വരേ ആരും അറിയരുത് ആലിയുമ്മ പോലും .." മുറിയിൽ നിന്നുള്ള മിയയുടെയും അവളുടെ സഹോദരൻ അർഷാദിന്റെ ഭാര്യ ഹബ്ദയുടെയും സംസാരം കേട്ട ലൈത് അവിടെ തന്നെ നിന്നു… "ആരെ കൊന്നും നമുക്ക് സത്യങ്ങൾ പുറത്ത് കൊണ്ട് വരണം..എന്നാൽ ഞാനിറങ്ങട്ടെ.." അതും പറഞ്ഞു കൊണ്ട് ഹബ്ദ പുറത്തിറങ്ങിയതും ലൈത് അകത്തേക്ക് കയറി.. "ജീവൻ വെച്ചുള്ള എന്ത് കളിയാ നിങ്ങൾ കളിക്കുന്നെ..??" അവന്റെ ചോദ്യം കേട്ട് അവളുടെ മുഖം വിളറി വെളുത്തിരുന്നു.. "അത് ഞങ്ങൾ ഓജോ ബോർഡ്‌ കളിക്കുന്ന കാര്യം പറഞ്ഞതാ.." എങ്ങനെയൊക്കെയോ അവനോടു അതും പറഞ്ഞവൾ തിരിഞ്ഞു നിന്നു..

"നീയെന്നോട് എന്തെങ്കിലും മറച്ചു വെക്കുന്നുണ്ടോ മിയാ.." അവന്റെ ചോദ്യം കേട്ടതും അവൾ തിരിഞ്ഞു നോക്കി… "ഉണ്ട്… അതികം വഴികിക്കാതെ ആ സത്യം ഞാൻ പുറത്ത് കൊണ്ട് വരും… അത് വരേ ദയവ് ചെയ്ത് എന്നോട് അതിനെ കുറിച്ചൊന്നും ചോദിക്കരുത്.." അതും പറഞ്ഞവൾ മുറിയുടെ മൂലക്കിരുന്നു പുസ്തകം എടുത്ത് എഴുതി തുടങ്ങി.. ഏതോ ലോകത്തെന്ന പോലെയായിരുന്നു അവളോരോ വാക്കുകളും എഴുതിയിരുന്നത്.. ഓരോ വരികളും അവനോടുള്ള പ്രണയത്തെ കുറിച്ചും വരാനിരിക്കുന്ന തന്റെ കുഞ്ഞിനെ കുറിച്ചുമായിരുന്നു… എഴുതുന്നതിനിടയിൽ അവൾ ഇടക്കൊക്കെ ലൈത്തിനെ തന്നെ നോക്കി നിൽകുമായിരുന്നു.. ശേഷം ഒരു ചെറു ചിരിയോടെ അവൾ വീണ്ടും എഴുതും…എഴുതി എഴുതി അവൾ ഉറങ്ങി പോയിരുന്നു. "ഒരു ശലഭം….അതായിരുന്നവൾ…!! ആ ശലഭത്തിന്റെ ചിറകുകൾക്കിടയിൽ ഒളിപ്പിച്ചു വെച്ചത് അവനോടുള്ള പ്രണയമായിരുന്നു..നുകർന്നിരുന്നത് അവന്റെ സ്നേഹമെന്ന തേനായിരുന്നു..ഇത്രമേൽ നീയെന്തിന് അവനെ പ്രണയിക്കുന്നു എന്ന് അവൾ തന്നെ അവളുടെ ഹൃദയത്തോടെ ചോദിക്കുമ്പോൾ ഉത്തരം അവന്റെ മുഖം അവൾക് നൽകുമായിരുന്നു…

അതെ അവന്റെ മുഖത്ത് കാണുന്ന തന്നോടുള്ള പ്രണയമാണ് തന്നെ അവനിൽ അടിമ പെടുത്തിയത്." അവൾ അവളെ കുറിച്ച് തന്നെ എഴുതിയ വരികൾ കാണെ അവനിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. അവൻ കുനിഞ്ഞു അവളുടെ മുഖത്തിന്റെ പാടുള്ള ഭാഗത്തു ചുണ്ടുകൾ ചേർത്ത്… ഉറക്കത്തിൽ ആയിരുന്നിട്ട് പോലും അവളുടെ ചുണ്ടുകൾ മനോഹരമായിട്ട് വിരിഞ്ഞു.. ഒന്ന് കൂടെ കുനിഞ്ഞു അവളുടെ വീർത്ത വരുന്ന വയറിൽ ഒന്ന് തലോടിയ ശേഷം അവൻ മുറിയിൽ നിന്ന് പുറത്തിറങ്ങി.. അവൻ മുറിയിൽ നിന്നിറങ്ങിയതും അവൾ കണ്ണുകൾ തുറന്നു.. ആ നീല കണ്ണുകൾ എന്തിനോ വേണ്ടി തിളങ്ങി… അവൾ തന്റെ കൈകൾ അവൻ ചുണ്ടുകൾ ചേർത്തിടത്തൂടെ ഓടിച്ചു.. മുറിവിൽ നിന്ന് വന്ന വേദനയ്ക്ക് എന്തോ ഒരു സുഖമുള്ളത് പോലെ അവൾക് തോന്നി… അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. "അവളിലെ ഏറ്റവും വലിയ കുറവിനെ പ്രണയിക്കുക എന്നതിനേക്കാൾ പവിത്രമല്ല അവളിലെ ഏറ്റവും വലിയ ഗുണത്തെ പ്രണയിക്കുക എന്നത്.. " തന്റെ മുന്നിലുള്ള പുസ്തകത്തിൽ അത്രയും എഴുതിയ ശേഷം അവൾ കണ്ണുകളടച്ചു അവിടെ തന്നെ തല വെച്ച് കിടന്ന്.. അവനവിടെ വന്നപ്പോൾ ഒന്ന് കൂടെ അവള്ടെ അടുത്ത് പോയി.. പുസ്തകത്തിൽ വീണ്ടും വരികൾ ചേർത്തത് കണ്ടതും അവൻ അവളെ തോണ്ടി വിളിച്ചു..

"എടി കള്ളീ.. ഉറങ്ങീട്ടില്ലല്ലേ…" അവൻ ചോദിച്ചതും അവൾ ഇളിച്ചോണ്ട് അവനെ നോക്കീ.. സമയം കഴിയുന്നത് പോലും ശ്രദ്ധിക്കാതെ അവർ ഓരോ കാര്യങ്ങളും സംസാരിച്ചിരുന്നു. "നോക്ക് ലൈത്.. നമ്മുടെ വാവ…" തന്റെ വീർത്ത വയറിൽ തൊട്ട് കൊണ്ട് തെല്ലൊരു കൗതുകത്തോടെ അവൾ പറഞ്ഞതും അവൻ അവളുടെ വയറിലൂടെ ഒന്ന് തടവി.. "നോക്ക് ലൈത്… വാവയെന്നെ ചവിട്ടുന്നു…" അവൾ അവന്റെ കൈക്ക് മുകളിൽ കൈ വെച്ചോണ്ട് പറഞ്ഞപ്പോൾ അവൻ ശ്രദ്ധിച്ചിരുന്നത് ആ നീല കണ്ണുകളിൽ കാണുന്ന തിളക്കമായിരുന്നു..താനവളെ ചതിക്കുകയാണല്ലോ എന്നോർത്തപ്പോൾ അവന് വല്ലാത്തൊരു വേദന തോന്നി.. "നമ്മടെ ബേബി എന്ത് തടിച്ചിട്ടാ ലൈത്...എന്റെ വയറാകെ അവളാ…" മിയ തന്റെ വയറിലേക്ക് ഉറ്റ് നോക്കി ഒരു ചെറു കുറുമ്പോട് പറഞ്ഞതും അവനും ഒന്ന് ചിരിച്ചു.. "അല്ലാ… അപ്പോയെക്കും അവളാണെന്ന് നീയങ്ങു തീരുമാനിച്ചോ… ഇത്രയും കാലം ചെറിയ കുട്ടികൾ പറയുന്നത് പോലെ എനിക്കെന്റെ പാവയെ പോലത്തെ ഒരു ബോയ് മതി എന്നായിരുന്നല്ലോ.. ഇപ്പോയെന്താ ഒരു മാറ്റം.." അവൻ പുരികം ഉയർത്തി ചോദിച്ചതും അവൾ തന്റെ വയറിലേക്ക് കൈ ചേർത്ത് വെച്ചു വല്ലാത്തൊരു ചിരിയോടെ അവനെ നോക്കി…

