🦋 THE TITALEE OF LOVE🦋: ഭാഗം 78 | അവസാനിച്ചു

the titalee of love

രചന: സൽവ

പക്ഷേ അവിടെയായിരുന്നു ഞാൻ പോലും പ്രതീക്ഷിക്കാതെ ഒരു ട്വിസ്റ്റ്‌ സംഭവിച്ചത്…" നൈല പറഞ്ഞു നിർത്തിയതും എല്ലാവരും അത്‌ എന്തെന്നുള്ള ഭാവത്തിൽ അവളെ നോക്കി… " ഞാൻ ശരീരം കൊണ്ടിടുന്ന അതെ സ്ഥലത്ത് തന്നെ മാറ്റാരോ ഒരു ശരീരം കൊണ്ടിട്ടു… അതൊരു ആൾ അല്ല മറിച് മറ്റെന്തോ ശക്തി ആണെന്ന് എനിക്ക് ആ ശരീരം കണ്ടപ്പോൾ തന്നെ മനസ്സിലായിരുന്നു. പിന്നീട് ഞാൻ ആ ശരീരത്തിൽ ഉള്ളത് പോലെയുള്ള ടാറ്റു വരച്ചു കൊലപാതകം നടതി. അത്‌ എന്നിലേക്കു ആരും എത്താതിരിക്കാൻ ഉപകാരപ്പെട്ടു… പക്ഷേ ഇവരെയൊക്കെ കൊന്നിട്ടും എനിക്ക് ഹോത്രി മാണിക്യം കിട്ടിയില്ല… ഈ അടുത്ത് മിയ അത്‌ അതിന്റെ സ്ഥലത്ത് വെചെന്നു അറിഞ്ഞപ്പോൾ ആണ് ഹോത്രി മാണിക്യം അയാളുടെ കൈയ്യിൽ ഉള്ളത് അല്ലായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത്… " നൈല പറഞ്ഞു നിർത്തി… "ആഹീ ഇവളെ എന്താക്കണം..??" ലക്കി വന്നു ചോദിച്ചതും ആഹി നൈലയെ ഒന്ന് നോക്കി…" ഇവളുടെ കാര്യം അവസാനം നോക്കാം.. അതിന് മുൻപ് അവളുടെ തന്തേടെ തള്ളേടേം കാര്യം നോക്കാം.. അവൾ കണ്ട് ഭയക്കട്ടെ അവൾക് ലഭിക്കാൻ പോവുന്ന മരണത്തെ ഓർത്തു.. " ആഹി അത്‌ പറഞ്ഞു തീർന്നതും നുസ്രത്തിലും ഫെർണന്റെസിലും ഭയം നിറഞ്ഞു.. അവർ കെട്ടയിച്ചു ഓടാൻ ശ്രമിച്ചെങ്കിലും അവർക്കത് സാധിച്ചില്ല.. ആഹി പോയിട്ട് നുസ്രത്തിന്റെ കെട്ടയിച്ചു വിട്ടു..അവൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവിടത്തെ എല്ലാ ഡോറും ലോക്ക്ഡ് ആയിരുന്നു..

"നിങ്ങളെ കൊല്ലാൻ ഞങ്ങൾക്കൊന്നും സാധിക്കില്ല.. അതിന് അർഹതപ്പെട്ടവർ ഇവിടെയുണ്ട്.. എന്റെ ഉമ്മാനെ കൊന്ന നിങ്ങളെ വെട്ടി നുറുക്കണം എന്നുണ്ട്.. പക്ഷേ ഞാനത് ചെയ്യുന്നില്ല.. കാരണം എന്റെ ഉമ്മാനെ കൊന്നവരെ കൊല്ലേണ്ടത് എന്റെ ഉമ്മാന്റെ ശക്തി ലഭിച്ചവരാണ്.." ആഹി പറഞ്ഞതും നുസ്രത് ഭയത്തോടെ അവരെ വീണ്ടും നോക്കിയെങ്കിലും ധൈര്യം സംഭരിച്ചു... ലക്കിയും ജഹാനാരയും ദൗലയും മുന്നോട്ട് വന്നു… ലക്കിക്ക് നീല ചിറകുകൾ വന്നു… പെട്ടെന്ന് ഡൗലയിലേക്ക് മിയയുടെ ആത്മാവ് കയറിയതും അവൾക്കും ചിറകുകൾ വന്നു… ലക്കിയും ദൗലയും കൈകൾ ഉയർത്തിയതും അവരുടെ കൈയ്യിൽ നിന്നൊരു ശക്തി ഉയർന്നു.. ജഹാനാരയുടെ കണ്ണുകളിൽ നിന്നൊരു ശക്തിയും അതിന്റെ കൂടെ കൂടി.. നുസ്രത് തന്റെ കൈകൾ ഉയർത്തിയതും അവളിൽ നിന്നും ഒരു ചുവന്ന ശക്തി വന്നു നീല ശക്തിയെ തടഞ്ഞു… ഇതിന്റെ ഇടയിലേക്ക് ഒരു നീല ശലഭവും മറ്റൊരു ചുവന്ന ശലഭവും വന്നു… അതോടെ രണ്ട് ശക്തികളുടെയും തീവ്രത കൂടി … ഒരുപാട് നേരം നീല ശക്തിക്ക് മുൻപിൽ നുസ്രത് പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും അവസാനം നീല ശക്തി ചുവന്ന ശക്തിയെ കൂടെ വ്യാപിച്ചു… നീല ശക്തി ചെന്നു നുസ്രത്തിൽ പതിച്ചതും അവൾ നിലത്തേക്ക് വീണു.. അവസാനമായി അവൾ ശ്വാസം വലിച്ചു വിട്ടു കണ്ണുകൾ അടച്ചു… ലൈത് പോയി ചെക്ക് ചെയ്ത് മരിച്ചെന്നു ഉറപ്പിച്ചു... ഡൗലയിൽ നിന്ന് മിയയുടെ ആത്മാവ് പുറത്ത് കടന്നിരുന്നു…

