🦋 THE TITALEE OF LOVE🦋: ഭാഗം 9

the titalee of love

രചന: സൽവ

മറുതലക്കൽ നിന്ന് പറയുന്നത് വിശ്വസിക്കാനാവാതെ ആരതിയുടെ കൈയ്യിൽ നിന്ന് ഫോൺ നിലത്തേക്ക് ഊർന്നു വീണു.. കണ്ണുകൾ നിറഞ്ഞു വന്നു.. താൻ കേട്ടത് സത്യമാണോ… അതെ… പകൽപോലെ സത്യമാണ്.. വിശ്വസിക്കാതിരിക്കാൻ പറ്റില്ലാ.. പക്ഷേ അത്‌ മനസ്സിനെ പഠിപ്പിക്കുമ്പോൾ അവളും അവളെ മനസ്സും തളരുന്നു.. എന്ത്‌ ചെയ്യും.. തനിക്കാറുണ്ട്.. ""അമ്മാ… അമ്മാ…"" വിതുമ്പി കരഞ്ഞവൾ നിലത്തേക്ക് ഊർന്നു വീണു..കണ്ണുകൾ അടച്ചു വെച്ചെങ്കിലും ആ മിഴികളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നു.. ചെറുപ്പം മുതൽ തന്റെ ജീവിതത്തിൽ നടന്നയെല്ലാ സംഭവങ്ങളും അവളുടെ മനസ്സിലേക്ക് ഓടി വന്നൂ.. അതെ അവിടെയെല്ലാം ഒരു നായിക മാത്രം അവളുടെ അമ്മാ.. അമ്മയില്ലാതെ എന്തവൾ.. പ്രണയം തകർന്ന വേദനയക്കാൾ ഇരട്ടി വേദന അവളിപ്പോൾ അനുഭവിക്കുന്നു.. മരിച്ചത് അവൾക് ജന്മം തന്നയമ്മയാണ്.. ഒഴുകി വരുന്ന കണ്ണീറിനെ തുടച്ചു മാറ്റാൻ പോലും അവളുടെ കൈകൾ ഉയർന്നില്ല.. പെട്ടെന്നെന്തോ ഓർത്തത് പോലെ അവൾ തന്റെ കണ്ണുകൾ തുടച്ചു.. കണ്ണീരായി ഒഴുകി തീരുന്നത് അവളുടെ അമ്മയോടൊപ്പമുള്ള ഓർമകളല്ലേ… "" ആരതിയേച്ചീ..barbie ബോയ് സ്വന്തമായിട്ട് കൈ ആനക്കുന്നു..

"" കൗതുകത്തോടെ അവൾക് മുന്നിലേക്ക് ആ ടോയ് യെ കൊണ്ട് വന്നു എല പറഞതും ആ പാവയെ വലിച്ചെറിയണം എന്നുണ്ടായിരുന്നുവെങ്കിലും അവളെ കൈ ഉയർന്നില്ല.. ""ഏച്ചീടെ അമ്മ മരിച്ചു.."" പറയുമ്പോൾ അവളുടെ ശബ്ദം ഇടരുന്നുണ്ടായിരുന്നു.. ""അമ്മ മരിച്ചെങ്കിലെന്താ ഏച്ചിക്ക് എലയുണ്ടല്ലോ…"" അവളെ കൊച്ചു തണൽ അവൾക് ആശ്വാസമേകി.. എല ചിരിയോടെ ആ ടോയ് വെച്ചു കളിക്കുകയാണ്.. അവൾക്കെന്ത് മരണം…. ആരതി ആർക്കോ വിളിച്ചു.. അവളെ ഇവിടെ കൊണ്ടാക്കിയ ചേട്ടൻ വന്നതും അവൾ അയാളുടെ ഒപ്പം തന്റെ വീട്ടിലേക്ക് പോയി… ""ഇത് തന്നെയാണോ നിന്റെ വീട്…"" മുന്നിലുള്ള ബംഗ്ലാവ് പോലത്തെ വീട് കണ്ട് അയാൾ ചോദിച്ചതും അവൾ അതേയെന്ന് മാത്രം പറഞ്ഞു ഇറങ്ങി ഓടി… അയാൾ ചുറ്റും നിർത്തിയിട്ട ആഡംബര കാറുകളൊക്കെയൊന്ന് നോക്കി.. ""ഞാനും എന്റെ അമ്മയും അനിയനും കൊച്ചു വീട്ടിലാണ് താമസിക്കുന്നത്.. ദയവ് ചെയ്തു നിങ്ങളെനിക്കാ ആ ജോലി വാങ്ങി തരണം…"" അന്ന് ജോലിക്ക് വേണ്ടി അപേക്ഷിച്ചു കൊണ്ടവൾ പറഞ്ഞത് അയാളുടെ ഓർമയിലേക്ക് വന്നൂ.. ""എന്തിന് ഇത്രയും വലിയ വീടുള്ളവൾ അങ്ങനെയൊരു കള്ളം പറഞ്ഞു ഈ ജോലി നേടി.. അതിന് മാത്രം എന്താവശ്യമാവും അവൾക്കുണ്ടാവുക..""