"ഞാനൊരു സ്വപ്നം കണ്ടു ലൈത്..ഒരു ആറ് വയസ്സുള്ള നീല ചിറകുള്ള പെൺകുട്ടി എന്നെ ഉമ്മാ എന്ന് വിളിക്കുന്നതായിട്ട്… അപ്പൊയെ ഞാൻ ഉറപ്പിച്ചത് എന്റേത് ബാർബി ഗേൾ ആണെന്ന്.. എന്റെ ശക്തികൾ കൂടെ ലഭിക്കുന്ന എന്റെ കുഞ്ഞു കുറുമ്പി.." തന്റെ ഇരു കൈ പത്തികളും എതിർക്കും നിശ്ചിത ദൂരത്തിൽ വെച്ച് കൊണ്ട് അവൾ തെല്ലൊരു കൗതുകത്തോടെ പറഞ്ഞു.. "ആണായാലും പെണ്ണായാലും നിന്റെ സ്വഭാവം ആവാതെ ഇരുന്നാൽ മതിയായിരുന്നു.. എന്റെ പാവം അനിയത്തിയെ അവിടെയിട്ട് ഇങ്ങോട്ട് ട്രെയിൻ കയറി വന്നതല്ലേ…അവളെന്ന് പറഞ്ഞത് ഞാനിപ്പോഴും ഓർക്കുന്നുണ്ട്.. "എന്റെ ട്വിൻ ആണെന്ന് പറഞ്ഞിട്ടുണ്ട് എന്തിനാ ലക്കി മോളേ മാത്രം ഇവിടെയിട്ട് പോവുന്നെ.." ദൂരേക്ക് പോവുന്ന നിന്റെ ട്രെയിനിലേക്ക് നോക്കി പറയുന്ന എന്റെ കൊച്ചു ലക്കിക്ക് അറിയില്ലല്ലോ നിങ്ങൾ വേറെ വേറെ മാതാപിതാക്കൾക്ക് ജനിച്ച ട്വിൻസ് ആണെന്ന്.. പോരാത്തതിന് നീ അവിടെന്ന് പോന്നപ്പോൾ എന്റെ പെങ്ങളുടെ ചെയിനും അടിച്ചു മാറ്റിയിരുന്നു.. " അവൻ ചിരിയോടെ പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു… "എനിക്കാ ചെയിൻ ഇഷ്ടായത് കൊണ്ടല്ലേ.. പിന്നെ നീ പറയുന്നത് കേട്ടാൽ തോന്നും ഞാൻ സന്തോഷത്തോടെ ട്രെയിനിൽ കയറി വന്നതാണെന്ന്..

ഞാനും കുറെ കരഞ്ഞു വിളിച്ചു നോക്കിയില്ല.. ആരും എന്നെ ഇറക്കി വിടാഞ്ഞിട്ട് അല്ലെ…" അവൾ മുഖം ഒന്ന് കൂടെ കോട്ടി പറഞ്ഞു.. "നിനക്കറിയോ വാവേ.. നിന്റെ ഉമ്മയൊരു പെരുരുങ്കളിയാണ്.. അഞ്ച് വയസ്സുള്ളപ്പോൾ ഉപ്പാന്റെ ഹൃദയം മോഷ്ടിച്ചു വെച്ചതാ നിന്റെ ഉമ്മ.." അവനൊരു ചെറു ചിരിയാലെ പറഞ്ഞതും അത്രയും നേരം മുഖം വീർപ്പിച്ചവളുടെ ചുണ്ടുകൾ വിടർന്നു വന്നു. അവൾ അവന്റെ കഴുത്തിലൂടെ കൈയ്യിട്ട് കൊണ്ട് ഇരുന്നു അവന്റെ മുടിയിലൂടെ വിരലോടിച്ചു.. "നമ്മുടെ കുഞ്ഞ് കൂടെ വന്നാൽ നമ്മുടെ ജീവിതം എത്ര സന്തോഷകരമായിരിക്കുമല്ലേ..???" അവൾ ചോദിച്ചതും അവനൊന്നു പുഞ്ചിരിച്ചു… "എന്നിൽ നീ ഏറ്റവും ഇഷ്ടപ്പെടുന്നതെന്താ…" അവളുടെ പ്രണയം കലർന്ന ചോദ്യം കേട്ടതും അവൻ അവളുടെ തലയിലൂടെ ഒന്ന് തലോടി അവളെ നോക്കി.. "ഇന്നിപ്പോ എന്താ മിയാ അങ്ങനെയൊരു ചോദ്യം.. സാഹിത്യം വല്ലതും ആണേൽ പറയരുത്.." അവൻ കൈ കൂപ്പി പറഞ്ഞതും അവളൊന്ന് ചിരിച്ച ശേഷം അവനൊട് കാര്യം പറഞ്ഞു.. "ഇനി പറയ്.. നീ പ്രണയിക്കുന്ന എന്നിൽ നിനക്കേറ്റവും ഇഷ്ടമുള്ളതെന്താ.." " നിന്നിൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്നതും പ്രണയിക്കുന്നതും നിന്നെ തന്നെയാണ് മിയാ..!! എന്റെ മിയാ എന്നതിൽ ഉപരി നിന്നിൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്നത് മറ്റൊരാൾക് നല്കപ്പെട്ടാൽ അവർ കൂടെ വേദനിക്കും.. നീ വേദനയാൽ പുളഞ്ഞ പോലെ.. നിന്റെ കണ്ണുനീർ ഒഴുകിയത് പോലെ.. നീ വേദനിക്കുന്നത് നോക്കി നിന്ന നിന്നെ പ്രണയിച്ച എന്റെ ഹൃദയം വേദനിച്ച പോലെ..

മറ്റു രണ്ട് പേർ കൂടെ വേദനിക്കും.., " അവന്റെ വാക്കുകൾ കേട്ടപ്പോൾ തന്നെ അവൾക് അവൻ ഉദ്ദേശിച്ചത് മനസ്സിലായിരുന്നു.. അവൾ അവന്റെ മടിയിൽ വെച്ച തല ഉയർത്തി നിറഞ്ഞ കണ്ണാലെ അവനെ നോക്കി.. " എന്തിനാ.. എന്നെയിങ്ങനെ പ്രണയിക്കുന്നത്… നീ പ്രണയിക്കുന്നത് പോലെ എനിക്ക് നിന്നെ തിരിച്ചു പ്രണയിക്കാൻ കഴിയുന്നില്ലേ എന്ന് ചിന്തിച്ചു ഓരോ നിമിഷവും എന്റെ ഹൃദയം തകരുന്ന പോലെ തോന്നുന്നു.. " " നീ എന്നെ പ്രണയിക്കുന്നതോളം ഞാൻ നിന്നെ പ്രണയിക്കില്ലെന്ന് ഓർത്തു ഞാനാ നീറുന്നത്.. ഓരോ നിമിഷവും കുറഞ്ഞു പോയോ എന്ന് കരുതി വീണ്ടും വീണ്ടും പ്രണയിക്കാൻ ശ്രമിക്കുകയാണ് ഞാൻ… " "നിന്നെ പോലെ നീ മാത്രമേ ഉള്ളു…" "നിന്നേ പോലെയും നീ മാത്രമേ ഉള്ളു മിയാ.. അതിന് പകരമാവാൻ ഈ ലോകത്തു ആർക്കും സാധിക്കില്ല.." അവൻ പറഞ്ഞു തീർന്നതും അവൾ അവനിൽ ഒന്ന് കൂടെ ചേർന്ന് നിന്ന് അവന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.... അവന്റെ ചുണ്ടുകൾ വിടരുന്നത് കണ്ടതും അവളുടെ ചുണ്ടുകളും അർദ്ധമായി വിടർന്നു വന്നു..ആ നീല മിഴികൾ വല്ലാതെ തിളങ്ങി. അവർക്ക് ഇരുവർക്കും കൂടെ ജനിച്ചത് ഇരട്ട കുഞ്ഞുങ്ങൾ ആയിരുന്നു.. അലാൻ ലൈത്തും എലാന മെഹ്റിനും..

