❣️താലി ❣️: ഭാഗം 26

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

എത്ര പെട്ടെന്നു ആണ് ദിവസങ്ങളും ആയ്ചകളും കടന്നു പോകുന്നത്, ഗായു വന്നിട്ട് ഇന്നേക്ക് 2 ആഴ്ച കയിഞ്ഞു,,വസന്തക്ക് വലിയ പ്രശ്നം ഇല്ലെങ്കിലും പ്ലാസ്റ്റർ വെട്ടണം എങ്കിൽ രണ്ട് ആഴ്ച കൂടി കഴിയണം,,, ഇത്രയും നാൾ വസന്ത ഗായുവിനു നൽകാത്ത സ്നേഹം മുഴുവനും ഇത്രയും ദിവസം കൊണ്ട് നൽകി,, അത് കൊണ്ട് തന്നെ ഗായു വളരെ ഹാപ്പി ആയിരുന്നു,, എങ്കിലും ഇന്ദ്രന്റെ ഓർമ അവളുടെ മിയികൾ ഈറൻ അണിയിക്കും,, പറയാതെ വന്നത് തെറ്റ് തന്നെ ആണ് എങ്കിലും തന്റെ അമ്മക്ക് വയ്യ എന്ന് അറിഞ്ഞിട്ട് ഒരു വട്ടം എങ്കിലും വിളിച്ചില്ലലോ എന്ന് ഓർക്കുമ്പോ അവൾക് അവനോട് ദേഷ്യം വരും,, അശോകന് നായാറാഴ്ച ലീവ് ആവുമ്പോ അച്ചു ഫോൺ കൊണ്ട് കൊടുക്കും അപ്പോഴാണ് അവൾ സുഭദ്രയെ വിളിക്കുന്നെ,,, ഇന്ദ്രനെ അങ്ങോട്ട് വിളിച്ചാലോ എന്ന് കരുതും എങ്കിലും പിന്നെ വേണ്ടെന്ന് വെക്കും,, ഇന്ദ്രന്റെ നമ്പർ ഗായുവിനു അറിയില്ലെന്നത് വേറെ ഒരു വാസ്തവം, അതും പറഞ്ഞു

അച്ചു അവളെ ഇടക്കിടക്ക് കളി ആക്കും,,, ഇതിനിടയിൽ ഗൗരി വന്നു ഗായുവിനോട് ക്ഷമ ഒക്കെ പറഞ്ഞു. സന്തോഷ്‌ നല്ല ഒരു വ്യക്തി ആയത് കൊണ്ട് തന്നെ ഗൗരിയെ അവൻ മാറ്റി എടുത്തിരുന്നു,അവന്ന് ഗായുവിനെ വലിയ കാര്യം ആണ്,, അവരോടൊപ്പം തന്നെ സന്ധ്യയും സതീഷും മോനും വന്നിരുന്നു,, എല്ലാവരും കൂടി ഒരുമിച്ച് രണ്ട് ദിവസം നിന്ന് കഴിഞ്ഞാണ് അവര് പോയത്,, സന്ധ്യ നിൽകാം എന്ന് പറഞ്ഞെങ്കിലും ഗായു സമ്മതിച്ചില്ല നിർബന്ധ പൂർവ്വം പറഞ്ഞയച്ചു,, ഗൗരി ഗർഭിണി ആണ് അത് കൊണ്ട് അവളെ കൂടി നോക്കാൻ ഗായുവിനു ബുദ്ധിമുട്ട് ആവും എന്ന് പറഞ്ഞു സന്തോഷ്‌ കൂട്ടി പോയി,,,,, വൈകുന്നേരം കോലായിയിൽ ഇരുന്നു സംസാരിച് കൊണ്ടിരിക്കുക ആണ് ഗായുവും ജാനുവും അച്ചുവും വസന്തയും എല്ലാം,, അകത്തിരുന്ന് മടുത്തെന്ന് പറഞ്ഞു പുറത്ത് ഒരു കസാരയിൽ ഇരുത്തിയത് ആണ് ജാനുവും ഗായുവും കൂടി,,,,, അപ്പോഴാണ് മുറ്റത്തേക്ക് ഒരു കാർ വന്നു നിന്നത്.കാറ് കണ്ടപ്പോയെ ഗായുവിന്റെ കണ്ണ് വിടന്നിരുന്നു,, അവിടുത്തെ കാർ അവൾക്ക് അറിയാമല്ലോ,,,, ചിരിച് കൊണ്ട് ഇറങ്ങുന്ന സുഭദ്രയെയും ഗംഗദരാനെയും കണ്ടതും എല്ലാവരും കൊട്ടി പിടഞ്ഞു എണീറ്റു,,,

