🦋 THE TITALEE OF LOVE🦋: ഭാഗം 74

the titalee of love

രചന: സൽവ

"നീയൊന്ന് ഞാൻ പറയുന്നത് മനസ്സിലാക്ക്..ഞങ്ങൾ പോവുന്ന സ്ഥലത്ത് പോയാൽ നിന്റെ ജീവൻ വരേ ആപത്തിൽ ആവും.. ഞങ്ങൾ തന്നെ ജീവനോടെ തിരിച്ചു വരുമോ എന്നുറപ്പില്ല.." ആഹി പറഞ്ഞതും ദുആ കരച്ചിൽ തുടങ്ങി… ആഹി അവളെയും ലക്കിയെയും ദയനീയ ഭാവത്തിൽ നോക്കി നിന്നു.. "ങ്ങീ… ങ്ങീ….ദുആമോളെ കൊണ്ടുവാതെ പോവാണോ.. ഒന്നുല്ലേലും ദുആമോൾ എത്ര പൊറാട്ട എന്റെ കിച്ചൻ സെറ്റിൽ നിങ്ങക്ക് ഉണ്ടാക്കി തന്നീണ്ട്… എന്നിട്ടും മോളെ കൊണ്ട് പോകുന്നില്ലല്ലോ.. ഞാൻ ഗുഡ് ഗേൾ ആയിട്ട് ഇരുന്നോളാം.." ദുആ വീണ്ടും കരച്ചിൽ തുടങ്ങി.. "എന്നാൽ പിന്നെ ഇവളെ കൊണ്ട് പോവാം ആഹി.. ലൈത് എലയെ ഒക്കെ കൊണ്ട് പോവുന്നില്ലേ.. അത് പോലെയല്ലേ ഇവളും.." ലക്കി പറഞ്ഞതും ആഹി സമ്മതിച്ചു കൊടുത്തു… ദുആ സന്തോഷം കൊണ്ട് ആഹിയുടെ നീണ്ടു വളർന്ന താടി പിടിച്ചു വലിച്ചു.. ____•🦋 അകത്തു നിന്ന് എന്തോ വീണുടയുന്ന ശബ്ദം കേട്ട ലൈത് എലയെ ഒരുക്കുന്നത് ദൗലയെ ഏല്പിച്ചു അകത്തേക്ക് പോയി നോക്കി.... ലാബിന്റെ ഉള്ളിൽ നിന്നാണ് ശബ്ദം ഉണ്ടായത് എന്ന് തിരിച്ചറിഞ്ഞത് കൊണ്ട് തന്നെ അവൻ ധൃതിയിൽ സ്റ്റൈർ കയറി ലാബിന്റെ ഡോർ തുറന്നു… നിലത്ത് വീണു കിടക്കുന്ന കെമിക്കലുകൾ എല്ലാം ഒന്ന് നോക്കിയ ശേഷം അവൻ ചുറ്റും നോക്കി…

കാലിയായി കിടക്കുന്ന ഇന്നലത്തെ ആ അപൂർവ കെമിക്കലിന്റെ കുപ്പി കണ്ട് അവന്റെ നെറ്റി ചുളിഞ്ഞു.. അവനത് കൈയ്യിൽ എടുത്തു.. "ആരാ അത്…??" അവൻ ചുറ്റും നോക്കി കൊണ്ട് ചോദിച്ചെങ്കിലും അവന്റെ വാക്കുകളുടെ പ്രതിഫലനം അല്ലാതെ മറ്റൊന്നും അവൻ കേട്ടില്ല… തുറന്നു കിടക്കുന്ന ഓപ്പൺ വിൻഡോ കണ്ട് അവൻ അതിനിടത് പോയി പുറത്തേക്ക് നോക്കി.. റോഡിൽ നിർത്തിയിട്ട വാഹനത്തിലേക്ക് കയറുന്ന കറുത്ത വസ്ത്രം ധരിച്ച മനുഷ്യനെ കണ്ട് അവൻ വേഗത്തിൽ പുറത്തിറങ്ങി ആ വാഹനത്തിന് പിന്നാലെ പോയെങ്കിലും ആ വാഹനം അതി വേഗത്തിൽ പോയിരുന്നു.. ആ വാഹനത്തിന് നമ്പർ പ്ലേtറ്റ് പോലുമില്ലായിരുന്നു.. ആ വാഹനം പോയ വഴിയേ ഒന്ന് നോക്കിയ ശേഷം അവൻ തന്റെ കൈയ്യിലുള്ള കെമിക്കലിന്റെ ബോട്ടിലിലേക്ക് നോക്കി. "അതാരാണെന്നോ.. ആര് അയച്ചതാണെന്നോ അറിയില്ല… ഒന്ന് മാത്രം മനസ്സിലായി അവരുടെ ലക്ഷ്യം ഈ ഒരു കെമിക്കൽ മാത്രമായിരുന്നു.. അതിന് മാത്രം എന്തായിരുന്നു ഈ ധ്രാവകം…??" _____•🦋•_____ "നീ അത് അവരുടെ വീട്ടിൽ നിന്നെടുത്തോ.." പ്രാണ ഫോണിൽ മറുതലക്കൽ ഉള്ള ആളോട് ചോദിച്ചു… "ഓഹ് എടുത്തു.. നിങ്ങൾ കാണിച്ച ഫോട്ടോയിൽ ഉള്ളവൻ എന്റെ പിന്നാലെ വന്നിരുന്നു…

