❣️താലി ❣️: ഭാഗം 29

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

അനു ഫ്രഷ് ആയി വന്നപ്പോ ഇന്ദ്രനെ കണ്ടില്ല തായേ നിന്നും തിന്ന് മോനെ എന്ന് ഉള്ള ഉമ്മാന്റെ ഡയലോഗ് കേട്ടപ്പോയെ മനസ്സിലായി ഓൻ പത്തിരിയിൽ കമന്നു വീണിട്ട് ഉണ്ടാവും എന്ന്,,, "പടച്ചോനെ ചെക്കെൻ ഇനിക്ക് തിന്നാൻ ഉള്ളതും കൂടി തിന്ന് കളയും,," എന്ന് പറഞ്ഞു ഓൻ വേഗം തായേക്ക് വിട്ടു,, "ഇന്ദ്രൻ മോൻ വന്നൊണ്ട് ഇന്ന് ഇന്റെ കുട്ടിക്ക് ഈ സമയം ഒക്കെ ഒന്നു കാണാൻ പറ്റി,,," "അല്ലേലും ഇനി മുതൽ ഈ സമയം ഞാൻ കാണും ഉമ്മ,, പക്ഷേ ഇങ്ങളും ഇങ്ങളെ ചട്ടകം കൂടി വേണ്ടി വരും 😬,,പയ്യെ തിന്നടാ നുണയാ,, എനിക്ക് കൂടി വല്ലതും ബാക്കി വെച്ചിനോ,,,," "ഉള്ളത് ഒക്കെ വേണേൽ വേഗം എടുത്ത് തിന്നോ അല്ലെങ്കിൽ അതും ഞാൻ അകത്ത് ആക്കും എന്താന്ന് അറിയൂല ഇന്ന് വല്ലാത്ത വിശപ്പ്,,," അതും കേട്ടതും അനു വേഗം പത്തിരി എടുത്തിട്ട് കഴിക്കാൻ തുടങ്ങി,,, "ടാ നമുക്ക് പുറത്ത് പോയി വന്നാലോ എത്ര ആയി നമ്മൾ ഒരു മിച് ബൈക്കിൽ കറങ്ങിട്ട്,,,,, " , "ശരിയാടാ പക്ഷേ ഇന്ന് വേണ്ട ഇന്ന് ഗായു വരും ഷാൻ കൂട്ടാൻ പോയിട്ടുണ്ട് അവളെ ഒന്നു നെട്ടിക്കണം,,,"

"ലാസ്റ്റ് നീ നെട്ടാഞ്ഞാൽ മതി, അതിരിക്കട്ടെ നീ പോവാം എന്ന് അല്ലായിരുന്നോ പ്ലാൻ പിന്നെ എന്ത് പറ്റി,,,," "ഹേയ് ഒന്നും ഇല്ലടാ ഇവിടെ വന്നിട്ട് അവൾ കാണട്ടെ എന്ന് കരുതി,, ഇനി എല്ലാരും കൂടി മറച്ചു വെച്ച് എന്നും പറഞ്ഞു പെണ്ണ് വരുന്നില്ലെന്ന് എങ്ങാനും പറഞ്ഞാൽ ഞാൻ കുടുങ്ങൂലെ മോനെ,,,,," , "😬,,,, ഓഹ് അങ്ങനെ ഇയ്യ് ആള് കൊള്ളാലോ മോനെ, ഇനിയെങ്കിലും വഴക്ക് ഒക്കെ നിർത്തിവെച് ഒരു ജീവിതം തുടങ്ങാൻ നോക്ക്,,,," "മ്മ് മ്മ്,,,, ആദ്യം അവളെ ഒന്നു മെരുക്കി എടുക്കട്ടെ, പിന്നെ നിന്നോട് ഒരു കാര്യം പറയാൻ മറന്നു,ആ വീണ ഇല്ലേ അവൾ വിളിച്ചിരുന്നു,,,,," "എന്ത ഇന്ദ്ര നിനക്ക് തീരെ വിവരം ഇല്ലേ അവളെ കൊണ്ട് കിട്ടിയത് ഒന്നും പോരാഞ്ഞിട്ട് ആണോ,,,,, " , "നീ ഇങ്ങനെ ഹീറ്റ് ആവാതെ ഞാൻ പറയുന്നത് ഒന്നു കേൾക്ക്,,,,, " അനുന് അത്രക്ക് ദേഷ്യം വന്നിരുന്നു, പിന്നീട് നടന്നത് ഒക്കെ ഇന്ദ്രൻ അവനോട് പറഞ്ഞു, ഒന്നു പൊട്ടിച്ചെന്ന് കേട്ടപ്പോയാണ് അനു ന്റെ കലിപ്പ് ഒന്ന് അടങ്ങിയത്,,

