🦋 THE TITALEE OF LOVE🦋: ഭാഗം 72

the titalee of love

രചന: സൽവ

"ഹലോ….അതെ..ഇത് ബെഹ്‌നാം ലൈത് ആണ്… എന്തായിരുന്നു…??" പിന്നീട് അവർ പറഞ്ഞ കാര്യം കേട്ട് അവന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു.. "ആഹ് ഞാനിപ്പോൾ വരാം.." അവരോട് അതും പറഞ്ഞു കൊണ്ട് അവൻ വേഗം തന്നെ വണ്ടിയെടുത്തു എലയുടെ സ്കൂളിലേക്ക് ചെന്നു… ഓഫീസ് റൂമിൽ കയറിയപ്പോൾ കാണുന്നത് തല തായ്ത്തി നിൽക്കുന്ന എലയെ ആണ്.. അവൻ പോയി അവളുടെ ചെവിക്ക് പിടിച്ചു.. "നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് എലാ ആരെയും ഒന്നും ചെയ്യരുതെന്ന്… അതെങ്ങനെയാ പറഞ്ഞാൽ ഒരനുസരണയും ഇല്ലാ… എല്ലാരും കൂടെ തലയിൽ കേറ്റി വെച്ചതല്ലേ…" അവൻ ദേഷ്യത്തിൽ പറഞ്ഞതും അവൾ കണ്ണ് നിറച്ചു അവനെ ഒന്ന് നോക്കി… അവളുടെ നിറഞ്ഞ കണ്ണുകൾ അവനെ വേദനിപ്പിച്ചെങ്കിലും അവളുടെ സ്വഭാവം മാറണമെങ്കിൽ ഇതേ മാർഗമുള്ളു എന്നവന് അറിയാമായിരുന്നു… "സോറി… ഇനി ഇവളുടെ ഭാഗത്തു നിന്ന് ഒരു പ്രശ്നവും ഇല്ലാതെ ഞാൻ നോക്കിക്കോളാം.." ലൈത് പ്രിൻസിയെ നോക്കി കൊണ്ട് വിനീതമായി പറഞ്ഞു.. "നിങ്ങൾ എന്താണ് ഈ പറയുന്നത് മിസ്റ്റർ ബെഹ്‌നാം ലൈത്.. ഞങ്ങൾ ഇവളെ അപ്രെസിയേറ്റ് ചെയ്യാൻ വിളിച്ചതാ.. ഈ കുട്ടി ഇന്ന് മറ്റൊരു പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചു..

ഇവൾക്ക് മിന്ന എന്ന ആ കുട്ടിയുടെ പേരെന്റ്സ് ന്റെ വക സ്പെഷ്യൽ ഗിഫ്റ്റ് ഒക്കെ ഉണ്ട്…" പ്രിൻസി പറഞ്ഞതും ലൈത് ഞെട്ടി കൊണ്ട് എലയെ നോക്കിയപ്പോൾ ദേ നിൽക്കുന്ന എല മോൾ വിത്ത്‌ ശിക്കാരി ശംബു ഭാവത്തിൽ… അവൻ എലക്ക് അരികിലേക്ക് നടന്നു കുനിഞ്ഞു.. "എടി കൊച്ചേ ഇതൊക്കെ നീ ഇപ്പോൾ ഒപ്പിച്ചു…" "എല എന്ന സമ്മാവാ…" "സത്യം പറയെടി.." ലൈത് ചോദിച്ചതും അവൾ ഒരല്പം മുൻപ് നടന്നതെല്ലാം ഓർത്തെടുത്തു… •°•°•°•°• "നീ എന്റെ ഐ ലവ് യൂനെ തട്ടിയെടുക്കാൻ നോക്കിയല്ലെ.." എല തന്റെ അടുത്തുള്ള മിന്നയുടെ കാലിൽ ബൂട്സിട്ട കാല് കൊണ്ട് ചവിട്ടി പറഞ്ഞു… "എനിക്കൊന്നും വേണ്ട നിന്റെ ഓന എസിയെ… ഒന്ന് ബിയിലും രണ്ട് എയിലും.. മൂന്ന് സിയിലും.. എനിക്ക് ഐ ലവ് യൂ ഉണ്ട്… ഇവരൊക്കെ തരുന്ന ഡയറി മിൽക്ക് കഴിച്ചിട്ട് തന്നെ എന്റെ എല്ലാ പല്ലും കേടായി.. എന്നിട്ടാ നിന്റെ എസിയെ കൂടെ…" മിന്ന തന്റെ കേട് വന്ന പല്ല് കാണിച്ചു പറഞ്ഞതും എല എന്നെക്കാൾ വലിയ കോഴിയോ എന്ന മട്ടിൽ അവളെ നോക്കി… "ഓഹോ… അല്ല അപ്പൊ നീ എങ്ങനെയാ ഇവരെയൊക്കെ ഒരുമിച്ചു ഐ ലവ് യൂ ആക്കുന്നെ… എനിക്കും വേണം രണ്ട് ഐ ലവ് യൂ കൂടെ.. " "So സിമ്പിൾ…"