അവരൊക്കെ ഇറങ്ങി എങ്കിലും ഗായുവിന്റെ കണ്ണുകൾ വെറുതെ തന്റെ പ്രാണനെ തിരഞ്ഞു 😔,,, "അയ്യോ,, അമ്മേ ഇത് എന്താ ഒന്നു വിളിച്ചു പറയുക കൂടി ചെയ്യാതെ വന്നേ,,,"ഗായു ,"അത് എന്താ മോളെ ഞങ്ങൾ അന്യർ എങ്ങാനും ആണോ വിളിച്ചു പറഞ്ഞൊക്കെ വരാൻ,,," "അത് അല്ല,,,,,," "വസന്തേച്ചി,, ബെഡിന്ന് ഒക്കെ എണീറ്റ് ഇങ്ങു പോന്നോ,,,,"സുഭദ്ര "എത്രയെന്നു കരുതിയ ആ ബെഡിൽ തന്നെ കിടക്ക സുഭദ്രമ്മേ,,, അത് കൊണ്ട് ഞാൻ പറഞ്ഞതാ എന്നേ ഒന്നു ഇവിടെ ഇരുത്തൻ,, നിങ്ങൾ വന്ന കാലിൽ നിൽക്കാതെ ഇങ്ങോട്ട് കയറി ഇരിക്കി,, ഗായു എന്നേ റൂമിലേക്ക് ആക്കി തന്നേക്ക്,,,,," ഗായു വസന്തയെ പിടിച്ചു എണീപ്പിക്കുമ്പോൾ സുഭദ്രയും സഹായിച്ചു,, ജാനു അപ്പോയെക്കും അടുക്കളയിലേക്ക് ഓടിയിരുന്നു അച്ചു വിനെ വേഗം അടുത്തുള്ള കടയിലേക്ക് ജാനു പറഞ്ഞയച്ചു,, അശോകൻ പണിക് പോയിരുന്നു,,, പുതിയ ബന്ധക്കാർ അല്ലെ അത് കൊണ്ട് ഒട്ടും മോശം ആക്കരുത് അല്ലോ,, അടുത്ത് പശുവിനെ പോറ്റുന്നനാണിയമ്മയുടെ അടുത്ത് നിന്നും കുറച്ചു പാൽ വാങ്ങി വന്ന് വേഗം തീ കൂട്ടി,,, ഇതെ സമയം റൂമിൽ,, ഗായുവിന്റെ മുഖത്തെ സന്തോഷം കണ്ടറിയുക ആയിരുന്നു

സുഭദ്ര ഒപ്പം വസന്തയുടെ ഗായുവിനോടുള്ള സമീപനവും അവരെ അത്ഭുതപെടുത്തി,, ഗായു വിളിച്ചപ്പോ പറഞ്ഞിരുന്നു എങ്കിലും നേരിൽ കണ്ടപ്പോ അവർക്ക് ഒരു പാട് സന്തോഷം ആയി,,,, "ഇന്ദ്രൻ മോനെ കൂടി കൂടെ കൂട്ടായിരുന്നില്ലേ സുഭദ്രമ്മേ,,, ഇങ്ങനെ കിടന്നു പോയപ്പോയ മോൻ എത്ര വിഷമിക്കുന്നുണ്ടാവും എന്ന് മനസ്സിലായത്,,,,," "അത് വസന്തേച്ചി,,,, അവൻ സുഖമില്ലെന്ന് പറഞ്ഞു അത് കൊണ്ട് ഇനി കാറ്റ് കൊണ്ടിട്ടു ഒന്നും ആവണ്ട എന്ന് കരുതി ഞങ്ങൾ,,,,".. "അയ്യോ അമ്മേ ഇന്ദ്രേട്ടന് എന്ത പറ്റിയെ,അല്ലമ്മേ ഇന്ദ്രേട്ടൻ എന്ന വൈദ്യരുടെ അടുത്തേക്ക് പോകേണ്ടേ,," "ഹേയ് ഒന്നും ഇല്ല മോളെ അവന് ചെറിയ ഒരു തലവേദന അതാ വേറെ ഒന്നും ഇല്ല മോൾ ടെൻഷൻ ആവണ്ട,,അത് അദ്ദേഹം നാട്ടിൽ ഇല്ല മോളെ വന്നിട്ട് പറയാം എന്ന പറഞ്ഞെ " തന്റെ വീട്ടിലേക്ക് വരാൻ ഇഷ്ടമില്ലാത്തത് കൊണ്ട് ആവും എന്ന് അവൾ ഊഹിച്ചു,, താൻ ആരും അല്ലാലോ കണ്ണ് നിറയും എന്ന് കണ്ടതും നിങ്ങൾ സംസാരിച് ഇരിക്കെന്ന് പറഞ്ഞു അവൾ അടുക്കളയിലേക്ക് ചെന്നു,,,,

