🦋 THE TITALEE OF LOVE🦋: ഭാഗം 75

the titalee of love

രചന: സൽവ

അത്രയും അവൻ പറഞ്ഞു തീർന്നതും ലക്കിയൊരു ചെറു പുഞ്ചിരിയോടെ അവനോടു ചേർന്ന് നിന്നു…അവളുടെ കണ്ണുകൾ ചെറുതായൊന്ന് തിളങ്ങി..അവൻ അവളെയും ചേർത്ത് നിർത്തി… മറ്റുള്ളവരിൽ അപ്പോഴും ഒരു തരം ഞെട്ടൽ തന്നെ ആയിരുന്നു… "അപ്പോൾ ഹബ്ദ ആഹി ഈസ്‌ മൈൻ എന്ന് പറഞ്ഞത് ഹയാസിനെ കുറിച്ചായിരുന്നോ …??." ലൈത്തിന്റെ ചോദ്യം കേട്ട ആഹിയൊന്ന് ചിരിച്ചു… "അല്ലാ.. ആ ആഹി ഞാൻ ആയിരുന്നു.. ആഹി ഈസ്‌ മൈൻ എന്ന് അവൾ എന്നെ കുറിച്ച് മൈ ഗേൾ എന്ന് ഞാൻ അവളെ കുറിച്ചും പറഞ്ഞപ്പോൾ പലരും ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആണെന്ന് തെറ്റ് ധരിച്ചു.. അത് ഈ സമൂഹത്തിന്റെ മുഴുവൻ പ്രശ്നമാണ്.. മൈൻ എന്ന വാക്കിനു എന്റേത് എന്ന അർത്ഥം മാത്രമേ ഉള്ളു.. അത് പ്രണയിക്കുന്നവർ തമ്മിലെ ഉപയോഗിക്കാവുള്ളു എന്ന് ഒരു നിബന്ധനയുമില്ല...മൈ ഗേൾ.. എന്നാൽ എന്റെ പെൺ.. എന്ന അർത്ഥമെ ഉള്ളു.. ആ പെണ്ണ് ഒരുപക്ഷെ അമ്മയാവാം സഹോദരിയാവാം… സുഹൃത്താവാം…സമൂഹം ഇങ്ങനെ ഒരു വാക്ക് കേട്ടാൽ അവർ തമ്മിൽ പ്രണയം ആണെന്ന് പറയുന്നു.. അത് സത്യത്തിൽ ബുദ്ധിയുടെ പ്രശ്നമാണ്…" ആഹി പറഞ്ഞതും മറ്റുള്ളവർ ഒന്നും പറഞ്ഞില്ല.. "നിങ്ങളെല്ലാം ഞെട്ടൽ ഉണ്ടാവുമെന്ന് അറിയാം… നിങ്ങളെ പറഞ്ഞിട്ടും കാര്യമില്ല… പക്ഷേ സത്യം ഇതായിരുന്നു… ഇനി നിങ്ങടെ കൂടെ വരാൻ പോവുന്നത് ലക്കിയുടെ ഭർത്താവ് ആഹി മാത്രമല്ല…

തന്റെ ഉമ്മാനെ കൊന്ന നുസ്രത്തിനെ ചുട്ടേരിക്കാൻ ഉള്ള പകയുമായി നടക്കുന്ന ആദമിനെ ആണ്.. തന്റെ ഉമ്മാനെ കൊല്ലാൻ കൂട്ട് നിന്ന ഫെർണാനെസിനോടുള്ള പക വർഷങ്ങൾ ആയി ഉള്ളിൽ കത്തിയേരിയുന്ന ആദമിനെ ആണ്.. അതിൽ ഉപരി എന്റെ ഉറ്റ സുഹൃത്തായ മിയയെ കൊന്നവരെ കൊല്ലാനുള്ള പകയുമായി നിൽക്കുന്ന ആദമിനെ ആണ്… അവസാനമായി എന്റെ ദുആ യെ കൊല്ലാൻ നോക്കിയ നൈലയെ കൊല്ലാൻ നടക്കുന്ന ആഹിയെ ആണ്.." ആഹി അത് പറഞ്ഞിട്ടും ലൈതിനും ഡൗളക്കും ഒരനക്കവും ഇല്ലാ… "ദേ ദൗലാ… നീ അറിഞ്ഞോ..അടുത്ത മിസ്സ്‌ യൂണിവേഴ്സ് നീയാ…" "കൊതിപ്പിക്കല്ലേ…" അത്രയും നേരം മിണ്ടാതെ ഇരുന്ന ദൗല അത് കേട്ടപ്പോൾ ആക്റ്റീവ് ആയി… പതിയെ ലൈത്തും ആ സത്യം അംഗീകരിച്ചു.. അവർ ഓരോന്ന് സംസാരിച്ചു നിൽകുമ്പോൾ ആയിരുന്നു നിറഞ്ഞ കണ്ണോടെ തന്നെ തന്നെ നോക്കി നിൽക്കുന്ന അമയ്നിനെ ആഹി ശ്രദ്ധിച്ചത്… "ഉപ്പ…!!" ചുണ്ടുകളാൽ മൊഴിഞ്ഞവൻ അയാളുടെ അടുത്തേക്ക് നടന്നു… അവന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു.. "ഇത്രയും ദിവസം അടുത്തുണ്ടായിട്ടും ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ…" അമയ്ന്റെ ശബ്ദം ഇടറിയിരുന്നു.. "സാഹചര്യം അതായിരുന്നു ഉപ്പാ..