നുസ്രത്തിന്റെ മരിച്ചു കിടക്കുന്ന ശരീരത്തിലേക്ക് വിറയലോടെ നോക്കിയ ശേഷം ഫെർനാന്റസ് തന്റെ അടുത്തേക്ക് നടന്നു വരുന്നവരെ നോക്കി ഉമിനീർ ഇറക്കി… "നിന്നെ ഞങ്ങളിപ്പോൾ കൊല്ലുന്നില്ലെടോ.. നീ ഇനിയും അനുഭവിക്കാനുണ്ട്..". അതും പറഞ്ഞോണ്ട് ലൈത് കൈയ്യിൽ ഉണ്ടായിരുന്നു ആസിഡ് അയാൾക് നേരെ ഒഴിച്ചു..അയാളുടെ ശരീരത്തിൽ ഉണ്ടായിരുന്ന കയർ വെന്തുരുകി… പെട്ടെന്ന് തന്നെ അയാളുടെ ശരീരത്തിന്റെ അധികഭാഗവും പൊള്ളൽ വ്യാപിച്ചു.. "നീ ഇത്രയ്ക്കൊന്നും അനുഭവിച്ചാൽ പോരാ.. ഇതിലും വലുത് നിന്നെ കൊണ്ട് ഞാൻ അനുഭവിപ്പിക്കും… എന്റെ മിയയെ കൊന്നതിനു എന്റെ ബാർബീ ബോയെ കൊന്നതിനുമുള്ളത് നീ അനുഭവിച്ചിട്ടല്ലാതെ നിന്നെ ഞാൻ വെറുതെ വിടില്ല…." ക്രൂരമായ ചിരിയോടെ ലൈത് പറഞ്ഞതും ഫെർനാന്റസ് ദയനീയതയോടെ അവരെ നോക്കി.. ദൗലയുടെ ഫോണിലേക്ക് പ്രാണയുടെ മെസ്സേജ് വന്നെങ്കിലും അവൾ തിരക്കിനിടയിൽ ഫോൺ ഓഫ്‌ ആക്കി. "എന്നെയൊന്നു കൊന്ന് തന്നൂടെ…" അയാളുടെ യാചന കേട്ട് അവനിൽ പുച്ഛം നിറഞ്ഞു… "ഇത് തന്നെയല്ലെടോ എന്റെ പെണ്ണ് നിന്റെ കാല് പിടിച്ചു ചോദിച്ചത്.. നീ ആ പാവത്തെ നരകിപ്പിച്ചില്ലേ… നീ അനുഭവിക്ക്… നിന്നെ കൊല്ലുന്നതിനു മുൻപ് എനിക്ക് ഒന്ന് കൂടെ അറിയേണ്ടത് ഉണ്ട് ആ കൊലപാതകം നീ ചെയ്തതിന്റെ ലക്ഷ്യം ഹോത്രി മാണിക്യം മാത്രമല്ലായിരുന്നു… അലാനെ കൊല്ലാൻ നിങ്ങൾ ആദ്യമേ പ്ലാൻ ചെയ്തിരുന്നു…

സത്യം പറഞ്ഞോ ആരാ നിന്റെ ഒക്കെ പിന്നിൽ.. ആർക് വേണ്ടിയാ നീ ഇതൊക്കെ ചെയ്തത്…" ലൈത്തിന്റെ ചോദ്യം കേട്ട് അയാളിൽ വിറയൽ കലർന്നു.. "അവൾ.. അവൾ പറഞ്ഞിട്ടാ…" "ആര്…??" "അവളിപ്പോൾ വരും.. അവളോട് ഞാൻ വരാൻ പറഞ്ഞിട്ടുണ്ട്…" മുറിഞ്ഞു മുറിഞ്ഞു കൊണ്ട് അയാൾ അത്‌ പറഞ്ഞു തീരുന്നതിനു മുൻപേ വാതിലിൽ ആരുടെയോ മുട്ട് വീണിരുന്നു… ദുആ പോയി ഡോർ തുറന്നതും എല്ലാവരും അങ്ങോട്ട് തിരിഞ്ഞു നോക്കി… ഡോറിൽ അവരെ കണ്ടതിൽ ഉള്ള ഞെട്ടലോടെ നിൽക്കുന്ന ആളെ കണ്ട് ലൈത് ഞെട്ടി പോയിരുന്നു… "സെഹ്റാ.. നീ…." അവൻ ഞെട്ടലോടെ ചോദിച്ചു… ദൗലയുടെ ഫോണിലേക്ക് വീണ്ടും പ്രാണയുടെ മെസ്സേജ് വന്നതും ദൗല പ്രാണ അയച്ച വോയിസ്‌ ഓപ്പൺ ചെയ്തു.. "ദൗലാ.. ഞാൻ എന്തിനാണ് ഹൈദരാബാദിലേക്ക് തിരിച്ചു വന്നതെന്ന് അറിയോ…അന്ന് രാത്രി ഞാൻ ഷോപ്പിംഗിന് പോയപ്പോൾ എന്റെ കാർ പഞ്ചർ ആയി.. ഞാൻ വണ്ടി നിർത്തി നന്നാക്കുമ്പോൾ ആയിരുന്നു അടുത്തു നിന്ന് നുസ്രത്തിന്റെ ശബ്ദം കേട്ടത്… അവിടെ ചെന്നപ്പോൾ ഞാൻ കണ്ട കാഴ്ച എന്തെന്ന് അറിയുമോ… സെഹ്‌റയില്ലേ… നിനക്ക് അറിയാൻ സാധ്യത കുറവായിരിക്കും.. എലയുടെ സെഹ്രുമ്മ അവളും നുസ്രത്തും കൂടെ സംസാരിക്കുക ആയിരുന്നു…