അവൾ പോകുന്നത് നോക്കി നെടു വീർപ്പിട്ട ശേഷം വസന്ത സുഭദ്രയുടെ കൈകളിൽ പിടിച്ചു,,, "ഗായു മോളും ഇന്ദ്രൻ മോനും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ സുഭദ്രമ്മേ,,," ,, "ഹേയ് അങ്ങനെ ഒന്നും തന്നെ ഇല്ല ചേച്ചി,, എന്താ അങ്ങനെ ചോദിക്കാൻ,,," "അവൾ ഇവിടെ വന്ന് ഇത്രയും ദിവസം ആയിട്ടും ഇന്ദ്രൻ മോൻ ഒന്നു വിളിക്കുന്നതോ,, ഇന്റെ കുട്ടി മോനെ കുറിച് എന്തെങ്കിലും പറയുന്നതോ ഞാൻ കേട്ടിട്ടില്ല,,, നിങ്ങളെ കുറിച് പറയാനേ അവൾക്ക് നേരം ഉണ്ടാവൂ,,, എന്നേക്കൾ അധികം എന്റെ മോളെ നിങ്ങൾ മനസ്സിലാക്കി,എനിക്ക് അതിന് കഴിഞ്ഞില്ല എന്റെ കുട്ടിയെ അറിയാൻ എനിക്ക് ഈ വീഴ്ച വേണ്ടി വന്നു,,," "ഹേയ് കരയല്ലേ ചേച്ചി,, അവളെ എന്റെ സ്വന്തം മോളായി തന്നെയാ നോക്കിയത്,,, ഇന്ദ്രൻ മോനും മോളും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല,, എങ്കിലും എനിക്ക് കുറച്ചു കാര്യങ്ങൾ ചേച്ചിയോട് പറയാൻ ഉണ്ട്,,,,," കല്യാണം കഴിഞ്ഞതിന് ശേഷം ഉള്ളതും ഇന്ദ്രൻ വീണയെ സ്നേഹിച്ചതും ഇന്ദ്രൻ അവളെ മനസ്സിലാക്കാൻ കഴിയാഞ്ഞതും,

എല്ലാം പറഞ്ഞു ഒക്കെ കേട്ടതും വസന്തയുടെ ഉള്ളം വിങ്ങി തന്റെ സ്വർത്തത കാരണം ഗായുവിനെ നിബന്ധിച് വിവാഹം കയിച് അയച്ചത് വലിയ തെറ്റ് ആയിരുന്നു എന്ന് അവർക്ക് തോന്നി,,,, "എന്റെ കുട്ടീടെ മനസ്സിൽ ഇത്രക്ക് വിഷമം ഒക്കെ ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല, ഇന്ദ്രന്റെ അമ്മേ,,, അവൻ വേണ്ടെങ്കിൽ ഇവിടെ നിന്നോട്ടെ അവൾ ഞാൻ നോക്കി കോളാം എന്റെ മോളെ,,,," "അങ്ങനെ ഒന്നും പറയല്ലേ ചേച്ചി ഞാൻ പറഞ്ഞു മുഴുവൻ ആയില്ലലോ ഒക്കെ കേൾക്ക്,,," പിന്നീട് രണ്ട് പേരുടെ ഉള്ളിലെയും അവര് പറയാതെ പറഞ്ഞ അവരുടെ ഇഷ്ടവും, ഇന്ദ്രൻ തന്നോട് പറഞ്ഞതും പിന്നെ അവരുടെ പ്ലാനും ഒക്കെ കേട്ടതും വസന്തയുടെ മുഖം തെളിഞ്ഞു,,,, "ഇത് പറയാൻ ഉള്ള യോഗ്യത എനിക്ക് ഇല്ലെന്ന് അറിയാം എങ്കിലും പറയാ,ഇനിയും എന്റെ കുട്ടീടെ കണ്ണ് നിറയാൻ ഇടവരുത്തരുത് സുഭദ്രമ്മേ,,,ഇന്ദ്രൻ മോൻ സുഗമായി വരുന്ന വരെ ഞാൻ ആയിട്ട് ഈ കാര്യം മോളോട് പറയില്ല,,, സന്തോഷം ആയിരുന്നു ജീവിച്ചു കണ്ടാൽ മതി എനിക്ക്,,,,"

