🦋 THE TITALEE OF LOVE🦋: ഭാഗം 7

the titalee of love

രചന: സൽവ

പെട്ടന്ന് ഫോൺ റിങ് ചെയ്തതും അതിൽ തെളിഞ്ഞി വന്ന പേര് കണ്ടു എന്തിനെന്നില്ലാതെ അവളുടെ ഹൃദയം വല്ലാതെ മിടിച്ചു.. ഫോണിൽ തെളിഞ്ഞു വന്ന ഹൈദരാബാദ് എസ് ഐ യുടെ പേരിലേക്കൊന്ന് ഉറ്റ് നോക്കിയ ശ്വാസം ആഞ്ഞു വലിച്ചവൾ കാൾ അറ്റൻഡ് ചെയ്തു..മറുതലക്കൽ നിന്നയാൾ പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ടതിനു ശേഷം കാൾ ഡിസ്‌ക്കണക്ട് ചെയ്തു..വേദനകലർന്നൊരു ചിരി ചിരിച്ചു.. ""തിരക്കുകൾക്കിടയിൽ ഞാനാ കാര്യം മറന്നു പോയിരുന്നു.. അയാൾ വിളിച്ചില്ലെങ്കിൽ എന്റെ ആറ് വർഷത്തെ കഷ്ടപ്പാട് ഒന്നുമല്ലാതായി പോവുമായിരുന്നു.."" സ്വയം പറഞ്ഞതിന് ശേഷം അലമാര മുഴുവൻ അടിച്ചു പെറുക്കി ആ പെട്ടി കൈയ്യിൽ എടുത്ത്.. ആ പെട്ടിയിലുള്ള ഫയലുകളെല്ലാം തുറന്നു എല്ലാം ശെരിയാണെന്ന് ഉറപ്പ്‌ വരുത്തി ടേബിൾ ൽ കൊണ്ട് വെച്ചു… ടേബിൾ ലുള്ള fair in love വായിക്കാൻ തുനിഞ്ഞതും ആ പെട്ടി എടുത്ത് വച്ചില്ലെന്ന് ഓർമ വന്നവൾ ആ പെട്ടിയിലെക് ഒന്ന് കൂടി നോക്കി.. ആ പെട്ടിയുടെ അങ്ങിങായി ചിതറി കിടക്കുന്ന ചില ചിത്രങ്ങളിൽ കണ്ണുകൾ ഉടക്കിയതും ഇരുകണ്ണുകളും അറിയാതെ നിറഞ്ഞു വന്നു.. ""പോയി.. എല്ലാം പോയി… ഇഷ്ടപ്പെട്ടവരെല്ലാം എന്നേ തനിച്ചാക്കി പോയി.. എങ്കിലും ആ ആൾ ഒന്ന് മാത്രമെനിക്ക് ബാക്കി വെച്ചിരുന്നു..

ആ ആളുടെ കൊലപാതകികളുടെ അന്ത്യം.. അതിന് വേണ്ടിയാണ് ഇനിയുള്ളയെന്റെ ജീവിതം…"" സ്വയം പറഞ്ഞതിന് ശേഷം ദിയാൻ ന്റെ റൂമിൽ ചെന്നു അവന്റെ ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്തു.. "" ദീ… കേരളത്തിൽ പോയാൽ ആ ഇത്തുവിനെ ദിയാന് കാണാൻ പറ്റുവോ.. "" ദിയാൻ എന്തോ ആലോചനയിൽ അവളോട് പറഞ്ഞത് കേട്ടു അവളെ സംശയ ഭാവത്തിൽ അവനെ നോക്കി… ""ഏത് ഇത്തുവിനെ…"" "" ആ ഇത്തുവിനെ… ദിയാനോട് കേരളത്തിൽ പോവാന് എന്ന് പറഞ്ഞ ഇത്തുവില്ലേ.. "" ചുണ്ട് ചുളുക്കി എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് കൈകൾ കൊണ്ടാഗ്യം കാണിച്ചു അവൻ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും എല്ലാത്തിനുമൊന്ന് മൂളി കൊടുത്ത ശേഷം അവൾ റൂമിൽ ചെന്നു ബുക്ക്‌ എടുത്ത് വായിച്ചു.. ഓരോ വരികൾ വായിക്കുമ്പോഴും ആ കഥയിലെ നായകി ആവാനും.. അതിലെ നായകന്റെ സ്നേഹം അനുഭവിക്കാനും അവളുടെ ഉള്ളം കൊതിക്കുണ്ടായിരുന്നു.. (ലുക്ക്‌.. Fair in love എന്ന പുസ്തകം ഇല്ലാ.. ഗൂഗിൾ ചെയ്തിട്ട് 2019ൽ ഇറങ്ങിയ ഒരു ഡ്രാമ ഉണ്ട്.. പൊതുവെ ഡ്രാമ കാണാത്തത് കൊണ്ട് തന്നെ ഞാൻ അതും കണ്ടിട്ടില്ല..) _____🦋______ തന്റെ എങ്ങലുകൾ മനസ്സിരുത്തി കേൾക്കാൻ ഈ നാല് ചുവരുകൾ മാത്രമേ ഉള്ളൂ എന്നറിഞ്ഞിട്ടും അവൻ അലറി കരഞ്ഞു..

