🦋 THE TITALEE OF LOVE🦋: ഭാഗം 69

the titalee of love

രചന: സൽവ

നഴ്സ് പറഞ്ഞ മറുപടി കേട്ട് എന്ത് കൊണ്ടോ അവന്റെ കാലുകൾ യാന്ത്രികമായി നേഴ്സ് പറഞ്ഞ സ്ഥലത്തേക്ക് ചുവട് വെച്ചിരുന്നു.. "ഇത്…" നേഴ്സ് കാണിച്ചു തന്ന മുറിയിലേക്ക് കയറാൻ തുനിഞ്ഞ അവനെ നോക്കി ആരോ ഒരാൾ ചോദിച്ചത് കേട്ട് അവൻ തിരിഞ്ഞു നോക്കി.. അവനെ പോലെ തന്നെ കരഞ്ഞു കുഴിഞ്ഞ കണ്ണുകളുമായി നിൽക്കുന്ന ഒരു മധ്യവയസ്കൻ ആയിരുന്നു അത്.. അയാളുടെ അടുത്തൊരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു.. അവരുടെ അവസ്ഥയും ഏകദേശം അങ്ങനെ തന്നെ ആയിരുന്നു.. "ഇത് ഡോക്ടർ ബെഹ്‌നാം ലൈത്… ഇയാളുടെ വൈഫിന്റെ കണ്ണാണ് നിങ്ങളുടെ മകൾക് ഡോണേറ്റ് ചെയ്തത്.." നേഴ്സ് അവനെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞതും അയാൾ തന്നെ കുഴിഞ്ഞ കണ്ണുകളാൽ അവനെ നന്ദി പൂർവ്വം നോക്കി.. അവനൊന്നും പറഞ്ഞില്ലെങ്കിലും ചുണ്ടിൽ ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു.. അവൻ ആ മുറിക്ക് അകത്തേക്ക് കയറി.. ആ മുറിയുടെ അകത്തേക്ക് പോവുന്ന അവനെ ഒന്ന് നോക്കിയ ശേഷം അയാൾ തന്റെ ഭാര്യയിലേക്ക് നോക്കി.. "നമ്മുടെ ആദമിന്റെ പ്രായമൊക്കെയേ കാണുള്ളൂ അല്ലെ ആ മോന്… പാവം അവന് ഈ ചെറുപ്പത്തിൽ തന്നെ ഭാര്യയെ നഷ്ടമായില്ലേ.." അയാൾ വേദനയോടെ തന്റെ ഭാര്യയെ നോക്കി പറഞ്ഞതും ആ സ്ത്രീ മിഴികൾ ഉയർത്തി അയാളെ നോക്കി..ആ കണ്ണുകളിൽ കാണുന്ന ഭാവമെന്തെന്ന് അയാൾക് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല.. "നമ്മുടെ ആദമോ…അവന്റെ അവസ്ഥയോ ???"

ആ സ്ത്രീയുടെ ചോദ്യത്തിന് അയാൾ മറുപടി ഒന്നും പറഞ്ഞില്ല.. അയാൾ അവരെയൊന്ന് ചേർത്ത് വെച്ചു.. ഒരേ ദിവസം മകൻ മരിച്ചെന്നും മകൾ മരണത്തിന്റെ വക്കിലുമാണെന്നും അറിഞ്ഞാൽ ഏത് അച്ഛനും അമ്മയുമാണ് വേദനിക്കാതിരിക്കുക..മകന്റെ ഓര്മയിലും.. മകളുടെ രോഗം മാറാൻ ആഗ്രഹിച്ചു കൊണ്ടും അയാൾ കൈകൾ ഉയർത്തി പ്രാർത്ഥിച്ചു.. "ഫഹീം.. ഇത് ഡൗലയ്ക്ക് ആവശ്യമുള്ള കുറച്ചു മരുന്നുകളാ.. ഇതൊന്ന് വാങ്ങി കൊണ്ട് വന്നെ.." ഒരു നേഴ്സ് ഡോർ തുറന്നു കൊണ്ട് ഒരു ഷീറ്റ് അയാളുടെ കൈയ്യിൽ ഏല്പിച്ചതും അയാൾ അതും കൊണ്ട് എഴുന്നേറ്റ്.. മെല്ലെ മെല്ലെ..ജലം കുറഞ്ഞ സ്ഥലത്ത് കൂടെ നീന്തുന്ന മീനിനെ പോലെ അയാൾ മുന്നോട്ട് നടന്നു.. അകത്തു കയറിയ ലൈത് ചുറ്റും നോക്കി.. ആ മുറിയുടെ നിലത്ത് അവൻ ഇവിടെ ഇതിന് മുൻപ് വന്നപ്പോൾ വെച്ച ബാർബി ബോയുടെ പാവയുണ്ടായിരുന്നു… അതിലേക്ക് ഒന്ന് നോക്കിയ ശേഷം അവൻ ബെഡിൽ കണ്ണുകൾ അടച്ചു കിടക്കുന്ന ഡൗലയിലേക്ക് നോക്കി..അവൾക് ബോധം വന്നില്ലെന്ന് കണ്ടതും അവൻ പുറത്തിറങ്ങി.. " രോഗിക്ക് ബോധം വന്നിട്ടുണ്ട്...ആർകെങ്കിലും ഒരാൾക്കു കയറി കാണാം.. " നേഴ്സ് വന്നു പറഞ്ഞതും അവൻ ചുറ്റും ഉള്ളവരെ ഒക്കെയൊന്ന് നോക്കി അകത്തേക്ക് കയറി..