അങ്ങനെ പറയുന്നതിനേക്കാൾ എല്ലാവർക്കും ഇഷ്ടം മിയയുടെ ബാർബി ബോയ് എന്നും ബാർബി ഗേൾ എന്നും വിളിക്കാനായിരുന്നു… അവരുടെ ചിരിയും കളിയുമായിട്ട് അവരുടെ ജീവിതം മുന്നോട്ട് പോയി.. "മോനെ.. ഉമ്മെടെ ബാർബി ബോയെ അവിടെ വെച്ചേ..," മിയ തന്റെ പാവയെ പിടിച്ചു നിൽക്കുന്ന നീല മിഴികളുള്ള ഒന്നരവയസ്സ് പ്രായം മാത്രമുള്ളവനെ നോക്കി പറഞ്ഞത്.. അവൻ തന്റെ കുഞ്ഞി കൈ ഉയർത്തി അവളെ നോകിയൊന്ന് ചിരിച്ച ശേഷം ഓടി.. "ബാർബി ബോയ്.." അവന്റെ പിന്നാലെ അതും വിളിച്ചു കൊണ്ട് ഓടുമ്പോൾ അവളുടെ ചുണ്ടിലും ഒരു ചെറു പുഞ്ചിരിയുണ്ടായിരുന്നു.. അവൻ പൊട്ടി ചിരിച്ചോണ്ട് ആ പാവയെയും ഉയർത്തി പിടിചോടി..അവൾ അവന്റെ അടുത്തേക്ക് ഓടിയെത്തി അവനെ കൈകളിൽ എടുത്തു… "ഞാൻ പിടിച്ചേ…" അവൾ പറഞ്ഞതും അവൻ അവളെ ഒന്ന് നോക്കിയ ശേഷം പൊട്ടി ചിരിച്ചു അത് കാണെ അവളും പൊട്ടി ചിരിച്ചു.. "മ്മാ.. ള മോളേ കൂത്തുന്നില്ലേ…" മിയയുടെ കാലിൽ പിടിച്ചു കൊണ്ട് മുഖം വീർപ്പിച്ചു എല പറഞ്ഞതും അവൾ എലയെയും കൈയ്യിൽ എടുത്തു.. അവർ മൂന്ന് പേരും കൂടെ പൊട്ടി ചിരിച്ചു.. അങ്ങനെ ഇരിക്കെയായിരുന്നു ഒരിക്കൽ ഹബ്ദയും അർഷാതും ജോലി സ്ഥലത്ത് നിന്ന് തിരികെ വന്നത് ..വന്ന പാടെ ഹബ്ദ മിയയേ വലിച്ചോണ്ട് പോയി..

"മിയാ.. എല്ലാം പോയി.. ഇനി ആ സത്യം നമുക്ക് പുറത്ത് കൊണ്ട് വരാൻ പറ്റുമെന്ന് തോന്നുന്നില്ല…" "എന്താ ഹബ്ദ എന്തെങ്കിലും പ്രശ്നമുണ്ടോ.. രണ്ട് വർഷം വേണ്ടി വന്നു നമുക്കാ സ്ഥലം കണ്ട് പിടിക്കാൻ തന്നെ.. പിന്നെയെന്ത് പറ്റി.." "കൂടെ നിന്നു ചതിച്ചു.." ഹബ്ദയുടെ മറുപടി കേട്ട് മിയ ഒന്നും മനസ്സിലാവാതെ അവളെ നോക്കി. "ആര് ചതിച്ചെന്നാ നീയീ പറയുന്നത്…??" മിയയുടെ ചോദ്യത്തിന് ഹബ്ദ നൽകിയ മറുപടി കേട്ട് മിയ നിരാശയോടെ അവിടെയിരുന്നു… "ഇനിയെന്ത് ചെയ്യും…?? എന്തായാലും നമുക്കിവിടെ പോയെ തീരുള്ളു.. ഇന്ന് തന്നെ നമുക്ക് പോവണം..അല്ലെങ്കിൽ നമ്മൾ തോറ്റു കൊടുക്കുന്നതിനു തുല്യമാണ്.. എന്നെ കൊന്നിട്ട് പോലും അവരെന്നിൽ നിന്ന് ഒന്നും നേടിയെടുക്കരുത്.. മരിച്ചാൽ പോലും ഞാനവരെ വിജയിക്കാൻ അനുവദിക്കില്ല.." മിയ പറഞ്ഞതിനോട് ഹബ്ദയും യോജിച്ചു.. ലൈത്തിനോട് ഫ്രണ്ടിന്റെ വീട്ടിൽ പോവുകയാണെന്ന് പറഞ്ഞവർ അവിടെ പോയി.. തിരിച്ചു വന്ന മിയയുടെ മുഖത്ത് സന്തോഷമില്ല പകരം നിരാശ നിറഞ്ഞൊരു ഭാവമാണെന്നുള്ളത് ലൈത് ശ്രദ്ധിച്ചിരുന്നു.. എലക്കും അലാനും ഒപ്പം കളിക്കുമ്പോഴും അവളുടെ ചിന്ത മറ്റെങ്ങോ ആയിരുന്നു.. "മിയാ… എന്തെങ്കിലും പ്രശ്നംമുണ്ടോ .."

