❣️താലി ❣️: ഭാഗം 35

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

ഗായുവും ഇന്ദ്രനും ഒക്കെ കല്യാണ വീട്ടിൽ എത്തിയപ്പോ ആളുകൾ ഒക്കെ വന്നു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു,,,, "നമ്മൾ വന്നത് നേരത്തെ ആയോ,,," എന്നും പറഞ്ഞു ഇന്ദ്രൻ മുന്നിലും ഗായു പിറകെയും ആയി കയറി മുന്നിൽ തന്നെ അനു ന്റെ മാമൻ ഉണ്ടായിരുന്നു,, അവര് അവരെ സ്വീകരിച്ചു,,,, "അനു എവിടെ മാമ,,,,," "അവൻ ഇവിടെ എവിടെയോ ഉണ്ട് ഭക്ഷണത്തിന്റെ ഭാഗത്ത് ആവും ചെലപ്പോ,,, മോൾ അകത്തേക് ചെന്നോ ട്ടോ,, ലിയ മോളും അനു ന്റെ ഉമ്മയും ഒക്കെ അകത്ത് കാണും " അവൾ ഇന്ദ്രനെ നോക്കിയപ്പോ അവനും പൊയ്ക്കൊള്ളാൻ തല ആട്ടി -യതും അവൾ അകത്തേക്ക് പോയി,,, ഇന്ദ്രൻ നേരെ പന്തലിലേക്ക് ചെന്നതും അങ്ങോട്ടും ഇങ്ങോട്ടും ഓടി കൊണ്ടിരിക്കുന്ന അനു നെ കണ്ടു,,, "ടാ,,,,,,,,,,,,,,,,," ഇന്ദ്രന്റെ വിളി കേട്ട് തിരിഞ്ഞ് നോക്കിയ അനു അവനെ കണ്ടതും ഓടി വന്നു കെട്ടിപിടിച്ചു,,, "ടാ ദുഷ്ട്ടാ,, ഇപ്പോഴാണോ നിനക്ക് ഇങ്ങോട്ട് എഴുന്നുള്ളാൻ ആയെ,, അതിന് ഒക്കെ നീ എന്റെ ഷാനെ കണ്ട് പടിക്കെടാ,,,,"

"അങ്ങനെ അങ്ങു പറഞ്ഞു കൊടുക്ക് ഷാനുക്ക,,," അതും പറഞ്ഞോണ്ട് ആശിയും ഷാനും അവരുടെ അടുത്തേക്ക് വന്നു, "അവനെ പോലെ ഒറ്റ തടി അല്ലാലോ ഞാൻ,,, 😬,,," "അള്ളോഹ് അത് പറഞ്ഞപ്പോയാ എവിടെ എന്റെ പെങ്ങൾ കണ്ടില്ലലോ,,," "അവൾ അകത്തേക്കു പോയിട്ടുണ്ട്,,," "എന്നാലേ,, ആഷി ഷാൻ,, ഇവന്ന് ഉള്ള പണി ഒക്കെ വേഗം ഏൽപ്പിച്ചു കൊടുത്തേക്ക് അപ്പൊയെക്കും ഞാൻ ഇന്റെ പെങ്ങളെ കണ്ടിട്ട് വരാം,,," "അത് എപ്പോ ഏറ്റന്ന് ചോദിച്ചൽ പോരെ,വാ ഏട്ടാ,,,," അനു നെ ഒന്ന് നോക്കി കണ്ണുരുട്ടി ഇന്ദ്രൻ അവരുടെ കൂടെ പോയി,,, ഇതേ സമയം അകത്തേക്ക് പോയ ഗായുവിനു ആകെ ഒരു വെപ്രാളം ആയിരുന്നു,,, "ഒന്ന് കൂടെ വന്നു അവരുടെ അടുത്ത് വരെ ഒന്ന് ആക്കി തന്നാൽ എന്തായിരുന്നു,,പരിചയമില്ലാത്ത വീടും ആളുകളും,,," എന്ന് പിറുപിറുത്തോണ്ട് എങ്ങോട്ട് എന്നില്ലാതെ പോകുമ്പോഴാ,,, "ഗായു ചേച്ചി,,,,,,,," എന്ന് വിളിച്ചോണ്ട് ലിയ ഓടി വന്നത്,,, "ചേച്ചി ഒത്തിരി നേരം ആയോ വന്നിട്ട് ആരെയും കാണാഞ്ഞിട്ട് ടെൻഷൻ ആയോ,, ഉമ്മ പറഞ്ഞിരുന്നു ചേച്ചി വരുന്നുണ്ടോ എന്ന് നോക്കാൻ,,," "ഹേയ് ഇല്ല ലിയ,,, ഇപ്പോ വന്നേ ഉള്ളൂ നിങ്ങളെ ഒക്കെ എവിടെ പോയി കണ്ട് പിടിക്കും എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു,,

