❣️താലി ❣️: ഭാഗം 14

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

പെട്ടെന്ന് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നെങ്കിലും, അനു വിനു മുന്പേ ആയി ഓടിയ ഗായു വിനു ഇന്ദ്ര ന്റെ വീൽ ചെയറിൽ പിടിത്തം കിട്ടിയതും അവൾ ശക്തിയിൽ വലിച്ചതും,,,ഇന്ദ്രനും വീൽ ചെയറും കൂടി,, വെള്ളത്തിലേക് വീണു കൂടെ ഗായുവും,,, ഗായു ഇന്ദ്രനെ മുറുകേ പിടിച്ചു,, വീൽ ചെയർ അപ്പോയെക്കും കടലിലേക്ക് പോയിരുന്നു,,, ഇന്ദ്രന് മുകളിൽ ആയിട്ട് ആയിരുന്നു,, ഗായു കിടന്നിരുന്നത്,,, തിരമാലകൾ അവരെ വന്നു കൊണ്ടിരുന്നു പുണർന്നു കൊണ്ടിരുന്നു കണ്ണ് അടച്ചു കൊണ്ട് ആണ് ഗായു കിടന്നിരുന്നത്,, അത്ര അധികം അവൾ പേടിച്ചിരുന്നു,,, പെട്ടെന്ന് എന്തോ ഓർത്ത പോലെ കണ്ണ് തുറന്നതും അവൾ കണ്ടത് അവളെ തന്നെ ഉറ്റു നോക്കുന്ന ഇന്ദ്രനെ ആണ്,, ആ സമയത്ത് അവന്റെ മുഖത്ത് ഉണ്ടായിരുന്ന ഭാവം എന്തായിരുന്നു എന്ന് ഗായു വിനു മനസ്സിലായില്ല,, ഒന്ന് അവൾക്ക് ഉറപ്പ് ആയിരുന്നു,, കലിപ്പ് അല്ല,,,, ഒരു നിമിഷം ആ കണ്ണുകളിലേക്ക് അവളും നോക്കി നിന്നു, രണ്ട് പേരും മറ്റേതോ ഒരു ലോകത്ത് എന്ന പോൽ,,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ഏതോ ഒരു ലോകത്ത് ആയിരുന്നു ഇന്ദ്രൻ അപ്പോ,, കുറച്ച് നിമിഷങ്ങൾക്ക്‌ മുമ്പ് നടന്നത് ആയിരുന്നു മനസ്സിൽ,, മരണം മുന്നിൽ കണ്ടത് ആണ്,,, അപ്പോഴാണ് ഇവൾ ഒരു മാലാഖയെ പോലെ തന്നെ വന്നു രക്ഷിച്ചത്,,, ഗായുവിനെ തന്നെ നോക്കി കിടന്നു അവൻ,, അവളുടെ ആ കാപ്പി മിഴികൾ അവനെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു,,,അവളുടെ വിറക്കുന്ന അദരങ്ങളിൽ നോട്ടം എത്തിയതും,,, അവര് അറിയാതെ അവരുടെ അദരങ്ങൾ തന്റെ ഇണകളുമായി ചേരാൻ ഒരുങ്ങിയതും,,, "നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലാലോ വാ എണീക്ക്,ഞങ്ങൾ ആകെ പേടിച്ചു പോയി,,,,"അനു അനു വിന്റെ ശബ്ദം അവരെ രണ്ട് പേരെയും ഉണർത്തിയത്,, ഗായു ഇന്ദ്രന്റെ മേലെ നിന്നും വേഗം എഴുന്നേറ്റു,, അവൾക്ക് അവനെ നോക്കാൻ എന്തോ ചടപ്പ് പോലെ തോന്നി,,,, ഇന്ദ്രന്റെ അവസ്ഥയും അങ്ങനെ തന്നെ ആയിരുന്നെങ്കിലും അവനിൽ എന്തോ ഒരു ദേഷ്യം ആയിരുന്നു ഉണ്ടായിരുന്നത്,,,, "ശേ,,, എന്ത എനിക്ക് പറ്റിയത്,

