❣️താലി ❣️: ഭാഗം 25

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

എത്തിയതും ഗായു കൊച്ചു കുട്ടികളെ പോലെ അങ്ങോട്ട് ഓടി,,, "Thanku അച്ചുസെ,, നീ എന്ത് ഭംഗി ആയിട്ട ഇത് കൊണ്ട് നടക്കുന്നേ, ഞാൻ കൊണ്ട് നടന്നതിനേക്കാൾ സൂപ്പർ ആയിട്ട് ഉണ്ട്,," "അതാണ് ഈ അച്ചു 😍,,,,," പിന്നെ കുറച്ചു സമയം അവിടെ ചിലവായിച്ചു അവര് വീട്ടിലേക്ക് പോയി ഉച്ചക്ക് ചോറും വൈകുന്നേരം ചായയും ഒക്കെ കുടിച്ചു കഴിഞ്ഞപ്പോ ജാനുവും അച്ചുവും ഒക്കെ പോയി അവിടെ നിക്കാം എന്ന് പറഞ്ഞു ഗായു നിർബന്ധിച്ചെങ്കിലും അവര് കേട്ടില്ല,, അവര് പോകണെന്ന് പറഞ്ഞത് കൊണ്ട് തന്നെ രാത്രിയിലേക്ക് ഉള്ള ഭക്ഷണം ഗായു കൊടുത്തയച്ചു,,, അമ്മക്ക് ഭക്ഷണം ഒക്കെ കൊട്ത്ത് അവളും കഴിച്ചു,, വസന്തയെ കിടക്കാൻ സഹായിച് അവൾ കിടക്കാൻ പോവാൻ ഒരുങ്ങി,,, അത് വരെ വസന്ത അവളോട് ഒന്നും സംസാരിക്കാതെ ഇരുന്നത് അവൾക് ഒരു നോവായി കിടന്നു,,,അടുക്കളയോട് ചേർന്നുള്ള ഒരു ചെറിയ കുടുസ് മുറി ആയിരുന്നു അവളുടെ ലോകം,,,

വേറെ രണ്ട് റൂം ഉള്ളതിൽ ഒന്നിൽ ഗൗരി ചേച്ചിയും അമ്മയും കിടക്കും,, ഒറ്റക്ക് കിടക്കാൻ പേടി ആണെന്ന് പറഞ്ഞു ചേചി അമ്മയുടെ കൂടെ കിടക്കും,,, താൻ പേടി ആണെന്ന് പറയുമ്പോൾ പെൺ കുട്ടികൾ ഒറ്റക്ക് കിടക്കണം എന്ന് പറഞ്ഞു വഴക്ക് പറയും,, അന്ന് ഒക്കെ പേടിച്ചു,, ആ കൊച്ചു മുറിയുടെ കട്ടിലിൽ പേടിച് പുതപ്പ് തല വഴി ഇട്ടു കിടന്നത് എല്ലാം വേദനയോടെ അവൾ ഓർത്തു,, പിന്നെ പിന്നെ,, അതിനോടൊക്കെ പൊരുത്തപെട്ടു തുടങ്ങി പിന്നെ അതായി തന്റെ ലോകം,,,, "നീ കിടക്കുന്നില്ലേ,,,,,,,," വസന്തയുടെ ചോദ്യം ആണ് ഗായുവിനെ ചിന്തയിൽ നിന്ന് ഉണർത്തിയത്,,,, "അത് അമ്മേ ഞാൻ കിടക്കാൻ,,,,,," "നിനക്ക് ഇവിടെ കിടന്നൂടെ,,," "എന്നാൽ ഞാൻ ഇവിടെ കിടന്നോളാം അമ്മേ,, ഞാൻ പായ എടുതോണ്ട് വരട്ടെ,,," "നിലത്ത് കിടക്കേണ്ട ഇവിടെ കട്ടിലിൽ കിടന്നോ,, നിലത്ത് കിടന്ന് തണുപ്പ് അടിക്കേണ്ട,,," അത് കേട്ടപ്പോ വല്ലാത്ത ഒരു അത്ഭുതം ആയിരുന്നു അവളുടെ മുഖത്ത്, ഒപ്പം സന്തോഷവും,,