അത് ഇപ്പൊ തീർന്നു,,," "മോളെ ലിയാ,, നിന്നെ താ ഫിദ വിളിക്കുന്നു,,,," അനു ഉമ്മ " അആഹ ഗായു മോൾ വന്നോ എവിടെ സുഭദ്രേച്ചിയും ബാക്കി ഉള്ളോരും ഒക്കെ,,, " "അമ്മ വരുന്നില്ലെന്ന് പറഞ്ഞു ഉമ്മ,, ഇന്ദ്രേട്ടനും ഷാനും ഉണ്ട്,,," ,"അത് എന്താ ഓരും കൂടി വന്നാൽ ഇവിടെ ചോർ തികയൂലാന്ന് വിചാരിച്ചിട്ട് ആണോ,, ഞാൻ അങ്ങോട്ട് വരട്ടെ ചേച്ചി നെ ഞാൻ കാണിച്ചു കൊടുക്കാം,,, " അത് കേട്ടതും ഗായു ചിരിച്ചു,,,, "അല്ല മോൾ വെള്ളം കുടിച്ചില്ലലോ,, ഇവിടെ ഇരിക്ക് ഞാൻ വെള്ളം എടുത്തോണ്ട് വരാം,,,," എന്ന് പറഞ്ഞു അനു ന്റെ ഉമ്മ വെള്ളം എടുക്കാൻ പോയി,,,, "കൂയ് പെങ്ങളെ,,,,,,,," അനു വിളി കേട്ട ഭാഗത്തേക്ക് നോക്കിയപ്പോ ഗായു കണ്ടു തന്റെ അടുത്തേക്ക് ഓടി വരുന്ന അനുവിനെ,അവനെ കണ്ടതും അവൾ എണീറ്റു നിന്നു,,, "ഒറ്റക്ക് ഇരിക്ക,, ആ ലിയു എവിടെ,, അവൾ കണ്ടിട്ട് ഉണ്ടാവില്ല ഗായു നെ ലെ അവളെ ഞാൻ ഇന്ന്,,,," "ഓഹ് ഇന്റെ അനുക്ക ഒന്ന് ശ്വാസം വിട് ലിയുനെ കണ്ടതാ,, അവൾ ആരോ വിളിച്ചിട്ട് പോയി, ഉമ്മ എനിക്ക് വെള്ളം കൊണ്ട് വരാൻ പോയതാ,, ഇന്ദ്രേട്ടനെ കണ്ടില്ലേ,,,"

