❣️താലി ❣️: ഭാഗം 11

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

സൂര്യന്റെ കിരണങ്ങൾ കണ്ണിൽ അടിച്ചപ്പോഴാണ് ഗായു കണ്ണ് തുറന്നത് റൂമിലെ ക്ലോക്കിലേക്ക് നോക്കിയതും അവൾ ഞെട്ടി എണീറ്റു,,. "ദൈവമേ ആദ്യമായിട്ടാണ് ഇങ്ങനെ എന്നും വെളുപ്പിനെ 5 മണിക്ക് എഴുന്നേൽക്കുന്നതാ,, എഴുന്നേറ്റില്ലേൽ അമ്മ എണീപ്പിക്കും,, സ്ഥലം മാറി കിടന്നോണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോയോ ആണ് ഉറങ്ങിയേ,അമ്മ എന്ത് കരുതും ആവോ,,," എന്ന് സ്വയം പറഞ്ഞോണ്ട് അവൾ വേഗം എണീറ്റ് ഷെൽഫിൽ നിന്നും ഒരു ദാവാണി എടുത്ത് ബാത്‌റൂമിലേക് ഓടി പോകുന്ന വഴിക്ക് ബെഡിലേക്ക് നോട്ടം എത്തി എങ്കിലും വേദന കലർന്ന ചിരിയാലേ അവൾ കുളിക്കാൻ കയറി,,, വേഗം കുളി കഴിച്ചു ഇറങ്ങി കണ്ണാടിടെ മുന്നിൽ ചെന്നു നിന്നു,മുടിയിൽ കെട്ടിയ തോർത്ത് അയിച്ചു മാറ്റി,,, "നാഷം,,, എന്റെ സ്വസ്ഥത കളഞ്ഞു കൊള്ളാം എന്ന് നീ വല്ല നേർചയും നേർന്നിട്ടുണ്ടോ ടി,, മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല,,," ഇന്ദ്രന്റെ ഡയലോഗ് കേട്ട് കൊണ്ട് ആണ് ഗായു ഞെട്ടി അങ്ങോട്ട് നോക്കിയത് ഒരു നിമിഷം രണ്ട് ആളുകളുടെയും കണ്ണുകൾ ഇടഞ്ഞതും ഇന്ദ്രൻ വെറുപ്പോടെ മുഖം തിരിക്കുന്നത് കണ്ടതും അവളിൽ ഒരു നോവ് ഉണർത്തി,,

എങ്കിലും ഇപ്പോ ഈ കലിപ്പ് ആയത് എന്തിനാണെന്ന് മാത്രം അവൾക് മനസ്സിലായില്ല,,, അന്തം വിട്ടു ഉള്ള ഗായു ന്റെ നിൽപ്പ് കണ്ടപ്പോയെ ഇന്ത്രന്ന് മനസ്സിലയിരുന്നു അവൾക് ഇത് വരെ ഒന്നും തിരഞ്ഞിട്ടില്ല എന്ന് അതും കൂടി കണ്ടതും,,അവന്റെ ദേഷ്യം ഉചിയിൽ എത്തിയിരുന്നു,,, "എന്താണെടി വായേം പൊളിച്ചു നിക്കുന്നെ ഇറങ്ങി പൊടി എന്റെ റൂമിന്ന്,, ഒരു ലോഡ് വെള്ളവും ആയി വന്നിരിക്ക,, കുളിക്കാൻ പോയിട്ട്,, അത് എങ്ങനെയാ അട്ടയെ പിടിച് മെത്തയിൽ കിടത്തിയാൽ കെടക്കോ,,," എന്ന് പുച്ഛത്തോടെ ഇന്ദ്രൻ പറഞ്ഞതും ഗായു വിന്റെ കണ്ണ് നിറഞ്ഞു ഇന്ദ്രന്റെ മുഖത്ത് ഉള്ള വെള്ള തുള്ളികൾ അപ്പോഴാണ് ഗായു ശ്രദ്ധിച്ചേ,,,, ഇന്ദ്രന്റെ ഓരോ വാക്കുകളും അവളെ കുത്തി നോവിച്ചു കൊണ്ടേ ഇരുന്നു,,,, "സോറി,,, ഞൻ അറിയാതെ,,,,," എന്ന് പറഞ്ഞു മുഴുവിപ്പിക്കാതെ കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി,, ഗായു വിനു എങ്ങോട്ടേലും ഓടി പോയാലോ എന്ന് ഒക്കെ തോന്നി പോയി ഇന്ദ്രേട്ടൻ പറഞ്ഞ പോലെ തനിക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത ബന്ധം ആണ്,,, അമ്മയുടെ വേദന കലർന്ന മുഖം ഓർമയിൽ വന്നതും,, നിറഞ്ഞ് ഒഴുകുന്ന മിഴികൾ തുടച്ച്,,

