❣️താലി ❣️: ഭാഗം 15

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

"എന്നാലും എടി റിദ ഇയ്യ് എന്താ അന്നേരം ആ കലിപ്പന്ന് ഇട്ട് രണ്ടെണ്ണം കൊടുക്കാഞ്ഞേ,, സാധാരണ അതാണല്ലോ അന്റെ ഒരു രീതി,,,,"(ഷാനു ) "ടി അന്നോട് അല്ലെ ഞങ്ങൾ ഈ ചോദിക്കുന്നെ,,, ഇയ്യ് ഇത് ഏത് ലോകത്ത,,,," (ഫിദ ) "ങേ എന്താ നിങ്ങൾ എന്താ ചോദിച്ചേ,,,"റിദ "കുന്തം അത് തന്നെ,,ഇയ്യ് എന്താ അന്നേ തല്ലിയതിനു തിരിച്ചു കൊടുക്കാഞ്ഞേ എന്ന്,, സാധാരണ നിന്നെ അറിയതെ ഒന്ന് തട്ടിയാൽ പോലും ഇയ്യ് പൊട്ടിക്കൽ ഉണ്ടല്ലോ,,,"ഷാനു "ഒഹ്ഹ്ഹ് അതോ,,,,,,," ഇന്ന് ബീച്ചിൽ വെച് നടന്നത് എല്ലാം അവൾ ഓർത്തു, തിരിച്ചു വീട്ടിലേക്ക് ഉള്ള യാത്രയിൽ ആയിരുന്നു അവർ,,, ഇന്ന് നടന്നത് ഒക്കെ ഓർത്തതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,, അവൾ മെല്ലെ കവിളിൽ തലോടി,,, "ങേ തല്ല് കിട്ടിയിട്ട്,, ചിരിക്കണോ,, അല്ലെ തന്നെ ബോധം ഇല്ലാ ഇനി ഉള്ളതും പോയോ ആവോ,,,"ഫിദ "ഒന്ന് പോടീ ഞാൻ ചുമ്മാ ചിരിച്ചത, പിന്നേ നീ ചോദിച്ചത് പോലെ ചെയ്യേണ്ടത് ആണ്,, പക്ഷേ തെറ്റ് എന്റെ ഭാഗത്ത് ആയിരുന്നല്ലോ,,, ആ ചേട്ടൻ എങ്ങനും വെള്ളത്തിൽ പോയിരുന്നേൽ ഒന്ന് ഓർത്തു നോക്കിക്കേ,,, അതാ ഞാൻ കിട്ടിയ തല്ലും വാങ്ങി നിന്നെ അല്ലെങ്കിൽ എപ്പോ കൊടുത്തു എന്ന് ചോദിച്ചാൽ പോരെ,,,,"

"ഒഹ്ഹ്ഹ് തന്നെ ഒന്ന് പോടീ,, തെറ്റ് നിന്റെ ഭാഗത്ത് ആയാലും മറ്റൊരോട് തട്ടി കേറുന്ന ജാതി അല്ലേടി നീ,, ആ അടവ് ഒന്നും ഇങ്ങോട്ട് എടുക്കല്ലേ,,,"ഷാനു "😬😬😬,,, ആണ് ലേ, എന്താണെന്നു ഒന്നും അറിയില്ല,, ആ സമയത്ത് ഇന്റെ കൈ പൊങ്ങിലാ അത് തന്നെ,,," "അപ്പോ ഇത് അത് തന്നെ, മറ്റേ love at first sight 😜,,,,"ഫിദ "ദേ രണ്ടാളും കൂടി ഇന്റെ വായിൽ ഉള്ളത് കേൾപ്പിക്കല്ലേ,,, ആ ചൂടനോട് ഇഷ്ട്ടം,, പറ്റിയ സാധാനം തന്നെ,,, " എന്ന് കലിപ്പോടെ പറഞ്ഞു അവൾ വേറെ ഭാഗത്ത് നോക്കി നിന്നെങ്കിലും അവളുടെ മനസ്സിലും ആ സംശയം ഉടലെടുത്തിരുന്നു,, എന്നാലും എന്താ താൻ അവനെ തല്ലഞ്ഞെ ഇവര് പറയുന്ന പോലെ പ്രണയം ആണോ?അതോ ഞാൻ ചെയ്ത തെറ്റ് കാരണമോ,,, കൂടുതൽ ആലോചിച്ചൽ ഭ്രാന്ത് പിടിക്കും എന്ന് തോന്നിയപ്പോൾ അവൾ പുറത്തേക്ക് നോട്ടം തെറ്റിച്ചു,,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ വണ്ടിയിൽ കയറിയെങ്കിലും ആർക്കും മിണ്ടാൻ കഴിഞ്ഞില്ലായിരുന്നു ഇന്ന് നടന്നതിന്റെ നെട്ടൽ എല്ലാവരിലും ഉണ്ടായിരുന്നു,,

