❣️താലി ❣️: ഭാഗം 16

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

"ടാ മോനെ ഷാനെ വല്ലതും നടക്കോ,,,"ഗംഗദരൻ "ഒന്നെങ്കിൽ അടി നടക്കും അല്ലെങ്കിൽ ഏട്ടനേം കൊണ്ട് ഏട്ടത്തി നടക്കും അച്ചൻ കോൺസെൻട്രേഷൻ കളയാതെ അവിടെ എങ്ങാനും ഇരിക്ക്‌ ഇങ്ങനെ ആണേൽ,, ഞാൻ ഈ കളിക്ക് ഉണ്ടാവൂല,,,,"ഷാൻ "ങേ കളിയോ,,,,,,,,"അച്ഛൻ & അമ്മ "😬സോറി ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയതാ,, ഗ്രൗണ്ടിൽ ആണെന്ന് കരുതി,നിങ്ങൾ അങ്ങോട്ട് നോക്ക്,,,," എന്താവും റൂമിൽ നടക്കാൻ പോവുന്നെ എന്ന് അറിയാൻ ആയി മൂവരും അങ്ങോട്ട് നോക്കി വാതിലിന് മറുവിൽ നിന്നു,,,, ഇതേ സമയം ആ കടുവ നോട്‌ എന്ത് പറയും എന്ന് ആലോചിച് നഖം കടിച്ചോണ്ട് ആണ് ഗായു റൂമിലേക്ക് ചെന്നത്,,,, "എത്ര നേരം ആയെടി നീ പോയിട്ട്,, എവിടെ ആരും വന്നില്ലേ,,,,," എന്ന് ഗായുവിന്റെ പിറകിലേക്ക് നോക്കി ഇന്ദ്രൻ ചോദിച്ചു,,,, "അവിടെ ആരും ഇല്ലാ അച്ഛനും ഷാനും പുറത്തേക്ക് പോയി,, അമ്മ തല വേദന ആയിട്ട് കിടക്ക, അത് കൊണ്ട് ഞാൻ പറഞ്ഞില്ല,,,," "അവര് ഈ നേരത്ത് ഇത് ആരെ കാണാൻ പോയതാ,,,,," "വല്ല യക്ഷികളേം ആയിരിക്കും,,,,," "ഒരു യക്ഷി ഓൾറെഡി ഇവിടെ ഉണ്ടാവുമ്പോ അവര് എന്തിനാണാവോ വേറെ തേടി പോയത്,,,,"

"അതിന് ഇവിടെ ഉള്ളത് രാക്ഷസൻ അല്ലെ 😬,,,," "ടി,,,, നീ തന്നെയാടി രാക്ഷസി,,,,,,," ,"രാക്ഷസി തന്റെ കെട്ടിയോൾ,,,,, " , "അതിനെ തന്ന പറഞ്ഞെ,,,,,,," ങേ അത് ശരിയാണല്ലോ (ഗായു ആത്മ,,) "എന്നാലേ,, തന്റെ കെട്ട്യോൾടെ കുട്ടികളെ അച്ഛൻ,,, ആഹാ എന്നോടാ,,,," "അതിന് ഏതായാലും ഞാൻ ആവൂല നിന്നെ എന്റെ ഭാര്യയായി ഞാൻ കണ്ടിട്ടില്ലലോ,ഇനി കാണേ ഇല്ല,," അത് കേട്ടതും ഗായുന് ഒരു വിഷമം തോന്നി എങ്കിലും ഇന്ദ്രന്റെ മുന്നിൽ തോറ്റു കൊടുക്കാൻ അവളും തയ്യാർ അല്ലായിരുന്നു,,, "അതിന് ആരാ തന്നെ ഭർത്താവായി കണ്ടേ,,, ഹും,,നിങ്ങൾക്ക് ബുദ്ധിമുട്ടില്ലേൽ കുളിക്കാൻ കയറണേൽ ഞാൻ ആക്കി തരാം,,," "എനിക്കു കുറച്ച് ബുദ്ധിമുട്ട് ഉണ്ട്,, വന്നു കയറിയപ്പോ,, മിണ്ടപൂച്ച ആയി വന്നവളാ,, ഇപ്പോ അഹങ്കാരം കണ്ടില്ലേ,, എന്റെ അമ്മയെ പറഞ്ഞാൽ മതിയല്ലോ,,,,," "താൻ കുളിച്ചില്ലേൽ എനിക്കു എന്താടോ,,, പിന്നേ കുറെ ആയല്ലോ താൻ എന്നേ കുറിച് പറയുന്നു,, ക്ഷമിക്കുന്നതിലും ഒരു ലിമിറ്റ് ഉണ്ട്,, ഞൻ ഇങ്ങോട്ട് വലിഞ്ഞു കയറി വന്നത് ഒന്നും വന്നത് അല്ലാലോ,, അമ്മ എന്നേ കൂട്ടി വന്നത് അല്ലെ,, തന്റെ ഭാര്യ ആകുന്നതിനേക്കാൾ എനിക്ക് ഇഷ്ട്ടം ആ അമ്മേടെ മോൾ ആകുന്നത,,,

