🦋 THE TITALEE OF LOVE🦋: ഭാഗം 8

the titalee of love

രചന: സൽവ

" i love you.. " അമൻ ലക്കിക്ക് നേരെ റോസ് നീട്ടി കൊണ്ട് പറഞ്ഞതും അവളൊന്ന് ചുറ്റും നോക്കിയ ശേഷം പുഞ്ചിരിയോടെ അത്‌ വാങ്ങി.. അവളവനെ തന്നെ ഉറ്റ് നോക്കി..ആ കണ്ണുകളിലെ തിളക്കം വർധിക്കും തോറും ഹൃദയമിടിപ്പ് കൂടുന്നത് പോലെ അതിനെ തടയാൻ എന്നോണം അവളാ പനിനീർ പുഷ്പത്തെ ഹൃദയതത്തോട് ചേർത്ത് നിർത്തി.. അവളെ കണ്ണുകളിൽ തെളിഞ്ഞു കാണുന്നയാ വികാരത്തെയാണോ.. പ്രണയമെന്ന് പേരിട്ടു വിളിക്കുന്നത്.. അവന്നപ്പോഴും ഏതോ ലോകത്ത് എന്നപോലെ അവളെ കണ്ണുകളിൽ തന്നെ ലയിച്ചിരിക്കുകയായിരുന്നു.. ""പ്രണയമാണ് ലാക്കിയ നിന്നോട്.. അറിയില്ല എനിക്ക്‌ നിന്നോടുള്ളയാ വികാരത്തെ എങ്ങനെ വർണിക്കണമെന്ന്.. ഒന്നുമാത്രം അറിയാം കൂടെ വന്നാൽ ജീവനെ പോലെ ഒരു പോറൽ പോലുമേൽകാതെ എന്റെ കൊച്ചു ഹൃദയത്തിൽ കൊണ്ട് നടക്കും.."" അവനത് പറയുമ്പോഴും അവളാ പനിനീർ പൂവിന്റെ ഇതളുകളിൽ അവനെന്തോ കുറിച്ച് വെച്ചിട്ടുണ്ടോ എന്നത് പോലെ അവ വിടർത്തി നോക്കുകയായിരുന്നു..ഓരോ ഇതളുകൾ വിടർത്തുമ്പോളും അവളുടെ കണ്ണുകളും ചുണ്ടും വിടരുന്നുണ്ട്.. ""ലക്കീ…"" അവൻ വിളിച്ചതും ഏതോ ലോകത്ത് എന്നപോലെ നിന്നിരുന്ന ലക്കി ഞെട്ടികൊണ്ട് അവനെ നോക്കി..

എന്താ പറയേണ്ടത് എന്നറിയാത്ത പോലെ അവൾ കൈകൊണ്ട് എന്തൊക്കെയോ ആംഗ്യം കാണിച്ച ശേഷം കണ്ണുകൾ മുറുകെയടച്ചു നിശ്വസിച്ച ശേഷമൊരു പുഞ്ചിരിയോടെ അവനെ നോക്കി.. "" അറിയില്ല.. എന്ത്‌ ചെയ്യണമെന്ന്.. വിശ്വസിക്കുകയാണ് നിന്റെ വാക്കുകളെ.. കൂടെയുണ്ടാവുമെന്ന് വാക്ക് തരികയാണ് … "" അവൾ ബാക്കി പറയാതെ നിന്നു… ""I love you aman"" ""ലാക്കിയ ത്വലേഹ യുടെ ഹൃദയം അമൻ ഷയാന്റെ പ്രണയവലയത്തിൽ അകപ്പെട്ടിരിക്കുകയാണെന്ന് തോന്നുന്നു.. എന്റെ ഹൃദയം എന്നേ നോ എന്ന് പറയാൻ അനുവദിക്കുന്നില്ല.. ഞാൻ വലിച്ചു വിടുന്ന ഓരോ ശ്വാസം എന്നേ നിന്നെ പ്രണയിക്കാൻ പ്രേരിപ്പിക്കുകയാണ്.. ഇനിയെന്ത് പറയണമെന്ന് അറിയില്ല…"" അവളൊന്ന് നെടുവീർപ്പിട്ടു ചുറ്റും നോക്കി.. മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു എങ്കിലുമാ കണ്ണുകൾ നിറഞ്ഞു വരികയായിരുന്നു.. അവൾ ആൾക്കൂട്ടം മുഴുവൻ ആരെയോ പരതുകയായിരുന്നു… ആൾ കൂട്ടത്തിൽ നിന്നെല്ലാം കൈയ്യടികൾ ഉയർന്നു കെട്ടു അപ്പോയെക്കും ലക്കിയാ റോസ് അലക്ഷ്യമായി വലിച്ചെറിഞ്ഞു ഇറങ്ങിയോടിയിരുന്നു.. ആ വീഡിയോ അവസാനിച്ചതും അമൻ ടീവി ഓഫ് ചെയ്ത ശേഷം തന്റെ അരികിലുള്ള ലക്കിയെ നോക്കി.. അവളെ മുഖത്ത് നിറഞ്ഞ പുഞ്ചിരി പ്രതീക്ഷിച്ചിരുന്ന അവന് കാണാൻ സാധിച്ചത് നിറഞ്ഞ കണ്ണുകളോടെ ടീവിയിലേക്ക് തന്നെ ഉറ്റ് നോക്കുന്ന അവളെയാണ്.. കോളേജ് ഫ്രഷേഴ്‌സ് ഡേക്ക് അവർക്ക് കിട്ടിയ ഈ പണിയുടെ വീഡിയോ വീണ്ടും വീണ്ടും കണ്ടു പൊട്ടിച്ചിരിക്കാറുള്ള ലക്കിയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇപ്പോഴത്തെ ലക്കിയെന്ന് അവന് തോന്നി..