വേറെ ഒന്ന് രണ്ടിടത്ത് പോകാൻ പ്ലാൻ ഉണ്ടായിരുന്നെങ്കിലും പിന്നേ അത് വേണ്ടെന്ന് വെച്ചു,,,, പോകുന്ന വഴിക്ക് ഇന്ദ്രന് ഒരു ഷർട്ട് കൂടി വാങ്ങി പുറത്ത് നിന്ന് ഭക്ഷണോം കഴിച്ചതിന് ശേഷം ആണ് അവര് വീട്ടിലേയ്ക്ക് വിട്ടത്,, അച്ഛനും അമ്മകും ഉള്ളത് വാങ്ങാനും അവര് മറന്നില്ല,,,, "പിന്നേ എല്ലാവരോടും കൂടി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്,, ഇന്ന് നടന്നത് ഒന്നും അമ്മയോട് പോയി പറയണ്ട കേട്ടല്ലോ,, സ്പെഷ്യലി നിന്നോട്,, അവിടെ പോയി ഒക്കെ പറഞ്ഞാൽ ഉണ്ടല്ലോ,," ഗായുവിനോട് ആയിരുന്നു അവൻ ആ പറഞ്ഞത് അതിന് അവൾ ഇല്ലെന്ന് തലയാട്ടി,, ഇടക്ക് മിററിലേക്ക് നോക്കുമ്പോ,,, വിറക്കുന്ന ഗായു വിന്റെ അദരങ്ങൾ കണ്ടതും അവൻ നോട്ടം തെറ്റിച്ചു,,,,, വീട്ടിലെത്തിയതും അമ്മ പുറത്തേക്ക് വന്നു,,,, "അയ്യോ ഗായു മോൾക്ക്‌ എന്താ പറ്റിയെ മേലാകെ നനഞ്ഞിരിക്കുന്നല്ലോ,,,,"സുഭദ്ര അതിന് അവൾ ഒന്നും മിണ്ടാതെ തല കുനിച് നികുന്നത് കണ്ടപ്പോ ഇന്ദ്രന് അരിച്ചു കയറി,,,, ഗായുവിനു അമ്മയോട് കള്ളം പറയാൻ ആവില്ലായിരുന്നു,അത് കൊണ്ട് തന്നെ അവൾ ആരെയും നോക്കാതെ അകത്തേക്ക് പോയി,, "അമ്മ അവളെ നോക്കി വെപ്രാളപെടേണ്ട അവൾക്ക് ഒന്നും പറ്റിയില്ല,,

ബീച്ചിന്ന് വെള്ളത്തിൽ ഒന്ന് വീണു അപ്പോ ഡ്രെസ് നനഞ്ഞപ്പോൾ എന്റെ ഷർട്ട്‌ അയിച്ചു കൊടുത്തു,അത്രേ ഉള്ളൂ,,,," അത് കേട്ടപ്പോ വിശ്വാസം വരാതെ ഇന്ദിരയെ നോക്കിയപ്പോ അവളും തലയാട്ടി,,, പിന്നേ അനു അവന്റെ വീട്ടിലേക്കും,, ഇന്ദ്രനെ ഷാൻ റൂമിലേക്കും ആക്കി ഫ്രഷ് ആവാൻ പോയി,,,, എല്ലാരും പറഞ്ഞെങ്കിലും അത് മാത്രം അല്ല കാരണം എന്ന് സുഭദ്രക്ക്‌ അറിയാമായിരുന്നു,,, ഗായു വിന്റെ മുഖത്തെ സങ്കടം അത് വിളിച്ചു പറയുന്നുന്നുണ്ടായിരുന്നു,, ഇന്ദ്രൻ വല്ലതും പറഞ്ഞു കാണും എന്ന് അവര് ഊഹിച്ചു,,,, എങ്ങനെയെങ്കിലും അവരെ തമ്മിൽ ഒന്നിപ്പിക്കണം എന്നും കരുതി,,,, ഇന്ദ്രൻ റൂമിലെത്തിയതും ബാത്‌റൂമിൽ നിന്നും വെള്ളം വീയുന്ന ശബ്ദം കേട്ടു,,,,, എന്താണെന്നു അറിയില്ല അവളുട കണ്ണുകൾ കാണുമ്പോ ഉള്ളിൽ എന്തോ ഒരു ഫീലിംഗ് ആണ്,,, വീണയോട് പോലും തോന്നാത്ത എന്തോ ഒരു ഫീലിംഗ് ആണ് അവളെ കാണുമ്പോ,,, അവൻ ഓരോന്ന് ഓർത്ത് കിടകുമ്പോഴാ ഗായു കുളി കയിഞ്ഞ് ഇറങ്ങിയേ ഇന്ദ്രനെ കണ്ടെങ്കിലും അവൾ കണ്ട ഭാവം നടിച്ചില്ല,,,