ഭാഗ്യത്തിനാ ഞാൻ രക്ഷപ്പെട്ടത്…" അയാൾ പറഞ്ഞതിന് പ്രാണയൊന്ന് മൂളി കൊടുക്കുക മാത്രം ചെയ്തു.. "അത് നെക്സ്റ്റ് ഫ്‌ളൈറ്റിൽ തന്നെ നീ ഇങ്ങോട്ട് കൊണ്ട് വരണം.. കാശൊക്കെ ഞാൻ ഇവിടെ എത്തിയിട്ട് തരാം…" "ഓക്കേ പ്രാണാ മാം…അല്ല അതെന്താ സാധനം…??" "അന്മിയാ ലൈത്തിന്റെ ജീവൻ പോലും പോവാൻ കാരണമാ ഒരു സാധനം ആണ്…" അയാളോട് അത്രയും പറഞ്ഞു കാൾ കട്ട്‌ ചെയ്ത പ്രാണയിൽ പലതും നേടിയെടുക്കാൻ പോവുന്നത് ഓർത്തു ഒരു ചെറു മന്ദഹാസം വിരിഞ്ഞു… _____•🦋•______ അങ്ങനെ അവർ അന്ന് ഉച്ചക്കത്തെ ഫ്‌ളൈറ്റിൽ ഹൈദരാബാദിൽ എത്തി… അവരുടെ ആ യാത്രക്ക് ഒരുപാട് ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു… മിയയെയും ഖിസ്മത്തിനെയും കൊന്നവരെ കൊല്ലുക എന്നത്..കൂടെ സാജിതയെ രക്ഷിക്കുക എന്നതും… എലയും ദുഅഃയും വേഗം തന്നെ അമയ്‌നും ആയിട്ട് കമ്പനി ആയിരുന്നു.. അവരിരുവരും അമയ്നിന്റെ കൂടെ മുന്നോട്ട് നടന്നു… ദൗല ലൈത്തിന്റെ കൂടെയും ലക്കി ആഹിയുടെ കൂടെയും മുന്നോട്ട് നടന്നു… ഏവരിലും പലതും നേടിയെടുക്കാൻ പോവുന്നതിന്റെ പുഞ്ചിരി ആയിരുന്നെങ്കിലും.. ആഹിയിൽ മറ്റു പലതിന്റെയും തീ നാളങ്ങൾ ആളി കത്തി… അവരെല്ലാം ചേർന്ന് പോയത് ദൗലയുടെ വീട്ടിലേക്കായിരുന്നു… ---------🦋

മറ്റൊരിടത്തു ഫെർണന്റെസും വിഘ്‌നേഷും വന്നിറങ്ങി.. പെട്ടെന്നായിരുന്നു ഫെർണന്റെസിന്റെ ഫോൺ റിങ് ചെയ്തത് പരിചയമില്ലാത്ത നമ്പർ കണ്ട് ഒന്ന് നെറ്റി ചുളിഞ്ഞെങ്കിലും അയാൾ കാൾ അറ്റൻഡ് ചെയ്തു.. "ഹെലോ ആരാ…??" "ജന്മം തന്ന ആൾ തന്നെ അങ്ങനെ ചോദിക്കുമ്പോൾ വല്ലാത്ത സങ്കടം ഉണ്ട് പപ്പാ… ഇത് ഞാനാ പപ്പേട മോൾ നൈല.." അയാൾ ഒരു നിമിഷം നിശബ്ദമായി.. എന്ത് കൊണ്ടോ അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു… "നൈലാ ഇനാം…" ഇടരുന്ന ശബ്ദത്തോടെ അയാൾ മൊഴിഞ്ഞു.. "അതെ പപ്പാ… പപ്പക്ക് എന്റെ പേര് ഓർമയുണ്ടല്ലേ.. എനിക്ക് പപ്പയെ ഒന്ന് കാണണം.. ഞാനിവിടെ ഹൈദരാബാദിൽ എന്റെ ezkaa വില്ലയിൽ ഉണ്ടാവും.. നിങ്ങൾ വരില്ലേ.. നിങ്ങടെ മുഖം നേരിട്ട് കാണാനുള്ള ആഗ്രഹം കൊണ്ടാ…" ഇടരുന്ന ശബ്ദമാണ് അവളുടേത് എന്ന് അയാൾക് തോന്നി.. അയാളിൽ എന്തെന്നില്ലാത്ത സന്തോഷം ഉടലെടുത്തു… എത്ര ദുഷ്ട സ്വഭാവമാണെങ്കിലും അയാളൊരു അച്ഛനല്ലേ…!! "ഞാൻ വരാതിരിക്കോ എന്റെ പൊന്ന് മോളേ കാണാൻ.. എന്താ നാല് മക്കളിൽ ബാക്കിയെല്ലാവരും അവളുടെ കൂടെയാ.. നീ മാത്രമേ ഉള്ളു മോളേ എന്റെ കൂടെ.." അതും പറഞ്ഞു കൊണ്ടയാൾ പൊട്ടി കരഞ്ഞു.. മറുതലക്കൽ ഉള്ള നൈല അയാളെ സമാധാനിപ്പിച്ച ശേഷം കാൾ ഡിസ്‌ക്കണക്ട് ചെയ്തു… ___•🦋