, "അവൾ ഇനി നിങ്ങടെ ജീവിതത്തിൽ ഒരു വില്ലത്തി ആവുമോടാ,,," "വാണിംഗ് കൊടുത്തിട്ടുണ്ട് ഇനി അവൾ എന്റെ ജീവിതത്തിൽ വന്നാൽ തീർക്കും ഞാൻ അവളെ,,, അത് അവിടെ നിക്കട്ടെ നീ നിന്റെ മൊഞ്ചത്തിടെ കഥ പറ,,,,".. "മൊഞ്ചത്തിയോ ഏത് മൊഞ്ചത്തി,,,," ,"മോനെ നീ വല്ലാതെ ഉരുളല്ലേ,, അന്ന് ബീച്ചിൽ വെച്ച് നീ തല്ലിയ ആ കുട്ടിയെ നീ വീണ്ടും കണ്ടിരുന്നു എന്ന് പറഞ്ഞില്ലായിരുന്നോ അതാ ഞാൻ ചോദിച്ചേ,,,,,, " , "ഹും ആ സാധനത്തിനെ കുറിച് ആണോ നീ പറയുന്നേ അവളെ നീ ഓര്മിപ്പിക്കല്ലേ മോനെ,,, അത് പോലെ ഒരു പൊട്ടാസിനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല,,,," എന്ന് തുടങ്ങി റിദയെ വീണ്ടും കണ്ടതും ഹോസ്പിറ്റലിൽ സംഭവിച്ചതും എല്ലാം അനു പറഞ്ഞു കൊടുത്തു,,, അത് കേട്ടപ്പോ തുടങ്ങിയ ചിരി ആണ് ഇന്ദ്രൻ അത് കണ്ടതും അനുന് എരിഞ്ഞു കയറാൻ തുടങ്ങി,,, , "ഇയ്യ് എന്തിനാടാ കോപ്പേ ഇങ്ങനെ ചിരിക്കൂന്നേ മിക്കവാറും നീ എന്റെ കയ്യിന്ന് വാങ്ങിക്കും " "ഹ ഹ ഏതായാലും രണ്ടും നന്നും made for each other ടാ നീ അവളെ തന്നെ പോയി കെട്ടിക്കോ,,