പുറത്തേക്ക് തന്നെ ഉറ്റ് നോക്കി കൊണ്ടിരിക്കുന്ന അവളെ നോക്കി അവൻ ചോദിച്ചതും അവൾ ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.. അതെല്ലാം അവനിൽ പല സംശയങ്ങളും ഉയർത്തിയിരുന്നു..ജീവിതത്തിൽ ആദ്യമായി അവൾക് നീല ശലഭത്തിന്റെ ടാറ്റു വരയ്ക്കുന്നത് പിഴച്ചു.. ഒരു തരം നിർവികാരത്തോടെ അവൾ ആ വീട്ടിൽ ദിവസങ്ങൾ ചിലവിട്ടു.. അവളുടെ മാറ്റം അവനെ അത്ഭുതപ്പെടുത്തി… അവൾ അവനിൽ നിന്ന് അകലാൻ ശ്രമിക്കുന്നോ എന്നവന് തോന്നി തുടങ്ങിയിരുന്നു… പക്ഷേ അവൾ എഴുതുന്നത് കൂടി തുടങ്ങി.. അവളെയുതിയ വരികൾ മുഴുവൻ കൂടെ നിന്ന് ചതിക്കുന്ന ചെകുത്താന്മാരെ കുറിച്ചായിരുന്നു… വീണ്ടും ദിവസങ്ങൾ കഴിഞ്ഞു.. അവളുടെ എഴുത്തു മരണത്തെ കുറച്ചായി.. "ഞാൻ നിന്നെ ഭയന്നിരുന്നില്ല മരണമേ… നീയെന്ന വേദന എന്നെ വേദനിപ്പിക്കില്ലായിരുന്നു… പക്ഷേ ഇപ്പോൾ.. പ്രണയം…മാതൃത്വം… ഇതെല്ലാം എന്നെ വേദനിപ്പിക്കുന്നു… എന്നെ മരണത്തെ തൊട്ട് ഭയപ്പെടുത്തുന്നു.." "ഇന്ന് എന്നെ ആരെങ്കിലും കൊന്നാൽ നാളെയെന്റെ മക്കളെന്ത് ചെയ്യും..??

ഞാനില്ലാതെ അവനെന്തു ചെയ്യും..?? ഇതൊന്നുമല്ല.. ഇവരാരും ഇല്ലാതെ ആ ലോകത്തു ഞാനെങ്ങനെ ജീവിക്കും..??" അവളുടെ ഓരോ വരികളും വായിച്ച ശേഷം അവൻ ഉറങ്ങുന്ന അവളിലേക്ക് നോക്കി… അവളിലിപ്പോൾ പുഞ്ചിരിയില്ല.. ആ കണ്ണുകൾ തിളങ്ങുന്നുണ്ട്.. സന്തോഷം കൊണ്ടല്ല കണ്ണുനീർ കൊണ്ട്.. അവൾക്കെന്താ പറ്റിയത് എന്ന ചോദ്യം അവനിൽ ഉയർന്നു വന്നു...ഇരുന്നുറങ്ങിയിരുന്ന അവളെ എടുത്ത് കിടത്തിയ ശേഷം അവനും ഉറങ്ങി.. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റപ്പോൾ എലക്ക് നല്ല പനിയുണ്ടായിരുന്നു.. ലൈത് ഡോക്ടർ ആയിരുന്നത് കൊണ്ട് തന്നെ അവൻ നോക്കിയപ്പോഴാണ് എലക്ക് ഇത്രയും ചെറുപ്പത്തിൽ തന്നെ മാരകമായ ഒരു അസുഖം ബാധിച്ചിട്ടുണ്ടെന്ന് അറിഞ്ഞത്.. പിന്നീട് അവളെയും കൊണ്ട് പല ആശുപത്രികൾ കേറി ഇറങ്ങിയെങ്കിലും അവൾക് ചികിത്സ ലഭിച്ചില്ല.. ഇന്ത്യയിൽ തന്നെ ആ അസുഖത്തിന് ചികിത്സ ഉണ്ടായിരുന്നത് കേരളത്തിലും ഡൽഹിയിലും ആയിരുന്നു.. ലൈത്തിന്റെ ഫ്രണ്ടും ഡോക്ടറും കൂടെയായ സെഹ്‌റ വന്നു അവളെ ചികിത്സക്ക് വേണ്ടി കൊണ്ട് പോയി.. മിയയും ലൈത്തും പോവാൻ ശ്രമിച്ചെങ്കിലും മറ്റു പല കാരണങ്ങളും അവരെ തടഞ്ഞു… എല കൂടെ സെഹ്രയുടെ കൂടെ പോയപ്പോൾ അവരുടെ ജീവിതം ഒന്ന് കൂടെ മൂഖമായി..

