❣️താലി ❣️: ഭാഗം 13

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

ഇന്നേക്ക് കല്യാണം കയിഞ്ഞ് ഒരു ആഴ്ച ആയി ട്ടോ,, ഇന്ദ്രന്റെ കാര്യത്തിൽ പറയത്തക്ക മാറ്റങ്ങൾ ഒന്നും വന്നില്ലെങ്കിലും,, നമ്മുടെ ഗായു ന് എല്ലാരേം സപ്പോർട്ട് ഉള്ളോണ്ട് ഇന്ദ്രന്റെ ചീത്ത അത്ര പ്രശനം അല്ല ഇപ്പൊ,, കരച്ചിലിന് കുറെ ഒക്കെ കുറവ് വന്നു,,, ഇത്രയും ദിവസം കൊണ്ട് തന്നെ ഗായു എല്ലാവരുടെയും പ്രിയപ്പെട്ടവൾ ആയി മാറിയിരുന്നു,, ഗായുവിനോട് മിണ്ടി ഇല്ലെങ്കിലും,, ഗംഗദരാനും അവളെ ഇഷ്ട്ടം ആണ്,,, ഇന്ന് നമ്മുടെ ഗായു ഇത്തിരി വിഷമത്തിൽ ആണ് അവൾ മാത്രം അല്ല,, വീട്ടിൽ എല്ലാവരും കാരണം നമ്മുടെ ഇന്ദിരയും കുറുമ്പി കുട്ടികളും ഇന്ന് അവരുടെ അച്ഛന്റെ വീട്ടിലേക്ക് പോകുകയാണ്,, അവിടെ ഒരു ആഴ്ച നിന്ന് അവരുടെ അച്ചൻ അജിത്തിന്റെ അടുത്തേക്ക് ഫ്ലൈറ്റ് കയറും 😍,,, ആവണി കല്യാണം കയിഞ്ഞ് രണ്ട് ദിവസം കയിഞ്ഞ് പോയെങ്കിലും, ഇന്ന് ലാൻഡ് ചെയ്തിട്ടുണ്ട് ട്ടോ,,, "Pls ചേച്ചിക്ക് പോവാതിരുന്നൂടെ അജിത്ത് ഏട്ടന്റെ വീട്ടിൽ പോയി ഇങ്ങു പോര്,, ഗൾഫിലേക്ക് പോകണ്ട,,

എനിക്ക് ഈ കുറുമ്പികളെ പിരിഞ്ഞിരിക്കാൻ പറ്റൂല,,,"ഗായു "അയ്യോടി,, എനിക്ക് അന്നപ്പോ എന്റെ കേട്ട്യോന്റെ അടുത്ത് പോവണ്ട എന്ന് ആണോ നീ ആള് കൊള്ളാലോ,, നിന്റെ ഇന്ദ്രേട്ടന് വേണ്ടി വന്ന ആളാ ഞാൻ,, എന്നിട്ട് ഇപ്പോ എത്ര ആയി എന്ന് അറിയോ,, ഞങ്ങൾ പോയിട്ട് വേഗം ഇങ്ങു വരും ട്ടോ,,, അജിത്ത് ഏട്ടന് ഈ അനിയത്തി കുട്ടിനെ കാണണം എന്ന് പറയുന്നുണ്ട് 😊,,,"ഇന്ദിര "അആഹ് ഇച്ചേച്ചി പോവണ്ട,, ഒരു രസോം ഉണ്ടാവൂല,, വയങ്കര ബോറടി ആയിരിക്കും,,,"ആവണി,,, ഉച്ചക്ക് ഉള്ള ഭക്ഷണം കയിച് ഇറങ്ങിയത് ആണ് മൂന്നു പേരും, തറവാടിനോട് ചേർന്നുള്ള,, കുളത്തിന്റ പടവിൽ ഇരുന്ന് ആണ് ഈ സംസാരം,,, "ഹലോ,, സിസ്റ്റേഴ്സ് എന്താണ് ഇവിടെ ഒരു ഗുഡാലോചന,, ഏട്ടനെ എങ്ങനെ മെരുക്കം എന്ന് ആണോ,,," "നിന്റെ ഏട്ടനെ മെരുക്കുന്നതിനേക്കാൾ നല്ലത് വേറെ വല്ല പണിക്കും പോവുന്നതാ ഞങ്ങളെ ചേച്ചിയോട് പോണ്ട എന്ന് പറയായിരുന്നു,,," "ഹ,,, ഒരാഴ്ച കൊണ്ട് ഒരാൾക്കു വന്ന മാറ്റം കണ്ടോ ചേച്ചി, ഡയലോഗ് അടിക്കാൻ ഒക്കെ പഠിച്ചു കുട്ടി 😂,,,"ഷാൻ "പോട,,, ടാ ഷാനുട്ട,, നീ ഒന്ന് പറ ചേച്ചിനോട് പോണ്ട എന്ന്,," "അതിന് അളിയനെ കാണാതിരിക്കാൻ കഴിയൂല ചേട്ടത്തി,,

