❣️താലി ❣️: ഭാഗം 12

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

ആസ്വദിച്ചു കുടിച്ചു കൊണ്ടിരിക്കുന്ന ഇന്ദ്രന്റെ മുഖം ഗായു വിന്റെ ഉള്ളിൽ ഒരു കുളിര് ആയി,,, "എങ്ങനാ ഏട്ടാ ചായ പൊളി അല്ലെ,,,,"ഷാൻ "മ്മ്മ്,,,,,, " "അത് അങ്ങനെ അല്ലെ വരൂ,, എന്റെ ഏട്ടത്തി സൂപ്പർ അല്ലെ,,," ഗായു ഇട്ടത് ആണെന്ന് പറഞ്ഞതും ഇന്ദ്രന്ന് തരിപ്പിൽ പോയി, വീണ്ടും ഗൗരവം വരുത്തി അവൻ അഭിപ്രായം പറഞ്ഞു,,, "ങേ,,, ത്ഫു,, അയ്യേ,, എന്ത് ചായയാടാ ഇത് ഒരു വകക്ക് കൊള്ളൂല,, ഇതിന് ഒക്കെ ചായ എന്ന് ആരേലും പറയോ,,,," "എന്നിട്ട് ഏട്ടൻ ആസ്വദിച്ചു ആണല്ലോ കുടിച്ചേ,, ദേ ഈ കപ്പിൽ ഒരു തുള്ളി എങ്കിലും ബാക്കി ഉണ്ടോ എന്ന് നോക്കിക്കേ,,,, വെറുതെ ഉരുളണ്ട ഏട്ടാ ചായ കൊള്ളാം എന്ന് സമ്മതിച്ചാൽ എന്താ,,," "വിശന്നപ്പോ കയ്യിൽ കിട്ടിയത് അങ്ങ് വാങ്ങി കുടിച്ചെന്നെ ഉള്ളൂ,,, നീ ഇനി അതിന് അധികം വിശദീകരണം നൽകാൻ നിൽക്കണ്ട,, നീയും നിന്റെ ഒരു ഏട്ടത്തിയും,, വന്ന് കയറിയില്ല അതിന് മുന്പേ ഈ വീട്ടിൽ ഉള്ളവരെ മുഴുവൻ പാട്ടിലാക്കി വെച്ചിരിക്ക അവൾ,,," "അതാണ് എന്റെ ഏട്ടത്തി കണ്ട് പഠിച്ചോ,, എല്ലാരോടും ചൂടാവാൻ അല്ലാതെ എന്തിന് പറ്റും നിങ്ങളെ,,," "ടാ,,, ചെക്ക നീ എന്റെ കയ്യിന്ന് വാങ്ങും നോക്കിക്കോ,, നിനക്ക് കയ്യുമെങ്കിൽ എന്നേ ഒന്ന് ബാത്‌റൂമിൽ ആക്കി കൊണ്ട് താ,,,,"

"ഹേയ് എന്നേ കൊണ്ട് എങ്ങും വയ്യ ഇനി ഈ വക കാര്യങ്ങൾ ഒക്കെ ഏട്ടത്തിടെ ഡ്യൂട്ടി ആണെന്ന അമ്മ പറഞ്ഞെ,,,," "അത് മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ,, എനിക്ക് ഇഷ്ട്ടമല്ല,, വേറെ ഒരാൾ എന്റെ കാര്യത്തിൽ ഇടപെടുന്നത്,,," "കഷ്ട്ടം ഉണ്ട് ഏട്ടാ,,, വേറെ ഒരാൾ ആണോ ഏട്ടത്തി,, ഏട്ടൻ വിവാഹം ചെയ്ത് കൊണ്ട് വന്ന ഏട്ടന്റെ ഭാര്യ അല്ലെ,,,," "ഹും ഭാര്യ,,,, അവളെ ഈ ഒരു നിമിഷം വരെ അവളെ ഭാര്യ ആയി കണ്ടിട്ടില്ല,, പിന്നേ അമ്മക്ക് വേണ്ടി സമ്മതിച്ചു അത്ര തന്നെ,, അമ്മക്ക് മകൾ ആയി അവൾ ഇവിടെ കഴിഞ്ഞോട്ടെ,,,, അല്ലെങ്കിലും ആ തൊഴുത്തിൽ കിടക്കുന്ന അവൾക് ഈ ഇന്ദ്രജിത്ത് ന്റെ ഭാര്യ ആകാൻ എന്ത് യോഗ്യയതയാട ഉള്ളത്,,," ഇത് എല്ലാം കേൾക്കുമ്പോഴു ഷാനിന്റെ നോട്ടം വാതിലിന് അടുത്തേക്ക് ആയിരുന്നു,, ഗായു വിനെ കൂട്ടി കൊണ്ട് വരാൻ തോന്നിയ സമയത്തെ ഓർത്ത് അവൻ സ്വയം ശപിച്ചു,,, നിറഞ്ഞ മിഴികളും ആയി എല്ലാം കേട്ട് ഗായു അവിടെ ഉണ്ടായിരുന്നു,, അവന്റെ നോട്ടം കണ്ടതും,,

