❣️താലി ❣️: ഭാഗം 17

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

 രാവിലെ ഉറക്കം ഉണർന്നതും ഗായു ബെഡിലേക്ക് നോക്കി, ഇന്നലെ നടന്നത് ഒക്കെ ഓർമയിൽ വന്നതും അവളുടെ ശരീരം ഒന്ന് വിറ കൊണ്ടു, അറിയാതെ അവളുടെ കൈ ചുണ്ടുകളെ തലോടി,,, പിന്നേ വേഗം ബാത്‌റൂമിലേക്ക് പോയി കുളി ഒക്കെ കയിച്, റൂമിൽ നിന്ന് പുറത്ത് ഇറങ്ങാൻ നേരം അവൾ ഇന്ദ്രനെ ഒന്ന് തിരിഞ്ഞു നോക്കി,,, അവന്റെ അടുത്തേക്ക് ചലിച്ചു,, ബെഡിന്റെ ഓരത്ത് ആയി ഇരുന്നു,, "ആഗ്രഹിക്കാൻ പറ്റുമോ എന്ന് അറിയില്ല എങ്കിലും ആഗ്രഹിച്ചു പോവാ ഈ നെഞ്ചിൽ തല ചേർത്ത് കിടക്കാൻ,, ഇന്നലെ അബദ്ധത്തിൽ സംഭവിച്ചത് ആണെന്ന് അറിയാം എങ്കിലും ദേഷ്യമോ വെറുപ്പോ ഒന്നും തോന്നുന്നില്ലെനിക്ക്,,, കാത്തിരിക്കും ഞാൻ ഈ മനസ്സിൽ ഒരു ഇടം ലഭിക്കാൻ,, വേറെ ആരും ഇല്ലെനിക്ക് പെറ്റ അമ്മക്ക് പോലും വേണ്ട,,," അമ്മയെ കുറിച് ആലോചിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞു, നിറഞ്ഞ കണ്ണുകൾ തുടച്ചു അവന്റെ നെറ്റിയിൽ ചുംബിച്ചു അവൾ പുറത്തേക്ക് പോയി,,,,, ഗായു പോയതും ഇന്ദ്രൻ കണ്ണുകൾ തുറന്നു, കഴിയുന്നില്ല പെണ്ണെ നിന്നേ അകറ്റാനും ചേർത്ത് പിടിക്കാനും,,, ഒക്കെ കൂടി ആലോചിച്ചതും അവന്ന് ദേഷ്യം അരിച്ചു കയറി വന്നതും,,

അവൻ ഫോണിലേക്ക് നോക്കി വീണ്ടും ഉറക്കത്തിലേക്ക് വീണു,,,, ഗായു അടുക്കളയിലേക്ക് ചെന്നതും അമ്മയും ബാനുവമ്മയും ഒക്കെ തിരക്കിട്ട പണിയിൽ ആണ്,,, "അമ്മ ഇന്ന് നേരത്തെ എണീറ്റോ, തല വേദന മാറിയോ അമ്മേ,,,," "അ ആ മോളെ മാറി,,, ഇന്ന് ഇന്ദിര പോവല്ലേ,, അവൾക്ക് കുറച്ച് പലഹാരം കൊടുത്തയക്കണം,,," "അതിന് ചേച്ചി രാവിലെ പോകോ,,,,,"😔 (എന്ന് അവൾ വിഷമത്തോടെ ചോദിച്ചു,,,) "ആ മോളെ ഞാനും പറഞ്ഞതാ കേൾക്കണ്ടേ,,, അടുത്ത് ആഴ്ച അജിത്ത് മോന്റെ അടുത്തേക്ക് പോവേണ്ടത് കൊണ്ട് അവിടെ നിക്കാതെ പറ്റൂല്ലലോ,, അതാ അവൾ നേരത്തെ പോവണം എന്ന് പറഞ്ഞെ,,, അവളെ പറഞ്ഞിട്ടും കാര്യം ഇല്ല, ഇന്ദ്രൻ മോന് വയ്യാതായി അറിഞ്ഞു വന്നതിൽ പിന്നേ അവിടെ പോയി വരും എന്ന് അല്ലെ ഇവിടെ തന്നെ അല്ലായിരുന്നോ അവൾ,,,അല്ല മോൻ എണീറ്റില്ലേ മോളെ,,," "ഇല്ലമ്മേ ഏട്ടൻ ഉറക്കമാ,,ആ അമ്മേ പിന്നേ ഒരു കാര്യം പറയാൻ മറന്നു,, ഏട്ടൻ ഇന്നലെ എന്നോട് ഉള്ള വാശിക്ക് ഒരു കാലിൽ ബാലൻസ് ചെയ്യാൻ ശ്രമിച്ചു,, കുറച്ച് നേരം ചുമര് പിടിച്ചു നിന്നെങ്കിലും പിന്നേ വീഴാൻ പോയി,,,, " "അയ്യോ എന്നിട്ട് മോൻ എന്തെങ്കിലും പറ്റിയോ മോളെ,,,,"