അല്ലെങ്കിലും വിധി അവൾക് നൽകിയത് സങ്കടങ്ങൾ മാത്രമല്ലായിരുന്നോ... നിറ കണ്ണുകളോടെ അതിലേക് തന്നെ ഉറ്റ് നോക്കിയിരുന്ന ലക്കിയുടെ മനസ്സിലേക്ക് തന്റെ കോളേജ് ജീവിതം മിന്നി മറഞ്ഞു.. താൻ സന്തോഷമെന്തെന്നറിഞ്ഞ നാളുകൾ.. അവസാനം ഒരു ചോദ്യം ചിഹ്നമെന്നോണം അവളുടെ മനസ്സിലേക്ക് രണ്ട് മുഖങ്ങൾ ഓടിയെത്തി .. ഒന്നവളുടെ ജീവനും മറ്റൊന്ന് അവളുടെ ഹൃദയമിടിപ്പുമായിരുന്നു.. ""ലക്കിത്താ … നിങ്ങളിപ്പോൾ കാർട്ടൂൺ ഒന്നും കാണാറില്ലേ..നോബിത സുസൂക്കിയോട് i ലബ് you പറഞ്ഞു..."" കൈയ്യിലെ ടോയ്‌സ് ന്റെ പാർട്സ് ഒക്കെ ഇളക്കി കൊണ്ട് ആ കൊച്ചു സുന്ദരി അവത്കരികിലേക്ക് വന്നു കൊണ്ട് ചോദിച്ചതും ലക്കി ഞെട്ടികൊണ്ട് അങ്ങോട്ട് നോക്കി.. ""ഇഷാ.."" അവളുടെ ചുണ്ടുകളത് മൊഴിഞ്ഞെങ്കിലും കണ്ണുകളിൽ ഭയമുടലെടുത്തു.. ""ആഹ് ഇഷൂട്ടി.. ലക്കി നിനക്കിവളെ ഓർമയുണ്ടോ.. നിന്റെ ഇഷയാ ഇത്.. എന്റെ കുഞ്ഞനിയത്തി ഒരു ലേറ്റ് പ്രോഡക്റ്റ്.. നിനക്കെങ്ങനെ മറക്കാനുവുമല്ലേ.. നീയിങ്ങോട്ട് വരാറുള്ളത് തന്നെ ഇവളെ നോക്കാൻ അല്ലായിരുന്നോ…"" അവൻ പറഞ്ഞു തീരുന്നതിനു മുൻപ് ഇഷു അവൾക്കരികിലേക് വന്നിരുന്നു.. അവൾ തന്റെ അരികിലേക്കാണ് വരുന്നതെന്ന് കണ്ടതും ലക്കിയെ ഭയത്തോടെ സോഫയിൽ നിന്നെഴുനേറ്റു..