വേദനയോടെ ഉള്ള ചിരിയാൽ അവൾ വാ പൊത്തി കരഞ്ഞു കൊണ്ട് പോയി,,,എല്ലാം കൂടി ഷാനിനും ദേഷ്യം വന്നിരുന്നു,,, "നിർത്തുന്നുണ്ടോ,,,, ഏട്ടാ,,, ഭാര്യ ആക്കാൻ കുറച്ച് മുന്നേ കൊണ്ട് നടന്നിരുന്നല്ലോ,,, എല്ലാ യോഗ്യതയും ഉള്ള ഒരുത്തിയെ എന്നിട്ട് എന്തായി,,, ആ വൃത്തികെട്ടവളെക്കാളും എത്രയോ ഉയരത്തിൽ ആണ് എന്റെ ഏട്ടത്തി,, ഒരിക്കൽ ഇത് എല്ലാം ഏട്ടൻ തിരുത്തി പറയുന്ന ഒരു സമയം വരും നോക്കിക്കോ,,,,," "ഷാൻ മതി നിർത്ത്,, ഞാൻ നിന്റെ ഏട്ടൻ ആണെന്ന കാര്യം നീ മറക്കുന്നു,,," "ഹും ഏട്ടൻ,,,,,, എനിക്ക് എന്നോട് തന്നെ പുച്ഛം തോന്ന,, നിങ്ങൾ എന്റെ ഏട്ടൻ ആയതിൽ,, ഏട്ടൻ കിട്ടിയ നിധി ആണ് ഏട്ടാ ഏട്ടത്തി,, അത് മനസ്സിലാക്ക്‌,, ഒരു പാട് അനുഭവിച്ചിട്ട് ഉണ്ട് പാവം,,, സഹായിച്ചില്ലെങ്കിലും വേണ്ടില്ല,, സ്നേഹിച്ചില്ലേലും വേണ്ടീലാ,, ഉപദ്രവിക്കാതിരുന്നാൽ മതി,,,," എന്നും പറഞ്ഞു നിറഞ്ഞു വന്ന കണ്ണ് തുടച്ചു കൊണ്ട് ഷാൻ റൂമിൽ നിന്ന് പോയി,,, എരിഞ്ഞു വന്ന ദേഷ്യത്തിൽ അവൻ മുന്നിൽ ഉള്ളത് എല്ലാം തട്ടി എറിഞ്ഞു,,,, "ഗായു ഗായു,,,,, എല്ലാർക്കും പറയാൻ ഉള്ളത് അവളെ കുറിച് മാത്രം,, എന്റെ അവസ്ഥ എന്താ ആരും മനസ്സിലാക്കത്തെ,,,"

ദേഷ്യം അടക്കാൻ കഴിയാതെ അവൻ തലമുടി കൈ കോർത്തു വലിച്ചു,,, "ആരുടേയും സഹായം എനിക്ക് വേണ്ട എന്റെ കാര്യം എനിക്ക് തന്നെ ചെയ്യാൻ അറിയാം,,," എന്ന് പറഞ്ഞു ഏന്തി വലിഞ്ഞു അവൻ വീലചെയറിലേക്ക് കൈ ഏന്തി എങ്കിലും,, ബാലൻസ് കിട്ടാതെ തായേക്ക് വീഴാൻ പോയെങ്കിലും,, ഗായു വിന്റെ കൈകൾ അവനെ താങ്ങിയിരുന്നു,,, അവൾ അവനെ ബെഡിലേക്ക് തന്നെ കിടത്താൻ നോക്കിയെങ്കിലും, ദേഷ്യത്തോടെ ഇന്ദ്രൻ അവളുടെ കൈ തട്ടി മാറ്റിയതും ബാലൻസ് കിട്ടാതെ അവൾ ഇന്ദ്രന്റെ മേലേക്ക് വീണു,,, രണ്ട് പേരുടെ ശരീരത്തിലും അത് ഒരു പോലെ വിറയൽ പടർത്തി, പിടക്കുന്ന മിഴികളോടെ തന്നെ നോക്കുന്ന കാപ്പി കണ്ണുകളുമായി ഇന്ദ്രന്റെ കണ്ണുകൾ ഇടഞ്ഞതും,, ഒരു നിമിഷം രണ്ട് പേരും സ്റ്റക്ക് ആയി പോയി,,, ഗായുവിന്റെ അവസ്ഥയും മറിച്ചൊന്നും അല്ലായിരുന്നു, എപ്പോഴും കലിപ്പോടെ കാണുന്ന,, ആ കണ്ണുകളിലേക്ക് അവളും ലയിച്ചു പോയി,,,, പെട്ടെന്ന് ബോധം വന്നതും പേടിയോടെ അവൾ അവന്റെ മേലെ നിന്നും എണീക്കാൻ നോക്കി എങ്കിലും വീണ്ടും അതെ പോലെ അവനെ തട്ടി നിന്നു,,,

