❣️താലി ❣️: ഭാഗം 4

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

"ഞാൻ ആദ്യമേ പറഞ്ഞത് അല്ലെ അമ്മേ എനിക്ക് ഈ ഒരവസ്ഥയിൽ കല്യാണം വേണ്ട എന്ന് എന്നിട്ട് ചേച്ചിയെ കാണാൻ പോയി അനിയത്തിയെ കണ്ടു വന്നിരിക്കുന്നു,,,," "എന്താ ഇന്ദ്ര ഇത്,,, അമ്മക്കും അച്ഛനും ഒക്കെ പ്രായം ആവുന്നത് നീയും കാണുന്നില്ലേ അല്ലെ പിന്നെ എനിക്ക് ആണേൽ ഇവിടെ നിക്കാൻ കൈയോ,,,നിനക്ക് തുണയായി ഒരാൾ വേണ്ടേ,,,,"ഇന്ദിര " തുണ ഉണ്ടായിരുന്നല്ലോ ഒരുത്തി എന്റെ ആക്‌സിഡന്റ് അറിഞ്ഞു ഞാൻ ഇനി ഒരിക്കലും പഴയ പോലെ ആവില്ല എന്ന് പറഞ്ഞു lets break ap എന്നും പറഞ്ഞു അവൾ പോയില്ലേ,, വിശ്വസിചൂടാ,, ഒറ്റ എണ്ണത്തെയും,,, " എന്ന് പറഞ്ഞു ദേഷ്യം കൊണ്ട് അവൻ വിറച്ചു,, അവൻ ആണ് ഇവൻ നമ്മുടെ നയകൻ ഇന്ദ്രജിത്,, ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു,, നല്ല തേപ്പ് കിട്ടിയിട്ട് നിക്കാണ് കക്ഷി,, വീണ അതായിരുന്നു അവളെ പേര്,, ആക്‌സിഡന്റ് പറ്റിയ അന്ന് വന്നതാ അവൾ പിന്നെ പൊടി പോലും കണ്ടിട്ടില്ല,, പിന്നെ അങ്ങോട്ട് വിളിച്ചു ശല്യം ചെയ്തപ്പോയ അവൾ നമ്മക്ക് പിരിയാം എന്ന് പറഞ്ഞെ,,, അതിന് ശേഷം പെണ്ണ് എന്ന് കേൾക്കുന്നതെ മൂപ്പർക്ക് കലിപ്പ് ആണ് അമ്മയുടെയും കണ്ണീരും അച്ഛന്റെ കലിപ്പും കണ്ടിട്ട് ആണ് സമ്മതിച്ചത് തന്നെ,,,

അച്ഛനെ കുറിച് പറഞ്ഞില്ലാലോ ലേ അച്ഛൻ ഗംഗദരൻ പട്ടാളത്തിൽ ആയിരുന്നു ഇപ്പൊ റിട്ടേഡ് ആയി പറമ്പിലെ കൃഷിയും ഒക്കെ ആയി കഴിയുന്നു,ഇന്ദ്രൻ ഒറ്റക്ക് ആവില്ലേ എന്ന് കരുതിയ അദ്ദേഹം ഇവരുടെ കൂടെ പോവാതിരുന്നേ,ആൾ കുറച്ചു സ്ട്രിക്ട് ആണ് ട്ടോ,പിന്നെ നമ്മുടെ ഇന്ദ്രൻ ഒരു അനിയൻ കൂടി ഉണ്ട് ട്ടോ അവൻ ബാംഗ്ലൂർ നിന്ന് പഠിക്കാണ് പേര് ഇഷാൻ,,, പിന്നെ മേലെടത്ത് തറവാട് എന്ന് പറയുന്നത് അത്യാവശ്യം പഴക്കം ഉള്ള നല്ല വൃത്തിയും വെടിപ്പോടെയും ഉള്ള നല്ല പ്രൗടിയോടെ തല ഉയർത്തി നിൽക്കുന്ന ഓടിട്ട ഒരു അടിപൊളി ഭാവനം ആണ്,, സുഭദ്ര,അമ്മയ്ക്കും അച്ഛനും ഒരൊറ്റ മോൾ ആയിരുന്നു അവര് ഇപ്പൊ ഇല്ല,, പറയത്തക്ക ബന്ധുക്കളും ഇല്ല,,, ഗംഗദരൻ നായർക് 2 അനിയന്മാരും ഒരു ചേച്ചിയും ആണ്,, പിന്നെ അമ്മയും ഉണ്ട് ട്ടോ,, അമ്മ ചെറിയ അനിയൻ പ്രദീപ്‌ ന്റെ ഫാമിലി ന്റെ കൂടെ us ഇൽ ആണ്,ബാക്കി ഉള്ളവരെ ഒക്കെ നമുക്ക് വഴിയെ പരിചയപ്പെടാം ട്ടോ,,, അപ്പൊ നമുക്ക് വിഷയത്തിലേക് വരാം അല്ലെ 😊,,

