❣️താലി ❣️: ഭാഗം 33

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

വൈകുന്നേരം ഇന്ദ്രൻ വരുന്ന നേരം ആയപ്പോയെക്കും ഗായുവിനു എന്തെന്നില്ലാത്ത ഒരു വെപ്രാളം പിടി കൂടിയിരുന്നു,,, "മോളെ നീ ഇത് ഏത് ലോകത്താ ഞാൻ കണ്ടില്ലായിരുന്നേൽ ഈ പാൽ മുഴുവനും തൂവി പോയേനെ,,,," സുഭദ്രയുടെ ചോദ്യം ആണ് ഗായുവിനെ ചിന്തയിൽ നിന്ന് ഉണർത്തിയത്,,,, "അ അത് അമ്മേ ഞാൻ എന്തൊക്കെയോ ആലോചിച് നിന്നു പോയി,, സോറി,,,," "രാവിലെ മുതൽ ഞാൻ കാണുന്നതാ നിന്റെ ഒരു വെപ്രാളം,, എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നതും,, ഈ കുഞ്ഞി തലയിൽ ഇതിന് മാത്രം എന്താ ഇത്ര അലോചിക്കാൻ,,,," "ഒന്നൂല്യ എന്റെ സുഭദ്രകൂട്ടി,,,,," എന്ന് പറഞ്ഞു സുഭദ്രയുടെ കവിളിൽ ഒരു മുത്തം കൊടുത്ത് അവൾ അടുക്കളയിൽ നിന്ന് ഓടി പോയി,,, "ഈ പെണ്ണിന്റെ ഒരു കാര്യം 😍,,,,," എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് സുഭദ്ര പണിയിൽ മുഴുകി,,,, ഇതേ സമയം ഓടി കൊണ്ട് പോയ ഗായു ചെന്ന് ചാടിയത് നേരെ ഓഫീസ് വിട്ടു വന്ന ഇന്ത്രന്ന് മുന്നിലും,,,

ഇന്ദ്രനെ മുന്നിൽ കണ്ടതും എന്ത് ചെയ്യണം എന്ന് അറിയാതെ പരുങ്ങി കളിച്ചു,,, "എന്താണ് ഭാര്യേ ഒരു കള്ളലക്ഷണം,, ഒരു ചായയുമായി മുകളിലേക്ക് പോര് ട്ടോ,,," എന്ന് പറഞ്ഞു സൈറ്റ് അടിച്ചു കാണിച്ചു ഇന്ദ്രൻ മുകളിലേക്ക് പോയി,,,കുറച്ചു നേരം അവൾ മുകളിലേക്കു തന്നെ നോക്കി നിന്നു പിന്നേ ഒരു നെടുവീർപ്പിട്ട് അടുക്കളയിലേക്ക് ചെന്ന് ഒരു കപ്പ് ചായയുമായി മുകളിലേക്ക് ചെന്നു,, ഇന്ദ്രൻ ഫ്രഷ് ആവാണെന്ന് കണ്ടതും ഗായു വേഗം ചായ കപ്പ് അവിടെ വെച്ച് പുറത്തേക്ക് ഇറങ്ങി,,, ഇന്ദ്രൻ കുളി കയിഞ്ഞ് ഇറങ്ങിയപ്പോ ടേബിളിൽ ഉള്ള ചായ കണ്ടതും ഒന്ന് പുഞ്ചിരിച്ചു,, എത്ര നേരം നീ ഇങ്ങനെ ഒളിച്ചു കളിക്കും എന്ന് കാണാലോ രാത്രി നീ എന്റെ അടുക്കലേക്ക് തന്നെ അല്ലെ വരാ,,, പിന്നേ ചായ കുടി ഒക്കെ കയിഞ്ഞ് ഇന്ദ്രൻ പുറത്തേക്ക് ഇറങ്ങി ഗായു വിനെ കണ്ണുകൾ കൊണ്ട് തിരഞ്ഞെങ്കിലും എവിടെയും കാണാഞ്ഞ്,,, അവൻ സുഭദ്രയോട് പറഞ്ഞു പോയി,,,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "ഇക്കാക്ക ഞാൻ ചോദിച്ചത് കേട്ടില്ലേ ഇത് ഏതാ കുട്ടി എന്ന്,,,,"