ഇവിടെ പിടിച്ചു വെച്ചാൽ നമ്മക്ക് പണി ആവും,,," "നീ പോട ചെക്കാ,, നിനക്ക് ഏട്ടത്തിയെ കിട്ടിയപ്പോ,,നിന്റെ ചേച്ചിയെ വേണ്ടാതെ ആയല്ലോ,,,,"ഇന്ദിര,, "അയ്യോടാ,,, എന്റെ കണ്ണിലെ കൃഷ്ണ മണികൾ അല്ലെ നിങ്ങൾ രണ്ടാളും,," "അപ്പൊ ഞാനോ,,,,,,,😡"ആവണി "ചൂടാവല്ലെടി,, എനിക്ക് ആകെ രണ്ട് കണ്ണ് അല്ലെ ഉള്ളൂ,, മുന്നെണ്ണം ഉണ്ടായിരുന്നേൽ നിന്നേം കൂടി കോട്ടായിരുന്നു,, അല്ലേലും നീ എന്റെ പൊന്നാര അനിയത്തി അല്ലെ 🥰,,," അവരുടെ സംസാരം കേട്ട് ചിരിച്ചോണ്ട് മറ്റു രണ്ട് പേരും ഇരുന്നു, ഷാൻ അത് പറഞ്ഞപ്പോ ആവണി ഹാപ്പി 🥰,,, "ടാ, ഷാനെ,,, ഞാൻ ഏതായാലും നാളെ പോവും ഗായു വന്നിട്ട് ആണേൽ എങ്ങോട്ടും ഒന്ന് പോയിട്ടില്ലലോ നമുക്ക് മൊത്തത്തിൽ ഒന്ന് കറങ്ങിയാലോ,,,,," "അആഹ് അത് നല്ല ഐഡിയ ആണ്,, പക്ഷേ ചേട്ടൻ വരൂ 🤔,,," "അതിനല്ലേ നമ്മളെ അനുക്ക,, അനുക്ക പറഞ്ഞ ഇന്ദ്രേട്ടൻ കേൾക്കും പിന്നേ നമ്മളെ കാന്താരികളേം കൂടി പറഞ്ഞയക്കാം,,,,"ഗായു "കൊച്ചു ഗള്ളി,,

