🦋 THE TITALEE OF LOVE🦋: ഭാഗം 70

the titalee of love

രചന: സൽവ

പെട്ടെന്നായിരുന്നു അത് സംഭവിച്ചത്…!! അവൾ ഒന്ന് ഞെട്ടി പോയിരുന്നെങ്കിലും അടുത്ത നിമിഷമവൾ പഴയത് പോലെ അവിടെ തന്നെ നിന്നു.. "മഴാ…" സന്തോഷത്തോടെ അതും പറഞ്ഞു കൊണ്ട് എല ഓടി വന്നു മുറ്റത്തേക്കിറങ്ങി.. തുള്ളി കളിച്ചു.. എലയുടെ പൊട്ടിച്ചിരികൾ ദൗലയുടെ ചെവിയിൽ കേട്ടില്ല.. എല തുള്ളി കളിക്കുമ്പോൾ ദൗലയുടെ ശരീരത്തിലേക്ക് ജല തുള്ളികൾ തെറിച്ചു… അപ്പോഴും അവൾ അനങ്ങിയില്ല.. അവളുടെ മനസ്സാകെ അവനായിരുന്നു.. അവളുടെ കണ്ണിൽ നിന്നോഴുകുന്ന കണ്ണുനീർ ജലത്തോടൊപ്പം ഒഴുകിയറിങ്ങി.. "മിയുമ്മാ.." അതും വിളിച്ചോണ്ട് അവൾ വന്നു ദൗലയെ തട്ടിയതും അവൾ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി.. എല കൈകൾ ഉയർത്തിയതും.. ദൗല അവളെ കൈകളിൽ എടുത്തു ഉയർത്തി പിടിച്ചു.. പതിയെ ദൗലയും എലക്ക് ഒപ്പം കൂടി പൊട്ടിച്ചിരിച്ചു പോയി… അവർ ഇരുവരും പോർട്ടിചിരിച്ചോണ്ട് ആ മഴയിൽ കളിച്ചു.. പെട്ടെന്ന് ലൈത് വന്നു രണ്ട് പേരെയും പിടിച്ചു കൊണ്ട് വന്നു അകത്തേക്ക് കയറ്റി… ദൗലയും എലയും കൂടെ പരസ്പരം ഒന്ന് നോക്കിയ ശേഷം പൊട്ടി ചിരിച്ചു… "നിന്നോട് പറഞ്ഞിട്ടില്ലേ എലാ മഴ നനയെരുതെന്ന്.. അതിനാരെങ്കിലും പറയുന്നത് കേൾക്കോ.. അതിന് ചുക്കാൻ പിടിക്കാൻ കുറെ എന്നതുങ്ങളും.."

അവസാനത്തിൽ ദൗലയെ ഒന്ന് നോക്കി എലയുടെ മുടി തുവർത്തി കൊടുത്തു കൊണ്ട് ലൈത് പറഞ്ഞതും ദൗല ഒന്ന് പുച്ഛിച്ച ശേഷം എലക്ക് അടുത്ത് പോയി അവളുടെ തലയും വെച്ച് കൊടുത്തു.. എലയുടെ മുടി തുവർത്തി കഴിഞ്ഞു അവൻ ദൗലയുടെ മുടി തുവർത്തി കൊണ്ടിരുന്നു… പെട്ടെന്നെന്തോ ഓർത്ത പോലെ അവൻ അവളെ തള്ളി മാറ്റി മാറി നിന്നു.. അവളിൽ ഒരു വേദന കലർന്ന പുഞ്ചിരി വിരിഞ്ഞു… മഴ ചോരാതെ പെയ്തു കൊണ്ടിരുന്നു.. " ഇത്രമേൽ കരഞ്ഞു തീർക്കാൻ മാത്രം മേഘതിനെന്താ വേദന.. മേഘത്തിന്റെ പ്രണയവും മരണപ്പെട്ടു പോയോ..?? " നിലത്തേക്ക് വീയുന്ന തുള്ളികളെയും ആകാശത്തെയും മാറി മാറി നോക്കി കൊണ്ടവൻ ചോദിച്ചു അവന്റെ മനസ്സാകെ മിയയായിരുന്നു… "ആയിരിക്കില്ല… മേഘം പ്രണയിക്കുന്നവൻ അടുത്തുണ്ടായിട്ടും അവളെ സ്നേഹിക്കുന്നുണ്ടാവില്ല..!!" പിന്നിൽ നിന്നുള്ള ശബ്ദം കേട്ടതും അവൻ തിരിഞ്ഞു നോക്കി… വേദന കലർന്ന ചിരിയാലെ അവനെ നോക്കുന്ന അവളെ കാണെ അവനെന്തു പറയണമെന്ന് അറിയില്ലായിരുന്നു… ഇടക്ക് ഹൃദയത്തിൽ എവിടെയോ അവളോടൊരു പ്രണയം തോന്നുമായിരുന്നു… പക്ഷേ അവളുടെ കണ്ണുകൾ കാണുമ്പോൾ… "എന്ത് കൊണ്ടാ എന്നെ ഇഷ്ടമില്ലാതെ…"