"ആഹ് എനിക്ക് അറിഞ്ഞൂടാ എവിടുന്നോ വലിഞ്ഞു കയറി വന്നതാ,," "വലിഞ്ഞു കയറി വന്നത് തന്റെ കുഞ്ഞമ്മ ഹും 😡,," എന്ന് അവൾ അനു കേൾക്കെ മെല്ലെ പറഞ്ഞു,, അതിന് അവൻ അവളെ നോക്കി പേടിപ്പിച്ചെങ്കിലും അവൾ അതിന് ഒരു ലോഡ് പുച്ഛം അങ്ങു വാരി വിതറി,,, ആഷിക്ക് നേരെ കൈ നീട്ടി,,,, "ഹായ്,,, ഞാൻ റിദ,, ഫിദയുടെ ഫ്രണ്ട് ആണ്,,," ,"ഹായ് iam ആഷിക് ആഷി എന്ന് വിളിക്കും,,, " അത് കണ്ടതും അനുവിനു ആകെ ചൊറിഞ്ഞു കയറി വന്നു,,,, "അആഹ് ഇത്തു ഇവരോട് സംസാരിച് ഇരിക്കണോ ഡ്രെസ് വാങ്ങി വേഗം പോയി ഒരുങ്ങാൻ നോക്ക്,,,ഫിദ അവിടെ ഇത്തുനെ കാത്ത് നിക്ക,,," എന്ന് പറഞ്ഞു ലിയ അങ്ങോട്ട് വന്നതും റിദ മെല്ലെ ഇടം കണ്ണിട്ട് അനു നെ ഒന്ന് നോക്കി,,,, അവൻ ലിയയെ തന്നെ ഫോക്കസ് ചെയ്തോണ്ട് നിക്കാണ്,,,,, "നീ അറിയോ ഇവളെ ലിയു,,,,,,,," അവൾ ലിയനോട് കണ്ണ് കൊണ്ട് പറയല്ലേ എന്ന് എല്ലാം കാണിച്ചെങ്കിലും അവൾക് ഒന്നും മനസ്സിലായില്ല,,,,

"ആഹ് കാക്കു ഫിദു ന്റെ ഫ്രണ്ട് ആണ് ഈ ഇത്തു ന് വേണ്ടിയാ ഞാൻ ഡ്രസ്സ്‌ കൊണ്ട് വരാൻ പറഞ്ഞെ,,,," "ഓഹ് ഹോ,,,, അങ്ങനെ ആണല്ലേ,,,," എന്ന് പറഞ്ഞു താടിയിൽ തടവി അവൻ റിദയെ ഒന്ന് കൂർപ്പിച്ചു നോക്കിയതും അവൾ നല്ല പോലെ അവന്ന് ഇളിച്ചു കാണിച്ചു,,,, അപ്പോയെക്കും ആഷി ആരോ വിളിച്ചപ്പോ അങ്ങോട്ടേക്ക് പോയി,,,, "ഡ്രസ്സ്‌ വാങ്ങി വാ ഇത്തു ലേറ്റ് ആയി,,," റിദ ഡ്രെസ്സിന് വേണ്ടി അനുവിനെ നോക്കി എങ്കിലും അവൻ മൈൻഡ് ചെയ്തേ ഇല്ല,,,,,, "കാക്കു ആണ് ഡ്രസ്സ്‌ ഇത്തു ന്റെ കൊടുക്ക്,,,," "ഡ്രെസ് ഞാൻ കൊടുത്തോളം തല്ക്കാലം നീ മുകളിലേക്ക് ചെല്ല്,,," അത് കേട്ടതും ലിയു ഒന്നും തിരിയെതെ രണ്ട് പേരെയും മാറി മാറി നോക്കി,,, "നിങ്ങൾ രണ്ട് പേരും ഇതിന് മുൻപ് കണ്ട് പരിജയം ഉണ്ടോ,,,," "ലിയു,,, നിന്നോട് ഞാൻ പോകാൻ അല്ലെ പറഞ്ഞെ,,,," അനു അവളുടെ നേരെ ചാടി കളിച്ചതും ലിയു റിദയെ നോക്കി മുകളിലേക്ക് കയറി പോയി,,, "അ അതേയ് ആ ഡ്രസ്സ്‌ കിട്ടിയാൽ എനിക്ക് പോവാമായിരുന്നു,,,,," എന്ന് റിദ ഇല്ലാത്ത വിനയം ഒക്കെ ഉണ്ടക്കി പറഞ്ഞു ആവശ്യം അവളുടെ ആയി പോയില്ലേ,,,, "എന്തോ എങ്ങനെ,,,, ഞാൻ ശരിക്ക് കേട്ടില്ല,,,,," "ഡ്രസ്സ്‌ തരാൻ വേണ്ടി പറഞ്ഞതാ,,,,,"