സ്വയം ചോദിച്ചയാൾ പുറത്തിറങ്ങി.. _____🦋_____ കൈയ്യിലുള്ള റെസിന് art ചെയ്തു വെച്ചയാ പനിനീർ പുഷ്പത്തെ മാറോടു ചേർത്തവൾ പൊട്ടികരഞ്ഞു.. ആ ചുവന്ന പനിനീർ പുഷ്പത്തെ തന്റെ ഹൃദയത്തിലേക്ക് ചേർത്ത് നിർത്തുമ്പോൾ അവൾ ഹൃദയം ഉയർന്നു മിടിച്ചു.. ആ ഹൃദയത്തിന് തന്റെ ഇണയുടെ ഗന്ധം തിരിച്ചറിഞ്ഞിട്ടുണ്ടാവും..വിതുമ്പി കരഞ്ഞവൾ ഒന്ന് കൂടി ഒതുങ്ങി കൂടി… ഒന്നാശ്വാസിപ്പിക്കാൻ ജനാലക്കുള്ളിലൂടെ ഇത് കാണുന്ന ഹയാസിന് തോന്നിയെങ്കിലും അവനത്തിന് സാധിച്ചില്ല.. അവനറിയാമായിരുന്നു ആശ്വാസം വാക്കുകൾക്കൊന്നും അവളെ ആശ്വസിപ്പിക്കാനാവില്ലെന്ന്.. അവളെയുള്ളിലെ തീയനിയാണ് എന്ത്‌ ചെയ്തിട്ടും കാര്യമില്ലെന്നുള്ളത്.. അവൾക് നഷ്ടപ്പെട്ടത് തന്റെ പ്രണയത്തെയല്ലേ.. ആത്മാവിലേക്ക് അലിയിച്ചു ചേർത്ത അവളുടെ ആത്മാർത്ഥ പ്രണയത്തെ… ""അവൻ മരിച്ചു.."" തന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവളുടെ മനസ്സത് അംഗീകരിക്കുന്നില്ലാ.. അത്‌ കണ്ട് നിൽക്കാൻ ത്രാണിയില്ലാത്തത് പോലെ ഹയാസ് അവിടെ നിന്ന് മാറി നിന്നു.. പെട്ടനവളുടെ പൊട്ടി ചിരിക്കുന്ന ശബ്ദം കേട്ടതും അവനങ്ങോട്ട് എത്തി നോക്കി.. അവനൂഹിച്ചത് പോലെ അവളുടെ കൈയ്യിലുള്ളത് fair in love ആയിരുന്നു അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.

. ""അതെ അവളെ കീയടക്കിയത് ആനിന്റെ പുസ്തകങ്ങളും അവളുടെ പ്രണയവുമാണ്…"" അവളെ തന്നെ നോക്കിയവൻ മൊഴിഞ്ഞു.. ""താലുതാ…"" അവൻ വിളിച്ചതും അവൾ ശ്രദ്ധ മാറ്റി അവനെ നോക്കി.. ""ദേ ഇത് നോകിയെ…"" അവനവളുടെ നേരെ ഫോൺ നീട്ടി കൊണ്ട് പറഞ്ഞതും അവളതിലേക്ക് ഉറ്റ് നോക്കി… ""ഇതാരാ..ഒരു ഭൂതത്തെ പോലെയുള്ള കുട്ടി.."" അവൾ അവന്റെ ഫോണിലുള്ള അവ്യക്തമായ ഫോട്ടോയിലേക്ക് ഉറ്റ് നോക്കി കൊണ്ട് ചോദിച്ചതും അവനവളുടെ തലക്കൊരു മേട്ടം കൊടുത്തു… ""ദേ ആ ഇളിച്ചു നിൽക്കുന്നത് ഞാൻ അതിന്റെ അടുത്ത് ആ മുഖം കൊട്ട വീർപ്പിച്ചു വെച്ച.. നിങ്ങൾ പറഞ്ഞയാ ഭൂതം അത്‌ നിങ്ങൾ തന്നെയാ…"" അവൻ പറഞ്ഞത് കേട്ടു അവളാ ചിത്രത്തിലേക്ക് തന്നെ ഉറ്റ് നോക്കി അവനെ നോക്കി.. ""ശെരിക്കും ഞാനിങ്ങനെയാണോ.. ഒരുമാതിരി ഭൂതത്തെ പോലെ മുഖവും വീർപ്പിച്ചു..."" അവൾ തന്റെ മുഖത്തൂടെ ഒക്കെ കൈ ഓടിച്ചു ചോദിച്ചതും അവൻ അതെ പറഞ്ഞു തലയാട്ടി.. ""സത്യം.. ഇരുപത്തിനാൽ മണിക്കൂറും മുഖം വീർപ്പിച്ചു നടക്കുന്നയൊരു മരഭൂതം…"" അവൻ പറഞ്ഞു തീർന്നതും അവളൊന്ന് പുഞ്ചിരിച്ചു.. അവനൊരു നിമിഷം ചിരിക്കുമ്പോൾ അവളുടെ ഇരു കവിളിലും തെളിഞ്ഞു വന്ന നുണക്കുഴികളിലേക്ക് തന്നെ ഉറ്റ് നോക്കി..