നമുക്ക് എല്ലാം ശെരിയാക്കേണ്ടേ.." അവൻ അയാളോട് ചേർന്ന് നിന്ന് ചോദിച്ചതും അയാൾ അവന്റെ കൈകൾ മുറുകെ പിടിച്ചു.. "നീ ജീവിക്കണം.. എന്തായിരുന്നു ആദം അവനായിട്ട്…" അത്രമാത്രമേ അയാൾ പറഞ്ഞുള്ളുവായിരുന്നു…. "ജഹനാരാ…" അത്രയും നേരം ഒരുതരം പുഞ്ചിരിയോടെ നിന്നിരുന്ന ജഹാനാരയെ നോക്കിയവൻ വിളിച്ചതും ജഹനാരാ കണ്ണുകൾ ഒന്ന് ചിമ്മിയ ശേഷം ദൗലയുടെ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി അവളെ വാരി പുണർന്നു.. ഒന്നും മനസ്സിലാവാതെ ദൗല തിരിഞ്ഞു നോക്കി.. "എന്താ ജിനൂ.." "ഞാൻ ഇത്താണ് വിളിച്ചോട്ടെ…" ജഹാനാരയുടെ ശബ്ദം ഇടറിയിരുന്നു.. "അതിനെന്താ പ്രശ്നം…?? ഞാൻ നിന്റെ ഇത്ത തന്നെയല്ലേ..??" ദൗല ഒരു പുഞ്ചിരിയോടെ ചോദിച്ചതും ജഹനാരാ കണ്ണ് നിറച്ചോണ്ട് അവളിലേക്ക് ഒന്ന് കൂടെ ചേർന്ന് നിന്നു… "പെട്ടന്ന് ഗ്രേസിനെ കുറിച്ചും എല്ലാം ഓർത്തപ്പോൾ എനിക്കെന്റെ ഇത്താനെ ഓർമ വന്നു… ഇത്ത ഇല്ലല്ലോ എന്നോർത്ത് വേദന തോന്നി.. പിന്നെയാ ഓർത്തത് എന്റെ ഇത്ത പോയില്ലല്ലോ നിങ്ങൾ ഇല്ലേ എന്ന്.." ജഹനാരാ പറഞ്ഞതും ഡൗലയൊന്ന് ചിരിച്ചു… "എന്റെ മിയുമ്മയാ.. കെട്ടിപിടിക്കരുത്…" അത് കണ്ട് എല മുഖം വീർപ്പിച്ചോണ്ട് പറഞ്ഞതും ജഹനാരാ എലയുടെ ഭാഗത്തേക്ക് തിരിഞ്ഞു കൊഞ്ഞനം കുത്തി..