"ഇല്ലമ്മേ അപ്പോയെക്കും ഞാൻ പിടിച്ചു,,,, അല്ലമേ,, ഏട്ടൻ ചികിൽസിക്കുന്ന ആ വൈദ്യർ എന്ത വരത്തെ,, ഇവിടെ വന്നു ചികിൽസിക്കാർ ആണ് എന്ന് അല്ലെ അമ്മ പറഞ്ഞിരുന്നു,,,," ഗായുവിന്റെ മുഖത്തെ സന്തോഷവും ഇന്ദ്രനെ കുറിച് പറയുമ്പോ ഉള്ള തിളക്കവും ഒക്കെ നോക്കി കാണുക ആയിരുന്നു സുഭദ്ര,,,, "എനിക്ക് അറിയായിരുന്നു എന്റെ മോൻ വേഗം സുഖം പ്രാപിക്കും എന്ന് ഒക്കെ എന്റെ മോൾ വന്നതിന്റെ ഐശ്വര്യമാ 😍😍,,, ഞാൻ മോനെ ഒന്ന് പോയി കാണട്ടെ,, അച്ഛനോടും ശാനോടും പറയണം,,, പിന്നേ വൈദ്യർ ഇവിടെ സ്ഥലത്ത് ഇല്ലായിരുന്നു മോളെ,, അവനിൽ വല്ല മാറ്റങ്ങളും ഉണ്ടായാൽ ഉടനെ അറിയിക്കണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു,, പിന്നേ അവിടുന്ന് എന്തൊക്കെയോ ചികിത്സ ഉണ്ടെന്നും അതിൽ മുഴുവൻ ആയും ബേധം ആകും എന്നും,, അച്ഛനോട് അദ്ദേഹത്തെ വിളിച്ചു പറയാൻ പറയണം,, സ്ഥലത്ത് ഉണ്ടോ എന്ന് അറിയാലോ,,,," അതും പറഞ്ഞു അമ്മ പോകുന്നതും നോക്കി ഗായു നിന്നു, അമ്മയുടെ വാക്കുകൾ അവളുടെ കാതിൽ പതിച്ചു കൊണ്ടിരുന്നു,,"താൻ വന്നതിന്റെ ഐശ്വര്യം ആണെന്ന് ", തന്റെ അമ്മക്ക് താൻ സ്വന്തം അച്ഛന്റെ കൊലയാളി ആയിരുന്നു 😔,,,