നിന്റെ ഉമ്മ ഏതായാലും അതും പറഞ്ഞു പിറകെ നടക്കല്ലേ,,,," "നിനക്ക് ഞാൻ ഇങ്ങനെ ജീവനോടെ നില്കുന്നത് കണ്ടിട്ട് പിടിക്കുന്നില്ലലെടാ തെണ്ടി,,,, അവളെ കേട്ടുന്നതിനേക്കാൾ ബേധം വല്ല പാണ്ടി ലോറിക്കും മുന്നിൽ ചാടുന്നതാ,,,," അങ്ങനെ ഓരോന്ന് പറഞ്ഞിരിക്കുമ്പോയ ഇന്ദ്രന്റെ ഫോണിലേക്കു ഷാനിന്റെ മെസ്സേജ് വന്നത്,അത് വായിച്ചതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,, "എന്താടാ ഫോണിലേക്ക് നോക്കി ഇളിച്ചോണ്ട് നിക്കുന്നെ,,," , "ടാ എന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ ഷാനിന്റെ മെസ്സേജ് ആയിരുന്നു അവര് ഇങ്ങോട്ട് പോന്നെന്ന് പറഞ്ഞു,,," "ഓഹ് ചെക്കന് ദൃതി ആയി,, ആ കൊച്ചിന് കുറച്ചു ജീവൻ ബാക്കി വെച്ചേക്കണേ പ്യാവം ആണ് എന്റെ പെങ്ങൾ,,," "നീ പോടാ,,,,,,,,,," പിന്നെ എല്ലാരോടും യാത്ര പറഞ്ഞു അവൻ വീട്ടിലേക്ക് വിട്ടു,സുഭദ്രയോട് വിവരം പറഞ്ഞു മുകളിലേക് കയറി ബാൽക്കണിയിൽ ഇരുന്നു,, അവന്റെ കണ്ണുകളും ഹൃദയവും ഒരു പോലെ അവളെ ആഗ്രഹിച്ചു,,,

ബെഡ് റൂമിനോട് ചേർന്ന് തന്നെ ആണ് ബാൽക്കണി, അവിടെ നിന്ന് നോക്കിയാൽ പാടവും കുളവും എല്ലാം കാണാം,,, ഓരോന്ന് ഓർത്തിരുന്ന അവനെ വണ്ടിയുടെ ഹോണടി ആണ് ഉണർത്തിയത്,, അവര് വന്നെന്ന് കണ്ടതും ഗായു കാണാതെ അവൻ വേഗം റൂമിലേക്ക് ചെന്നു,,,, അവന് ചെറിയ ഒരു ടെൻഷൻ ഒക്കെ വരാൻ തുടങ്ങിയുന്നു ഗായുവിന്റെ പ്രതികരണം എങ്ങനെ ആവും എന്ന് ഓർത്തു അവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു പിന്നെ തായേ അവരുടെ സംസാരങ്ങൾക്ക് ആയി ചെവിയോർത്തു,,, വീട്ടിലെത്തിയതും ഇന്ദ്രനെ ഒന്ന് കാണാൻ അവളുടെ ഉള്ളം വല്ലാതെ തുടിച്ചിരുന്നു,,, പക്ഷേ ഉമ്മറത്ത് തന്നെ തനിക്ക് ആയി കാത്ത് നിൽക്കുന്ന അമ്മയെ മുഷിപ്പിക്കാൻ അവൾക് തോന്നിയില്ല,അമ്മേ എന്ന് വിളിച്ചു ചെന്നതും സുഭദ്ര അവളെ കെട്ടിപിടിച്ചു നെറ്റിയിൽ മുത്തി,,,, "അമ്മ കാത്തിരിക്കായിരുന്നു മോളെ,, മോൾ വേഗം ബാഗ് ഒക്കെ അവിടെ വെച്ച് വാ എന്നിട്ട് നമുക്ക് വിശേഷങ്ങൾ ഒക്കെ പറയാം,,,," അത് കേൾക്കാൻ കാത്ത് നിന്ന പോലെ അവൾ റൂമിലേക്ക് ചെന്നു,ഓടുക ആയിരുന്നു എന്ന് പറയുന്നത് ആവും ശരി,,റൂമിൽ എത്തിയപ്പോ ഒരു നിമിഷം അവൾ സ്റ്റക്ക് ആയി പോയി,,