ബെഡിൽ കണ്ണുകളടച്ചു കിടക്കുന്ന ഡൗലയെ കണ്ടതും അവനിലെന്തോ വേദന തോന്നി.. യാന്ത്രികം എന്നോണം അവൻ അവളുടെ അടുത്തേക്ക് നടന്നു.. അവളുടെ ഇരു കണ്ണുകളിലും ചുണ്ടുകൾ ചേർത്തു.. അവൻ ചുംബിച്ചത് അവളെ അല്ലായിരുന്നു… തന്റെ പ്രണയമായിരുന്നവളുടെ കണ്ണുകളെ ആയിരുന്നു… ഒരിക്കലും നിറയാൻ അനുവദിക്കില്ല എന്ന് വാക്ക് കൊടുത്ത നീല കണ്ണുകളെ ആയിരുന്നു..!! അവന്റെ നിറഞ്ഞ കണ്ണിൽ നിന്ന് കണ്ണുനീർ ഉറ്റി വീണതും അവൾ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു.... അവൻ വേഗം അവളിൽ നിന്ന് അകന്ന് നിലത്തേക്ക് നോക്കി.. അവന്റെ കണ്ണുനീർ തുള്ളികൾ നിലത്തുള്ള എന്തിലോ ചെന്ന് പതിച്ചതും അവൻ അതിലേക്ക് നോക്കി.. നിലത് കിടക്കുന്ന രക്തം പുരണ്ട പാവ അവൻ തന്റെ കൈയ്യിലെടുത്തു.. "ബാർഭി ബോയ്..!! അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു.. ഒരു കൊച്ചു കുഞ്ഞിനെ പോലെ ആ പാവയെ തന്നോട് ചേർത്ത് വെച്ച് അവൻ ഡോറിന് അടുത്തേക്ക് നടന്നു.. അവസാനം എന്നോണം ഒന്ന് തിരിഞ്ഞു നോക്കിയതും മനസ്സിനുള്ളിൽ തനിക്ക് പ്രിയപ്പെട്ടതെന്തോ അകന്നു പോവുന്ന വേദനയായിരുന്നു.. "മോൾക് എങ്ങനെയുണ്ട്…മോന് എങ്ങനെ നന്ദി പറയണമെന്നറിയില്ല.." അവനെ കണ്ട പാടെ ഫഹീം വന്നു ചോദിച്ചതും ഒരു മറുപടിയും കൊടുക്കാതെ അവൻ ആ പാവയെ തന്നിലേക്ക് ഒന്ന് കൂടെ ചേർത്ത് മുന്നോട്ട് നടന്നു.. ഒരുനിമിഷം കൂടെ അവിടെ നിന്നാൽ പൊട്ടി കരഞ്ഞു പോവുമെന്ന് തോന്നിയത് കൊണ്ടായിരുന്നു അവൻ പുറത്തിറങ്ങിയത്…

അതിൽ പിന്നെ അവൻ ഡൗലയെ കണ്ടിട്ടില്ലായിരുന്നു.. കാണാൻ അവൻ ആഗ്രഹിച്ചതും ഇല്ലാ.. മിയയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടങ്ങി.. പ്രാണയും ജഹാനാരയും ഒരുതരം അവസ്ഥയിൽ ആയിരുന്നു.. പ്രാണക്ക് മിയ ഇല്ലാതെ പറ്റില്ലെന്ന് ആയിരുന്നു.. ജഹനാര എന്ന് പതിനാറു വയസ്സ് കാരിയിൽ ഉണ്ടായിരുന്നത് അഗ്നിയായിരുന്നു..തന്റെ ഇത്താനെ കൊന്നവരോടുള്ള പ്രതികാരത്തിന്റെ അഗ്നി..!! അവൻ തിതലീ ടാറ്റു ബോട്ട് തേടി പോയെങ്കിലും അത് അവിടെ ഇല്ലായിരുന്നു.... മിയയുടെ കേസ് പോലീസ് അന്വേഷിച്ചു…അവളുടെ വീട്ടിൽ അന്വേഷണത്തിന് വന്നു.. "അതായത്.. അന്ന് മിയയുടെ കൂടെ ഉണ്ടായിരുന്നെന്ന് നിങ്ങൾ പറയുന്ന ആൾ.. അയാളുടെ പോക്കിന്റെ ലക്ഷ്യവും എലാനയെ കാണുക എന്നത് തന്നെ ആയിരുന്നോ..അല്ലെങ്കിൽ മറ്റെന്തെങ്കിലും ലക്ഷ്യം..??" തന്റെ നേരെ വന്നു കൊണ്ട് ഓഫീസർ ചോദിച്ചതും അവനൊരു നിമിഷം ചിന്തിച്ചു…അവൻ മിയ പറഞ്ഞിരുന്ന ഓരോ കാര്യങ്ങളും ഓർത്തെടുത്തു.. "ആഹ്.. അവൻ അവന്റെയൊരു സുഹൃത് ആഹിയെ കാണാൻ പോയതായിരുന്നു…" ലൈത് ഓർതെടുത്തു കൊണ്ട് ആഹി എന്ന ആളെ കുറിച്ച് അവനറിയുന്നതെല്ലാം പറഞ്ഞു… അതെല്ലാം കേട്ട് പോലീസ് എന്തൊക്കെയോ ചിന്തിച്ചു.. അവൻ പറഞ്ഞത് കേട്ട് ഹബ്ദയിൽ ഒരു തരം ഭയം നിറഞ്ഞു വന്നിരുന്നു…

