❣️താലി ❣️: ഭാഗം 1

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

"നിങ്ങളെ ഒക്കെ പോലെ ആയാൽ മതി ആയിരുന്നു എനിക്കും, നിങ്ങൾക് എന്ത് സുഖം ആണ്,, ഒരു പണിയും ഇല്ലാതെ ഈ കുളത്തിൽ ഇങ്ങനെ നീന്തി കുളിച്ചാൽ പോരെ,, സ്കൂളിലും പോണ്ട പടിക്കേം വേണ്ട😔,,,,," "ദേ,, ഗായു ചേച്ചി നിങ്ങൾ ഇവിടെ മീനിനോട് കിന്നാരം പറഞ്ഞിരുന്നോ, അവിടെ ദെ ചേച്ചിടെ അമ്മ,, വിളിച്ചു കയർ പൊട്ടിക്കുന്നുണ്ട്,,,,"അച്ചു "അയ്യോഹ്,,, ഞൻ ഇവരോട് സംസാരിച് നേരം പോയത് അറിഞ്ഞില്ല,, അമ്മ ഇന്ന് എന്നെ കൊന്നത് തന്നെ,,,,",, എന്ന് പറഞ്ഞു കൊണ്ട് അവൾ തെല്ല് ഒരു ഭയത്തോടെ അച്ചുവിനോടൊപ്പം നടന്നു നീങ്ങി,,,, ഇതാണ് നമ്മുടെ നായിക നമ്മുടെ ഗായു എന്ന ഗായത്രി,,, ഇടതൂർന്ന മുടിയും,, നല്ല ഗോതമ്പിന്റെ നിറവും കാപ്പി കണ്ണുകളും ആയുള്ള,, ഒരു നാടൻ സുന്ദരി,,,, വസന്തയുടെയും മരിച്ചു പോയ ബാലകൃഷ്ണൻ നായരുടെയും ഇളയ പുത്രി,,

മൂത്തത് 2 ചേച്ചി മാർ ആണ്,, ചെറുപ്പത്തിലെ പഠിക്കാൻ മിടുക്കി ആയിരുന്നെങ്കിലും പ്ലസ് ടു കയിഞ്ഞ് ഒന്നിനും പോവാൻ കഴിഞ്ഞില്ല,, വസന്ത അതിനു സമ്മതിച്ചില്ല എന്ന് പറയുന്നത് ആവും ശരി ഒരു ടീച്ചർ ആവണം എന്ന് ആയിരുന്നു അവളുടെ ആഗ്രഹം,, ഗായു ജനിച് ഒരാഴ്ച ആകുന്നതിനു മുന്പേ അവളുടെ അച്ഛൻ ഒരു ആക്സിഡന്റിൽ മരിക്കുക ആയിരുന്നു,, അത് കൊണ്ട് അവസാനത്തെത് എങ്കിലും ഒരു ആൺ കുട്ടി ആകും എന്ന അവരുടെ പ്രദീക്ഷയിലേക്ക് ഗായു ജനിച്ചതും എല്ലാം അമ്മക്ക് അവളോട് ഉള്ള ഇഷ്ട്ടം ഇല്ലാതെയാക്കി,,, അത് പോലെ ഉള്ള പ്രവർത്തി തന്നെ ആയിരുന്നു അവളുടെ നേരെ മൂത്ത ചേച്ചി ആയ ഗൗരിക്കും,, ഗായുവിന്റെ ഭംഗിയിൽ അവൾക്കും അസൂയ ആയിരുന്നു,, കിട്ടുന്ന അവസരങ്ങളിൽ ഒക്കെ ഓരോന്ന് പറഞ്ഞു അവളെ കുത്തി നോവിച്ചു കൊണ്ടേ ഇരിക്കും,,