ഒരു നിമിഷം അവൾക്ക് ഇന്ത്രനോടും ഇന്ദിരയോടും ഷാനോടും ഒക്കെ അസൂയ തോന്നി,, ഇത്രയും നല്ല ഒരു അമ്മയുടെ വയറ്റിൽ പിറന്നതിൽ,,,, പിന്നേ ഗായുവും ബാനുവമ്മയെ സഹായിച്ചു, പലഹാരങ്ങൾ ഒക്കെ റെഡി ആക്കി,,, അപ്പോയെക്കും ഇന്ദ്രനെയും കണ്ട് ഗംഗദരനോട് വിവരം പറഞ്ഞു,, സുഭദ്രയും അങ്ങോട്ട് എത്തി,,,, കുറച്ച് കഴിഞ്ഞതും ഇന്ദ്രന്റെ വിളി വന്നിരുന്നു,,, "അമ്മേ,,,, എനിക്ക് ബാത്‌റൂമിൽ പോകണം,,,," "മോളെ ഗായു നീ അങ്ങോട്ട് ചെല്ല് പോകുമ്പോ ഇന്ദിരയെയും വിളിച്ചോ,, അവൾ ഒരു ഉറക്ക ഭ്രാന്തി ആണ്,, പോകുന്ന കാര്യം ഒക്കെ അവൾ മറന്നു കാണും,,,," അവൾ എന്ത് പറയണം എന്ന് അറിയാതെ അവിടെ തന്നെ തിരിഞ്ഞു കളിക്കുന്നത് കണ്ടതും,, സുഭദ്രക്ക്‌ കാര്യം മനസ്സിലായി,,, "ചെല്ല് മോളെ ഇത് ഒക്കെ മോൾടെ അവകാശം ആണ്,,, അവൻ പറയുന്നത് ഒന്നും കാര്യം ആക്കണ്ട,, ഞങ്ങൾ ആരും ഇനി അവന്റെ കാര്യം നോക്കാൻ ചെല്ലില്ലെന്ന് അവനോട് പറഞ്ഞിട്ടുണ്ട്,,,, മോൾ ചെല്ല്,,,," ഇന്നലെ തല വേദനയും അച്ഛന്റെയും ഷാനിന്റെയും പോക്ക് ഒക്കെ പ്ലാൻ ആയിരുന്നു എന്ന് അവൾക്ക് മനസ്സിലായി,,, ഇനി ആ കടുവ എന്തൊക്കെയാ പറയാ ആവോ,,,,

അങ്ങനെ ഇന്ദിരയെയും കുറുമ്പികളേം വിളിച്ചു അവൾ റൂമിലേക്ക് ചെന്നു,,,, "എന്താടി നിന്റെ പേരാണോ അമ്മ,, അമ്മയെ വിളിക്കെടി,,,," "അതേയ് എടി പോടീ എന്ന് ഒക്കെ വേറെ ആരെയെങ്കിലും പോയി വിളിക്കാൻ നോക്ക് ഹും,, അമ്മ ഇനി ഇങ്ങോട്ട് വരില്ല എന്ന് നിങ്ങളോട് പറഞ്ഞിട്ടില്ലേ അതിന് പകരം ആണ് എന്നേ പറഞ്ഞയച്ചേ,, വേണമെങ്കിൽ ഞാൻ സഹായിക്കാം,,,," "ഓഹ് കെട്ടിലമ്മയുടെ സഹായം എനിക്ക് വേണ്ടെങ്കിലോ,, എനിക്ക്,,," "എനിക്ക് ഒറ്റക്ക് ചെയ്യാൻ അറിയാം എന്ന് അല്ലെ പറയാൻ പോകുന്നെ,, അപ്പൊ വീഴാൻ പോകുമ്പോ ഞാൻ പിടിക്കൂലാട്ടോ,, ഇനി ഞാൻ പിടിക്കാൻ വേണ്ടി വീഴാൻ പോയത് ആണോ എന്ന് ആർക്കറിയാം,,," "ടി,, ടി നീ നീ എങ്ങോട്ട് ആടി ഈ പറഞ്ഞു കയറുന്നെ,, അല്ലെങ്കിലും പിടിക്കാൻ പറ്റിയ ഒരു കോലം ഹും,,," എന്നാലേ തനിയെ പോകെ വീയെ എന്താന്ന് വെച്ച ആയിക്കോ,, ഞാൻ പോവാ,,,," "ടി,,, നിക്കെടി,,,, മര്യാദക്ക് എന്നേ ബാത്‌റൂമിൽ ആക്കിത്താ,,," വന്നു കയറിയപ്പോ മിണ്ടപൂച്ച ആയിരുന്നു ഇപ്പോ അവളുടെ നാക്കിന്റെ നീളം കൂടിയത് കണ്ടില്ലേ,,ഗതി കെട്ടിട്ട് ആണ് അവളെ വിളിച്ചത്, അല്ലെങ്കിൽ തിരിഞ്ഞു നോക്കൂലായിരുന്നു,, രാവിലെ അമ്മ ഉറപ്പിച്ചു പറഞ്ഞു,, ഇനി അവൾ അല്ലാതെ ആരും എന്റെ കാര്യത്തിൽ ഇടപെടില്ല എന്ന്,,, അമ്മ വരില്ല എന്ന് അറിഞ്ഞിട്ടും അമ്മയെ വിളിച്ചത് അവളെ പേര് വിളിക്കാൻ പറ്റാത്തോണ്ട് തന്ന,,