""കൊച്ചു കുട്ടി.. കൊച്ചു കുട്ടി.."" അവളുടെ ചുണ്ടുകളത് മൊഴിയുമ്പോൾ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു..അവൾ എല്ലാവരെയും ഒന്ന് നോക്കിയ ശേഷം ഒരു യാത്ര പോലും പറയാതെ അവിടെ നിന്നിറങ്ങി.. അമൻ നിറഞ്ഞ കണ്ണാലെ അവളെ തന്നെ നോക്കി നിന്നു.. ഇഷയെന്നാൽ അവളുടെ ജീവനായിരുന്നു ഇന്നവളെ ലക്കിക്ക് ഭയമാണ്.. ഇതിന് മാത്രം കൊച്ചു കുട്ടികളെ ഭയക്കാൻ അവളുടെ ജീവിതത്തിൽ എന്ത്‌ സംഭവിച്ചു.. സ്വയം ചോദിച്ചവൻ തന്റെ മുന്നിലുള്ള ഉമ്മാനേയും ഉപ്പാനെയും നോക്കി.. ആ മുഖങ്ങളിലും സന്തോഷം ഇല്ലായിരുന്നു..അല്ലെങ്കിലും ദുആ യുടെ മരണ ശേഷം അവരുടെ മുഖത്തൊന്നും അവൻ പുഞ്ചിരി കണ്ടില്ലായിരുന്നു.. _____🦋_____ ""എല്ലാം ഇതിലുണ്ടോ.. ഇനി ഇതിന്റെ പിന്നാലെ പോവാൻ നിനക്ക് സമയമുണ്ടാവില്ല.."" ഫയൽ ഒക്കെ ഒന്ന് കൂടി ചെക്ക് ചെയ്ത ശേഷം ഫഹീം ഡൗലയുടെ കൈയ്യിൽ വെച്ചു കൊടുത്തു..അവളാപ്പോഴും ഏതോ ലോകത്ത് എന്നപോലെ നില്കുകയായിരുന്നു.. ""ഡൗലാഹ്…"" ഫഹീം വീണ്ടുമവളെ വിളിച്ചതും അവൾ ഞെട്ടികൊണ്ട് അയാളെ നോക്കി.. ""ആഹ് ഉപ്പാ.. പറ.."" "" ഞാൻ പറയേണ്ടതൊക്കെ പറഞ്ഞു.. എനിക്ക്‌ മനസ്സിലാവും നിന്റെ അവസ്ഥ.. ആ ആൾ മരിച്ചെന്നു നിനക്ക് അംഗീകരിക്കാനാവുന്നില്ലെങ്കിലും അതാണ് സത്യം.. അത്‌ മനസ്സിനെ പറഞ്ഞു മനസ്സിലാക്കുമ്പോൾ ഒരു പക്ഷേ ഹൃദയം കീറിമുറിയുന്ന വേദന അനുഭവപ്പെട്ടെന്ന് വരും.. ഒരിക്കൽ ഞാനും അനുഭവിച്ചതാ ഇതേ വേദന.. എന്റെ ഉറ്റ കൂട്ടുകാരൻ ലത്തീഫിന്റെ മരണം..

അവന്റെ മോൾ ആണെന്നുള്ള ഒറ്റ കാരണം കൊണ്ട് നിന്നെ ഞാൻ ലാക്കിയക്ക് ഒപ്പം വിട്ടത്.. പക്ഷേ അവൾ.. അവളെന്റെ മോളേ കരയിപ്പിച്ചു.. മാസങ്ങൾ എന്റെ മോൾ വെറും നാല് ചുവരിനിടയിൽ ജീവിച്ചു.. അതെല്ലാം കണ്ടു എത്രത്തോളം എന്റെയും നിന്റെ ഉമ്മാന്റെയും ഹൃദയം നീറിയിട്ടുണ്ടെന്ന് അറിയുമോ.. ഒരുപക്ഷെ അവൾ ജീവിച്ചിരിപ്പുണ്ടെന്ന് വരാം..പക്ഷേ എന്റെ മോൾ അവൾക്കരികിലേക് പോവേണ്ട… "" ഫഹീം പറഞ്ഞു തീർന്നതും ലക്കി തലയുയർത്തി അയാളെ നോക്കി.. ""കഴിഞ്ഞോ.. ഉമ്മ പറഞ്ഞു പഠിപ്പിച്ചതാവും.. ലക്കി ജീവനോടെയുണ്ടെന്ന് അറിഞ്ഞാൽ ഞാനുറപ്പായും അവളെ തേടി പോവും.. കാരണമെന്തെന്ന് അറിയുമോ.. തെറ്റ് എന്റെ പക്ഷത്താ.. മാസങ്ങൾ ഞാൻ നീറിയ ജീവിച്ചത് അതൊരിക്കലും ലക്കിയെന്നെ ഒന്നും ചെയ്തിട്ടല്ലാ.. കുറ്റം ബോധം കൊണ്ടാ.. അറിയാതെയാണെങ്കിലും ഒരു സുഹൃത്തിനോടും ചെയ്യാൻ പറ്റാത്തതാ ഞാൻ ചെയ്തത്.. ആ എനിക്കവൾ മാപ്പ് തരുന്നത് വരേ ഞാൻ ആ കാല് വേണമെങ്കിലും പിടിക്കും.."" അത്‌ പറയുമ്പോൾ അവളുടെ ഹൃദയം വിങ്ങുന്ന പോലെ തോന്നി.. ഫഹീം അവളെ തന്നെ ഉറ്റ് നോക്കുകയായിരുന്നു.. ""അവൾ ജീവിച്ചിരിപ്പില്ലെങ്കിലോ…"" ഉമ്മ അങ്ങോട്ട് വന്നു പറഞ്ഞതും ഡൗലയൊന്ന് നിശ്വസിച്ചു..