"നിങ്ങളിവിടെ സ്നേഹം പ്രകടിപ്പിച്ചു കഴിഞ്ഞെങ്കിൽ നമുക്ക് അഗ്നി ഹോത്രി ബംഗ്ലാവിലേക്ക് പോകാമായിരുന്നു.. ഇന്നൊരു രാത്രിയോടെ ചെയ്യാനുള്ളത് എല്ലാം ചെയ്തു തീർക്കണം.." ആഹിയത് പറഞ്ഞതും എല്ലാവരും കൂടെ പുറത്തിറങ്ങി.. അമയ്ൻ കാണിച്ചു തന്ന വഴിയിലൂടെ അഗ്നി ഹോത്രി ബംഗ്ലാവുള്ള സ്ഥലത്തേക്ക് വണ്ടിയെടുത്തു… വഴി തീർന്ന ഭാഗത്തു വണ്ടി നിർത്തിയവർ പുറത്തിറങ്ങി… ആാ സന്ധ്യ സമയത്തിന് ഭംഗി കൂട്ടാൻ എന്നവണം നീല ശലഭങ്ങൾ അവിടെയാകെ പറന്നു കളിക്കുന്നുണ്ടായിരുന്നു… അത്ഭുതത്തോടെയും ചുണ്ടിൽ വിരിഞ്ഞ ചിരിയാലെ ലക്കിയും ഡൗലയും അതെല്ലാം വീക്ഷിച്ചു.. ഏതെന്നു അറിയാത്ത ഒരു പൂവിന്റെ ഗന്ധം അവരുടെ മൂക്കിലേക്ക് തുളച്ചു കയറി… ഇരുവരും ഒരു നിമിഷം കണ്ണുകൾ അടച്ചു ആ അനുഭൂതി ആസ്വദിച്ചു… ഒരു കൂട്ടം ശലഭങ്ങൾ അവർക് രണ്ട് പേർക്ക് ചുറ്റിലും പറന്നു കളിച്ചു… എല ഉറങ്ങി പോയത് കൊണ്ട് അവളെ കൈയ്യിൽ എടുത്തായിരുന്നു ലൈത് മുന്നോട്ട് നടന്നത്.. കാഴ്ചകൾ കണ്ട് അവനിലും ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു… ആഹിയും ദുആയുന്ന അമയ്‌ന്റെ കൂടെ മുന്നോട്ട് നടന്നു… ജഹാനാരയെ താങ്ങി പിടിച്ചു കൊണ്ട് ഹയാസും ഉണ്ടായിരുന്നു.. എല്ലാവരും മുന്നോട്ട് നടന്നു.. ഖിസ്മത് ഉണ്ടായിരുന്ന കാലത്തുണ്ടായിരുന്ന കുടിലുകൾ എല്ല്ലാം പൊട്ടി തകർന്നു കിടക്കുന്നുണ്ടായിരുന്നു.. പലതിലൂടെയും കാട്ട് വള്ളികൾ പടർന്നിരുന്നു… ആ സ്ഥലമാക്ക് കാട് മൂടിയിരുന്നു.

.ചെറിയ രീതിയിൽ മൃഗങ്ങളുടെ ശബ്ദങ്ങൾ അവർക്ക് കേൾക്കാമായിരുന്നു.. ആ സ്ഥലത്ത് അതിന് മുൻപ് ജനവാസം ഉണ്ടെന്ന് തെളിയിക്കാൻ ബാക്കിയുണ്ടായിരുന്നത് തകർന്ന കുടിലുകൾ മാത്രമായിരുന്നു… അത്രയും ആ സ്ഥലം കാട് കൊണ്ട് ആവരണം ചെയ്യപ്പെട്ടിരുന്നു.. അമയ്ൻ കാണിച്ചു തന്ന വഴിയിലൂടെ അവർ മുന്നോട്ട് നടന്നു… "അവരെല്ലാം ഒരുപാട് ദൂരെയെത്തിയോ.." തപ്പി തടഞ്ഞു കൊണ്ട് മുന്നോട്ട് നടക്കുന്നതിനിടയിൽ ജഹനാരാ ഹയാസിനോട് ചോദിച്ചു… "ആഹ് ഇവിടുന്ന് നോക്കിയിട്ട് കാണുന്നില്ല… ഞാൻ പറഞ്ഞില്ലേ ഞാൻ പിടിക്കാമെന്ന്.. നിനക്ക് ഇപ്പോഴും എന്താ ഒരകൽച്ച…" "ഇത് അകൽച്ചയല്ല എന്റെ വാശിയാ ഹയാസ്… ആരുടേയും സഹായമില്ലാതെ ജീവിക്കണം എന്ന എന്റെ വാശി…" അവൾ പറഞ്ഞതിന് അവനൊന്നു മൂളുക മാത്രം ചെയ്തു.. അവളൊന്ന് ചിരിച്ച ശേഷം അവന്റെ ഗന്ധം തിരിച്ചറിഞ്ഞു അവന്റെ അടുത്തേക്ക് നടന്നു വന്നു അവനോടു ചേർന്ന് നിന്നു… അവനിലും ഒരു പുഞ്ചിരി വിരിഞ്ഞു..ആ കാട്ടിലൂടെ ചിരിച്ചും കളിച്ചും കൊണ്ടവർ മുന്നോട്ട് നടന്നു.. പെട്ടെന്നായിരുന്നു ജഹനാരാ ഒരു സ്ഥലത്ത് അനങ്ങാതെ നിന്നത്.. "എന്ത് പറ്റി ജിനൂ…" "ശ്ഹ്.. മിണ്ടല്ലേ…പാമ്പുണ്ട്.." അവൾ പറഞ്ഞതും അവൻ മുന്നോട്ട് നോക്കി…