ചോദിക്കുമ്പോൾ അവളുടെ ശബ്ദം ഇടറാതിരിക്കാൻ അവൾ പരമാവതി ശ്രമിക്കുന്നുണ്ടായിരുന്നു… "ഇഷ്ടാ.. അത് പ്രണയമായിരിക്കില്ല.. നിന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ എന്റെ മനസ്സിലേക്ക് കടന്നു വരുന്നത് നീല മിഴികളോട് എന്നെ നോക്കി പുഞ്ചിരിക്കുന്ന മിയയെ ആണ്.. നിന്റെ കണ്ണുകളിൽ പ്രണയം നിറയുമ്പോൾ മനസ്സിൽ തെളിയുന്നത് പ്രണയത്തോടെ എന്നെ നോക്കുന്ന അവളെയാ… പെട്ടന്ന് അത് അവളല്ലെന്ന് അറിയുമ്പോൾ.. അവളീ ലോകത്തു ഇല്ലെന്ന് അറിയുമ്പോൾ.. ഞാൻ തകർന്നു പോവും.. അത് പോലെ തന്നെ… ഞാൻ ആരെയെങ്കിലും പ്രണയിച്ചാൽ അവളോട് ചെയ്യുന്ന വഞ്ചനയാണെന്ന് തോന്നും…അതാ പറ്റാതെ.. എന്റെ മിയ അവളെ മറക്കാൻ എന്നെ കൊണ്ട് പറ്റില്ല.." അവൻ പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി.. "എന്നെങ്കിലും മാറുമായിരിക്കും…!! ആ ദിവസം വരേ ഞാൻ കാത്തിരിക്കും.." അവനോടായി അതും പറഞ്ഞു കൊണ്ടവൾ എലയെയും എടുത്തു അകത്തേക്ക് കയറി.. അവൾ പോവുന്നതൊന്ന് നോക്കിയ ശേഷം അവൻ ആകാശത്തേക്ക് നോക്കി.. "എന്ത് ചെയ്യണം എന്നറിയില്ല… ഇവളെ പ്രണയിച്ചാൽ മിയയോട് ചെയ്യുന്ന ചതിയല്ലേ.. പക്ഷേ അവളുടെ പ്രണയം അംഗീകരിക്കാതിരിക്കാൻ മാത്രം എന്റെ ഹൃദയം കല്ലാക്കാൻ പറ്റുന്നില്ല…"

അവനത് പറഞ്ഞു തീരുന്നതിനു മുൻപേ ആ നീല ശലഭം അവന് ചുറ്റും പാറി കളിച്ചു.. _____•🦋•_____ "നമ്മുടെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റായിരുന്നു.. ഒരിക്കലും നമ്മുടെ ലക്ഷ്യം മിയയിൽ എത്താതിരിക്കാൻ വേണ്ടിയാണ് അവൾ അവളുടെ കണ്ണ് ധാനം ചെയ്യാൻ പറഞ്ഞത്.. മരണപ്പെട്ടാലും തന്റെ ശത്രുക്കൾ വിവിജയിക്കരുത് എന്ന അവളുടെ വാശി കൊണ്ടാ അവളങ്ങനെ ചെയ്തത്.." നൈല അതും പറഞ്ഞു കൊണ്ട് തിരിഞ്ഞു.. "നീയെന്താ പറഞ്ഞു വരുന്നത്.. അപ്പോൾ ഹോത്രി മാണിക്യ എവിടെയുണ്ട്.." "അതെനിക്ക് അറിയാമായിരുന്നേൽ ഞാനത് പോയി എടുക്കില്ലായിരുന്നോ..%&₹*" അവൾ ദേഷ്യത്തിൽ പറഞ്ഞതും അവരാരും ഒന്നും പറയാതെ ഭയത്തോടെ അവളെ നോക്കി.. "അതായത്… നമ്മൾ കരുതിയ പോലെ ആ രണ്ട് കുട്ടികൾ ദൗലയും ലക്കിയും അല്ല.. മറിച് മിയയും ലക്കിയും ആണ്.." "ഇതൊക്കെ നീ എങ്ങനെ അറിഞ്ഞു..?? കൂട്ടത്തിൽ ആരുടെയോ ഒരാളുടെ ചോദ്യം കേട്ടതും അവളിൽ ഒരു പ്രത്യേക പുഞ്ചിരി വിരിഞ്ഞു.. "മിയ ആണെങ്കിലും ദൗല ആണെങ്കിലും ആ ലക്കിയെ ഞാൻ കൊന്നിരിക്കും… അവൾ ഒറ്റ ഒരുത്തി കാരണമാ എന്റെ ആഹിയെ എനിക്ക് നഷ്ടമായത്..എന്റെ ആഹി എന്നെ കൊല്ലാൻ വരേ ആഗ്രഹിക്കുന്നത്… അവളെ ഇല്ലാതാക്കിയ ശേഷം ഞാനെന്റെ ആഹിയെ സ്നേഹിച്ചു വീർപ്പമുട്ടിക്കും..

ഓരോ ദിവസവും ഞാൻ സ്വപ്നം കാണുന്നത് അവനോടൊപ്പമുള്ള സന്തോഷ ജീവിതമാ..അതിന് തടസമാവുന്ന എല്ലാവരെയും ഞാൻ കൊല്ലും…ദുആയെ കൊന്നത് പോലെ.." ക്രൂരമായ ചിരിയോടെ അതും പറഞ്ഞു കൊണ്ടവൾ ചുവരിൽ തൂക്കിയിട്ട അവളുടെയും ആഹിയുടെയും ഫോട്ടോയിലേക്ക് നോക്കി.. "നീ എന്റെയാ.. ആർക്കും വിട്ട് കൊടുക്കില്ല.. എന്റെ മുന്നിൽ വെച്ച് നീ അവളെ ചേർത്ത് വെക്കുമ്പോൾ നിന്നെ പ്രണയിക്കുന്ന എന്റെ ഹൃദയം എത്ര വേദനിക്കുന്നുണ്ടെന്ന് അറിയോ.. നിന്നെ ഞാൻ എന്റെ പ്രണയം അറിയിക്കും.. പക്ഷേ ആ ദിവസം നമുക്ക് തടസമായിട്ട് ആരും ഉണ്ടാവില്ല…" അവന്റെ ഫോട്ടോക്ക് അടുത്തേക്ക് നടന്നു പ്രണയം നിറഞ്ഞ ഭാവത്തിൽ അതും പറഞ്ഞു കൊണ്ടവൾ തിരിഞ്ഞു നിന്നു.. "എനിക്ക് അവളെ കൊല്ലാനുള്ള ഏറ്റവും എളുപ്പ മാർഗം അത് അവളാണ് അവരുടെ എലയും ദുഅഃയും.. അവരിലൂടെ ഞാൻ അവരെ നശിപ്പിക്കും.. എന്റെ പ്രണയത്തെ സ്വന്തമാക്കും..…" അത്രയും പറഞ്ഞവൾ മുന്നോട്ട് നടന്നു… "ബോസ്സ്… അവനാദ്യമേ കല്യാണം കഴിച്ചതല്ലേ പിന്നെയും എന്തിനാ അവന്റെ പിന്നാലെ നടക്കുന്നെ…" പിന്നിൽ നിന്ന് ഗുണ്ടകളിൽ ആരുടെയോ ചോദ്യം കേട്ടതും അവൾ തിരിഞ്ഞു നിൽക്കുക പോലും ചെയ്യാതെ പോക്കറ്റിൽ നിന്ന് ഗൺ എടുത്തു തിരിച്ചു വച്ചു