അമ്മ ഇത് വരെ തന്നെ അമ്മയുടെ അടുത്ത് കിടക്കാൻ സമ്മതിച്ചിട്ടില്ല,, പിന്നെ ലൈറ്റ് അണച്ചു അവളും വസന്തയുടെ അടുത്തായി കിടന്നു,,, എന്തോ ഒരു ശൂന്യത അവൾക്ക് അനുഭവപെട്ടു,, എന്നും കിടക്കാൻ പോകുമ്പോയും ഉറങ്ങി എണീക്കുമ്പോഴും കാണുന്ന ആ മുഖം അവൾ വല്ലാണ്ട് മിസ് ചെയ്തു,, ഞൻ പറയാതെ പോന്നതിൽ ദേഷ്യം കാണുമോ,, ഹേയ് എങ്ങനെ ഉണ്ടാവാൻ ഞൻ ആരും അല്ലാലോ പോയാൽ എന്ത് പോയില്ലെങ്കിൽ എന്ത്,, എങ്കിലും ആ കണ്ണുകളിൽ ഞാൻ കാണാറുള്ള ആ തിളക്കം,, തന്നോട് ഉള്ള ഇഷ്ട്ടം ആവുമോ,,, ഉറക്കം കിടക്കാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു അവൾ,, ഷാനിനെയും അച്ഛനെയും അമ്മയെയും ഒക്കെ അവൾക്ക് വല്ലാണ്ട് മിസ് ചെയ്തു,, ചുരുങ്ങിയ കാലം കൊണ്ട് അവര് തന്റെ എല്ലാം ആയി മാറിയിരിക്കുന്നു എന്ന് അവൾ ഓർത്തു,, ഇതേ സമയം വസന്തയുടെ മനസ്സിലും സംഘർഷം നടക്കുക ആയിരുന്നു, അശോകൻ മൂന്നു പേരെയും വിളിച്ചു പറഞ്ഞെങ്കിലും ഗൗരി ആയിരിക്കും വരുക എന്ന് ആയിരുന്നു താൻ കരുതിയിരുന്നത്,,

സന്ധ്യക്ക് മോന്ക് സ്കൂൾ ഉള്ളത് കൊണ്ട് വരാൻ ബുദ്ധിമുട്ട് ആവും എന്ന് അറിയാവുന്നോണ്ട് അവളോട് വരണ്ട എന്ന് താൻ തന്നേ പറഞ്ഞിരുന്നു,,, എങ്കിലും ഗായു വരും എന്ന് ഒരിക്കലും കരുതിയിരുന്നില്ല, അകറ്റി നിർത്തിയിട്ടേ ഉള്ളൂ എപ്പോഴും താൻ ചെറുപ്പത്തിൽ പാൽ പോലും ശരിക്ക് താൻ കൊടുക്കാറില്ലായിരുന്നു,, അവളുടെ ജനനത്തോടെ ആണ് അവരുടെ അച്ഛൻ മരിച്ചേ എന്ന ഒരു ദുഷിച്ച ചിന്ത ആയിരുന്നു തനിക്ക്,,, ചെറുപ്പത്തിലെ കാണാൻ സുന്ദരിയും പഠിക്കാൻ മിടുക്കിയും ആയിരുന്നു അവൾ എങ്കിലും മനപ്പൂർവം അവളെ തന്നിൽ നിന്ന് അകറ്റി പഠിക്കാൻ വിട്ടില്ല,,,, എങ്കിലും ഒരു പരാതി പോലും അവൾ പറയില്ല,, കണ്ണ് നിറച് നില്കും സന്ധ്യ ആയിരുന്നു അവൾക്ക് എല്ലാം,, ജീവിതത്തത്തിലെ ഒരു പ്രധാന കാര്യം ആയ കല്യാണം പോലും താൻ അവൾക്ക് നിഷേധിച്ചു,,