ഫോൺ ഡിസ്‌ക്കണക്ട് ചെയ്ത നൈലയിൽ പുച്ഛം നിറഞ്ഞൊരു ചിരി വിരിഞ്ഞു… "ഒരു തന്ത വന്നേക്കുന്നു.. പൊട്ടൻ… തന്നെ ഞാൻ ക്ഷണിച്ചത് തന്റെ അന്ത്യത്തിലേക്ക് ആണ്.. ഞാനെന്റെ കൈ കൊണ്ട് തന്നെ കൊല്ലും.. കാരണം നീയെന്റെ ആഹിയെ ഉപദ്രവിച്ചവനാ.. ആഹിയെ ഉപദ്രവിച്ചവൻ ആരായാലും അവർക്ക് എന്റെ നിയമ പുസ്തകത്തിൽ ഒരൊറ്റ വിധിയെ ഉള്ളു… മരണം..!!" അത്രയും മൊഴിഞ്ഞവൾ ഫോൺ എടുത്തു നുസ്രത്തിനെ വിളിച്ചു… "ഉമ്മാ.. ഇപ്പോയാ എനിക്ക് സത്യങ്ങൾ മനസ്സിലായത്.. ഞാനിനി നിങ്ങടെ കൂടെയാ.. അവർ എല്ലാം ഇന്ന് ഹൈദരാബാദിൽ എത്തിയിട്ടുണ്ട്… നിങ്ങളും ഇങ്ങോട്ട് വരണം.. ഇവിടെ വെച്ച് നമുക്കൊവരെ കൊല്ലാം.. ഉമ്മാക്ക് ഉമ്മാന്റെ ഹോത്രി മാണിക്യവും എനിക്കെന്റെ ആഹിയെയും കിട്ടു…" കപടമായ സങ്കടത്തോടെയും സ്നേഹത്തോടെയും നൈല പറയുന്നത് കേട്ട് നുസ്രത്തിന്റെ മാതൃ ഹൃദയവും അലിഞ്ഞു.. അവളും ezka യിലേക്ക് വരാൻ സമ്മതിച്ചു. നൈല ഒരു ഭ്രാന്തിയെ പോലെ പൊട്ടി ചിരിച്ചു.. "ഇന്നത്തോടെ എന്റെ വഴിയിൽ തടസമായി നിൽക്കുന്ന ഏവരെയും ഞാൻ ഇല്ലാതാക്കും.." ക്രൂരമായ ചിരിയോടെ അതും പറഞ്ഞവൾ കൈയ്യിലുള്ള ആഹിയുടെ ചിത്രത്തിൽ ചുണ്ടുകൾ ചേർത്തു... _____•🦋•______

"ഇത് ലക്കി മോൾ തന്നെയാണോ.. നീയെവിടെ ആയിരുന്നു.. മോൾ മരിച്ചെന്നു കരുതി ഞങ്ങൾ എത്ര സങ്കടപ്പെട്ടെന്നോ…??" ഒരു സ്ത്രീ വന്നു ലക്കിയെ വാരി പുണർന്നു കൊണ്ട് പറഞ്ഞു..അവരെ ഒക്കെ ആദ്യമായി കാണുകയാണെങ്കിലും തന്നെ ഇവരൊക്കെ ഇത്രയും അതികം സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞു അവളുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു വന്നു… "നിന്റെ കൂടെ അവനില്ലേ.. ഞങ്ങടെ ആദം…" "വരും…!!" അവറുടെ ചോദ്യത്തിന് അത് മാത്രം മറുപടിയായി പറഞ്ഞു അവളൊന്ന് പുഞ്ചിരിച്ചു.. "ഞാൻ പറഞ്ഞില്ലേ ഇവർ ജീവിച്ചിരിപ്പുണ്ടെന്ന്.. ഞാൻ പറഞ്ഞത് സത്യമാണെന്ന്…" സന്തോഷത്തോടെ അതും പറഞ്ഞു കൊണ്ട് ചുവരിൽ മാലയിട്ട് വെച്ച ലക്കിയുടെയും ഗ്രേസിന്റെയും ചിത്രത്തിൽ നിന്ന് ഒരു പെൺകുട്ടി ഓടി വന്നു മാല വലിച്ചു മാറ്റി… ശേഷം ലക്കിയെ വാരി പുണർന്നു.. "എന്നെ നിങ്ങൾക്ക് ഓർമയുണ്ടോ… ഇത് ഞാനാ നില.." അവളത് പറഞ്ഞപ്പോൾ ലക്കി മിയയുടെ കഥയിൽ കേട്ടത് ഓർത്തു അതേയെന്ന് തലയാട്ടി കൊടുതു.. പിന്നീടായിരുന്നു എല്ലാവരുടെയും ശ്രദ്ധ ഡൗലയിലേക്കും അവളുടെ കൈയ്യിൽ ഉള്ള എലയിലേക്കും നീണ്ടത്.. ഡൗലയപ്പോൾ ലെൻസ്‌ വെയ്ക്കാത്തത് കൊണ്ട് തന്നെ അവളുടെ നീല കണ്ണുകൾ വ്യക്തമായിരുന്നു.. "ഇതാരാ…??മിയമോളുടെ അതെ കണ്ണുകൾ..??" മറ്റൊരു സ്ത്രീ ദൗലയെ ചൂണ്ടി ചോദിച്ചത് ലൈത് ദൗലയെ പരിചയപ്പെടുത്തി കൊടുത്തു… "ലൈത്.. ലൈത്.. എലമോളെ പരിചയപ്പെടുത്തി കൊടുക്ക്…"