എങ്ങനെയാണവോ,, ഈ സാധനം ആ അമ്മേടെ വയറ്റിൽ തന്നെ പിറന്നത്,,,," ഇതേ സമയം വാതിലിന് അടുത്ത് മൂന്നെണ്ണത്തിന്റേം കിളി പോയി ഇരിക്കയിരുന്നു,,,, "ഗായു മോൾ ഇങ്ങനെ ഒക്കെ സംസാരിക്കൂമായിരുന്നോ,,,"അച്ഛൻ "അത് പിന്നേ ആരാ മോറ്റിവേറ്റർ,, ഞൻ അല്ലെ അപ്പോ ഇങ്ങനെ ഒക്കെ ഇണ്ടാവും,,,," "അല്ലെങ്കിലും അവന്റെ മുന്നിൽ ഇങ്ങനെ നിക്കാൻ അവൾക്ക് കഴിയണം,, അപ്പൊ അവൻ ഒന്ന് അടങ്ങി കൊള്ളും,,തല്ക്കാലം നിങ്ങൾ വന്നു കിടക്കാൻ നോക്ക്,, ഇന്ന് ഇനി ഒരു സന്ധി സംഭാഷണം പ്രതീക്ഷിക്കണ്ട,,,,"അമ്മ "മ്മ് ശരിയാ,,, വാ സുഭദ്രേ നമക്ക് പോവാം,, ടാ ചെക്കാ ഇവിടെ വായേം നോക്കി നിക്കതെ പോയി ഉറങ്ങാൻ നോക് " അങ്ങനെ മൂവർ സംഘം നിരാശരായി സ്റ്റാൻഡ് വിട്ടു,, 😬😬 "ടി ടി,,, നീ പറഞ്ഞു എങ്ങോട്ടാ കത്തി കയറുന്നെ,,, നിർത്തേടി,,നിന്റെ സഹായം കഴിയാതെ കുളിക്കാൻ കഴിയോ എന്ന് ഞൻ ഒന്ന് നോക്കട്ടെ,,," എന്ന് പറഞ്ഞു ഇന്ദ്രൻ കലിപ്പ് ആയതും ഗായു ഒന്ന് അടങ്ങി,, അവൾ ഷാനിനോടും അനു നോടും മനസ്സിൽ നന്ദി പറഞ്ഞു,,

തൊട്ടാവാടി ഗായുവിൽ നിന്നും,, ഒരു പുതിയ ഗായുവാക്കിയതിൽ 😍,,, ഇനി അതികം പറഞ്ഞാൽ ഇന്ദ്രൻ തന്നെ ഇട്ട് അലക്കും എന്ന് തോന്നിയത് കൊണ്ട്,, അവൾ അവനെ കൂസാതെ സോഫയിൽ പോയി കിടന്നു,,, ഇന്ദ്രൻ ഗായു വിനോട് ഉള്ള വാശിയിൽ എണീക്കാൻ നോക്കി എങ്കിലും അവനു കഴിയുമായിരുന്നല്ല, ഒരു കാല് അല്പം ബാലൻസ് ചെയ്യാൻ പറ്റുമെങ്കിലും ഇത് വരെ അതിന് ശ്രമിച്ചിരുന്നില്ല,,, മറ്റേ കാൽ ഇപ്പോയും മാറ്റം ഇല്ലാതെ തുടരുക ആയിരുന്നു,,, എങ്കിലും വാശിയോടെ അവൻ വീൽ ചെയർ ചുമരിനോട് അടുപ്പിച്ചു എണീക്കാൻ നോക്കി,, ഒരു കാലിൽ ബാലൻസ് ചെയ്ത് അവൻ ചുമരിൽ പിടിച്ചു നിന്ന് കിതച്ചു,,, ഇത് എല്ലാം സന്തോഷത്തോടെ അതിൽ അധികം അത്ഭുതത്തോടെ നോക്കി കാണുക ആയിരുന്നു ഗായു,, തന്നോട് ഉള്ള വാശിക്ക് ആണെങ്കിലും,, ഇന്ദ്രനിൽ വന്ന മാറ്റം നല്ല ഒരു തുടക്കം ആവും എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു,ഇടക്ക് ഇന്ദ്രൻ ഗായു വിനെ നോക്കിയതും അവൾ വേഗം ഉറങ്ങിയത് പോലെ കണ്ണുകൾ അടച്ചു,,,

ഇന്ദ്രന്റെ നോട്ടം മാറിയതും ഇനി എന്താവും എന്ന ടെൻഷനോടെ അവൾ ഉറ്റു നോക്കി നിന്നു,,, കിതപ്പ് ഒന്ന് മാറിയതും ഇന്ദ്രൻ കാൽ വെച് മുന്നോട്ടേക്ക് പോവാൻ നോക്കിയെങ്കിലും വേദന കാരണം അവൻ വേച് വീഴാൻ പോയെങ്കിലും,, അപ്പോയെക്കും,, ഗായു വിന്റെ കൈ കൾ അവനെ ചുറ്റി പിടിച്ചിരുന്നു,,,ഒരു നിമിഷം രണ്ട് പേരുടെയും നോട്ടങ്ങൾ തമ്മിൽ ഇടഞ്ഞു,,,, ഏറെ നേരം ഇന്ദ്രന്റെ വെയ്റ്റ് താങ്ങാൻ കഴിയാതെ ഗായു ഇന്ദ്രനെയും കൊണ്ട് തായേക്ക് ലാൻഡി,,, ഗായു വിന്റെ തല നിലത്ത് തട്ടത്തിരിക്കാൻ ഇന്ദ്രന്റെ കൈകൾ അവൾക്ക് താങ്ങായിരുന്നു,,, വീയുമ്പോൾ കണ്ണ് ഇറുക്കി അടച്ചു പിടിച്ചിരുന്നു ഗായു തനിക്ക് ഒന്നും പറ്റിയില്ലെന്ന് കണ്ടതും അവൾ കണ്ണ് തുറന്നു,,, അപ്പോയാണ് അവൾ ഇന്ദ്രന്റെ മിഴികൾ അവനെ തന്നെ ഉറ്റു നോക്കുന്നത് കണ്ടത്,,,അവളുടെ മനസ്സും ആ കണ്ണുകളിലേക്ക് ആയിന്നിറങ്ങാൻ ആഗ്രഹിചെന്ന പോലെ,,, അവൾ കിടന്നു,,, ഇന്ദ്രനും മറ്റേതോ ഒരു ലോകത്ത് ആയിരുന്നു,,

അപ്പോ ഗായു വിനോട് ഉള്ള ദേഷ്യമോ വെറുപ്പോ ഒന്നും അവൻ ഓർത്തില്ല,,, അവളുടെ കാപ്പി കണ്ണുകളും, ശരീരത്തിലെ ചന്ദനത്തിന്റെയും,, കാച്ചിയ എണ്ണയുടെ മണവും,, അവനെ വേറെ ഒരു ലോകത്ത് എത്തിച്ചിരുന്നു,,, അവൻ പോലും അറിയാതെ അവന്റെ ചുണ്ടുകൾ അതിന്റെ ഇണകളെ പുൽകാൻ കൊതിച്ചു,, അവന്റെ നിശ്വാസവും അവളുടെ നെഞ്ചിടിപ്പും,,, അടുത്ത് വന്നു,,, തന്റെ ഇണക്കളെ കണ്ട സന്തോഷത്തിൽ അദരങ്ങൾ തമ്മിൽ കോർത്തു,,, ഗായുവും മറ്റേതോ ലോകത്ത് ആയിരുന്നു ഇന്ദ്രന്റെ സ്പർശം അവളിൽ പല മാറ്റങ്ങളും വരുത്തിയിരുന്നു,,, ഗായുവിന്റെ അദരങ്ങളിലെ തേൻ ഇന്ദ്രൻ ആവേശത്തോടെ നുകർന്നു,,ആ അനുഭൂതിയിൽ ഗായു വിന്റെ നഖങ്ങൾ ഇന്ദ്രനിൽ ആയിന്നിറങ്ങി,,, വായിൽ രക്തത്തിന്റെ ചുവയും എരിച്ചിലും അനുഭവപ്പെട്ടതും ഗായു ഇന്ദ്രനെ തള്ളി മാറ്റി,,,, അവൻ വീണ്ടും അവളുടെ അദരങ്ങളെ പുൽകാൻ വന്നെങ്കിലും,,അവൾ അവനെ ശക്തമായി തള്ളിയതും അവൻ മാറി ഗായു വിന്റെ സൈഡിൽ ആയി വീണു,,,,