"പിന്നേ കാണുകേം ചെയ്ത് പണി കൊടുക്കേം ചെയ്ത്,, എന്നേ നോക്കി കണ്ണുരുട്ടി അങ്ങോട്ട് പോയിട്ടുണ്ട്,,," അത് കേട്ടതും അവൾ ചിരിച്ചു,, "ഇന്നാ മോളെ വെള്ളം കുടിക്ക്,,,,," "അആഹ് ഉമ്മ വന്നോ,, ഉമ്മ ഗായുനെ ലിയു ന്റെ അടുത്ത് ആക്കിയേക്ക് ട്ടോ, അപ്പോ ഗായു ഞാൻ പന്തലിൽ കാണും,,, ബൈ,,," അതും പറഞ്ഞു അനു പോയി വെള്ളം കുടിച് കഴിഞ്ഞതും ഉമ്മ എല്ലാവർക്കും ഗായു നെ പരിചയപെടുത്തി കൊടുത്തു,,, "മോൾ മണവാട്ടിനെ കണ്ടില്ലലോ,, വാ ലിയ മോളും അവിടെ കാണും,,," ഗായുവും ഉമ്മയും കൂടി മുകളിലേക്ക് ചെന്നപ്പോ അവിടെ ഫിദയും ഷാനുവും റിദയും ഒക്കെ ഉണ്ടായിരുന്നു,,, . "ഫിദ മോളെ,,,,,, ഇതാണ് ഗായു മോൾ ഇന്ദ്രന്റെ ഭാര്യ,,,,," അങ്ങനെ ഫിദയെ പരിചയപെടുത്തി, ലിയു ന്റെ അടുത്ത് ഗായു വിനെ നിർത്തി ഉമ്മ തായേക്ക് പോയി,,, "ഹായ് ചേച്ചി ചേച്ചിക്ക് എന്നേ ഓർമ ഉണ്ടോ,,,,,"റിദ "എവിടെയോ,,, കണ്ട ഒരു ഓർമ ഉണ്ട്,,,," , "ഗായു ചേച്ചി ന്റെ കെട്ട്യോനെ വെള്ളത്തിൽ തള്ളി ഇട്ട മുതൽ ആണിത്,

എന്നിട്ട് കാക്കു ന്റെ കയ്യിന്ന് നല്ല അടിയും വാങ്ങിയില്ലേ,,,,," "ആആഹ്‌ ഇപ്പൊ ഓർമ വന്നു, അന്ന് അങ്ങനെ ഒരു സിറ്റുവേഷൻ ആയിരുന്നല്ലോ അതാ മുഖം ഒന്നും ഓർമ ഇല്ലാഞ്ഞേ,,, നീ എന്താ ഇവിടെ,,," "ഞാൻ ഇവളുടെ ഫ്രണ്ട് ആണ് ചേച്ചി,,, സോറി ചേച്ചി,, അന്ന് ഞാൻ കാരണം ഇപ്പോഴും ഓർക്കുമ്പോ ഒരു പേടിയാ,,," "ഹേയ്,,,, അത് ഒക്കെ കഴിഞ്ഞില്ലേ പിന്നേ എന്നേ ചേച്ചി എന്ന് ഒന്നും വിളിക്കണ്ട,,,നിങ്ങൾ അങ്ങനെ വിളിക്കുമ്പോ എനിക്ക് എന്തോ പോലെ തോന്ന,നിങ്ങൾക്ക് ഒക്കെ എത്ര വയസ് ആയി,,," "ഞങ്ങക്ക് ഒക്കെ 20 ആയി ചേച്ചിക്കൊ,," "ദേ പിന്നേം എനിക്ക് 21 ആയിട്ടേ ഉള്ളൂ,, അത് കൊണ്ട് ഇനി ഗായു എന്ന് വിളിച്ചാൽ മതി ട്ടോ,,," അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് അവര് നല്ല കൂട്ട് ആയിരുന്നു,, ഫിദയും ലിയയും റിലേറ്റീവ്സും ഫ്രണ്ട്സും ഒക്കെ വരാൻ തുടങ്ങിയപ്പോ തായേക്ക് പോയിരുന്നു,,,,, "മക്കളെ,,,, ഇങ്ങോട്ട് പോരി പോയി ഭക്ഷണം കഴിച്ചോളി ട്ടോ,,,," എന്നും പറഞ്ഞു അനു ന്റെ ഉമ്മ എല്ലാരേം വിളിച്ചു കൊണ്ട് ഭക്ഷണം കഴിക്കാൻ പോയി,,