എന്ത് സംഭവിക്കരുത് എന്ന് അവൾ ആഗ്രഹിച്ചു അത് സംഭവിക്കാൻ പോവുന്നു എന്നോർത്തായിരുന്നു അവളുടെ ഭയം.. ഒരിക്കലും ഈ അന്വേഷണം ആഹി എന്നവനിൽ എത്തരുത് എന്നത് അവളുടെ ആവശ്യമായിരുന്നു.. ഒരുപക്ഷെ അങ്ങനെ സംഭവിച്ചാൽ താൻ ഇത്രയും കാലം ചെയ്തതെല്ലാം ഉപയോഗ ശൂന്യമാവും.. അവളുടെ ചിന്തയിൽ അത് തന്നെയായിരുന്നു..എന്തെല്ലാമോ ചിന്തിച്ചു കൂട്ടിയ ശേഷം അവൾ തല ഉയർത്തി.. ആദ്യം തന്നെ നോക്കിയത് അർഷാദിനെ ആയിരുന്നു.. അവനൊന്നു ചിരിച്ചു.. അവനറിയാമായിരുന്നു അവളെന്താണ് ചെയ്യാൻ പോവുന്നത് എന്ന്… "ഒരു ആഹിയും അല്ല ഇതിന് പിന്നിൽ.. ഞാനാ.. അന്മിയ ലൈത്തിനെയും അലാൻ ലൈത്തിനെയും കൂടെയുള്ളവനെയും കൊന്നത് ഞാനാ.. എന്റെ ഈ കൈകൾ കൊണ്ടാ…" ഉറച്ച ശബ്ദത്തോടെ അത് പറഞ്ഞത് ഒരേ നിമിഷം പോലീസ് ഓഫീസർ അടക്കം എല്ലാവരും അവളെ നോക്കി.. അവളുടെ വാക്കുകൾ എല്ലാവർക്കും ആവിശ്വസനീയം ആയിരുന്നു..കാരണം അവർ കണ്ടതായിരുന്നു മിയയുടെയും ഹബ്ദയുടെയും സ്നേഹം.. "താനതെന്തിന് ചെയ്തു…" അവൾക് നേരെ വിരൽ ഞൊടിച്ചു കൊണ്ട് പോലീസ് ചോദിച്ചതും അവൾ എല്ലാവരെയും ഒന്ന് നോക്കി.. "അന്മിയ ലൈത്.. എല്ലാവർക്കും അവൾ ദേവത ആയിരുന്നു.. പക്ഷേ എനിക്കവൾ പെരുങ്കളി ആയിരുന്നു.. എന്റെ കൈയ്യിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഒരു രത്നം അവൾ തട്ടിയെടുത്തു..

(ഹോത്രി മാണിക്യം ) അതിന് വേണ്ടി ഞാൻ പലപ്പോഴും അവളോട് ചോദിച്ചെങ്കിലും അവൾ അതെനിക്ക് തന്നില്ല… പിന്നീട് എന്റെ മുൻപിൽ ഒരു മാർഗം മാത്രമായിരുന്നു ഉണ്ടായിരുന്നത്.. അവളെ കൊല്ലുക എന്നത്.. നിഷ്കരുണം അവളെയും കുഞ്ഞിനേയും കൊന്നത് ഞാൻ ആയിരുന്നു.. എന്നെ ഒരിക്കലും ആരും സംശയിക്കില്ല എന്നുള്ളത് എനിക്കുറപ്പായിരുന്നു.." അവൾ പറഞ്ഞത് പച്ച കള്ളമാണെന്നും അവൾ ആരെയോ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെന്നും എല്ലാവർക്കും ഉറപ്പായിരുന്നു.. എല്ലാവരും അവളെ ഏതിർത്തു… "ഞാൻ പറഞ്ഞല്ലോ ഞാനാ ചെയ്തതെന്ന്.. എന്നെ അറസ്റ്റ് ചെയ്യണം…." അവൾ കൈകൾ നീട്ടി കൊണ്ട് അത് പറയുമ്പോൾ അവളുടെ കണ്ണുകൾ അർഷാതിലേക്ക് നീണ്ടിരുന്നു.. കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു എങ്കിലും അവൾ കണ്ണുകൾ മുറുകെ അടച്ചു.. അവളുടെ കൈകളിൽ വിലങ്ങു വെച്ചു.. ചെയ്യാത്ത കുറ്റത്തിന് അവളെ പോലീസ് അറസ്റ്റ് ചെയ്തു.. പത്രങ്ങളും വാർത്തകളിലും ഭർത്ത സഹോദരിയെയും പിഞ്ച് കുഞ്ഞിനേയും നിഷ്കരുണം കൊന്ന അവൾ നിറഞ്ഞു വന്നു.. അവളെ ഹൈദരാബാദ് ജയിലിൽ നിന്ന് ചില കാരണങ്ങൾ കൊണ്ട് കേരളത്തിലേക്ക് മാറ്റി.. അവൾ വേണ്ടി വാദിക്കാൻ പോലും ആരും വന്നില്ല.. പിറ്റേ ദിവസം അർഷാതും ജഹാനാരയും വീട്ടിൽ നിന്നിറങ്ങി.. മിയ‌െ കൊന്നവരെ തേടിയൊരു യാത്ര… ശത്രുക്കളിൽ ഒരാൾ നുസ്രത് ആണെന്ന് അവർ ഉറപ്പിച്ചിരുന്നു… അതിന് വേണ്ടി ജഹനാര നുസ്രത് വീട്ടിൽ കയറി..