രണ്ടു പേരും കിതക്കുന്നുണ്ടായിരുന്നു താൻ ചെയ്തത് ഓർത്ത് ഇന്ദ്രന് ആകെ ഭ്രാന്ത് പിടിക്കാൻ തോന്നിയിരുന്നു,,, അവളുടെ മുഖത്തേക്ക് നോല്ക്കാൻ പോലും അവന്ന് കഴിഞ്ഞില്ല,,, അവളുടെ അടുത്ത് എത്തുമ്പോ തന്നെ തന്നെ കൈ വിട്ട് പോകുന്ന പോലെ ആണ്,,,, ഗായു വേഗം നിലത്ത് നിന്നും എണീറ്റു ഇന്ദ്രനെ നോക്കാൻ അവൾക്കും മടി തോന്നി,, താനും ആ ചുംബനം ആഗ്രഹിച്ചിരുന്നത് ആയി അവൾക്ക് തോന്നി, തന്റെ താലി കെട്ടിയ പുരുഷന്റെ ആദ്യ ചുംബനം,, അവളിലേ സ്ത്രീയെ ഉണർത്തിയിരുന്നു,, അവൾക് ഇന്ദ്രനോട് ദേഷ്യം ഒന്നും തോന്നത്തത് അവൾക്ക് തന്നേ അത്ഭുതം ആയിരുന്നു,,,, ഒരു പൊട്ടി തെറി പ്രതീക്ഷിച്ച ഇന്ദ്രൻ തന്റെ നേരെ നീട്ടിയ ഗായുവിന്റെ കൈകളിലേക്കും അവളുടെ മുഖത്തേക്കും നോക്കി,, അവൾ അവനെ നോക്കിയതേ ഇല്ല,,,,

അത് അവനിലും ഒരു ആശ്വാസം ആയിരുന്നു അറിയാതെ പറ്റി പോയത് ആണ്,, അവൾ അവനെ പിടിച്ചു എണീപ്പിച് താങ്ങി ബാത്‌റൂമിൽ ആക്കി കൊടുത്തു,, വെള്ളവും വെച് കൊടുത്തു,,, "കഴിഞ്ഞിട്ട് വിളിച്ചാൽ മതി ഞാൻ പുറത്ത് ഉണ്ടാവും,,," എന്ന് പതിയെ പറഞ്ഞു പുറത്തേക്ക് പോയി,, പുറത്ത് ഇറങ്ങിയ അവൾ നേരെ കണ്ണാടിയുടെ അടുത്തേക്ക് ആണ് പോയത്,,, ഇന്ദ്രന്റെ പല്ല് തട്ടി തിണർത്തു വെന്ന ചുണ്ടിൽ അവൾ മെല്ലെ വിരലോടിച്ചു,, അല്പം മുൻപ് നടന്നത് ഒക്കെ ഓർമ വന്നതും അവളുടെ കവിളിൽ ചുവപ്പ് പടർന്നു,, അവൾ താലിയിൽ അമർത്തി ചുംബിച്ചു,,,, ഇന്ദ്രന്റെ കുളി കയിഞ്ഞ് അവനെ കിടത്തി പുതപ്പിച്ചു അവളും സോഫയിൽ കിടന്നു,, രണ്ട് പേരും പരസ്പരം ഒന്നും മിണ്ടിയില്ല 😍😍... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story