അതും പറഞ്ഞോണ്ട് മിന്ന തന്റെ കൈയ്യിലുള്ള ഡയറി മിൽക്ക് ചെറിയതായിട്ടൊന്ന് കടിച്ചു കൊണ്ട് വരാന്തയിൽ ഉള്ള തിണ്ടിന്മേൽ ഇരുന്നു… "ഒന്ന് ബിയിൽ ഉള്ള മനൂന് കിസ്സ് കൊടുക്കുന്ന അന്ന് രണ്ട് എ യിൽ ഉള്ള അപ്പുവിന് hug കൊടുക്കും.. മൂന്ന് സി യിലെ എബിക്ക് ഫ്ലയിങ് കിസ്സ്… ഇതിങ്ങനെ ഓരോ ദിവസവും മാറ്റി മാറ്റി ചെയ്യും.." അത് പറഞ്ഞു തീരുന്നതിനു മുൻപ് മിന്ന തിണ്ടിന്റെ മുകളിൽ നിന്ന് നിലത്തേക്ക് മറിഞ്ഞിരുന്നു.. അവൾ എങ്ങനെ ഒക്കെയോ അതിന് മേൽ പിടിച്ചു നിന്നും.. മിന്ന ഭയത്തോടെ ഗ്രൗണ്ടിലേക്ക് നോക്കി… ഇത് തേർഡ് ഫ്ലോർ ആണ്… വീയാൻ പോവുന്ന മിന്നയുടെ കൈയ്യിലുള്ള ഡയറിമില്കിൽ ആയിരുന്നു എലയുടെ കണ്ണുകൾ ഉടക്കിയത്.. ഏതായാലും ആ എസി ഡയറി മില്കിൻ വാങ്ങി തരില്ല.. ഒരു കച്ച മാങ്കോ പോലും വാങ്ങി തരില്ല..… ഇതെങ്കിലും ഇത്… അതും ഓർത്തോണ്ട് എല മിന്നയുടെ കൈയ്യിൽ ഉള്ള ഡയറി മിൽക്ക് എടുക്കാൻ നോക്കി.. ഡയറി മിൽക്ക് എടുക്കാൻ വേണ്ടി കൈ നീട്ടിയ എലയുടെ കൈയ്യിൽ മിന്ന മുറുകെ പിടിച്ചു… വെറുതെ സ്കൂൾ ചുറ്റിക്കാണാൻ വന്ന പ്രിൻസി കാണുന്നത് വീയാൻ പോകുന്ന കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന എലയെ.. പിന്നെ അഭിനന്ദനങ്ങൾ ആയി അനുമോധാനം ആയി..

അങ്ങനെ നമ്മുടെ എലമോൾക്കൊരു സെലിബ്രിറ്റി സ്റ്റാറ്റസ് ആയി… •°•°•°•°•°•°• നേരത്തെ മിന്നയുടെ കൈയ്യിൽ നിന്ന് തന്റെ കൈയ്യിൽ പറ്റിയ ഡയറി മിൽക്ക് കഴിച്ചോണ്ട് എല പറഞ്ഞതും ലൈത് അവളെയാകെ ഒന്ന് നോക്കി… പ്രിൻസിയോട് കുറച്ചു കാര്യങ്ങൾ സംസാരിച്ചു എലയെയും കൊണ്ട് പുറത്തിറങ്ങി… "കണ്ടില്ലേ എല മോൾടെ പെവർ…" "ഉവ്വ്…ശിക്കാരി ശംബി " അതും പറഞോണ്ടവൻ മുന്നോട്ട് നടന്നതും അവന്റെ ചൂണ്ട് വിരലിൽ തൂങ്ങി കൊണ്ട് ഒരു ചിരിയോടെ അവളും മുന്നോട്ട് നടന്നു… "ഞാനും എസിയും പിന്നേം സെറ്റായി.." "പാവം ആ ചെക്കൻ…" ലൈത് പറഞ്ഞത് പിടിക്കാത്തത് കൊണ്ട് എല മുഖം വീർപ്പിച്ചു.. എലയുടെ ക്ലാസ്സ്‌ ടീച്ചറെ കാണാൻ വേണ്ടി അവളുടെ ക്ലാസ്സിൽ കയറാൻ നേരം ആയിരുന്നു അവന്റെ കാതുകളിൽ അതുടക്കിയത്.. അവൻ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി.. താൻ നേരത്തെ കേട്ട ശബ്ദത്തിന്റെ ഉടമയായ ആൺകുട്ടിയുടെ അടുത്തേക്ക് നടന്നു. "നമ്മളെന്തിനാ അവന്റെ അടുത്തേക്ക് പോവുന്നത് ലൈത്.. ഇതാ ഞാൻ പറഞ്ഞ അവിനാഷ്…" അവന്റെ അടുത്തേക്ക് നടക്കുന്നതിനിടയിൽ എല പറഞ്ഞതും ലൈത് അവന്റെ പേരോർത്തു.. "മോനെ…." അവന്റെ വിളി കേട്ടതും ആരോടോ കാര്യമായി എന്തോ സംസാരിച്ചു കൊണ്ടിരുന്ന കുഞ്ഞ് അവിനാഷ് തിരിഞ്ഞു നോക്കി.