അയാൾക് നേരെ വെടിയുതിർത്തി.. നിമിഷം നേരം കൊണ്ട അയാൾ നിലത്തേക്ക് വീണു… കാണുക പോലും ചെയ്യാതെ കറക്റ്റ് ഉഞ്ഞതിൽ അവൾ വെടി വെച്ചത് കണ്ട് മറ്റുള്ളവർ എല്ലാം ഉമിനീർ ഇറക്കി അവളെ നോക്കി… അവൾ ഒരു സ്ത്രീ തന്നെയല്ലേ എന്ന് പലരിലും ചോദ്യം ഉയർന്നിരുന്നു… അതെന്താ സ്ത്രീക്ക് ശക്തമായി കൂടെ എന്നൊരു മറുചോദ്യം ഉയർന്നു… അവൾ അവർക്കെല്ലാം ഒരത്ഭുതം ആയിരുന്നു.. അത് പോലെ തന്നെ അവരെയൊക്കെ ഭയപ്പെടുത്തുന്നവളും ആയിരുന്നു… "എല്ലാവരോടും ആയിട്ട് ഒരു കാര്യം പറഞ്ഞേക്കാം… അവന്റെ വിവാഹം കഴിഞ്ഞാലും ഇല്ലെങ്കിൽ അവൻ എന്റെതാ… എന്റെ പ്രണയമാ…" അതും പറഞോണ്ടവൾ മുന്നോട്ട് നടന്നു വണ്ടിയിൽ കയറി.. ചീറി പാഞ്ഞു കൊണ്ട് മുന്നോട്ട് പോവുന്ന ആ വണ്ടിയൊന്ന് നോക്കിയ ശേഷം ആ ഗുണ്ടകൾ പരസ്പരം നോക്കി.. "പ്രണയം അവളെ ഭ്രാന്തിയാക്കിയിരിക്കുകയാണ്..അല്ലാതെ ഒരിക്കലും ആരും ഇങ്ങനെ ഒന്നും ചെയ്യില്ല..അവന് വേണ്ടി അവൾ സഹിച്ച വേദനക്കോ അവൾ സഹിപ്പിച്ച വേദനക്കോ കണക്കില്ല.. അവളുടെ പ്രണയം ആത്മാർത്ഥമാണ് എന്നത് ഒരു സത്യം തന്നെയാണ്.. പക്ഷേ അവളുടെ മാർഗം ശരിയല്ല.." ആ കൂട്ടത്തിൽ ഒരാൾ പറഞ്ഞു.. _____•🦋•______

"നിങ്ങൾക്കുറപ്പല്ലേ നിങ്ങളുടെ അടുത്തുള്ളത് അവൾ തന്നെ ആണെന്ന്..??" ജഹനാരാ മറുതലക്കൽ ഉള്ള അർഷാദിനോട് ചോദിക്കുമ്പോൾ അവളിൽ ഒരു തരം വെപ്രാളം ആയിരുന്നു.. "എനിക്കുറപ്പാ… *എന്റെ അടുത്തുള്ളത് മിയയാ *..!!" അവൻ ഉറപ്പോടെ പറഞ്ഞു കൊണ്ട് ആശുപത്രി മുറിയിൽ കണ്ണുകൾ അടച്ചു കിടക്കുന്നവളെ ഒന്ന് നോക്കി.. "അപ്പോൾ ഞാൻ കണ്ടതോ..ഞാനിതെല്ലാം ഇപ്പോൾ തന്നെ ലൈത്തിനെ വിളിച്ചു പറയട്ടെ…" അതും പറഞ്ഞോണ്ട് ജഹനാരാ ഫോൺ കട്ട് ചെയ്യാൻ ശ്രമിച്ചത് അർഷാദ് തടഞ്ഞു.. "വേണ്ടാ.. ഇതിന് പിന്നിൽ നമ്മൾ അറിയാതെ ആരോ ഒരാൾ കളിക്കുന്നുണ്ട്.. അതികം വഴികിക്കാതെ നമ്മൾ ആ സത്യം കണ്ട് പിടിക്കും.. അത് വരേ മിയ ജീവിച്ചിരിപ്പുള്ള കാര്യം പോലും നമ്മളാരും അല്ലാതെ ആരും അറിയേണ്ട.." അർഷാദ് പറഞ്ഞതിനോട് അവൾക് വലിയ യോജിപ്പില്ലെങ്കിലും അവൾ മൂളി കൊടുത്തു.. "അത് പോലെ തന്നെ മിയയെ കൊന്നെന്ന് പറയപ്പെടുന്ന ഫെർണാനെസിന് വേണ്ടത് ഹോത്രി മാണിക്യവും സേവ് എന്ന മിയയുടെ കഥയുടെ കോപ്പി റൈറ്റും അല്ലെ.. പിന്നെയെന്തിനാ അവർ അലാനെ കൊന്നത്… ഇനി മിയയെ ഭീഷണി പെടുത്താൻ ആണെങ്കിൽ അവർ കൊല്ലുമോ.. അവനെ കൊന്നാൽ അവൾ സത്യങ്ങൾ പറയില്ലെന്ന് ഉറപ്പല്ലേ.. ഇതിന്റെ പിന്നിലൊക്കെ മറ്റെന്തോ കാരണം ഉണ്ട് നമ്മളാരും പ്രതീക്ഷിക്കാത്ത ഒരു കാരണം.." ജഹനാരാ പറഞ്ഞതും അർഷാദ് മൂളി കൊടുത്തു..

