🦋 THE TITALEE OF LOVE🦋: ഭാഗം 77

the titalee of love

രചന: സൽവ

 ഹലോ ഈ കഥയിൽ ഒരു ലോജിക് മിസ്റ്റേക്ക് വരും.. എലാ എന്ന കഥാപാത്രത്തെ ഞാൻ ആത്മാവ് ആയിട്ടാണ് ആദ്യത്തെ ഭാഗങ്ങളിൽ കൊണ്ട് വന്നത്.. ആദ്യ പത്തു ഭാഗങ്ങളിൽ അവൾക് പല ശക്തികൾ ഉള്ളതായിട്ടും പറയുന്നുണ്ട്.. പക്ഷേ നമ്മുടെ എലമോളെ കൊല്ലാൻ എനിക്ക് തോന്നിയില്ല.. അതോണ്ട് ആ ഭാഗത്തു ചെറിയ ഒരു പ്രശ്നം ഉണ്ടാവും.. ______🦋 ."നീ പറഞ്ഞത് ശെരിയാ അവൾ ഞമ്മളെ ക്ഷണിച്ചത് അന്ത്യത്തിലേക്കാ… പക്ഷേ അതവളുടേത് ആണെന്ന് മാത്രം.. അവൾ കളിച്ചത് ആരോടാണെന്ന് അവൾ കാണാൻ പോവുന്നെ ഉള്ളു…" ചുണ്ടിൽ വിരിഞ്ഞ ഗൂഢമായ ചിരിയോടെ ആഹിയും ലൈത്തും ഒരേ സ്വരത്തിൽ മൊഴിഞ്ഞു…. അവൾ തന്ന സ്ഥലത്തേക്ക് അവർ യാത്ര തിരിച്ചു.. അവസാനം അവർ വിജനമായൊരു സ്ഥലത്ത് ആ കോട്ടേസ് കണ്ടെത്തി..അവരെല്ലാവരും കൂടെ ആ കോട്ടേസിന്റെ പടികൾ കയറി.. ലക്കിയിലും ഡൗലയിലും ഒരല്പം ഭയമുണ്ടായിരുന്നെങ്കിലും ജഹാനാരയിൽ വല്ലാത്തൊരു പുഞ്ചിരി ആയിരുന്നു. സത്യങ്ങൾ എല്ലാം പുറത്ത് വരാൻ പോവുന്നതോർത്തു അവളിൽ ആഹ്ലാദം നിറഞ്ഞു.. .ലൈത് അടഞ്ഞു കിടക്കുന്ന വാതിൽ തള്ളി തുറന്നു ചുറ്റും നോക്കി.. ആ മുറിയിൽ അങ്ങിങായി മെഴുക് തിരികൾ കത്തിച്ചു വെച്ചിരുന്നു..

ആ മെഴുക് തിരി നാളങ്ങളുടെ അരണ്ട വെളിച്ചത്തിൽ അവർക്ക് ആരുടെയൊക്കെയോ മുഖത്തിന്റെ ചില ഭാഗങ്ങൾ കാണമായിരുന്നെങ്കിലും അവരുടെയൊന്നും മുഖം വ്യക്തമായിരുന്നില്ല.. ആഹിയും ലൈത്തും കൂടെ കുറച്ചു കൂടെ മുന്നോട്ട് നടന്നു.. പെട്ടെന്ന് ആ മുറിയിൽ വെളിച്ചം പരന്നു… അവരെവരും ചുറ്റും നോക്കി… മെഴുക് തിരിയുടെ വെളിച്ചത്തിൽ തങ്ങൾ നേരത്തെ കണ്ട ആളുകൾ ആരാണെന്ന് തിരിച്ചറിഞ്ഞതും അവർ ഞെട്ടലോടെ പരസ്പരം നോക്കി… "നുസ്രത് ഭീഗവും ഫെർനാന്റസ് ജോണും എങ്ങനെ ഇവിടെയെത്തി…" കസേരയിൽ കെട്ടിയിട്ട അവസ്ഥയിലുള്ള നുസ്രത്തിനെയും ഫെർണാനെസിനെയും നോക്കി കൊണ്ട് ദൗല ചോദിച്ചു.. നുസ്രത് കെട്ടയിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു… "ഓഹ്… ഈ പ്ലാൻ നിങ്ങൾ കുടുംബം മുഴുവനായിട്ട് ഉണ്ടാക്കിയതോ.. അല്ലെങ്കിൽ നിങ്ങടെ മകൾ നിങ്ങളെ ചതിച്ചതോ.." ലൈത് പുച്ഛത്തോടെ നുസ്രത്തിനെയും ഫെർണാനെസിനെയും നോക്കി ചോദിച്ചു… അവരൊന്നും മറുപടി പറഞ്ഞില്ലായിരുന്നു. "ഏതായാലും നിങ്ങടെ പൊന്നാര മോൾ ഈ ചെയ്തത് വളരെ നന്നായി.. അല്ലെങ്കിൽ അവളെ കൊന്ന ശേഷം നിങ്ങളെ തിരഞ്ഞു ഞങ്ങൾ പോവേണ്ടി വന്നേനെ.. ഇതിപ്പോൾ എല്ലാവരും ഒരു കുടക്കീഴിൽ ആയല്ലോ…" ആഹി അവരെ നോക്കി പറഞ്ഞതും നുസ്രത് അവനെയൊന്ന് നോക്കുക മാത്രം ചെയ്തു… "അവൾ എല്ലാവരെയും ചതിക്കുകയായിരുന്നു.. അവൾക് നീയെന്നാൽ ഭ്രാന്താ.. നിനക്ക് വേണ്ടി അവളാരെയും കൊല്ലും…"