എന്തോ ചിരിക്കുമ്പോൾ അവളുടെ സൗന്ദര്യം ഇരട്ടിക്കുന്നുണ്ട്.. ആ പച്ച കണ്ണുകൾ മനോഹരമായി തിളങ്ങി.. ഇങ്ങനെയൊരു കാഴ്ച അവന് അപൂർവമായിരുന്നു.. ""എങ്ങനെയുണ്ട്.. ഇപ്പോൾ ലക്കി സുന്ദരി ആയില്ലേ…"" അവൾ പുഞ്ചിരിയോടെ പറഞ്ഞത് കേട്ടു അവനൊന്ന് മുഖം കോട്ടി.. ""ദുആ ത്താ പറയുന്ന പോലെ.. അവരെയത്ര സുന്ദരിയല്ലെങ്കിലും കൊള്ളാം…"" അവൻ പറഞ്ഞത് കേട്ടു അവളുടെ ചുണ്ടിലെ പുഞ്ചിരി പതിയെ മാഞ്ഞു തുടങ്ങി.. ദുആ അതോർത്തതും അവളിൽ ഒരു നോവ് പടർന്നു..അവളോടൊപ്പമുള്ള ഓരോ നിമിഷങ്ങളും മനസ്സിലെത്തി.. ഇന്നവളുടെ കണ്ണുനിറഞ്ഞില്ല പകരം ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു… ""ഈ പുഞ്ചിരി എന്നും ആ മുഖത്തുണ്ടായാൽ മതി.."" മനസ്സിൽ പറഞ്ഞവൻ അവളുടെ കവിളിൽ ഉമ്മ വെച്ചു.. ""മതി മതി… എനിക്ക്‌ ജോലിക്ക് പോവണം.."" അവളവനെ പിടിച്ചു മാറ്റി പറഞ്ഞു അകത്തു കയറി.. അവനുമൊരു ചിരിയാലെ പുറത്തിറങ്ങി… _____•🦋 (Lucky ) ഹയാസ് റൂമിൽ നിന്നിറങ്ങിയതും ഞാനൊരു ചിരിയാലെ കണ്ണാടിയിൽ ചെന്നു നോക്കി.. എന്റെ ഇരു കണ്ണുകളും വീങ്ങി വന്നിട്ടുണ്ട്.. എത്ര നാൾ ഞാൻ കരഞ്ഞു.. എനിക്ക്‌ തന്നെ അതറിയില്ലാ… എന്റെ ദുആ എന്നേ വിട്ടു പോയ ശേഷം കരയാതെ രാത്രികളില്ലാ.. എന്നെയാരും ചേർത്ത് നിർത്തിയില്ലാ..

അല്ലെങ്കിലും എനിക്കാറുണ്ട്.. പേരിന് ഒരു ഹയാസ്.. ഹൃദയത്തിൽ കൊണ്ട് നടന്ന എന്റെ പ്രണയം പോലുമെന്നേ വിട്ടു പോയില്ലേ.. അവൻ മരിച്ചെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എനിക്കതിനു സാധിക്കുന്നില്ല… ഞാൻ ചിന്തിക്കാറുണ്ട്.. ""ജീവൻ എന്നേ വിട്ടു പോയിട്ട് പോലും എന്തിനീ ഹൃദയം മാത്രം നിശ്ചലമാവാതെ നിൽക്കുന്നുയെന്ന് ""... ഒരു പക്ഷേ ഞാൻ ഇനിയും ജീവിക്കുന്നത് ഇനിയും വേദനകൾ ഏറ്റു വാങ്ങാനാവും.. എന്റെ കണ്ണുകൾ റെസിന് art ചെയ്തു വെച്ച റോസിലേക്ക് പോയി.. അതെ അവനെന്നോട് ഇഷ്ടം പറഞ്ഞപ്പോൾ എനിക്ക്‌ നൽകിയ പൂവ്.. ഇന്ന് അമൻ നോടൊപ്പം ആ വീഡിയോ കാണുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു വന്നത് അവനെയോർത്തായിരുന്നു..ഇനി എന്റെ ജീവിതത്തിൽ പ്രണയമുണ്ടാവുമൊ.. അതിന് എന്നേ പ്രണയിക്കാനാറുണ്ട്.. അല്ലെങ്കിൽ പ്രണയിച്ചിട്ട് വീണ്ടും വേദനകൾ ഏറ്റു വാങ്ങാനല്ലേ… സ്വയം പറഞ്ഞു ഞാൻ ഫ്രഷ് ആയി യൂണിഫോം എടുത്തിട്ടു.. ഒരു നിമിഷം ഞാൻ ഇന്നലെ രാത്രിയിലെ സംഭവങ്ങളോർത്തു.. ""ആ ടാറ്റൂ… അതെങ്ങനെ എന്റെ ശരീരത്തിൽ വന്നൂ… ഹയാസിന് അതിനെ കുറിച്ചറിയില്ലേ.."" ഞാനെന്തോ ഓർത്തത് പോലെ ഹയാസിന്റെ മുറിയിലേക്ക് ചെന്നു.. അവൻ ഫോണിലെന്തോ കാണുകയായിരുന്നു…