ഓഹ് തിരിച്ചു വിളിച്ചോണ്ട് ഈ മൂദേവി ന്റെ അഹങ്കാരം കാണേണ്ടി വരുമല്ലോ ദൈവമേ,,, ഗായുവിനു ചിരി വരുന്നുണ്ട് ഉണ്ടായിരുന്നു എങ്കിലും ചിരിച്ചാൽ കലിപ്പൻ എന്തെങ്കിലും തന്നാലോ എന്ന് കരുതി ചിരി കടിച്ചു പിടിച്ചു അവന്റ അടുത്തേക്ക് ചെന്നു,, കാലിനെ കുഴപ്പം ഉള്ളൂ,, കൈ ഫ്രീ ആണെ അപ്പൊ കനത്തിൽ തന്നെ കിട്ടി എന്ന് വരാം,,,, അവൾ അവന്റെ കയ്യിൽ പിടിച്ചു അവൻ മറ്റേ കൈ കൊണ്ട് അവളുടെ ഷോൾഡറിലും,, ഇന്നലെ കുത്തിയ ആ കാൽ നിലത്ത് കുത്തൻ നോക്കിയെങ്കിലും വേദന കാരണം പിൻവലിച്ചു,,,,, "നീ വീൽ ചെയർ എടുക്ക് എനിക്ക് കയ്യുന്നില്ല,,,,," അവന്റെ മുഖം കണ്ടതും പിന്നേ അവളും നിർബന്ധിച്ചില്ല വീൽചെയർ എടുത്ത് അതിൽ ഇരുത്തി,,, ബാത്‌റൂമിലേക്ക് ആക്കി കൊടുത്തു,,, വീൽ ചെയർ പോകാൻ കഴിയുന്ന രീതിയിൽ,,, ആക്കിയിരുന്നു ഡോറിന്റെ അവിടെ,,,, ഒക്കെ കഴിഞ്ഞു ഇന്ദ്രൻ വിളിച്ചപ്പോ അവൾ ചെന്നു അവനെ ബെഡിലേക്ക് വീൽ ചെയറിൽ നിന്ന് മാറ്റാൻ നോക്കുമ്പോ വീയാൻ പോയതും അവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് പിടിച്ചു,,,ഇന്ദ്രന്റെ നനുത്ത സ്പർശം വയറിൽ തട്ടിയതും അവൾ പൊള്ളി പിടഞ്ഞു,, വേഗം അവനെ ബെഡിലേക് കിടത്തി,,