അവൾ ചുണ്ടിൽ ചിരി വരുത്തി അടുക്കളയിലേക്ക് ചെന്നു,,, അടുക്കളയിൽ ആരെയും കാണാഞ്ഞപ്പോ തന്നെ ആരും എഴുന്നേറ്റു കാണില്ല എന്ന് അവൾക്ക് മനസ്സിലായി,, ജോലിക്ക് വരുന്ന ബാനു മതി ചേച്ചി,, തിരക്കിട്ടു ജോലിയിൽ ആണ്,, ഗായു വിനെ കണ്ടതും അവര് അവളെ നോക്കി പുഞ്ചിരിച്ചു,,, "മോൾ നേരത്തെ എണീറ്റോ,, അവര് ആരും ഉണർന്നിട്ടില്ല,, ചേച്ചി നേരത്തെ എഴുന്നേൽക്കുന്നതാ,, ഇന്നലത്തെ ക്ഷീണം കാരണം ആവും,,," "അആഹ് ചേച്ചി,, ഞൻ വെളുപ്പിനെ എഴുന്നേൽക്കുന്നതാ,, ഇന്ന് ലേറ്റ് ആയി,ഞാൻ എന്തെങ്കിലും ചെയ്യണോ ബാനുവമ്മേ,,," "മോൾ ഇപ്പൊ എന്താ വിളിച്ചേ,,,," "ബാനുവമ്മേ എന്ന് എന്ത ഇഷ്ട്ടം ആയില്ലേ,,," എന്ന് അവൾ ചെറിയ ഒരു വിഷമത്തോടെ ചോദിച്ചതും, അവര് നിറഞ്ഞു വന്ന കണ്ണ് തുടച്ചു കൊണ്ട് പുഞ്ചിരിയാലേ തലയാട്ടി,,, "സന്തോഷം കൊണ്ട മോളെ,,ചെറുപ്പത്തിൽ കല്യാണം കഴിഞ്ഞെങ്കിലും കുട്ടികൾ ഉണ്ടാവാ ത്തത് ഞാൻ കാരണം ആണെന്ന് പറഞ്ഞു എന്നേ ഒഴിവാക്കി,, പിന്നേ എന്ത് ചെയ്യണം എന്ന് അറിയാതെ നിൽകുമ്പോഴാ,, ഇവിടുത്തെ,, ഗംഗദരൻ അദ്ദേഹത്തിന്റെ അച്ഛൻ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നേ,,