ഒരു നിമിഷം ഞാനുമവന്റെ ഫോണിലേക്ക് നോക്കി.. ഒരു മിന്നായം പോലെ ഞാൻ കണ്ടത് ആരെയോ കെട്ടിപിടിച്ചു കരയുന്ന എന്നെ തന്നെയല്ലെ... ""ഹയാസ്…"" ഞാൻ വിളിച്ചതും അവൻ ഞെട്ടികൊണ്ട് എന്നേ നോക്കി ഫോൺ ഓഫ് ചെയ്തു… നീയെന്താ കണ്ടിരുന്നത് എന്നെനിക്ക് ചോദിക്കാൻ തോന്നിയില്ലാ.. അവന് ഞാനവനെ സംശയത്തിന്റെ കണ്ണുകൾ കൊണ്ട് നോക്കുന്നു എന്ന് തോണിയാലോ.. പക്ഷേ അതിൽ കണ്ടത് ഞാൻ അല്ലെ.. ഏതോ സിനിമയുടെ ഭാഗമാണെന്ന് വീഡിയോയുടെ ക്ലിയർ കണ്ടാൽ മനസ്സിലാവും.. പക്ഷേ ഞാൻ ഇത് വരേ അങ്ങനെ ഒരു സീനിൽ അഭിനയിച്ചിട്ടില്ലലോ.. സ്വയം ഓരോന്ന് പറഞ്ഞു ഞാൻ അവനെ നോക്കി.. ""ഇത്താ…."" അവൻ വിളിച്ചതും ഞാൻ ഞെട്ടികൊണ്ടവനെ നോക്കി.. അവൻ ഭയത്തോടെ എന്നെയും ഫോണിനെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു.. ""അത്‌ ഹയാസ്.. എന്റെ പിന്നിലുള്ള ടാറ്റു എവിടെ നിന്ന് വന്നതാണെന്ന് അറിയുമോ.."" ഞാൻ ചോദിച്ചതും അവൻ ഞെട്ടികൊണ്ട് എന്നേ നോക്കിയ ശേഷം പഴയ പോലെയായി.. ""എനിക്കങ്ങനെയൊരു സംഭവം ഉള്ളത് പോലുമറിയില്ലാ.."" അതും പറഞ്ഞവൻ എന്നേ മറികടന്നു പോയി.. ശ്വാസം ആഞ്ഞുവലിച്ചു ഫോണിൽ എന്തോ ചെയ്യുന്നത് ഞാൻ ഇവിടെ നിന്ന് നോക്കിയപ്പോൾ കണ്ടിരുന്നു.. ""എന്തിന്.. ഇവനെന്താണ് എന്നിൽ നിന്ന് മറച്ചു വെയ്ക്കാൻ ശ്രമിക്കുന്നത്.. അതിന് മാത്രം എന്താണാ റ്റാറ്റുവിന് പിന്നിലുള്ളത്.. ഞാൻ സംശയിക്കുന്ന പോലെ ആ കൊലപാതകങ്ങളുമായിട്ട് എനിക്കെന്തെങ്കിലും ബന്ധം..""

മനസ്സിലങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വന്നു.. അതിനെയെല്ലാം അറിയില്ലാ എന്ന ഒരൊറ്റ ഉത്തരത്തിൽ ഒതുക്കാനല്ലേ എനിക്ക്‌ സാധിക്കുള്ളു.. ""അറിയണം.. എല്ലാം അറിയണം.. അതിന് മുൻപ് ആ കൊലപാതങ്ങൾക് പിന്നിലുള്ളത് എന്തെന്നറിയണം.. അത്രയും ക്രൂരമായ രീതിയിലും നിസാരമയെ രീതിയിലും കൊല്ലാൻ ആ കൊലയാളിക്ക് ഡബിൾ പേഴ്സണാലിറ്റി ഉണ്ടാവണം…"" സ്വയം പറഞ്ഞു ഞാൻ അവന്റെ റൂമിൽ നിന്ന് പുറത്തിറങ്ങി.. "" എന്നാലും അവളവനെ കൊല്ലേണ്ടായിരുന്നു…"" ഇരു കണ്ണുകളും നിറച്ചു ടീവിയിലേക്ക് തന്നെ ഉറ്റ് നോക്കി ശംസിയ പറയുന്നത് കേട്ടു ഞാൻ ടീവിയിലേക്ക് നോക്കി.. അതിൽ അവൾ കാണുന്ന സിനിമയിലെ നടിയെ കണ്ട് ഞാൻ ഒരു നിമിഷം നിശ്ചലമായി.. മറവി എന്നിൽ നിന്ന് കൊണ്ട് പോവാത്താ ഓർക്കാൻ ആഗ്രഹിക്കാത്ത പലതുമെന്റെ ഓർമയിലേക്ക് വന്നു.. ""ഡൗലാഹ് ഫറാൽ.."" ഞാൻ ഏറ്റവും അതികം സ്നേഹിച്ചവരിൽ ഒരാൾ.. പക്ഷേ എന്നേ ഏറ്റവും വേദനിപ്പിച്ചവൾ.. ചതിയിലൂടെ എന്നേ കീയടക്കാൻ ശ്രമിച്ചവൾ..വളച്ചു കേട്ടുകളില്ലാതെ ചതിയെത്തി എന്ന് വിളിക്കാം… "" സ്വയം പറഞ്ഞു ഞാൻ ടീവിയിലെ അവളെ തന്നെ ഉറ്റ് നോക്കി..അത്‌ കണ്ട് കണ്ണുനിറച്ചു കൈയ്യിലെ ജ്യൂസ്‌ കുടിക്കുന്ന ശംസിയയും.. അവൾക് മുഴുവട്ടാണെന്ന് മനസ്സിൽ പറഞ്ഞു ഞാൻ മുന്നോട്ട് നടന്നു..