ഒരു നിമിഷം രണ്ട് പേരുടെയും നോട്ടം ഇടഞ്ഞെങ്കിലും, ഇന്ദ്രൻ പെട്ടെന്ന് നോട്ടം തെറ്റിച്ചു,, അല്ലെങ്കിൽ അവളുടെ കണ്ണുകളിലേക് ആയിന്നിറങ്ങി പോവും എന്ന് അവൻ ഭയപ്പെട്ടു,,, "സോറി,,,,"എന്ന് അവൻ കുറച്ചു കനത്തിൽ പറഞ്ഞു,, അവൾ അതിന് ഒന്നും മിണ്ടിയില്ല "ഞാൻ കഴിക്കാൻ ഭക്ഷണം എടുത്തിട്ട് വരാം,,,," "വേണ്ട ഗായു നമുക്ക് ഇന്ന് ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കാം,, ഞാൻ ഇന്ന് പോവല്ലേ,,,, നീ ചെന്നു ഭക്ഷണം എടുത്ത് വെച്ചോ,, ഞങ്ങൾ അങ്ങോട്ട് വന്നോളാം,,,"ഇന്ദിര "ശരി ചേച്ചി,,,,,," എന്ന് പറഞ്ഞ് അവൾ ഇന്ദ്രനെ നോക്കാതെ പുറത്തേക്ക് പോയി,, "എന്തായിരിന്നെടാ,, രണ്ട് ആളും കൂടി ഒരു കണ്ണും കണ്ണും,,,," "ദേ ചേച്ചി,, വെറുതെ എന്നേ ദേഷ്യം പിടിപ്പിക്കല്ലേ,, എനിക്കു വിശന്നിട്ട് വയ്യ, എന്നേ അങ്ങോട്ട് എത്തിച്ചു താ,,,," അങ്ങനെ എല്ലാരും ഒരുമിച് ഇരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോയ,, ഗായു പെട്ടെന്ന് എരിവ് വലിച്ചത്,, അവളുടെ കണ്ണ് ഒക്കെ നിറഞ്ഞു വന്നു,,, "ങേ എന്താ മോളെ,,,,,, മുളക് കടിച്ചോ,,,, അയ്യോ ചുണ്ട് മുറിഞ്ഞു വീർത്തിരിക്കുന്നല്ലോ ഇത് എന്ത് പറ്റിയതാ മോളെ,,," (മുളക് അല്ല ഒരു കടുവയാ കടിച്ചത് എന്ന് പറയണം എന്ന് തോന്നി അവൾക്ക്,,,) അത് കേട്ടതും ഇന്ദ്രന് തരിപ്പിൽ പോയി,,

"അ അത് അമ്മേ ബാത്‌റൂമിൽ വീയാൻ പോയപ്പോ ചുണ്ട് ടൈൽസിൽ ഇടിച്ചത,," എന്ന് അവൾ ഇന്ദ്രനെ കൂർപ്പിച് നോക്കി കൊണ്ട,, പറഞ്ഞത്,, ഇന്ദ്രന് ഉളിൽ ചിരി വന്നെങ്കിലും അവൻ ഭക്ഷണത്തിൽ മാത്രം ശ്രദ്ധിച്ചു,,,, എന്നാൽ അത് അല്ല കാരണം എന്ന് ചിലർക്ക് ഒക്കെ മനസ്സിലായിരുന്നു,,, ചെ കുറച്ച് നേരം കൂടി നിന്നിരുന്നേൽ ആ റൊമാൻസ് ഒന്ന് കണായിരുന്നു,, (ഷാൻ ആത്മ,,,) ഒഹ്ഹ്ഹ് ആ ചെക്കനേം കൂട്ടി അവിടുന്ന് വേഗം പോന്നത് നന്നായി,, (അച്ഛൻ &അമ്മ കാ ആത്മ ) ഏതായാലും അത് അവരിൽ എല്ലവരിലും ചെറിയ പ്രതീക്ഷ ഉളവാക്കിയിരുന്നു,,,, "ടാ മോനെ ഇന്ദ്ര,, ഞൻ വൈദ്യരെ വിളിച്ചിരുന്നു അദ്ദേഹം സ്ഥലത്തില്ല എന്ന പറഞ്ഞെ,, ഇന്നലെ നടന്നത് നല്ല ലക്ഷണം ആണെന്ന അങ്ങേര് പറഞ്ഞെ,,,, അദ്ദേഹം ഒരു മാസം കയിഞ്ഞ് തിരിച്ചു വന്നിട്ട് അവിടെ അഡ്മിറ്റ്‌ ആകണം എന്ന്,,, പിന്നേ പൂർണ ആരോഗ്യവനായിട്ട് ആയിരിക്കും നീ തിരിച്ചു വരാ,,,,"അച്ഛൻ "മ്മ്മ്,,, ഇന്ന് കാൽ കുത്താനേ കഴിയുന്നില്ലച്ച,, ഭയങ്കര വേദനയാ,,,"