"നിനക്ക് ഇങ്ങനെ ഒക്കെ സംസാരിക്കാനും അറിയാം അല്ലെ ടി എന്തൊക്കെയാ ടി നീ എന്നേ പറഞ്ഞെ എന്റെ മുടി എങ്ങനാ എന്നാ പറഞ്ഞെ,,,," "അ അത് ഞാൻ സോറി,,,, pls,,, ഡ്രസ്സ് താ,, ഇനി ഞാൻ അങ്ങനെ ഒന്നും പറയൂല,,,," "നിനക്ക് ഡ്രസ്സ്‌ തരാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ലെങ്കിലോ,,,എന്റെ പെങ്ങളെ ഡ്രസ്സ്‌ എനിക്ക് ഇഷ്ട്ടം ഉള്ളോർക്ക് കൊടുക്കും നീ ആരാടി അത് ചോദിക്കാൻ,,,,,," അത് വരെ സൈലന്റ് ആയിരുന്നു റിദയുടെ കണ്ട്രോൾ ഒക്കെ പോയിരുന്നു,,,, "എന്നാ,,,, താൻ കൊണ്ട് പോയി പുഴുങ്ങി തിന്നെടോ തന്റെ പെങ്ങളെ ഡ്രസ്സ്‌,,,, എനിക്ക് എങ്ങും വേണ്ട,,,," " എടി,,,,, " എന്നും വിളിച്ചു റിദയുടെ നേരെ അനു പോകാൻ നിന്നതും,,,, "അനു,,,,,,,,," എന്ന് അനു ന്റെ ഉമ്മ വിളിച്ചതും അവൻ അങ്ങോട്ട് നോക്കി ആ ടൈം മതി ആയിരുന്നു റിദക്ക്,, അവന്റെ ശ്രദ്ധ മാറിയ തക്കം നോക്കി അവൾ ഡ്രെസ്സും തട്ടി പറിച് ഓടി,,,, " "എടി,,,,,,,," "പോടാ,,,,, കാട്ടാളാ,,,,,,,," എന്ന് പറഞ്ഞു അവൾ ഉള്ള ജീവനും കൊണ്ട് ഓടി,,,,, "നിന്നെ എന്റെ കയ്യിൽ കിട്ടും എടി നീ ഓർത്തോ,,,,"