പെട്ടെന്നാരോ വന്നെന്നെ തട്ടിയതും ഞാൻ മുന്നോട്ട് നോക്കി.. എന്നേ തന്നെ തുറിച്ചു നോക്കുന്ന ശംസിയ യെ കണ്ട് അവളാണ് തട്ടിയതെന്ന് മനസ്സിലായി.. അവളുടെ കൈയ്യിലുള്ള ജ്യൂസ്‌ മുഴുവൻ നിലത്ത് തൂത്തിട്ടുണ്ട്… ""ഡീ.. നീയെന്റെ മോളേ തട്ടിയല്ലേ…"" അങ്ങനെ യൊരു ശബ്ദം കേട്ടതും ഞാൻ മുഷ്ടി ചുരുട്ടി പിടിച്ചു ആ തള്ളയെ നോക്കി.. ""ഉമ്മാ.. ദേ.. ഈ ജ്യൂസ്‌ ഒക്കെ നിലത്തായി.."" ശംസിയ നിലത്തേക് ചൂണ്ടി പറഞ്ഞത് കേട്ടു തള്ളയും അങ്ങോട്ട് നോക്കി.. ""ഇത് തുടയ്ച്ചിട്ട് ജോലിക്ക് പോയാൽ മതി…"" ആ തള്ളയെന്നെ നോക്കി പറഞ്ഞതും ഞാൻ പുച്ഛിച്ചു മുഖം കോട്ടി… ""ഞാൻ തുടച്ചിട്ട് ആ നിലം വൃത്തിയാവില്ല.. പിന്നേ നിങ്ങളെ മോൾ എന്നേ വന്ന് തട്ടിയതാണ്.. "" ഞാൻ പറഞ്ഞു തീരുന്നതിനു മുൻപേ ആ സ്ത്രീയെന്റെ കൊല്ലിക്ക് പിടിച്ചിരുന്നു… ""ഡീ… നെറിക്കെട്ടവളെ… എന്റെ നേർക് കുരച്ചു ചാടാനുള്ള ധൈര്യം എവിടുന്ന് കിട്ടിയെടി… അല്ലെങ്കിലും നിന്നെ പോലെ വൃത്തികെട്ട ഒരുത്തിയെ ഇവിടെ വെച്ചു പൊറുപ്പിക്കുന്ന ഞങ്ങളെ പറഞ്ഞാൽ മതി…"" വൃത്തികെട്ട ഒരുത്തി.. എന്തോ അത്‌ കേട്ടപ്പോൾ എന്റെ ഉള്ളമൊന്ന് നീറി.. ഇരു കൈകളും മാറോടു ചേർത്ത് വെച്ചു.. പതിയെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.. " ഞാൻ എപ്പോഴും പറയാറുള്ളത്തെ ഇപ്പോഴും പറയുന്നുള്ളു..

ഞാൻ നിങ്ങളെ ചിലവിലല്ല നിങ്ങൾ എന്റെ ചിലവിലാണ് ജീവിക്കുന്നത്… പിന്നേ വൃത്തികെട്ടവൾ ഞാനോ അല്ലെങ്കിൽ നിങ്ങളുടെ മോളോ എന്ന് എല്ലാർക്കും അറിയാം…"' പറയുമ്പോൾ എന്റെ ചുണ്ടിലൊരു പുച്ഛം നിറഞ്ഞ ചിരി വിരിഞ്ഞത് ഞാൻ അറിഞ്ഞിരുന്നു.. ""ഡീ…"" എന്നലറി വിളിച്ചു ശംസിയ എന്റെ നേരെ തിരിഞ്ഞതും വലിയൊരു ശബ്ദത്തിൽ അവളവിടെ ജ്യൂസിൽ വഴുതി വീണു.. അവളെ നോക്കി പൊട്ടി ചിരിച്ചു.. എന്നും ഇത് പോലെ നല്ല കണി കാണിക്കണേ… എന്നും പറഞ്ഞു പുറത്തിറങ്ങി.. ______•🦋 ലക്കി അവിടെ നിന്നിറങ്ങിയതും സാബിറ ശംസിയയെ പിടിച്ചെഴുനേൽപ്പിച്ചു..കൈയ്യിലും കാലിലുമൊക്കെ അവൾക് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു.. ""ഇവളെ അഹങ്കാരം ഇനി വായ്‌ത്തി കൂടാ.."" ശംസിയ വേദനിക്കുന്ന സ്ഥലത്ത് തൊട്ട് പറഞ്ഞത് കേട്ടു സാബിറയുടെ ചുണ്ടിൽ ഗൂഢമായൊരു ചിരി വിരിഞ്ഞു.. ""അവൾ മരിക്കും… നീറി നീറി സ്വയം ചാവും…"" സാബിറ പറയുന്നത് കേട്ടു ശംസിയ അവരെ സംശയ ഭാവത്തിൽ നോക്കി.. ""ഉമ്മയെന്താ പറയുന്നത്…"" ""അവൾക്കൊർമയില്ലാത്ത അവളുടെ കഴിഞ്ഞ കാലം അവൾക് മുന്നിൽ തുറന്നു കൊടുക്കണം.. അത്‌ കേട്ടാൽ അവളുറപ്പായും സ്വയം നീറും…

അതുറപ്പുള്ളത് കൊണ്ടല്ലേ ഹയാസ് എല്ലാം അവളിൽ നിന്ന് മറയ്ക്കാൻ ശ്രമിക്കുന്നത്.."" സാബിറ മനസ്സിൽ പലതും കണക്കു കൂട്ടികൊണ്ട് ശംസിയ്ക്ക് മറുപടി നൽകി.. ______🦋______ ""ഹയാസ്...നീയെന്താ ഏതോ ലോകത്ത് എന്ന പോലെ നിൽക്കുന്നത്.."" അവന്റെയൊരു ഫ്രണ്ട് അവനെ തട്ടി വിളിച്ചതും ഹയാസ് അവനെ നോക്കി.. ""ഇത്തയാ ടാറ്റു കണ്ടെടാ..പേടിയാവുന്നു ഇത്തയെല്ലാം അറിയുമോയെന്ന്.. അറിഞ്ഞാൽ എന്ത്‌ സംഭവിക്കും…"" ഭയത്തോടെയവൻ പറഞ്ഞതും അവന്റെ ഫ്രണ്ട് അവനെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു.. _____🦋_____ ലക്കി സ്റ്റേഷനിൽ ചെന്നിറങ്ങിയതും കോൺസ്ട്ടേബിൾ അവൾക് സല്യൂട്ട് ചെയ്തു.. അവളായാലേ ഒന്ന് നോക്കുക മാത്രം ചെയ്തു അകത്തു കയറി.. അവളെ കണ്ടതും വിശാലിന്റെ നേത്ര ഗോളം വികസിച്ചു വന്നൂ.. ""മാമ്…"" അവൻ അവളെ വിളിച്ചു എഴുന്നേറ്റു നിന്നു സല്യൂട്ട് ചെയ്തു.. അവളപ്പോഴും ചുറ്റും വീക്ഷിക്കുന്ന തിരക്കിലായിരുന്നു..ലോക്കപ്പിൽ ഉള്ള ഓരോരുത്തരെയും വീക്ഷിക്കുന്നതിനിടയിൽ അവളുടെ മനസ്സിലേക്ക് ആ നാടോടി സ്ത്രീയുടെ മുഖം ഓടി വന്നു.. അവളൊന്ന് തലക്കുടഞ്ഞു വിശാലിനെ നോക്കി.. ""വിശാൽ അന്വേഷണത്തിന് പുതിയ വല്ല കച്ചിതുമ്പും കിട്ടിയോ…"" അവളെ ചോദ്യം കേട്ടു വിശാൽ അതേയെന്ന് പറഞ്ഞു തലയാട്ടി.. ""മാമ്… ഈ തവണ മരിച്ചതിൽ ഒരാളും കഴിഞ്ഞ തവണ മരിച്ചതിൽ ഒരാളും ഹൈദരാബാദുമായി വലിയ ബന്ധമുള്ളവരാണ്..