ഫിദയും ലിയുവും അവരോടൊപ്പം ചേർന്നു,,,, റിദയും ലിയും കൈ കഴുകി തിരിയുമ്പോ ആണ്,, റിദ ആരെയോ പോയി ഇടിച്ചതു,,,, കട്ട താടി വെച്ച ഒരു ചുള്ളൻ ആയിരുന്നു അത്,,,, "സോറി,,,,, ഞാൻ അറിയാതെ,,,,,," "Its ok,,,, hai എന്റെ പേര് അഷ്മിൽ,,,," എന്ന് പറഞ്ഞു ആ താടി റിദക്ക് നേരെ കൈ നീട്ടി അവളും ചിരിച്ചു കൊണ്ട് അവന് കൈ കൊടുക്കാൻ പോകുമ്പോയേക്കും,,, "Hai bro എന്റെ പേര് anwar അനു എന്ന് വിളിക്കും,,,," അനു അവന്ന് കൈ കൊടുത്തിരുന്നു,, ഇതു കണ്ട് അന്തം വിട്ട് നിൽക്കായിരുന്നു റിദ, ലിയു ആണേൽ ചിരി കടിച്ചു പിടിച്ചു നിക്കുന്നുണ്ട്,,, "കൈ കഴുകി കഴിഞ്ഞെങ്കിൽ പോയി ഭക്ഷണം കയിക്കാൻ ഇരിക്കാൻ നോക്കെടി ലിയു,,,," ,"കാക്കു ഞാൻ,,,,,,, " "പോടീ,,,,,," എന്ന് അനു അലറിയതും എന്തോ പറയാൻ നിന്ന റിദ ന്റെ കയ്യും പിടിച്ചു ലിയു ഓടി ഗായു ന്റെ അടുത്ത് വന്നിരുന്നു,,,, "ആഹ് അപ്പൊ ബ്രോ പരിചയപ്പെട്ടതിൽ സന്തോഷം,,, ഭക്ഷണം ഒക്കെ കഴിച്ചിട്ടേ പോകാവൂ ട്ടോ,,,"

എന്ന് പറഞ്ഞു അവന്റെ തോളിൽ ഒന്ന് അമർത്തി പിടിച്ചതിനു ശേഷം അനു ഇന്ദ്രന്റെ അടുത്തേക്ക് വന്നു,,, "ഹും,,, ആരോ ഇടിക്കുന്നുണ്ടോ എന്ന് നോക്കി നടക്ക കുരുപ്പ് അവരെ പോയി പരിചപെടാൻ,," "എന്താണ് മോനെ ഒറ്റക്ക് ഒരു സംസാരം,,," "ഒന്നും ഇല്ലാ,,,, ഞാനെ ചോർ വിളമ്പാൻ ചെല്ലട്ടെ,,," "അത് ഒക്കെ വിളമ്പാ,, ലിയു ന്റെ കൂടെ ഉള്ള ആ കുട്ടി, അന്ന് ബീച്ചിൽ വെച്ച് നിന്നെ ഇടിച്ചിട്ട ആ കുട്ടി അല്ലെ,,,," "അആഹ് എനിക്ക് അറിയൂല,,,," "ങേ അങ്ങനെ ഒരു സംഭവം ഒക്കെ നടന്നോ അത് ഒക്കെ എപ്പോ,,," ആഷി "ഇടിച്ചിട മാത്രം അല്ല,,, അവൾക് ഇട്ട് ഒന്ന് പൊട്ടിക്കേം ചെയ്ത് നിന്റെ ഇക്ക,,," ഷാൻ എന്നിട്ട് അന്ന് നടന്നത് ഒക്കെ ഷാൻ ആശിക്ക് വിവരിച്ചു കൊടുത്തു,,, "അത് മാത്രോ,,,,,,,," ബാക്കി ഇന്ദ്രൻ പറയാൻ വന്നതും അനു അവന്റെ വാ പൊത്തിപിടിച്ചു,,, "ഇവിടെ നിന്ന് കഥ കേൾക്കാതെ അവർക്ക് പോയി ചോറ് വിളമ്പി കൊടുക്കാൻ നോക്കെടാ,,,," എന്ന് പറഞ്ഞു കലിപ്പായി ആശിയെയും ഷാനെയും അനു അവിടുന്ന് ഓടിച്ചു,,,