റൂമിന്റെ അങ്ങിങായി തൂക്കിയിട്ട ദുആ യുടെ ചിത്രങ്ങളില്ലാം അവന്റെ കണ്ണുകളുടക്കി.. നിറഞ്ഞു വരുന്ന അവന്റെ കണ്ണുകൾ തുടച്ചു കൊടുക്കാൻ പോലും ആരുമില്ലായിരുന്നു..ആ റൂം ചുറ്റുമോന്ന് വീക്ഷിച്ച ശേഷമവൻ ടേബിളിൽ വെച്ച രണ്ട് ജോഡി ബേബി ഷൂസിന് അരികിലേക് നടന്നു ചെന്നു അത്‌ കൈയ്യിലെടുത്തു. "" അമൻ.. നമ്മുടെ ബേബി ബോയ് ആണെങ്കിൽ നീലയും ഗേൾ ആണെങ്കിൽ പിങ്കും ഷൂസ് ഇടീക്കണം.." ഒരിക്കലവൾ ഇരു ഷൂസും കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞ വാക്കുകളാവന്റെ ചെവികളിൽ മുഴങ്ങി കേട്ടു.. ""എന്തിനാ പെണ്ണേ.. എന്നേ തനിച്ചാക്കി പോയത്.. ഹൃദയം കീറി മുറിയുന്നത് പോലെയുള്ളയാ വിരഹ സങ്കടം എന്നേ അറിയിക്കാനോ.. ഞാനിന്ന് അറിയുന്നു അനുഭവിച്ചവർക് മാത്രം മനസ്സിലാവുന്നയാ കഠിന വേദന.. ഈ ഒരു നിസാര കാരണത്തിന് എന്തിനാ പെണ്ണേ നമ്മുടെ കുഞ്ഞിനേയും കൊണ്ട് പോയി കളഞ്ഞത്…"" അവനത് പുലമ്പി കൊണ്ടിരുന്നു.. കണ്ണുകളടക്കുമ്പോൾ അവളുടെ ചിരിക്കുന്ന മുഖം അവന്റെ മനസ്സിലേക്ക് ഓടി വന്നുകൊണ്ടിരുന്നു.. പെട്ടന്ന് എന്തോ ഓർത്ത പോലെ അവനാ ഷൂ തായേക്കിട്ടു.. ""ഇല്ലാ കരയാൻ പാടില്ലാ.. എന്റെ ദുആയുടെ ആഗ്രഹം പോലെ.. അവളെ ജീവനായ ലക്കിയെ തനിച്ചാക്കരുത്.. അവളെയെനിക്ക് വേണം ചേർത്ത് പിടിക്കണം…""