"കേസ് ഒക്കെ എന്തായി.. എനിക്കിവിടെന്ന് പോരാൻ പറ്റുന്നില്ല… മോൻ എന്നെ വിടുന്നില്ല.. പപ്പാ പപ്പാ എന്ന് വിളിച്ചു കരഞ്ഞോണ്ടിരിക്കും.. അവളുടെ ബാർബി ബോയ് അല്ലെ..തനിച്ചാക്കി പോരാൻ മനസ്സ് അനുവദിക്കുന്നില്ല…" അത് പറയുമ്പോൾ അവന്റെ കണ്ണിൽ നിന്നൊരുറ്റ് കണ്ണുനീർ നിലത്തേക്ക് പൊയിഞ്ഞിരുന്നു.. അവന്റെ കണ്ണിൽ നിന്ന് വീണ കണ്ണുനീർ കുപ്പി പാൽ കുടിച്ചോണ്ടിരുന്ന കുഞ്ഞിൽ ചെന്നു പതിഞ്ഞതും ആ കുഞ്ഞ് കരച്ചിൽ ആരംഭിച്ചു… "ബാർബി ബോയ് കരയുന്നോ.. എന്നാ ഞാൻ പിന്നെ വിളിക്കാം.. പിന്നെ ഇവിടത്തെ കാര്യങ്ങൾ ആഹിയിൽ എത്തിയിട്ടുണ്ട്.. അടുത്ത് തന്നെ ഹബ്ദ ദീദി എന്തിനാ ആഹിക്ക് വേണ്ടി ജയിലിൽ പോയത് എന്ന ചോദ്യം ഉയരും.. അന്ന് നമ്മൾ എല്ലാവരും ചേർന്ന് മറച്ചു വെച്ചതെല്ലാം പരസ്യമാവും.." അതും പറഞ്ഞോണ്ട് അവൾ ഫോൺ കട്ട് ചെയ്യാൻ പോവുമ്പോഴും കുഞ്ഞിന്റെ ശബ്ദത്തിൽ ഉള്ള കരച്ചിൽ കേൾക്കാമായിരുന്നു… അവൾക് ആ കുഞ്ഞിനെ ഓർത്തു സങ്കടം തോന്നി.. "നിന്റെ ഞാൻ കൊണ്ട് വരും.. ആ കൂട്ടിൽ നിന്ന് നിന്റെ ഉറ്റവരുടെ എല്ലാവരുടെയും അടുത്തേക്ക്…" മനസ്സിൽ അവൾ ഉറപ്പിച്ചു.. "Happy birthday.. ഞാൻ വെയ്ക്കട്ടെ മോനെ ഈ ഗ്ലാസ്സിന്റെ ഉള്ളിൽ കൂടെ എങ്കിലും അവളെ കാണിച്ചു കൊടുക്കട്ടെ.."

അതും പറഞ്ഞവൻ കാൾ ഡിസ്‌ക്കണക്ട് ചെയ്തതും അവൾ ഫോൺ അവിടെ വെച്ച് കിടക്കയിലേക്ക് വീണു.. അവളുടെ മനസ്സിലേക്ക് മിയയോടൊപ്പമുള്ള നിമിഷങ്ങൾ ഓടിയെത്തി… അവളുടെ കണ്ണുകൾ പതിയെ ഈറൻ അണിഞ്ഞു.. _____•🦋•_____ "സത്യത്തിൽ നിങ്ങളുടെ ആരാ ഈ ആഹി..??? അവന് വേണ്ടി നിങ്ങളീ ജയിലിൽ കിടക്കാൻ മാത്രം എന്ത് ബന്ധമാ നിങ്ങൾ തമ്മിലുള്ളത്…??" "He is mine…!"" ചുണ്ടിലുള്ള മനോഹര ചിരിയോടെ ഹബ്ദ പറഞ്ഞതും ഹബ്ദയിൽ ആഹിയിയെ ഓർത്തൊരു പുഞ്ചിരി വിരിഞ്ഞു.. "അപ്പോൾ ലക്കീ..??" അവളുടെ ചോദ്യത്തിന് ഹബ്ദയെന്തോ മറുപടി കൊടുക്കാൻ തുനിഞ്ഞു… അപ്പോയെക്കും വാർഡൻ വന്നിരുന്നു.. "ഡൗലാ തന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട്…." വാർഡൻ വന്നു പറഞ്ഞതും ഡൗഹ ഹബ്ദയെ ഒന്ന് നോക്കിയ ശേഷം വാർഡ്നോട് ഒപ്പം പോയി… ഡൗലയാവുമെന്നാണ് കരുതിയത് എങ്കിലും മുന്നിൽ നിൽക്കുന്ന ആൾ അതല്ലെന്ന് കണ്ട് അവളിൽ ദേഷ്യം നിറഞ്ഞു… "ഡോ.. താനെന്താ ഇവിടെ…" ദേഷ്യത്തോടെ അവൾ ചോദിച്ചതും ആബിദ് നിറഞ്ഞ മിഴികൾ ഉയർത്തി അവളെ നോക്കി..എന്തോ അത് കണ്ടപ്പോൾ അവളുടെ ഹൃദയവും ഒരു നിമിഷം പിടച്ചിരുന്നു…. "മാപ്പ് പറയാൻ വന്നതാ… ചെയ്തതിനെല്ലാം മാപ്പ്.. ഇനിയൊരു ലക്കിയെയും എനിക്ക് വേണ്ടാ.. നിന്നെയും മോനെയും മാത്രം മതി…" എന്ന് തുടങ്ങി അവൻ പൊട്ടി കരഞ്ഞു.. അവൾ അവന്റെ കണ്ണീരിനു മുന്നിൽ അവൾ അടിയറവ് പറഞ്ഞു