പ്രാണ തന്റെ മിയയുടെ നീല കണ്ണുകൾ ലഭിച്ച പെൺകുട്ടിയെ തേടിയിറങ്ങി..ലക്കിയും അന്നത്തെ സംഭവത്തിൽ മരണപ്പെട്ടു എന്ന് എല്ലാവരും വിശ്വസിച്ചു.. ആ നഗരത്തിലെ കോളനി കാർ ഓരോരുത്തരുടെയും ജീവിതം പഴയ പോലെയായി.. ഇസ്ഹാക്കിന്റെ ക്രൂരത നിറഞ്ഞ കൈകളാൽ അയാൾ അവരെ അമ്മാനമാടി… ഫെർണാൻെറസിന്റെ കുരുട്ട് ബുദ്ധി കൊണ്ട് അവർ പലതും കാണിച്ചു കൂട്ടി.. പക്ഷേ അപ്പോഴും അവരുടെ ഉള്ളിൽ ഒരുത്തരം കിട്ടാ ചോദ്യമുണ്ടായിരുന്നു… "ഹോത്രി മാണിക്യം എവിടെ…???" ഇന്നും അതിന് തക്കതായ ഉത്തരം ആർക്കും അറിയില്ല.. ലൈത് ആശുപത്രിയിൽ പോവുമ്പോൾ മെന്റലി ചികിത്സക്ക് വരുന്ന ദൗലയെ കാണുമായിരുന്നു… "ആഹ്…എന്നെ വിട്ടേ..…" അതും പറഞ്ഞോണ്ട് ദൗല എല്ലാവരിലും നിന്നും കുതറി ഓടി.. അവൾ പലതും അലറി വിളിക്കുന്നുണ്ടായിരുന്നു.. ആ ആശുപത്രിയിൽ ഉള്ള സാധങ്ങൾ മുഴുവൻ അവൾ ദേഷ്യത്തിൽ വലിച്ചെറിഞ്ഞു.. ആളുകൾ അവൾക് ചുറ്റും കൂടി നിന്നു… ഇത് കണ്ട് വന്ന ലൈത്തിന്റെ കണ്ണുകൾ ഉടക്കിയത് അലസമായ അവസ്ഥയിൽ ഉള്ള തന്റെ നീല മിഴികൾ മാത്രമായിരുന്നു. "മിയാ.. " അലറി വിളിച്ചു കൊണ്ടവൻ അവളെ പിടിച്ചു മാറ്റിയതും അവൾ അവനെ തന്നെ ഒന്ന് നോക്കി..അവന് മാത്രമായിരുന്നു അവൾ അടങ്ങിയത്.. അവനെ കാണാൻ അവൾ വാശിപിടിച്ചു.. ഫഹീമിന്റെ നിർബന്ധം കാരണം അവൻ അവളെ വിവാഹം ചെയ്തു… അപ്പോൾ അവൻ ഒന്നേ അയാളോട് പറഞ്ഞിരുന്നുള്ളു..

"ഈ ലോകത്തു വേറെ ആരെ പ്രണയിചാലും അവളെ മാത്രം എനിക്ക് പ്രണയിക്കാൻ പറ്റില്ല…" അത് തെളിയിക്കും വിധമായിരുന്നു പിന്നീട് എല്ലാം.. അവൻ അവളെ ഒരു സുഹൃത്തിനെ പോലെ മാത്രം കണ്ടു.. അവൾക് ഓർമ തിരിച്ചു കിട്ടിയപ്പോൾ അവൾ അവനെ മറന്നു… അത് തിരുത്താൻ അവനും പോയില്ല… കാരണം അവൻ ഇഷ്ടപ്പെട്ടിരുന്നത് അവന്റെ മിയയുടെ ഓർമയിൽ ജീവിക്കാൻ വേണ്ടിയായിരുന്നു.. മിയ ജഹാനാരയെ പോലെ അസുഖം ഉള്ളവർക്ക് വേണ്ടി ഒരു സ്ഥാപനം തുടങ്ങിയിരുന്നു… അവരുടെ കൂടെ കളിയും ചിരിയുമായി അവൻ ജീവിച്ചു…. വർഷങ്ങൾ കഴിഞ്ഞു… അങ്ങനെ ഇരിക്കെയാണ് ഞാൻ തിതലീ സീരിസിനെ കുറിച്ച് കേട്ടത്.. അത് ചെയ്യുന്നത് സാധാരണ മനുഷ്യൻ അല്ല എന്റെ മിയയുടെ ആത്മാവ് ആണ് എന്ന് എനിക്കറിയാമായിരുന്നു..കാരണം കൊലപ്പെട്ട ശുകൂർ വിജയ്.. എന്നിവർ എല്ലാം അന്നവളെ കൊല്ലുന്നതിൽ ഫെർണാനെസിന് കൂട്ട് നിന്നവർ ആയിരുന്നു..അഥവാ അയാളുടെ ഗുണ്ടകൾ..ഞങ്ങളാരും അത് എതിർക്കാൻ ശ്രമിക്കില്ല.. കാരണം ഒരിക്കലും ആ അന്വേഷണം ഡൗലയിൽ എത്തി ചേരുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല.. പക്ഷേ ഞങ്ങളുടെ അശ്രദ്ധ കാരണം അത് സംഭവിച്ചു… •°•°•°•°•°•°•°•°•°• " പിന്നീട് നടന്നതെല്ലാം എല്ലാവർക്കും. അറിയാവുന്നത് അല്ലെ..".