സ്വത്തും മുതലും ഉള്ള കുടുംബത്തെ കണ്ടപ്പോൾ അവന്റെ സുഖമില്ലായിമ ഒരു കുറച്ചിൽ ആയി തനിക്ക് തോന്നിയില്ല,,, കുറ്റബോധം കൊണ്ട് അവരുടെ ഉള്ളം വിങ്ങി അത് കണ്ണീർ ആയി പുറത്തേക്ക് വന്നു,,, ഏങ്ങി ഏങ്ങി അവര് കരഞ്ഞു,,, വസന്തയുടെ ഏങ്ങൽ കേട്ടതും ഗായു നെട്ടി എണീറ്റ് വേഗം ലൈറ്റ് ഇട്ടു,, "എന്താ അമ്മേ എന്താ പറ്റിയെ,, വേദന ഉണ്ടോ,,,, മാമനെ വിളിക്കണോ,,,," അവളുടെ പരിഭ്രാന്തി നിറഞ്ഞ മുഖം കാണുന്തോറും വസന്തയുടെ കരച്ചിൽ കൂടി,,, "നീ ഇവിടെ വന്നിരിക്ക്,,,,," വസന്ത വിളിച്ചതും അവൾ അവർക്ക് അരികിലായി ഇരുന്നു,,,അവളുടെ കൈകൾ രണ്ടും കൂട്ടി പിടിച്ചു വസന്ത,, "ദേഷ്യം ഇല്ലേ നിനക്ക് ഈ അമ്മയോട് എപ്പോഴും അകറ്റി നിർത്തിയിട്ട് അല്ലെ ഉള്ളൂ ഞൻ നിന്നെ,, നിനക്ക് എങ്ങനെയാ മോളെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നെ,, ഈ സ്നേഹത്തിന് മുന്നിൽ തോറ്റു പോയില്ലേ ഈ അമ്മ,,,," "എനിക്ക് അമ്മയോട് ദേഷ്യമോ ഒരിക്കലും ഇല്ല,,, സ്നേഹം മാത്രമേ ഉള്ളൂ എപ്പോഴും,,

പിന്നെ സങ്കടപ്പെട്ടിട്ടുണ്ട്,അമ്മ ഗൗരി ചേച്ചിക് കൊടുക്കുന്ന സ്നേഹം തനിക് തരുന്നില്ലലോ എന്ന് ഓർത്ത്,, തന്നെ ഒന്നു ചേർത്ത് പിടിക്കുന്നില്ലലോ എന്ന് ഓർത്ത്,,,," ഗായുവും കരയുകയായിരുന്നു അമ്മയിലെ ഈ മാറ്റം അവളെ വളരെ അധികം അത്ഭുതപെടുത്തിയിരുന്നു,, ഇതിൽ പരം ഒരു സന്തോഷം അവൾക്ക് ഇല്ലായിരുന്നു,,, "മോൾ,,, ഈ ദുഷ്ട്ടായോട് പൊറുക്കണം,, അമ്മക്ക് വലിയ തെറ്റ് പറ്റി പോയി,, ചെറുപ്പം മുതലേ ഒരു പാട് വിഷമിപ്പിച്ചിട്ടുണ്ട് ഞാൻ എന്റെ കുട്ടിയെ,എവിടെയെങ്കിലും ഉണ്ടാവോ ഇങ്ങനെ ഒരു അമ്മ,, ഇതിലും ബേധം ഞാൻ അങ്ങ്,,,," വസന്തയെ ബാക്കി പറയാൻ സമ്മതിക്കാതെ അവൾ വാ പൊത്തി,, വസന്ത അവളെ വാരി പുണർന്നു ഗായുവും,,അവിടന്ന് തുടങ്ങുകയായിരുന്നു ഗായുവിനു നഷ്ട്ട പെട്ടു പോയ അമ്മയുടെ സ്നേഹം,,,, "അമ്മേ,, അമ്മക്ക് വയ്യാത്തത് അല്ലെ അമ്മ കിടക്ക്,,,,," എന്ന് പറഞ്ഞു അവൾ അമ്മയെ കിടത്തി കൂടെ അവളും,, അമ്മയുടെ നെഞ്ചിലെ ചൂട് പറ്റി അവൾ കിടന്നു,