എല്ലാ അടവും പഠിച്ചു വെച്ചിട്ടുണ്ട്,, ഇവിടെ വന്നപ്പോ എന്തൊരു പാവം ആയിരുന്നു,ഞാൻ ഏതായാലും അനുക്കാനെ വിളിക്കട്ടെ,, നിങ്ങൾ പോയി റെഡി ആയിക്കോ,,," പിന്നേ അവരും വീട്ടിലേക്ക് നടന്നു, ഗായു നല്ല സന്തോഷത്തിൽ ആയിരുന്നു,, അവളെ ഇത് വരെ പുറത്തേക്ക് ഒന്നും വസന്ത കൊണ്ട് പോയിട്ടില്ലായിരുന്നു,, ആ വീടും ആ ചെറിയ കുളവും അച്ചുവും ഒക്കെ ആയിരുന്നു അവരുടെ ലോകം,,, അത് എല്ലാം ആലോചിച്ചതും അവൾക് എല്ലാവരെയും കാണണം എന്ന് തോന്നി,, കല്യാണം കഴിഞ്ഞു പിറ്റേന്ന് സതീഷേട്ടൻ അവിടെ ഉള്ളോണ്ട് ആരോയോ ബോധിപ്പിക്കാൻ എന്ന വണ്ണം അമ്മ വിളിച്ചിരുന്നു,, പിന്നേ സന്ധ്യ ചേച്ചി ഇടക്കിടക്ക് വിളിക്കും പിന്നേ മാമനും മാമിയും,, ഒക്കെ വിളിക്കും,, ഗൗരി ചേച്ചിയും ഒരു വട്ടം വിളിച്ചു,,,ചേച്ചി വീട്ടിൽ വന്ന് നിന്ന് പോയി എന്ന് മാമി പറഞ്ഞിരുന്നു,, ഇവിടെ ഇന്ദ്രേട്ടന് വയ്യാത്തോണ്ട് പോവണം എന്ന് എനിക്കും വല്ല്യ നിർബന്ധം ഇല്ലായിരുന്നു,,,, "ഏട്ടത്തി എന്ത് ആലോചിച്ചോണ്ട് നിക്ക പോയി മാറ്റാൻ നോക്ക് അനുക ഏട്ടനെ വിളിച്ചു സെറ്റ് ആക്കിട്ടുണ്ട് പിന്നേ ചേച്ചി കുറച്ച് സെന്റി കൂടി അടിച്ചപ്പോ,, ഏട്ടൻ ഫ്ലാറ്റ് 😬,," ഗായു സന്തോഷത്തോടെ റൂമിലേക്ക് ഓടിയതും, ഇന്ദ്രനെ കണ്ടതും അവൾ സ്റ്റക്ക്,,

പിന്നേ ഒന്നും മിണ്ടാതെ അവൾ ഷെൽഫിന്റെ അടുത്തേക്ക് പോയി,,അത് അങ്ങനെ ആണ്,, ആ റൂമിന് പുറത്ത് വരെയേ,, അവളുടെ സന്തോഷങ്ങൾ ഉള്ളൂ,, റൂമിനുള്ളിൽ,,രണ്ട് ദ്രുവങ്ങളിൽ ആയി കഴിയുന്ന രണ്ട് ആത്മക്കൾ ആണവർ,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഗാത്രിയും ചേച്ചിയും ഒക്കെ കുളത്തിൽ പോയത് ആണെന്ന് അമ്മയോട് ബാനു ചേച്ചി പറയുന്നത് ഇന്ദ്രൻ കേട്ടു,,, അവൻ ഗായു വിനെ പറ്റി ഓർത്തു അന്നത്തെ സംഭവത്തിന് ശേഷം തന്റെ ഭാഗത്തേക്കേ അവൾ നോക്കാറില്ല,, തനിക്ക് വേണ്ടതെല്ലാം താൻ എഴുന്നേൽകുമ്പോയേക്കും ബാത്‌റൂമിൽ സെറ്റ് ആക്കി വെക്കും,,ഞാൻ എണീക്കുന്ന ടൈം ആവുമ്പോയേക്കും അച്ഛനോ ഷാനോ അനുവോ ആരെങ്കിലും ഒക്കെ ആയി എന്നേ ബാത്‌റൂമിൽ കൊണ്ടാക്കും,, അപ്പോയെക്കും അവൾ ഭക്ഷണം റൂമിൽ കൊണ്ട് വെച്ചിട്ടുണ്ട് ആവും,,, ഒരു വിധത്തിൽ തനിക്ക് ഒരു ആശ്വാസം തന്നെ ആണ്,, അവളെ കാണുമ്പോയെ എവിടുന്നാ കലിപ്പ് വരാ എന്ന് അറിയൂല,,,, അതിനിടക്ക് അമ്മയുടെ ഉപദേശം വേറെയും, അവൾ അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നൊക്കെ,, ഇപ്പൊ ഭീഷണി ആണ് അവളെ എന്തെങ്കിലും പറഞ്ഞാൽ അമ്മയും അച്ഛനും കൂടി,, ചേച്ചിടെ കൂടെ പോയിക്കളയും എന്ന്,,,