സ്വയം പറഞ്ഞു കൊണ്ടവൻ പതിയെ ഉറക്കത്തിലേക്ക് ആണ്ടു.. _____🦋______ രാവിലെ തനിക്ക് കിട്ടിയ അടികളെല്ലാം വീണ്ടും ഓർത്തു ജെയിംസ് തന്റെ ശരീരത്തിൽ വേദനിക്കുന്ന സ്ഥലങ്ങളിലൂടെഎല്ലാം കൈകളോടിച്ചു.. "" ജെയിംസ്.. ഏതോ ഒരുത്തിയും ഒരുത്തനും തല്ലിയെന്ന് വെച്ചു ഇങ്ങനെ ഇരിക്കെയാണോ… നമ്മുടെ ലക്ഷ്യത്തിലേക്ക് നമുക്ക് എത്തി ചെരേണ്ടേ… "" അവന്റെ അടുത്ത് വന്നു കൊണ്ട് അവന്റെ ബോസ് വിഘ്‌നേഷ് ദേശായ് പറഞ്ഞതും അവൻ എരിവ് വലിച്ചു അയാളെ നോക്കി.. "" അങ്ങനെ നിസാര തല്ലൊന്നും ആയിരുന്നില്ല..ഒന്നുമാത്രമേ എനിക്ക്‌ മനസ്സിലായുള്ളൂ.. അവനും അവളും പറഞ്ഞത് ബോസ്സ് ഒക്കെ ഭയത്തോടെ പറയാറുള്ളയാ പേര് തന്നെ ആയിരുന്നു.."" എന്ന് തുടങ്ങി അയാളാ പേര് പറഞ്ഞതും അയാളുടെ ബോസ്സിന്റെ മുഖത്ത് ഒരല്പം വെപ്രാളം പ്രകടമാവുകയും പതിയെ അതൊരു പുച്ഛമായി തീരുകയും ചെയ്തു… "" ഇനി ആ ആളെ നമ്മൾ ഭയക്കേണ്ട.. കാരണം ആ ആൾ ഇന്ന് ജീവിച്ചിരിപ്പില്ലാ.. കൊന്നത് നീയും.. "" വിഘ്‌നേഷ് പറയുന്നത് കെട്ടു ജെയിംസ് ഞെട്ടലോടെ അയാളെ നോക്കി.. ""ഞാൻ.. ഞാൻ കൊന്നിട്ടില്ല…"" അയാൾ വിറയലോടെ പറയുന്നത് കേട്ടു വിഘ്‌നേഷ് പുച്ഛം നിറഞ്ഞൊരു ചിരി ചിരിച്ചു… ""നീയിങ്ങനെ പേടിക്കണമെന്നില്ല…

കാരണം അവളെയൊന്നും പ്രേതം വരില്ലല്ലോ നിന്നെ കൊല്ലാൻ…"" വിഘ്‌നേഷ് അത്‌ പറയുമ്പോഴും ജെയിംസ് താൻ കൊന്ന ഓരോ ആളുകളെയും ഓർത്തെടുക്കുകയായിരുന്നു.. പെട്ടന്നവൻ എന്തോ ഓർത്തെടുത്ത പോലെ അയാളെ നോക്കി.. ""അന്നാ… ഹൗസ് ബോട്ടിന്റെ അടുത്ത് വെച്ചു നടന്നതിൽ ആ ആൾ പെട്ടിരുന്നോ.."" "May…!!.."" ഇടർച്ചയേരിയ ജെയിംസ് ന്റെ ചോദ്യത്തിന് പുച്ഛം നിറഞ്ഞൊരു ചിരിയോടെ തന്നെ അതും പറഞ്ഞു വിഘ്‌നേഷ് സിഗരറ്റ് ചുണ്ടോട് അടുപ്പിച്ചു.. "അപ്പോൾ ഈ കഥയിലെ വില്ലൻ ഞാനാണോ.. പക്ഷേ എന്നേ ഏല്പിച്ചത് നിങ്ങളല്ലേ.. അപ്പോൾ നിങ്ങളാണോ.. "" വിഘ്‌നേഷ് പുക പുറത്ത് വിട്ടു ഒന്ന് ചിരിച്ചു. ""നീയല്ലാ.. ഞാനല്ല.. നിനക്ക് ഞാൻ എന്ന പോലെ എനിക്കുമുണ്ടൊരു ബോസ്സ്.. അയാൾക് മറ്റൊരു ബോസ്സ്.. അയാൾക് മറ്റൊരു ബോസ്സ്.. അങ്ങനെ ഏറ്റവും അവസാനത്തെ ബോസ്സ്.. അതവാ യദാർത്ഥ ബോസ്സ്.. അതാരെന്ന് പോലുമേനിക്കറിയില്ല.. പക്ഷേ ശക്തനാണ്.. അയാളെ ലക്ഷ്യത്തിന്റെ ഒരു ശതമാനം മാത്രമാണ് നീയും ഞാനുമൊക്കെ ചെയ്യുന്നത്.. ഒന്ന് മാത്രം ഉറപ്പിക്കാം.. ഈ കഥയിലെ നടനെക്കാൾ കരുത്തുറ്റത് വില്ലനായിരിക്കും..പിന്നേ ആ ആളെ കൊന്നത് എന്റെ പേർസണൽ ആവശ്യത്തിന് വേണ്ടിയാണ്..."" വിഘ്‌നേഷ് പറയുന്നതൊന്നും മനസ്സിലായില്ലെങ്കിലും ജെയിംസ് അതെല്ലാം കേട്ടു നിന്നു..