അതവാ അവിടെ ബിസിനസ്‌ നടത്തുന്നവർ.. എന്നതിലെല്ലാം ഉപരി ആ രണ്ട് പേരും രത്ന വ്യാപരികളാണ്.. വില കൂടിയ രത്നങ്ങളെ തേടി പോകുന്നവർ…"" അവൻ പറഞ്ഞു നിർത്തിയതും അവളുടെ നെറ്റി ചുളിഞ്ഞു… ""ഈ രത്നാവ്യാപരികളെ മാത്രം കൊല്ലാനുള്ള എന്ത്‌ കാരണമാണുള്ളത്.. ഇവരെ ആരുടേയും ആസ്ഥിക്കൊന്നും ഒന്നും സംഭവിച്ചിട്ടില്ലല്ലോ.. പിന്നെയെന്തിന്…"" അവൾ ചോദിച്ചത് കേട്ടു വിശാലിന്റെ ചുണ്ടിലൊരു ചെറു മന്ദഹാസം വിരിഞ്ഞു.. ""മാമ്.. ഈ കൊലപാതകങ്ങൾ ഒന്നും തട്ടിയെടുക്കാൻ വേണ്ടിയല്ലാ.. ആരുടെയോ പ്രതികാരമാണ്.. അതെ ആ ചിത്ര ശലഭത്തിന് പിന്നിലുള്ളത് ആരുടെയോ ശക്തമായ പ്രതികാരം തന്നെയാണ്.."" അത്‌ പറയുമ്പോൾ അവന്റെ മനസ്സ് നിറയെ ഹോത്രി മാണിക്യവും നസീറാ ഖിസ്മതും ആയിരുന്നു… ""ആരുടെ പ്രതികാരം…"" അവളുടെ ചോദ്യം കേട്ടു അവനെന്തോ മറുപടി പറയാൻ തുനിഞ്ഞതും അവന്റെ ഫോൺ റിങ് ചെയ്തു… അവൻ ഫോൺ ചെവിയോട് അടുപ്പിച്ചതും മറുതലക്കൽ നിന്ന് പറയുന്നത് കേട്ടു അവന്റെ കൈയ്യിൽ നിന്ന് ഫോൺ ഊർന്നു വീണു… മാമ് ഞാനിപ്പോൾ വരാമെന്നു പറഞ്ഞു ദൃതിയിൽ ഇറങ്ങി ഓടുന്ന അവനെ ഒന്ന് നോക്കിയ ശേഷം അവൾ അവിടെയുള്ള കേസ് ഫയലുകൾ മറച്ചിരുന്നു.. കുറച്ചു കഴിഞ്ഞതും കമ്മിഷണർ ഓഫീസിലേക്ക് പോയി.. _____🦋_____ ""ഞങ്ങള്ക്ക് കേസ് ഒന്നുമില്ലാ ഇതൊരു സാധാരണ ഹാർട്ട്‌ അറ്റാക്ക് ആയിരുന്നു.. പിന്നേ ആൾ ആദ്യമേ കിടപ്പിലായിരുന്നല്ലോ…

