❣️താലി ❣️: ഭാഗം 24

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

രാവിലെ ഉറക്കം ഉണർന്നതും രാത്രി ഗായുവിനെ കാത്ത് കിടന്ന് എപ്പോയോ ഉറങ്ങി പോയത് ഓർത്ത്, ഇന്ദ്രൻ ഗായു കിടന്നിടത്തേക്ക് നോക്കി,, ,"ഒഹ്ഹ്ഹ് ഇവൾ ഇത്ര നേരത്തെ എണീറ്റ് പോയോ,,, ഇന്നെങ്കിലും ഒക്കെ ഒന്ന് തുറന്ന് പറയണം,, എങ്കിലേ മനസ്സിന് ഒരു സമാധാനം കിട്ടൂ,,,,, " "ഗായു,,,, എനിക്ക് ബാത്‌റൂമിൽ ഒന്ന് പോകണമായിരുന്നു,,, ഗായു,,,,,,," "വിളിച്ചു കൂവണ്ട അവൾ ഇവിടെ ഇല്ലാ,, വാ ഞാൻ കൊണ്ടാക്കാം,,," "ങേ അവൾ ഇവിടെ ഇല്ലെന്നോ,,, രാവിലെ തന്നെ അവൾ എങ്ങോട്ട് പോയെന്ന ഈ പറയുന്നേ,,, അല്ല നിങ്ങൾ ഒക്കെ എപ്പോഴാ വന്നേ,,," അത് ചോദിക്കുമ്പോഴും ഉള്ളിൽ ഒരു ആദി ഉണ്ടായിരുന്നു ഇന്ദ്രന് ഇന്നലത്തെ കാരണം കൊണ്ട് എങ്ങാനും അവൾ പോയത് ആവുമോ ഇല്ലെന്ന് അവൻ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചെങ്കിലും എന്ത് കൊണ്ടോ അവനു കഴിഞ്ഞില്ല,,, "ഞങ്ങൾ വന്നിട്ട് കുറച്ചു നേരം ആയതേ ഉള്ളൂ,,, ഗായു മോൾ അവളുടെ വീട്ടിലേക്ക് പോയി, ഷാൻ മോൻ കൊണ്ടാക്കാൻ പോയിട്ടുണ്ട്,,

അവളുടെ അമ്മ ബാത്‌റൂമിൽ തെന്നി വീണു പോലും, പ്ലാസ്റ്റർ ഇട്ടിട്ടുണ്ട് അവിടെ ആരും ഇല്ലാത്തത് അല്ലെ അത് കൊണ്ട് ആണ് പോയെ,,,,," "എന്നിട്ട്,,, അവൾക്ക് എന്നോട് ഒന്ന് പറയാൻ തോന്നിയോ,, ആരോട് ചോദിച്ച അവൾ പോയെ,, അവളുടെ കഴുത്തിൽ താലി കെട്ടിയ ഭർത്താവ് അല്ലെ ഞാൻ,,,,," "അതിന് നീ എന്തിനാടാ,, ചാടി കളിക്കുന്നെ അവൾ എന്നോടും അച്ഛനോടും ചോദിച്ച പോയെ,,, അല്ലെങ്കിലും അവൾ ഇവിടുന്ന് പോകണം എന്ന് തന്നെ അല്ലായിരുന്നോ നിന്റെയും ആഗ്രഹം,, താലി കെട്ടിയത് കൊണ്ട് മാത്രം ഭർത്താവ് ആവില്ല മോനെ,,,," "അമ്മേ,,,,,,,,," "അലറണ്ട, ഉള്ള കാര്യം തന്നെയല്ലേ ഞാൻ പറഞ്ഞെ,,, നിന്റെ മറ്റവളെയും മനസ്സിൽ നിറച്ചു നടക്കല്ലേ നീ,,, ഗായുവിനെ പോലെ ഒരു ഭാര്യയെ കിട്ടാൻ നീ പുണ്യം ചെയ്യണം ടാ,,ഇനി അവൾ തിരിച്ചു വരുന്നില്ല എന്ന് പറഞ്ഞാലും നിർബന്ധിക്കില്ല ഞാൻ അവളെ,അത്രക്ക് വേദനിപ്പിച്ചിട്ടുണ്ട് നീ അതിനെ,, ഒരു വാക്ക് പോലും നിനക്ക് എതിര് ആയി അവൾ പറഞ്ഞിട്ടുണ്ടോ,,,,"