സെഹ്രയാണ് മിയയെയും അലാൻ മോനെയും കൊല്ലാൻ ഫെർണന്റെസിനെ ഏല്പിച്ചത് എന്നറിഞ്ഞു ഞാൻ ഞെട്ടി പോയിരുന്നു.. ഞാനതെല്ലാം റെക്കോർഡ് ചെയ്ത്… വേഗത്തിൽ വീട്ടിലേക്ക് തിരിച്ചു വന്നു… അതിൽ ഉള്ള തെളിവ് കാണാതെ ഇരിക്കാനാ ഞാൻ നിന്നോട് ബാഗ് തൊടരുതെന്ന് പറഞ്ഞത്.. പിന്നീട് ഇവിടെ നിൽക്കുന്നത് സേഫ്റ്റി അല്ലെന്ന് തോന്നി ഹൈദരാബാദിലേക്ക് വന്നു.. ഇവിടെ വന്നു ആ വീഡിയോ പ്ലേ ചെയ്തപ്പോൾ ആയിരുന്നു മിയയെ കൊല്ലാൻ കാരണമായ സാധനം അവളുടെ വീട്ടിലെ ലാബിൽ ഉണ്ടെന്ന് അറിഞ്ഞത്.. ഞാൻ ആളെ ഏല്പിച്ചു അതെടുത്തു… എന്റെ മിയക്ക് വേണ്ടി ഇതൊക്കെയെ എനിക്ക് ചെയ്യാൻ സാധിച്ചുള്ളൂ… ഞാൻ തായേ കൊടുക്കുന്ന വിഡിയോയിൽ എല്ലാ തെളിവും ഉണ്ട്…" പ്രാണയുടെ വോയിസ്‌ കേട്ടതും എല്ലാവരും സെഹ്രയെ നോക്കി.. അവൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിന് മുൻപ് ലൈത് പോയി അവളെ പിടിച്ചു വെച്ചിരുന്നു… "അമേരിക്കയിൽ പോയ നീ എങ്ങനെ ഇവിടെ എത്തി..ഇവർ പറഞ്ഞത് പോലെ നീയാണോ ഇത് ചെയ്തത്.." ലൈത്തിന്റെ ചോദ്യത്തിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല അവളിൽ ഭയമായിരുന്നു… "എന്തിനാ നീ ഇത് ചെയ്തത് സെഹ്റാ.. നിന്നെ സ്വന്തം കൂടെ പിറപ്പ് പോലെ കണ്ടല്ലേ എന്റെ മിയ സ്നേഹിച്ചത്..

പിന്നെയെന്തിനാ നീ അവളെയും എന്റെ കുഞ്ഞിനേയും കൊന്നത്… ഇപ്പോഴും അതൊന്നും സത്യമാണെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല…" ലൈത് പറഞ്ഞതും സെഹ്‌റ അലറി കൊണ്ട് അവനെ പിടിച്ചു തള്ളി.. "അതെ… ഞാൻ തന്നെയാണ് നിന്റെ മിയയെ കൊന്നത്… അവൾ മരിക്കുന്നത് ഒരു മാസം മുൻപ് എനിക്കും അവൾ സ്വന്തം സഹോദരി ആയിരുന്നു..പക്ഷേ" സെഹ്‌റ പറഞ്ഞു തുടങ്ങി.. •°•°•°• "മിയാ ഇത് നോക്ക്.. ഇത് ഞാൻ കണ്ട് പിടിച്ച പുതിയ കെമിക്കൽ ആണ്.. ഇത് വെച്ച് ഒരു രോഗം പരത്താൻ പറ്റും.. അതി മാരകമായ രോഗം.. ഇത് വെച്ച് എനിക്ക് സയൻസിൽ ഒരു ഭാവിയുണ്ടാവും… ഞാൻ ഫേമസ് ആവും…" സെഹ്‌റ ടെസ്റ്റ്‌ ട്യൂബിൽ ഉള്ള ഒരു കെമിക്കലും ആയി ചെന്നു കൊണ്ട് പറഞ്ഞതും മിയ അവളെ ഒന്ന് നോക്കി.. "നീ ഇതെന്താ പറയുന്നത്.. മറ്റൊരാൾക് രോഗം പരത്തിയത് ആണോ നിനക്ക് ഫേമസ് ആവേണ്ടത്.. നിനക്ക് എങ്ങനെയാടോ ഇത്രയ്ക്കു തരം താവാൻ പറ്റുന്നത്.. ഇതെങ്ങാൻ നീ പുറത്ത് വിട്ടാൽ പിന്നീട് നിനക്കുള്ള പണി ഞാൻ തരും.. മറ്റുള്ളവരെ ദ്രോഹിക്കുന്ന ഇതെല്ലാം ഒന്ന് ഒഴിവാക്കിയ ശേഷം നീ മോൾക് ഇതൊന്ന് കൊടുക്ക് ഞാനിപ്പോൾ വരാം.." എലക്കുള്ള ഫുഡിന്റെ ബോട്ടിൽ സെഹ്രയുടെ കൈയ്യിൽ കൊടുത്തു കൊണ്ട് മിയ പോയതും സെഹ്രയിൽ വെറുപ്പ് കലർന്നു… "മറ്റുള്ളവരെ ദ്രോഹിക്കുന്നത് ആണെങ്കിലും ഞാൻ കണ്ട് പിടിച്ചതല്ലേ ഇത്.. ഇതെന്തായാലും ഞാൻ ആരിലെങ്കിലും പരീക്ഷിക്കും.."