ഇനി ഒരിക്കലും തന്റെ മോളെ അകറ്റില്ല എന്ന തീരുമാനത്തോടെ അവർ അവളെ തന്റെ മാറോടണച്ചു,, രണ്ട് പേരെയും നിദ്ര ദേവി വേഗം കടാക്ഷിച്ചു,,,, ഇതേ സമയം നമ്മുടെ ഇന്ദ്രനും ഉറക്കമില്ലാത്ത രാത്രി ആയിരുന്നു, ഒഴിഞ്ഞു കിടക്കുന്ന സോഫയിലേക്ക് നോക്കി അവൻ കിടന്നു,, വിട്ട് നിൽകുമ്പോഴാണ് സ്നേഹത്തിന്റെ വില അറിയ എന്നത് എവിടെയോ വായിച്ചത് അവൻ ഓർത്തു,,,, രാവിലെ വൈദ്യർ മാടത്തിലേക്ക് പോകണം ഷാനും അനുവും ആണ് കൂടെ വരുന്നേ,,, ഡ്രസ്സ്‌ ഒക്കെ പാക് ചെയ്ത് വെച്ചിട്ടുണ്ട് അമ്മ,,പിന്നെ എപ്പോയോ ഇന്ദ്രനും ഉറക്കിലേക് വഴുതി വീണു,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ അനു വിന്റെ നിശ്വാസം തന്റെ കഴുത്തിൽ തട്ടുതോറും ഉള്ളിൽ എന്തോ ഒരു പരവേഷം റിദക്ക് തോന്നി,,,, ആദ്യമായിട്ടാണ് ഒരു ആണ് മായി ഇത്ര അടുത്ത്,,, പക്ഷേ അവന്റെ സ്പർശനം തനിക്ക് ഒട്ടും അരോചകം ആയി തോന്നുന്നേ ഇല്ല,,, ഒപ്പം അവന്റെ സാമിപ്യം താൻ ആഗ്രഹിക്കുന്നത് പോലെ,,,, ഇനി തനിക്ക് ഇവനോട് പ്രണയം ആണോ,,,

"അള്ളോഹ് ഇന്റെ ഉമ്മാ ഇന്റെ ഊര എന്താ കാലമാട ഈ കാട്ടിയെ,, വീണ്ടും ഹോസ്പിറ്റലിൽ ആക്കോ നിങ്ങൾ എന്നേ,,,, " "എന്തൊരു മുടിഞ്ഞ വെയിറ്റ് ആണെടി നീ കണ്ടാൽ ഈർക്കിലി പോലെ ഉള്ളൂ,,, സ്വപ്ന ലോകത്ത് നിന്നും ഒന്നു ഉണർന്നോട്ടെ എന്ന് കരുതി തന്ന നിന്നെ ഔട്ടോയിലേക്ക് ഇട്ടേ,,,," ഓട്ടോയിലേക്ക് അനു റിദയെ ഇരുത്തിയപ്പോ അവളുടെ ഊര ഓട്ടോയുടെ കമ്പിയിൽ ഇടിച്ച പുകിൽ ആണ്,,, ഇപ്പൊ കണ്ടേ,,, "ഈർക്കിലി തന്റെ കെട്ടിയോൾ ആണെടോ,,," "ഹേയ് അത് ആവൂല,, കാരണം എനിക്ക് തടിച്ച കുട്ടികളെയാ ഇഷ്ട്ടം കവിൾ ഒക്കെ തുടുത്ത്,,,," "Stop it എനിക്ക് കേൾക്കണ്ട,,," പിന്നെ അനു ഒന്നും മിണ്ടാൻ പോയില്ല,,, , "നിന്റെ വീട് എവിടെയാണെന്ന് പറ ഞാൻ അവിടെ ഇറക്കി തരാം,,," "എന്നേ എവിടുന്ന് ആണോ കയറ്റിയെ അവിടെ വിട്ടേച്ചാൽ മതി, അത്രക് റിസ്ക് ഒന്നും ഇയാൾ എടുക്കണ്ട,,," "നിന്നോട് ഇറക്കി തരണോ എന്ന് അല്ല ഇറക്കി തരാം എന്ന ഞാൻ പറഞ്ഞെ മര്യാദക്ക് വീട് എവിടെന്ന് പറയെടി,