രാത്രിയിലെ നക്ഷത്രങ്ങളെ നോക്കി നിന്നു.. കണ്ണിന് കുളിര്മയേകുന്നയാ കാഴ്ചയൊന്നും അവന്റെ മനസ്സിന് കുളിര്മയേകിയില്ലാ.. മനസ്സിലേക്ക് അവളുടെ വാക്കുകൾ ഓടിയെത്തി.. ""ഒരിക്കൽ ഇതിന്റെ പതിഞ്മടങ് ശക്തിയോടെ മിയ തിരിച്ചു വന്നിരിക്കും…"" അതിന് ശേഷം തനിക്ക് ഉറക്കം തരാതെ വേട്ടയാടിയിരുന്ന ആ വാക്കുകൾ അവന്റെ മനസ്സിലേക്ക് ഓടിയെത്തി.. ""ഇനിയതെല്ലാം യാധാർഥ്യം ആവുമോ.. അവൾ പ്രേതമായി തിരിച്ചു വരുമോ.."" അയാൾ നക്ഷത്രങ്ങളിലേക് തന്നെ ഉറ്റ് നോക്കി കൊണ്ട് സ്വയം ചോദിച്ചു.. _____🦋_____ "..അവിടെ നിക്ക്.." എല അതിന്റെ പിന്നാലെ ചെന്നു പറഞ്ഞെങ്കിലും അതവളെയൊന്ന് നോക്കിയ ശേഷം മുന്നോട്ട് നടന്നു.. "" Barbie boy…"" അവൾ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരുന്നു..യാന്ത്രിക്കാമെന്നോണം അതിന് പിന്നാലെ ചെന്നു വിളിച്ചു.. ഘോവണിയിലെ ഓരോ പടികളും ചാടിയിറങ്ങുന്ന അതിന് പിന്നാലെ അവളും പടികളിറങ്ങി.. അത്രയും നേരം ആടികൊണ്ടിരുന്ന ആ ചാര് കസേര നിശ്ചലമായി.. ആ പാവ ഡോറിന്റെ മുന്നിൽ ചെന്നതും ആ ഡോർ തനിയെ തുറന്നു.. ഗേറ്റ് തുറന്നു.. ആ പാവക്ക് പിന്നാലെ പോയവൾ കായലിന് അരികിലെത്തിയതും അവിടെ നിന്നൂ.. ആ പാവയുടെ തല മാത്രം ചുറ്റും കറങ്ങിയ ശേഷം ഹൗസ് ബോട്ടിനരികിലേക് നടന്നടുത്തു..