അവളത് പറഞ്ഞു തീർന്നപ്പോൾ ആയിരുന്നു അവൾ എലയെയും തന്റെ കൈയ്യിൽ ഉള്ള മരുന്നിനെയും നോക്കിയത്.. ഗൂഢമായൊരു ചിരിയോടെ അവൾ എലക്കുള്ള ഫുഡിൽ അത്‌ കലർത്തിയ ശേഷം എലയ്ക്ക് കൊടുത്തു.. അവളുടെ പരീക്ഷണം വിജയിച്ചു… എലക്ക് ആ അസുഖം വന്നു..എലയെ മിയ ചികിത്സക്ക് വേണ്ടി സെഹ്രയുടെ കൂടെ തന്നെ അവളാണ് ശത്രുവെന്ന് അറിയാതെ പറഞ്ഞയച്ചു… പിന്നീട് സെഹ്‌റ തേടിയത് ആ അസുഖത്തിനുള്ള മരുന്ന് ആയിരുന്നു.. ഒരു കുരങ്ങിനെ വെച്ചുള്ള പരീക്ഷണത്തിൽ നിന്ന് അവൾക്കൊരു കാര്യം മനസ്സിലായി.. ആ അസുഖത്തിന്റെ മരുന്ന് ആ അസുഖം ബാധിച്ച ആളുടെ കൂടെ പിറപ്പുകളുടെ ഹൃദയത്തിലെ രക്തം ആണെന്ന്… അവൾക് അലാന്റെ ഹൃദയത്തിലെ രക്തം വേണ്ടിയിരുന്നു… അതിന് ഒരു മാർഗമേ അവൾക് മുന്നിൽ ഉണ്ടായിരുന്നുള്ളു അലാനെ കൊല്ലുക… അതിന് അവൾ ഫെർണന്റെസിനെ ഏല്പിച്ചു.. മിയ തനിക്ക് തടസം ആയാലോ എന്ന് കരുതി അവൾ മിയയെയും കൊല്ലാൻ ഏല്പിച്ചു… ആദ്യമേ മിയയും ആയിട്ട് വൈരാഗ്യം ഉള്ള ഫെർനാന്റസ് ഇരുവരെയും കൊന്നു… അലാന്റെ ഹൃദയത്തിലെ രക്തം വെച്ച് എലയുടെ അസുഖം സുഖപ്പെടുത്തി.. •°•°•°•° സെഹ്‌റ പറഞ്ഞു നിർത്തി.. "ഇത് വരേ എനിക്കൊരു ഭയവും ഇല്ലായിരുന്നു.. പക്ഷേ നിങ്ങൾ ഈ കേസ് കുത്തി പൊക്കിയപ്പോൾ എനിക്ക് ഭയം തോന്നി അത്‌ കൊണ്ട് ഞാൻ നുസ്രത്തിന് ഒപ്പം കൂടി…" സെഹ്‌റ പറഞ്ഞു തീർന്നതും ലൈത് അറപ്പോടെ അവളെ നോക്കി..

"കൂടെ നിന്ന് ചതിച്ച നിനക്ക് എപ്പോഴും വിധി മരണം തന്നെയാണ്.. അതിന് മുൻപ് നീ പലതും അനുഭവിക്കാൻ ഉണ്ട്…പെണ്ണായത് കൊണ്ട് വെറുതെ വിടുന്നെന്ന് പറയുന്നില്ല… പെണ്ണായാലും ആണായാലും ചെയ്ത തെറ്റിന് ശിക്ഷ അനുഭവിച്ചിരിക്കണം….!!"" അതും പറഞ്ഞു കൊണ്ട് അവൻ ആസിഡ് അവളുടെ ശരീരത്തിലേക്ക് എറിഞ്ഞു.. അവളിലും പൊള്ളൽ പടർന്നു.. വേദന കൊണ്ട് പുളയുന്ന അവളെ കണ്ട് അവൻ കണ്ണുകൾ അടച്ചു… അവന്റെ മനസ്സിലേക്ക് മിയയുടെ മുഖം തെളിഞ്ഞു വന്നതും അവൻ കണ്ണുകൾ തുറന്നു… "ഇവരെയൊക്കെ ഇനിയെന്ത് ചെയ്യും…" ലക്കി ചോദിച്ചതും ആഹി ലൈത്തിനെ ഒന്ന് നോക്കി… "ഇവരുടെ അന്ത്യം കഴിക്കാൻ ഞമ്മളെക്കാളും മിടുക്കരും അർഹതപ്പെട്ടവരും ആയ പലരും ഉണ്ട്… അവർ ചെയ്യട്ടെ…" ലൈത് അതും പറഞ്ഞു കൊണ്ട് അവരുടെ ഇരുവരെയും എടുത്തു വണ്ടിയിൽ കിടത്തി.. അവർ ഇരുവരും വേദന കൊണ്ട് പുളയുന്നത് കണ്ട് അവനിൽ പുഞ്ചിരി ആയിരുന്നു വിരിഞ്ഞത്.. ലക്കിയും ദൗലയും കൂടെ ജീവനോടെ ഉള്ള നൈലയെ കെട്ടിയിട്ട പോലെ വണ്ടിയിൽ കയറ്റി വണ്ടി ലോക്ക് ചെയ്തു… നൈല രക്ഷപ്പെടാൻ പോലും ശ്രമിക്കാതെ ഒരു പുഞ്ചിരിയോടെ ആഹിയെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് അവരിലൊക്കെ ഒരുതരം അത്ഭുതം നിറഞ്ഞെങ്കിലും.. ലക്കിക്ക് ദേഷ്യമായിരുന്നു തോന്നിയത്.. "ദേ.. ആ പരട്ടയോട് തന്നെ നോക്കുന്നത് നിർത്താൻ പറയ്..അല്ലെങ്കിൽ നീ പ്ലാൻ ചെയ്തത് പോലെ അവളെ കൊല്ലാനുള്ള ആയുസ്സ് ഞാൻ കൊടുക്കില്ല…