അന്ന് മുതലേ ഉള്ളതാ ഞാൻ ഇവിടെ,,, ഷാൻ മോനും, ഇന്ദ്രൻ മോനും ഇന്ദിര കുഞ്ഞും ഒക്കെ ചേച്ചി എന്നാ വിളിക്ക,, മോൾ ബാനുവമ്മേ എന്ന് വിളിച്ചപ്പോ,, വല്യ ഇഷ്ട്ടായി അതാ,,," ബാനുവമ്മയുടെ കഥ കേട്ടപ്പോ ഗായു വിനു അവരോട് സഹതാപം തോന്നി,,, "അതിന് എന്ത ഇനി ഞാൻ ബാനുവമ്മേന്ന് തന്നെ വിളിക്കൂ,, പിന്നേ ബാനുവമ്മേ ഇന്ന് ചായ ഞാൻ ഉണ്ടാക്കാം,,," "അയ്യോ അത് ഒന്നും വേണ്ട മോളെ ചേച്ചി കണ്ടാൽ എന്താ കരുത,,," "അമ്മ ഒന്നും പറയൂല,,,," അങ്ങനെ ബാനുവമ്മയെ സോപ്പ് ഇട്ട് ഗായു ചായ ക്ലാസ്സുകളിലേക്ക് പകർന്നു തിരിഞ്ഞപ്പോഴാണ് സുഭദ്ര ഉണർന്ന് കൊണ്ട് വന്നേ,,, "ആഹാ മോൾ നേരത്തെ എണീറ്റോ കൊള്ളാലോ,,,," "ദാ അമ്മേ ചായ,,, നോക്കിട്ട് എങ്ങനെ ഉണ്ടെന്ന് പറ,,," "അത് ചേച്ചി,, ഞാൻ വേണ്ടെന്ന് പറഞ്ഞതാ, മോൾ ഇടണം എന്ന് പറഞ്ഞു വാശി പിടിച്ചു,,," "അതിനെന്താ,, ബാനു,, മോൾടെ ഇഷ്ട്ടം എന്താണോ അത് പോലെ ചെയ്തോട്ടെ,,,, ഇവിടുത്തെ രാജകുമാരി അല്ലെ ഇവൾ,,,," എന്ന് സുഭദ്ര ചിരിച്ചു കൊണ്ട് പറഞ്ഞപ്പോ, ഗായുവിന്റെ മനസ്സും കണ്ണും ഒരു പോലെ നിറഞ്ഞിരുന്നു, ഒരു നിമിഷം അവൾ വസന്തയെ ഓർത്തു,,, ഭാഗ്യം കെട്ടവൾ എന്ന് അല്ലാതെ,, അമ്മ ഇത് വരേ പറഞ്ഞിട്ടില്ല,,,,

"മോൾ ഇത് എന്ത് ഓർത്തോണ്ട് ഇരിക്ക,, ചായ സൂപ്പർ ആണ്,, നല്ല കൈ പുണ്യം ഉണ്ട്,,, മോൾ എല്ലാർക്കും ചായ കൊടുത്തിട്ട് വാ,, അച്ഛന് രാവിലെ ചായ നിർബന്ധം ആണ് സിറ്റ് ഔട്ടിൽ ഉണ്ടാവും മോൾ കൊടുത്തിട്ട് വാ,,,, ഷാനിനും ഇന്ദ്രനും ഒക്കെ കൊടുത്തേക്ക്,,,,," ഇന്ദ്രന്റെ പേര് കേട്ടതും അവളിൽ ഒരു നെട്ടൽ ഉളവായി,, ഇന്നലെ പാൽ ഗ്ലാസ് കൊടുത്തതിന്റെ ക്ഷീണം തന്നെ മാറിയിട്ടില്ല,, ആരും ചോദിക്കണ്ട എന്ന് കരുതി,, ബാൻഡ് ഏയ്ഡ് ഊരി കളഞ്ഞിരുന്നു,,, അമ്മയോട് എതിർത്ത് പറയാൻ കഴിയാത്തത് കൊണ്ട് അവൾ തലയാട്ടി ഉമ്മറത്തേക്ക് ചെന്നു,,, ഗായു ചെല്ലുമ്പോ ഗംഗദരൻ പേപ്പർ വായനയിൽ ആയിരുന്നു,,,, "അച്ഛാ ചായ,,,,,,," "അആഹ് ഇങ്ങു തന്നേക്ക്,,,," എന്ന് ഗൗരവം വിടാതെ അവളോട് വാങ്ങിയപ്പോ അവൾക് ചെറിയ ഒരു വിഷമം തോന്നി അച്ഛൻ ഒന്ന് മുഖത്തേക്ക് പോലും നോക്കിയില്ല,,, അവൾ തിരിഞ്ഞ് പോകാൻ നിന്നപ്പോയ,, "ചായ ആരാ ഉണ്ടാക്കിയെ,,,,," ഗൗരവം വിടാതെ ഉള്ള ആ ചോദ്യം കേട്ടതും, അവളുടെ മുട്ട് ഒക്കെ ഇടിക്കാൻ തുടങ്ങിയിരുന്നു,, ദൈവമേ ഇനി അച്ഛന് ഷുഗർ എങ്ങാനും ഉണ്ടാവോ,, അമ്മ ഒന്നും പറഞ്ഞതും ഇല്ല,,,, അവൾ പേടിച്ചു കൊണ്ട് മറുപടി പറഞ്ഞു,,,, "അ അത് അച്ഛാ ഞാൻ ആണ്,