"എന്താ അങ്കിൾ.." "മോൻ നേരത്തെ ആരുടെ കഥയായിരുന്നു പറഞ്ഞിരുന്നേ….??" "ഖിസ്മയുടെ കഥ..മോന് മോന്റെ മുത്തശ്ശി പറഞ്ഞു തന്നതാ…" "മോന്റെ മുത്തശ്ശിടെ പേരെന്താ..??" " മാളു " അവന്റെ മറുപടി കേട്ട ലൈത് ഞെട്ടലോടെ അവനെ നോക്കി.. എന്തോ നേടിയെടുത്ത പോലെയവൻ അവിനാഷിനെ കൈയ്യിൽ എടുത്തു… "മോന്റെ വീടെവിടാ…." "അതിലെ. പോയി.. ഇതിലെ പോയാൽ ഒരു തേങ്ങുണ്ട്.." അവിനാഷ് പറഞ്ഞു തുടങ്ങിയതും ലൈത് അവനെ എടുത്തോണ്ട് പുറത്തിറങ്ങി.. "മോൻ അങ്കിളിന്റെ കൂടെ വരുമോ…" ലൈത്തിന്റെ ചോദ്യം കേട്ട അവിനാഷ് തലയാട്ടി കൊടുത്തു.. "ഇത്രയും മൊഞ്ചുള്ള എല മോൾ ഉണ്ടായിട്ടും ലൈത് അവിനാഷിനെ എടുത്തല്ലോ.. എല മോളേ ആർക്കും വേണ്ടാ..എന്നാലും എലമോൾ പോവും… ലൈത് എങ്ങാൻ എലമോൾടെ ബാർബി ബോയ് അവന് കൊടുത്താലോ.." അതും പറഞ്ഞോണ്ട് എലയും അവർക്ക് പിന്നാലെ ഓടി. ലൈത് ഫോൺ എടുത്തു ബാക്കിയുള്ളവരോടും കാര്യങ്ങൾ പറഞ്ഞു അവരെ പിക്ക് ചെയ്തു അവിനാഷ് പറഞ്ഞു കൊടുത്ത വഴിയിലൂടെ പോയി… "ഇവിടെയാ മോന്റെ വീട്…" ഒരു സ്ഥലത്ത് എത്തിയതും അവിനാഷ് പറഞ്ഞത് കേട്ട് ലക്കി മിഴികൾ ഉയർത്തി നോക്കി.. തന്റെ മുന്നിൽ ഉയർന്നു നിൽക്കുന്ന വീട് അവൾക് പരിചയമുള്ളതായി തോന്നി..

ആ വീടിന്റെ ഉടമയാരാണെന്ന് ഓർത്തെടുത്തതും അവൾ ഞെട്ടലോടെ അവിനാഷിനെ നോക്കി… "മോന്റെ മുഴുവൻ പേരെന്താ…??" ലക്കി അവിനാഷിന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു… "അവിനാഷ് വിശാൽ… മോന്റെ പപ്പേടെ പേരാ വിശാൽ…" അവൻ പറഞ്ഞതും മറ്റുള്ളവർ എല്ലാ ലക്കിയെ നോക്കി… "ഇത് si വിശാലിന്റെ വീടാണ്…" ലക്കിയതും പറഞ്ഞു പുറത്തിറങ്ങി കാളിങ് ബെൽ അമർത്തി.. ഡോർ തുറന്ന വിശാൽ ആദ്യം ലക്കിയെ കണ്ട് ഞെട്ടിയെങ്കിലും പിന്നീട് അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു… "ഞാൻ പറഞ്ഞില്ലേ ഇത് കെട്ടു കഥയല്ല ജീവിതം ആണെന്ന്… ഇപ്പോൾ മാമിന് വിശ്വാസം ആയില്ലേ..??" അവളെ നോക്കി കൊണ്ട് വിശാൽ ചോദിച്ചതും അവൾ തലയാട്ടി… അവരോട് അകത്തേക്ക് കയറാൻ പറഞ്ഞ ശേഷം അവൻ ആരതിയെ വിളിച്ചു.. "മാളു ആന്റി….???" ലൈത് തുടക്കമിട്ടതും വിശാലിന്റെയും ആരതിയുടെയും ചുണ്ടിൽ വേദന കലർന്നൊരു ചിരി വിരിഞ്ഞു.. "അമ്മ പോയി…" ഇടരുന്ന ശബ്ദത്തോടെ നിറഞ്ഞ കണ്ണാലെ ആരതി പറഞ്ഞതും എല്ലാവരും ഒരല്പം നേരത്തേക്ക് നിശബ്ദമായിരുന്നു… ഏവരിലും ഉണ്ടായിരുന്ന പ്രതീക്ഷയുടെ നാളങ്ങൾ അണഞ്ഞു.. "ഇനിയെങ്ങനെ ഹോത്രി മാണിക്യം എവിടെയാണെന്ന് കണ്ടെത്തും…??"