 "ഞാൻ പോവട്ടെ.. ഞാൻ വരും.. നീ ഇവിടുന്ന് ഇറങ്ങുന്ന ദിവസം.. അന്ന് എന്റെ കൈകളിൽ നമ്മുടെ മോനും ഉണ്ടാവും…" സംസാരങ്ങൾക് ശേഷം പോവാൻ നേരം അവൻ പറഞ്ഞതും അവൾ ചുണ്ടിലൊരു പുഞ്ചിരി വരുത്തി… തിരിഞ്ഞു നടക്കുന്ന അവനിലേക്ക് തന്നെ കുറച്ചു നേരം നോക്കിയ ശേഷം അവൾ ആ വാർഡ്ന്റെ കൂടെ സെല്ലിലേക്ക് ചെന്നു… "ബാക്കി പറഞ്ഞില്ല.. ആ ഹോത്രി മാണിക്യം എവിടെ പോയി..??" "അറിയില്ല… ഉണ്ടാവാൻ സാധ്യത ഉള്ള ആളെ അറിയാം..!!" അകത്തു കയറിയ പാടെ ഉള്ള ഡൗഹയുടെ ചോദ്യത്തിന് അത്രമാത്രം മറുപടിയായി പറഞ്ഞ ശേഷം ഹബ്ദ കണ്ണുകൾ അടച്ചു...മനസ്സിലേക്ക് ആഹിയുടെ മുഖം തെളിഞ്ഞു വന്നതും അവളിൽ മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു.. _____•🦋•_____ "ആഹീ എനിക്ക് തന്നോടൊരു കാര്യം പറയാനുണ്ട്…" മുറിയിൽ നിന്നിറങ്ങി വരുന്ന ആഹിയോടായി ഇഷ പറഞ്ഞതും അവൻ പുരികം ഉയർത്തി എന്തെന്ന മട്ടിൽ അവളെ നോക്കി.. ഇഷ ചുറ്റുമോന്ന് വീക്ഷിച്ചു… അവൾക്കത് അവനോടു പറയണോ പറയണ്ടേ എന്ന കാര്യത്തിൽ ഒരാശങ്ക തോന്നി.. അതിനേക്കാൾ ഏറെ എന്തോ ഒരു ഭയം അവളെ വന്നു പൊതിഞ്ഞു.. "ഇഷാ…" അവന്റെ വിളി കേട്ടതും അവൾ ഞെട്ടി കൊണ്ട് അവനിലേക്ക് നോക്കി…

"ഞാൻ പറയുന്ന കാര്യം നീ വിശ്വസിക്കുമൊ എന്നറിയില്ല…" "ആഹി ദുആമോൾടെ കൂടെ കളിക്കാൻ വാ…" അതും പറഞ്ഞോണ്ട് ചിരിയോടെ തുള്ളി ചാടി ദുആ വന്നതും ആഹി അവൾക് നേരെ കൈ കൊണ്ട് ഒരു മിനിറ്റ് എന്ന് കാണിച്ചു ഇഷയെ നോക്കി. "ഇഷാ… എന്തെങ്കിലും പറയാനുണ്ടോ…" അവന്റെ ചോദ്യത്തിൽ ഒന്നുമില്ലെന്ന് മറുപടി പറഞ്ഞവൾ ധൃതിയിൽ മുന്നോട്ട് നടന്നു… എന്തോ ഒരു വെപ്രാളം ഉള്ളത് പോലെ വല്ലാത്തൊരു അവസ്ഥയിൽ തിരിഞ്ഞു നടക്കുന്ന ഇഷയെ ഒന്ന് നോക്കിയ ശേഷം ആഹി തന്റെ അടുത്തുള്ള ദുആയെ ഒന്ന് നോക്കി.. "എന്ത് കളിയാ കളിക്ക.." അവൻ ചോദിച്ചതും അവൾ ചുണ്ട് ഒന്ന് പിളർത്തി എന്തോ ചിന്തിച്ച ശേഷം ആഹിയെ നോക്കി.. "ഞമ്മക്ക് ഒളിച്ചു കളിക്കാ…" അതും പറഞോണ്ടവൾ ആഹിയുടെ കൈ പിടിച്ചു മുന്നോട്ട് നടന്നതും ആഹിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. "നിന്നെ ഞാൻ പഴയത് പോലെ ആക്കിയെടുക്കും ദുആ.." നിഷ്കളമായ ചിരിയോടെ തനിക്ക് മുൻപിൽ നടക്കുന്ന അവളെ നോക്കിയവൻ മനസ്സിൽ മൊഴിഞ്ഞു.. ആഹിയുടെ അടുത്ത് നിന്ന് വന്ന ശേഷം ഇഷ ശ്വാസം വലിച്ചു വിട്ടു.. ചെകുത്താന്റെയും കടലിന്റെയും നടുക്ക് നിൽക്കുന്ന അവസ്ഥ ആയിരുന്നു അവൾക്.. അവൾ പറയാനുദ്ദേശിച്ച കാര്യം ആഹി അറിയണം..