എല കൈയ്യുയർത്തി പറഞ്ഞു.. "നീ തന്നെ പരിചയപ്പെടുത്തിക്കോ.." "ഓക്കേ.. ഞാൻ എലമോൾ… ഗുഡ് ഗേൾ ആണ്… നിങ്ങടെ ഒക്കെ ആറ് വയസ്സിനു മുകളിൽ ഉള്ള ആണ് മക്കൾക് ഞാൻ ഒരു ജീവിതം നൽകും…😌" എല പറഞ്ഞു തീരുന്നതിനു മുൻപേ ലൈത് അവളുടെ വായ പൊത്തി പിടിച്ചിരുന്നു.. അവർക്ക് മലയാളം അറിയാത്തത് കൊണ്ട് മാത്രം ലൈത് രക്ഷപ്പെട്ടു.. "ഇത് എന്റെയും മിയയുടെയും മോൾ.. നിങ്ങൾക്ക് ഓർമയുണ്ടാവും എലാനാ.." ലൈത് പറഞ്ഞതും എല "അതെ അത് ഞാനാണ്" എന്ന മട്ടിൽ തലയാട്ടി കൊടുത്തു… അവരെല്ലാം അവളെ കൈയ്യിൽ എടുത്തു വിശേഷം ചോദിച്ചു.. മിയയെ ഓർത്തു അവരുടെ എല്ലാ കണ്ണുകളിൽ നിന്ന് ഒരിറ്റ് കണ്ണുനീർ പൊഴിഞ്ഞു.. കുറച്ചു നേരം അവരോടൊപ്പം ചിലവഴിച്ച ശേഷം അവർ വീട്ടിലേക്കു തിരിച്ചു പോയി... "ഗ്രേസിനെ കാണാൻ പോവാനുള്ള സമയമായി…" ലൈത് വന്നു പറഞ്ഞതും അവർ എല്ലാവരും പുറത്തിറങ്ങി.. "ലക്കീ നീ വേണ്ടാ.. നിന്നെയിപ്പോൾ അവന്റെ മുന്നിലേക്ക് കൊണ്ട് പോയാൽ ശെരിയാവില്ല…" ലൈത് പറഞ്ഞതിന് ലക്കി എതിർത്തില്ല.. "അങ്ങനെയെങ്കിൽ ആഹിയും എന്റെ കൂടെ നിൽക്കട്ടെ.." ലക്കിയതും പറഞ്ഞു ആഹിയെ അവിടെ പിടിച്ചു നിർത്തി.. ബാക്കിയുള്ളവർ എല്ലാവരും കൂടെ ഗ്രേസ് വരുമെന്ന് പറഞ്ഞ സ്ഥലത്തേക്ക് പോയി…

ദുഅഃയും ലക്കിയും വാശി പിടിച്ചു അവരുടെ കൂടെ പോയിരുന്നു… "അവനെന്താ വരാത്തത്… സമയം ആവാറായല്ലോ….??" ലൈത് വാച്ചിൽ നോക്കിയ ശേഷം ചുറ്റും നോക്കി ചോദിച്ചു.. "ആവാറായിട്ടല്ലേ ഉള്ളു.. ആയിട്ടില്ലല്ലോ.. ഗ്രേസ് എപ്പോഴും കൃത്യ നിഷ്ടയുടെ ആളാണെന്നു നീ മറന്നു പോയി.." ഡോറിന്റെ ഭാഗത്തു നിന്ന് അങ്ങനെയൊരു ശബ്ദം കേട്ടതും എല്ലാവരും ഞെട്ടലോടെ തിരിഞ്ഞു നോക്കി.. അവരെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന ഗ്രേസിനെ കണ്ട് അവരുടെ ചുണ്ടുകൾ അത് മൊഴിഞ്ഞു. "ഗ്രേസ് ആദം ജോൺ…" അകത്തേക്ക് കയറി വരുന്ന ആദമിന്റെ ശബ്ദം കേട്ട് തന്നെ ജഹാനാരയുടെ ചുണ്ടുകൾ മൊഴിഞ്ഞു.. ഗ്രേസിനെ കാണെ ഡൗലയിൽ ഒരു പുഞ്ചിരി വിരിഞ്ഞു… ലൈത്തിന് പിന്നിലായിട്ട് അവന്റെ കൈയ്യിൽ മുറുകെ പിടിച്ചു കൊണ്ട് അകത്തേക്ക് കയറി വരുന്ന ആളെ കണ്ട് അവരെല്ലാം ഞെട്ടലോടെ പരസ്പരം നോക്കി.. "നീയെന്താ ലക്കീ ഇവന്റെ കൂടെ..??" ദൗലയുടെ ശബ്ദത്തിൽ ഒരുതരം വിറയൽ കലർന്നിരുന്നു.. "ഞാൻ ആദമിന്റെ പ്രണയമല്ലേ…പിന്നെ അവന്റെ കൂടെയല്ലേ ഞാൻ വരേണ്ടത്…" ലക്കി ആദമിനോട് ഒന്ന് കൂടെ ചേർന്ന് നിന്നു പറഞ്ഞതും ആദമിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. "അപ്പോൾ ആഹിയോ..?? " (ലൈത്..) "ആരാ ഇക്കാ ഈ ആഹി..??