"അമ്മ ഒന്ന് നിർത്തുന്നുണ്ടോ,,, ആ വീണയെ എന്റെ മനസ്സിൽ നിന്നും എന്നോ പടി അടച്ചു പിണ്ഡം വെച്ചതാ ഞാൻ,, പിന്നെ ആത്മർത്തം ആയി പ്രണയിച്ചവൾ അല്ലെ അതിന്റെ ഒരു വേദന എനിക്ക് ഉണ്ടായിരുന്നു,,, ഗായുവിനെ ഞാൻ വേദനിപ്പിച്ചിട്ടും ഉണ്ട്,,, പക്ഷേ,, അമ്മേ, ഇപ്പൊ എന്റെ മനസ്സിൽ ഒരേ ഒരു പെണ്ണെ ഉള്ളൂ,, അത് അമ്മയുടെ മോൾ ഗായു മാത്രം ആണ്,, എങ്ങനെ അവൾ എന്റെ ഉള്ളിൽ കയറി കൂടി എന്ന് അറിയില്ല,,," കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഇരിക്കയിരുന്നു സുഭദ്ര, അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു,അവര് ഇന്ദ്രന്റെ മുഖം രണ്ട് കൈകളിലും കോരി എടുത്തു,,, "സത്യം ആണോടാ അമ്മ ഈ കേൾക്കുന്നത്,,, മോൾക് അറിയാമോ ഇത് നീ പറഞ്ഞോ അവളോട്,, അവൾക് സന്തോഷം ആയികാണും,,,," "സത്യം ആണമ്മേ,,,, ഇനി അവളെ ഞാൻ സങ്കടപെടുത്തില്ല,,, അവളോട് പറഞ്ഞില്ല അമ്മേ,,, ഇന്ന് പറയാം എന്ന് കരുതിയത് ആയിരുന്നു,, അവൾ പോകും എന്ന് ഞാൻ അറിഞ്ഞോ,,,

എന്നാലും എന്നോട് പറയാതെ പോയില്ലേ അവൾ,,,," "അപ്പൊ ഇന്നലെ രണ്ടാൾക്കും എന്തായിരുന്നു ഇവിടെ പണി,,,," ഇന്നലെ നടന്നത് ഒക്കെ ഇന്ദ്രൻ സുഭദ്രക്ക് പറഞ്ഞു കൊടുത്തു,,, "നിന്നെ ഉണ്ടല്ലോ ഇന്ദ്ര,, ആര്യയെ വിളിച്ചു വരുത്തേണ്ട വല്ല ആവശ്യോം നിനക്ക് ഉണ്ടായിരുന്നോ,,, അവൾ പറയാതെ പോയെങ്കിലെ നന്നായി പോയി എന്നേ ഞാൻ പറയൂ,,, സ്വന്തം ഭർത്താവിനെ മറ്റൊരു പെൺകുട്ടിയുടെ കൂടെ കാണാൻ ഒരു പെനണ്ണും ആഗ്രഹിക്കില്ല,,," "അമ്മേ,, അമ്മ ഇങ്ങനെ ചങ്ക് കൊള്ളുന്ന സംസാരം ഒന്നും സംസാരിക്കില്ലേ,,അമ്മ എങ്ങനെയെങ്കിലും അവളെ ഒന്ന് എത്തിച്ചു താ pls,,,,,," "അയ്യടാ എന്റെ മോൻ പോയി പണി നോക്ക്,, ഒരു പ്രാവശ്യം എത്തിച്ചു തന്നില്ലേ അന്ന് നിനക്ക് അതിന്റെ വില മനസ്സിലായില്ല,,, ഇനി വേണേൽ മോൻ പോയി വിളിച്ചോണ്ട് വാ,,,," "എന്നോട് പറയാതെ പോയത് അല്ലെ,, അവിടെ നിൽക്കട്ടെ ഞാൻ വിളിക്കില്ല അവളെ,,,," അത് കേട്ടതും സുഭദ്ര പുഞ്ചിരിച്ചു അവന്റെ തലയിൽ തലോടി,,,,