ഇതിൽ നിന്ന് എല്ലാം അവൾക്ക് കുറച്ച് സമാദാനം കിട്ടിയിരുന്നത് അച്ചു വിന്റെ വീട്ടിൽ നിന്നും,, അവളുടെ ചേച്ചി ആയ സന്ധ്യയിൽ നിന്നും ആയിരുന്നു, സന്ധ്യ കാരണം ആയിരുന്നു plus two വരെ എങ്കിലും അവളെ അമ്മ പഠിപ്പിക്കാൻ തയ്യാറായത് തന്നെ,, പക്ഷേ സന്ധ്യ കല്യാണം കഴിഞ്ഞു പോയതോടെ തീർത്തും അവൾ തനിച് ആയി,, പിന്നെ അവൾക്ക് ഉള്ള ആശ്രയം ഈ കുളവും ഇതിലെ മീനുകളും ആയിരുന്നു,,, "എവിടായിരുന്നെടി അസത്തേ,, നീ ഇവിടെ നൂർ കൂട്ടം പണി ഉണ്ടെന്ന് നിനക്ക് അറിയൂലെ,, എന്നിട്ട അവൾ മീനിന്നോട് കിന്നാരം പറയാൻ പോവുന്നെ,,," "അത് അമ്മേ ഞാൻ വെറുതെ,, അവിടെ,,, " "Mm,,, ഗൗരിക്ക് പോവാൻ ആയി നീ ഈ ചോർ ഒക്കെ എടുത്ത് വാഴ ഇല വെട്ടി പൊതിഞ്ഞു കൊടുക്ക്,,," "അആഹ് ശരി അമ്മേ,,,," അമ്മ ചീത്ത പറഞ്ഞതിൽ അവൾക്ക് വലിയ വിഷമം ഒന്നും തോന്നി ഇല്ലെങ്കിലും ഗൗരി യെ തുന്നൽ പഠിപ്പിക്കാൻ വിടുന്നതിൽ നല്ല വിഷമം ഉണ്ടായിരുന്നു,, അവളെ എങ്ങോട്ടും വിടാത്തത് തന്നെ ആയിരുന്നു കാരണം,,

അമ്മയും ഒരു അച്ചാർ കമ്പിനിയിൽ പണിക്ക് പോവുന്നത് കൊണ്ട് അവൾ തനിച് ആണ് വീട്ടിൽ ഉണ്ടാവാ,, പിന്നെ പണി ഒക്കെ തീർത്ത് അവൾ അച്ചു ന്റെ വീട്ടിലേക്ക് പോവും,, അങ്ങനെ അമ്മയും ചേച്ചിയും പോയതും അവൾക്ക് ആകെ ബോറടിക്കാൻ തുടങ്ങിയിരുന്നു,, ജോലി എല്ലാം തീർത്തു അവൾ നേരെ അച്ചു ന്റെ വീട്ടിലേക്ക് വിട്ടു,, "അആഹ് മോൾ വന്നോ,, പണി ഒക്കെ കഴിഞ്ഞോ ഗായു മോളെ,,,"(അച്ചുവിന്റെ അമ്മ ജാനു ) "ആ മാമി കഴിഞ്ഞു അച്ചു എവിടെ,,," "അവൾ അതാ അശോകേട്ടനോടൊപ്പം അടി കൂടുന്നു അവൾക്ക് വേറെ പണി ഒന്നും ഇല്ലാലോ,,," "ആഹ് ആര് ഇത് ഗായുവോ,, നീ ഇവിടെ വരെ വന്നേ നിനക്ക് ഒരു കൂട്ടം തരാൻ ഉണ്ട്,,,"അശോകൻ "അത് എന്താ മാമ,,, എന്താ ജാനുവമ്മേ,,," "അത് ഒക്കെ ഉണ്ട് നീ തന്നെ ചെല്ല്,,," എന്ന് പറഞ്ഞു ചിരിച് കൊണ്ട് ജാനു അവളെ അകത്തേക്കു പറഞ്ഞു വിട്ടു അശോകൻ ഒരു പൊതി അവൾക്ക് കൊടുത്തു,,, അവൾ അത് തുറന്ന് നോക്കി കറുപ്പ് കളറിൽ ഉള്ള കുപ്പി വളയും,