"അത് അദ്ദേഹം പറഞ്ഞിരുന്നു,,,," പിന്നേ ഓരോന്ന് സംസാരിച് ഇരുന്ന് ഇന്ദിര എല്ലാരോടും യാത്ര പറഞ്ഞു,ഗായുവിനു ആയിരുന്നു ഭയങ്കര വിഷമം,,,, "ഏട്ടത്തി,,, ഞങ്ങടെ കൂടെ പോര് തിരിച്ചു വരുമ്പോ എനിക്ക് ഒരു കൂട്ടായല്ലോ,,,അവിടെ ഏട്ടത്തി കണ്ടിട്ടും ഇല്ലാലോ,,,,"ഷാൻ "അത് ശരിയാ,,, ഗായു ഞങ്ങടെ കൂടെ പോന്നോട്ടെ,,," ഗായുവിനും ആഗ്രഹം ഉണ്ടായിരുന്നു അവൾ അമ്മയുടെയും അച്ഛന്റെയും മുഖത്തേക്ക് നോക്കി,,, അവര് ഇന്ദ്രന്റെയും,, "അവൾ പോയിട്ട് വരട്ടെ അല്ലെ മോനെ,,,"അമ്മ "മ്മ്,,,,,,,, പോയിട്ട് തിരികെ വന്നില്ലെങ്കിലും എനിക്ക് ഒന്നും ഇല്ല,,," എന്ന് പറഞ്ഞു അവൻ വീൽ ചെയർ സ്വയം ഉരുട്ടി റൂമിലേക്ക് പോയി,,, ഗായു വിന്റെ കണ്ണ് ഒക്കെ നിറഞ്ഞിരുന്നു അവൻ പറഞ്ഞതിനേക്കാളും എല്ലാരുടെയും മുന്നിൽ വെച് പറഞ്ഞത് ആയിരുന്നു അവൾക്ക് വിഷമം ആയത്,,

അത് മനസ്സിലായെന്ന പോലെ സുഭദ്ര അവളെ ചേർത്ത് പിടിച്ചു,, "മോൾ പോയിട്ട് വാ അവൻ പറഞ്ഞത് ഒന്നും കാര്യം ആക്കണ്ട അവന്റെ സ്വഭാവം ഒക്കെ അറിയുന്നത് അല്ലേ,," പിന്നേ എല്ലാരും കൂടി പറഞപ്പോ അവൾ വേഗം റൂമിലേക്ക് ചെന്ന് നല്ല ഒരു സാരി എടുത്ത് വാഷ്റൂമിൽ ചെന്നു റെഡി ആയി ഇറങ്ങി,, പോകാൻ നേരം,, അവൾ ഇന്ദ്രനെ ഒന്ന് നോക്കാൻ പോലും നിന്നില്ല,, അവന്റെ വാക്കുകൾ അവളെ അത്രക്ക് വേദനിപ്പിച്ചിരുന്നു,,, എത്ര വേണ്ടെന്ന് വെച്ചാലും ഇന്ദ്രന്റെ കണ്ണുകൾ ഗായുവിലേക്ക് നീണ്ടിരുന്നു,, പോകുമ്പോ അവളുടെ ഒരു നോട്ടം അവന്റെ ഉള്ളം ആഗ്രഹിച്ചിരുന്നെങ്കിലും,,, അവൾ നോക്കാതെ പോയത് അവനിൽ ഒരു അസ്വസ്ഥത ഉളവാക്കി,,,, "അവൾ പോയാൽ എനിക്ക് എന്താ ഹും,,,... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story