മുന്നിൽ നിൽക്കുന്ന പാമ്പിനെ കണ്ട് അവൻ ഭയത്തോടെയും അത്ഭുതത്തോടെയും അവളെ നോക്കി… "നീയെങ്ങനെ അതറിഞ്ഞു…" "പാമ്പിന്റെ ഗന്ധം എനിക്ക് തിരിച്ചറിയാനാവും.." അവളിൽ നിന്നുള്ള മറുപടി കെട്ട് അവൻ അവളെ തന്നെ നോക്കി… കാഴ്ചയുള്ളവരേക്കാൾ ടാലെന്റെഡ് ആനവൾ എന്നവന് തോന്നി… എല്ലാ കഴിവും ഉണ്ടായിട്ടും സൗന്ദര്യമില്ല..അതില്ലാ എന്ന് പറഞ്ഞു ഒതുങ്ങി കൂടുന്നവർക്ക് ഒരു ഉത്തമ പ്രചോദനം ആയിരുന്നു അവൾ.. തന്റെ കുറവിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ തന്റെ കഴിവുകളെ ഉപയോഗിക്കുന്ന ധീര…!! "ആ പാമ്പിനെ ഞാൻ തല്ലിയൊടിക്കാം.." "വേണ്ടാ… ഞമ്മൾ അവരുടെ സ്ഥലത്തേക്ക് വലിഞ്ഞു കയറിയതല്ലേ. തത്കാലത്തേക്ക് നീ എന്നെ എടുക്കുമോ.." അവൾ പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു… "പാമ്പിനെ പേടിയാണല്ലേ.ശേ മ്ലേച്ഛം..." അവൻ അവളെ ആക്കി കൊണ്ട് പറഞ്ഞതും അവളുടെ മുഖം ചെറുതായി വീർത്തു വന്നു… "തനിക്കും പേടിയാണല്ലോ…പറ്റുമെങ്കിൽ എടുക്ക്….അല്ലെങ്കിൽ ഞാൻ എങ്ങനെയെങ്കിലും പൊയ്ക്കോളാം..." അവൾ പറഞ്ഞു തീരുന്നതിനു മുൻപേ അവനവളെ കൈയ്യിൽ എടുത്തിരുന്നു… അവളിൽ ഒരു പുഞ്ചിരി വിരിന്നു… ഒരിക്കലും തന്റെ ജീവിതത്തിൽ തനിക്ക് നേടാൻ പറ്റില്ലെന്ന് ഉറപ്പിച്ചതായിരുന്നു… പക്ഷേ താനിന്ന് അവന്റെ കൈകളിൽ ആണെന്ന് ഓർത്തായിരുന്നു ആ പുഞ്ചിരി… കുറച്ചു മുന്നോട്ട് നടന്നതും അവൻ അവളെ ഇറക്കി നിർത്തി..

പതിയെ പതിയെ അടുത്തുള്ള മരത്തിലും മറ്റും പിടിച്ചു കൊണ്ട് അവളും അവളുടെ കൂടെ അവനും മുന്നോട്ട് നടന്നു… മുന്നിൽ ഉയർന്നു നിൽക്കുന്ന അഗ്നി ഹോത്രി ബംഗ്ലാവിനെ തന്നെ നോക്കി നിന്ന ബാക്കിയുള്ളവർ ഹയാസും ജഹാനാരയും കൂടെ വന്നതും അകത്തേക്ക് കയറി.. ആ ബംഗ്ലാവിന്റെ മുറ്റത്താകെ നീലയും ചുവപ്പും ശലഭങ്ങളുടെ ചിറകുകൾ പരന്നു കിടക്കുന്നുണ്ടായിരുന്നു.. അങ്ങിങായി മനുഷ്യരുടെ അസ്തിയുടെ ഭാഗങ്ങളും..ലക്കിയും ദൗലയും മുന്നോട്ട് നടക്കാൻ ശ്രമിച്ചെങ്കിലും നിലത്തുള്ള തടസങ്ങൾ കാരണം അവർക്ക് മുന്നോട്ട് നടക്കാൻ കഴിഞ്ഞിരുന്നില്ല…അത് തിരിച്ചറിഞ്ഞെന്ന വണ്ണം ഒരു കാറ്റ് ആഞ്ഞു വീശി… ആ കാറ്റിൽ എല്ലാം തടസങ്ങളും പറന്നു ഒരു ഭാഗത്തേക്കായി.. അവരേ സ്വീകരിക്കാൻ വേണ്ടിയെന്നോനാം..ആ ബംഗ്ലാവിന്റെ ഏതോ ഒരു മൂലയിൽ നിന്നൊരു മനോഹര ഗീതം കെട്ടു.. ആരോ നൃത്തം കളിക്കുന്നത് പോലെ ചിലങ്കയുടെ ശബ്ദം അവരുടെ ചെവിയിൽ അലയടിച്ചു കെട്ടു… അവിടെയുള്ള വിളക്കുകൾ തനിയെ ആളി കത്തി.. അവരേവരും പരസ്പരം നോക്കിയ ശേഷം അകത്തു കയറി… ആ ഗീതം അപ്പോഴും എവിടെ നിന്നോ കേൾക്കുന്നുണ്ടായിരുന്നു… അതിന്റെ ഹാളിൽ എത്തിയപ്പോൾ അവരത് കണ്ടു… നുസ്രത്തിന്റെ അസ്ഥി..!!