പെട്ടന്ന് ബോധം വന്നത് പോലെ എല ഉച്ചത്തിൽ നിലവിളിച്ചു.. ഒഴുകുന്ന കായലിന്റെയും കിളികളുടെയും ശബ്ദത്തിനിടയിൽ അവളുടെ കൊച്ചു ശബ്ദം ഒന്നുമല്ലായിരുന്നു.. ""എലാ…"" എന്നലറി വിളിച്ചു കൊണ്ട് ആരതി ഞെട്ടിയെണീറ്റു… താൻ തന്റെ റൂമിൽ തന്നെയാനുള്ളതെന്നറിഞ്ഞതും ശ്വാസം ആഞ്ഞു വലിച്ചവൾ ജഗ്ഗിൽ നിന്ന് വെള്ളമെടുത്തു കുടിച്ചു.. ഓരോ നിമിഷവും അവളറിയുകയായിരുന്നു ആരുമല്ലായ്മയിൽ നിന്ന് എല അവൾക്കെല്ലാം ആയി മാറി എന്നുള്ളത്.. തന്നെ തന്റെ പ്രണയം ഏല്പിച്ച ധൗത്യത്തിന് വേണ്ടി എലക്ക് അരികിലേക് വന്നവൾക് എലയിന്ന് തന്റെ ജീവനായി മാറിയെന്ന്.. കണ്ണുകളടച്ചിട്ടും ഉറക്കം വരാഞ്ഞിട്ടവൾ എലയുടെ റൂമിലേക്കു ചെന്നു.. അവളെ ഒറ്റക്ക് കിടത്താൻ ആരതിക്ക് താല്പര്യം ഉണ്ടായിട്ടല്ലാ.. അവളുടെ വാശിക്ക് മുന്നിൽ തോറ്റു കൊടുക്കാറാണ്.. ഉറങ്ങുമ്പോൾ എല തന്നോട് ചേർത്ത് നിർത്തിയ പാവയെ കണ്ടു അവളുടെ മനസ്സിലേക്ക് അതെല്ലാം ഓടി വന്നൂ.. അവളത് എലയിൽ നിന്ന് അടർത്തി മാറ്റാൻ ശ്രമിച്ചെങ്കിലും ആ പാവ അവളത്രയും മുറുകെ പിടിച്ചത് കൊണ്ടവൾകതിന് സാധിച്ചില്ല.. ""പാവാണ്‌.. ജനിച്ചിട്ട് ഇന്നേ വരേ ഉപ്പാന്റെയും ഉമ്മാന്റെയും സ്നേഹം നേരിട്ട് അനുഭവിച്ചിട്ടില്ല.. നാട്ടിൽ ഉള്ള സമയത്തും.. ഒന്നുകിൽ ഉപ്പാ അല്ലെങ്കിൽ ഉമ്മാ അങ്ങനെ ഉണ്ടായിരുന്നുള്ളു..

എനിക്കറിയില്ല എലാ.. എന്റെ ലക്ഷ്യം പൂർത്തിയായാൽ നിന്നെ ആര് നോക്കുമെന്ന്.. പേടിയാ എനിക്ക്‌.. എന്റെ ലക്ഷ്യത്തിലേക്ക് അടുക്കും തോറും നിന്നെയോർത്തു ഭയമാണ്…"' അവൾ ഇരുകണ്ണുകളുമടച്ചു കിടന്നുറങ്ങുന്ന എലയെ തന്നെ ഉറ്റ് നോക്കി കൊണ്ട് മൊഴിഞ്ഞു.. (ലെ റീഡേഴ്‌സ് : ഞങ്ങളൊക്കെ ഒറ്റ കണ്ണാടിച്ചാണല്ലോ ഉറങ്ങാറുള്ളത്.. ലെ ഞാൻ : ചിലയാളുകൾ കണ്ണുകൾ അടക്കാതെ ഉറങ്ങാറുണ്ട്..അങ്ങനെ ഉള്ളോരാളെ ഞാൻ കാണാറുമുണ്ട്.. 😏) _____🦋______ ഇത്രയും നേരം താൻ വരച്ച ദുആ യുടെ ചിത്രത്തിലേക്ക് തന്നെ ലക്കി നോക്കിയിരുന്നു കരയുകയായിരുന്നു.. അവളുടെ കണ്ണീർ തട്ടി ചായങ്ങളെല്ലാം മങ്ങി തുടങ്ങിയിരുന്നു.. അപ്പോഴും അവളുടെ വിതുമ്പലുകൾ അവസാനിക്കുന്നില്ലരുന്നു.. ഒരാശുപത്രിയിൽ വെച്ചു പരിചയപ്പെട്ട് തന്റെ എല്ലാം ആയവൾ.. വിരഹം പ്രണയത്തിൽ മാത്രമല്ലാ.. സ്നേഹം ബന്ധം എവിടെയുണ്ടോ.. ആ ബന്ധം പിരിഞ്ഞാൽ അവിടെ വിരഹമുണ്ടെന്ന് എന്നേ പഠിപ്പിക്കാൻ ആയിരുന്നോ ഇതെല്ലാം.. എന്നാൽ ദുആ.. നമ്മൾ പിരിഞ്ഞിട്ടില്ലാ… എന്റെ മനസ്സിൽ നമ്മുടെ സൗഹൃദം ജീവിക്കുന്നുണ്ട്.. പൊട്ടികരയുന്ന ലക്കിയുടെ മനസ്സിൽ ദുആ യെ കണ്ടത് മുതലുള്ള ഓരോ സംഭവങ്ങളും ഓടിയെത്തി.. °•°•°•°•°•°•°•°•• "തുത്ത് വാവേ…" ആ ചെറിയ ആൺകുഞ്ഞിന്റെ കവിൾ പിടിച്ചു വലിക്കുന്ന ആ അപരിചിത പെൺകുട്ടിയെ കണ്ടു കുട്ടി ലക്കിയുടെ മുഖം വീർത്തു..