അത് അനു പറഞ്ഞു കൊടുത്തതായിരുന്നു അവളോട് അവനെ മാക്സിമം അവോയ്ഡ് ചെയ്യുക എന്ന്,, അത് തന്നെയാ നല്ലത് എന്ന് അവൾക്കും തോന്നി,, ഇന്ദ്രനും നോക്കി കാണുകയായിരുന്നു അത് ബാത്‌റൂമിൽ നിന്ന് ഇറങ്ങുമ്പോഴും റൂമിലേക്കു വരുമ്പോ എല്ലാം ആ കാപ്പി കണ്ണുകൾ തന്നെ തേടി വരാറുണ്ട്,, ഇടക്ക് ഉറങ്ങി കിടക്കണെന്ന് കരുതി അവൾ തലയിൽ തലോടുന്നതും എല്ലാം അറിയാറുണ്ട്,,, എതിർക്കണം എന്ന് മനസ്സ് പറയുമെങ്കിലും കൈ അതിന് സമ്മതിക്കാറില്ല,,, എന്തൊക്കെയാ താൻ ഈ ചിന്തിച്ചു കൂട്ടുന്നെ, ഇത്രയും നാൾ വീണയുമായി ചിലവിട്ട നിമിഷങ്ങളും അവളോട് ഉള്ള പകയും ആയിരുന്നു മനസ്സിൽ ഉണ്ടായിരുന്നത് എങ്കിൽ ഇപ്പൊ മനസ്സിൽ നിറയുന്നത് ആ കാപ്പി കണ്ണുകൾ ആണ്,,, അവൾ മൈൻഡ് ചെയ്യാതെ തായേക്ക് പോകുന്നത് കണ്ടതും,,, "അതേയ്,,, എനിക്ക് ഒന്ന് ഫ്രഷ് ആവണം,, ആരോടെങ്കിലും ഒന്ന് എന്നേ ബാത്‌റൂമിൽ ആക്കി തരാൻ പറ,,," എന്ന് അവൻ ഗൗരവത്തിൽ തന്നെ പറഞ്ഞു,,,

അതിന് അവനെ നോക്കാതെ അവൾ തല ആട്ടി പോയത് അവന്ന് തീരെ ഇഷ്ട്ടപെട്ടില്ല,,, "കുളിപ്പിക്കാൻ തന്റെ വീണയോട് വരാൻ പറയെടോ,,, അല്ല പിന്നേ,, എന്നേ പിന്നേ എന്തിനാണാവോ കെട്ടിയത്,, ഇഷ്ടമില്ലെങ്കിൽ പിന്നേ കെട്ടാൻ നിക്കണോ,,, ഹും,,, ഞാൻ ആയിട്ട വേറെ ആരേലും ആണേൽ വേറെ പാടും നോക്കി പോയേനെ,,," "എന്താണ് ഏട്ടത്തി ഒറ്റക്ക് പിറു പിറുക്കുന്നെ വട്ട് ആയോ,, "ഷാൻ "ഒന്നും ഇല്ലടാ നിന്റെ ഏട്ടന്റെ ഓരോ കാര്യം ആലോചിച് പറഞ്ഞ് പോയതാ,, ആഹ് പിന്നേ നീ ഒന്ന് റൂമിലേക്ക് ചെല്ലോ ഏട്ടൻ ആരോടെങ്കിലും ഒന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു,, ഫ്രഷ് ആവാൻ ആണെന്ന് തോന്നുന്നു,നീ ഒന്ന് ചെല്ലോ,,," "അയ്യോ ഏട്ടത്തി എനിക്ക് അത്യാവശ്യം ആയിട്ട് പുറത്തേക്ക് പോവാൻ ഉണ്ട് ഏട്ടത്തി അമ്മയോട് പറ,,,," എന്ന് പറഞ്ഞു അവൻ ഒരു ഒറ്റ പോക്ക് ഈ ചെക്കന് ഇത് എന്ത് പറ്റി പെട്ടെന്ന് ഒരു തിരക്ക് അതും ഈ രാത്രിയിൽ ആരെ കാണാനാണ് 🤔,,,