അതിന് ചുറ്റും പറന്നു കളിക്കുന്ന ആ ശലഭത്തെ ഒന്ന് നോക്കിയ ശേഷം ആഹി അങ്ങോട്ട് നടന്നു.. അവന്റെ കൂടെ അമയ്‌നും ഉണ്ടായിരുന്നു.. "ഉമ്മാ…." ഇടരുന്ന ശബ്ദത്തോടെ അവനത് വിളിക്കുമ്പോൾ അമയ്നിന്റെ മനസ്സിലേക്ക് സ്വന്തം വയറിൽ തൊട്ട് ആദം എന്ന് വിളിക്കുന്ന ഖിസ്മത്തിന്റെ മുഖം ഓടിയെത്തി.. "ആദം…" വീണ്ടും എവിടെ നിന്നോ ആ ശബ്ദം കേട്ടതും അയാൾ ചുറ്റും നോക്കി… "നിങ്ങളാരെങ്കിലും ആ ശബ്ദം കേട്ടോ…??" "ഇല്ലാ…" ആഹിയുടെ മറുപടി കേട്ട അയാൾ വീണ്ടും ചുറ്റും നോക്കി..എല്ലാം തന്റെ വെറും തോന്നൽ മാത്രമാണെന്ന് തിരിച്ചറിഞ്ഞ അയാളുടെ കണ്ണുകൾ നിറഞ്ഞു… ഒരല്പം നേരെ തന്റെ സ്വന്തം മാതാവിന്റെ അസ്ഥിക്ക് അടുത്തിരുന്ന ശേഷം തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു ആഹി ബാക്കിയുള്ളവരുടെ കൂടെ ബംഗ്ലാവ് കാണാൻ ഇറങ്ങി… അപ്പോഴും അമയ്ൻ അവിടെ നിന്ന് അനങ്ങിയിരുന്നില്ല.. അവളുടെ അസ്ഥിയിലേക്ക് തന്നെ നോക്കിയിരുന്നു… ഇടക്കെപ്പോയോ ദൂരേക്ക് പറന്നു പോയ ഉണങ്ങിയ പൂക്കളുടെ ഇതളുകൾ കണ്ടതും അയാൾ ആ പൂക്കൾ എടുത്തു ആ അസ്തിയുടെ കൈയുടെ ഭാഗത്തു വെച്ചു.. എന്തെല്ലാമോ അയാളുടെ ചുണ്ടുകൾ മൊഴിയുന്നുണ്ടായിരുന്നു… അവരൊരു പക്ഷേ തങ്ങളുടെ പ്രണയം കൈമാറുകയാവാം…!!