സ്വന്തം സുഹൃത് മരിച്ചപ്പോൾ അവന്റെ പ്രണയം തട്ടിയെടുത്തവനോ.. എനിക്ക് ആഹിയുടെ പെണ്ണാവുന്നതിനേക്കാൾ ഇഷ്ടം ആദമിന്റെ പെണ്ണാവാനാണ്.." ഒരുതരം അഭിമാനത്തോടെയായിരുന്നു ലക്കി അത് പറഞ്ഞിരുന്നത്… "നീ.. നീ.. ചതിക്കായിരുന്നോ ലക്കീ..??" ലൈത്തിന്റെ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നു.. "അതെ ഇക്കാ… ഇന്നലെ രാത്രി മുതൽ പലതും അറിഞ്ഞു വെച്ച് ഞാൻ നിങ്ങളെ ചതിക്കുകയായിരുന്നു…" അവളത് പറഞ്ഞു തീരുന്നതിനു മുൻപേ ലൈത് അവൾക് അരികിലേക്ക് പാഞ്ഞടുത് അവൾക് നേരെ കൈയ്യൊങ്ങിയിരുന്നു.. "അവൾ നിന്റെ പെങ്ങളാ … അത് പോലെ തന്നെ എന്റെ പെണ്ണാ… അവളെ ഞാനുള്ളപ്പോൾ നീ കൈ വെക്കരുത്…" ആദം ലൈത്തിന്റെ കൈ തന്റെ കൈ കൊണ്ട് തടഞ്ഞു കൊണ്ട് പറഞ്ഞതും ലൈത് അവനെയും ലക്കിയെയും മാറി മാറി നോക്കി… "നിങ്ങളെന്തിനാ ഇക്കാ ദേഷ്യം പിടിക്കുന്നത്… ഇവനെന്റെ ഭർത്താവല്ലേ.." "അല്ല ലക്കീ.. നിന്റെയും ഇവന്റെയും കല്യാണം ഒന്നും കഴിഞ്ഞില്ല… നിന്റെയും ആഹിയുടെയും കല്യാണം ആണ് കഴിഞ്ഞത്…" "അത് തന്നെയല്ലേ ഇക്കാ ഞാൻ പറഞ്ഞത്… ഈ നിൽക്കുന്ന ഗ്രേസ് ആദം ജോൺ എന്ന് അറിയപ്പെടുന്ന അഹ്‌സാൻ ബാഖിറിനെ തന്നെയല്ലേ ഞാൻ വിവാഹം ചെയ്തത്.. ഈ നൽകുന്നവൻ തന്നെയല്ലേ എന്റെ ഭർത്താവ്.." ലക്കി പറഞ്ഞതും എല്ലാവരും ഞെട്ടലോടെ ആദമിനെ നോക്കി.. ജഹാനാരയിൽ മാത്രമൊരു പുഞ്ചിരി വിരിഞ്ഞു.. ആദം തന്റെ കണ്ണിൽ നിന്ന് ഒന്ന് പച്ചയും മറ്റൊന്ന് നീലയും ആയ ലെൻസ്‌ എടുത്തു മാറ്റി.. അവന്റെ യദാർത്ഥ കണ്ണുകൾ വ്യക്തമായി..അവനിലൊരു ചെറു പുഞ്ചിരി വിരിഞ്ഞു..

"അതെങ്ങനെ… ആഹിയും ആദമും വേറെ വേറെ ആളുകൾ അല്ലെ..??" ലൈത്തും ദൗലയും ഒരേ സ്വരത്തിൽ ചോദിച്ചു.. "അങ്ങനെ തന്നെ ആയിരുന്നു ഇന്നലെ രാത്രി വരേ ഞാനും കരുതിയിരുന്നത്.. ഇന്നലെ എനിക്ക് ആഹി അയച്ചിരുന്ന മെയിൽ ചെക്ക് ചെയ്തപ്പോൾ ആയിരുന്നു അതിലെല്ലാം ഉണ്ടായിരുന്ന ഈ മെയിൽ അഡ്രെസ്സ് ഗ്രേസ് ആദം എന്നതാണെന്ന് ഞാൻ ശ്രദ്ധിച്ചത്… അപ്പോയായിരുന്നു അഹ്‌സാൻ ബാക്കിറും ഗ്രേസ് ആദം ജോനും ഒരേ മനുഷ്യൻ ആണെന്നുള്ള സത്യം ഞാൻ തിരിച്ചറിഞ്ഞത് പോലും.. പക്ഷേ എങ്ങനെ..?? ആ ചോദ്യം എന്നിൽ ഉയർന്നു വന്നു… അതിനുള്ള ഉത്തരം എനിക്കിന്ന് കോളനിയിൽ പോയപ്പോൾ ലഭിച്ചു… അവിടെ തൂക്കിയിട്ട ആദം എന്ന് അവർ വിശേഷിപ്പിച്ച ആളുടെ ചിത്രം എനിക്ക് ആഹി പണ്ടൊരിക്കൽ ഞങ്ങൾ ഒറ്റക്ക് ട്രിപ്പ് പോയപ്പോൾ ഷേവ് ചെയ്തപോലെ ആയിരുന്നു… ഇവന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു… താടിയുള്ളപ്പോളും ഇല്ലാത്തപ്പോളും അവന്റെ മുഖം തികച്ചും വ്യത്യസ്തമായിരുന്നു എന്നത്.. അവന്റെ ആ പ്രത്യേകതയായിരുന്നു അവൻ മുതലെടുത്തത്.. എന്തിന് വേണ്ടിയാണ് ആഹി ആദം ആയതെന്ന് അവൻ തന്നെ പറയും…" ലക്കി പറഞ്ഞതൊന്നും വിശ്വാസം വരാതെ അവരെല്ലാം ആദമിനെ അല്ലാ ആഹിയെ നോക്കി..