""ഉണ്ടാവും.. അവൾ മരിച്ചെന്നു കേൾക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല.. എന്റെ ലക്കി ജീവിച്ചിരിപ്പുണ്ടാവും.. എന്നേ തനിച്ചാക്കി പോവാൻ അവൾക്കാവില്ലാ.. പക്ഷേ അതവാ *അവൾ തന്റെ പ്രണയത്തെ തേടി പോയാലോ...അവൻ പോയത് പോലെ പരലോകംത്തേക്ക് പോവുമോ..അത്രമേൽ അവൾ മനസ്സറിഞ്ഞു പ്രണയിച്ചതല്ലായിരുന്നോ അവനെ.."" അവസാനമവൾ ആശയ കുഴപ്പാത്തിലായി.. ""ഡൗലാഹ് ഞാൻ വെറുതെ പറഞ്ഞതാ…"" ഉമ്മയാവളെ തട്ടി കൊണ്ട് പറഞ്ഞതും അവൾ ഉമ്മയെ നോകിയൊന്ന് പുഞ്ചിരിച്ചു തന്റെ കാറിൽ കയറി പോലീസ് സ്റ്റേഷനിൽ ചെന്നു… ""Si എവിടെ…"" അവളവിടെയുള്ളയൊരു വനിതാ കോൺസ്റ്റബിലിനോട് ചോദിച്ചതും ആ സ്ത്രീ വായിച്ചു കൊണ്ട് നിൽക്കുന്ന ഫയലിൽ നിന്ന് നോട്ടം തെറ്റിച്ചു അവളെ നോക്കി..അവളെ കണ്ടതും അവരുടെ ചുണ്ടുകളും കണ്ണുകളും വിടർന്നു വന്നു.. ""ഡൗലാഹ് ഫറാൽ.."" അവരതും പറഞ്ഞു അവൾക്കാറില്കിലേക്ക് വന്നു വാരിപ്പുണർന്നു.. തന്റെ ഇരട്ടിയുള്ള ആ സ്ത്രീയുടെ കരബലത്തിൽ അകപ്പെട്ടതും ഡൗല ശ്വാസം പോലും വലിച്ചു വിടാനാവാതെ നിന്നു.. ""എന്നേ.. എന്നേ യൊന്ന് വിടുമോ.."" അവൾ എങ്ങനവയൊക്കെയോ പറഞ്ഞു തീർത്തതും ആ സ്ത്രീ അവളെ വിട്ടു നിന്നു..