, "ഇന്ദ്രേട്ടൻ ഇവിടെ ഇല്ലേ,,, എവിടെ പോയത് ആവും 🤔,,," പിന്നെ തിരികെ അവൾ സുഭദ്രയുടെ അടുത്തേക്ക് തന്നെ ചെന്നു,,, "അമ്മേ ഇന്ദ്രേട്ടൻ എവിടെ അവിടെ കാണുന്നില്ലാലോ ഇവിടെ ഇല്ലേ,,,," "ആ അത് അയ്യോ മോളോട് പറയാൻ വിട്ടു പോയി ഇന്ദ്രൻ ആണ് വൈദ്യർ മടത്തിലേക് പോയി, മോൾ പോയതിന് ശേഷം മോനെ ചികിൽസിക്കുന്ന വൈദ്യർ വിളിച്ചിരുന്നു,,പിന്നെ ഇനി അവൻ വരുമ്പോയേകും മുകളിലെ അവന്റെ മുറി ആണല്ലോ ഉപയോഗിക്ക എന്ന് കരുതി നിങ്ങടെ സാധനം എല്ലാം അങ്ങോട്ട് മാറ്റിയിട്ടുണ്ട് ട്ടോ,,," അത് കേട്ടതും അവളുടെ മുഖം വാടിയിരുന്നു കണ്ണ് ഒക്കെ നിറഞ്ഞു വന്നത് സുഭദ്രയുടെ മുന്നിൽ മറക്കാൻ അവൾ പാട് പെട്ടു,,,, "എന്നാലും ഇന്ദ്രേട്ടൻ പോയിട്ട് ഇത്രയും ദിവസം ആയിട്ട് അമ്മ പോലും എന്നോട് ഒന്ന് പറഞ്ഞില്ലാലോ അമ്മയ്ക്കും ഞാൻ ആരും അല്ലാതെ ആയോ,,,," "മോളെ അത് ഞാൻ,,,,,,," "വേണ്ട അമ്മേ അമ്മ ഒന്നും പറയണ്ട ഇന്ദ്രേട്ടൻ പറഞ്ഞു കാണും ലേ പറയണ്ട എന്ന് ഞാൻ പറയാതെ പോയത് അല്ലെ,

എങ്കിലും വിളിക്കുമ്പോ ഒക്കെ ഞാൻ അമ്മയോട് ഇന്ദ്രേട്ടനെ കുറിച് ചോദിക്കാർ ഇല്ലായിരുന്നോ,,," "മോളെ അവിടെ നിക്ക് അമ്മ പറയട്ടെ,,,," എന്ന് പറഞ്ഞു സുഭദ്ര പിറകെ ചെല്ലുബോയെക്കും ഗായു പടികൾ കയറി മുകളിലേക്കു കയറി ഓടിയിരുന്നു,,, "പാവം ഇന്റെ കുട്ടി ആദ്യമേ ഞാൻ പറഞ്ഞത ഈ കളിക്ക് ഒന്നും നിക്കണ്ട എന്ന് മോൾടെ മുന്നിൽ ഞാൻ ഒരു കള്ളി ആയില്ലേ,,,," "ചേ എന്താ അമ്മേ ഇത് ഏട്ടത്തിടെ വെഷമം ഒക്കെ കുറച്ചു നേരത്തേക്ക് അല്ലെ ഉള്ളൂ അമ്മ കണ്ടോ കുറച്ചു കയിഞ്ഞു ചിരിച് കൊണ്ട് അവര് രണ്ട് പേരും വരുന്നത് "ഷാൻ ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഗായു മുകളിലേക്ക് വരുന്നത് കണ്ടതും ഇന്ദ്രൻ വേഗം വാതിലിന് പിറകിലേക് മാറി നിന്നു,, കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ കണ്ടപ്പോ ഒന്നും വേണ്ടിയിരുന്നില്ല എന്ന് അവന്നും തോന്നിയിരുന്നു,, റൂമിലേക്ക് വന്നതും ഗായു ബെഡിലേക്ക് കിടന്നു പൊട്ടികരഞ്ഞു ഇങ്ങോട്ട് താൻ വന്നത് തെറ്റ് ആയി എന്ന് വരെ അവൾക് തോന്നി,,,