പിന്നെയും ഓരോന്ന് സംസാരിച് ഇരുന്നതും ഗായു വന്ന് ചായ കുടിക്കാൻ സുഭദ്രയെ വിളിച്ചു കൊണ്ട് പോയി,,,, അങ്ങനെ ചായ കുടി ഒക്കെ കയിഞ്ഞ് അവര് പോകാൻ ഇറങ്ങി,, മോൾ അമ്മക്ക് നാല്ലോണം ബേധം ആയിട്ട് വന്നാൽ മതിട്ടോ,,, വിളിച്ചാൽ മതി ഷാൻ മോൻ വന്നോളും,,, "മോനെ ഷാനെ നീ വണ്ടിയിൽ നിന്ന് അതിങ്ങു എടുത്തെ,,,,, " സുഭദ്ര പറഞ്ഞതും ഷാൻ കാറിൽ നിന്ന് ഒരു ബോക്സ്‌ എടുത്ത് ഗായുവിനു കൊടുത്തു,,,, " എന്താ അമ്മേ ഇത്,,,,,,,, " ബോക്സ്‌ തിരിച്ചും മറിച്ചും നോക്കി കൊണ്ട് ഗായു ചോദിച്ചു,,,, ,"അത് ഒരു ഫോൺ ആണ് മോളെ,, ഇവിടെ ഒരു ഫോൺ ഇല്ലാലോ പെട്ടെന്ന് വല്ല ആവശ്യവും വന്നാൽ അശോകൻ ഇവിടെ ഇല്ലാഞ്ഞാൽ എന്ത് ചെയ്യും,,, ഫോൺ വീട്ടിൽ അത്യാവശ്യം ആണ്,, മോൾ അങ്ങോട്ട് വരുന്നവരെ ഇതിൽ വിളിക്കലോ, വരുമ്പോ ഇത് ഇവിടെ നിന്നോട്ടെ മോൾക്ക് വസന്തയെ വിളിക്കലോ മോൾക് അവിടെ വന്നിട്ട് നല്ലൊരെണ്ണം വാങ്ങാം,,,,, "സുഭദ്ര "അമ്മക്ക് ബേധം ആയിട്ട് വേഗം അങ്ങ് വന്നേക്കണം കേട്ടോ കാന്താരി,,," ഗംഗദരൻ "ശരി അച്ഛാ, ഉത്തരവ്,,,," എല്ലാം കേട്ടു ഗായുവിന്റെയും ജാനു വിന്റെയും എല്ലാം കണ്ണ് നിറഞ്ഞിരുന്നു ഗായു വിനു കിട്ടിയ ബന്ധം നല്ല ഒരു ബന്ധം തന്നെ ആണെന്ന് ജാനു ഓർത്തു,,,

അതിനിടക്ക് ഷാനിന്റെ ഫോണ് ബെൽ അടിഞ്ഞതും അവൻ ഗായുവിനെ നോക്കി ചിരിച് കാൾ അറ്റൻഡ് ചെയ്തു മാറി നിന്നു,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഗായു പോയതിന് പിറ്റേന്ന് തന്നെ ഇന്ദ്രൻ വൈദ്യർ മാടത്തിലേക്ക് പോയിരുന്നു അനുവും ഷാനും ആയിരുന്നു കൊണ്ടാക്കിയത് കൂടെ ആരും നിൽക്കേണ്ടത് ഇല്ലെന്ന് വൈദ്യൻ ആദ്യം തന്നെ പറഞ്ഞിരുന്നു,, അവര് പോയപ്പോ ചെറിയ ഒരു വിഷമം തോന്നി എങ്കിലും അവിടുത്തെ അന്തരീക്ഷം എല്ലാ വിഷമങ്ങളും മാറ്റാൻ കഴിയുന്നത് ആയിരുന്നു,,,, ഔഷധ സസ്യങ്ങൾ ആലും മരങ്ങൾ ആലും നിറഞ്ഞു നിൽക്കുന്ന സുന്ദരമായ ഒരു പ്രദേശം ആയിരുന്നു അത്,,,, രാവിലെ പ്രഭാതഭക്ഷണത്തിനു മുൻപ് ഉള്ള യോഗയും ക്ലാസ്സുകളും അത് കയിഞ്ഞ് ഭക്ഷണ ശേഷം ഉയിച്ചിലും ഒക്കെ ആയി,, ഒരാഴ്ച കൊണ്ട് തന്നെ ഇന്ദ്രനിൽ നല്ല മാറ്റം വന്നിരുന്നു,,, ഇപ്പൊ ഒരു വോക്കിങ് സ്റ്റിക്കും ആയി ആണ് നടത്തം ഒരാഴ്ച ക്കൂടി കഴിഞ്ഞാൽ പൂർണമായും ബേധം ആവും എന്ന് വൈദ്യൻ ഇന്ദ്രനോട് പറഞ്ഞിരുന്നു,,,, ചികിത്സയെക്കാളും എത്രയും പെട്ടെന്ന് ഗായുവിനു അടുത്ത് എത്തണം എന്ന അവന്റെ ലക്ഷ്യം ആയിരുന്നു അവനെ മുന്നോട്ട് നയിച്ചത്,,,