ഫെർനാന്റസ് പറഞ്ഞതും ആഹിയൊന്ന് പുച്ഛിച്ചു.. "ഇത് ഞാൻ കേൾക്കാൻ തുടങ്ങിയിട്ട് ഒരുപാടായി.. എവിടെ നിങ്ങടെ മകൾ.. ആ വിശ്വ മുഖം കാണാൻ ഞങ്ങൾ ഒരുപാടായി കാത്തിരിക്കുന്നു.." ആഹി പറഞ്ഞതും നുസ്രത്തിൽ ഒരു പുച്ഛം വിരിഞ്ഞു.. "ഇന്ന് വരേ നിങ്ങൾ അവളെ കണ്ടിട്ടുണ്ട്.." നുസ്രത് അവനെ നോക്കി പറഞ്ഞു.. " ഇപ്പോൾ അവൾ എവിടെ…." ആഹി ശബ്ദത്തിൽ ചോദിച്ചു.. "ഞാൻ ഇവിടെയുണ്ട്…." അങ്ങനെയൊരു ശബ്ദം കേട്ടതും അവർ ചുറ്റും നോക്കി… "അവിടെയൊന്നും നോക്കിയിട്ട് കാര്യമില്ല...നോക്കേണ്ട.. ചുവരിലേക്ക് നോക്ക്.." വീണ്ടും ആ ശബ്ദം കേട്ടതും അവർ ചുവരിലേക്ക് നോക്കി ചുവരിൽ ഘടിപ്പിച്ച സ്പീക്കറിൽ നിന്നാണ് അവളുടെ ശബ്ദം എന്നവർ തിരിച്ചറിഞ്ഞു… "മറഞ്ഞു നിൽക്കാതെ മുന്നിൽ വാടി…" "മുന്നിൽ വരാൻ എനിക്കും കൊതിയാവുന്നുണ്ട്.. പക്ഷേ നിന്നെ കാണുമ്പോൾ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല.. നിന്നെ എനിക്ക് പ്രണയം കൊണ്ട് മൂടാൻ തോന്നും… ഇപ്പോൾ അതിനുള്ള ടൈം ആയില്ല.. അതോണ്ടാ ആഹീ.. ഇപ്പോൾ നീയിങ്ങനെ ഹീറ്റ് ആവല്ലേ…" സ്പീക്കറിൽ നിന്നുള്ള ശബ്ദം കെട്ട് എല്ലാവരും നോക്കിയത് ലക്കിയെ ആയിരുന്നു.. മുഖമെല്ലാം ചുവന്നു തുടുത്തു ധരിച്ചിരുന്ന വസ്ത്രത്തിൽ മുറുകെ പിടിച്ചു ദേഷ്യം തീർക്കുന്ന അവളെ കാണെ ആഹിക്ക് ചിരി വന്നിരുന്നു…

"ശോ ലക്കിമോൾ ഹീറ്റ് ആയല്ലേ… നിന്റെ ഭർത്താവ് ആണെങ്കിളും അവനെന്റെ പ്രണയമല്ലേ.. മോൾ അഡ്ജസ്റ്റ് കരോ.. ഏതായാലും ഞാൻ നിങ്ങടെ അടുത്തേക്ക് നിങ്ങടെ ദുആയെ അയക്കാം.." സ്പീക്കറിൽ നിന്ന് നൈല പറയുന്നത് കെട്ട് നുസ്രത്തിലും ഫെർണന്റെസിലും ചെറിയൊരു ഭയം കലരുന്നത് ലക്കി ശ്രദ്ധിച്ചിരുന്നു… "ആഹീ…." നിറഞ്ഞ കണ്ണോടെ ഡോർ തുറന്ന ദുആ ഓടി വന്നു ആഹിയെ വാരി പുണർന്നു… "ആഹീ… ആ ചേച്ചി ദുആമോളെ പിടിച്ചു വെച്ചു.. എന്നിട്ട് ദുആമോളെ തല്ലി.." അവൾ കൈയ്യിലുള്ള മുറിവ് കാണിച്ചു ആഹിയോട് വിതുമ്പി… "സാരല്ലാട്ടോ.. അവളെ നമ്മക്ക് കൊല്ലാം.. എന്റെ ദുആയെ വേദനിപ്പിച്ച ആരും ഈ ലോകത്തു വേണ്ടാ…" അവൻ അവളെ ആശ്വസിപ്പിച്ചോണ്ട് ചേർത്ത് നിർത്തി.. പെട്ടെന്നവന്റെ ഫോൺ റിങ് ചെയ്തതും സ്‌ക്രീനിൽ തെളിഞ്ഞു വന്ന ഇഷയുടെ പേര് കണ്ട് അവൻ കാൾ അറ്റൻഡ് ചെയ്ത് സ്പീക്കറിൽ ഇട്ടു.. "എനിക്കൊരു കാര്യം പറയാനുണ്ട് ആഹീ… ഇനിയും നിന്നോട് അത്‌ പറഞ്ഞില്ലെങ്കിൽ ഞാനത് നിന്നോട് ചെയ്യുന്ന ചതിയാ…." മറുതലക്കൽ നിന്ന് ഇഷ അത്‌ പറഞ്ഞു തീരുന്നതിനു മുൻപേ ദുആയുടെ കൈ തട്ടി ഫോൺ നിലത്തേക്ക് വീണിരുന്നു… പെട്ടെന്ന് ഡോർ വീണ്ടും ആരോ തുറക്കുന്ന ശബ്ദം കേട്ടു എല്ലാവരും തിരിഞ്ഞു നോക്കി..