കരഞ്ഞു കഴിഞ്ഞപ്പോ അവൾക് ഒരു ആശ്വാസം തോന്നി അവൾ എണീറ്റ് ബാത്‌റൂമിലേക്ക് ചെന്നു ചിലത് ഉറപ്പിച്ചു അവൾ ബാത്‌റൂമിൽ നിന്നിറങ്ങിയതും ഒരു കൈ അവളെ ചുറ്റി വരിഞ്ഞപ്പോ അവൾ നെട്ടി എങ്കിലും ആളെ കാണുന്നതിന് മുന്നേ അവളുടെ കൈ ഇന്ദ്രന്റെ കവിളിൽ പതിഞ്ഞിരുന്നു,,, ഒരു നിമിഷം ഇന്ദ്രനും നെട്ടിയിരുന്നു ഇങ്ങനെ ഒരു പ്രതികരണം ഗായുവിന്റെ അടുക്കൽ നിന്നും അവനും പ്രദീക്ഷിച്ചിരുന്നില്ല,,,, അടിച്ചു കഴിഞ്ഞപ്പോഴാണ് തന്റെ മുന്നിൽ നിൽക്കുന്ന ഇന്ദ്രനെ അവൾ കാണുന്നത്,, എന്ത ചെയ്യണ്ടേ എന്ന് അറിയാതെ ഒരേ ഒരു നിൽപ്പ് ആയിരുന്നു അവൾ,,, സങ്കടം ആണോ സന്തോഷം ആണോ ഒന്നും മനസ്സിലാക്കാൻ കഴിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു ഗായു വിന്റെ മനസ്,,,കണ്ണുകൾ അനുസരണയില്ലാതെ ഒയുകി കൊണ്ടിരുന്നു,,,, ഗായു വിന്റെ ഒന്നും മിണ്ടാതെ ഉള്ള ഇന്ദ്രനെ ഭയപ്പെടുത്തിയിരുന്നു അവൻ മെല്ലെ ഗായു വിന്റെ കവിളിൽ തട്ടി,,, "ഗായു,,,,, are you ok,,,,,,,,,"

എന്ന് ചോദിച്ചതും ഇന്ദ്രന്റെ നെഞ്ചിലേക്ക് പൊട്ടികരഞ്ഞു കൊണ്ട് അവൾ ചാഞ്ഞിരുന്നു,,, "പ പറ്റിച്ചിതല്ലേ,,, എല്ലാരും കൂടി എന്നേ പറ്റിച്ചില്ലേ ഞാൻ ഒരു പൊട്ടിയ,, ഒരു വാക്ക് എന്നോട് ആരെങ്കിലും പറഞ്ഞോ മറച്ചു വെച്ചില്ലേ എല്ലാം,, ഞാൻ ആരും അല്ലാത്തത് കൊണ്ട് അല്ലെ,,,," എന്ന് ഓരോന്ന് പറഞ്ഞു തന്റെ നെഞ്ചിൽ കിടന്നു കരയുന്ന ഗായു വിനെ കണ്ടപ്പോ ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി,ഗായു വിനെ നെഞ്ചിൽ നിന്ന് അടർത്തി അവളുടെ കവിളിൽ പിടിച്ചു ഉയർത്തി,,,, "സോറി,,, ഒരു പാട് വേദനിപ്പിച്ചിട്ടുണ്ട് നിനക്ക് ഒരു സർപ്രൈസ് ആയി കോട്ടെ എന്ന് കരുതി ഞാൻ ആണ് ആരോടും പറയണ്ട എന്ന് പറഞ്ഞെ,,," "എ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലേട്ടാ,,,," എന്ന് പറഞ്ഞു ഇന്ദ്രന്റെ കയ്യിൽ നിന്നും മാറി അവന്റെ കാലുകളേ അവൾ തഴുകി,,ഒരു നിമിഷം സ്വപ്‍നം ആണോ എന്ന് വരെ അവൾക് തോന്നി പോയി,,, "ദേഷ്യം ഉണ്ടോ നിനക്ക് എന്നോട് എനിക്ക് അറിയാം നിനക്ക് വേദനകൾ മാത്രം അല്ലെ ഞാൻ നൽകിയിട്ടുള്ളു എല്ലാത്തിനും ഞാൻ നിന്നോട് മാപ്പ് ചോദിക്ക,,," എന്ന് പറയുമ്പോയേക്കും ഇന്ദ്രന്റെ ചുണ്ടുകിൽ ഗായു വിന്റെ കൈ അമർന്നിരുന്നു,,