പിന്നെ നേരെ സുഭദ്രയുടെ അടുത്തേക് ചെന്നതും സുഭദ്ര കിടക്കുന്നത് കണ്ടു,,,, "അമ്മേ,, അമ്മ എന്താ കിടക്കുന്നെ,, അമ്മക്ക് വയ്യേ,,,," എന്ന് അവൾ വെപ്രാളത്തോടെ ചോദിച്ചു,,, "ഒന്നും ഇല്ലാ മോളെ ഒരു ചെറിയ തല വേദന,, കിടന്ന് രാവിലെ ആകുമ്പോയേക്കും മാറി കൊള്ളും,മോൾ എന്താ വന്നേ,,," "ഒന്നും ഇല്ലാ അമ്മേ അച്ഛൻ എന്തിയെ,, അച്ഛൻ, പുറത്തേക്ക് ആരെയോ കാണണം എന്ന് പറഞ്ഞു പോയി,,,," "ങേ ഈ രാത്രിയിലോ,,, ഷാനും അതും പറഞ്ഞു പോയല്ലോ,,," "അ ആഹ്,, രണ്ടാളും ഒരുമിച്ച് ആണ് പോയെ,, ഷാൻ പോകുന്നത് കണ്ടപ്പോ അച്ഛനും കൂടെ പോയി,,," മൊത്തതിൽ ഒരു വശ പിശക് ഉണ്ടല്ലോ ഇനി ആ വെട്ടുപൊത്തിനോട് ഞാൻ എന്ത് പറയും,, പോയി പറയുമ്പോ എന്നേ കടിച്ചു കീറഞ്ഞാൽ മതി ആയിരുന്നു,,, "മോൾ എന്താ ഈ ആലോചിക്കുന്നെ,," "ഹേയ് ഒന്നും ഇല്ല അമ്മേ അമ്മ കിടന്നോ ഗുഡ് നൈറ്റ്,, അമ്മക്ക് ബാം വല്ലതും പുരട്ടി തരണോ,,," "വേണ്ട മോളെ മോൾ പോയി കിടന്നോ ഗുഡ് നൈറ്റ്,,,"

അവൾ പോയതും മറഞ്ഞിരിക്കയിരുന്ന ഗംഗദരനും ഷാനും പുറത്തേക്ക് വന്നു,,, "പാവം എന്റെ മോൾ അവളോട് ഇല്ലാത്ത അസുഖത്തിന്റെ പേരും പറഞ്ഞു കള്ളം പറയേണ്ടി വന്നു,, ഈ ചെക്കൻ കാരണം ആണ് എല്ലാം,,," "തെ അമ്മേ,, അവരേ ഒന്നിപ്പിക്കണേൽ കുറച്ച് കള്ളം ഒക്കെ പറയേണ്ടി വരും നല്ല കാര്യത്തിന് വേണ്ടി കള്ളം പറഞ്ഞാലും കുഴപ്പം ഒന്നും ഇല്ല 😬,,," "എന്ന് ഏത് പുസ്തകത്തിൽ ആണാവോ പറഞ്ഞത്,,," "ഹോ ഈ അച്ഛൻ ഇത്, മനുഷ്യനെ ഒരു കാര്യം പറയാനും സമ്മതിക്കൂല,,ഇനി എന്തൊക്കെയാ നടക്കാൻ പോവുന്നേ എന്ന് കാണണേൽ എന്റെ കൂടെ പോര് ഞാൻ പോവാ,,," ഷാനിന്റെ പിറകെ ആയി അവരും വെച് പിടിച്ചു,,,

യുദ്ധം ആണോ അതോ സന്ധി സംഭാഷണം ആണോ ഉണ്ടാവ എന്ന് അറിയാനായി,, ഇന്ന് ഗായുവിന്റെ ദേഹം നനഞ്ഞത് കാരണം ഇന്ദ്രൻ ഷർട്ട് കൊടുത്തതും അപ്പോയുള്ള അവന്റെ ദേഷ്യവും ഒക്കെ ഷാനും ഇന്ദിരയും പറഞ്ഞതിൽ നിന്ന് ആണ് ഇങ്ങനെ ഒരു പ്ലാൻ അവര് റെഡി ആക്കിയത്,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഇതേ സമയം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ കിടക്കായിരുന്നു നമ്മടെ അനു,,, "കോപ്പ്,, ആ പെണ്ണിന്റെ കുരുത്തം കെട്ട മുഖം കാരണം,, മനുഷ്യന് ഉറക്കവും വരുന്നില്ലലോ റബ്ബേ,, കണ്ണടക്കുമ്പോ ആ പെണ്ണിനെ തല്ലിയത് ഒക്കെയ ഓർമ വരുന്നേ കോപ്പ്,,," പിന്നീട് എപ്പോയോ അനുവും നിദ്രയെ പുൽകി, അത് പോലെ തന്നെ ആയിരുന്നു റിദയുടെയും അവസ്ഥ,,.... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story