ലൈത് പറഞ്ഞു നിർത്തി മുന്നോട്ട് നോക്കിയതും തന്റെ മുൻപിൽ നിൽക്കുന്ന ഡൗലയെയും അമനെയും അമൻ തന്നെ ചേർത്ത് പിടിച്ചതിന് അവനെ ഇടിക്കുകയും മാന്തുകയും ചെയ്യുന്ന ദുആയെയും കണ്ടു.. അവൻ തന്റെ മടിയിൽ തല വെച്ച് കിടക്കുന്ന ലക്കിയുടെ തലയിലൂടെ തലോടി അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത ശേഷം അവൻ എഴുന്നേറ്റ് പോയി. ലക്കിയെ അന്ന് തന്നെ ഡിസ്ചാർജ് ചെയ്തതും അവർ വീട്ടിലേക്ക് പോയി.. _____•🦋•_____ ആഹി ദുആയെയും കൊണ്ട് വീട്ടിൽ ചെന്നപ്പോൾ തന്നെ കണ്ടത് സിറ്റ് ഔട്ടിൽ ഇരിക്കുന്ന ഇഷയെ ആയിരുന്നു… "രാഷ്സി ആഹി… രാഷ്സി.." ഭയത്തോടെ അതും പറഞ്ഞു കൊണ്ട് അവൾ ആഹിയോട് ചേർന്ന് നിന്ന് മുന്നോട്ട് നടന്നു… അപ്പോഴും ആഹി നോക്കിയിരുന്നത് ഇഷയെ തന്നെ ആയിരുന്നു.. ഇന്ന് അവൻ ആ മുഖത്ത് കണ്ടത് പകയല്ലായിരുന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞിട്ടായിരുന്നു… അവനും ദുആയും കൂടെ അകത്തേക്ക് കയറിയതും അവൾ ഓടി വന്നു അവന്റെ കാലിൽ വീണു പൊട്ടി കരഞ്ഞു.. "എനിക്ക് പൊറുത്തു തരണം.. എനിക്ക് എന്റെ ഉമ്മ പറഞ്ഞ വശത്തു കൂടെ മാത്രമേ കഥ അറിയുള്ളുവായിരുന്നു.. അത് കൊണ്ട് ഞാൻ കരുതി ഈ കഥയിലെ വില്ലത്തിയ ലക്കിയെന്ന്.. അതോണ്ടാ… ഒന്നും അറിഞ്ഞോണ്ടല്ല.. വേദനിപ്പിച്ചതിന് പകരം എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല.." പൊട്ടി കരഞ്ഞു കൊണ്ട് അത് പറയുമ്പോൾ അവളുടെ വാക്കുകൾ സത്യമാണെന്ന് അവന് മനസ്സിലായിരുന്നു..

അവൻ അവളെ പിടിച്ചുയർത്തി ഒന്ന് പുഞ്ചിരിച്ചു.. "ദുആ മോളേ കാലിൽ തൊട്ടീലല്ലോ.." ദുആ തന്റെ കാലിലേക്കും ഇഷയിലേക്കും മാറി മാറി നോക്കി കൊണ്ട് മുഖം വീർപ്പിച്ചു പറഞ്ഞതും ഇഷ അവിടെന്ന് അകത്തേക്ക് കയറി.. "അത് ദുആമോൾ നല്ല മോള് ആയത് കൊണ്ടാ… ആഹി ചീത്ത ആയോണ്ടാ ആഹിടെ കാലിൽ തൊട്ടേ…" "ദുആമോൾ ഈസ്‌ എ ഗുഡ്ഗേൾ.." ചിരിയോടെ അത് പറഞ്ഞു കൊണ്ടവൾ അവന്റെ കൂടെ അകത്തേക്ക് കയറിയപ്പോൾ കണ്ടത് എസിയോടൊപ്പം കളിച്ചിരിക്കുന്ന അർഹമിനെ ആണ്… "ഹലോ ബ്രോ.." ആഹി അവനെ തട്ടി വിളിച്ചതും അവൻ ചിരിയോടെ ആഹിയെയും ദുആയെയു നോക്കി.. "എന്താടോ.. നീയും ലക്കിയും നന്നായല്ലേ… അവളെ ദ്രോഹിച്ചതിനായിരുന്നല്ലോ ഞാൻ ദേഷ്യം പിടിച്ചു ഇവിടുന്ന് ഇറങ്ങിയത്.. അവളെ ഞാൻ പറഞ്ഞു മനസ്സിലാക്കിപ്പിച്ചിട്ടുണ്ട്.." "ആഹ്… നീ വന്നതിന്റെ ആഫ്റ്റർ എഫക്ട് ആണ് അവളുടെ ഈ മാറ്റം എന്നെനിക്ക് തോന്നിയിരുന്നു.." അർഹമിനോടായി ആഹി പറഞ്ഞു.. _____•🦋•_____ വീട്ടിൽ എത്തിയ പാടെ ദൗല ഫോൺ എടുത്തു മിയയുടെ ഫോട്ടോ എടുത്തു ദിയാന്റെ അടുത്തേക്ക് ഓടി.. "ദീദീ… ഈ പ്രാണിച്ചി മോന്റെ ചോക്ലേറ്റ് എടുത്തു കഴിച്ചു.." അവളെ കണ്ട പാടെ അവള്ടെ ഉക്കത്തേക്ക് കയറി കൊണ്ട് അവൻ പറഞ്ഞതും ദൗല ചോക്ലേറ്റ് കഴിച്ചോണ്ട് വരുന്ന പ്രാണയെ നോക്കി പല്ല് കടിച്ചു… "മോന്റെ പല്ല് കേടാവും.." ഇളിച്ചോണ്ട് അതും പറഞ്ഞോണ്ട് അവൾ പോയി ടീവി ഓൺ ചെയ്തു…