ഒരു കൈക്കുഞ്ഞുമായി നിൽക്കുന്ന ആ പെൺകുട്ടിയെ കണ്ട് അവരെല്ലാം ഞെട്ടലോടെ തന്റെ മുന്നിൽ ഉള്ളവളെയും അവളെയും മാറി മാറി നോക്കി… "ദുആ…." ഞെട്ടലോടെ അവർ ആ ഡോറിന്റെ അടുത്തുള്ള പെൺകുട്ടിയെ നോക്കി മൊഴിഞ്ഞു.. അവൾ നിറഞ്ഞ കണ്ണുകളോടെ അവരെ നോക്കി.. "ഇക്കാ… ഞാനാ നിങ്ങടെ ദുആ.. " അവൾ ആഹിയെ നോക്കിയായിരുന്നു അത്‌ പറഞ്ഞത് ആഹി ഞെട്ടലോടെ തന്നോട് ചേർന്ന് നില്കുന്നവളെ നോക്കി.. " അപ്പോൾ ഇതാരാ…??" അവനത് ചോദിച്ചോണ്ട് അവളെ നോക്കിയപ്പോൾ അവൾ തല തായത്തി ആയിരുന്നു നിന്നിരുന്നത്.. "ആഹി.. ഞാൻ നിന്നോട് പറയാൻ വന്നിരുന്നത് എന്തായിരുന്നു എന്നോ.. നിന്റെ കൂടെ ദുആ എന്ന് പറഞ്ഞുള്ളത് ദുആയല്ലാ അതാണ് നൈലാ … നിങ്ങൾ തേടി നടക്കുന്ന നൈലാ ഇനാം നിങ്ങളെ ചതിച്ചു കൊണ്ട് നിങ്ങളുടെ കൂടെയുണ്ടായിരുന്നു…." നിലത്ത് വീണ ഫോണിൽ നിന്നുള്ള ഇഷയുടെ ശബ്ദം കേട്ട് ആഹി തന്റെ കൈയ്യിൽ ഉള്ള നൈലയെ പിടിച്ചു തള്ളി.. "ഡീ നീയന്ന് മരിച്ചില്ലായിരുന്നോ…." ദേഷ്യത്തിൽ എഴുന്നേറ്റ് കൊണ്ട് അതും ചോദിച്ചോണ്ട് നൈല കുഞ്ഞുമായി നിൽക്കുന്ന ദുആക്ക് നേരെ പാഞ്ഞു.. "എന്താ ഇവിടെ നടക്കുന്നത്….ദുആ എങ്ങനെ നൈലയാവും.. അങ്ങനെ ആണെങ്കിൽ നീ ഇത്രയും കാലം എവിടെയായിരുന്നു ദുആ..."

ആഹിയുടെ ചോദ്യം കേട്ടതും ദുആ നൈലയെ പുച്ഛത്തോടെ നോക്കിയ ശേഷം ആഹിയുടെ അടുത്തേക്ക് വന്നു… "മിയയെ കൊന്നത് ഞാൻ കണ്ടെന്നു ഫെർണാനെസിനും ആൾകാർക്കും വല്ലാതെ സംശയം ഉണ്ടായിരുന്നു… ഞാൻ മുഖേനെ സത്യങ്ങൾ പുറത്ത് വരുമോ എന്ന അവർ ഒരുപാട് ഭയന്നിരുന്നു… അതിനാൽ അവരെന്നെ പലപ്പോയായി കൊല്ലാൻ ശ്രമിക്കാർ ഉണ്ടായിരുന്നു… ഞാനിതൊന്നും ആരോടും പറഞ്ഞില്ല.. എങ്കിലും എന്റെ മനസ്സിൽ ഞാനെന്റെ മരണം എന്നെ ഉറപ്പിച്ചിരുന്നു… അങ്ങനെ ഇരിക്കെയാണ് ഞാൻ ഒരു കുഞ്ഞിന്റെ അമ്മയാവാൻ പോവുന്നെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്.. ഒരുതരം മരവിപ്പായിരുന്നു എനിക്ക്.. അവരെന്നെ കൊന്നാൽ കൂടെ എന്റെ കുഞ്ഞും പോവില്ലേ എന്ന ഭയം എന്നെ വന്നു പൊതിഞ്ഞു… പക്ഷേ ആ കുഞ്ഞിനെ കളയാൻ എനിക്ക് തോന്നിയില്ല… ഞാൻ ജീവിക്കുന്നിടത്തോളം കാലം ആ കുഞ്ഞും ജീവിക്കട്ടെ എന്ന് കരുതി….അഥവാ ദൈവം എനിക്ക് പത്തു മാസം ആയുസ്സ് നീട്ടി നൽകിയാലോ എന്ന് ഞാൻ പ്രതീക്ഷിച്ചു.. പക്ഷേ അഥവാ ഞാൻ മരിച്ചാൽ ഞാനും കുഞ്ഞും ഒരുമിച്ചു പോയത് അറിഞ്ഞു അമൻ ഒരുപാട് സങ്കടപ്പെടുമല്ലോ എന്ന് ചിന്തിച്ച എന്റെ ഉള്ളിൽ ഒരു പൊട്ട ബുദ്ധി തോന്നി.. ഞാൻ എന്നെ കൺസൾട് ചെയ്യുന്ന ഡോക്ടറെ പോയി കണ്ടു..