ഇത്രയും ദിവസങ്ങളിൽ ഗായു വിനെ ഒന്നു കാണാതെ ആ ശബ്ദം ഒന്നു കേൾക്കാതെ എങ്ങനെ കഴിഞ്ഞെന്ന് അവനു മാത്രമേ അറിയൂ അവൻ അറിയുക ആയിരുന്നു അവൾ എത്ര മാത്രം തന്നിൽ ആയിന്നിറങ്ങി എന്ന്,,, അവളുടെ ശബ്ദം കേൾക്കണം എന്ന് തോന്നുമെങ്കിലും അശോകൻ ചേട്ടന്റെ കയ്യിലെ ഫോൺ ആയത് കൊണ്ട് വേണ്ടെന്ന് വെക്കും,,, എന്നും അമ്മ വിളിക്കുമ്പോയും അവളെ അങ്ങോട്ട് വിളിക്കാൻ കഴിയില്ലെന്ന് തന്നെ ആയിരുന്നു പരാതി അത് കൊണ്ട് ആണ് ഇന്ദ്രൻ തന്നെ വസന്തയെ കാണാൻ പോകുമ്പോ ഒരു ഫോൺ കൂടി വാങ്ങാൻ ഷാനെ ഏർപ്പാടാക്കിയത്,ഗായുവിനുള്ളത് ഞാൻ വാങ്ങി കൊടുത്തോളം എന്നും പറഞ്ഞു,,, അവര് ഇന്ന് പോകും എന്ന് പറഞ്ഞത് മുതൽ അടിക്കുന്നതാ ആ ഷാനിനെ അവൻ ഉണ്ടോ എടുക്കുന്നു,,, അവര് അവിടുന്ന് പോന്ന് കാണുമോ എന്ന ടെൻഷനിൽ അവൻ വീണ്ടും ഡയൽ ചെയ്തു,,,, ,"halo ഏട്ടാ,,,,,,,,, " "ടാ കോപ്പേ എത്ര നേരം കൊണ്ട് വിളിക്ക നിന്നെ നീ എന്ത ഫോൺ എടുക്കാഞ്ഞേ,നിങ്ങൾ ഗായു ന്റെ അടുത്ത് നിന്ന് പോന്നോ,,,,"