അപ്പോയെക്കും അനു ന്റെ ഉമ്മ അവിടെ എത്തിയിരുന്നു,,,, "അവിടെ നൂറു കൂട്ടം പണി ഉണ്ടായിട്ട് നീ ഇവിടെ വന്നു നിക്കണോ നീ അങ്ങോട്ടേക്ക് ചെല്ല്,,,," എന്നും പറഞ്ഞു അവര് അവനെ പറഞ്ഞയച്ചു മുകളിലേക്ക് ചെന്നു,,,, ഇതേ സമയം ജീവനും കൊണ്ട് ഓടിയ റിദ റൂമിൽ എത്തി ബെഡിലേക്ക് വീണു,,, "എന്താടി,,, അന്നേ വല്ല നായയും ഓടിച്ചോ,,,,," "ഇത് നായ അല്ലേടി,,,, കാട്ടാളൻ ആണ് തനി കാട്ടാളൻ,,,," "ങേ കാട്ടാളനോ,,,,,,,,," "അ അത് ഒന്നും ഇല്ലാ,,,,,, ഞാൻ വേഗം ഡ്രസ്സ്‌ മാറട്ടെ,,,," "അത് ഒക്കെ അവിടെ നിക്കട്ടെ ലിയു പറഞ്ഞല്ലോ,, അവളുടെ കലിപ്പൻ കാക്കു നെ നീ അറിയും എന്ന് തോന്നുന്നു എന്ന്,,, ഇവളെ കാക്കു അവിടുന്ന് ഓടിച്ചു വിട്ടെന്ന്,,,,,"ഷാനു "മ്മ്മ്,,,, അറിയും ഞാൻ മാത്രം അല്ല,,, നീയും അറിയും,,,,,,,,," "ങേ ഞാനോ അത് ആരാ,,,, ഇപ്പോ,," "അന്ന് ബീച്ചിൽ വെച്ച് ഞാൻ ചെന്നു ഇടിച്ചിട്ട്, കച്ചറ കൂടിയ ആൾ ഇല്ലേ ആ ആൾ ആണ് ഇവളുടെ കാക്കു,,,,," "ങേ,,,, ആര് നിന്റെ മോന്തക്ക് ഒന്ന് പൊട്ടിച് നിന്റെ ഉള്ളിൽ കയറി കൂടിയ കലിപ്പനോ,,,"

അത് കേട്ടതും പറയല്ലേ എന്നും പറഞ്ഞു റിദ ലിയയെ നോക്കി അവൾ എന്താ സംഭവം എന്ന് അറിയാതെ ഞങ്ങളെ മൂന്നിനേം മാറി മാറി നോക്കുന്നുണ്ട്,റിദ അവളെ നോക്കി വേണോ വേണ്ടയോ എന്ന രീതിയിൽ ഇളിച്ചു കാട്ടി,,, "ങേ അപ്പൊ അനു കാക്കു ആണോ അന്ന് നിങ്ങൾ പറഞ്ഞ ആൾ,, അത് ഏതായാലും കലക്കി,,,,"ഫിദ "മോളെ ലിയു,,,,, നിന്റെ നാത്തൂൻ ആണ് ഈ നില്കുന്നെ നല്ലോണം കണ്ടോ,,,," ഫിദ "പോടീ,,,, ലിയ അങ്ങനെ ഒന്നും ഇല്ലട്ടോ ഇവൾ ചുമ്മാ പറയാ,,, ഞങ്ങൾ രണ്ട് മൂന്ന് വട്ടം കണ്ടിട്ട് ഉണ്ട് അത്രേ ഉള്ളൂ,,," അത് കേട്ടതും ലിയു മുഖത്ത് കുറച്ചു ഗൗരവം ഒക്കെ വരുത്തി റിദ യുടെ അടുത്തേക്ക് ചെന്നു,,, "അപ്പൊ അതിന് ശേഷവും നിങ്ങൾ മീറ്റ് ചെയ്തിട്ടുണ്ട് ലേ,, അപ്പൊ കഥ മുഴുവൻ ആയി ഇങ്ങു പോരട്ടെ,,," അങ്ങനെ ഫിദയും ഷാനുവും അന്ന് നടന്നതും അതിന് ശേഷം നടന്നതും എല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു,,,, "ആാാഹ അപ്പോ അങ്ങനെ ഒക്കെ ആണ് കാര്യം അല്ലെ,, അല്ല എന്റെ കാക്കുന് ഇത്തു നെ ഇഷ്ട്ടം ആണോ,,,,"