അങ്ങനെയൊരു ചോദ്യം അവരിൽ എല്ലാവരിലും ഉയർന്നു വന്നു.. "ഈ ഹോത്രീ മാണിക്യം വെച്ച ഗുഹ എവിടെയാണെന്ന് നിങ്ങൾക്ക് അറിയുമോ.." ലൈത് അവരോടായി ചോദിച്ചതും ഇരുവരും പരസ്പരം ഒന്ന് നോക്കി.. "ഇല്ലാ… അമ്മ ഞങ്ങള്ക്ക് ഇരുവർക്കും ചെറുപ്പം മുതലേ അമ്മയുടെ ഖിസ്മയെ കുറിച്ചും ഹോത്രീ മാണിക്യത്തെ കുറിച്ചുമൊക്കെ പറഞ്ഞു തരുമായിരുന്നെങ്കിൽ അത് എവിടെയാണെന്ന് പറഞ്ഞു തന്നില്ലായിരുന്നു.. അമ്മയുടെ കഥകൾ കേട്ടാണ് എനിക്ക് നസീറാ ഖിസ്മത്തിനെ കുറിച്ച് അറിയണം എന്ന് ആഗ്രഹം തോന്നിയത്.. അങ്ങനെ ഓരോ കാര്യങ്ങളും തേടി കണ്ട് കണ്ട് പിടിച്ചു ഞാൻ അവസാനം എത്തിപ്പെട്ടത് ലക്കിയിൽ ആണ്.. ഉയർന്ന പലരുടെയും സ്വാധീനം കൊണ്ട് ലക്കി വർക്ക്‌ ചെയ്യുന്ന സ്ഥലത്തേക്ക് തന്നെ ട്രാൻസ്ഫർ വാങ്ങി വന്നത് ഖിസ്മത്തിന്റെ ശക്തി കിട്ടിയ നിന്നെ കുറിച്ച് അറിയാൻ ആയിരുന്നു..അല്ലാതെ ഹോത്രി മാണിക്യത്തെ കുറിച്ച് വിവരം ഒന്നും അറിയില്ല…" വിശാൽ പറഞ്ഞതും എല്ലാവരും പരസ്പരം ഒന്ന് നോക്കിയ ശേഷം എഴുന്നേറ്റു.. "എന്നാൽ ഞങ്ങൾ പോട്ടെ… എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാം…". അതും പറഞ്ഞോണ്ട് അവർ തിരിഞ്ഞു നടന്നു.. "ഒന്നവിടെ നിന്നെ.." ഡോറിന്റെ അടുത്തെത്താൻ ആയപ്പോൾ ആരതി വിളിച്ചു പറഞ്ഞത് കേട്ട് അവരെല്ലാവരും തിരിഞ്ഞു നോക്കി. "അമ്മയുടെ മുറിയിൽ ഒരു പുസ്തകമുണ്ട്.. അതിൽ ചിലപ്പോൾ നിങ്ങൾ പറഞ്ഞ ഈ മാണിക്യത്തെ കുറിച്ചുണ്ടാവും.."

ആരതി അതും പറഞ്ഞു കൊണ്ട് മുറിയിൽ പോയി ഒരു പെട്ടി എടുത്തോണ്ട് വന്നു.. പൊടി പിടിച്ചയാ പെട്ടിയിലെ പൊടി തട്ടിമാറ്റിയ ശേഷം ആരതി തന്നെ ആ പെട്ടി തുറന്നു…. ആ പെട്ടിയിൽ ഒരു ഭാഗത്തു അടക്കി വെച്ച പുസ്തകങ്ങളിലേക്കും മറ്റൊരു ഭാഗത്തു പഴയ കുറച്ചു വസ്ത്രങ്ങളോ മുകളിൽ വെച്ച ഒരു ചിത്രത്തിലേക്കും ചിലങ്കയിലേക്കും അവർ നോക്കി.. ആദ്യം തന്നെയവർ ആ ചിത്രം കൈയ്യിൽ എടുത്തു… ചെറിയ രീതിയിൽ ആ ചിത്രത്തിന്റെ അംഷങ്ങൾ എലികൾ കറണ്ടിരുന്നെങ്കിലും അതിൽ ഉള്ളയാളുടെ മുഖം വ്യക്തമായിരുന്നു... അത് ആരാണെന്ന് തിരിച്ചറിയാൻ അവരുടെ ഒന്ന് പച്ചയും മറ്റൊന്ന് നീലയുമായ കണ്ണുകൾ മതിയായിരുന്നു.. "നസീറാ ഖിസ്മത്…" അവരുടെ ചുണ്ടുകൾ മൊഴിഞ്ഞു.. അവർ ആ ചിലങ്ക കൈയ്യിൽ എടുത്തു… അതിൽ നിന്ന് വരുന്ന ശബ്ദം കേട്ട അവരുടെ മനസ്സിലേക്ക് ചുവടുകൾ വെയ്ക്കുന്ന ഖിസ്മത്തിന്റെ മുഖം തെളിഞ്ഞ വന്നു… അവസാനമായി അതിൽ ശേഷിക്കുന്ന പുസ്തകം കൂടെ കൈയ്യിൽ എടുത്ത ശേഷം അവരതിന്റെ ഓരോ താളുകളും മറിച്ചു… മാളു തന്റെ ജീവിതത്തിൽ നടന്നതിൽ തനിക്കോർമ്മയുള്ള എല്ലാ കാര്യങ്ങളും അതിലുണ്ടായിരുന്നു… ഏറ്റവും അവസാനമായി ഖിസ്മത്തിന്റെ മരണ ദിവസത്തിൽ എത്തിയതും അവർ ഏവരും സൂക്ഷ്മതയോടെ വായിച്ചു തുടങ്ങി.. •°•°•°•°•°•°•