അവൾക്കിഷ്ടമല്ലെങ്കിലും തന്റെ കൊച്ചനിയനെ നോക്കുന്ന ആ കുട്ടിയോട് അവൾക് ദേഷ്യം തോന്നി.. "'എന്റെ അനിയനാ തോടേണ്ട…"" അവൾ ആ കുട്ടിയുടെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു.. "" ദുആമിയ മോൾക് അനിയൻ ഇല്ലാത്തത് കൊണ്ടല്ലേ.. "" മുഖം ചുളുക്കി കരയാൻ എന്ന പോലെ അവൾ പറഞ്ഞതും ലക്കി വല്ലാതായി.. "" എന്നാൽ തൊട്ടോ.. കൊണ്ട് പോവരുത്.. ലക്കിടെ ഹീറോ ഇക്ക വന്നാൽ തല്ല് കിട്ടും.. "" കൈകൾ വിടർത്തി കൊണ്ട് ലക്കി പറയുന്നത് കേട്ടു ഇഷ്ടമാവാത്തത് കൊണ്ടോ എന്തോ ദുആ അവളെ പുച്ഛിച്ചു.. ""എനിക്കുമുണ്ടൊരു സൂപ്പർ ഹീറോ ഇക്കാ.. നിന്റെ ഇക്കാ ഹീറോ ആണെങ്കിൽ എന്റെ ഇക്ക സൂപ്പർ ഹീറോ ആണ്.. നിന്റെ ഇക്കയൊക്കെ ചെറുത്.."" തന്റെ ജീവനായ ഇക്കാനെ പറഞ്ഞത് തീരെ പിടിക്കാത്തത് കൊണ്ട് തന്നെ ലക്കി അവളുടെ കാലിന് ചവിട്ടി… ""ഡീ…'' എന്നലറി വിളിച്ചു ദുആ അവളെ മുടി പിടിച്ചു വലിച്ചു.. പിന്നേ അവിടെ നടന്നത് പൊരിഞ്ഞ തല്ലായിരുന്നു.. "ദുആ…" എന്ന് വിളിച്ചു ഒരു ഡോക്ടർ ദുആയെ പിടിച്ചു മാറ്റി.. തിരിഞ്ഞു പോവുമ്പോഴും ലക്കി പല്ല് കടിച്ചു വിരൽ ദുആക്ക് നേരെ ചൂണ്ടുന്നുണ്ടായിരുന്നു.. •°•°•°•°•°•°•°•°•• എല്ലാം ഓർമ വന്നതും അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. ""എന്റെ ദുആ.. ഞാൻ അടക്കാമെല്ലാരും അവളെ അങ്ങനെ തന്നെ ആയിരുന്നു..