"സോറി ഏട്ട,, ഫോൺ സൈലന്റ് ആയിരുന്നു ഇപ്പൊ അത് മാറ്റി ഏട്ടനെ വിളിക്കാൻ നിൽക്കുമ്പോയ ഏട്ടൻ വീണ്ടും വിളിച്ചേ, ഞങ്ങൾ അവിടുന്ന് ഇറങ്ങാൻ നിക്ക ഏട്ടാ,,,,," " ഗായു ഉണ്ടോ നിന്റെ അടുത്ത്,,,,, " "ആഹ് എന്റെ മുമ്പിൽ ഉണ്ട് എന്താ കൊടുക്കണോ,,മുന്നിൽ ഉണ്ടായപ്പോൾ വില മനസ്സിലാക്കിയില്ലലോ അനുഭവിച്ചോ,,," "പോടാ,,, ഞാൻ ഇപ്പൊ whats ap ഇൽ വീഡിയോ കാൾ ചെയ്യാം എന്നിട്ട് നീ ക്യാമറ ഗായു വിനു നേരെ വെക്ക്, എനിക്ക് അവളെ ഒന്നു കാണാലോ,,,," "ഇതിന്റെ ഒക്കെ വല്ല ആവശ്യോം ഉണ്ടോ ഏട്ടാ,,, ഏട്ടന്റെ ഒരു ഒറ്റ വിളി മതി ഏട്ടത്തി ഏട്ടന്റെ അടുത്തേക്ക് ഓടി എത്തും,, സർപ്രൈസ് കൊടുക്കണം എന്ന് പറഞ്ഞു ഒറ്റകാലിൽ നിൽക്കല്ലേ,,, ലാസ്റ്റ് സർപ്രൈസ് ഒക്കെ കൂടി വേറെ ഒന്നും ആകാഞ്ഞാൽ മതി,,,," "നീ പോടാ അത് ഒന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവൂല,നീ ഞാൻ പറഞ്ഞ പോലെ ചെയ്യ് ഞാൻ കട്ടാക്ക,,," കട്ടാക്കിയതും അവൻ വീഡിയോ കാൾ ചെയ്തു ഷാൻ ഇന്ദ്രൻ പറഞ്ഞ പോലെ ക്യാമറ ഗായുവിനു നേരെ ആയി അവൾ അറിയാതെ വെച്ചു,,,,

എത്രയോ മാസങ്ങൾക് ശേഷം കാണുന്ന പോലെ ആയിരുന്നു ഇന്ദ്രന് പച്ച കളർ ദവാണിയിൽ അവൾ ഒന്നു കൂടി സുന്ദരി ആയ പോലെ തോന്നി അവന്ന്,,, അവളുടെ ചിരിയും കവിൾ വിരിയുന്ന നുണക്കുയികളും അവൻ തെല്ല് ഒരു ആശ്ചര്യത്തോടെ നോക്കി നിന്നു,,, "അതെയി മതി മോൻ വായ നോക്കിയത് ഞങ്ങൾ പോകാൻ നിക്ക അമ്മ തിരക്ക് കൂട്ടുന്നുണ്ട്,, അപ്പൊ ശരി ഏട്ടാ bye,,,,,," "എടാ അവിടെ നിക്ക് വെക്കല്ലേടാ,,,," എന്ന് പറയുമ്പോയേക്കും ഷാൻ കാൾ കട്ട് ആക്കിയിരുന്നു,ഈ ചെക്കെന്റെ ഒരു കാര്യം എന്നും പറഞ്ഞു ഗായുവിനെയും ഓർത്ത് ബെഡിലേക്ക് ചാഞ്ഞു,,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഗായു ഷാനിന് അരികിലേക്ക് വന്നത് കൊണ്ട് ആയിരുന്നു അവൻ വേഗം കാൾ കട്ടാക്കിയത്,, കട്ടാക്കിയില്ലേൽ ഒക്കെ പൊളിഞ്ഞേനെ,,, "എന്താടാ നീ മാറി നിന്ന് സംസാരിക്കുന്നെ ഷാനുട്ട,, ആരായിരുന്നു ഫോണിൽ,,,, "

"അതോ അത് എന്റെ കാമുകി ആണെന്നെ,, ആരോടും പറയല്ലേ,, ഏട്ടത്തി എന്ന വരാ,, ഏട്ടനും ഏട്ടത്തിയും ഒന്നും ഇല്ലാതെ ഭയങ്കര ബോറടിയഅവിടെ ,,,," "ഏട്ടൻ എവിടെ പോയി അതിന്,,,,," ഗായു അത് ചോദിച്ചപ്പോഴാ താൻ പറഞ്ഞു പോയ മണ്ടത്തരം അവന് മനസ്സിലായത്,,, "അത് ഏട്ടത്തി ചേച്ചി എന്നു പറയാനാ ഉദേശിച്ചത് പക്ഷേ വന്ന് പോയത് ഏട്ടൻ എന്നായിപ്പോയി,, ഏട്ടൻ അല്ലെങ്കിലും എങ്ങോട്ട് പോവാനാ,, ഏട്ടത്തിക്ക് കാണണോ ഏട്ടനെ,,,".. "ഹേ ഹേയ് വേണ്ട,,,,,," അവൾ വിശ്വസിച്ചെന്ന് കണ്ടതും അവൻ ശ്വാസം നീട്ടി വലിച്ചു വിട്ടു,, പിന്നെ എല്ലാവരോടും യാത്ര പറഞ്ഞു അവര് ഇറങ്ങി,,,,.. 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story