അന്നെനിക്ക് പതിനാല് വയസ്സൊളം മാത്രമേ പ്രായമുണ്ടായിരുന്നുള്ളു.. ഖിസ്മത്തിന്റെ കുഞ്ഞിനെ വരവേൽക്കാൻ മുറി അഹങ്കരിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഹാളിൽ നിന്ന് ആരോ ഒന്ന് അത് പറയുന്നത് ഞാൻ കേട്ടത്… "ഖിസ്മത് പ്രസവത്തോടെ മരിച്ചു..കൂടെ കുഞ്ഞും…" പരിചയമുള്ള ആരോ ഒരാളാണ് ശബ്ദത്തിൽ അത് പറഞ്ഞത്.. ആരാണെന്ന് ഞാൻ ഓർക്കുന്നില്ല… ആ ബംഗ്ലാവിനെ തന്നെ കിടുക്കുന്ന രീതിയിൽ ഉള്ള എങ്ങലുകൾ ഉയർന്നു കേട്ടെങ്കിലും ഞാൻ ഒരല്പം നിമിഷത്തേക്ക് നിശബ്ദവും നിശ്ചലവും ആയി പോയിരുന്നു… "ഇല്ലാ.. എന്റെ ഖിസ്മ ഒരിക്കലും നമ്മളെയൊന്നും വിട്ട് പോവില്ല…അതിന് എന്റെ ഖിസ്മക്ക് പറ്റില്ല..." ശബ്ദത്തിൽ വിളിച്ചു പറയണം എന്നുണ്ടായിരുന്നു… പക്ഷേ ആ എങ്ങലുകൾക്ക് ഇടയിൽ എന്റെ ശബ്ദം ആര് കേൾക്കാൻ…?? ഞാൻ ഒരുക്കം തുടർന്നു കൊണ്ടിരുന്നു… കാരണം ഒരിക്കലും എന്റെ ഖിസ്മത് പോവില്ല എന്ന് ഞാൻ വിശ്വസിച്ചിരുന്നു….എങ്കിലും എന്ത് കൊണ്ടോ എന്റെ ഹൃദയം ഉയർന്ന രീതിയിൽ മിടിച്ചു കൊണ്ടിരുന്നു… കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…

"ഞാൻ എന്തിനാ കരയുന്നെ.. എന്റെ ഖിസ്മ മരിച്ചില്ലല്ലോ.." സ്വയം പറഞ്ഞു കൊണ്ട് ഞാനെന്റെ കണ്ണുനീർ തുടച്ചു.. ഖിസ്മയുടെ മരനാന്തര ചടങ്ങുകൾക്ക് വേണ്ടി ഒരുക്കങ്ങൾ ചെയ്യുന്നവരെ കണ്ട് എനിക്ക് തോന്നിയിരുന്നത് പുച്ഛമായിരുന്നു.. ഇവർക്കൊക്കെ ഖിസ്മയിൽ ഇത്രയ്ക്കു ഒക്കെ വിശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളുവോ.. "മാളു…" അതും വിളിച്ചോണ്ട് എന്റെ അടുത്തേക്ക് ദിവ്യ ചേച്ചിയുടെ മകൻ വിശാൽ ഓടി വന്നതും ഞാനവനെ കൈകളിൽ കോരി എടുത്തു… അവനോടൊപ്പം കളിച്ചും ചിരിച്ചും നിന്നു.. "ഖിസ്മയുടെ ശരീരം കൊണ്ട് വരുന്നു.." ആരോ ഒരാൾ വിളിച്ചു പറഞ്ഞതും ഞാനും വിശാലിനെ കൈയ്യിൽ ഏന്തി അങ്ങോട്ട് നടന്നു…. ആൾ കൂട്ടം എല്ലാ എന്നെ കണ്ടപ്പോൾ മാറി തന്നു.. ഞാനും ഖിസ്മയും തമ്മിൽ ഉള്ള ബന്ധം കാരണമാവാം… എന്നിൽ അപ്പോഴും അതെന്റെ ഖിസ്മ ആവില്ല എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു.. പക്ഷേ… ആ നിമിഷം..നിശ്ചലമായ എന്റെ ഖിസ്മയുടെ ശരീരം കണ്ട നിമിഷം എന്നിലെ പ്രതീക്ഷകൾ എല്ലാ പൊട്ടി തകർന്നു പോയി… എനിക്ക് ഒരുത്തരം വിറയൽ അനുഭവപ്പെട്ടു..