അരുതെന്ന് അവൾ നിറ കണ്ണാലെ തല ആട്ടി,,, വീണ്ടും അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി എങ്കിലും പെട്ടെന്ന് ഗായു ഇന്ദ്രനിൽ നിന്ന് അകന്ന് നിന്നു,,, "എന്താ ഗായു എന്ത് പറ്റി,, നിന്റെ പിണക്കം മാറിയില്ലേ,,,,," "നിങ്ങൾ ഇന്നലെ ബീച്ചിൽ പോയിരുന്നോ,,,,,," "ആ അത് എന്താ ഇപ്പോ നീ ഇങ്ങനെ ചോദിക്കുന്നെ ഗായു നമുക്ക് വേറെ എന്തെല്ലാം പറയാൻ ഉണ്ട്,,,,," "ഇന്ദ്രേട്ടൻ ഞാൻ ചോദിച്ചതിന് മറുപടി താ,,എന്നിട്ട് നമുക്ക് ബാക്കി സംസാരിക്കാം,,,," " ആ അത് പോയിരുന്നു,നീ ഇത് എങ്ങനെ,,,, " "അപ്പൊ ഇന്ദ്രേട്ടന്റെ കൂടെ ഉണ്ടായിരുന്ന ആ പെൺകുട്ടി അവൾ ഏതാ,,,,," "അ അത് ഗായു,,,,,,, ഞാൻ,,," "വീണ അവൾ ആയിരുന്നോ അത്,,,,,," "ഗായു,,,,,,,,,,,," "ആണോ അല്ലെ,,,,,," "അതെ അത് വീണ ആയിരുന്നു,, അത് ഗായു അവൾ എന്താ വന്നേ എന്നൽ,,," "മതി ഇന്ദ്രേട്ട,, എനിക്ക് ഇനി ഒന്നും കേൾക്കണം എന്നില്ല കണ്ടത്തോളം വലുതല്ലലോ ഒന്നും, അതാവും ഒന്നും എന്നോട് പറയുതിരുന്നേ അല്ലെ,, ഇതും എല്ലാരും അറിഞ്ഞു കൊണ്ട് ആണോ എന്നേ അറിയേണ്ടത് ഉള്ളൂ,,,," എന്നും പറഞ്ഞു നിറഞ്ഞു വന്ന കണ്ണ് വാശിയോടെ തുടച്ചു കൊണ്ട് അവൾ തിരിഞ്ഞു നടന്നു,, ബീച്ചിൽ നിന്നും ഇന്ദ്രനെ കെട്ടിപിടിക്കുന്ന ചിത്രം മാത്രം ആയിരുന്നു അപ്പൊ അവളുടെ മുന്നിൽ,,,, ഇന്ദ്രൻ എന്താ ചെയ്യണ്ടേ എന്ന് അറിയാതെ നിന്നു, ദേഷ്യം കൊണ്ട് അവിടെ ഉള്ളത് ഒക്കെ അവൻ തട്ടി തെറുപ്പിച്ചു, അവൾ അപ്പൊ അവിടെ ഉണ്ടായിരുന്നോ, ഇന്ദ്രന് ആകെ പ്രാന്ത് പിടിക്കുന്ന പോലെ തോന്നി,ഗായുവിനു പിറകെ ആയി ഇന്ദ്രനും ചെന്നു അവൾ എല്ലാവരോടും പറയുന്നതിന് മുന്പേ,,.. 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story