എന്റെ കെട്ടിയോനെ നോക്കി ഊറ്റുന്നത് കണ്ടില്ലേ ഉണ്ടക്കണ്ണി.." ലക്കി ദേഷ്യത്തിൽ ആഹിയോട് പറഞ്ഞതും അവനൊന്നു ചിരിച്ചു.. "നിന്നോടാരാടി ഞാൻ അവളെ കൊല്ലാൻ കൊണ്ട് പോവുകയാണെന്ന് പറഞ്ഞത്.. എന്നേ ഇത്രയും അതികം ഇഷ്ടപ്പെടുന്ന അവളെ വിവാഹം കഴിക്കാനാ ഞാൻ കൊണ്ട് പോവുന്നത്.." ആഹി പറഞ്ഞു തീർന്നതും ലക്കിയുടെ മുഖം ബലൂൺ കണക്കെ വീർത്തു വന്നിരുന്നു…ആഹി ചിരി കടിച്ചു പിടിച്ചു… ലക്കി അവന്റെ നേരെ നിന്ന് അവനെ നോക്കി… "മോൻ ഞാൻ ജീവനോടെ ഉള്ളപ്പോൾ വേറെ ഒരുത്തിയെ കെട്ടില്ലെന്ന് എനിക്കറിയാം.. അത്‌ കൊണ്ട് വിളച്ചിൽ എടുക്കരുത് കേട്ടോ…" അതും പറഞ്ഞോണ്ട് ലക്കി കാറിൽ കയറി.. "ഇക്കാ… വാ നമുക്ക് പോവാം…" "പോവാനോ.. അതിന് മുൻപേ നമ്മൾ തിരഞ്ഞു വന്നൊരു മുതലിനെ കൊണ്ട് പോവാനില്ലേ… എന്റെ എലയെ നീ മറന്നല്ലേ.." ലൈത് അത്‌ ചോദിച്ചപ്പോൾ ആയിരുന്നു ലക്കിക്ക് എലയെ ഓർമ വന്നത്… ലൈത്തും ദൗലയും കൂടെ എലയെ രക്ഷിക്കാൻ അകത്തേക്ക് കയറി… "പാവണ്ടാവും.. ഇപ്പോൾ തന്നെ അവളെ പിടിച്ചു കൊണ്ട് പോയിട്ട് ഒരുപാട് ആയില്ലേ.." ലൈത് സഹതാപത്തോടെ പറഞ്ഞു… "ആഹ് പാവം എന്റെ എല.." ദൗല പറഞ്ഞതും ലൈത് അവളെ നോക്കി ചിരിച്ചു.. "ഞാൻ എലയെ ഉദ്ദേശിച്ചല്ല പറഞ്ഞത് അവളെ സഹിക്കുന്ന ആളുകളെ കുറിച്ചാ..