എലയെ കാണാതെ വന്നപ്പോൾ അലാൻ എപ്പോഴും കരയാൻ തുടങ്ങി… ______ "ബാർബി ബോയ്…" ശബ്ദത്തിൽ അലറി വിളിച്ചു കൊണ്ട് ഉറക്കംഎഴുന്നേറ്റ് മിയ ചുറ്റും നോക്കി.. കട്ടിലിൽ ലൈത്തിന് അരികിൽ കിടക്കുന്ന അലാനിൽ കണ്ണുകൾ ഉടക്കിയതും അവൾ ആശ്വാസത്തോടെ നെഞ്ചത് കൈ വെച്ച്.. അവളുടെ കണ്ണുകൾ മേശയിൽ ചാരി വെച്ച ആ ആൺ പാവയിൽ ഉടക്കി.. അവൾ മുറിയുടെ പുറത്തിറങ്ങി ചുറ്റും നോക്കി..ഒരു മീൻ മാത്രമുള്ള അക്വാറിയാത്തിൽ എന്തോ ഒന്ന് അവളുടെ കണ്ണുകളിൽ ഉടക്കിയതും അവൾ ഓടി ചെന്നു ആ അക്വാറിയാം പൊട്ടിച്ചു കളഞ്ഞു.. നിലത്തു വീണു ചിഞ്ഞാഭിന്നമാവുന്ന ചില്ലിൻ കൂടിലേക്കും.. പിടയുന്ന ആ മീനിനെ ഒരു ഭ്രാന്തിയെ പോലെ നോക്കിയ ശേഷം അവൾ പൊട്ടി ചിരിച്ചു.. അതിലുള്ള വെള്ളം അവളുടെ കാലുകൾക്കിടയിലൂടെ ഒഴുകി..അവളുടെ കൈകളിൽ നിന്നുള്ള രക്തം തുള്ളികളായി ആ ജലത്തിലേക്ക് ചേർന്ന്... "നീയെന്താ ഈ ചെയ്തത് മിയാ..??" ശബ്ദം കേട്ട വന്ന ലൈത് അവളെ പിടിച്ചു മാറ്റി കൊണ്ട് പറഞ്ഞതും അവൾ നിലത്തൂടെ ഒഴുകുന്ന ജലത്തിലേക്കും പിടക്കുന്ന മീനിലേക്കും നോക്കി.. *നമ്മൾ ജലത്തെ ഭയക്കണം..അതില്ലെങ്കിൽ നമുക്ക് ജീവിക്കാൻ കഴിയില്ലാ.. അത് പോലെ തന്നെ നമ്മുടെ ജീവൻ എടുക്കാനുള്ള ശക്തിയുമുണ്ടതിന്…!