അവിടെ ഇറക്കി വിട്ടിട്ട് വേണം വേറെ വണ്ടിടെ മുന്നിൽ പോയി ചാടാൻ,,," കലിപ്പ് മൂഡ് ആണെന്ന് കണ്ടതും റിദ നല്ല കുട്ടി ആയി,,, റിദയുടെ ഫാമിലിയെ കുറിച് അറിയണ്ടേ,അധികം ആരും ഇല്ല,, ഉപ്പ ഗഫൂർ, അവിടെ ടൗണിൽ ടെക്സ്റ്റയിൽ സത്യം ഷോപ്പ് നടത്തുന്നു,ഉമ്മ സാജിത,,, പിന്നെ അവളുടെ കുഞ്ഞനിയൻ റിഹാനും അവൻ lkg ആണ്, പിന്നെ അവളുടെ ഉപ്പയുടെ ഉമ്മയും ഉണ്ട് ട്ടോ പേര് കദീജ,,,,, റിദ പറഞ്ഞു കൊടുത്ത വഴിയിലൂടെ ഇരുനില വീടിന് മുന്നിൽ ആണ് ഓട്ടോ നിർത്തിയെ,,ഓട്ടോയുടെ ശബ്ദം കേട്ടത് കൊണ്ട് ആവാം വീട്ടിൽ ഉള്ളവർ ഒക്കെ പുറത്തേക്ക് വന്നു,,, അനു ആദ്യം ഇറങ്ങി റിദയെ കൈ പിടിച്ചു ഇറക്കി,, റിദയെ കണ്ടതും അവളുടെ ഉപ്പ ഓടി വന്നു,,,, "മോളെ കുഞ്ഞേ എന്താ നിനക്ക് പറ്റിയെ,,, നിന്റെ ഫ്രണ്ട് ന്റെ വീട്ടിലേക്ക് പോയത് അല്ലെ നീ,,," "ഒന്നും ഇല്ല ഉപ്പ,,,, റോഡ് ക്രോസ് ചെയ്യുന്ന സമയത്ത് ഒരു വണ്ടി തട്ടിയതാ,, ഇവര് ആണെന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയെ,,,"

"വണ്ടി ഇടിച്ചവനെ എന്റെ കയ്യിൽ എങ്ങാനും കിട്ടിയാൽ ഉണ്ടല്ലോ,,," ഗഫൂർ അത് കേട്ടതും അനു റിദയെ ഒന്നു നോക്കി അവൾ ഒരു ലോഡ് പുച്ഛം വാരി വിതറി,,, ,"എന്തിനാ നിങ്ങൾ വണ്ടിക്കാരനെ കുറ്റം പറയുന്നേ നിങ്ങടെ പൊന്നാര മോൾ മേലോട്ടും നോക്കി നടന്നു കാണും അതാ,,,, "സാജിത , അത് കറക്റ്റ് എന്ന മട്ടിൽ അനു റിദയെ നോക്കി ആക്കി ചിരിച്ചു,,, "ഉമ്മ,,, എന്നേ കുറ്റം പറയാതെ ഒന്നു എവിടേലും കൊണ്ട് പോയി ഇരുത്തോ എന്നിട്ട് ആവാം വിചാരണ,,," അത് കേട്ടതും സാജിദ അവളെ താങ്ങി സിറ്റ് ഔട്ടിൽ കസാരയിൽ കൊണ്ട് പോയി ഇരുത്തി,, "പെട്ടെന്നു മോളെ കണ്ട ഷോക്കിൽ ആയി പോയി ഒരു പാട് നന്ദി ഉണ്ട് മോനെ മോളെ ഇവിടെ എത്തിച്ചതിൽ മോൻ കയറിയിരിക്ക് ചായ കുടിച്ചിട്ട് പോവാം,,," "ഹേയ് ഇല്ലുപ്പ,, പോയിട്ട് വേണം എന്റെ വണ്ടി അവിടുന്ന് എടുക്കാൻ,, പിന്നെ കാണാം,,,," അവര് നിർബന്ധിച്ചെങ്കിലും അനു റിദയെ ഒന്നു നോക്കി അവളും അവനെ തന്നെ നോക്കി ഇരിക്കയിരുന്നു,,,