"എന്താണ് മോനെ,,,, ഒരു ഇളക്കം അവളെ ആ ചെക്കൻ തട്ടിയതിന് നിനക്ക് എന്താ പ്രശ്നം,അതും പോരാഞ്ഞിട്ട് അവൻ അവൾക്ക് നേരെ കൈ നീട്ടിയതിന് വേഗം പോയി കൈ കൊടുത്തേക്കുന്നു,,," "എനിക്ക് എന്ത്‌ ഇളക്കം അതും ആ പെണ്ണിനോട് ഒന്ന് പോടാ,, നീയും കണ്ടത് അല്ലെ അവൻ മനപ്പൂർവം അവളെ ചെന്നു ഇടിച്ചതാ,,, എന്നിട്ട് കയ്യും കൊടുക്കാൻ പോയ പിന്നേ ഞാൻ എന്ത് ചെയ്യണം,,," അത് പറയുമ്പോ ഉണ്ടായ അവന്റെ മുഖത്തെ ദേഷ്യം നോക്കി കാണുക ആയിരുന്നു ഇന്ദ്രൻ അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു,,, ഇന്ദ്രന്റെ ശബ്ദം ഒന്നും കേൾക്കാഞ്ഞ് നോക്കിയ അനു കാണുന്നത് തന്നെ നോക്കി ചിരിക്കുന്ന ഇന്ദ്രനെ ആണ്,, അവൻ ഇന്ദ്രന്റെ തലക്ക് ഇട്ട് ഒരു കൊട്ട് കൊടുത്തു,, "എന്താണ് കോപ്പേ എന്നേ നോക്കി ഇളിക്കുന്നെ,, എന്റെ ലിയു നെ പോലെ ഒരു കുട്ടി അല്ലെ അതും അതാ ഞാൻ,," "അആഹ് ആയിക്കോട്ടെ അതിന് ഞാൻ വല്ലതും പറഞ്ഞോ,,, നീ പോയി ഭക്ഷണം വിളമ്പി കൊടുക്ക്,,,"

എന്ന് പറഞ്ഞു തിരിഞ്ഞ ഇന്ദ്രന്റെ കണ്ണ് ഗായുവിന്റെ കണ്ണുമായി ഉടക്കി അവൻ അവൾക്ക് നേരെ സൈറ്റ് അടിച്ചു കാണിച്ചതും അവൾ വേഗം മിഴികൾ തായ്ത്തി, അവൻ അവർക്ക് അരികിലേക്ക് ചെന്നു,,, ഇന്ദ്രന് മുന്നേ പോയ അനുവിനു ആകെ ദേഷ്യം വരുന്നുണ്ടായിരുന്നു ആ വായ നോക്കിക്ക് നേരെ കൈ നീട്ടിയ റിദ ന്റെ മുഖം ആയിരുന്നു അവന്റെ മനസ്സിൽ, അവൻ നേരെ നോട്ടം റിദക്ക് നേരെ നോക്കിയതും അവൾ അവനെ പുച്ഛത്തോടെ നോക്കി തിരിഞ്ഞതും അവന്റെ കലിപ്പ് ഒന്നൂടെ കൂടി,, "കാണിച്ചു തരാടി നിന്റെ തീറ്റി,,,,,," എന്നും പറഞ്ഞു അവിടെ ടേബിളിൽ ഉണ്ടായിരുന്ന സാമ്പാറും എടുത്ത് അവൻ അവർക്കരികിലേക്ക് ചെന്നു,,,, ഇന്ദ്രനെ കണ്ടതും റിദ പെട്ടെന്ന് എണീറ്റു നിന്നു അത് കണ്ട് കൊണ്ടാണ് ഗായുവും ലിയുവും ഫിദയും ഷാനുവും ഒക്കെ ഇന്ദ്രനെ നോക്കിയത് ഷാനുവിന്റെ മുഖത്തും ഉണ്ടായിരുന്നു ഞെട്ടൽ,, "ഏട്ടാ,,, ഏട്ടൻ ഇതു എങ്ങനെ അന്ന് കണ്ടപ്പോ,,,," അത് കേട്ടപ്പോ ഷാനുവും റിദയും ഒഴികെ എല്ലാരുടെ ചുണ്ടിലും ചിരി വിരിഞ്ഞു,,, "ഒക്കെ ഭേദം ആയി മോളെ,,,, ഒരു ദേവി എന്റെ ജീവിതത്തിലേക്ക് വന്നപ്പോ എന്റെ അസുഗങ്ങൾ ഒക്കെ മാറി,,,"