പക്ഷേ അവനല്ലാതെ ഒരു ഉറുമ്പ് പോലും ആ സത്യം അറിയരുതെന്ന് അവൾ നിര്ബന്ധവും ആയിരുന്നു.. _____•🦋•_____ "ഇതിന്റെയൊക്കെ പിന്നിൽ എന്റെ കരങ്ങൾ കൂടെ ഉണ്ടെന്ന് അവരാരും കരുതുന്നുണ്ടാവില്ല അല്ലെ ആന്റി…" ഒരു പ്രത്യേക ചിരിയോടെ തന്റെ മുന്നിൽ നിൽക്കുന്ന സ്ത്രീ ചോദിച്ചതും നുസ്രത് ഒന്ന് പുഞ്ചിരിച്ചു.. "ഇല്ലാ.. അവരാരും നിന്നെ കുറിച്ച് ഊഹിക്കുന്ന് പോലും ഉണ്ടാവില്ല..അല്ലെങ്കിലും ഫെർണാൻെറസിന്റെ ഒക്കെ പിന്നിൽ നീയാണെന്ന് ഞാൻ പോലും ചിന്തിച്ചിരുന്നില്ല… ഒരു നിലക്ക് നീ അവളെ കൊല ചെയ്യാൻ കൂട്ട് നിന്നത് എനിക്ക് ഉപകാരപ്പെട്ടാതെ ഉള്ളു.. " നുസ്രത് അതും പറഞ്ഞോണ്ട് തന്റെ മുന്നിൽ ചിരിയോടെ ഇരിക്കുന്നവളെ നോക്കി.. "അന്നത്തെ ആ കൊലപാതകത്തിന് ശേഷം ആരുടേയും അനക്കം ഒന്നും ഇല്ലെന്ന് കണ്ടപ്പോൾ ഇനി കുഴപ്പം ഒന്നുമില്ലെന്ന് കരുതിയതാ… പക്ഷേ ആറ് വർഷങ്ങൾക് ശേഷം എനിക്ക് ഭയം തോന്നി തുടങ്ങിയത്.. നാളെ ഒരു ദിവസം ആ ഫെർനാന്റസ് എനിക്ക് നേരെ വിരൽ ചൂണ്ടിയാലോ.. മിയ പോലും അറിയാത്ത മിയയുടെ ആ ശത്രു ഞാനാണെന്ന് അറിഞ്ഞാൽ അവർ ആ നിമിഷം എന്നെ കൊല്ലും.." അവളത് പറയുമ്പോൾ ശബ്ദത്തിൽ ചെറിയൊരു ഭയം നിറഞ്ഞിരുന്നു.. അവൾ മുന്നിലുള്ള കുപ്പിയിൽ നിന്ന് മദ്യം ഗ്ലാസ്സിലേക്ക് ഒഴിച്ചു കണ്ണുകൾ അടച്ചു.. "മിയയെയും ആ ആളെയും ഒക്കെ കൊന്ന നിനക്കണോ അവരെ കൊല്ലാൻ പാട്..

ഞാൻ നിന്റെ കൂടെ കൂടിയത് തന്നെ നീ എന്നെ എന്റെ ലക്ഷ്യത്തിലേക്ക് എത്താൻ സഹായിക്കാനുള്ള ശക്തി ഉള്ളവൾ ആയത് കൊണ്ടാ… എന്നിട്ട് നീ ഒരുമാതിരി…" നുസ്രത് അവളുടെ ഗ്ലാസ്സിലേക്ക് ഗ്ലാസ്‌ മുട്ടിച്ചു അതും പറഞ്ഞോണ്ട് ഒരു സ്ലിപ് കുടിച്ചു.. "മിയയെ ഞാൻ കൊന്നത് സൗഹൃദത്തിന്റെ മറവിലാ.. ചതിയിലൂടെയാ.. എല്ലാവരും കരുതുന്ന പോലെ മിയയെ കൂടെ നിന്ന് ചതിച്ച ശത്രു ക്രിസ്റ്റി അല്ലാ.. അവന് അതിൽ ഒരു ചെറിയ പങ്കെ ഉള്ളു.. പിന്നിലിരുന്ന് ഫെർണാൻെറസിന്റെ ഒക്കെ ചരട് വലിച്ചത് ഞാനാ…പക്ഷേ ഇവിടെ എനിക്കത് നടക്കില്ല..അതിന് നിങ്ങടെ സഹായം വേണം.. " അവൾ പറഞ്ഞതും നുസ്രത് ഒന്ന് പുഞ്ചിരിച്ചു.. "മ്മ്മ്.. പക്ഷേ അവസാനം സ്വഭാവം മാറ്റരുത്.. നീ ഒരിക്കലും പ്രതി കൂട്ടിൽ ആവില്ല.. അത് പോലെ തന്നെ നീ ഒരിക്കലും ഹോത്രി മാണിക്യത്തിൽ അവകാശം പറയരുത്… അങ്ങനെ ആണെങ്കിൽ ഓക്കെ.. നമുക്ക് രണ്ട് പേർക്കും എല്ലാം നൈലയുടെയും ഫെർണാനെസിന്റെയും തലയിൽ ഇട്ടേക്കാം.. പിന്നിൽ നിന്ന് അവരെ തീർക്കുകയും ചെയ്യാം…." നുസ്രത് പറഞ്ഞത് കേട്ട് അവൾക് അപ്പുറത്തുള്ളവളുടെ ചുണ്ടിൽ പുച്ഛം വിരിഞ്ഞു.. "ആ ഹോത്രി മാണിക്യം വിറ്റാൽ കിട്ടുന്നതിന്റെ എത്രയോ അതികം ആസ്തിയുള്ളവളാ ഞാൻ.. എനിക്കതിന്റെ ആവശ്യം ഇല്ലാ… എനിക്ക് ഞാൻ പിടിക്കപ്പെടാതെ ഇരുന്നാൽ മതി.. അതിനി ആരെ കൊന്നിട്ടായാലും പ്രശ്നമില്ല.. ഈ ഒളിഞ്ഞുള്ള ജീവിതം എനിക്ക് അവസാനിപ്പിക്കണം.."