അനു വന്നു വിളിച്ചില്ലായിരുന്നെങ്കിൽ ഇപ്പൊ എന്താ നടന്നിട്ട് ഉണ്ടാവാ,,,," എന്ന് ആലോചിച്ചതും അവന്ന് അവനോട് തന്നെ പുച്ഛം തോന്നി,,,, "ടാ നീ എന്ത്‌ ഓർത്തിരിക്ക,, are you ok,,, എന്റെ അശ്രദ്ധ കാരണം അല്ലെ,, ഗായു പിടിച്ചില്ലായിരുന്നെങ്കിൽ,,,,"അനു "ഹേയ്,,, എന്താടാ,,, am ok man,,, അവൾ അല്ലെങ്കിൽ മറ്റൊരാൾ എന്നേ രക്ഷിച്ചേനെ,, ദൈവത്തിന്റെ അടുത്തേക്ക് ചെല്ലാൻ ഉള്ള ടൈം ആയിട്ടില്ല അതാ,,,,," അത് കേട്ടതും ഗായു വിന്റെ കണ്ണ് നിറഞ്ഞു ഈ ഒരു നിമിഷം എങ്കിലും, തനിക്ക് ആയി ഒരു വാക്ക് കേൾക്കാം എന്ന് അവളും കൊതിച്ചിരുന്നു, അത് പോലെ തന്നെ ആയിരുന്നു അനുവിന്റെയും ഷാനു വിന്റെയും ഒക്കെ മുഖവും അവർക്ക് ദേഷ്യം ആയിരുന്നു,, ഒരു നന്ദി വാക്ക് പോലും പറയാതെ,,, നിൽക്കുന്ന ഇന്ദ്രനോട്‌,,, അപ്പോയെക്കും ഇന്ദിരയും ഓടി പാഞ്ഞു എത്തിയിരുന്നു,, അവൾ ഗായുവിനെ ചേർത്ത് പിടിച്ചു,,, "നിങ്ങൾക് ഒന്നും പറ്റിയില്ലലോ,, ചേട്ടാ,,, " എന്ന് ചോദിച്ചു വന്ന കുട്ടിയെ കണ്ടതും അനു വിന്റെ മുഖത്ത് ദേഷ്യം ഇരട്ടിച്ചിരുന്നു,അവൻ ചെന്ന് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവന്റെ നേരെ നിർത്തി ഒരതല അടി ആയിരുന്നു അവളുടെ കവിളിൽ,,, "എന്തെകിലും പറ്റണമായിരുന്നോടി നിനക്ക് ങേ വേണോ വേണോന്ന്,,

അവൾ വന്നിരിക്ക, അന്നെഷിക്കാൻ,, അവൻ വല്ലതും പറ്റിയിരുന്നേൽ നിന്നെയും മുക്കിയേനെ ഈ കടലിൽ ഞാൻ,, അല്ലെങ്കിലും ആരെങ്കിലും കുതിര കേറാൻ ആണല്ലോ നീ ഒക്കെ ഒരുങ്ങി കെട്ടി വരുന്നേ,,,," എല്ലാവരും നെട്ടലിൽ ആയിരുന്നു ഇന്ദ്രനെക്കാളും കഷ്ട്ടം ആണ് അനു എന്ന് മനസ്സിലാകുകയിരുന്നു ഗായു,, അതിലേറെ അവരുടെ സൗഹൃദവും,,, അനുവിനു ദേഷ്യം നിൽക്കുന്നില്ലായിരുന്നു അത്രക്ക് പേടിച്ചിരുന്നു അവൻ,,, ആ കുട്ടി ആണേൽ എല്ലാം കേട്ട് തല കുനിച്ചു നിന്നതേ ഉള്ളൂ,,, "സോ സോറി,,,,,,,, ഞാൻ,,,,,," "റിദ,, are you ok അവരൊന്നും നിന്നെ ചെയ്തില്ലലോ,,,,," എന്ന് ചോദിച്ചു അവളുടെ ഫ്രണ്ട്‌ വന്നപ്പോ കാണുന്നത് തല കുനിച്ചു നിൽക്കുന്ന റിദയെ ആണ്,,, "ടി എന്താ പറ്റിയെ,, നീ എന്തിനാ കരുന്നേ,,,," "ഫ്രണ്ട്‌ ആയിരിക്കും അല്ലെ,, നിന്റെ ഫ്രണ്ട്‌ന് ഞാൻ ഒന്ന് പൊട്ടിച്ചു അതിന് ആണ് അവൾ നിക്കുന്നെ,,,," "ഡോ താൻ എന്തിനാടോ ഇവളെ തല്ലാൻ പോയെ,,,," "ചി നിർത്തേടി,,, നിന്റെ ഈ ഫ്രണ്ട്‌ കാരണം ഇവൻ ഇന്ന് ആ കടലിൽ കിടന്നേനെ നിനക്ക് അറിയോ,,,"