"ഞാൻ അഥവാ മരണപ്പെട്ടാൽ.. എന്റെ കുഞ്ഞിനെ ഞാൻ എന്നോ അബോർട്ട് ചെയ്തിരുന്നു എന്ന് എന്റെ ഭർത്താവിനോട് പറയണം.. ഇത്രയും കാലം കുഞ്ഞുണ്ടെന്ന് പറഞ്ഞു ഞാൻ ചതിക്കുകയായിരുന്നെന്നും പറയണം.. എന്നെ വെറുക്കും എന്നറിയാം.. എങ്കിലും എന്നെയും കുഞ്ഞിനേയും ഓർത്തു സങ്കടപ്പെടുന്നതിലും നല്ലത് എന്നെ വെറുക്കുന്നതാ.." ഞാനത് പറഞ്ഞപ്പോൾ ഡോക്ടർ ആദ്യം അംഗീകരിച്ചില്ലെങ്കിലും പിന്നീട് അംഗീകരിച്ചു..അങ്ങനെ ഞാൻ എന്റെ മരണത്തെ ഭയന്ന് ജീവിച്ചു. . അങ്ങനെയാണ് എന്നെ ഇവളുടെ ആൾ ചന്ദ്രൻ കൊല്ലാൻ നോക്കിയ ആ ദിവസം വന്നെത്തിയത്… അന്ന് യദാർത്ഥത്തിൽ എന്റെ ബോധം മറഞ്ഞിട്ടേ ഉള്ളുവായിരുന്നു..പക്ഷേ.എന്റെ ശരീരത്തിന്റെ പകുതി ഭാഗം കുഴഞ് പോയിരുന്നു… ഞാൻ പോലും കരുതിയത് ഞാൻ മരിച്ചു എന്നായിരുന്നു.. പക്ഷേ ഞാൻ വീണ്ടും കണ്ണുകൾ തുറന്നു… ആദ്യം തന്നെ കണ്ടത് എന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന അർഷാദ് ഇക്കാനെ ആയിരുന്നു.. "മോളേ നീ ഓക്കേ അല്ലെ…" അവരുടെ ആ ചോദ്യത്തെ ഒന്നും വക വെയ്ക്കാതെ ഞാൻ ചുറ്റും നോക്കി കൊണ്ടിരിക്കുകയായിരുന്നു.. എന്റെ ശരീരത്തിൽ പലയിടങ്ങളും ഡ്രസ്സ്‌ ചെയ്തിരുന്നതായി തിരിച്ചറിഞ്ഞതും ഞാൻ ഞെട്ടലോടെ അർഷാദിനെ നോക്കി…

"ഇതൊക്കെയെന്താ ഞാനെങ്ങനെയാ ഇവിടെ എത്തിയത്…" അതും ചോദിച്ചോണ്ട് ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും എനിക്കത് സാധിച്ചില്ല.. "മോളേ ഇത് ഹോസ്പിറ്റലിൽ ആണ്..ഏകദേശം രണ്ടാഴ്ച മുൻപ് രാത്രി ഞാൻ ആഹിയെ കാണാൻ പോവുമ്പോൾ ആയിരുന്നു വഴി അരികിൽ ഒരു പുല്ലിന്റെ അടുത്ത് കൂടെ രക്തം ഒഴുകുന്നത് കണ്ടത്.. ഞാൻ പോയപ്പോൾ കണ്ടത് മുഖമെല്ലാം രക്തം പറ്റി പിടിച്ചു കിടക്കുന്ന നിന്റെ ശരീരം ആണ്.. നിന്നിൽ ജീവന്റെ തുടിപ്പുണ്ടെന്നുള്ളത് തിരിച്ചറിഞ്ഞസ്തും ഞാൻ വേഗത്തിൽ നിന്നെയും കൊണ്ട് അടുത്തുള്ള ആശുപത്രിയിലേക്ക് പോയി.. അവിടെന്ന് നിനക്ക് ആവശ്യമുള്ള ചികിത്സ ചെയ്ത ശേഷം നിന്നെ നേരെ ഇങ്ങോട്ട് കൊണ്ട് വന്നു...നിന്നെ ഹൈദരാബാദിൽ ഇനിയും നിർത്തിയാൽ നിന്റെ ജീവന് ആപത്ത് ആവുമോ എന്ന് ഞാൻ ഭയന്നിരുന്നു… അത്‌ കൊണ്ടാ ഇങ്ങോട്ട് മാറ്റിയത്.." അവരത് പറഞ്ഞു തീർന്നപ്പോൾ ഞാനൊന്നും പറഞ്ഞില്ല.. എങ്കിലും കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ കവിളിനെ തലോടി പോവുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു... പെട്ടെന്നെന്തോ ഓർമ വന്നത് പോലെ ഞാനെന്റെ കുഞ്ഞിനെ തേടി എന്റെ വയറിലേക്ക് നോക്കി..എന്റെ വയറ് വീർത്തിട്ടല്ലെന്നും അത്‌ സാധാരണ പോലെയാണെന്നും കണ്ട് ഞാൻ ഞെട്ടി പോയിരുന്നു…

"ഏ.. എന്റെ കുഞ്ഞേവിടെ… കുഞ്ഞു മരിച്ചു പോയോ.." എന്റെ ശബ്ദം അത്രയും ഇടരുന്നത് ആദ്യമായിട്ട് ആയിരിക്കും.. കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞു… അർഷാദ് ഒരു മുറിയിലേക്ക് ഓടി ചെന്നു എന്തോ എടുത്തു വന്നു.. ഞാൻ മിഴികൾ ഉയർത്തു അദ്ദേഹത്തിന്റെ കൈകളിലേക്ക് നോക്കി.. കുഞ്ഞി കൈകൽ ഇളക്കുന്ന സാധാരണയിലും ചെറിയ ആ കുഞ്ഞിനെ കാണെ എന്റെ കണ്ണുകളിൽ സന്തോഷം നിറഞ്ഞു… "ഇതെന്റെ കുഞ്ഞാണോ…??" അത്‌ ചോദിക്കുമ്പോൾ എന്നിൽ വിറയൽ കലർന്നിരുന്നു.. അഥവാ ഉത്തരം അല്ലെന്ന് ആണെങ്കിൽ ഞാൻ തകർന്നു പോവുമായിരുന്നു… "അതെ മോളേ… മോൾക് ആക്‌സിഡന്റ് പറ്റിയപ്പോൾ കുഞ്ഞിനും ചെറിയ എന്തോ പരിക്ക് പറ്റിയിരുന്നു… അത്‌ കൊണ്ട് തന്നെ വേഗം തന്നെ കുഞ്ഞിനെ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുക്കണം എന്ന് പറഞ്ഞു.." അവരത്തും പറഞ്ഞു ആ കുഞ്ഞിനെ എന്റെ അടുത്ത് കിടത്തി.. പിന്നീട് എന്റെ ഓരോ കാര്യങ്ങളും നോക്കിയിരുന്നത് അർഷാദിക്കാ ആയിരുന്നു.. "എനിക്ക് നിന്നെ കാണുമ്പോൾ മിയയെ ഓർമ വരും.. നിന്റെ പേരിന്റെ കൂടെയും മിയാ എന്നില്ലേ… നിന്നെ ഞാൻ മിയാ എന്ന് വിളിച്ചോട്ടെ.." അതിന് ഞാൻ സമ്മതം കൊടുത്തു… അങ്ങനെ ഞാൻ അവരുടെ മിയയായി മാറി..