അച്ഛന് ഇഷ്ട്ടായില്ലേൽ ഞാൻ അമ്മയോട് പറഞ്ഞു വേറെ ഉണ്ടാക്കി കൊണ്ട് വരാം,,," "ഹേയ് എന്തിന് നല്ല ചായ, ഇത്ര ടേസ്റ്റ് ഉള്ളത് ഞാൻ അടുത്തെങ്ങും കുടിച്ചിട്ടില്ല,, മോൾക് നല്ല കൈ പുണ്യം ഉണ്ട്,,,," എന്ന് ഗൗരവം ഉള്ള മുഖത്ത് ഒരു പുഞ്ചിരി വരുത്തി അച്ഛൻ പറഞ്ഞത് കേട്ടപ്പോയാണ് അവളുടെ ശ്വാസം നേരെ വീണത്, അതിന് ഒന്ന് ചിരിച്ചു കാട്ടി,, പോകാൻ നിന്നപ്പോഴാ,,, ,"ഏട്ടത്തി പോകല്ലേ,, എനിക്ക് ഒരു ചായ,,, " അവനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു, അവനെ സ്വന്തം അനിയൻ ആയി അവൾ കണ്ടിരുന്നു അവനും അങ്ങനെ തന്നെ ആയിരുന്നു,, ഉള്ളോട്ടേക്ക് വരാൻ അവൾ കണ്ണ് കൊണ്ട് കാണിച്ചതും അവൻ ഉള്ളിലേക് വന്നു,അവൾ ഒരു കപ്പ് ചായ അവനു കൊടുത്തു,,, "അരെ,, വാ,,, ഏട്ടത്തിടെ ചായ ഏട്ടത്തിടെ പോലെ തന്ന സൂപ്പറാ,,,അല്ല എന്താ ഇവിടെ തന്നെ നികുന്നെ എന്തോ ഒരു കാര്യം സാധിക്കാൻ ഉണ്ടല്ലോ,,," അതിന് അവൾ വേദനയിൽ ഒരു ചിരി അവന് സമ്മാനിച്ചു,,, "അത്,, ടാ,, നീ ഈ ചായ ഒന്ന് ഏട്ടന് കൊണ്ട് കൊടുക്കോ എനിക്ക് പേടി ആയിട്ട എന്നേ കാണുന്നതേ ദേഷ്യ,,,,," "അയ്യേ ഇന്റെ ചേച്ചികുട്ടി കരയെ,, സാരല്ല്യ നമുക്ക് ഏട്ടനെ മാറ്റി എടുക്കന്നെ,, ഡോണ്ട് വറി, ഇപ്പൊ എന്ത ഈ ചായ ഏട്ടന് കൊടുക്കണം അത്രയല്ലേ ഉള്ളൂ,ഏട്ടനെക്കൊണ്ട് കുടിപ്പിച്ചു ഏട്ടന്റെ പ്രശംസ കൂടി ഞാൻ കേൾപ്പിച്ചു തരാം വാ,,,,,,"