കുഞ്ഞ് കൈയ്യിൽ നിന്ന് വീയാൻ പോയതും ഞാൻ എങ്ങനെയൊക്കെയോ അവനെ താങ്ങി പിടിച്ചു… "ഖിസ്മാ…" ശക്തമായ എങ്ങലോടെ ഞാൻ അവരുടെ ശരീരത്തിലേക്ക് വീണു… കണ്ണുകൾ നിറയുന്നുണ്ടായിരുന്നു… അല്ലാ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു..... വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. എന്റെ ഖിസ്മ ഇനി കൂടെയുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം ഹൃദയത്തിന്റെ ഭാഗത്തു നിന്നാണെന്ന് തോന്നുന്നു ഒരു വേദന…!! പെട്ടെന്നായിരുന്നു… അത് സംഭവിച്ചത്.. നാശത്തിന് കാരണമായ യുദ്ധം.. എന്റെ കൈയ്യിൽ ഉണ്ടായിരുന്ന വിശാലിനെ ഞാൻ കൈകളിൽ മുറുകെ പിടിച്ചു.. ഖിസ്മത്തിന്റെ ശരീരത്തിന്റെ അടുത്ത് നിന്ന് അകലാൻ തോന്നിയിരുന്നില്ല… പക്ഷേ ആരുടെ ഒക്കെയോ "ഓടി രക്ഷപെട്ടോ' എന്ന ശബ്ദം എന്റെ ഓടാൻ പ്രേരിപ്പിച്ചു.. ആ കുഞ്ഞിനേയും മുറുകെ പിടിച്ചു കൊണ്ട് ഞാൻ ഓടി.. അവൻ പൊട്ടി കരയുന്നുണ്ട്… അവനെ പറഞ്ഞിട്ടും കാര്യമില്ല….ചുറ്റും നടക്കുന്ന കാഴ്ച കണ്ടിട്ട് എനിക്ക് തന്നെ ഭയം തോന്നുന്നുണ്ടായിരുന്നു… ഓട്ടത്തിന്ന് ഇടയിൽ ഞാൻ എന്റെ വീട്ടിൽ കയറി രണ്ട് സാധങ്ങൾ എടുത്തു.. ഒന്നെന്റെ ഖിസ്മയുടെ ഒരു ചിത്രമായിരുന്നു.. മറ്റൊന്ന് എന്റെ പിറന്നാളിന് ഖിസ്മയെനിക്ക് തന്ന അവരുടെ ചിലങ്കയും.

. രണ്ടും കൂടെ കുഞ്ഞിനേയും മുറുകെ പിടിച്ചുള്ള എന്റെ ആ ഓട്ടം ഭയം നിറഞ്ഞതായിരുന്നെങ്കിലും കാണുന്നവർക്ക് ആ ചിലങ്കയുടെ നാദം മനോഹരമായി തോന്നി.. ഞാൻ വീണ്ടും വീണ്ടും ഓടി.. ഒരിക്കൽ ഖിസ്മയുടെ കൂടെ പോയൊരു സ്ഥലം എനിക്കോർമ്മയുണ്ട്.. അവിടെ ഒരുപാട് തീവണ്ടികൾ ഉണ്ടാവും… അതിൽ ഏതിലെങ്കിലും ഒന്നിൽ കയറിയാൽ രക്ഷപ്പെടാം.. ഞാൻ അതിന്റെ അകത്തു കയറി ചുറ്റും നോക്കി… ആളുകൾ എല്ലാം എന്നെ തന്നെ നോക്കുന്നുണ്ട്… അവരെയും പറഞ്ഞിട്ട് കാര്യമില്ലല്ലോ.. വെറും പതിനാല് വയസ്സുള്ളൊരു കുട്ടി… കണ്ടാൽ അതും തോന്നില്ല..അങ്ങനെ ഉള്ള ഞാൻ എന്റെ പകുതിയുടെ പകുതി പ്രായമുള്ള ഒരു കൊച്ചും ആയിട്ട് നിൽക്കുന്നത് കണ്ടാൽ അവർ നോക്കാതെ ഇരിക്കില്ല.. ഞാൻ ആരെയും ശ്രദ്ധിച്ചില്ല..ആദ്യം കണ്ട തീവണ്ടിയിലേക്ക് തന്നെ കയറി.. എന്ത് കൊണ്ടോ ഞാൻ കാശ് കൊടുക്കാതെ ആണ് കയറിയതെന്ന് ആരും അറിഞ്ഞില്ല…കുറച്ചു നേരം ചുറ്റും നോക്കി ഇരുന്നെങ്കിലും പിന്നീട് ഞാൻ മയങ്ങി പോയിരുന്നു.. പകുതി ദിവസത്തോളം ഞാൻ ഉറങ്ങി തീർത്തു… എഴുന്നേറ്റപ്പോയെക്കും കുഞ്ഞു കരച്ചിൽ തുടങ്ങിയിരുന്നു…. അവന് കൊടുക്കാൻ ആരോ ഒരാൾ ഭക്ഷണം നീട്ടി… ഞാനത് അവന് കൊടുത്തപ്പോൾ അവന് ഒരല്പം ആശ്വാസം തോന്നി.. എനിക്കും അസ്സഹനീയമായ വിശപ്പ് തോന്നിയിരുന്നെങ്കിലും ഞാൻ കണ്ണുകൾ അടച്ചു പിടിച്ചു അത് സഹിച്ചു.. അങ്ങനെ തീവണ്ടിയിലെ ദിവസം കഴിഞ്ഞു…