അവിടത്തെ ഓരോ കാഴ്ചകളും നോക്കി കണ്ട് ശേഷം ബാക്കിയുള്ളവരെല്ലാം ഹാളിലേക്ക് തിരികെയെത്തി.. "സമയം ഒരുപാട് ആയി നമുക്ക് ഹോത്രി മാണിക്യം ഉള്ള സ്ഥലത്തേക്ക് പോവേണ്ടതാ…" ആഹി പറഞ്ഞതും എല്ലാവരും പുറത്തേക്കിറങ്ങി.. "ഉപ്പാ നിങ്ങൾ വരുന്നില്ലേ..". തന്റെ പ്രണയമായിരുന്നവളുടെ അസ്ഥിയിലേക്ക് തന്നെ ഒരു തരം നിർവികാരതയോടെ നോക്കി നിൽക്കുന്ന അമയ്നിനോട് ആഹി ചോദിച്ചതും അയാൾ മിഴികൾ ഉയർത്തി അവനെ നോക്കി… "ഇല്ലാ… എനിക്ക് ഇവളുടെ അടുത്തിരിക്കണം.." തികച്ചും ശാന്തമായിരുന്നു അയാളുടെ മറുപടി… "ഞങ്ങൾ ഇറങ്ങട്ടെ.. നിങ്ങളും വേഗം തന്നെ അങ്ങോട്ട് വരണേ…" അവൻ പറഞ്ഞതിന് അയാൾ മറുപടി ഒന്നും പറഞ്ഞില്ല.. ഒരല്പം നേരം അവളുടെ അസ്ഥിയിലേക്ക് തന്നെ നോക്കി നിൽക്കേ അയാളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. അയാൾ തന്റെ കണ്ണുകൾ അടച്ച ശേഷം ആ അസ്തിയുടെ കൈ ഭാഗം മുറുകെ അടച്ചു… അപ്പോഴും അയാളുടെ ചുണ്ടിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു… അയാളുടെ ചുണ്ടുകൾ ഇടക്കെന്തെല്ലാമോ മൊഴിയുന്നുണ്ടായിരുന്നു… എവിടെ നിന്നോ വീണ്ടും ആ ഗീതം അവറുടെ കാധുക്കളെ വന്നു തഴുകി പോയി… അമയ്നിനെ ഒന്ന് നോക്കിയ ശേഷം ആഹിയും പുറത്തിറങ്ങി ബാക്കിയുള്ളവരുടെ കൂടെ മാളുവിന്റെ ഡയറിയിൽ നിന്ന് കിട്ടിയ ഹോത്രി മാണിക്യം ഉള്ള സ്ഥലത്തിന്റെ റൂട്ട് വെച്ച് ആ സ്ഥലത്തേക്ക് പോയി…

കാട് പിടിച്ച ആ ഗുഹയ്ക്കരികിലൂടെ നാഗങ്ങൾ ഇയയുന്നുണ്ടായിരുന്നു.. ആ ഗുഹയ്ക്ക് ചുറ്റും ഉണ്ടായിരുന്നു ശലഭങ്ങൾ അവരെ സ്വീകരിക്കാൻ എന്നവണം അണി നിരന്നു.. പരസ്പരം കൈകൾ മുറുകെ പിടിച്ചു കൊണ്ട് ലക്കിയും ദൗലയും ഓരോ പാടിയും വെച്ചു.. ആ ഗുഹയെ ആവരണം ചെയ്തിരുന്ന കാട്ട് വള്ളികൾ സ്വയം മാറി നിന്നു…ലൈത് ഫോണിൽ ഫ്ലാഷ് ഓൺ ചെയ്തു… അവരെല്ലാവരും ചുറ്റും നോക്കുന്നുണ്ടായിരുന്നു… ആ ഗുഹയ്ക്കുള്ളിലെ ഓരോ കാഴ്ചകളും അവരെ അത്ഭുതപ്പെടുത്തി.. ഏറ്റവും അവസാനമായി വെട്ടി തിളങ്ങുന്ന ആ രത്നത്തിൽ ഏവരുടെയും കണ്ണുകൾ ഉടക്കി.. ആ രത്നത്തിന്റെ പകുതി ഭാഗം നീലയും മറുഭാഗം മറ്റൊരു നിറവുമായിരുന്നു.. ആ ഇരുട്ടിലും ആ രത്നം വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു.. ഒരുപക്ഷെ അതിന്റെ ഉടമസ്ഥർ അതിനെ തേടി വന്നത് കൊണ്ടാവാം… ആ ഇരുട്ടിനെ പോലും തോൽപ്പിച്ചു കൊണ്ടത് തിളങ്ങുന്നത്…!!! "ഹോത്രി മാണിക്യം..!!" ഏവരുടെയും ചുണ്ടുകൾ മൊഴിഞ്ഞു.. ലക്കിയും ദൗലയും കൂടെ അതിന്റെ അടുത്തേക്ക് നടന്നു.. "ലക്കീ നീ പോയിട്ട് കാര്യമില്ല.. സാധാരണ സ്ഥലങ്ങളിൽ നിന്ന് ഏത് റെഗുലേക്കും ഈ മാണിക്യം എടുക്കാം.. പക്ഷേ ഈ ഗുഹ ഈ മാണിക്യത്തിന്റെ യദാർത്ഥ സ്ഥാനമാണ് ഇവിടുന്ന് എടുക്കണമെങ്കിൽ അതിനായി നിയോഗിക്കപ്പെട്ട എല്ലാവരും വേണം…" അതും പറഞ്ഞു കൊണ്ട് ലൈത് എലയെയും എടുത്തു അങ്ങോട്ട് പോയി… ജഹാനാരയും ആഹിയും ലക്കിയും ലൈത്തും..