താൻ ഒഴിച്ചു എല്ലാവർക്കും അവൾ പ്രിയപെട്ടവൾ ആണ്,, ഗൗരവക്കാരൻ ആയ അച്ഛൻ വരേ പറഞ്ഞു,, അവളെ കരയിക്കല്ലേ എന്ന്,, എങ്കിലും ഇപ്പൊ എനിക്ക് അവളോട് ദേഷ്യം ഒന്നും തോന്നാറില്ല,, അത് പോലെ ഇഷ്ടവും ഇല്ലാ,,, ഓരോന്ന് ഓർത്തു കിടക്കുമ്പോഴാ ചേച്ചിയും കുറുമ്പികളും കയറി വന്നത് അവര് നാളെ പോവാണെന്ന് പറഞ്ഞെ അവര് പോകുന്നതിൽ എല്ലാരേക്കാളും സങ്കടം ഗായുവിനു ആണെന്ന് ചേച്ചി പറഞ്ഞു,, ഇനിയും അവളെ വേദനിപ്പിക്കല്ലേടാ എന്ന് ഉപദേശവും,, ഓരോന്ന് പറഞ്ഞിരുന്നു പിന്നേ ബീച്ചിൽ പോകണം എന്ന പ്ലാൻ പറഞ്ഞു തനിക്കും വീട്ടിൽ ഇരുന്ന് മടിത്തിരുന്നു അത് കൊണ്ട് തന്നെ,, പോകണം എന്ന് ഉണ്ടെങ്കിലും,, ആദ്യം കുറച്ച് വെയിറ്റ് ഇട്ടു,, പിന്നേ കുറമ്പികൾ രണ്ടും മാറി മാറി ഇരു കവിളിലും ഓരോ മുത്തങ്ങൾ തന്നപ്പോ,, ഞൻ ഫ്ലാറ്റ്,,, പിന്നേ മാറ്റട്ടെ എന്നും പറഞ്ഞു ചേച്ചി മക്കളെ കൂട്ടി പോയി,, അനുവും വിളിച്ചു പൊയ്ക്കളയാം എന്ന് പറഞ്ഞു,, ബീച്ചിൽ വീണയും ആയി കൈ കോർത്ത് പിടിച്ചു നടന്നത് ഓർമ വന്നതും,, അവനിൽ ദേഷ്യം ആളി കത്തി,,, അപ്പോഴാണ് സന്തോഷത്തോടെ വരുന്ന ഗായു വിനെ കണ്ടത്, അവളെ കണ്ടതും അവനിലെ കലിപ് ഒക്കെ കെട്ട് അടങ്ങിയിരുന്നു,,,

തന്നെ കണ്ടതും അവളുടെ മുഖം പെട്ടെന്ന് മാറിയത്, അവൻ പോലും അറിയാതെ അവളിൽ നോവുണർത്തിയിരുന്നു,, അവൾ വന്നതും ഷെൽഫ് തുറന്ന് ഡ്രസ്സ്‌ എന്തോ എടുത്ത് ബാത്‌റൂമിലേക്ക് പോയി,,, കുറച്ച് കഴിഞ്ഞു വാതിൽ തുറന്നു വരുന്ന ഗായു വിനെ കണ്ടതും ഒരു നിമിഷം ഇന്ദ്രൻ അവളെ തന്നെ നോക്കി നിന്നു പോയി,, ഒരു ബ്ലാക്ക് കളർ സാരി ആയിരുന്നു അവളുടെ വേഷം, ആ വേഷത്തിൽ അവൾ ഒന്നു കൂടി സുന്ദരി ആയ പോലെ തോന്നി,, ഇന്ദ്രൻ നോക്കുന്നത് അവൾ കണ്ടിരുന്നു എങ്കിലും അവൾ മൈൻഡ് ചെയ്യാൻ പോയില്ല,,,, അവൾ മാറ്റി ഇറങ്ങി റൂമിന്ന് വെളിയിൽ ഇറങ്ങാൻ നിന്നപോ,, എന്തേലും പറയണം എന്ന് അവൾക് ഉണ്ടായിരുന്നു എങ്കിലും സ്വഭാവം എന്താവും എന്ന് അറിയാത്തത് കൊണ്ട്,, അവൾ വേഗം പുറത്തേക്ക് ചെന്ന് ഷാനിനെ നിർബന്ധിച്ചു ഇന്ദ്രന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു,,,, അങ്ങനെ എല്ലാരും മാറ്റി ഒരുങ്ങി അനു നെ വെയിറ്റ് ചെയ്യാണ്, അവന്ന് ഒരു ഇന്നോവ ഉണ്ട്, അതിൽ ആകുമ്പോ എല്ലാർക്കും കൂടി പോവാലോ,,,