(ആഹി,ആദം,ഗ്രേസ് മൂന്നും ഒരാൾ ആയത് കൊണ്ട് പേര് കൺഫ്യൂഷൻ ആവില്ലേ.. അത് കൊണ്ട് ഇനി മുതൽ ആഹി എന്നാണ് പറയുക…) "എനിക്കറിയാം ഞാൻ ലക്കിയോട് അടക്കം നിങ്ങളോട് എല്ലാവരോടും ചെയ്തത് ചതിയായിരുന്നു എന്നത്.. അതിന് എനിക്ക് കാരണം ഉണ്ടായിരുന്നു… അതിന് മുൻപ് അഹ്‌സാൻ എന്ന ഞാൻ എന്തിന് ഗ്രേസ് ആദം ആയെന്ന് പറഞ്ഞു തരാം…" ആഹി പറഞ്ഞു തുടങ്ങി.. •°•°•°•°•°•°•°• 26 വർഷങ്ങൾക് മുൻപ് ഖിസ്മത്തിന്റെ പ്രസവത്തിനു ശേഷം ഉള്ള ട്രീറ്റ്മെന്റ് ചെയ്തോണ്ട് നിൽകുമ്പോൾ ആയിരുന്നു ഡോക്ടർ ശരീഫിനെ ഒരു നേഴ്സ് വന്നു വിളിച്ചത്.. അതെ ആശുപത്രിയിൽ തന്നെ പ്രസവത്തിനു വേണ്ടി അഡ്മിറ്റ് ചെയ്ത തന്റെ ഭാര്യയുടെ അവസ്ഥ ഒരല്പം ഗുരുതരം ആണെന്ന് അറിഞ്ഞതും അയാൾ എല്ലാം ഇട്ടെറിഞ്ഞു അങ്ങോട്ടോടി… അയാളുടെ ഭാര്യ പ്രസവിച്ചു.. പെൺകുഞ് ആയിരുന്നു ദുആ മിയാ.. അവിടെ നിന്ന് ഖിസ്മത്തിന്റെ അടുത്തേക്ക് തിരിച്ചു വന്നപ്പോയെക്കും നുസ്രത് ഖിസ്മത്തിനെ കൊന്ന് കളഞ്ഞിരുന്നു… ഖിസ്മത്തിന്റെ ശരീരവും കൊണ്ട് പൊട്ടി കരഞ്ഞോണ്ട് ദൂരേക്ക് പോവുന്ന ജനങ്ങളെ ദയനീയ ഭാവത്തോടെ നോക്കി കൊണ്ടിരിക്കുമ്പോൾ ആയിരുന്നു അയാളുടെ ചെവിയിലേക്ക് ഒരു കുഞ്ഞിന്റെ കരച്ചിൽ അലയടിച്ചു കേട്ടത് അയാൾ ഞെട്ടി കൊണ്ട് ആ മുറിയിലേക്ക് പോയി നോക്കിയപ്പോൾ കണ്ടത് വാവിട്ട് കരയുന്ന മരിച്ചെന്നു ഉറപ്പിച്ച ഖിസ്മത്തിന്റെ കുഞ്ഞിനെ ആണ്..

അയാൾ ആ കുഞ്ഞിനെ തന്നോട് ചേർത്തി ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും ആ കുഞ്ഞിന്റെ കരച്ചിൽ അതികരിച്ചു… അയാൾ ആ കുഞ്ഞിനേയും കൊണ്ട് ജനങ്ങൾക് പിന്നാലെ പോയെങ്കിലും അവരാരും അയാളുടെ വിളി കേട്ടില്ല വേഗത്തിൽ അവിടെന്ന് പോവുകയും ചെയ്തു.. അയാൾ എന്ത് ചെയ്യണം എന്നറിയാതെ തന്റെ കൈയ്യിലുള്ള ആൺ കുഞ്ഞിനെ നോക്കി… തന്റെ കൈയ്യിൽ ഉള്ളത് ഭാവി രാജാവ് ആണെന്ന് അയാൾക് അറിയാമായിരുന്നു… അയാൾ ആ കുഞ്ഞിനെ തന്നോട് ചേർത്ത് വെച്ചു… അവൻ ജനിച്ച ദിവസം ജനിച്ച അയാളുടെ മകൾ ദുആമിയയുടെ ഇരട്ടയാണെന്ന് പറഞ്ഞു അയാൾ ആ കുഞ്ഞിനെ സ്വന്തം മകനാക്കി വളർത്തി… ഖിസ്മത് അവന് നൽകിയ പേര് ആദം എന്നാണെന്ന് വ്യക്തമായ ധാരണ ഉണ്ടായിരുന്നെങ്കിലും അയാൾ ആ കുഞ്ഞിന് അഹ്‌സാൻ ബാഖിർ എന്ന് പേര് നൽകി.. എല്ലാവരുടെയും ആഹിയായി അവൻ വളർന്നു… അവന്റെ പതിനെട്ടാം വയസ്സിലായിരുന്നു അവനോടു അയാൾ അവന്റെ സ്വന്തം അമ്മയായ ഖിസ്മത്തിന്റെ കാര്യം പറഞ്ഞു കൊടുത്തത്.. അതെ ദിവസം തന്നെ അവൻ ആ വീട്ടിൽ നിന്ന് തന്റെ ഉമ്മാന്റെ ഘാതകരെ തേടിയും അച്ഛനെ തേടിയും ഇറങ്ങി… അവിടെ പോവുമ്പോൾ അവനൊരു മാറ്റം വേണമെന്ന് അവൻ ആഗ്രഹിച്ചിരുന്നു..