"എണീറ്റ് പോടീ എന്റെ മേലെന്ന്,,,,,," "താലി,,, മാല,,,," "വിക്കി കളിക്കാതെ എണീറ്റ് പോടീ എന്റെ മേലെന്ന്,,,," "താലി,,, ഷർട്ടിൽ കുടുങ്ങി,,,,,," എന്ന് പേടിയോടെ ഗായു ഒരു വിധം പറഞ്ഞു ഒപ്പിച്ചു,,, എന്നിട്ട് വേഗം താലി അതിൽ നിന്ന് എടുത്ത് എണീക്കാൻ നിന്നപ്പോഴാണ് അനു ന്റെ എൻട്രി,,,, "അള്ളോഹ്,,, എന്താണ് ഈ കാണുന്നത്,,,, കലിപ്പ് മാറി റൊമാൻസ് വന്നോ,,," അത് കേട്ടതും അവൾ വേഗം എണീറ്റ് നിന്നു,, അനു വിനെ നോക്കാതെ തായേക്ക് നോക്കി നിന്നു,, "എന്ത് നോക്കി നിക്കടി ഇറങ്ങി പോടീ,,,," എന്ന് ഇന്ദ്രൻ പറഞ്ഞതും അവൾ വേഗം ഓടി പുറത്തേക്ക് ഓടി,, അപ്പൊ അവളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,, പുറത്ത് എത്തിയതും അവൾ ചുമര് ചാരി നിന്നു,, റൂമിൽ നടന്നത് ഒക്കെ ഓർത്തതും,,, ഇത് വരെ അനുഭവിക്കാത്ത ഒരു വികാരം അവളിൽ കടന്നു വന്നു,,, ഇന്ദ്രന്റെ വാക്കുകൾ കേട്ട് വേദനയോടെ ഓടി പോയത് അവൾ ഓർത്തു,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ( പിന്നീട് നടന്നത് ) ഷാനിനോട് പറയുന്ന ഓരോ വാക്കുകളും അവളെ ഒരു പാട് തളർത്തിയിരുന്നു,, ആ സ്ഥാനത്തേക്ക് തനിക്ക് ഒരിക്കലും എത്തൻ കഴിയില്ല എന്ന് തന്നെ അവൾ ഉറപ്പിച്ചു,, പിന്നേ അധികം ഒന്നും കേൾക്കാൻ നിലക്കാതെ,, ഓടി പോയി സുഭദ്രയെ കെട്ടിപിടിച്ചു കരഞ്ഞു,,,

ഇന്ദ്രന്റെ വാക്കുകൾ അവളുടെ ചെവികളിൽ പതിഞ്ഞു കൊണ്ടിരുന്നു,,, പെട്ടെന്നു ഉണ്ടായ ഗായു വിന്റെ വരവിൽ സുഭദ്ര ഒന്ന് പേടിച്ചു,, ,"എന്താ മോളെ എന്താപറ്റിയെ,, എന്തിനാ നീ കരയുന്നെ,,, " "എനിക്ക് കഴിയില്ല അമ്മേ,, എന്നേ എന്റെ വീട്ടിൽ കൊണ്ടാക്കി തന്നേക്ക്,, ഇന്ദ്രേട്ടന്റെ മനസ്സിൽ ഒരിക്കലും എനിക്ക് കയറാൻ കഴിയില്ല,,," അങ്ങനെ റൂമിൽ നടന്നത് ഒക്കെ അവൾ സുഭദ്രയോട് പറഞ്ഞു,സുഭദ്ര അവളുടെ തലയിൽ തലോടി,, എല്ലാം കേട്ട് കൊണ്ടിരുന്നു,,,, ഇന്ദ്രനോട് നാലെണ്ണം പറയണം എന്ന് തോന്നി,,, "മോൾ ഇവിടെ നിക്ക്,, ഞാൻ അവനെ ഒന്ന് പോയി കാണട്ടെ,,,,," "വേണ്ട അമ്മേ,,, സാരല്ല്യ,, ഇന്ദ്രേട്ടന്റെ മനസ്സും നമ്മൾ മനസ്സിലാക്കണ്ടേ,,അല്ലെങ്കിലും എനിക്ക് എന്റെ അമ്മയും ചേച്ചിയും ഷാനും ഒക്കെ ഇല്ലേ അത് മതി,, ഞാൻ എങ്ങോട്ട് പോവാന,, എന്നേ ഇനി ആ വീട്ടിൽ പോലും അമ്മ കയറ്റില്ല,,," അവളുടെ മുഖത്തെ വേദന സുഭദ്രയിലും പകർന്നു,, അവര് അവളെ ചേർത്ത് പിടിച്ചു,,,, "മോളെ എങ്ങോട്ട് പോവാനും ഈ അമ്മ വിട്ടിട്ട് വേണ്ടേ,,