""സോറി.. ഞാൻ നിങ്ങളെ കണ്ട ആകാംഷയിൽ ചെയ്തു പോയതാ.."' ""ആഹ് its ok…si എവിടേ "' സർ ഇപ്പോൾ വരും... ______🦋 {ഡൗലാഹ് } ആഹ് സ്ത്രീയുടെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട സന്തോഷത്തിൽ ഞാൻ അവിടെയുള്ളയൊരു ബെഞ്ചിൽ ചെന്നിരുന്നു.. ഉഫ്ഫ് ഇപ്പോഴും വേദന പോയിട്ടില്ലാ.. എന്തിർക്കലാ.. ഇവരെന്താ ഞണ്ടിന്റെ കുഞ്ഞമ്മേടെ മോളോ..ഞാൻ എന്റെ കൈ ഒക്കെ ഒന്ന് നോക്കിയ ശേഷം സ്വയം പറഞ്ഞു.. ""നിങ്ങളിവിടെ ഇരിക്കേണ്ടാ..ഈ ചെയറിൽ ഇരുന്നോ.."" അവരെന്റെ നേരെയൊരു ചെയർ നീട്ടി കൊണ്ട് പറഞ്ഞതും ഞാനവരെ ഉറ്റ് നോക്കി… "ഞാനിവിടെ വന്നത് actress ആയിട്ടല്ലാ.. എല്ലാ ദിവസവും ഇവിടെ കയറി ഇറങ്ങാറുള്ള ജനങ്ങളിൽ ഒരാൾ ആയിട്ടാണ്.. അവരെല്ലാം ഈ ബെഞ്ചിൽ തന്നെ അല്ലെ ഇരിക്കാർ..അത്‌ കൊണ്ട് ഞാനുമിവിടെ ഇരുന്നോളാം.."" അവരെ തന്നെ നോക്കി അതും ചോദിച്ചു ഞാൻ ചുറ്റും നോക്കി..WANTED എന്നെയുതി അതിന് തായെയുള്ള ആ ആളുടെ ചിത്രം കണ്ടതും എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.. ""പോലീസിനും നിയമത്തിനും മുന്നിൽ ആ ആളൊരു ക്രിമിനൽ ആയിരിക്കും.. പക്ഷേ ജനങ്ങൾക് ആ ആൾ ജീവനായിരുന്നു.. അവരെ എല്ലാം നോക്കി നടന്നയാൾ…"" സ്വയം പറഞ്ഞു ഞാൻ ആ ചിത്രത്തിൽ ചിരിച്ചു നില്കുന്നയാളെ അധികനേരം നോക്കി നിന്നതും എന്റെ കണ്ണുകൾ നിറഞ്ഞു വന്നു.. പഴയതെല്ലാം ഒരു സിനിമയെ പോലെ എന്റെ മനസ്സിലേക്ക് ഓടിയെത്തി…

""എന്താ ആ പ്രതികളെ തന്നെ ഉറ്റ് നോക്കുന്നെ.. അവരെ ഗാങ്ങിനെ കുറിച്ചോർക്കുമ്പോൾ തന്നെ എന്റെ മനസ്സിൽ ഒരേ ഒരു ചോദ്യമാണ് ഉയരൽ..എങ്ങനെയാണ് ഒരു പെണ്ണിന് ഇത്രയും ശക്തയാവാൻ കഴിയുന്നത്..അവളിന്നും ഒരു ചോദ്യച്ചിഹ്നം ആണല്ലോ.."" ആ സ്ത്രീ എന്റെ അടുത്ത് വന്നിരുന്നു പറഞ്ഞതും എനിക്കൊന്നും കാര്യമായിട്ട് കത്തിയില്ലെങ്കിലും ഞാൻ പുഞ്ചിരിച്ചു കൊടുത്തു… ""അവരൊക്കെ മരിച്ചു എന്നല്ലേ പറയുന്നത്… അവരെയൊക്കെ കൊല്ലാൻ മാത്രം ധൈര്യവും തന്റെടവുമുള്ളതാര്കായിരിക്കും…"" അവർ വീണ്ടും ചോദിച്ചതും എന്റെ ചുണ്ടിൽ പുച്ഛം വിരിഞ്ഞു.. ""ചതി.. അവരെയൊക്കെ കീയടക്കാൻ ചതി എന്ന ഒന്ന് കൊണ്ട് മാത്രമല്ലേ സാധിക്കുള്ളു..അങ്ങനെയാണല്ലോ അവരെ കീയടക്കിയതും.."" പുച്ഛത്തോടെ പറഞ്ഞു ഞാൻ അവിടെയുള്ള പത്രം എടുത്ത് വായിച്ചു… ""ഞാനും എന്റെ മക്കളും നിങ്ങളെ ഒരു വലിയ ഫാൻ ആണ്.. ഇപ്പോൾ ഷൂട്ടിങ് നടക്കുന്ന Save ന് ശേഷം ഏതെങ്കിലും മൂവി ഉണ്ടോ.."" ഇതിപ്പോൾ വലിയ ശല്യമായല്ലോ എന്ന് മനസ്സിൽ പറഞ്ഞു ഞാനാ സ്ത്രീയെ നോക്കി.. ""ആഹ്.. Fair in love…"" ഞാൻ ബാക്കി പറയുന്നതിന് മുൻപേ si അങ്ങോട്ട് കയറി വന്നിരുന്നു.. അയാളെ കണ്ടു ഞാൻ എഴുണീറ്റ് നിന്നു.. "ഓഹ് ഡൗലാ വന്നോ..""