ദൗല ഫോൺ എടുത്തു മിയയുടെ ഫോട്ടോ ദിയാന് നേരെ നീട്ടി… "ഈ ദീദിയെ ആയിരുന്നോ മോൻ സ്വപ്നത്തിൽ കാണാറുള്ളത്…" അവൾ നീട്ടിയ ഫോട്ടോയിലേക്ക് തന്നെ നോക്കി നിൽക്കേ അവന്റെ കുഞ്ഞ് ചുണ്ടുകൾ വിടർന്നിരുന്നു… "ആഹ്.. ഈ ദീദിയാ സപനത്തിൽ മന്ന് കേരളത്തിലേക്ക് വരാൻ പഞ്ഞേ.." അവൾ ആ ഫോട്ടോ നോക്കി കൊണ്ട് പറഞ്ഞതും ദൗല പ്രാണടെ അടുത്ത് പോയി ദിയാന്റെ സ്വപ്നത്തിന്റെ കാര്യം പറഞ്ഞു.. "ഈ കാര്യത്തിൽ രണ്ട് സാധ്യതകൾ ഉണ്ട്… ഒന്ന് നീ അവൾക് വേണ്ടി പ്രതികാരം ചെയ്യണം… അഥവാ അവൾ നിന്റെ ശരീരത്തിൽ കയറും.. അതിന് നീ ആദ്യം ഇവരെയൊക്കെ കണ്ടേ തീരുള്ളൂ.. അതിന് വേണ്ടിയാവും ദിയാന്റെ സ്വപ്നത്തിൽ അങ്ങനെ വന്നു പറഞ്ഞത്.. അല്ലെങ്കിൽ നീ ഇവിടെ വന്നു ലൈത്തിനെ പ്രണയിക്കണം എന്ന് അവൾ ആഗ്രഹിച്ചിരുന്നിരിക്കാം…" പ്രാണ തന്റെ ഊഹങ്ങൾ പറഞ്ഞതും ദൗല എന്തോ ചിന്തയിൽ ഇരുന്നു… "മിയാ… അവൾ പ്രേതം ആയിട്ടുണ്ടാവുമോ…???" _____•🦋•_____ ആ ഹൗസ് ബോട്ടിനുള്ളിലുള്ള ആ നീല കണ്ണുകൾ വെട്ടി തിളങ്ങി.. അർദ്ധമായി കരിഞ്ഞ അവളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു.. അവൾ തന്റെ ചിറകുകൾ വിടർത്തി..അവളുടെ കൈക്ക് മുകളിൽ ഉണ്ടായിരുന്ന നീല ശലഭത്തിന്റെ ടാറ്റു വ്യക്തമായിരുന്നു..നീല നിറമുള്ള ആ ചിത്ര ശലഭം ആ രൂപത്തിന് ചുറ്റും പാറി കളിച്ചു.. ആ ഹൗസ് ബോട്ടിന്റെ അങ്ങിങായി കടലാസ് കഷ്ണങ്ങൾ പാറി കളിക്കുന്നുണ്ടായിരുന്നു…

അതിലൊരു കടലാസ് കഷ്ണം നിലത്തേക്ക് വീണതും അതിലുള്ള പേര് ഒന്ന് കൂടെ വ്യക്തമായി . "അന്മിയാ ലൈത്.." അതായിരുന്നു ആ പേര്….നിമിഷ നേരം അവളുടെ നീല കണ്ണുകളിൽ പ്രതിഗാരാഗ്നി ആളി കത്തി..ആ രൂപം തിരിഞ്ഞു നിന്നു ചുവരിൽ തൂക്കിയിട്ട ഫെർണാനെസിന്റെയും വിഘ്‌നേഷിന്റെയും.. നുസ്രത്തിന്റെയും ചിത്രത്തിലേക്ക് നോക്കി.. പതിയെ ആ അർദ്ധമായ ചുണ്ടുകളിൽ ക്രൂരമായൊരു പുഞ്ചിരി വിരിഞ്ഞു.. പെട്ടെന്ന് മേഘാവൃതമായ ആകാശത്തു നിന്ന് ഇടി വെട്ടിയതും ആ രൂപം അവിടെന്ന് അപ്രത്യക്ഷമായി…!! _____•🦋•_____ എലയുടെ റൂമിലുണ്ടായിരുന്ന ആ പാവ പെട്ടെന്ന് നിലത്തേക്ക് മലർന്നു വീണു.. ആ പാവയുടെ കണ്ണുകളിൽ രക്ത നിറം വ്യാപിച്ചു.. ആ പാവ മൂന്ന് കഷ്ണങ്ങൾ ആയി മാറി… അതിൽ നിന്ന് രക്തം ഒലിച്ചിറങ്ങി….രക്തത്താൽ ആവരണം ചെയ്യപ്പെട്ട ആ പാവയിൽ പെട്ടെന്നൊരു ക്രൂരമായ പുഞ്ചിരി വിരിഞ്ഞു…. "വന്നല്ലോ…" അതും പറഞ്ഞോണ്ട് എല ഡോർ തുറന്നതും ആ പാവ പഴയത് പോലെയായി.. നിലത്ത് കൂടെ ഒഴുകിയിരുന്ന രക്തം അപ്രത്യക്ഷമായി.. "ഇന്നാ മിന്ന അബ്സെന്റ് ആയിരുന്നു.. നാളെ അവൾ വരുമല്ലോ.. അവൾക്കുള്ള പണി അപ്പോൾ കൊടുക്കാം… പടച്ചോനെ… ഇന്ന് എസിയും വന്നീലല്ലോ.. ഇനി അവർ രണ്ടും കൂടെ എന്നെ കൂട്ടാതെ ഹണി മൂൺ പോയോ.. ഏയ്‌ ഇല്ല.. എന്നാലും…" പിറുപിറുത് കൊണ്ടവൾ ബാഗ് വലിച്ചെറിഞ്ഞു ആ പാവയെ കൈയ്യിൽ എടുത്തു..

അവളിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു.. അവളാ പാവയെയും ചേർത്ത് പിടിച്ചു പുറത്തേക്കിറങ്ങിയപ്പോൾ കണ്ടത് ഹാളിൽ നിന്ന് ദേഷ്യം പിടിക്കുന്ന ലൈത്തിനെയും അവനെ മൈൻഡ് പോലും ചെയ്യാതെ ദിയാന്റെ ഒപ്പം മുറിയിലേക്ക് കയറി പോവുന്ന ഡൗലയെയും ആണ്.. "ഡീ… നീ കേട്ടതല്ലേ എന്റെ കഥ.. ഒരിക്കലും എനിക്ക് നിന്നെ അംഗീകരിക്കാൻ കഴിയില്ലെന്ന് നിനക്കറിയായ്മയുണ്ടോ.. എന്റെ പെണ്ണ് അത് മിയയാ.. ഒരുത്തിയും ആ അധികാരം സ്ഥാപിക്കാൻ വരേണ്ട.. ഇറങ്ങിക്കോളണം ഇവിടുന്ന്.." ലൈത്തിന് അത്രയും ദേഷ്യത്തിൽ ആദ്യമായിട്ടായിരുന്നു എല കണ്ടത്.. "നീ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.. ഞാനിനി നിന്റെ കൂടെയേ താമസിക്കുള്ളു.. നിയമപരമായി ഞാനാ നിന്റെ ഭാര്യ…" അവനെ നോക്കി പുച്ഛിച്ചോണ്ട് അതും പറഞ്ഞവൾ അകത്തു കയറി വാതിൽ അടച്ചു… പതിയെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.അവൻ മിയയുടേതാ തന്റേതല്ല അവനെ വേണ്ടെന്ന് തീരുമാനിച്ചത് ആയിരുന്നു… പക്ഷേ പറ്റുന്നില്ല… ഹൃദയം അവനിൽ അടിമപ്പെട്ടു പോയി.. അല്ലെങ്കിൽ മിയക്ക് അവൻ സന്തോഷത്തോടെ മറ്റൊരാളുടെ കൂടെ ജീവിക്കുന്നതായിരിക്കില്ലേ ഇഷ്ടം.. സ്വയം പറയുമ്പോഴും അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറയുന്നുണ്ടായിരുന്നു.. അവളുടെ പ്രണയം ആത്മാർത്ഥമായിരുന്നു… "അവനെന്താ എന്നെ മാത്രം ഇഷ്ടപ്പെടാതെ.. അതിന് മാത്രം എന്ത് തെറ്റാ ഞാനവനോട് ചെയ്തത്..??" അതും പറഞ്ഞവൾ കണ്ണ് തുടച്ചു പുറത്തിറങ്ങി.. "എന്തിനാ പപ്പ മിയുമ്മയെ ചീത്ത പറഞ്ഞെ… " ദേഷ്യത്തിൽ നിൽക്കുന്ന ലൈത്തിന്റെ അടുത്തേക്ക് വന്നു കൊണ്ട് എല ചോദിച്ചതും അവൻ മറുപടി ഒന്നും പറഞ്ഞില്ല..

"എല മോൾക് കള്ള് കുടിക്കണം.." എല അവന്റെ കൈ പിടിച്ചു പറഞ്ഞതും അവൻ അവളെ തന്നെ ആകെ നോക്കി.. "കള്ളേ…" "ആഹ് കള്ള്.. എന്റെ ക്ലാസ്സിൽ ഒരു അവിനാശുണ്ടേ.. അവന്റെ ഗ്രാൻഡ്ഫാദർ ദിവസവും കള്ള് കുടിക്കും.. പിന്നൊരു കാര്യറിയോ അവന്റെ മമ്മന്റെ മമ്മയും പപ്പേടെ മമ്മയും ഒരേ ആളാ.. നമ്മൾ വിഷയത്തിൽ നിന്നും സ്ലിപ്പായി പോയി.. എന്നിട്ട് അവന്റെ ഗ്രാൻഡ്ഫാദർ ഡാൻസ് കളിക്കും.. എലമോൾക്കും ഡാൻസ് കളിക്കണം… എല മോൾക് ഡാൻസ് അറിയില്ലെന്ന് പറഞ്ഞു എല്ലാവരും എല മോളേ കളിയാക്കുന്നു…" അവൾ പറഞ്ഞതും അവൻ അവളെ തന്നെ ഒന്ന് നോക്കിയ ശേഷം ചിരിച്ചു.. "ഇനി ഇമ്മാതിരി വർത്താനം പറഞ്ഞാൽ എടുത്തു വേസ്റ്റ് കൊട്ടേൽ ഏറിയും… അവള്ടെ ഒരു കള്ള് കുടി.." "അതെന്താ ലൈത് കള്ള് കുടിച്ചാൽ…??" "മരിച്ചു പോവും.." "എലമോൾ മരിച്ചാൽ ലൈതിനെന്താ..??" "ലൈത്തിന് എലമോൾ അല്ലാതെ ആരാ ഉള്ളെ.. പ്രിയപ്പെട്ടതെല്ലാം അവരില്ലാതാക്കിയില്ലേ.." അത് പറയവേ അവന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു… "അപ്പോൾ ഞാനോ.." അതും ചോദിച്ചോണ്ട് ദൗല വന്നു അവന്റെ മടിയിൽ കയറി ഇരുന്നതും അവനൊരു തരിപ്പോടെ അവളെ നോക്കി.. അവൾ അവനൊരു വേദന ആയിരുന്നു… തന്നെ പ്രണയിക്കരുതെന്ന് എത്ര പറഞ്ഞിട്ടും അവൾ തന്നെ പഴയതിനേക്കാൾ അതികം പ്രണയിച്ചു കൊണ്ടിരിക്കുകയായിരുന്നു..അവനോർത്തു.. "ലൈത്…" അവൾ വിളിച്ചതും അവൻ മറുപടി ഒന്നും പറഞ്ഞില്ല…