അവൾ പറഞ്ഞത് നുസ്രത് അവളുടെ കൈക്ക് മുകളിൽ കൈ വെച്ച്.. "ഓക്കേ… ഇനി നമ്മൾ രണ്ടും ഒറ്റക്കെട്ടാണ്… " അത് പറയുമ്പോൾ നുസ്രത്തിലും അവൾക് അടുത്തുള്ളവലിലും ഒരു ഗൂഢമായി ചിരിയായിരുന്നു.. നുസ്രത്തിന്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയതും ആ സ്ത്രീ തന്റെ ബാഗിൽ നിന്നൊരു സാധനം പുറത്തെടുത്തു… "കേവലം ഈ ഒരു ചെറിയ സാധനത്തിന്റെ പേരിൽ നീ കാണിച്ച വാശി കാരണമല്ലേ നിനക്ക് നിന്റെ പ്രിയപ്പെട്ടതെല്ലാം നഷ്ടമായത് ഇനി ബാക്കിയുള്ളത് നിന്റെ മകളും ഭർത്താവും അല്ലെ.. അവരെയും ഞാൻ വെറുതെ വിടില്ല… പിന്നെ ചിലർ പറയുന്നു നീ പ്രേതവും ആത്മാവും ഒക്കെയായി എന്ന്.. എന്തായാലും നീ എന്നെ ഒന്നും ചെയ്യില്ല… എന്തിന് ഞാനാണ് ഇതിന് പിന്നിൽ എന്ന് പോലും ആരും കരുതില്ല… കാരണം നീയും ഞാനും തമ്മിൽ അത്രയ്ക്കും വലിയ സൗഹൃദം അല്ലായിരുന്നോ…" ആ സാധനത്തിലേക്ക് തന്നെ നോക്കി അത്രയും പറഞ്ഞു കൊണ്ട് അവൾ മുന്നോട്ട് നടന്നു.. ______•🦋 "പ്രാണാ താനെവിടെ പോയതായിരുന്നു…??" തന്റെ മുന്നിൽ നിൽക്കുന്ന പ്രാണയെ നോക്കി കൊണ്ട് ദൗല ചോദിച്ചതും അവൾ തന്റെ നെറ്റിയിൽ നിന്ന് പൊടിഞ്ഞ വിയർപ്പ് കണങ്ങൾ കൈകൾ കൊണ്ട് ഒപ്പിയെടുത്ത ശേഷം ദൗലയെ നോക്കി.. "അത് ഷോപ്പിംഗിന് വേണ്ടി പോയതായിരുന്നു..…"

അവൾ പറഞ്ഞത് പച്ചക്കള്ളം ആണെന്ന് അവളുടെ മുഖം വിളിച്ചു പറയുന്നുണ്ടെങ്കിലും ഡൗലയൊന്നും പറഞ്ഞില്ല.. പ്രാണ തന്റെ ബാഗ് അവിടെ വെച്ച് പോയതും ദൗല അതിന്റെ അടുത്തേക്ക് നടന്നു.. "എന്റെ ബാഗ് എന്റെ പ്രൈവസി ആണ് അതിൽ തൊടരുത്…" അകത്തു നിന്ന് പ്രാണ വിളിച്ചു പറഞ്ഞതും ദൗല ജാഡ തെണ്ടി ഇന്ന് പിറുപിറുത് അകത്തു കയറി താൻ ഇനി മുതൽ ലൈത്തിന്റെ അടുത്താണെന്ന് പറഞ്ഞു അവൾ ലൈത്തിന്റെയും എലയുടെയും വീട്ടിൽ പോയപ്പോൾ ഫോണിൽ സെഹൃമ്മയും ആയിട്ട് സംസാരിക്കുന്ന എലയെ ആണ് കണ്ടത്.. "ആ സെഹ്രുമ്മ… എല മോള് ഗുഡ് ഗേൾ ആയിട്ട് നിന്നോളം..എപ്പോഴും ഇതെന്നെ പറയുന്നത് എന്തിനാ… അല്ലെങ്കിൽ തന്നെ ഞാൻ ബ്രേക്ക്‌ അപ്പ്‌ പെയിനിൽ നില്കാ അപ്പോഴാ നിങ്ങടെ വിശേഷം ചോദിക്കൽ.." ദേഷ്യത്തിൽ അതും പറഞ്ഞു കൊണ്ട് എല കാൾ ഡിസ്‌ക്കണക്ട് ചെയ്തു തന്റെ മുന്നിൽ നിൽക്കുന്ന ദൗലയെ നോക്കി ഇളിച്ചു കൊടുത്തു… _____•🦋•_____ "ഇസ്ഹാക്ക്.. ഈ പാതിരാത്രി ഞങ്ങളോട് ഇറങ്ങാൻ പറഞ്ഞാൽ ഞങ്ങൾ എന്ത് ചെയ്യാനാ.." കോളനി വാസികളിൽ ചിലർ കെഞ്ചി കൊണ്ട് ഇസ്ഹാക്കിനോട് പറഞ്ഞു.. "ഇറങ്ങാൻ പറഞ്ഞാൽ ഇറങ്ങിക്കോളണം.." അയാൾ ദേഷ്യത്തോടെ അതും പറഞ്ഞു കൊണ്ട് തിരിഞ്ഞു… "ഇല്ലെടോ.. ഇവിടെ കിടന്ന് ശവം ആവാതെ ഞങ്ങളൊന്നും ഇവിടുന്ന് ഇറങ്ങില്ല…" ഒരാൾ മുന്നോട്ട് വന്നു പറഞ്ഞതും ഇസ്ഹാക്ക് ദേഷ്യത്തിൽ അവനെ നോക്കി..