"" നാട്ടിലെ പ്രമാണിയെന്ന് തോന്നുന്ന ഒരാൾ വിശാലിനെ നോക്കി പറയുന്നതൊന്നും കേട്ടെന്ന് വെക്കാതെ അവൻ വെള്ളപ്പുതച്ച ആ ശരീരത്തിൽ തന്നെ നോക്കിയിരുന്നു.. കണ്ണ് നിറയുന്നില്ല.. ഒരുമാതിരി മരവിച്ച അവസ്ഥ.. ഇന്നലെ രാത്രി പോലും അവൻ ഭക്ഷണം വാരി കൊടുത്തതാണ്.. അപ്പോഴും അവനെ നോക്കി ചിരിച്ചയാൾ ഇന്ന് മരിച്ചെന്നു പറഞ്ഞാൽ അവനെങ്ങനെ വിശ്വസിക്കും… ""അമ്മേ…"" അവൻ വിതുമ്പുന്നുണ്ടായിരുന്നു… പക്ഷേ അവന്റെ ശബ്ദം പുറത്തേക്ക് വരുന്നില്ലാ… "വിച്ചേട്ടാ…"" എന്നും വിളിച്ചു ആരതിയവനെ വാരിപ്പുണർന്നു.. അവളെ കണ്ണീർ തന്റെ ചുമലിൽ തട്ടി ഒഴുകിയിറങ്ങുന്നുണ്ടെന്ന് അറിഞ്ഞിട്ടും അവൻ തടഞ്ഞില്ല.. തടഞ്ഞിട്ടെന്ത് ലഭിക്കാൻ… ""അവൾക് വേറെ ആരില്ലെങ്കിലും ഉണ്ടായ മോൻ ആയിരിക്കും.. അല്ലാതെ രാജനിൽ അവൾക് രണ്ട് മക്കളെ ഉള്ളു.."" ആൾക്കൂട്ടത്തിൽ നിന്നൊരു സ്ത്രീ പിറുപിറുക്കുന്നത് കേട്ടു വിശാൽ മുഷ്ടി ചുരുട്ടി പിടിച്ചു.. പക്ഷേ എന്തോ സത്യം അവരോട് പറയാതിരിക്കാൻ അവന്റെ മനസ്സ് അനുവദിച്ചില്ല.. ""ഞാൻ ഇവളെ ഭർത്താവാണ്.. ഇവരെന്റെ അമ്മായിയമ്മയാണ്.. പക്ഷേ എനിക്ക്‌ അമ്മയെ പോലെ.."" അത്‌ പറയുമ്പോഴും അവന്റെ ശബ്ദം ഇടരുന്നുണ്ടായിരുന്നു… ആരതി അവനെ കൂട്ടി റൂമിലേക്ക് കയറി…

""മരിച്ചിട്ട് ഇത്രയായിട്ടും എന്നേ എന്തേ അറിയിക്കാനത്.."" അവൻ ദേഷ്യത്തിൽ ചോദിച്ചതും അവളുടെ കണ്ണ് വീണ്ടും നിറഞ്ഞു വന്നൂ.. ""അത്‌ ഇവിടെ ആർക്കും നിങ്ങളെന്റെ ഭർത്താവ് ആണെന്നറിയില്ലല്ലോ.. ഞാൻ നിങ്ങളെ വിളിക്കാനുള്ള അവസ്ഥയിൽ അല്ലായിരുന്നു.. അവൾ എല.. അവളെയാര് നോക്കും.."" ""അറിയില്ല.. അവളെ നോക്കാൻ അവളുടെ ഉമ്മയും ഉപ്പയും പുതിയ ഗാർഡിയനെ നോക്കുമായിരിക്കും.. നീ അവളുടെ ശരീരത്തിൽ ആ ടാറ്റു കണ്ടിരുന്നോ…"" അവന്റെ ചോദ്യം കേട്ടു ഒരുനിമിഷവൾ ചിന്തയിലാണ്ടു.. ""ഇല്ലാ.. അങ്ങനെയൊരു ടാറ്റു ഞാൻ അവളുടെ ശരീരത്തിൽ കണ്ടില്ലാ..അല്ലെങ്കിലും ആ കൊച്ചു കുഞ്ഞിന്റെ ശരീരത്തിൽ ആര് ടാറ്റു പതിപ്പിക്കാൻ… പക്ഷേ ഞാൻ അവളുടെ ശരീരത്തിൽ ഒരു പ്രത്യേക ആകൃതിയിലുള്ള മറുക് കണ്ടിരുന്നു.."" അവൾ പറഞ്ഞത് കണ്ട് അവന്റെ കണ്ണുകളൊന്ന് വിടർന്നു പക്ഷേ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞില്ല.. ""ഹോത്രി മാണിക്യം സ്പർശിക്കാൻ കഴിവുള്ളവൾ.."" സ്വയം പറഞ്ഞ ശേഷം അവൻ ഡ്രസ്സ്‌ മാറി അമ്മയുടെ മരണന്തര ചടങ്ങുകളിലേക്ക് നീങ്ങി.. _____🦋______ ബസ് ന്റെ സൈഡ് സീറ്റിലിരുന്നു ലൈത് ചുറ്റുമോന്ന് വീക്ഷിച്ചു.. പ്രകൃതി വരം നൽകിയ കേരളനാടിന്റെ മനോഹാരിതയവൻ കണ്ണുകലടച്ചു ആസ്വദിച്ചു..