എന്ന് ഗായുവിനെ നോക്കി ആയിരുന്നു ഇന്ദ്രൻ പറഞ്ഞത് ഗായുവും ഒരു നിമിഷം ഇന്ദ്രനിൽ മുഴുകി നിന്നു,,, നിർത്തതെ ഉള്ള ചുമ കേട്ടതും രണ്ട് പേരും നോട്ടം മാറ്റി,,, "ഏതായാലും ഏട്ടനെ ഇങ്ങനെ കണ്ടതിൽ എനിക്ക് ഒരു പാട് സന്തോഷം ആയി,,,," "എനിക്കും,, എന്താ മോളെ പേര്,,," "റിദ,,,,,,,,,," ഏതായാലും നിങ്ങൾ ഭക്ഷണം എന്ന് പറഞ്ഞ് റിദയെ ഇന്ദ്രൻ അവിടെ ഇരുത്തി,,, നല്ല ചൂടുള്ള ബിരിയാണി ടേസ്റ്റിൽ കഴിച്ചോണ്ടിരുന്ന റിദയുടെ പ്ലേറ്റിലേക്ക് നല്ല ചൂടുള്ള സാമ്പാർ ഒഴിച്ചത് കണ്ട് മുഖം ഉയർത്തി നോക്കിയ റിദ കാണുന്നത് തന്നെ നോക്കി ചിരിക്കുന്ന അനു വിനെ ആണ്,,, തന്നെ നോക്കി ചിരിക്കുന്ന ഇന്ദ്രനെയും ഗായുവീനം മറ്റുള്ളതിനേം നോക്കി പേടിപ്പിച്ചതും ഒക്കെ ചിരി സ്റ്റോപ്പ്‌ ആക്കി,, "അള്ളോഹ്ഹ്,,,, സോറി ഞാൻ വെറും ചോർ ആണെന്ന് കരുതിയ ഒഴിച്ചേ,, സോറി ഇനി എന്താ ചെയ്യാ,,,, " എന്ന് നല്ല പോലെ അഭിനയിക്കുന്ന അനുവിനെ കണ്ട് നാലെണ്ണം പറയാൻ നിന്നെങ്കിലും,,

അപ്പൊ അവിടെക്ക് അവന്റെ ഉമ്മ വന്നതും അവൾ ഒന്ന് അടങ്ങി,, അതിന് ഒരു മറുപണി കൊടുക്കണം എന്ന തീരുമാനത്തോടെ,,, "ങേ ഇതു എന്താ മോളെ മോൾ ഇങ്ങനെ കഴിക്കുന്നെ,,,," ", ഞാൻ പറഞ്ഞത് ഉമ്മ അങ്ങനെ കഴിക്കാണ്ട എന്ന് പക്ഷേ കുട്ടിക്ക് ഒരേ ഒരു നിർബന്ധം ഞാൻ എന്ത് ചെയ്യാനാ,,," "ഓരോരുത്തരെ ഓരോ ഇഷ്ട്ടങ്ങളെ,," ഫുഡ്‌ ഒഴിവാക്കാം എന്ന് കരുതിയ റിദക്ക് കിട്ടിയ മറ്റൊരു പണി ആയിരുന്നു അനു ന്റെ ഉമ്മയുടെ എൻട്രി,,, അനു വിനെ നോക്കിയപ്പോ ഇപ്പൊ എങ്ങനെ ഉണ്ട് എന്ന രീതിയിൽ ഉള്ള അവന്റെ നോട്ടം കണ്ടപ്പോ,,, അവൾ അവനോട് ഉള്ള വാശിയിൽ ഒക്കെ കഴിച്ചു തീർത്തു,,, ഇതു കണ്ട് അന്തം വിട്ടു നോക്കി നിന്ന മറ്റുള്ളവർക്ക് നേരെ ഒന്ന് പുച്ഛിച്ചു കാണിച് അവൾ കൈ കയുകാൻ പോയി,, ഇതു നോക്കി ചിരിച്ചു നിന്ന അനു ന്റെ അരികിലേക്ക് ഇന്ദ്രൻ ചെന്നു,,,, , "നീ അധികം ചിരിക്കണ്ട ഇതിന് ഉള്ള പണി ഉടനെ തന്നെ നിനക്ക് കിട്ടും മോനെ,,,," എന്നും പറഞ്ഞു ഇന്ദ്രൻ ഗായുവിനെ ഒന്ന് നോക്കി ഭക്ഷണം കയിക്കാൻ പോയി,,,......【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story