അതല്ലേ മുതൽ…" ലൈത് ചിരിയോടെ അതും പറഞ്ഞു കൊണ്ട് അവിടെയുള്ളൊരു ഡോർ തള്ളി തുറന്നു ചുറ്റും നോക്കി ലൈത് ഓൺ ചെയ്തു… മുന്നിലുള്ള കാഴ്ച കണ്ട് ലൈത് പകച്ചു പോയിരുന്നു . ഒരു കൈയ്യിൽ ലിപ്സ്റ്റിക്കയും മറു കൈയ്യിൽ ഡയറി മിൽക്കും ആയിട്ട് നിൽക്കുന്ന എല.. അവളെ തന്നെ ദയനീയതയോടെ നോക്കുന്ന ലിപ്സ്റ്റിക്കും കവിളിൽ പിങ്ക് ബ്ലഷും ചെയ്ത ഒരു കൂട്ടം ഗുണ്ടകൾ.. "ആഹ് എന്നിട്ടില്ലേ.. ഞാനും എസിയും വീണ്ടും സെറ്റായി… കഥ കഴിഞ്ഞില്ലേ.. ഇനി എല്ലാവർക്കും ഐ ഷാഡോ ഇട്ടു തരാം.. എല്ലാവരും കണ്ണ് അടയ്ക്ക്.." അതും പറഞ്ഞോണ്ട് എല കൈയ്യിൽ ഉള്ള ദൗലയുടെ ബാഗിൽ നിന്ന് ഐ ഷാഡോ എടുത്തു.. "എലാ.." ലൈത് വിളിച്ചതും എല തിരിഞ്ഞു നോക്കി.. "ലൈത് എന്തിനാ ഇത്ര നേരത്തെ വന്നത്.. എനിക്ക് ഈ അങ്കിൾസിന് കുറച്ചു കൂടെ മേക്കപ്പ് ചെയ്ത് കൊടുക്കാനുണ്ട്.. ഏതായാലും പിന്നെ ചെയ്യാം…" അതും പറഞ്ഞോണ്ട് എല അത്‌ തിരിച്ചു ബാഗിൽ ഇട്ടു.. "ഇതാണോ കൊച്ചേ നിന്റെ ലൈത്.." അതിൽ ഒരു ഗുണ്ട ചോദിച്ചതും അവൾ അതേയെന്ന് പറഞ്ഞു… അയാൾ ലൈത്തിന്റെ അടുത്ത് വന്നു അവന്റെ കാലിൽ വീണു… "നിങ്ങൾ ഒരു സംഭവം ആണ്.. ഒരു കൊച്ചു കുട്ടിയെ കിഡ്നാപ്പ് ചെയ്തിട്ടുണ്ട് അവളെ നോക്കാൻ പറഞ്ഞപ്പോൾ ഞങ്ങൾ പുച്ഛിച്ചതായിരുന്നു.. പക്ഷേ കൊച്ചു കുട്ടി എന്ന് പറഞ്ഞപ്പോൾ ഇത്രക്കും പ്രതീക്ഷിച്ചില്ല… ഇവളെ സഹിക്കുന്ന നിങ്ങൾക്കൊരു ബൊക്ക നൽകണം…" അയാൾ പറഞ്ഞപ്പോൾ ലൈത് ചിരിച്ചു പോയി…

"അങ്കിൾസ് എല പോവണെ.. സീ യൂ എഗൈൻ…" " വേണ്ട വേണ്ടാനിട്ടാ.." എല ലൈത്തിന്റെ അടുത്തേക്ക് വന്നു പറഞ്ഞതും ഗുണ്ടകളിൽ ഒരാൾ പറഞ്ഞു... മൂന്ന് മണിക്കൂറിനു ശേഷം… "ഇവരാ നിങ്ങളുടെ മിയയെ കൊന്നത്.. ഇവരെ എന്ത് ചെയ്യണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.." ലൈത് പറഞ്ഞതും കോളനിയിൽ ഉള്ളവരും ഓർഫനേജിൽ ഉള്ളവരുമെല്ലാം തൂണുകൾക്കു ഇടയിൽ കെട്ടിയിട്ട ഫെർണന്റെസിനെയും സെഹ്രയെയും നൈലയെയും നോക്കി.. ആസിഡ് കൊണ്ട് പൊള്ളിയത് കൊണ്ട് സെഹ്രയുടെയും ഫെർണന്റെസിന്റെയും മുഖം വ്യക്തമല്ലായിരുന്നു.. അവരെ തന്നെ നോക്കി നിൽക്കേ ആ കൂട്ടത്തിലെ കുട്ടികൾ മുതൽ പ്രായമെത്തിവർ വരെയുള്ള എല്ലാവരുടെയും കണ്ണുകളിൽ അവരുടെ മിയയെ കൊന്നവരെ കൊല്ലാനുള്ള പകയുടെ തീ നാളങ്ങൾ ആളി കത്തുന്നത് കണ്ട് ലൈത്തും ആഹിയും മുന്നോട്ട് നടന്നു… "അവരെ നമ്മുക്കെന്തെങ്കിലും ചെയ്യേണ്ടേ.." ലക്കി വന്നു ചോദിച്ചതും ലൈത്തിന്റെ ചുണ്ടിൽ ഒരു ചെറു മന്ദഹാസം വിരിഞ്ഞു… "ഇവരെ കൊല്ലാൻ ഏറ്റവും അർഹർ ഈ ജനങ്ങൾ തന്നെയല്ലെ.." അതും പറഞ്ഞോണ്ട് ലൈത് കുനിഞ്ഞു കല്ലുകൾ കൈയ്യിൽ എടുക്കുന്ന ജനങ്ങളെ നോക്കി… അവർ ഓരോ കല്ലുകളായിട്ട് ഫെർണാന്റെസിനും സെഹ്‌റക്കും നൈലക്കും നേരെ എറിഞ്ഞു…