എന്റെ കുഞ്ഞിന് ഞാൻ തന്നെ ബാർബി ബോയ് എന്ന് പേരിട്ടു.. തുടർച്ചയായി ഫിസിയോ തെറാപ്പിയിലൂടെ എന്താ ശരീരത്തിന്റെ തളർന്ന ഭാഗം ശെരിയായി.. അങ്ങനെ ഇരിക്കെയാണ് ഞാനൊരിക്കൽ ലക്കിയെ ആരോ കൊല്ലാൻ വരുന്നത് സ്വപ്നം കണ്ടത്.. വെറുമൊരു സ്വപ്നം ആയിരുന്നെങ്കിലും അതെന്നിൽ ഭയം നിറച്ചു… അത്‌ തന്നെ ചിന്തിച്ച എന്റെ മനോനില തെറ്റി.. ഞാനൊരു ഭ്രാന്തിയായി മാറി..അന്നും എന്നെ നോക്കിയത് അർഷാദ് ആയിരുന്നു… ഏകദേശം ഒരാഴ്ച മുൻപാണ് എനിക്കെന്റെ യദാർത്ഥ ബോധം വീണ്ടും കിട്ടിയത് പോലും.. പിന്നെയൊന്നും നോക്കാതെ ഞാനെന്റെ കുഞ്ഞിനേയും കൊണ്ട് ലൈത്തിക്കാന്റെ വീട്ടിലേക്ക് പോയി.. അവിടെന്ന് നിങ്ങൾ അവിടെ ഇല്ലെന്ന് അറിഞ്ഞു… പിന്നീടാണ് നിങ്ങളുടെ ലൊക്കേഷൻ വെച്ച് ഇവിടെ എത്തിയത്.. അപ്പോഴാണ് ഇത്രയും കാലം ഒരുവൾ ഞാനാണെന്ന് പറഞ്ഞു നിങ്ങളെ ചതിച്ചത് ഞാൻ അറിയുന്നത് തന്നെ… " അതും പറഞ്ഞു കൊണ്ട് യദാർത്ഥ ദുആ ആഹിയെ വാരി പുണർന്ന ശേഷം ലക്കിയെ പോയി കെട്ടിപിടിച്ചു.. ഏറ്റവും അവസാനമായി അവളെ തന്നെ നോക്കി മങ്ങിയ ചിരിയോടെ നിൽക്കുന്ന അമനിനെ കണ്ടതും അവൾ കുഞ്ഞിനേയും കൊണ്ട് അവന്റെ അടുത്ത് പോയി… അവന്റെ കണ്ണുകളും നിറഞ്ഞു വന്നിരുന്നു… "ദേ ബേബി നിന്റെ ഒർജിനൽ പപ്പ കരയുന്നു..ഇനി മമ്മ പോയ സമയം വല്ല പെൺകുട്ടിയെയും വളച്ചിട്ട് ഇനി ഇപ്പോൾ അവളെ എന്താകും എന്നോർത്താണോ നിന്റെ പപ്പ കരയുന്നെ എന്ന് എനിക്ക് നല്ല ഡൌട്ട് ഉണ്ട്…"