ഇത് വരേ എവിടെയും ഇറങ്ങാത്തതിന് ഒരു കാരണം ഉണ്ടായിരുന്നു..എനിക്ക് ഹൈദരാബാദ് അല്ലാതെ ഒരു സ്ഥലവും അറിയില്ല.. ആകപ്പാടെ അറിയാവുന്നത് ഖിസ്മ പറഞ്ഞിട്ട് കേട്ടിട്ടുള്ള കേരളം ആണ്.. "കേരളം എത്താറായോ…." അടുത്തുള്ളയാളോട് ചോദിച്ചതും അയാൾ ഒന്ന് മൂളി.. പതിയെ ഞാൻ വീണ്ടും മയക്കത്തിലേക്ക് പോയി.. പിന്നീട് കണ്ണ് തുറന്നപ്പോൾ ആയിരുന്നു ഏതോ ഒരു സ്റ്റേഷനിൽ ആണുള്ളത് എന്ന് തിരിച്ചറിഞ്ഞതും… "കേരളത്തിൽ എത്തിയോ.." എന്റെ ചോദ്യത്തിന് അയാൾ ഒന്ന് മൂളിയതും ഞാൻ കുഞ്ഞിനേയും കൈയ്യിൽ എടുത്തു പുറത്തിറങ്ങി ചുറ്റും നോക്കി..…ഒരു മഞ്ഞബോര്ഡിൽ എന്തൊക്കെയോ എഴുതിയിരുന്നു.. തെലുഗു ഇല്ലെന്ന് തോന്നുന്നു.. ഞാൻ അടുത്തുള്ള ഒരു മനുഷ്യനെ നോക്കി.. "ഇതെവിടെയാ..??" എന്റെ ചോദ്യം കേട്ടതും തിരിഞ്ഞു നിന്നിരുന്ന അയാൾ തിരിഞ്ഞു നോക്കി… തീവണ്ടിയിൽ വെച്ച് ഞാൻ സ്ഥലം എത്താറായോ എന്ന് ചോദിച്ച ആൾ തന്നെയായിരുന്നു അത്.. "ആലപ്പുഴ…" അയാൾ പറഞ്ഞതും ഞാൻ മുന്നോട്ട് നടന്നു. "ഒന്നവിടെ നിന്നെ.." പിന്നിൽ നിന്നുള്ള അയാളുടെ ശബ്ദം കേട്ട് ഞാൻ ഭയത്തോടെ തിരിഞ്ഞു നോക്കി.. ഞാൻ പണം കൊടുക്കാതെ ആണ് ഇവിടെ എത്തിയതെന്ന് അയാൾ അറിഞ്ഞു കാണുമോ…?? "ഇത് നിന്റെ കുഞ്ഞാണോ….??" എനിക്ക് നേരെ പുരികം ഉയർത്തി കൊണ്ട് ഗൗരവത്തിൽ അയാൾ ചോദിച്ചതും എനിക്ക് ഭയം തോന്നി… ഞാൻ ആണെന്നും അല്ലെന്നും തലയാട്ടി.. "മറുപടി പറഞ്ഞില്ല…"