"ആർക്ക് അറിയാം എപ്പോ കണ്ടാലും ഇവര് അടി അല്ലെ പിന്നെ എങ്ങനാ,,,"ഫിദ "അപ്പോ one side love ആണല്ലേ,,,,," എന്ന് അവൾ റിദ യെ നോക്കി ചോദിച്ചതും റിദ തല തായ്ത്തി നിന്നു, പെട്ടെന്ന് ആയിരുന്നു ലിയു റിദയെ പോയി കെട്ടി പിടിച്ചത്,,,, "Love you ബാബി,,,,,, എന്റെ നാത്തൂൻ ആയിട്ട് നിങ്ങൾ തന്നെ മതി,, ഇങ്ങക്കെ എന്റെ കാക്കു ന്റെ അടുത്ത് പിടിച്ചു നിക്കാൻ കഴിയൂ,,," അത് കേട്ടതും റിദ കണ്ണ് മിയിച്ചു അവളെ നോക്കിയതും ലിയു അവളുടെ കവിളിൽ ഒരു മുത്തം നൽകി ചിരിച്ചു,,,, "അപ്പൊ നാത്തൂനും നാത്തൂനും സെറ്റ് ആയി ഇനി ചെക്കനെ എങ്ങനെ വളക്കും,,," ഫിദ "അത് ഒക്കെ നമ്മക്ക് സെറ്റ് ആക്കന്നെ,, കാക്കു ന്റെ മനസ്സിൽ ബാബി ഉണ്ടോ എന്ന് ആദ്യം കണ്ട് പിടിക്കണം,,,, "അത് എങ്ങനെ,,,,,,," ,"അത് ഒക്കെ നമ്മക്ക് കണ്ട് പിടിക്കാം,, " , "ലിയു, ഫിദു,,,, നിങ്ങൾ മാറ്റിയില്ലേ വേഗം തായേക്ക് വാ,,,,"ലിയു ഉമ്മ അങ്ങോട്ടേക്ക് അനു ന്റെ ഉമ്മ വന്നതും ഫിദ അവരെ റിദക്കും ഷാനു നും പരിചയപെടുത്തി തിരിച്ചു അവരെയും,,

ഭാവി അമ്മായിയമ്മ ആയത് കൊണ്ട് റിദ വിനയം വാരി ക്കോരി വിതറി 😂,,,,, വേഗം തായേക്ക് വരാൻ പറഞ്ഞു അവര് പോയതും റിദ വേഗം പോയി ഒരുങ്ങി വന്നു,, അവളെ കണ്ടതും മൂന്നും കണ്ണ് മിഴിച്ചു നോക്കി,,,, "ഇങ്ങനെ ആണേൽ ഞാൻ ഈ കളിക്കില്ല,,," ഫിദ "അത് എന്താടി,,,,,,"റിദ "ഇമ്മാതിരി ലുക്ക്‌ ആണെടി കുരുപ്പേ നീ,,, ഇത് ഇപ്പൊ ആളുകൾ ഒക്കെ നിന്നെ ആവും നോക്കാ,,,"ഫിദ "ഒന്ന് പോടീ,,,,,,,," എന്ന് പറഞ്ഞു റിദ പുഞ്ചിരിച്ചു "സത്യം ആണ് ബാബി,,, ഈ ഡ്രെസ്സിൽ ബാബി നെ കാണാൻ നല്ല മോന്ജ് ഉണ്ട് ഈ ഡ്രസ്സ്‌ നല്ലോണം ചേരുന്നുണ്ട്,,,," "മതി മക്കളെ സുഖിപ്പിച്ചത് എനിക്ക്. നല്ലോണം സുഗിച്ചു,, വാ തായേക്ക് പോവാ,," അവര് തായേക്ക് ഇറങ്ങിയപ്പോയെക്കും എല്ലാവരും വന്നു തുടങ്ങിയിരുന്നു,,, സ്റ്റെപ് ഇറങ്ങി വരുന്ന മണവാട്ടിയിൽ ആയിരുന്നു എല്ലാവരുടെയും കണ്ണ് എങ്കിൽ അനു വിന്റെ കണ്ണ് റിദയിൽ മാത്രം ആയിരുന്നു,,,, അവളുടെ നോട്ടവും അവനിൽ ചെന്നു എത്തിയതും അവൻ വേഗം നോട്ടം മാറ്റി,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