ഒരേ സമയം ആയിരകണക്കിന് കല്ലുകൾ തങ്ങൾക് നേരെ വരുന്നത് കണ്ട് അവർ ഭയന്ന്… ഫെർണാനെസിന്റെയും സെഹ്രയുടെയും പൊള്ളിയ ശരീരത്തിൽ കല്ല് പതിക്കും തോറും അവർ ഇരുവരും വേദന കൊണ്ട് അലറി വിളിച്ചു.. അവർ മൂവരുടെയും ശരീരത്തിൽ നിന്ന് രക്തം ഒലിച്ചിറങ്ങി… ഫെർണന്റെസും സെഹ്രയും അലറി കരയുന്നുണ്ടായിരുന്നെങ്കിലും നൈലയിൽ പുഞ്ചിരി ആയിരുന്നു… എല്ലാവരുടെയും ഏർ കൊണ്ട് അവർ അവശറായി… "നിർത്ത്…" ആഹി ശബ്ദത്തിൽ പറഞ്ഞതും അവർ കല്ലുകൾ നിലത്തിട്ട് അവരെ നോക്കി.. പെട്ടെന്ന് എവിടെ നിന്നോ ഒരു നീല ശക്തി വന്നു ഫെർണന്റെസിലും സെഹ്രയിലും ചെന്നു പതിച്ചതും അവർ ഇരുവരും അവസാന ശ്വാസം വലിച്ചു വിട്ടു… അവർ മരണപ്പെട്ടു… ആ ശക്തി മിയയുടെ ആത്മാവിൽ നിന്നാണെന്ന് എല്ലാവർക്കും മനസ്സിൽ ആയിരുന്നു… ആഹി പോയി നൈലയെ കെട്ടിൽ നിന്ന് അയിച്ചു വാഹനത്തിൽ കയറ്റി… "ഇവളെ എന്താ കൊല്ലാത്തത്.." ലക്കി വന്നു ആഹിയോട് ചോദിച്ചു.. "നമുക്ക് ഡൗഹയെ രക്ഷിക്കേണ്ടേ… അതിനൊരു പ്രതി വേണം.. അത്‌ ഇവളാണ്…" "അപ്പോൾ ഹബ്ദ ദീദിയോ.." (ലക്കി ) "അതിനല്ലേ വിഘ്‌നേഷ് ആ കേസ് അവന്റെ തലയിൽ ഇടും.. അവനും കൂട്ട് പ്രതി അല്ലെ.. ഫെർനാന്റസ് സെഹ്‌റ എന്നീ രണ്ട് പ്രതികൾ ഉള്ളത് ആരും അറിയരുത്.." "അത്‌ തെറ്റല്ലേ…നമുക്ക് തിതലീ കുടുംബത്തെ കുറിച്ച പറഞ്ഞാൽ പോരെ " "ജീവിതത്തിൽ എല്ലാവരും ചില തെറ്റുകൾ ചെയ്യും..

ആ തെറ്റ് അവർ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശെരിയെക്കാൾ വലിയ ശരി ആയിരിക്കും.. പിന്നെ തിതലീ കുടുംബത്തിന്റെ കാര്യം… അതാരെങ്കിലും വിശ്വസിക്കുമെന്ന് നിനക്ക് തോന്നുണ്ടോ.. അത്‌ രഹസ്യം ആവട്ടെ… ചിലത് രഹസ്യങ്ങൾ ആവുമ്പോൾ മാത്രമാണ് മനോഹരമാവുന്നത്…" ആഹി അതും പറഞ്ഞു വണ്ടിയിൽ കയറി.. "അവിടെ നിൽക്ക് എനിക്കൊരു കാര്യം ചെയ്യാനുണ്ട്…" അതും പറഞ്ഞോണ്ട് ദുആമിയ ഇരുത്തിയിട്ടുള്ള നൈലയെ നോക്കി… മുഖത്ത് കൂടെ ഒക്കെ രക്തം ഒലിക്കുന്നുണ്ടെങ്കിലും നൈല പുഞ്ചിരിച്ചു കൊണ്ടിരുന്നു… ദുആമിയ നൈലയുടെ മുഖത്തൊന്ന് കൊടുത്തു… "എന്നേ കൊല്ലാൻ ശ്രമിച്ചതിനും .. ഞാനാണെന്ന് പറഞ്ഞു എല്ലാവരെയും ചതിച്ചതിനും നിന്നെ ഇത്രമാത്രമേ ഞാൻ ചെയ്യുന്നുള്ളൂ.. ബാക്കി എല്ലാവരും തന്നിട്ടുണ്ടല്ലോ…" അതും പറഞ്ഞോണ്ട് ദുആ പുറത്തിറങ്ങി.. ജഹാനാരയിൽ പുഞ്ചിരി ആയിരുന്നു… ലൈത്തും ലക്കിയും സാജിതയ്ക്കു അരികിൽ ഇരുന്ന് അവരുടെ മടിയിൽ തല വെച്ചു.. "നമ്മൾ വിജയിച്ചു ഉമ്മാ.." അവർ ഇരുവരും പറഞ്ഞു… _____•🦋•_____ അഹമ്മദ്‌ ഹാഷിംമിന്റെ വീട്ടിൽ ഉള്ള ഫെയർ ഇൻ ലവ് 2 എന്ന പുസ്തകത്തിൽ ഒരു പേന കൊണ്ട് താനേ അവസാനിച്ചു എന്ന് എഴുതപ്പെട്ടു.. ആ പുസ്തകം മടങ്ങി.. ഒരിളം കാറ്റ് ആ പുസ്തകത്തെ വന്നു തഴുകി പോയി… ___