ചില സൗഹൃദങ്ങൾ പോലെ…!!* അവന്റെ ചോദ്യത്തിന് അവൾ കൊടുത്ത മറുപടി കെട്ടവൻ അവളെ തന്നെയൊന്ന് നോക്കി.. "അതിനാണോ മിയാ ഈ അക്വേറിയാം എറിഞ്ഞു പൊട്ടിച്ചത്…" "എല്ലാം എന്റെ പ്രണയം എന്ന അനശ്വരമായ ഒന്നിന് വേണ്ടി മാത്രമാണ്… എന്നിലെ ജീവൻ ആണെങ്കിൽ പോലും പ്രണയത്തിന് വേണ്ടി ഞാൻ എറിഞ്ഞു പൊട്ടിക്കും..കേട്ടിട്ടില്ലേ… everything is FAIR IN LOVE and war..!!! അവളത് പറഞ്ഞു തീർത്തതും അവനവളെ തന്നോട് ചേർത്ത് നിർത്തി..അവളുടെ കൈയ്യിൽ പൊടിഞ്ഞ രക്തത്തിലേക് നോക്കി.. "എന്തിനാ നീ ഇങ്ങനെ സ്വയം വേദനിപ്പിക്കുന്നത്…" അവന്റെ ചോദ്യം കേട്ടവൾ മിഴികളുയർത്തി അവനെ നോക്കി..അവളുടെ കണ്ണുകൾ പ്രണയത്താലൊന്ന് തിളങ്ങി.. അവളുടെ ഓരോ ഹൃദയമിടിപ്പിലും അവന്റെ പേരായിരുന്നെന്ന് അവന് തോന്നി.. "എന്റെ മാത്രം പ്രണയത്തിന് വേണ്ടിയല്ലേ…" "നീയിപ്പോയാണ് എന്നെ ശെരിക്കും വേദനിപ്പിച്ചത് മിയാ.. നമ്മുടെ പ്രണയം ആരെങ്കിലും തകർത്താൽ…!! ". അവന്റെ ചോദ്യം കേട്ടവളുടെ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയായിരുന്നു വിരിഞ്ഞത്.. "പ്രണയത്തിനെ ആർക്കും തകർക്കാനാവില്ലെടോ.. ഹൃദയമിടിപ്പ് നിലച്ചാലും പ്രണയം നിലക്കുന്നില്ല…!!! " •°•°•°•°•°•°• ലൈത് പറഞ്ഞു നിർത്തി..

എന്തോ അവന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു.. ഡൗലയ്ക്കെന്തോ അവന്റെ മുഖത്തേക്ക് പോലും നോക്കാൻ തോന്നിയില്ല.. അവൻ തന്നെക്കാൾ ഏറെ മറ്റൊരാളെ പ്രണയിച്ചിരുന്നു എന്നത് അവളിൽ വേദന ഉളവാക്കി.. "അന്ന് മിയക്ക് എന്തായിരുന്നു പറ്റിയത്.. അവളെന്താ പെട്ടന്ന് മൂഡ് ഓഫ്‌ ആയത് പോലെയായത്.. ആരെ ആയിരുന്നു അവൾ ഭയന്നിരുന്നത്..??" ചോദ്യകർത്താവ് ആരെന്ന് നോക്കാതെ ലൈത് മറുപടി പറഞ്ഞു തുടങ്ങി.. "അവൾക് പ്രിയപ്പെട്ട ആരോ ഒന്ന് അവളെ ചതിച്ചെന്ന് മാത്രമേ എനിക്കന്ന് മനസ്സിലായിരുന്നുള്ളു… അത് കൊണ്ടായിരുന്നു അവളത്രയും തളർന്നു പോയത്.. അത് പോലെ തന്നെ അവൾക് അവൾ മരിക്കുമോ എന്നതിനേക്കാൾ ഏറെ എനിക്കും മക്കൾക്കും എന്തോ പറ്റുമോ എന്ന ഭയം ഉണ്ടായിരുന്നു… ഒരുപക്ഷെ അവളെയാരോ ഭീഷണി പെടുത്തിയിട്ടുണ്ടാവും.. അങ്ങനെ ഒന്നിലും ഭയക്കുന്നവൾ അല്ലവൾ… അങ്ങനെയുള്ള അവളെ ഭയപ്പെടുത്താൻ മാത്രം എന്തോ ഉണ്ടായിരുന്നിട്ടുണ്ടാവും…" "പിന്നീട് അവൾക്കെന്ത് സംഭവിച്ചു…??" അമന്റെ ചോദ്യം കേട്ടതും ലൈത്തിന്റെ മനസ്സിലേക്ക് തന്നെ ഏറെ സങ്കടത്തിലേക്ക് ആയതിയ ആ ദിവസം ഓടിയെത്തി....... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story