അങ്ങനെ ഷാനിന് പിറകെ ആയി ഗായുവും ചെന്നു,, ഷാൻ ഉള്ളിൽ കയറിയപ്പോ അവൾ റൂമിന് വെളിയിൽ ആയി നിന്നു,, "Good മോർണിംഗ് ഏട്ടാ,,,,,,," "അവന്റെ ഒരു ഗുഡ് മോർണിംഗ്, എത്ര നേരമായെടാ ഇവിടെകിടന്ന് ഞാൻ വിളിച് കാറുന്നു,, ഇവിടെ ഉള്ളോരൊക്കെ എവിടെ പോയി കിടക്ക,,, എനിക്ക് ഒന്ന് ബാത്രൂംമിൽ പോവണം,,,രാവിലെ ഒരു ചായ കുടിക്കുന്നതാ അതും കിട്ടിയില്ല,,," "ചൂടാവല്ലേ ഏട്ടാ,,, അടിപൊളി ചായേം ആയിട്ട് അല്ലെ ഞാൻ വന്നേ ഇന്നാ കുടിക്ക് എന്നിട്ട് ബാത്‌റൂമിലേക്ക് പോവാം,,,," ഇതെല്ലാം മറഞ്ഞു നിന്ന് ഗായു കാണുന്നുണ്ടായിരുന്നു, ഇന്ദ്രൻ ചായ ചുണ്ടോട് ചേർക്കുന്നതും അവന്റെ അഭിപ്രായവും അറിയാനായി,, അവൾ മിടിക്കുന്ന,, ഹൃദയത്തോടെ നോക്കി നിന്നു,,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ സുഗമായി ഉറങ്ങി കൊണ്ടിരുന്നപ്പോയ മുഖത്ത് വെള്ളതുള്ളികൾ വന്ന് വീണേ,,,നാലെണ്ണം പറയാൻ വാ തുറന്നപ്പോ കണ്ടത്,, കുളിച് ഈറനോടെ,, തല തൂവർത്തുന്ന ഗായത്രിയെ ആണ്,,, മഞ്ഞയും പച്ചയും നിറം ഉള്ള ദാവാണി ആയിരുന്നു അവളുടെ വേഷം,,

അതിൽ അവളുടെ ഭംഗി ഇരട്ടി ആയത് പോലെ തോന്നി,,, മുടി മുന്നിലേക്ക് ആക്കി കണ്ണാടിയിൽ നോക്കി തൂവർത്തുകയാണ്,, അവളുടെ പുറത്ത് ഉള്ള വെള്ളത്തുള്ളികൾ സൂര്യന്റെ വെളിച്ചം തട്ടി തിളങ്ങി,,, പെട്ടെന്ന് സ്വബോധം വന്നതും താൻ ഇത്രയും നേരം അവളെ നോക്കി നിൽക്കുക്കക ആയിരുന്നു എന്നത് അവനോട്‌ തന്നെ പുച്ഛം തോന്നി,, പിന്നേ എല്ലാം കൂടി അവൾക്കിട്ട് കൊടുത്തു,, എന്റെ കലിപ്പ് കേട്ട് തിരിഞ്ഞ അവളുടെ കാപ്പി കണ്ണുകളിൽ തന്റെ കണ്ണ് ഉടക്കിയതും വെറുപ്പോടെ മുഖം തിരിച്ചു,,, കരഞ്ഞു കൊണ്ട് അവളെ ഇറക്കി വിട്ടപ്പോഴും അവനിൽ ഒരു കുറ്റ ബോധവും ഉണ്ടായില്ല,,, ഗായു പോയതിന് ശേഷം ഒന്ന് ബാത്‌റൂമിൽ പോവാൻ വിളിച്ചു കൂവിയിട്ട് ആരും കേൾക്കുക കൂടി ചെയ്യഞ്ഞത് അവനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു അപ്പോഴാണ് ഷാൻ ചായയുമായി വന്നത്,,,.. അവനോട് നാലെണ്ണം പറഞ്ഞു ഷാൻ കൊടുത്ത ചായ വാങ്ങി അവൻ വായിലേക്ക് വെച്ചു,, അത് വായിലേക്ക് വെച്ചപ്പോ അവനിലേ കലിപ്പ് ഒക്കെ എങ്ങോ പോയിരുന്നു,,, അവൻ ആസ്വദിച്ചു കുടിച് കൊണ്ടിരുന്നു,,,, .... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story