മുഖത്തൊരു കൃത്തിമ ചിരിയോടെ അത്‌ പറയുമ്പോഴും അവളുടെ ശബ്ദം ഇടറിയിരുന്നു... അവൻ ആദ്യം ആ കുഞ്ഞിനെ കൈയ്യിൽ എടുത്ത ശേഷം അവളെയും വാരി പുണർന്നു പൊട്ടി കരഞ്ഞു… ഇതൊന്നും കണ്ട് യാതൊരു കൂസലും ഇല്ലാതെ എഴുന്നേറ്റ് ഒരു ചെയറിലേക്ക് ഇരുന്ന് കാലിൽ കാൽ കയറ്റി ഇരിക്കുന്ന നൈലയിലേക്ക് എല്ലാവരുടെയും കണ്ണുകൾ നീണ്ടു.. "ഡീ നീയാണോ നൈലാ… എന്തിനായിരുന്നെടി നീ ഈ അഭിനയം ഒക്കെ കാണിച്ചു വെച്ചത്.." ആഹി അവൾക് നേരെ പാഞ്ഞെടുത്തു… "ഇതെന്ത് ചോദ്യമാ ഡിയർ.. ഞാനിതെല്ലാം ചെയ്യുന്നത് നിനക്ക് വേണ്ടിയാണെന്ന് എല്ലാവർക്കും അറിയുന്നതല്ലേ.. അതെ ഞാൻ തന്നെയാണ് നൈലാ… ദുആയായി നിങ്ങളെ ചതിച്ചത് ഞാനാ.. ദുആയെ കൊല്ലുന്നത് കൊണ്ട് എനിക്കൊരു ലക്ഷ്യം കൂടെ ഉണ്ടായിരുന്നു… അവളെ കൊന്നെന്ന് ഞങ്ങൾ കരുതിയ ശേഷം അവളെ എടുത്തു മാറ്റി അവളുടെ സ്ഥാനത് ഞാൻ കിടന്ന്.. മുഖത്ത് മുഴുവൻ മുറിവുള്ളത് പോലെ മേക്കപ്പ് ചെയ്തു… ഈ നഗരത്തിലെ എല്ലാ ആശുപത്രിയിലും എന്റെ ആൾകാർ ഉണ്ടായിരുന്നു.. ഞാൻ ദുആയാണെന്ന് കരുതി ഇവരെന്നെ കൊണ്ട് പോയ ആശുപത്രിയിലും എന്റെ ആൾ ഒരു ഡോക്ടർ ഉണ്ടായിരുന്നു… അയാൾ നിന്റെ ഫാമിലിയെ ഞാനാണ് ദുആയെന്നും മുഖം പ്ലാസ്റ്റിക് സർജറി ചെയ്‌തെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.. പിന്നീട് ഒരു ഭ്രാന്തിയെ പോലെ ഞാൻ അഭിനയിച്ചു.. എന്റെ ആവശ്യങ്ങളെല്ലാം ആരും കാണാതെ ഞാൻ നടത്തുമായിരുന്നു.. ഇഷയെ ഞാൻ അടക്കി നിർത്തി..

പിന്നീട് ഞാൻ നിന്നെ കാത്തിരുന്നതായിരുന്നു.. എങ്കിലും നീ വന്നാൽ എന്നെ തരിച്ചറിയുമോ എന്ന് ഭയം ഉണ്ടായിരുന്നു… പക്ഷേ നിനക്കും അത്‌ കഴിഞ്ഞില്ല… നിന്നിൽ നിന്ന് ഞാൻ ആഗ്രഹിച്ച പോലെ നീ എന്നെ ചേർത്ത് നിർത്തി… അങ്ങനെ നിന്നെ എനിക്ക് അടുത്ത് കിട്ടി.. പിന്നെ ഞാൻ ആരെയും ദുആ ആണെന്ന് പറഞ്ഞു ചതിച്ചില്ല.. എന്നെ ഓർഫനെജിൽ ഉള്ളവർ ദുആ എന്നായിരുന്നു വിളിക്കാർ..അധികമാർക്കും എന്റെ നൈല എന്ന് പേര് അറിയില്ലായിരുന്നു.. അത്‌ കൊണ്ടായിരുന്നു പലപ്പോഴും നിങ്ങൾ അവിടെ ചെന്നു നൈലയെ തേടുമ്പോൾ കിട്ടാതെ ഇരുന്നത്….ഇന്ന് നിങ്ങളോട് സത്യങ്ങൾ പറഞ്ഞു നിന്നെ സ്വന്തമാക്കാൻ വേണ്ടിയാണ് ഞാൻ നിങ്ങളെ ഇങ്ങോട്ട് വിളിച്ചത്.. പക്ഷേ അതിനിടക്ക് മരിച്ചെന്നു കരുതിയ യദാർത്ഥ ദുആ മിയ തിരിച്ചു വന്നു… " നൈല അരിശത്തോടെ പറഞ്ഞു… ലക്കിക്ക് ആകെ ദേഷ്യം പിടിക്കുന്നുണ്ടായിരുന്നു.. അവൾ ദേഷ്യത്തിൽ പോയി നൈലയുടെ കഴുത്തിൽ കുത്തി പിടിച്ചു ഉയർത്തി.. "ഡീ.. നിനക്കെന്റെ ഭർത്താവിനെ വേണമല്ലേ…." "നിന്റെ ഭർത്താവ് ആവുന്നതിനു മുൻപേ.. എന്തിന് നീ അവനെ കാണുന്നതിന്റെ ഒക്കെ മുൻപ് ഞാൻ ഇവനെ പ്രണയിക്കുന്നുണ്ട്…" എന്ന് തുടങ്ങി നൈല ആഹിയെ ആദ്യം കണ്ടത് മുതൽ പറഞ്ഞു തുടങ്ങി..

"ആദ്യമായി ഞാൻ ആഹിയെ കാണുന്നത് എന്തോ ആവശ്യത്തിന് ഞങ്ങളുടെ ഓർഫനെജിൽ വന്നപ്പോൾ ആയിരുന്നു.. എന്തോ അവന്റെ സൗന്ദര്യത്തെക്കാൾ ഒക്കെ എന്നെ ആകർഷിച്ചത് അവന്റെ സ്വഭാവം ആയിരുന്നു.. ചിരിയോടെ ഫാദറിനോട്‌ സംസാരിക്കുന്ന അവനെ തന്നെ ഞാൻ എത്ര നേരമെന്നില്ലാതെ നോക്കി നിന്നു… "ആഹ് ഇനിയെന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ഇന്ന് ഈവെനിംഗ് തിതലീ ടാറ്റു ബോട്ടിലേക്ക് വന്നാൽ മതി.." ഫാദറോട് പുഞ്ചിരിയോടെ അതും പറഞ്ഞു പോവുന്നവൻ ആ ആദ്യ കാഴ്ചയിൽ തന്നെ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു.. "ഇതാരാ….??" "നീ കേട്ടിട്ടില്ലേ ഗ്രേസ് ആദം ജോൺ… പ്രായത്തിന് നിന്റെ ആറ് മാസത്തിനു ഇളയതാ.. പക്ഷേ അവന്റെ ബുദ്ധിയും പവറും അത്‌ വേറെ തന്നെയാ…" എന്റെ ഒരു സുഹൃത് പറഞ്ഞതും ഞാൻ അകത്തേക്ക് പോയി.. അന്ന് ഞാൻ ഹബ്ദ ദീദിയുടേത് പോലെയുള്ള ടാറ്റു വേണമെന്ന് പറഞ്ഞു തിതലീ ബോട്ടിലേക്ക് പോയി.. അന്നത്തെ എന്റെ പോക്കിന്റെ യദാർത്ഥ ലക്ഷ്യം ടാറ്റു അല്ലായിരുന്നു മറിച് ആദമിനെ കാണൽ ആയിരുന്നു..അന്ന് അവിടെ വെച്ച് അവനെ കണ്ടു.. വീണ്ടും അവനെ കാണാൻ വേണ്ടി ഞാൻ ആ ബോട്ടിലേക്ക് പോവൽ സ്ഥിരമായി… അവനറിയാതെ അവനെ ഞാൻ പ്രണയിച്ചു…