" ലൈത്…" അവൾ വീണ്ടും വിളിച്ചതും അവനൊന്നു മൂളി കൊടുത്തു.. "Do you know that..???" "എന്ത്..??" "I love you…!!" അതും പറഞോണ്ടവൾ അവന്റെ കഴുത്തിലൂടെ കൈയ്യിട്ട് അവന്റെ മുഖത്തേക്ക് നോക്കി… അവന്റെ കണ്ണുകൾ ആദ്യം ഉടക്കിയത് അവളുടെ നീല കണ്ണുകളിൽ ആയിരുന്നു… അവനിലൂടെ എന്തോ ഒരു വിറയൽ കടന്ന് പോയി.. അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു… "എന്നെ പ്രണയിക്കരുത്… അപേക്ഷയാണ്… ഇനിയുമൊരു വേദന താങ്ങാൻ പറ്റുന്നില്ല .." "ഞാൻ വന്നത് വേദന നൽകാനല്ല ലൈത്.. നിന്റെ വേദനയെ ശ്രുഷൂഷിക്കാൻ ആണ്..നീയെന്നെ എന്നെങ്കിലും പ്രണയിക്കുമെന്ന വിശ്വാസത്തിൽ നിന്നെ ഞാൻ പ്രണയിക്കും.. നിനക്ക് എന്നെ പ്രണയിക്കാതെ ഇരിക്കാം.. പക്ഷേ നിന്നെ പ്രണയിക്കുന്നതിൽ നിന്ന് എന്നെ തടയാൻ പറ്റില്ല… ജീവനോടെ ഉള്ളിടത്തോളം എന്റെ ആത്മാവും ശരീരവും നിന്നെ പ്രണയിച്ചോണ്ടിരിക്കും.." അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… അവൾ വേഗം തന്നെ അവന്റെ മടിയിൽ നിന്നിറങ്ങി എലയുടെ കവിളിൽ ചുണ്ടുകൾ ചേർത്ത് മുറിയിലേക്ക് കയരി… അവൾ പോയതിലൂടെ ഒന്ന് നോക്കിയ ശേഷം അവനും അവിടെന്ന് എഴുന്നേറ്റ് പോയി.. എല ദിയാന്റെ അടുത്ത് പോയി.. "നിനക്കെത്ര വയസ്സായി.."

അവൾ ദിയാനെ നോക്കി ചോദിച്ചതും ദിയാൻ അവളെ ഒന്ന് നോക്കിയ ശേഷം നാല് വിരൽ ഉയർത്തി കാണിച്ചു… എല തന്റെ ആറ് വിരൽ ഉയർത്തിയ ശേഷം അതിൽ നാലെണ്ണം മടക്കി നോക്കി.. "ഒത്തില്ല… ഒത്തില്ല.. എസിയും ആയിട്ട് ബ്രേക്ക്‌ അപ്പ്‌ ആയ സ്ഥിതിക്ക് പുതിയ ഐ ലവ് യൂനെ സെറ്റാക്കാൻ വിചാരിച്ചതായിരുന്നു.. സങ്കടായി.. അല്ലെങ്കിലും മനു പോയാൽ സനു…" അതും പറഞ്ഞോണ്ട് മൂക്ക് ചീറ്റിയവൾ തിരിഞ്ഞു.. "എലാ…" "എലയല്ല എല ഇത്തയാ ഞാൻ…" അതും പറഞ്ഞോണ്ട് എല അധികാര ഭാവത്തിൽ തിരിഞ്ഞു നടന്നു ഫോൺ എടുത്തു അതിൽ കളിച്ചു.. നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ദൗല പുറത്തേക്കിറങ്ങി…എത്ര നേരമെന്നില്ലാതെ അവൾ ആകാശത്തേക്ക് തന്നെ നോക്കി നിന്നു… ഓരോ നക്ഷത്രങ്ങളും പല കഥകളും പറയുന്നത് പോലെയായിരുന്നു അവൾക് തോന്നിയിരുന്നത്.. പെട്ടെന്നായിരുന്നു അത് സംഭവിച്ചത്…!! അവൾ ഒന്ന് ഞെട്ടി പോയിരുന്നെങ്കിലും അടുത്ത നിമിഷമവൾ പഴയത് പോലെ അവിടെ തന്നെ നിന്നു......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story