"വരാതെ എവിടെ പോവാനാ.." അയാളെ ചോദ്യത്തിന് മറുപടി കൊടുത്തശേഷം ഞാൻ അയാൾക് ഓപ്പോസിറ്റ് ആയിട്ടുള്ള ചെയറിൽ ചെന്നിരുന്നു.. ""കൊണ്ട് വന്നോ.."" അയാൾ ചോദിച്ചതും ഞാനാ ഫയൽ അയാൾക് നേരെ നീട്ടി.. ""ഇതാ… ആ ആൾ മരിച്ചു എന്നതിന്റെ തെളിവ്.. ഇനിയെങ്കിലും അവരുടെ പേരിലുള്ള എല്ലാ കേസും ഒഴിവാക്കുമോ.."" ഞാൻ അതെല്ലാം അയാളോട് അത്‌ പറയുമ്പോഴും അയാൾ അതിൽ തന്നെ ഉറ്റ് നോക്കുകയായിരുന്നു.. അയാൾ വായിക്കുന്നതിലേക്ക് ഞാനും കണ്ണുകൾ പായിച്ചു.. ""ദുആമിയ"" അതിൽ ഒരല്പം കട്ടിയിലേഴുതിയ പേര് കണ്ടതും എന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു കൂടെ ഒരല്പം നോവും.. ""മ്മ്.. നിന്റെ ബോഡി ഗാർഡ് ചത്തല്ലോ.. ഇനിയിപ്പോൾ എനിക്ക്‌ നിന്നെ എന്ത്‌ ചെയ്യുന്നതിനും പ്രശ്നമില്ലാ.."" അയാൾ എന്റെ കൈക്ക് മുഖളിൽ അയാളെ കൈ വെച്ചു പറഞ്ഞതും ഞാൻ ആ നിമിഷം തന്നെ എഴുന്നേറ്റു നിന്നു അയാളെ കവിളിൽ ആനടിച്ചു.. ""അന്നേ ഓങ്ങി വെച്ചതാ.. ആ ആൾ മരിച്ചെന്നു വെച്ചു പകർന്നു തന്ന ധൈര്യം ഞങ്ങളിൽ ഓരോരുത്തരിലുമുണ്ട്.. പിന്നേ മരിച്ചെന്നു പൂർണമായി പറയാൻ പറ്റില്ലാ.. ജീവിച്ചിരിപ്പുണ്ട് ഞാൻ അടക്കം ആ ആളെ ഇഷ്ടപ്പെടുന്ന ഓരോ ഹൈദരാബാദ് കാരുടെയും ഹൃദയത്തിൽ.."" അയാളെ നോക്കിയതും പറഞ്ഞു പുറത്തിറങ്ങിയതും എന്റെ മനസ്സിലേക്ക് വർഷങ്ങൾക് മുൻപ് ആ ആളുടെ കൈ പിടിച്ചു ഇതേ പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങി വന്നത് ഓർമ വന്നു..മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു.. _____🦋______

""സാറിനെന്താ വേണ്ടത്.."" തന്റെ മുന്നിലുള്ള ഡയറക്ടർ അഹമ്മദ്‌ ഹാഷിമിനെ നോക്കി ചോദിച്ചതും അയാൾ തലയുയർത്തി നോക്കി.. ""ഈ av ബുക്ക്‌ പബ്ലിഷേഴ്സ് ന്റെ എഡിറ്റർ അല്ലെ.."" ഹാഷിംമിന്റെ ചോദ്യം കേട്ടയാൾ അതെ എന്ന് പറഞ്ഞു.. ഹാഷിം തന്റെ ബാഗിൽ നിന്നൊരു പുസ്തകം എടുത്ത് അവർക്ക് മുന്നിൽ വെച്ചു.. ""ഈ ബുക്ക്‌ പബ്ലിഷ് ചെയ്തത് നിങ്ങളല്ലേ.."" അയാളുടെ ചോദ്യം കേട്ടു എഡിറ്റർ ആ ബുക്കിലെക് നോക്കി ഒറ്റ നോട്ടത്തിൽ തന്നെ അയാൾക്കാ പുസ്തകം മനസ്സിലായിരുന്നു… ""Fair in love.. ആ ഒരൊറ്റ പുസ്തകം കൊണ്ടാ ഞങ്ങളെ കമ്പനി പച്ച പിടിച്ചത്.."" ""ഈ കഥ എഴുതിയ ആളെ നിങ്ങൾക്കറിയാമോ…"" ഹാഷിംമിന്റെ ചോദ്യം കേട്ടു എഡിറ്റർ ഒരുനിമിഷം ചിന്തിച്ചു.. ""ഇല്ലാ… ഒരു ചെക്കനായിരുന്നു കൊണ്ട് തന്നത്.. "" അയാൾ പറഞ്ഞത് കേട്ടു ഹാഷിംമിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു.. ""ഇതിന്റെ ഫസ്റ്റ് കോപ്പി ഏത് ഭാഷ ആയിരുന്നു.. അഥവാ ഇതേയുതപ്പെട്ട ഭാഷ.."" ഹാഷിംമിന്റെ ചോദ്യം കേട്ടു അയാൾ എന്തൊക്കെയോ ഫയൽ ചെക്ക് ചെയ്തു.. ""മലയാളം.."" എഡിറ്ററുടെ മറുപടി കേട്ടു ഹാഷിമിന്റെ മുഖത്ത് ഞെട്ടൽ പ്രകടമായി.. ""കേരളത്തിൽ ഉള്ളോരാൾ എന്തിന് ഇത്രയും ദൂരം വന്ന് അന്ന് അറിയപ്പെടാത്ത ഈ കമ്പനിയിൽ വന്നു ബുക്ക്‌ പബ്ലിഷ് ചെയ്തു..