കൂടെ ടെ എലയുടെ കൈ ലൈത് അതിന്റെ മുകളിൽ വെക്കുകയും ചെയ്തു.. ദൗല എല്ലാവരെയും നോക്കി… "നീ എന്താ നിന്റെ കൈ വെക്കാത്തത്…" ലൈതിൻറെ ചോദ്യം കേട്ടപ്പോൾ ദൗലയും കൂടെ കൈ വെച്ചു… പെട്ടെന്ന് ഡൗലയിലേക്ക് ഒരു ശക്തി പ്രവേശിച്ചു… അവൾക് നീല ചിറകുകൾ വന്നു… അവളുടെ നീല കണ്ണുകൾ ഒന്ന് കൂടെ തിളങ്ങി..അവളുടെ മുഖത്തിന്റെ പകുതി ഭാഗത്തിലേക്ക് പൊള്ളിയതിന്റെ പാടുകൾ വ്യാപിച്ചു.. "മിയയുടെ ആത്മാവ്…!!" ലൈത്തിന്റെ ചുണ്ടുകൾ മൊഴിഞ്ഞിരുന്നു.. എല്ലാവരുടെയും കൈ വെച്ചപ്പോൾ ആ മാണിക്യം ആ സ്ഥാനത് നിന്ന് ലക്കിയുടെ കൈകളിലേക്ക് ഇളകി വന്നു… പെട്ടെന്ന് ലക്കിക്കും നീല ചിറകുകൾ വന്നു… അവളൊരു തരം അത്ഭുതത്തോടെ തന്റെ ചിറകുകൾ നോക്കി… അവൾ തന്റെ കൈകൾ ഉയർത്തിയതും.. നീല നിറമുള്ള ഒരു ശക്തി ഉയർന്നു ആ ഗുഹയിൽ പതിച്ചു..ആ ഗുഹയുടെ ഒരു ഭാഗം നിലത്തേക്ക് അടർന്നു വീണു.. ലക്കിക്ക് അവളെ തന്നെ വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല… സത്യത്തിൽ ആ നിമിഷമായിരുന്നു അവൾ താൻ കേട്ടതെല്ലാം സത്യമാണെന്ന് വിശ്വസിച്ചത്.. പകൽ പോലെ വ്യക്തമായൊരു സത്യമായിരുന്നു തിതലീ കുടുംബവും അവിടെ ഉള്ളവരുടെ ശക്തിയും.. "എനിക്കെന്റെ ശക്തി കിട്ടി.."

സന്തോഷത്തോടെ ഹോത്രീ മാണിക്യം മുറുകെ പിടിച്ചു കൊണ്ട് ലക്കിയത് പറഞ്ഞു തീരുന്നതിനു മുൻപേ ദൗല "ആാാ" എന്ന് അലറി വിളിച്ചു കൊണ്ട് നിലത്തേക്ക് ബോധം മറഞ്ഞു വീണിരുന്നു.. അവളിൽ ഉണ്ടായിരുന്ന മിയയുടെ ആത്മാവ് അപ്രത്യക്ഷമായി... "ദൗലാ…" വെപ്രാളത്തോടെ വിളിച്ചു കൊണ്ട് ലൈത് അവളെ പിടിച്ചുയർത്തി തട്ടി വിളിച്ചു..അവന്റെ കണ്ണുകൾ എന്ത് കൊണ്ടോ നിറഞ്ഞിരുന്നു... "ആഹ്.. തല വേദനിക്കുന്നു.." ഒരല്പ നേരത്തിനു ശേഷം കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് ദൗല പറഞ്ഞതും ലൈത് ആശ്വാസത്തോടെ അവളെ ചേർത്ത് വെച്ച്.. "ഹോത്രീ മാണിക്യം എടുത്തോ..??" ഡൗലയിൽ നിന്നുള്ള ചോദ്യം കേട്ടപ്പോൾ തന്നെ അൽപം മുൻപുള്ള കാര്യങ്ങൾ അവളുടെ ഓർമയിൽ ഇല്ലെന്ന് അവർക്ക് മനസ്സിലായിരുന്നു.. അവർ നടന്നതെല്ലാം പറഞ്ഞു കൊടുത്തു… അത്‌ കേൾക്കേ അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു… "വാ ഏറ്റവും പെട്ടെന്ന് തന്നെ ഈ ശക്തി കൊണ്ട് അവരെ കീയടക്കണം.. എന്റെ ഇത്താനെ കൊന്നവരെ നമുക്കെല്ലാവർക്കും ചേർന്ന് കൊന്ന് കളയണം.." ജഹനാരാ പറഞ്ഞതും ലക്കിയും ലൈത്തും പരസ്പരം നോക്കി അവരിലൊരു പുഞ്ചിരി വിരിഞ്ഞു.. "അതിന് മുൻപേ ഞങ്ങള്ക്ക് വേറെയൊരു പണിയുണ്ട്…" "എന്ത് പണി…" "ഞങ്ങളെ കാത്തിരിക്കുന്ന ഞങ്ങളുടെ റാണിയെ തേടി പോവണം..…"