"ഇത്രയും കാലം അമ്മ അവളുടെ ഭാഗത്ത് നിന്ന് കുറെ പ്ലാൻ ചെയ്തില്ലേ ഇനി എന്റെ ഭാഗത്ത് നിന്ന് കുറച്ചു പ്ലാൻ ചെയ്യാൻ സഹായിക്ക്,,,,".. "മ്മ് നോക്കാം,, ഏതായാലും കുറച്ചു ദിവസത്തേക്ക് അവളെ ഈ വഴിക്ക് നോക്കണ്ട,,, അത് കയിഞ്ഞ് നമുക്ക് നോക്കാം,,," അതിന് ഒന്ന് മൂളി ഇന്ദ്രൻ,,,,,അപ്പോഴാണ് ഇന്ദ്രന്റെ ഫോൺ ബെല്ലടിഞ്ഞത്,,, വൈദ്യർ ആയിരുന്നു അത് കുറച്ചു നേരം സംസാരിച്ച് ഫോൺ കട്ടാക്കി,,, "എന്താ മോനെ ആരാ വിളിച്ചേ,,,," "അത് വൈദ്യർ ആണമ്മേ,, നാട്ടിൽ എത്തിയിട്ടുണ്ട് എന്ന് പറയാൻ വിളിച്ചത,,കഴിയുന്നതും വേഗം അഡ്മിറ്റ് ആവാൻ ആണ് പറഞ്ഞെ,," "എന്നിട്ട് നീ എന്ത് തീരുമാനിച്ചു,, എന്നാ പോവുന്നെ,,,," "നാളെ തന്നെ പോവാം,, എന്നാ ഞാൻ തീരുമാനിക്കുന്നെ,, തല്ക്കാലം ഗായു ഇത് അറിയണ്ട,, അവൾക് ഒരു സർപ്രൈസ് ആവട്ടെ,,,," "ഒക്കെ നിന്റെ ഇഷ്ട്ടം പോലെ ആവട്ടെ,, എന്റെ മോൻ ഒന്ന് നടന്നു പഴയ പോലെ കണ്ടാൽ മതി,,,,ഞാൻ ഇത് എല്ലാവരോടും പറയട്ടെ,,,," എന്ന് പറഞ്ഞു സുഭദ്ര പുറത്തേക്ക് പോയി,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ഷാനിന്റെ കൂടെ വീട്ടിലേക്കു പോകുമ്പോൾ ഗായുവിന്റെ മനസ്സ് ആകെ കലുഷിതം ആയിരുന്നു,, ഇന്ദ്രനെ വിട്ടു പോകുന്നതും, അവിടെ ചെന്നതും അമ്മയുടെ പ്രതികരണം എന്താവും എന്നത് എല്ലാം അവളെ വല്ലാതെ അലട്ടി,,, വീട്ടിൽ എത്തിയപ്പോ അച്ചു ഉണ്ടായിരുന്നു പുറത്ത്, ഗായുവിനെ കണ്ടതും അവൾ ഓടി വന്നു വട്ടം പിടിച്ചു,,, "ഗായു ചേച്ചി എത്ര ദിവസം ആയി ചേച്ചിയെ കണ്ടിട്ട്,,," അതിന് അവളെ ഗായു തിരിച്ചും കെട്ടിപിടിച്ചു കവിളിൽ മുത്തം ഇട്ടു,,, "അമ്മയെ ഒന്ന് കാണട്ടെ മോളെ കേട്ടതിനു ശേഷം ഒരു സമദനോം കിട്ടിയിട്ടില്ല എനിക്ക്,,," "മ്മ് വേഗം ചെല്ല് വീണത് നന്നായി എന്നേ ഞാൻ പറയൂ,, അത് കൊണ്ട് ചേച്ചിടെ അയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ ഒക്കെ വന്നിട്ടുണ്ട്,,," "പോടീ കാന്താരി,,, എന്റെ അമ്മയെ പറഞ്ഞാൽ ഉണ്ടല്ലോ,,,," അതും പറഞ്ഞു ഷാനെയും കൂട്ടി അവൾ അകത്തേക്ക് ചെന്നു,,,, അവരെ കണ്ടതും വസന്ത വിളറിയ ഒരു ചിരി ചിരിച്ചു,,,