ഇവിടത്തെ കാറ്റിന് പോലും പ്രത്യേക സുഗന്ധമാണെന്ന് അവന് തോന്നി.. ""ഈ നാട്ടിലേക്ക് വരുന്നതിന്റെ എന്റെ ലക്ഷ്യം ഒന്നവൾക് നീതി നേടി കൊടുക്കുക എന്നതും.. പിന്നേ ലാക്കിയയെ അതവാ എന്റെ ജീവനായവളെ ഉമ്മാന്റെ അടുത്ത് കൊണ്ട് പോവുകയെന്നതുമാണ്.. അവൾ വരുമോ എന്നറിയില്ലാ.. ഇനി വരാൻ ആഗ്രഹിച്ചാലും അഹ്‌സാൻ അവൻ തടയില്ലേ.. ഭയമാനവനെ.. അവനെന്റെ ജീവനെ എന്തെങ്കിലും ചെയ്യുമോ എന്ന ഭയം.. അത്രമേൽ പക അവർക്കിരുവർകുമിടയിലുണ്ട്.."" അതും പറഞ്ഞവൻ ഫോണിലേക്ക് ഉറ്റ് നോക്കി.. കണ്ണിനെ കുളിർപ്പിക്കാൻ എന്നോണം വോൾപേപ്പർ തന്നെ അവളുടെ ചിത്രമായിരുന്നു.. അതെ അവന്റെ ജീവന്റെ… കണ്ണുകളടയ്ക്കുമ്പോഴും അവളുടെ മുഖം അവന്റെ മനസ്സിലേക്ക് ഓടിയെത്തി.. അതെ ഈ കഥയിലെ നായകൻ തന്റെ നായികയെ തേടിയെത്തി… ______•🦋 ചുണ്ടിൽ വിരിഞ്ഞ ക്രൂരമായ ചിരിയോടെ തന്നെ അവൻ സീറ്റിൽ ചാന്നിരുന്നു..കണ്ണുകളിൽ ആളി കത്തുന്ന പകയുടെ അഗ്നി നാളങ്ങളെ ആരും കാണാതിരിക്കാൻ വേണ്ടിയെന്നോണം കണ്ണിന് മുഖളിലേക്ക് സൺഗ്ലാസ് എടുത്ത് വെച്ചു..പകയോടെ അവന്റെ മനസ്സിൽ ഒരുപാട് മുഖങ്ങൾ മിന്നി മാഞ്ഞു.. എല്ലാത്തിന്റെയും അവസാനമവൾ ലാക്കിയ ത്വലേഹ.. മനസ്സ് നിറയെ ആ മുഖം മാത്രം.. ""നീ പറയുന്ന പോലെ നിന്റെ പ്രണയത്തെ ഞാൻ കൊന്നു.. ഇനി വേണമെങ്കിൽ നിന്റെ ജീവനെയും അടർത്തി മാറ്റും.. യുദ്ധത്തിനാണെങ്കിൽ യുദ്ധക്കളം തയാറാക്കി വെച്ചോ ലാക്കിയ..

നിന്റെ ശത്രു നിന്നരികിലേക്ക് എത്താൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി…"" സ്വയം പറഞ്ഞവൻ കണ്ണുകളടച്ചു റൂബിക്സ് ക്യൂബ് തിരിച്ചു കളിച്ചു.. അവന്റെയാടുത്തിരിക്കുനയാൾ കണ്ണുകളടച്ചു പോലും അത്‌ ശെരിയാക്കുന്ന അവനെ അത്ഭുതത്തോടെ നോക്കി നിന്നു.. ""മോന്റെ പേരെന്താ…"" അയാളുടെ ചോദ്യം കേട്ടു അവനൊന്ന് മുഖം കോട്ടി.. ""അഹ്‌സാൻ… അഹ്‌സാൻ ബാഖിർ"" ""എവിടുന്നാ…"" അയാൾ തുടർന്ന് ചോദിച്ചതും അവൻ ദേഷ്യത്തോടെ ടിക്കറ്റ് എടുത്ത് അയാളെ കൈയ്യിൽ വെച്ചു കൊടുത്തു.. ""തിരുവനന്തപുരം ടു ആലപ്പുഴ.. "" അതിലെഴുതിയത് വായിച്ച ശേഷമയാൾ പുറത്തേക്ക് തന്നെ ഉറ്റ് നോക്കുന്ന അവനെയൊന്ന് നോക്കി.. _____🦋______ മൂവി ടീമിന് വേണ്ടി പ്രത്യേകം ഏർപ്പാട് ചെയ്ത കാറിൽ ഇരുന്നവൾ ചുറ്റും നോക്കി ഡയറക്ടർ ഫെർണന്റസ് നോടൊപ്പം കളിച്ചിരിക്കുന്ന ദിയാനെ ഒന്ന് നോക്കി.. അയാളെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു കിടപ്പുണ്ട്.. ഒരിക്കൽ നിന്ന് പോയ ഈ സിനിമയുടെ പൂർത്തീകരണം എത്താൻ ആയതിലുള്ളതാവുമെന്ന് അവൾക് തോന്നി..

"" സർ...ദേ ഇവിടെ അടുത്താണ് എനിക്ക്‌ ബുക്ക്‌ ചെയ്ത പേഴ്സണൽ ഫ്ലാറ്റ്… "" അവൾ ഒരു സ്ഥലത്തെത്തിയതും പറഞ്ഞത് കേട്ടു ഡ്രൈവർ വണ്ടി നിർത്തി.. അവളും ദിയാനും ചേർന്ന് പുറത്തിറങ്ങി.. ""എന്ത്‌ രഷമാ കേരളം കാണാൻ…"" ചുറ്റും നോക്കി അത്ഭുതത്തോടെ പറയുന്ന ദിയാന്റെ കൈ പിടിച്ചു അവളും ചുറ്റും നോക്കി.. അവളുമാ പ്രകൃതി മനോഹാരിതയെ ഒന്നാസ്വാധിച്ചു.. തനിക്ക് വേദനകളും സന്തോഷങ്ങളും ഒരുപോലെ നൽകിയ സ്ഥലം അവൾക്കിനി നൽകാൻ പോവുന്നതെന്ത് സന്തോഷമോ.. അല്ലെങ്കിൽ പഴയത് പോലെ ഹൃദയം വിങ്ങുന്ന വേദനയോ… അതിനുള്ളയുത്തരം അവൾക് പോലുമറിയില്ലായിരുന്നു.. അവൾ ദിയാന്റെ കൈ പിടിച്ചു ഫ്ലാറ്റ് ഉള്ള ദിശയിലേക്ക് നടന്നൂ.. പെട്ടെന്നായിരുന്നു അവളുടെ കണ്ണിൽ അതുടക്കിയത്… ദിയാന്റെ കൈ പോലും വിട്ടവൾ അങ്ങോട്ടോടി….... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story