രാത്രി ഭക്ഷണം കയിക്കാൻ എല്ലാവരും കൂടി ഇരുന്നതും ഇന്ദ്രന്റെ നോട്ടം അവളിൽ തന്നെ ആയിരുന്നു ഇന്ദ്രൻ തന്നെ ആണ് നോക്കുന്നെ എന്ന് എന്ന് അറിഞ്ഞതും ഗായുവിനു ആകെ ഒരു വെപ്രാളം പോലെ തോന്നി,,, "അല്ല നാളെ അല്ലെ,, അനു ന്റെ മാമന്റെ മോൾടെ കല്യാണം,, ഇവിടെ വിളി ഉള്ളത് അല്ലെ,നീ പോകുന്നിട്ടില്ലേടാ ഇന്ദ്ര,,,"സുഭദ്ര "അച്ഛനും അമ്മയും പോയാൽ പോരെ,,,,,"ഇന്ദ്രൻ "അത് വേണ്ട നീയും ഗായു മോളും കൂടി പോയാൽ മതി,, ഷാനിനെയും കൂട്ടിക്കോ,,, അവര് പ്രത്യേകം പറഞ്ഞിട്ടുണ്ട് നിങ്ങളെ പറഞ്ഞയക്കണം എന്ന്,,എന്നിട്ട് ഗായു ന്റെ വീട്ടിൽ ഒക്കെ പോയിട്ട് തിരികെ വന്നാൽ മതി "ഗംഗദരൻ "അആഹ് ശരിയാ,, വസന്തക്ക് എപ്പോ വിളിച്ചാലും പരാതിയ നീ അവിടെ വരെ ചെന്നില്ല എന്ന്,,,," സുഭദ്ര "എന്നാൽ ഞങ്ങൾ പോയിക്കോളാം,, നാളെ നായർ ആയത് കൊണ്ട് ലീവും ആണ്,,," അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞ് ഇന്ദ്രൻ ഗായുവിനെ ഒന്ന് നോക്കി,, മുകളിലേക്ക് കയറി പോയി,, ഗായു പാത്രം ഒക്കെ കഴുകി കഴിഞ്ഞും മുകളിലേക്ക് പോകാതെ അടുക്കളയിൽ തന്നെ ചുറ്റി പറ്റി നിന്നു,,,, "എന്താ മോളെ,,,,, നീ കിടക്കാൻ പോണില്ലേ,,,," "അആഹ് പോവാ അമ്മേ,,, ഗുഡ് നൈറ്റ്,,,,," അവൾ മെല്ലെ റൂമിലേക്കു ചെന്നു ബെഡിൽ ഇന്ദ്രനെ കാണാഞ്ഞപ്പോ ബാൽക്കാണിയിൽ നിന്നും ആരോടോ സംസാരിക്കുന്നത് കേട്ടതും,,അവൾ വേഗം ബെഡിൽ കയറി പുതപ്പ് തല വഴി മൂടി കിടന്നു,,, 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story