കണ്ണ് കൊണ്ട് യാത്ര പറഞ്ഞു അവൻ ഓട്ടോയിൽ കയറി പോന്നു,,, എങ്കിലും എന്ത് കൊണ്ടാവും അവൾ ഞാൻ ആണ് അവളെ ഇടിച്ചേ എന്ന് പറയാതിരുന്നിട്ടുണ്ടാവാ,, അവളുടെ സ്വഭാവം വെച്ച് എനിക്ക് കിട്ടാൻ ഉള്ളത് ഒക്കെ പലിശ സഹിതം തരുന്നവൾ ആണ്, ആഹ് എന്തായാലും തലേന്ന് പോയല്ലോ പിശാച് അത് മതി,ഇനി ഉമ്മ എന്തൊക്കെ പറയോ ആവോ,,,, രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും ഇന്ന് നടന്നത് മുഴുവൻ അവൻ ഓർത്തു,,, ഓരോന്ന് ഓർത്തതും അവന്റെ ചുണ്ടിൽ പുഞ്ചിരി ഇടം പിടിച്ചു,,, "ഹും തടിച്ച പെണ്ണുങ്ങളെ ആണ് പോലും ഇഷ്ട്ടം, അത് എന്താ മെലിഞ്ഞ പെണ്ണ്ങ്ങൾ തടിക്കൂലേ,,,"

കിടക്കാൻ നേരം കണ്ണാടിയിൽ നോക്കി അങ്ങോട്ട് ഇങ്ങോട്ടും തിരിയാണ് നമ്മളെ റിദ,,ഇടക്ക് കവിൾ ഒക്കെ പിടിച്ചു നോക്കുന്നുണ്ട്,,, "എന്താ മോളെ നിനക്ക് ഉറങ്ങാൻ ആയില്ലേ,,,,"സാജിത "ഉമ്മി ഞാൻ കാണാൻ സുന്ദരി അല്ലെ തടിച്ചാൽ എന്നേ കാണാൻ രസം ഉണ്ടാവൂല്ലലോ,, അത് പോലെ എന്റെ കവിൾ തുടുത്തിട്ട് ആണോ,,,, " "അനക്ക് എന്താടി നട്ട പാതിരക്കു വട്ട് ആയോ,,, ഉറങ്ങാൻ നോക്ക്,,എന്റെ കയ്യിന്ന് ഒന്നും കിട്ടണ്ടേൽ,,,, " പിന്നെ ഒന്നും മിണ്ടാതെ അവൾ കിടന്നു ഈ ഉമ്മിനോട് ഒക്കെ ചോദിച്ച ഇന്നേ വേണം തല്ലാൻ,, നേരം വെളുത്തിട്ട് ഉപ്പാമ്മനോട് ചോദിക്ക അത നല്ലത്, അല്ലെങ്കിലും ഞാൻ സുന്ദരി തന്ന,, എന്ന് സ്വയം സമാധാനിപ്പിച് ഉറക്കിനെ കൂട്ട് പിടിച്ചു,,... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story