അവളെ മിയ എന്ന് വിളിക്കാൻ അവൾ ഒരാൾക്ക് മാത്രമേ നൽകിയിരുന്നുള്ളു..The special person in her life "" ഓർത്തെടുത് പറഞ്ഞു കൊണ്ട് അവൾ ആ ചിത്രത്തിലേക് തന്നെ നോക്കി.. തന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു വരുന്നുണ്ടെന്നറിഞ്ഞതും അവൾ ഫ്രഷ് ആവാൻ കയറി.. ഡ്രസ്സ്‌ എടുക്കാൻ വിട്ടു പോയത് കൊണ്ട് തന്നെ അവൾ റൂമിൽ ആരുമില്ലെന്നുറപ്പ് വരുത്തി ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിലേക് തിരിച്ചു കയറാൻ നേരമായിരുന്നു അവളുടെ കണ്ണിൽ അതുടക്കിയത്..അവൾ ഞെട്ടലോടെ തന്റെ കൈ പുറത്തൂടെ ഓടിച്ചു.. കണ്ണാടിയിലേക്ക് തന്നെ വീണ്ടും ഉറ്റ് നോക്കി.. അതെ തന്റെ പുറത്തിന്റെ നടുക്കായിട്ടുള്ളയാ നീല ചിത്രശലഭത്തിന്റെ ടാറ്റൂ അവിടെ തന്നെയുണ്ട്… ""ഇത്.. ഇതെങ്ങനെ.. ഞാൻ ഇത് വരേ ടാറ്റൂ കുത്തിച്ചിട്ടില്ലല്ലോ.. ഇനിയിത് ജന്മനാ ഉള്ളതോ.. അതല്ലാ.. അങ്ങനെ എങ്കിൽ അതിന് നിറമുണ്ടാവില്ല.. അപ്പോൾ ഈ ഭാഗത്ത് ടാറ്റു ചെയ്യണമെങ്കിൽ അവരെന്നെ ഈ അവസ്ഥയിൽ കണ്ടിട്ടുണ്ടാവില്ലേ.."" അവൾ സ്വയം ചോദിച്ചു കൊണ്ട് തന്നെ നോക്കി നിന്നു.. പെട്ടന്ന് അവളുടെ ഓർമയിലേക് ഒരിക്കൽ ഹയാസ് റൂമിലെ കണ്ണാടിയെല്ലാം തല്ലി പൊട്ടിച്ചതോർമ വന്നു.. ""അന്നവൻ ഇതെല്ലാം ചെയ്തത് ഞാൻ ഇത് കാണാതിരിക്കാൻ വേണ്ടിയാണോ.. അങ്ങനെ എങ്കിൽ അവനറിയില്ലേ ഇതെവിടുന്നു വന്നെന്ന്.." അവൾ സ്വയം ചോദിച്ചു.. ഡ്രസ്സ്‌ എടുത്തിട്ടു.. ഹയാസിന്റെ അടുത്ത് പോയി ചോദിക്കാമെന്ന് കരുതിയെങ്കിലും ഇപ്പോൾ അവനുറങ്ങുകയായിരിക്കും എന്നോർത്തതും അവൾ പോയില്ലാ..

അവളൊന്ന് ദീർഘ ശ്വാസം വലിച്ചു വിട്ട ശേഷം ബ്രഷ് എടുത്ത് ക്യാൻവാസിൽ ആ ചിത്ര ശലഭത്തിന്റെ ചിത്രം വരഞ്ഞെടുത്തു.. ഓരോ ചായക്കൂട്ടുകളും കൃത്യമായി ചെയ്തയാ ചിത്രത്തിന്റെ ജീവന്നുള്ളത് പോലെയായിരുന്നു.. അത്രമേൽ മനോഹരമായിട്ടായിരുന്നു അവളാ ചിത്രം വരച്ചെടുത്തത്….കുറേ നേരം അതിനെ തന്നെ നോക്കി നിന്നതും പതിയെ അവൾ ഉറങ്ങി തുടങ്ങി.. _____🦋_____ "പിന്നെങ്ങനെ ദുആ ഇത്തയും ലക്കിത്തയും ഫ്രണ്ട്‌സ് ആയി…" അൽപ്പം മുന്നോട്ട് തള്ളിയ തന്റെ കണ്ണുകൾ അവന് നേരെ തിരിച്ചു കൊണ്ട് ലില്ലി എന്നയാ കൊച്ചു കുട്ടി ചോദിച്ചതും അവനൊന്ന് പുഞ്ചിരിച്ചു അവിടെ ഉള്ള എല്ലാവരെയും ഒന്ന് നോക്കി..ചിലയാളുകൾക്കു കൈ ഇല്ലാ.. മറ്റു ചിലർക്ക് കണ്ണ് കാണില്ലാ.. മറ്റു ചിലർക്ക് കേൾവി ശക്തിയില്ലാ.. താൻ പറയുന്ന കഥ കേൾവി ഇല്ലാത്തവർക്ക് ചിലയാളുകൾ എഴുതി കാണിക്കുന്നുണ്ട്.. അതെല്ലാം കണ്ടതും അവനൊന്ന് പുഞ്ചിരിച്ചു.. ""ലുക്മാൻ നിർത്തിക്കോ …ഇപ്പോൾ തന്നെ ഒരുപാട് ടൈം ആയി.. അവരുറങ്ങി കോട്ടെ.."" ബാക്കി പറയാൻ തുനിഞ്ഞതും പിന്നിൽ നിന്നൊരു ശബ്ദം കേട്ടവൻ തിരിഞ്ഞു നോക്കി.. " ബാക്കി നാളെ പറഞ്ഞു തരാവേ… " അവൻ പറഞ്ഞത് കേട്ടു അവരെല്ലാം ചേർന്ന് അവന്റെ കവിളിൽ വരിവരിയായി വന്നു ഉമ്മ വെച്ചു.. എന്തോ അവനതെല്ലാം ആസ്വദിച്ചിരുന്നു..