അതിന് വേണ്ടി അവൻ തന്റെ താടി ഷേവ് ചെയ്തു.. അവന് പോലും അവനെ തിരിച്ചറിയാൻ കഴിയില്ലായിരുന്നു.. ഖിസ്മത്തിന്റെ കണ്ണുകൾ ഓർത്തു അവൻ തന്റെ ഒരു കണ്ണിൽ നീല ലെൻസും മറു കണ്ണിൽ പച്ച ലെൻസും വെച്ചു…കൂടെ അവന്റെ പേരവൻ ഗ്രേസ് ആദം ജോൺ എന്നാക്കി.. അന്നത്തെ ഏറ്റവും പെട്ടന്നുള്ള ട്രെയിനിൽ തന്നെ ഹൈദരാബാദിലേക്ക് യാത്ര തിരിച്ചു.. അവിടെ വെച്ചായിരുന്നു ദൗലയെ കണ്ട് മുട്ടുന്നതൊക്കെ.. പിന്നീട് അവൻ തേടി പോയത് തന്റെ സഹോദരി ഹബ്ദാ മറിയത്തിനെ ആയിരുന്നു.. അവളുള്ള ഓർഫൻ ഏജിൽ പോയപ്പോൾ അവളുടെ വിവാഹം കഴിഞ്ഞെന്ന് അറിഞ്ഞു. നിരാശയോടെ അവൻ മടങ്ങുമ്പോൾ ആയിരുന്നു പിന്നിൽ നിന്ന് ഫാദർ വിളിച്ചത്… "മോനെ.. അവളുടെ ഒരു പെട്ടിയുണ്ട് ണ്ട് ഇവിടെ… മോന് ഉപകാരമുള്ള എന്തെങ്കിലും അതിൽ നിന്ന് ലഭിചേക്കാം…" അതും പറഞ്ഞു കൊണ്ട് അയാൾ ഒരു പെട്ടി അവന്റെ കൈയ്യിൽ കൊണ്ട് കൊടുത്തു.. തെല്ലൊരു കൗതുകത്തോടെ അവൻ ആ പെട്ടി തുറന്നപ്പോൾ കണ്ടത് ഒരു പുസ്തകം ആയിരുന്നു… "My boy,my aadham " എന്നായിരുന്നു… അവൻ ഓരോ പേജുകളും മറിച്ചു.. അവൻ ജനിക്കുന്നതിനു മുൻപ് അവന്റെ സഹോദരി ആയിരുന്ന നാല് വയസ്സുകാരി അവന് വേണ്ടി തയ്യാറാക്കിയത് ആയിരുന്നു അത്.

അതിലുള്ള എല്ലാതിനേക്കാളും അവനെ ആകർഷിച്ചത് അതിന്റെ തലക്കെട്ടായിരുന്നു… "My girl, my habdhaa.." ചുണ്ടുകളാൽ മൊഴിഞ്ഞ ആ തല കെട്ട് അവൻ എഴുതി വെച്ചത് കടലാസുകളിൽ അല്ലായിരുന്നു അവന്റെ മനസ്സിൽ ആയിരുന്നു.. അവന്റെ ഒരുപാട് കാലത്തെ തേടലിന് ശേഷം അവൻ ഹബ്ദയെ കണ്ട് പിടിച്ചു.. ഹബ്ദയിലൂടെ മിയയെയും പരിചയപെട്ടു.. അതിന് ശേഷമായിരുന്നു അവൻ ലക്കിയെ ഇഷ്ടപ്പെട്ടത്.. അങ്ങനെ ഇരിക്കെയാണ് അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നത്.. അത് ഹയാസ് ആയിരുന്നു.. തന്റെ ഇത്താക്ക് ഒരു ലവ്ർ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ആളെ പരിചയപ്പെടാൻ വേണ്ടി വിളിച്ചതായിരുന്നു അവൻ.. അവൻ വിളിച്ചത് ലക്കിയോട് പറയരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു… അത് കൊണ്ട് ലക്കിയും ലൈത്തും ചോദിച്ചപ്പോൾ അവന്റെ മനസ്സിൽ ആദ്യം വന്നത് അവന്റെ യദാർത്ഥ പേരായ ആഹി എന്നതായിരുന്നു… അത് കൊണ്ട് അവൻ തന്നെ വിളിച്ചത് ആഹിയാണെന്ന് പറഞ്ഞു… വീണ്ടും വീണ്ടും ഇടക്ക് ഹയാസ് വിളിക്കുമായിരുന്നു.. ആഹിയിലൂടെ ഹയാസ് ഹബ്ദയുമായിട്ടും പരിചയമായി.. ഹയാസിന് സ്വന്തം സഹോദരിയെ പോലെയായിരുന്നു ഹബ്ദയും.. അങ്ങനെ ഇരിക്കെയാണ് ഹയാസ് ലക്കിക്ക് ഒരു സർപ്രൈസ് ആയിട്ട് ഹൈദരാബാദിലേക്ക് വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞത്..