ഇരുവരും അത്‌ പറഞ്ഞത് ഒരേ സ്വരത്തിൽ ആയിരുന്നു… "ആരാ നിങ്ങടെ റാണി…" "ഞങ്ങളുടെ ഉമ്മാ… ഓരോ ദിവസവും പ്രതീക്ഷയോടെ തന്റെ കൊച്ചു മാലാഖമാരെ കാത്തിരിക്കുന്ന ഞങ്ങളുടെ ഉമ്മാ… ഉള്ളിൽ മാതൃത്വം എന്നതിന്റെ അംശം ഉള്ളത് കൊണ്ട് മാത്രം ഇന്നും പ്രതീക്ഷയോടെ ജീവിക്കുന്ന ഒരു സ്ത്രീ…." ഒരേ സ്വരത്തിൽ അത്‌ പറയുമ്പോൾ ഇരുവരിലെയും പുഞ്ചിരി ഒരു പോലെയായിരുന്നു… _____•🦋•______ കവാടം തുറക്കുന്നതിന്റെ ആരോചകമായ ആ ശബ്ദം അവളിൽ ഉണർത്തിയിരുന്നത് സന്തോഷമായിരുന്നു.. വല്ലാത്തൊരു പുഞ്ചിരിയോടെ കാലിലെ ചങ്ങലയെ പോലും വക വെയ്ക്കാതെ അവൾ ആ വിടവിന്റെ അടുത്തേക്ക് ഓടി.. അയാൾ അവളെ തന്നെ നോക്കി നിന്നു… അപ്പോഴും അവരിൽ പ്രതീക്ഷയായിരുന്നു.. "സാജിതാ…" അയാളുടെ വിളിക്കൊന്നും അവൾ മറുപടി പറഞ്ഞില്ല.. അവൾ തന്റെ കണ്ണുകളാൽ സൂക്ഷ്മമം ആ വിടവിലൂടെ കവാടത്തിന്റെ ഭാഗത്തേക്ക് നോക്കുകയായിരുന്നു.. അവൾ കാലുകൾ ഏന്തിയപ്പോൾ കാലിലെ ചങ്ങല ഒന്ന് കൂടെ മുറുകി ആ കാലുകളിൽ നിന്ന് രക്തം പൊടിഞ്ഞു…

എന്നത്തേയും പോലെ അവളിലെ പ്രതീക്ഷ അസ്‌തമിക്കും എന്ന് പ്രതീക്ഷിച്ച അയാളെ ഞെട്ടിച്ചു കൊണ്ടായിരുന്നു അവളിൽ മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞത്… "അതെ അവർ വന്നിരിക്കുന്നു.. എന്റെ മകളും മകനും വന്നിരിക്കുന്നു…" പുഞ്ചിരിയോടെ കവാടം തള്ളി തുറന്നു അകത്തു കയറുന്ന ലൈത്തിനെയും ലക്കിയെയും നോക്കി കൊണ്ട് സാജിതയുടെ വരണ്ട ചുണ്ടുകൾ മൊഴിഞ്ഞു… ഒരു ഭ്രാന്തിയെ പോലെയവൾ ചുറ്റും ഓടി കളിച്ചു… അയാൾക്ത് കണ്ടപ്പോൾ ഓർമ വന്നിരുന്നത് മത്സരത്തിൽ വിജയിച്ച ഒരു കൊച്ചു കുട്ടിയെ ആയിരുന്നു… അവളും വിജയിച്ചത് തന്നെയാണല്ലോ.. ഒരമ്മയെന്ന നിലയിൽ.. ഒരു സ്ത്രീയെന്ന നിലയിൽ.. അവൾ വിജയിച്ചിരിക്കുകയാണ്…!! വർഷങ്ങളായി എണ്ണി തിട്ടപ്പെടുത്തിയ ദിനങ്ങൾ അവൾ മറക്കും വിധം ആ ദിനം വന്നെത്തിയിരിക്കുകയാണ്..!! അവൾ താനിരിക്കാറുള്ള മൂലയിലുള്ള പൊടികൾ തട്ടി.. ആ ചുവരിൽ അവൾ തന്റെ നഖം കൊണ്ട് കൊത്തി വെച്ച എന്തോ ഒന്നിൽ അയാളുടെ കണ്ണുകൾ ഉടക്കി......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story