"അത് കേട്ടതും അവൾ റിദയുടെ അടുത്തേക് ചെന്നു,,,," "ടി എന്താ ഉണ്ടായേ നീ പറ,,,,," റിദ അവളോട് നടന്നത് എല്ലാം പറഞ്ഞു കൊടുത്തു, അറിഞ്ഞു കൊണ്ട് അല്ലെങ്കിലും റിദ ഇതിൽ പങ്കാളി ആയത് കൊണ്ട് തന്നെ,, അവളുടെ ഫ്രണ്ട്‌ ഒന്ന് അടങ്ങി,, അവളുടെ ഫ്രണ്ട്‌ ഇന്ദ്രന്റെ അടുത്തേക്ക് ചെന്നു,,, "ചേട്ടൻ അവളോട് ക്ഷമിക്കണം,, ഞങ്ങൾ ഇവിടെ വന്നപ്പോ ഒരാൾ ഇവളുടെ കയ്യിൽ കയറി പിടിച്ചു,, ഇവൾ ഓൺ ദ സ്പോട്ടിൽ മോന്തക്ക് ഒന്ന് കൊടുത്തു,,, അപ്പോയ അവരുടെ കൂടെ വന്ന ആളുകൾ കൂടെ ഇവളുടെ നേരെ തിരിഞ്ഞത് അങ്ങനെ ഓടിയ ഓട്ടത്തിൽ ആണ് ഇവൾ ഇവരെ ഇടിച്ചേ,,,," "ഹേയ് its al right അവൻ പെട്ടെന്ന് നേർവസ് ആയി പോയി,, എനിക്ക് വല്ലതും പറ്റുമോ എന്ന് അതാ ഇവൻ പെട്ടെന്നു ഉള്ള ദേഷ്യത്തിൽ,, സാരല്ല്യ നിങ്ങൾ പൊക്കോ,,,," "കയ്യിലിരിപ്പ് നല്ലത് അല്ലെങ്കിൽ ആരെങ്കിലും ഒക്കെ കയ്യിൽ കയറി പിടിച്ചെന്നിരിക്കും,,,,"അനു . ഇത് വരെ തല കുനിച്ചു നിന്ന റിദ ഒരു നോട്ടം ആയിരുന്നു അനു വിനെ,അവൾ നേരെ അനു വിന്റെ അടുത്തേക്ക് ചെന്നു,,,, "തന്റെ പ്രശ്നം എന്താടോ,, എനിക്ക് ഒരു തെറ്റ് പറ്റി എന്നത് കൊണ്ട് മാത്രം ആണ് ഞാൻ ഇത് വരെ എല്ലാം കേട്ട് കൊണ്ട് നിന്നത്,,

എന്ന് കരുതി എല്ലാം കേട്ട് നിക്കാൻ എനിക്ക് സൗകര്യം ഇല്ല, എൻറെ കയ്യിലിരിപ്പിന് എന്താടോ മോഷം,,,," അപ്പോയെക്കും അനു വിനും കലിപ്പ് കയറിയിരുന്നു അവൻ എടി എന്ന് വിളിച്ചു അവളുടെ നേരെ വന്നതും, ഷാനും ഇന്തിരയും അവനെ പിടിച്ചു വെച്ചു,,, "മോളെ നീ ഇവളെ കൂട്ടി പൊക്കോ,,,," എന്ന് ഇന്ദിര പറഞ്ഞതും അവളുടെ റിദയെയും പിടിച്ചു വെലിച് കൊണ്ട് പോയി,, പോകുമ്പോഴും അവൾ അനു വിനെ നോക്കി പേടിപ്പിക്കാൻ മറന്നില്ല,, അനു വും അത് പോലെ തന്നെ ആയിരുന്നു,,,,, "നിനക്ക്‌ എന്താണ് അനു,, ഭ്രാന്ത് ആയോ ഒരു പെൺകുട്ടിയെ തല്ല എന്ന് ഒക്കെ വെച്ചാൽ,,,,"ഇന്ദ്രൻ ,"ഹും പെൺകുട്ടി അവളോ അഹങ്കാരത്തിന് കയ്യും കാലും വെച്ച സാധനം,,, ഒന്നും കൂടി പൊട്ടിക്കണം എന്ന് കരുതിയതാ,,, ഇനി എന്ത്‌ നോക്കി നിക്ക പോവാം,,," പിന്നേ ആരും ഒന്നും മിണ്ടിയില്ല വണ്ടിയുടെ അടുത്തേക്ക് നടന്നു,

അപ്പോയെക്കും വേറെ ഒരു വീൽചെയർ അവര് സെറ്റ് ആക്കിയിരുന്നു,,, അപ്പോഴാണ് ഇന്ദ്രന്റെ ശ്രദ്ധ ഗായുവിൽ പതിഞ്ഞത്,, അവളുടെ സാരി ദേഹത്തേക്ക് ഒട്ടി കിടന്നത് കാരണം അവളുടെ ശരീര വടിവ് എടുത്ത് കാണിക്കുന്നുണ്ടായിരിന്നു,, ചിലരുടെ കണ്ണുകൾ ഒക്കെ അവളുടെ മേൽ പൊതിയുന്നത് കണ്ടതും ഇന്ദ്രനിൽ ദേഷ്യം അരിച്ചു കയറി,, അവൾ ആണേൽ ആരെയും നോക്കാതെ തായേക്ക് നോക്കി നടക്കാണ്,,,, "അനു, നീ ഒന്ന് നിർത്തിയെ,,,," എന്ന് പറഞ്ഞപ്പോ അവൻ നിർത്തി ഇന്ദ്രൻ അവന്റെ ഷർട്ട് അയിച്ചു ഗായു വിന്റെ കയ്യിൽ കൊടുത്തു,,, "മറ്റുള്ളവർക്ക് ചോര ഊറ്റാൻ നിന്നു കൊടുക്കാതെ ഇത് എടുത്ത് ഇടാൻ നോക്ക്,, പോവാം അനു,,," ഇന്ദ്രൻ പോകുന്നത് കണ്ടതും ഗായു വിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു അവൾ ആ ഷർട്ട്‌ എടുത്ത് നെഞ്ചോട് ചേർത്ത്,, അത് എടുത്ത് അണിഞ്ഞു അവർക്ക് പിറകെ ചെന്നു,,,,.... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story