അവരോടെല്ലാം ആഹി എന്നാണല്ലോ ഹയാസിനെ വിശേഷിപ്പിച്ചത്.. അത് കൊണ്ട് അവൻ ആഹി വരുന്നുണ്ടെന്ന് പറഞ്ഞു ഹയാസിനെ കൂട്ടാൻ പോവാൻ അവൻ തീരുമാനിച്ചു.. അപ്പോയായിരുന്നു മിയ അവന്റെ കൂടെ എയർപോർട്ടിലേക്ക് ഉണ്ടെന്ന് പറഞ്ഞത്.. അവർ രണ്ട് പേരും പോവുമ്പോൾ ആയിരുന്നു കാൾ വരുന്നതും അവിടെ പോയതും..ആദ്യം അവനെ വെടി വെച്ചു.. അവൻ തളർന്നു നിലത്തേക്ക് വീണപ്പോൾ അവർ കരുതിയത് അവൻ മരിച്ചെന്നു ആയിരുന്നു.. അവനെ പിടിച്ചു അവർ അവനെ കുഴിച്ചുമൂടാൻ കുറച്ചു ആൾക്കാരെ ഏല്പിച്ചു… ചെറിയ രീതിയിൽ ബോധം വന്നപ്പോൾ അവരോട് ഫെർനാന്റസ് നൽകാമെന്ന് പറഞ്ഞതിന്റെ ഇരട്ടി പൈസ തരാമെന്ന് പറഞ്ഞു. അവർ അവനെ കുയിച്ചു മൂടിയെന്ന് ഫെർണന്റെസിനെ വിളിച്ചു പറഞ്ഞ ശേഷം ആഹിയെയും കൊണ്ട് ആശുപത്രിയിൽ പോയി.. ചികിത്സയും റെസ്റ്റും കഴിഞ്ഞു പുറത്തിറങ്ങിയ അവൻ അറിയുന്നത് അവനെ നടുക്കുന്ന ആ വാർത്തയായിരുന്നു.. മിയ മരിച്ചെന്നും കൂടെ താനും മരിച്ചെന്നും ഓരോരുത്തരും പ്രചരിപ്പിക്കുന്നുണ്ടായിരുന്നു.. അവന്റെ താടി വളർന്നത് കൊണ്ട് തന്നെ അവനെയാർക്കും മനസ്സിൽ ആയില്ല.. എല്ലാവരെയും കൊന്നോതുക്കണമായിരുന്നു അവന്.. പക്ഷേ ഒറ്റയടിക്ക് അവരെ കൊല്ലുന്നതിനേക്കാൾ നല്ലത് അവരെ ജയിചെന്നു കരുതുമ്പോൾ കൊല്ലുന്നതാണെന്ന് അവന് തോന്നി..അവൻ എല്ലാവരിലും നിന്ന് മറഞ്ഞു.. കേരളത്തിലേക്ക് തിരിച്ചു പോയി…

അവിടെ വെച്ച് ജഹാനാറയെയും അർഷാദിനെയും കണ്ട് മുട്ടി അവരോട് സത്യങ്ങൾ പറഞ്ഞു.. ആഹിയും ഗ്രേസും ഒരാൾ ആണെന്ന് അവർക്ക് ഇരുവർക്കും അറിയാമായിരുന്നു...അവിടെന്ന് ലക്കിയെ തേടി പോവാൻ ഒരുങ്ങിയെങ്കിലും ശരീഫ് തടഞ്ഞു.. ഇനി ഒരുക്കലും ഗ്രേസ് ആവരുതെന്ന് നിബന്ധന വെച്ചു… അവൻ സമ്മതിച്ചെങ്കിലും അവന്റെ ഉള്ളിൽ ലക്കിയോടുള്ള പ്രണയം അത് പോലെ ഉണ്ടായിരുന്നു.. •°•°•°•°•°•°•°• ആഹി പറഞ്ഞു നിർത്തി.. "എനിക്ക് നിന്നെ അന്ന് കണ്ടപ്പോൾ എത്ര സന്തോഷം ആയിരുന്നെന്നു അറിയോ ലക്കീ.. വീണ്ടും എന്റെ പ്രണയം തിരിച്ചു കിട്ടിയെന്ന് കരുതി ഒരുപാട് സന്തോഷിച്ചു.. പിന്നീടായിരുന്നു നിന്നിൽ എന്റെ ഓർമ പോലും ഇല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞത്...എങ്കിലും നിന്നെ വിട്ട് കൊടുക്കാൻ ഞാൻ ആഗ്രഹിച്ചില്ല.. ആഹിയായി ഞാൻ എല്ലാം ആദ്യത്തിൽ നിന്ന് തുടങ്ങി.. നിന്നെ പ്രണയിച്ചു..വിവാഹവും കഴിഞ്ഞു അപ്പോയായിരുന്നു എനിക്ക് വേണ്ടി.. എന്റെ തലയിൽ കേസ് ആവാതിരിക്കാൻ വേണ്ടി കേസ് ഏറ്റെടുത്ത എന്റെ സ്വന്തം ഇത്ത ഹബ്ദയെ കുറിച്ച് അറിഞ്ഞത്.. അവളുടെ കേസ് വാദിക്കാൻ വേണ്ടി ഹൈദരാബാദിലേക്ക് പോവാൻ ഇരിക്കെയാണ് നാട്ടിൽ നിനക്ക് ആക്സിഡന്റും ദുആ മരിക്കുന്നതും ഒക്കെ സംഭവിക്കുന്നത്..നിന്റെ കാര്യം സേഫ് ആണെന്ന് അറിഞ്ഞ ഞാൻ വീട്ടുകാരോട് പറഞ്ഞു ഹൈദരാബാദിൽ പോയി …അപ്പോഴും ലക്കിയുടെ കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാരുണ്ടായിരുന്നു…." അത്രയും അവൻ പറഞ്ഞു തീർന്നതും ലക്കിയൊരു ചെറു പുഞ്ചിരിയോടെ അവനോടു ചേർന്ന് നിന്നു…അവളുടെ കണ്ണുകൾ ചെറുതായൊന്ന് തിളങ്ങി..അവൻ അവളെയും ചേർത്ത് നിർത്തി… മറ്റുള്ളവരിൽ അപ്പോഴും ഒരു തരം ഞെട്ടൽ തന്നെ ആയിരുന്നു......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story