വീണ്ടും അയാളുടെ ഗൗരവം നിറഞ്ഞ ശബ്ദം എന്നെ തേടിയെത്തി.. "അല്ലാ…." വിറയലോടെ ഞാൻ പറഞ്ഞത് കേട്ട് അയാൾ മറുത്തൊന്നും ചോദിക്കുന്നില്ലെന്ന് കണ്ട് എനിക്ക് അത്ഭുതം തോന്നി.. "എന്റെ കൂടെ വാ… എന്റെ വീട്ടിൽ താമസിക്കാം…" അയാൾ പറഞ്ഞതും ആദ്യം ഞാൻ പോവാൻ മടിച്ചെങ്കിലും പിന്നീട് അയാളുടെ കൂടെ പോയി.. വലിയൊരു തറവാടായിരുന്നു അയാളുടേത്.. അവിടെ ഞാൻ അടുക്കള പണി ചെയ്തു കൊടുത്തു….എനിക്കും വിശാൽ മോനും ഉള്ള ഭക്ഷണം അവർ തരുമായിരുന്നു.. അങ്ങനെ ഇരിക്കെയാണ് അയാൾക് എന്നെ വിവാഹം കഴിക്കണം എന്ന ആഗ്രഹം അയാൾ മുന്നോട്ട് വെച്ചത്… ആദ്യം എല്ലാവരും തടഞ്ഞെങ്കിലും അയാളുടെ വാശി കാരണം അവർ സമ്മതിച്ചു.. ഞാൻ എതിർത്തൊന്നും പറഞ്ഞില്ല.. കാരണം അന്നയാൾ എനിക്ക് ദൈവ തുല്ല്യം ആയിരുന്നു…അന്ന് എന്റെ പതിനാലാം വയസ്സിൽ ഞാൻ അയാളുടെ ഭാര്യയായി.. പതിനഞ്ചാം വയസ്സിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.. ആരതി.. അവിടം മുതൽ ആയിരുന്നു പ്രശ്നങ്ങൾ ആരംഭിച്ചത്… കൂട്ടുകാരുമായിട്ട് തല്ലുണ്ടാക്കി അയാൾ മദ്യപ്പിച്ചു എന്നെയും കുഞ്ഞുങ്ങളെയും തല്ലാൻ തുടങ്ങി… അന്ന് ഞാനും ഒരു കുഞ്ഞായിരുന്നു എന്നത് ഒരു സത്യം ആയിരുന്നു.. എനിക്ക് അയാളെ സഹിക്കാൻ കഴിയില്ലായിരുന്നു..

പതിനാറാം വയസ്സിൽ ആ വീട് വീട്ടിറങ്ങി.. നൃത്തം കളിച്ചു ഞാൻ മക്കളെ നോക്കി… എന്റെ രണ്ട് മക്കളെയും ഞാൻ നല്ല രീതിയിൽ പഠിപ്പിച്ചു.. വിശാലിനെ അവൻ എന്റെ മകൻ അല്ലെന്ന് അറിയിച്ചു കൊണ്ടായിരുന്നു ഞാൻ വളർത്തിയത്… അവന് ഖിസ്മത്തിനെ കുറിച്ച് പറഞ്ഞു കൊടുത്തു.. പക്ഷേ ഒരിക്കലും അവന് തിതലീ കുടുംബവും ആയിട്ടുള്ള ബന്ധം അവനോടു പറഞ്ഞില്ല.. അവനിലൂടെ ഞാൻ ഒരു പോരാളിയെ വാർത്തെടുക്കുകയായിരുന്നു..എന്റെ ഖിസ്മയെ കൊന്നവരെ ഇല്ലാതാക്കാനുള്ള പോരാളിയെ…. •°•°•°•°• വായിച്ചു തീർത്ത ശേഷം അവർ ഞെട്ടലോടെ വിശാലിനെ നോക്കി.. "നീ ദിവ്യാ റായിയുടെ മകൻ ആണോ.." "ആയിരിക്കാം…" ഒരു പുഞ്ചിരിയോടെ അവൻ മറുപടി പറഞ്ഞു… "ലക്കീ… നീ അതിൽ ഹോത്രി മാണിക്യം ഉള്ള സ്ഥലം ഏതാണെന്നു ഉണ്ടോ എന്ന് നോക്ക്…" ലൈത് പറഞ്ഞതും ലക്കി ആ പേജ് മുഴുവൻ മരിച്ചു തുടങ്ങി…

ഒരു പേജിൽ ചിത്രം വരച്ചു അടയാളപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങൾ ഉണ്ടായിരുന്നു… അതിൽ ഹോത്രി മാണിക്യം എന്നെയുതി ഒരു സ്ഥലത്ത് വൃത്തം വരച്ചു വെച്ചിരുന്നു… അവരത് ഫോണിൽ ഫോട്ടോ എടുത്തു വെച്ച് അവരോട് യാത്ര പറഞ്ഞു പുറത്തിറങ്ങി… "ഇക്കാ.. എനിക്ക് നിങ്ങളോടൊരു കാര്യം പറയാനുണ്ട്.." ലക്കി ലൈത്തിനെ മാറ്റി നിർത്തി കൊണ്ട് പറഞ്ഞത് ലൈത് പുരികം ചുളിച്ചും അവളെ നോക്കി… "ഞമ്മൾ വിജാരിച്ച പോലെയല്ല കാര്യങ്ങൾ.. ഹബ്ദയും മിയയും കൂടെ മറച്ചു വെച്ച ആ സത്യം…!! നമ്മളെ ഇത്രയും കാലം വേദനിപ്പിച്ചത് ആ സത്യം ആയിരുന്നു..!! അതെന്താണെന്ന് അറിയാമോ…??" തുടർന്ന് ലക്കി പറഞ്ഞു കാര്യങ്ങൾ കേട്ട് ലൈത്തിന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു വന്നു… അവൻ അവളെ വാരി പുണർന്നു….... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story