മോൾ ഇന്ദ്രന് കുറച്ച് സമയം കൊടുക്ക്,, അമ്മക്ക് ഉറപ്പുണ്ട്,, അവൻ മോളെ ഭാര്യ ആയി അംഗീകരിക്കും,,, അത് വരെ നീ എന്റെ മോൾ ആയി ഇവിടെ ജീവിക്കും,,,പിന്നേ നീ ഇത്ര പാവം ആവാൻ പാടില്ല,, അവൻ ഒന്ന് പറയുമ്പോ രണ്ടെണ്ണം നീ പറയണം അപ്പൊയെ അവന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയൂ,, ഒന്നും മോൾടെ അടുത്ത് ചിലവാകില്ലെന്ന് മനസ്സിലാവുമ്പോ അവൻ പത്തി തായ്ത്തി കൊള്ളും,,," അതിന് അവളും ചിരിച്ചു കൊടുത്തു,,തന്നെ കൊണ്ട് അതിനു കഴിയോ എന്ന് അവൾ ഓർത്തു,, എങ്കിലും സുഭദ്രയുടെ വാക്കുകൾ അവൾക്ക് കുറച്ച് ആശ്വാസം ആയിരുന്നു,, "രണ്ടാളും കൂടി മിക്കവാറും നിന്റെ കാര്യം പറഞ്ഞു അടി ആയിട്ട് ഉണ്ടാവും നീ എന്ന് വെചാൽ ജീവന ഷാനിന്,, വേഗം പോയി നോക്ക്,,," അവൾ പോകുന്നത് നോക്കി നിന്ന സുഭദ്രയും ചില കാര്യങ്ങൾ ഒക്കെ മനസ്സിൽ കണക്ക് കൂട്ടി ഇരുന്നു,,, അങ്ങനെ വന്ന വരവിലാണ് ഇത്രയും സംഭവങ്ങൾ നടന്നത്,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ഇതേ സമയം റൂമിൽ,,,, "എന്തായിരുന്നു മോനെ രണ്ടും കൂടി ഒരു റൊമാൻസ് ഒക്കെ,,," "ടാ,, അനു എന്റെ കയ്യിന്ന് ഒന്നും കിട്ടണ്ടേൽ മിണ്ടാതിരുന്നോ,, റൊമാൻസിക്കാൻ പറ്റിയ ഒരു സാധാനം,,," "പിന്നേ എന്തായിരുന്നു ഞാൻ വന്നപ്പോ കണ്ടത്,,," ഇനിയും അവൻ പലതും ഊഹിച്ചു ഉണ്ടാക്കേണ്ട എന്ന് കരുതി ഷാൻ വഴക്കിട്ട് പോയതും എല്ലാം പറഞ്ഞു കൊടുത്തു,,, "എന്താടാ,, നിനക്ക്,, നീ എന്തിനാ അവളോട്,,,, ഇങ്ങ,,," "Pls അനു സ്റ്റോപ്പ്‌ ഇറ്റ്,,, എനിക്ക് ഷാനിനോട് പറഞ്ഞതെ എനിക്ക് നിന്നോടും പറയാൻ ഉള്ളൂ,,,,നിനക്ക് കയ്യുമെങ്കിൽ എന്നേ ബാത്‌റൂമിൽ ഒന്ന് ആക്കി താ,,," "എല്ലാ കാര്യത്തിനും ഒരാളെ സഹായം വേണം,, സ്വഭാവം ആണെങ്കിലോ മുരടന്റേതും,,,"എന്ന് അനു പിറുപിറുത്തു,, "എന്താടാ നീ നിന്ന് പിറു പിറുക്കുന്നെ,, എന്തോ പറയാൻ ഉണ്ടെകിൽ ഉറക്കെ പറ,,," "ഒന്നും ഇല്ലേ,,, ബാത്‌റൂമിൽ ആക്കി തരാം എന്ന് പറഞ്ഞതാ,,," അങ്ങനെ ഇന്ദ്രന്റെ ആവശ്യങ്ങൾ ഒക്കെ കഴിഞ്ഞ്, അവര് ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു,,,.... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story