കണ്മഷിയും ഒക്കെ ആയിരുന്നു അതിൽ,,, അത് കണ്ടതും അവളുടെ കണ്ണ് ഒക്കെ നിറഞ്ഞു അവൾ പോയി അശോകനെ കെട്ടി പിടിച്ചു കരഞ്ഞു,,, "എന്തിനാ മാമ പണി ഇല്ലാത്തിടത്ത് ഇത് ഒക്കെ വാങ്ങാൻ പോയെ,,," "നീ അല്ലേടി ഞങ്ങളെ ആദ്യത്തെ മോൾ,, നിനക്ക് ഞാൻ അല്ലാതെ ആരാ വാങ്ങി തരാൻ, നിന്റെ അമ്മ വസന്ത എന്തായാലും വാങ്ങി തരില്ല,, നീ എത്ര വലുതായാലും എനിക്ക് നീ ഞങ്ങൾ ഇവിടെ വീട് എടുക്കുമ്പോ ഉള്ള ആ കുഞ്ഞി ഗായുട്ടി തന്ന അല്ലെ ജാനു,,," അശോകൻ "ഒഹ്ഹ്ഹ് ചേച്ചി വന്നപ്പോ എന്നെ ആർക്കും വേണ്ടലേ ഞാൻ ആരാ അന്നപ്പോ,,," എന്ന് കള്ള പരിഭാവത്തോടെ മുഖവും വീർപ്പിച്ചു നിൽക്കുന്ന അച്ചുവിനെ കണ്ടതും, അശോകൻ അവളെ ഒരു കയ്യിൽ എടുത്ത് മറ്റേ കയ്യിന്നാൽ ഗായു നേം ചേർത്ത് പിടിച്ചു,, "നീ അച്ഛന്റെ രാജകുമാരി അല്ലേടി പൊന്നെ,, നീയും ചേച്ചിയും എന്റെ പൊന്ന് മക്കൾ ആണ്,,," അശോകനും ജനുവും അനാഥർ ആയിരുന്നു, പ്രാണിയിച് വിവാഹം കയിച്ച അവർ ഗായു ചെറിയ കുട്ടി ആകുമ്പോൾ ആണ്,, ഇവിടേക്ക് എത്തുന്നത്,,,

കുട്ടികൾ ഉണ്ടാകത്ത അവർക്ക് സ്വന്തം മോൾ തന്നെ ആയിരുന്നു ഗായു,, പിന്നീട് ആണ് അച്ചു ഉണ്ടാകുന്നത്,,,, അച്ചുവിനും ഗായു എന്ന് വെച്ചാൽ ജീവൻ തന്നെ ആയിരുന്നു, അച്ചു നാലാം ക്ലാസ്സിൽ ആണ് ട്ടോ,,, അങ്ങനെ ഓരോന്ന് പറഞ്ഞു അവൾ അവിടെ ഇരിക്കുമ്പോഴാണ് അമ്മയുടെ ഗായത്രി എന്ന വിളി കേട്ടത്,,, "ഇത് എന്ത മോളെ വസന്ത ചേച്ചി ഇന്ന് നേരത്തെ വന്നോ,, ഉച്ച ആയള്ളേ ഉള്ളൂ,,,"ജാനു "അറിയില്ല മാമി ,, ഞാൻ പോയി നോക്കട്ടെ,, അച്ചു നീ വരുന്നോ,,," "ഇല്ല ചേച്ചി,, നിങ്ങടെ അമ്മ എന്നെ കാണുമ്പോയെ കണ്ണ് ഉരുട്ടാൻ തുടങ്ങും ഞാൻ എങ്ങും ഇല്ല,," അതിന് ഒന്ന് ചിരിച് കൊണ്ട് അവൾ വേഗം വീട്ടിലേക്ക് ഓടി അമ്മ എന്താവും നേരത്തെ വന്നേ എന്ന ആശങ്കയോടെ,,

Share this story