ആകാശത്തുള്ള ആ നീല ഗോളത്തിൽ ചുവപ്പിനെക്കാൾ നീല വ്യാപിച്ചു…!! _____ എലയുടെ മുറിയിൽ ഉള്ള പാവയുടെ കണ്ണുകളിൽ രക്തം നിറം വ്യാപിച്ചു.. പതിയെ ആ കണ്ണുകൾ സാധാരണ പോലെ ആയി.. ആ പാവ നിലത്തേക്ക് മറിഞ്ഞു വീണു... ____•🦋 നൈലയെ തിതലീ സീരിസിന്റെ പേരിൽ അറസ്റ്റ് ചെയ്തു.. മിയയുടെ കൊലപാതക കുറ്റത്തിന് വിഘ്‌നേഷിനെ അറസ്റ്റ് ചെയ്തു… തെളിവായിട്ട് ബാർബി ബോയ് എന്ന പാവയിൽ ഉള്ള അയാളുടെ dna സമർപ്പിച്ചു..…. ആഹി വാദിച്ചു ഡൗഹയെയും ഹബ്ദയെയും പുറത്ത് എത്തിച്ചു… ഡൗഹയും ആബിതും നന്നായി..ബാക്കിയുള്ളവരും സന്തോഷത്തിൽ തന്നെ ആയിരുന്നു... "നീ എന്തിനാ ആഹി ദുആയെ മിയ എന്ന് വിളിക്കാൻ തുടങ്ങിയത്.." "അത്‌ പെട്ടെന്ന് ദുആയെ കണ്ടപ്പോൾ എനിക്ക് മിയയെ ഓർമ വന്നു.. പിന്നെ ദുആയുടെ പേരിലും മിയ ഉണ്ടല്ലോ.. അത്‌ കൊണ്ടാ…" ആഹി ലക്കിയുടെ ചോദ്യത്തിന് മറുപടി നൽകി.. ജയിലിൽ വെച്ച് ആഹിയെ ഓർത്തു ഭ്രാന്ത് പിടിച്ച നൈല അറ്റാക്ക് വന്നു മരണപ്പെട്ടു.. ദിവസങ്ങൾ കഴിഞ്ഞു.. മിയയുടെ ആത്മാവ് പോയ ശേഷം മിയയുടെ ശക്തി ഡൗലക്ക് ലഭിച്ചു.. അങ്ങനെ ദൗലയും ഒരു regula ആയി മാറി...ജഹാനാരക്ക് ആരോ ഒരാൾ കണ്ണ് ഡോണേറ്റ് ചെയ്തു… അവൾക് കാഴ്ചയുടെ ലോകം തിരികെ കിട്ടി..

ശംസിയക്ക് റിമാനെ ആണ് ഇഷ്ടം എന്ന് പറഞ്ഞു അവരുടെ വിവാഹം ഉറപ്പിച്ചു.. എല്ലാവരും സന്തോഷത്തോടെ ആലിയയെ കണ്ട് മിയയെ കൊന്നവരെയും നുസ്രത്തിനെയും കൊന്നവരെയും.. ലെനയെ കൊന്നവരെയും എല്ലാം തീർത്തതിന്റെ സന്തോഷം പങ്കിട്ടു… "അമയ്നുപ്പ എവിടെ ആഹി… വരുമെന്ന് അല്ലായിരുന്നോ നിന്നോട് പറഞ്ഞത്…" ലക്കി അത്‌ ചോദിച്ചപ്പോൾ ആയിരുന്നു ആഹി അതോർത്തത്.. "അഗ്നി ഹോത്രീ ബംഗ്ലാവിൽ ഉണ്ടാവും.. നീ വാ ലക്കീ.. നമുക്ക് പോയി നോക്കാം." അവർ ഇരുവരും ഒരുമിച്ചു അയാളെ തേടി അഗ്നി ഹോത്രിയിലേക്ക് പോയി… അതിന്റെ പുറത്ത് നിന്ന് പൂക്കളുടെ സുഗന്ധം ആയിരുന്നെങ്കിലും അകത്തു കയറ്റിയത്തും എന്തോ ഒരു ദുർഗന്ധം അവരുടെ മൂക്കിലേക്ക് അരിച്ചു കയറി.. അവർ ഇരുവരും മൂക്ക് പൊത്തി പിടിച്ചു ചുറ്റും നോക്കി..അവരിൽ അത്ഭുതം നിറഞ്ഞു… " തന്റെ പ്രണയമായിരുന്നവളുടെ അസ്ഥിയിൽ മുറുകെ പിടിച്ചു കൊണ്ട് നിൽക്കുന്ന അയാളുടെ കൈ മുതൽ നുരുമ്പിച്ചു വന്നിരുന്നു… അപ്പോഴും അയാളുടെ കൈകൾ അവളുടെ അസ്ഥിയിൽ തന്നെ ആയിരുന്നു..അയാൾക് അയാളുടെ പ്രണയത്തെ കൈ വിടാൻ കഴിഞ്ഞിട്ടുണ്ടാവില്ല…!! " പുഴുക്കൾ അളമ്പുന്ന ആ ശരീരം കാണെ അവർ കണ്ണുകൾ അടച്ചു. " അതെ അയാൾ മരിച്ചിരിക്കുന്നു… അല്ലാ അയാളുടെ പ്രണയത്തെ തേടി പോയിരിക്കുന്നു…!! " നീല നിറമുള്ള ആ ചിത്ര ശലഭം ആ ജീവനറ്റ ശരീര ഭാഗങ്ങൾക്ക് ചുറ്റും പറന്നു കളിച്ചു… അവരുടെ പ്രണയത്തിന് സാക്ഷിയായ ആ പ്രണയത്തിന്റെ ചിത്രശലഭം അതവാ ദി തിതലീ ഓഫ് ലവ് ഒന്നുയർന്നു പറന്നു… വീണ്ടും പലരുടെയും പ്രണയത്തിന് സാക്ഷിയാവാൻ ആ ശലഭം പറന്നു കൊണ്ടേ ഇരിക്കും..!!! അവസാനിച്ചു….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story