സുഭദ്രയെയും ഗംഗദരനെയും എല്ലാരും മാറി മാറി നിർബന്ധിച്ചെങ്കിലും,, അവര് കൂട്ടാക്കിയില്ല,,, പിന്നേ ലേറ്റ് ആവണ്ട എന്ന് പറഞ്ഞു നേരെ ബീച്ചിലേക്ക് വിട്ടു,,, അനുവും ഇന്ദ്രനും കുറുമ്പികളും മുന്നിൽ ഇരുന്നു,പിറകിൽ ആയി ഇന്ദിരയും ഗായുവും,, അതിന് പിറകിൽ ആയി,, ഷാനും ആവണിയും ഓരോന്ന് പറഞ്ഞും അടികൂടിയും ഇരുന്നു,,, ഗായു കൊച്ചു കുട്ടികളെ പോലെ പുറത്തെ കയ്ച്ചകളിൽ മുഴുകി ഇരിക്കയിരുന്നു,, ഓരോന്ന് കാണുമ്പോ അവളുടെ കണ്ണുകൾ വിടരുന്നതും അതിൽ അത്ഭുതം വിരിയുന്നതും,, എല്ലാം കൗതുകത്തോടെ മിററിലൂടെ വീക്ഷിച്ചു കൊണ്ട് ഇന്ദ്രനും ഉണ്ടായിരുന്നു,,, അവന് അവളോട് സഹതാപം തോന്നി,, എല്ലാം വീക്ഷിച്ചു കൊണ്ട് ചുണ്ടിൽ ഒരു കള്ള ചിരിയുമായി അനുവും,,, ബീച്ചിൽ എത്തിയതും ഗായുവും ആവണിയും ഷാനും ചേർന്നു ഒരു ഓട്ടം ആയിരുന്നു,, കുറുമ്പികളേം പിടിച്ചു കൊണ്ട്,ഇന്ദിരയും അനുവും കൂടി ഇന്ദ്രനെ വീൽ ചെയ്യാറിൽ ഇരിക്കാൻ സഹായിച്ചു,,, അനു ഇന്ദ്രനെയും കൂട്ടി അവരുടെ പിറകെ വിട്ടു,,,

ഇന്ദിര ബീച്ചിൽ എത്തിയതും അജിത്ത് ന്റെ വീഡിയോ കാൾ വന്നപ്പോ അതും എടുത്ത് വേറെ ഒരു ഭാഗത്തേക്ക് പോയി,,, ഗായു,, തീരത്ത് കടലിലേക്ക് കണ്ണും നട്ട് ഇരിക്കാണ്, അവൾക്ക് ഇത് എല്ലാം ഒരു പുതിയ ലോകം ആണല്ലോ,,, "ഏട്ടത്തി അവിടെ തന്നെ ഇരിക്കാതെ ഇങ്ങു വെള്ളത്തിലേക്ക് ഇറങ്ങു,,, വാ,,"ഷാൻ , "ഞാൻ ഇല്ലെടാ,, എനിക്ക് പേടിയാ, നിങ്ങൾ കളിക്കുന്നത് ഞാൻ ഇവിടുന്ന് നോക്കി നിന്നോളം,," "അങ്ങനെ പേടിക്കാൻ പറ്റൂല്ലലോ ഇങ്ങു വന്നേ,,," എന്ന് പറഞ്ഞു ഷാൻ അവളുടെ കൈ പിടിച്ചു വലിച്ചതും,, അവൾ അനു വിന്റെയും ഇന്ദ്രന്റെയും നേരെ നോക്കി എങ്കിലും, ഇന്ദ്രൻ വേഗം മുഖം വെട്ടിച്ചു കളഞ്ഞപ്പോ അവൾക് സങ്കടം ആയെങ്കിലും,, അത് കണ്ടിട്ട് എന്നവണ്ണം,, അനു അവളെ സപ്പോർട്ട് ചെയ്തു,,, "നീ പോ ഗായു ഇത് ഒക്കെ അല്ലെ രസം ചെല്ല്,,, ടാ ഷാനെ എന്ന് കരുതി അവളെ ഉള്ളോട്ടേക്ക് ഒന്നും കൊണ്ട് പോണ്ട,,," "ശരി അനുക്ക,,," പിന്നേ അഞ്ചാളും കൂടി വെള്ളം തെറുപ്പിക്കലും, തിരമാല വരുന്നതിന് അനുസരിച് പിറകിലേക്ക് ഓടലും ഒക്കെ ആയിരുന്നു,, "ഗായുവും,,നമ്മുടെ കാന്താരികളെ പോലെ തന്ന ലെ അനു,, അവരുടെ മുഖത്തെ അതെ നിഷ്കളങ്കത തന്നെ അല്ലെ അവരിലും,,,,"