""എന്റെയൊരു പേഴ്സണൽ ആവശ്യത്തിന് വേണ്ടി തുടങ്ങിയതായിരുന്നു.. ഇന്നിവരെല്ലാം എന്റെ ലോകമായി തീർന്നു.."" അവരെയൊക്കെ നോക്കിയതും മനസ്സിൽ മൊഴിഞ്ഞു അവൻ പുറത്തുള്ള എബിൻ ന്റെ അടുത്തേക്ക് പോയി.. ""ലുക്മാൻ..ഇന്നും നിന്റെ പെങ്ങളെ കഥയാവും അല്ലെ.. കേട്ട് കേട്ട് ഇപ്പോൾ ഞാനും ഒരു ലക്കി ഫാൻ ആയി.."" എബിനൊരു ചിരിയോടെ പറഞ്ഞതിന് മറുപടി എന്നോണം അവനും ഒന്ന് ചിരിച്ചു കൊടുത്തു.. "" അത്രക്ക് ഇഷ്ടമാണെങ്കിൽ അവളെ അടുത്തേക്ക് പൊയ്ക്കൂടേ..അവളും നിന്നെ കാത്തിരിക്കുകയാവില്ലേ...""(എബിൻ ) ""എന്തിന്...എന്റെ ശവം കാണാൻ നിനക്കത്രയും പൂതിയാണോ.... അവളിപ്പോൾ ലോകത്ത് ഏറ്റവും വെറുക്കുന്നത് എന്നെയാവും അല്ലെങ്കിൽ അഹ്‌സാൻ ബാഖിറിനെ.. May be അവനെക്കാൾ ഏറെ എന്നെയാവും പക്ഷേ ചെറിയ വെത്യാസം അവൾക് അവനോടുള്ളത് പകയാണ്… എന്നോട് അതല്ലെന്ന് മാത്രം.."" അവനെ നോക്കിയതും പറഞ്ഞു വേദന കളർന്നൊരു ചിരിയാലെ അവൻ പുറത്തിറങ്ങി..

അവന്റെ ഉള്ളവും തന്റെ സഹോദരിയെ കാണാൻ തുടിക്കുന്നുണ്ടായിരുന്നു.. ______🦋_______ " ഇത്ത അമൻക്കാന്റെ വീട്ടിൽ പോയി.." ലക്കി എവിടെ പോയി എന്ന സാബിറയുടെ ചോദ്യത്തിന്നതും മറുപടി പറഞ്ഞു ഹയാസ് ഫുഡ്‌ കഴിക്കുന്നതിൽ കോണ്സെന്ട്രേറ്റ് ചെയ്തു.. "ങേഹ് അവനുമായി പിണക്കം മാറിയോ.. ആ നശൂലം അവന്റെ പിന്നാലെയെങ്ങാനും ഇറങ്ങി പോയാൽ മതിയായിരുന്നു.."" സാബിറയുടെ വാക്കുകൾ കേട്ടു ഹയാസിന്റെ ചുണ്ടിൽ പുച്ഛം വിരിഞ്ഞു.. " അങ്ങനെയൊന്നും ലാക്കിയ ത്വലേഹ പോയി എന്ന് വരില്ലാ.. അനുഭവിച്ചതിനൊക്കെ പകരം വീട്ടെട്ടെ പോവുള്ളു… അതാണ് എന്റെ ഇത്താന്റെ തയ്ക്കം.. വെറുതെ പകൽ കിനാവ് കാണേണ്ട.. നടന്നില്ലെങ്കിൽ സങ്കടം കൂടും.. "" അൽപ്പം പരിഹാസത്തോടെ അതും പറഞ്ഞു അവൻ പ്ലേറ്റിലെ ചിക്കൻ നുള്ളി പറിച്ചു.. _____🦋_____ " i love you.. " അമൻ ലക്കിക്ക് നേരെ റോസ് നീട്ടി കൊണ്ട് പറഞ്ഞതും അവളൊന്ന് ചുറ്റും നോക്കിയ ശേഷം പുഞ്ചിരിയോടെ അത്‌ വാങ്ങി...... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story