അങ്ങനെ ഇരിക്കെയാണ് ഒരിക്കൽ അവന്റെ കൂടെ ലക്കിയെ കണ്ടത്… അവർ തമ്മിൽ പ്രണയത്തിൽ ആണെന്ന് അറിഞ്ഞപ്പോൾ തകർന്നു പോയിരുന്നു… പക്ഷേ വിട്ട് കൊടുക്കാൻ മനസ്സ് അനുവദിച്ചില്ല...എന്നെങ്കിലും എന്റേതാവും എന്ന പ്രതീക്ഷയിൽ അവനെ ഞാൻ പ്രണയിച്ചു… അവിടെയും എന്നെ തേടി ഒരു വാർത്തയെത്തി.. എന്റെ ആദം മരിച്ചെന്നു… ആ ദിവസം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാ.. പക്ഷേ അവനെ കൊന്നവരോട് പ്രതികാരം വീട്ടണം എന്ന ലക്ഷ്യം കാരണം ഞാൻ അതിൽ നിന്ന് പിന്മാറി.. ഹബ്ദ ദീദിയാണ് കൊലപാതകം ചെയ്തത് എന്ന് കേട്ടപ്പോൾ അവരെ തേടി കേരളത്തിലെ ജയിലിൽ പോയി.. അവിടേക്ക് പോവുന്ന വഴിക്കായിരുന്നു ഞാൻ അവനെ കണ്ടത്..വേറെ ആർക്ക് അവനെ കണ്ടാൽ തിരിച്ചറിയില്ലെങ്കിലും താടി വളർത്തിയ അവനെ കണ്ട് എനിക്കെന്റെ ആദം ആണെന്ന് തോന്നി.. പിന്നീട് അവനെ കുറിച്ച് അന്വേഷിച്ചപ്പോൾ ആയിരുന്നു അത്‌ അഹ്‌സാൻ ബാഖിർ ആണെന്നും..അവൻ തന്നെയാണ് എന്റെ ആദം എന്നും തിരിച്ചറിഞ്ഞതും.. അവനെ വീണ്ടും നേടി എടുക്കാൻ തുനിഞ്ഞപ്പോയെക്കും അവന്റെ ജീവിതത്തിലേക്ക് വീണ്ടും ലക്കി കടന്നു വന്നു.. അന്ന് മുതൽ എന്റെ ലക്ഷ്യം ലക്കിയെ കൊന്ന് ആഹിയെ സ്വന്തം ആക്കൽ ആയിരുന്നു..

അതിന് ഞാൻ ഡൗലയിലൂടെ ശ്രമം നടത്തിയെങ്കിലും ഞാൻ പരാജയപ്പെട്ടു..പിന്നീട് ദുആയായി അവന്റെ ജീവിതത്തിലേക്ക് കടന്നു… ഇപ്പോൾ എന്റെ തള്ളയും തന്തയും ആയ ഇവരെയും ബാക്കിയുള്ളവരെയും കൊന്ന് ആഹിയെ സ്വന്തമാക്കാൻ വന്നതാ ഞാൻ.." അവസാനത്തിൽ കെട്ടിയിട്ട നുസ്രത്തിനെയും ഫെർണാനെസിനെയും ചൂണ്ടി കൊണ്ട് നൈല പറഞ്ഞു. ആഹി ഒരല്പം നേരത്തേക്ക് ഒന്നും മിണ്ടിയില്ല… "എന്താ ആഹീ നീയൊന്നും പറയാത്തത്… എന്റെ പ്രണയം ആത്മാർത്ഥമല്ലേ… പറയ് ആഹീ.." അവനെ പിടിച്ചു കുലുക്കി കൊണ്ട് അതും പറഞ്ഞു നൈല അവനോടു ചേർന്ന് നിന്ന്.. അവൻ അവളെ പിടിച്ചു മാറ്റി… "നീ പറഞ്ഞത് ശെരിയാ നിന്റെ പ്രണയം ആത്മാർത്ഥമായിരിന്നു.. പക്ഷേ അത്‌ നേടാൻ നീ തിരഞ്ഞെടുത്ത മാർഗം തെറ്റായിരുന്നു… അത്‌ പോലെ ഞാൻ എന്റെ ജീവിതത്തിൽ ഒരാളെ മാത്രമേ പ്രണയിച്ചിട്ടുള്ളു. എന്റെ ലക്കിയെ.. പിന്നെ നീ കൊന്നുടുക്കിയവർക്ക് അതിരുകൾ ഇല്ലാ.. അവരുടെ ജീവൻ എടുത്തതിനുള്ള ശിക്ഷ നീ അനുഭവിച്ചേ തീരുള്ളൂ.. നിന്റെ സന്തോഷത്തിന് വേണ്ടി നീ ഇല്ലാതാക്കിയത് പലരുടെയും സന്തോഷമാണ്… നിനക്ക് എന്റെ മുന്നിൽ ഒരു വിധി മാത്രമേ വിധിക്കാനുള്ളു മരണം…!!!" അവൻ പറഞ്ഞു തീർത്തതും അവളിൽ വേദന കലർന്നൊരു പുഞ്ചിരി വിരിഞ്ഞു.. "നിന്റെ കൈ കൊണ്ടുള്ള മരണം പോലും എനിക്ക് ലഹരിയാണ്.. പക്ഷേ ഞാൻ മരിക്കുന്നതിന് മുൻപേ ഇവളെ ഞാൻ കൊല്ലും.." അതും പറഞ്ഞോണ്ട് അവൾ ലക്കിക്ക് നേരെ പാഞ്ഞടുത്തു.. ദൗലയും ആഹിയും ലൈത്തും ചേർന്ന് നൈലയെ പിടിച്ചു കെട്ടിയിട്ടു… "നീ ഒന്നും ചെയ്യില്ല നൈലാ.. നിന്റെ ജീവൻ എടുക്കാൻ പോവുന്നത് ഞാനല്ല…