അവിടെ ആവശ്യത്തിനും അതിലധികവും പബ്ലിഷേഴ്സ് ഉണ്ട്.. പിന്നേ എന്തിന് അവർ ഇവിടെ വന്നു…"" അയാളതും ചിന്തിച്ചു ആ പുസ്തകം എടുത്ത് ബാഗിലിട്ടു.. ""നിങ്ങൾക്കിതെന്തിനാ.."" ""അത്‌ ഈ കഥ സിനിമയാക്കേണ്ടിയിരുന്നു.."" അതും പറഞ്ഞു പുറത്തിറങ്ങിയ അയാളൊന്ന് നിശ്വസിച്ചു.. ""അറിയില്ല ആൻ എന്ന എഴുതുകാരിയെ എവിടെ പോയി തിരയണമെന്ന്.. ഇപ്പോൾ ഇവിടെ നിന്ന് ഒരു ക്ലൂ ലഭിച്ചു മലയാളിയാണെന്ന്.. പക്ഷേ കേരളത്തിൽ എവിടെ.. ഡൗല കുഞ്ഞിന്റെ ഈ സിനിമയുടെ ഷൂട്ടിങ് കഴിയാതെ എനിക്കിപ്പോൾ fair in love സിനിമയാക്കുന്നതിനെ കുറിച്ച് ചിന്തിക്കാനാവില്ല.. പൂർണമാല്ലാത്ത ഈ കഥ സിനിമയാക്കിയിട്ട് എന്ത്‌ കാര്യം… ഇനിയാക്കിയാൽ തന്നെ ആൻ കോപ്പി റൈറ്റ് കേസ് കൊടുത്താൽ.."" എല്ലാം കൂടെ ചിന്തിക്കുമ്പോഴും അയാളുടെ ഇത് സിനിമയാക്കാൻ ആവാതിരിക്കുമോ എന്ന ഭയമുടലെടുത്തു… _____🦋______ ""ഞാനിറങ്ങട്ടെയുമ്മാ.."" ലൈത് ആലിയ നോക്കി ചോദിച്ചതും അവർ കണ്ണീരോടെ തലയാട്ടി.. ""എന്താ ഉമ്മായ്ത്.. ഞാൻ പോവുന്നത് നിങ്ങളെ മോൾക് നീതി നേടി കൊടുക്കാനല്ലേ.."" അവൻ പറഞ്ഞു തീർന്നതും ആലിയ അവനെ വാരി പുണർന്നു . ""പോയിക്കോ.. എന്റെ മോൻ പോയിക്കോ.. വരുമ്പോൾ മോന്റെയൊപ്പം അവളും വേണം ലക്കി.. ഉമ്മ കാത്തിരിക്കും…"" നിറഞ്ഞു വരുന്ന തന്റെ കണ്ണുകളെ തട്ടത്തിന്റെ തുമ്പ് കൊണ്ട് തുടച്ചവർ പറയുന്നത് കേട്ടവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..