"ആരുടെ ധൈര്യത്തിൽ ആടോ താനൊക്കെ ഈ ഞെളിയുന്നത്. വർഷം ആറ് കഴിഞ്ഞിട്ടു തനിക്കൊക്കെ എന്താ കീയടങ്ങാൻ ബുദ്ധിമുട്ട്…" അയാൾ ദേഷ്യത്തോടെ അവന് നേരെ ചീറി.. "ഞങ്ങളുടെ മിയയും ലക്കിയും ഞങ്ങൾക്ക് പകർന്ന ധൈര്യത്തിൽ.. അതിൽ ഉപരി ആ ആൾ ഞങ്ങളെ പഠിപ്പിച്ച തന്റേടത്തിൽ… മരിച്ചാലും ഈ മൂന്ന് പേരും ഞങ്ങൾക് പകർന്ന ധൈര്യം ഞങ്ങളിൽ ഉണ്ടാവും…" അയാൾ പറഞ്ഞു.. "ആരാ ആ ആൾ…??" ഇസ്ഹാഖിന്റെ കൂടെയുള്ള ഒരുത്തൻ ചോദിച്ചതും അത്രയും നേരം നിശബ്ദമായിരുന്ന ജനങ്ങൾ എല്ലാവരും കൂടെ അവന്റെ പേര് മൊഴിഞ്ഞു.. പതിയെ അവരിൽ എല്ലാവരിലും ഒരു പുഞ്ചിരി വിരിഞ്ഞു.. _____•🦋•_____ ലക്കി കമ്പ്യൂട്ടർ തുറന്ന് ഹബ്ദ മറിയത്തിന്റെ കേസ് ഡീറ്റെയിൽസ് വായിച്ചു നോക്കി.. അതിൽ കൊലപ്പെട്ട ആൾകാരുടെ കൂട്ടത്തിൽ അന്മിയ ലൈത്തും അലാൻ ലൈത്തും അല്ലാതെ മറ്റൊരാളുടെ പേരിൽ ആയിരുന്നു അവളുടെ കണ്ണുകൾ ഉടക്കിയത്.. "ആരാ ഇത്…??" അവളിൽ അങ്ങനെയൊരു ചോദ്യം ഉയർന്നു വന്നു… അവൾ ഫോൺ എടുത്തു ആഹിയെയും ലൈത്തിനെയും വീഡിയോ കാൾ ചെയ്തു… "ഇക്കാ.. അന്ന് ഹബ്ദ മറിയം ഈ കേസ് ഏറ്റെടുത്തതിന്റെ പിന്നിൽ ഉള്ള കാരണം എന്താ…

അത് പോലെ തന്നെ അന്ന് കൊലപ്പെട്ട ആളാരാ….??" അവളുടെ ചോദ്യം കേട്ട് രണ്ട് പേരും നിശബ്ദരായിരുന്നു… ആഹിയിൽ എന്തോ ഒരു ഭയം ഉടലെടുത്തു… താനവളെ ചതിക്കുകയാണെന്ന് അവൾ അറിഞ്ഞു കാണുമോ…?? ____•🦋 ലൈത്തിന്റെ ഫോണിൽ നിന്ന് ലക്കിയുടെ ചോദ്യം കേട്ട ദൗല അവന്റെ കൈയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി.. "അതൊക്കെ നീ അറിയുന്നതിന് മുൻപേ മറ്റൊരാളെ കുറിച്ച് നീ അറിയണം.. ഹൈദരാബാദ് നഗരത്തിലെ പാവങ്ങളുടെ രാജാവ് ആയിരുന്നവന്റെ..ആ ആൾ എന്ന് എല്ലാവരും വിശേഷിപ്പിച്ചവന്റെ !!" "ആരാ അവൻ… ഹൈദരാബാദ് നഗരത്തിലെ കടുവ എന്ന് ലൈത്തിനെ ഒരിക്കൽ വിശേഷിപ്പിച്ചു അതിനേക്കാൾ ഒക്കെ വലുതാരാ..?? ലക്കിയുടെ ചോദ്യം കേട്ട ഡൗലയിലും ലൈത്തിലും ഒരേ നിമിഷം ഒരു പ്രത്യേക ചിരി വിരിഞ്ഞു.. "ഒരു കാടാവുമ്പോൾ അവിടെ കുറുക്കനുണ്ടാവും പുലിയുണ്ടാവും കടുവയും ഉണ്ടാവും.. പക്ഷേ രാജാവ് എപ്പോഴും സിംഹം തന്നെ ആയിരിക്കും..!! " "അവൻ ജന്മം കൊണ്ട് രാജാവായിരുന്നു… കർമം കൊണ്ട് രാജാവിനെക്കാൾ വലുതായിരുന്നു…!!" ദൗലയും ലൈത്തും പറയുന്നത് കേട്ട് ലക്കി രണ്ട് പേരെയും നോക്കി.. "നിങ്ങളിങ്ങനെ പറയാതെ അതാരാണെന്ന് പറയ്.." " ഗ്രേസ് ആദം ജോൺ..!! ...... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story