"അശോകനോട് ഞാൻ പറഞ്ഞതാ, നിങ്ങളോട് ആരോടും പറഞ്ഞു ബുദ്ധിമുട്ടിക്കണ്ട എന്ന്,മോൻ ഇരിക്ക്,, ജാനു മോന്ക് കുടിക്കാൻ വല്ലതും എടുക്ക്,,,," "ഇത് ഒക്കെ ഒരു ബുദ്ധിമുട്ട് ആണോ അമ്മേ,,, എനിക്ക് ചായ ഒന്നും വേണ്ട ഞാൻ ഇറങ്ങാ,,,," "അങ്ങനെ പറഞ്ഞാൽ പറ്റില്ല,, ഇവിടെ വരെ വന്നിട്ട് ഒന്നും കഴിക്കാതെ പോവാൻ പറ്റില്ല,,,," ഗായുവിനു അത്ഭുതം ആയിരുന്നു വസന്തയുടെ മാറ്റം, അമ്മക്ക് പെട്ടെന്ന് പ്രായം ആയത് പോലെ തോന്നി അവൾക്ക്,, നന്നേ ക്ഷീണിച്ചിരുന്നു വസന്ത,,, ഷാൻ ചായ കുടിച്ചിട്ട് ആണ് പോയെ പോകുമ്പോ കുറച്ചു പണം ഗായുവിനെ ഏല്പിച്ചു ആണ് ഷാൻ പോയത്,, അവൾ വേണ്ടെന്ന് കുറെ പറഞ്ഞെങ്കിലും അവൻ നിർബന്ധിച്ചു പിടിപ്പിച്ചു,,,, അവൻ പോയതും അവൾ അകത്തേക്ക് ചെന്നു,,, അമ്മ കണ്ണ് അടച്ചു കിടക്കുന്നത് കണ്ടപ്പോ പിന്നെ അവൾ അടുക്കളയിലേക്ക് ചെന്നു,,, "ചേച്ചി ഇവിടെ നിക്കണോ,, ചേച്ചിക്ക് കുളോം ചേച്ചിടെ മീനുകളേം ഒന്നും കാണണ്ടേ,, എന്നേ ഏൽപ്പിച്ചു പോയറത് അല്ലെ ,,

ചേച്ചി നോക്കുന്നതിനേക്കാൾ സൂപ്പർ ആയിട്ട ഞൻ നോക്കുന്നെ,,," "അത് അങ്ങനെ ആവുമല്ലോ,, പഠിക്കാൻ പറയുമ്പോയേക്കും ഒറ്റ ഓട്ടം ആണ് കുളത്തിന്റെ അടുത്തേക്ക് പിന്നെ ഒരു സമയം കഴിഞ്ഞേ വരൂ,,," "ഞാൻ പഠിക്കാർ ഒക്കെ ഉണ്ട് ചേച്ചി ഈ അമ്മ ചുമ്മാ പറയാ,,,," "മ്മ് ഏതായാലും നിങ്ങൾ പോയി വാ മോളെ,, ഉച്ചക്ക് ഉള്ളത് ഒക്കെ ഞൻ റെഡി ആക്കി വെച്ചിട്ടുണ്ട്,,,, മോൾ ഇന്ന് ഇനി ഒന്നും വെക്കാൻ നിക്കണ്ട,, ഞൻ അങ്ങോട്ട് ചെല്ലട്ടെ,,," "മാമി ഇന്ന് ഇവിടുന്ന് നമുക്ക് ഒരുമിച് ഭക്ഷണം കഴിക്കാം,, രാത്രി ഭക്ഷണം കഴിച്ചു അങ്ങോട്ട് പോയാൽ മതി,,," അതിന് ജാനു ഒന്ന് ചിരിച്ചു കൊണ്ട് തല ആട്ടി,,,, അച്ചുവിന്റെ കയ്യും പിടിച്ചു അവൾ ഓടി കുളത്തിന് അരികിലേക്ക്,, അപ്പോ അവൾ ആ പഴയ പാവാടക്കാരി ഗായു ആയിരുന്നു 🥰,,,.. ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "അള്ളോഹ് ഇന്റെ ഉമ്മ ഇന്റെ കയ്യ് എന്താടി പിശാചേ നീ ഈ കാണിച്ചേ,, TT അടിക്കേണ്ടി വരുമല്ലോ,,,," "ഹിഹി,, പക അത് വീട്ടാൻ ഉള്ളത് ആണ് മോനെ,, വെറുതെ അല്ലാലോ വെറുതെ എനിക്ക് ഇൻജെക്ഷൻ വെപ്പിച്ചിട്ട് അല്ലെ,,,,"