ഉപ്പാനെയും നോക്കി യാത്ര പറഞ്ഞതിന് ശേഷം അവൻ വണ്ടിയിൽ കയറി.. കേരളമെന്നോർക്കുമ്പോൾ അവന്റെ മനസ്സിൽ ദുആ യുടെയും ലക്കിയുടെയും മുഖം നിറഞ്ഞു വന്നു.. ""അവരുടെ ഇരുവരുടെയും ഹീറോയും സൂപ്പർ ഹീറോ യും ആയിരുന്നു ഞങ്ങൾ.."" ഓർമയിൽ അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.. ദുആ യുടെ ഇക്കാ എന്ന വിളിച്ചു അവന്റെ ചെവിയിൽ മുഴങ്ങി കെട്ടു.. ഇനിയവിടെ പോവുമ്പോൾ തന്നെ നോക്കി പുഞ്ചിരിക്കാൻ… ഇക്കാ ഇക്കാ എന്ന് വിളിച്ചു തന്റെ പിന്നാലെ നടന്നു സ്വൈര്യം കെടുത്താൻ ദുആ ഇല്ലെന്നോർത്തത് അവന്റെയുള്ളം വിങ്ങി പൊട്ടി.. കണ്ണുകൾ നിറഞ്ഞു വന്നു.. അല്ലെങ്കിലും ഏതെങ്കിലും സഹോദരന് സഹിക്കാനാവുന്നതാണോ അവന്റെ ജീവിതത്തിൽ നടന്നത്.. കരഞ്ഞു തീർക്കുകയല്ലാതെ അവനെന്ത് ചെയ്യാനാവും.. കരഞ്ഞാലും ദുആ അവനെ തേടി തിരിച്ചു വരില്ലെന്നോർത്തതും അവൻ കണ്ണീറിനെ തുടച്ചു മാറ്റി.. എങ്കിലുമവന്റെ മുഷ്ടിയോളം വലുപ്പമുള്ളയാ ഹൃദയത്തിന്റെ വിള്ളൽ മാറുമോ.. ചിന്തകൾ കാട് കയറിയപ്പോൾ അവന്റെ മനസ്സിലേക്ക് ലക്കിയുടെ മുഖം ഓടിയെത്തി.. പെട്ടെന്നെന്തോ ഓർത്ത പോലെ അവൻ ഫോൺ എടുത്ത് കോണ്ടക്റ്റിൽ ലുക്മാൻ എന്ന് സേവ് ചെയ്ത നമ്പർ ബ്ലോക്ക്‌ ചെയ്തു ഡിലീറ്റ് ചെയ്തു..

""ചിലതിനെ അങ്ങനെയാണ്.. ബ്ലോക്ക്‌ ചെയ്തു തടസ്സപ്പെടുത്തി മറച്ചു വെച്ചേ തീരുള്ളൂ.."" സ്വയം പറഞ്ഞവനൊന്ന് നെടുവീർപ്പിട്ടു.. _____🦋_______ ""വാ ഇറങ്.."" ദിയാന്റെ കൈ പിടിച്ചു ഡൗല അവനെ ഇറക്കി.. ""ന്നാ പിന്നേ ഞങ്ങൾ പോവാണ്.. സെന്റിയാടിക്കാനൊന്നും എനിക്ക് താല്പര്യമില്ല.. അപ്പോൾ ഉമ്മാ ഈ ഉപ്പാനെ ഒന്ന് ശ്രദ്ധിക്കണേ.. കമ്പനിയിൽ ലേഡി സ്റ്റാഫ്സിന്റെ എണ്ണം കൂടി വരുന്നുണ്ട്…"" അവൾ ഉമ്മാനെ നോക്കി പറഞ്ഞതും ഉപ്പയവളെ പല്ല് കടിച്ചു നോക്കി… ""അങ്ങനെ ഞാനില്ലാതെ ഇങ്ങൾ സുഖിച്ചു ജീവിക്കേണ്ട…"" ഉപ്പ മാത്രം കേൾക്കേ അവൾ പറഞ്ഞതും ഫഹീം അവളെ ചെവി പിടിച്ചു തിരിച്ചു.. ""ആഹ് ന്നെ വിടി.."" അവൾ ചെവികുടഞ്ഞു പറഞ്ഞതും അവർ രണ്ട് പേരും ചേർന്ന് അവളെ ഇരുകവിളിലും ഉമ്മ വെച്ചു.. ""ദിയാനില്ലേ…"" ദിയാൻ മുഖം ചുളുക്കി പറഞ്ഞതും അവർ അവനും ഉമ്മ കൊടുത്തു.. എല്ലാവരെയും നോക്കി യാത്ര പറഞ്ഞു ഡൗലയും ദിയാനും എയർപോർട്ടിലേക്ക് യാത്ര തിരിച്ചു.. ______🦋______ "എന്ത്‌…" മറുതലക്കൽ നിന്ന് പറയുന്നത് വിശ്വസിക്കാനാവാതെ ആരതിയുടെ കൈയ്യിൽ നിന്ന് ഫോൺ നിലത്തേക്ക് ഊർന്നു വീണു.. കണ്ണുകൾ നിറഞ്ഞു വന്നു........ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story