ഇന്ദ്രൻ പോലും അറിയാതെ ആണ് അവന്റെ വായിൽ നിന്നും ആ വാക്കുകൾ വന്നത്,, അത് അനു കൃത്ത്യം ആയി കേൾക്കേം ചെയ്തു,, "എന്താണ് മോനെ,,, ഈ മനസ്സിൽ ഒരു മുഹബത്തിന്റെ കാറ്റ് വീശുന്നുണ്ടോ,,," അത് കേട്ടതും ഇന്ദ്രന്റെ മുഖം പെട്ടെന്ന് മാറി,,,, "നീ എന്തിനാ ഞാൻ പറയുന്നതിന് ആ ഒരു അർത്തതിൽ കാണുന്നെ അനു,, അവളെ എന്റെ ഭാര്യയായി എനിക്ക് കാണാൻ കയില്ലെന്ന് ഞാൻ നിന്നോട് പറഞ്ഞത് അല്ലെ,, പിന്നേ,,, ഞാൻ ഇപ്പൊ പറഞ്ഞത് കേട്ടിട്ട് ആണേൽ,, എനിക്ക് അവളോട് എന്ത പറയാ,, വാത്സല്യം ആണോ സഹതാപം ആണോ എന്ന് എനിക്ക് പറയാൻ അറിയില്ല,, പക്ഷേ അതിന് നീ പറഞ്ഞ ആ ഒരു അർത്തം ഇല്ലെന്ന് മാത്രം 😡,,," ഈ സഹതാപം പതിയെ പതിയെ പ്രണയം ആയി മാറിക്കൊള്ളും മോനെ അധിക നാൾ ഒന്നും,,

ഞാൻ അറിയുന്ന ഇന്ദ്രന് ഗായു വിനെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല,,, എന്ന് അനു മനസ്സിൽ പറഞ്ഞു,,, പിന്നേ അവനെ അധികം ദേഷ്യം പിടിപ്പിക്കണ്ട എന്ന് കരുതി അനു അതിനെ കുറിച് ഒന്നും ചോദിക്കാൻ പോയില്ല,,,, അങ്ങനെ ഓരോന്ന് സംസാരിച് നിൽകുമ്പോഴാണ് ഏതോ ഒരു പെൺ കുട്ടി അനുവിന്റെ മേലെ വന്നു വീണത്,, പെട്ടെന്ന് ഉണ്ടായത് ആയത് കൊണ്ട് തന്നെ,, അനു വിന്റെ കൈ വീൽചെയറിൽ നിന്നും വിട്ടു പോയിരുന്നു,,,, "അനു,,,,,,,,,,,,,,," എന്ന് ഇന്ദ്രന്റെ വിളിയിൽ ആണ് അവന്റെ വീൽ ചെയർ കടലിലേക് പോയി കൊണ്ടിരിക്കുന്നത് അനു കണ്ടത്,,, "ഇന്ദ്ര,,,,,,,,," എന്ന് വിളിച്ചു അനു ഓടി,,,,, അനു വിന്റെ വിളി കേട്ടിട്ടു ആണ് ഷാനും ഗായുവും ഒക്കെ അങ്ങോട്ട് നോക്കുന്നത്,,,, ഒരു നിമിഷം എന്ത് ചെയ്യണം എന്ന് അറിയാതെ അവർ നിന്നു പോയി,,,,,, "ഇന്ദ്രേട്ടാ,,,,,,,,,,," എന്ന് വിളിച്ചു ഗായുവും 😔,,,,,,,,,,,.... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story