പണി ചോദിച്ചു വാങ്ങിയത് കൊണ്ട് അനു ദേഷ്യം മുഴുവൻ അവന്റെ പല്ലിൽ തീർത്തു,,, ബില്ല് അടിച്ചിട്ട് വീട്ടിൽ പോകാൻ നേഴ്സ് പറഞ്ഞതും അനു പോയി ബില്ല് അടിച്ചു വന്നു,,, "ടി,, മതി ഇവിടെ കിടന്നത്,, വേഗം വരാൻ നോക്ക് നിന്നെ വീട്ടിൽ ആകിയിട്ട് വേണം എനിക്ക് എന്റെ വണ്ടി പോയി എടുക്കാൻ,,,," അത് കേട്ട് റിദ വേഗം എണീക്കാൻ നോകിയെങ്കിലും കാലു നിലത്ത് കുത്തിയതും വേദന കാരണം അവിടെ ഇരുന്നു പോയി,,,. , "എനിക്ക് എണീക്കാൻ കഴിയുന്നില്ല,, ഞാൻ എങ്ങനെയാ നടക്ക,,,," "ടി ഇനി അടുത്ത് അടവ് എടുത്ത് വരല്ലേ വേഗം വരാൻ നോക്ക് പോയിട്ട് എനിക് വേറെ പണി ഉള്ളതാ,," "സത്യം ആയിട്ടും എനിക്ക് വേദന ഉണ്ട് pls ഒന്ന് ഹെല്പ് ചെയ്യോ,,,,," അവളുടെ നിറഞ്ഞ കണ്ണുകളും ആ മുഖവും അത് അഭിനയം അല്ലെന്ന് അനുവിനു മനസ്സിലായി,

അവളുടെ കയ്യിൽ പിടിച്ചു അനു തന്റെ തോളിലേക്ക് ഇട്ട്,, മറ്റേ കൈ അവളുടെ ഇടുപ്പിലൂടെ ഇട്ടതും,ശരീരത്തിലൂടെ എന്തോ ഒരു ഷോക്ക് പോയ പോലെ തോന്നി റിദക്ക്,,, അവൾ അനുവിനെ ഒന്ന് നോക്കി അവന്റെ മുഖത്ത് പ്രത്യേകഭാവമാറ്റം ഒന്നും അവൾക്ക് തോന്നിയില്ല അവളേം കൊണ്ട് കുറച്ചു മുന്നോട്ട് നടന്നതും പെട്ടെന്ന് അനു അവളെ രണ്ട് കൈകളിലും എടുത്ത് പൊന്തിച്ചു,,, "എന്താ താൻ ഈ കാട്ടുന്നെ എന്നേ തായേ ഇറക്ക്,,," "തുള്ളല്ലെടി,, അധികം തുള്ളിയാൽ ഇപ്പോ ഞാൻ തായെ ഇടും,, നിന്നെ എടുക്കാൻ ഉള്ള പൂതി കൊണ്ട് ഒന്നും അല്ല,,, ഇങ്ങനെ നടന്നാൽ നേരം രാത്രി ആയാലും വീട്ടിൽ എത്തൂല അതാ,,,," പിന്നെ റിദ ഒന്നും പറയാൻ പോയില്ല പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്ത് കളയും എന്നതിനാൽ അവൾ അടങ്ങി കിടന്നു,,, അവന്റെ മുഖത്തേക് നോക്കി കൊണ്ട്... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story