അങ്ങനെ ഒരു സുഖം നിനക്ക് നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല… അതിന് മുൻപേ എനിക്കൊരു കാര്യം അറിയണം.. നീ എന്തിനായിരുന്നു തിതലീ സീരീസ് ചെയ്തത്.." "എനിക്കും അത്‌ തന്നെയാണ് അറിയേണ്ടത്.. എന്തിനാ നീ ആ കൊലപാതകങ്ങൾ ചെയ്തത്.. അവർക്കാർക്കും മിയയും ആയിട്ടോ നീയുമായിട്ടോ എന്തിന് ആഹിയും ആയിട്ടോ ഒരു ബന്ധവും ഇല്ലാ… പിന്നെ എന്ത് നേട്ടമാണ് നിനക്കതിൽ നിന്ന് ലഭിച്ചത്…" ആഹി ചോദിച്ചു തീർന്നതും ലക്കി കൂടെ ചോദിച്ചതും നൈലയിൽ പുച്ഛം നിറഞ്ഞൊരു ചിരി വിരിഞ്ഞു. "തിതലീ സീരിസിന്റെ കാരണത്തിൽ നിന്നായിരുന്നു നീ അന്വേഷണം തുടങ്ങിയത്.. എന്തായിരുന്നു ആ കാരണം എന്നറിയുമോ.. നിന്റെ ഉപ്പാന്റെ മരണം.. ഒരുപക്ഷെ നീ ആ വിഷയത്തിൽ നല്ല രീതിയിൽ അന്വേഷണം നടത്തിയിരുന്നെങ്കിൽ എന്നെ നിനക്ക് എന്നേ പിടിക്കാമായിരുന്നു.. പക്ഷേ നീ അതിൽ നിന്ന് ഡൈവേർട്ട് ആയി..നീ മിയയെ കുറിച്ചൊക്കെ അന്വേഷിച്ചപ്പോൾ നിന്റെ ഉപ്പാന്റെ കൊലപാതകത്തെ കുറിച്ച് മറന്നു പോയി…" നൈല പറഞ്ഞതും ലൈത്തും ലക്കിയും പരസ്പരം നോക്കി…

"ഞങ്ങളുടെ ഉപ്പയും ഈ കൊലപാതകവും തമ്മിൽ എന്ത് ബന്ധം ഉണ്ടെന്നാണ് നീ ഈ പറഞ്ഞു വരുന്നത്.." ലൈത് മുന്നോട്ട് വന്നു ചോദിച്ചു.. "തിതലീ സീരിസിൽ ഞാൻ കൊന്നത് എല്ലാം നിങ്ങടെ ഉപ്പാന്റെ മരണത്തിന് ദൃക്സാക്ഷികളെയും കൂട്ട് പ്രതികളെയും ആയിരുന്നു… എന്തിന് എന്നല്ലേ.. ആഹിക്ക് ലക്കിയോട് സ്നേഹം കൂടാൻ കാരണം അവളിലെ ശക്തി ആണെന്ന് ഞാൻ കരുതി… ഹോത്രി മാണിക്യം എനിക്ക് കിട്ടിയാൽ എനിക്കും ആ ശക്തി കിട്ടുമെന്ന് കരുതിയ ഞാൻ ഹോത്രി മാണിക്യം തേടി പോയി.. നിങ്ങടെ ഉപ്പ മരിക്കുമ്പോൾ കൈയ്യിൽ ഉണ്ടായിരുന്ന ഹോത്രി മാണിക്യം എവിടെയാണ് എന്നുള്ള മാപ്പ് ഉള്ള പെട്ടിയുടെ ചാവി ഹോത്രി മാണിക്യം ആയിരിക്കുമെന്ന് കരുതിയ ഞാൻ നിന്റെ ഉപ്പാന്റെ കൊലപാതകികളെ തേടി പോയി..അവരെല്ലാം അത്‌ അവരുടെ കൈയ്യിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ എന്റെ ദേഷ്യം തീർക്കാൻ ഞാൻ അവരെയൊക്കെ കൊന്നു… പക്ഷേ അവിടെയായിരുന്നു ഞാൻ പോലും പ്രതീക്ഷിക്കാതെ ഒരു ട്വിസ്റ്റ്‌ സംഭവിച്ചത്…" നൈല പറഞ്ഞു നിർത്തിയതും എല്ലാവരും അത്‌ എന്തെന്നുള്ള ഭാവത്തിൽ അവളെ നോക്കി...…......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story