"ദേ ഇന്ദ്ര നീ വെറുതെ ആ പെണ്ണ് അങ്ങനെ ആയെന്ന് കരുതി എല്ലാരും അത് പോലെ ആണെന്ന് കരുതരുത്,, ഞാനും ഇന്ദിരയും ഒക്കെ അത് പോലെ ആണോ,, പിന്നെ വീണ അവൾ പോയത് നന്നായി എന്നേ എനിക്ക് തോന്നിയിട്ടുള്ളു,, ഞങ്ങള്ക്ക് ആർക്കും ഇഷ്ടമില്ലായിരുന്നല്ലോ അവളെ,പിന്നെ നിന്റെ ഇഷ്ട്ടം നിന്റെ വാശി,, അത് പോലെ ആവട്ടെ എന്ന് ഞങ്ങളും കരുതി,, ഇനി ഞങ്ങൾ കണ്ട് പിടിച്ചു തരുന്ന കുട്ടിയെ നീ താലി കെട്ടണം,, ഒരു പാവം കുട്ടിയാട അത് പേര് ഗായത്രി,,,," "Enough,, അമ്മ എനിക്ക് ഇനി ഒന്നും കേൾക്കണ്ട,,,ആരെ വേണേലും ഞാൻ കെട്ടിക്കോളാം പോരെ,, പക്ഷേ അവൾക്ക് ഒരിക്കലും ഞാൻ ഒരു നല്ല ഭർത്താവ് ആയിരിക്കില്ല നിങ്ങൾ ഓർത്തോ,, വെറുതെ ഒരു പെൺ കുട്ടിയുടെ കണ്ണീർ ഇവിടെ വീഴ്ത്തണോ,, വല്ല ഹോം നഴ്സിനെയും ഇവിടെ ആക്കിയാൽ പോരെ,,,," ദേഷ്യത്തോടെ പറഞ്ഞു വന്നത് ആയിരുന്നെങ്കിലും പിന്നീട് അവന്റെ ശബ്ദം ഇടറിയിരുന്നു,,, സുഭദ്ര അവന്റെ അടുത്ത് വന്നിരുന്ന് തലയിൽ തലോടി,,, "മോൻ എതിര് പറയരുത് അമ്മയുടെ അച്ഛന്റെയും ഒരു ആഗ്രഹം അല്ലെ, എനിക്ക് ഉറപ്പ് ഗായത്രി അവൾ വന്നാൽ നീ ഈ പറഞ്ഞത് ഒക്കെ മാറ്റി പറയുന്ന ഒരു ദിവസം വരും,,

,"അമ്മ അതിന് അവൻ പുച്ഛത്തോടെ മുഖം തിരിച്ചു കിടന്നു, പിന്നെ കുറച്ച് നേരം കൂടി അവിടെ ഇരുന്നു അവര് ഉമ്മറത്തേക്ക് വന്ന് ഇരുന്നു,,, "നമ്മൾ ചെയ്തത് തെറ്റ് ആണോ അമ്മേ ഒരു പെൺകുട്ടിയുടെ കണ്ണീരിനു നമ്മൾ സാക്ഷി പറയേണ്ടി വരോ,,,,"ഇന്ദിര "അതെ സുഭദ്രേ,, നമ്മൾ ചെയുന്നത് തെറ്റ് ആണോ,,," ഗംഗാദരൻ "ആദ്യം കുറച്ച് ഇഷ്ടക്കേട് ഒക്കെ കാണിച്ചാലും അവളെ ഇഷ്ട്ടപെടാതിരിക്കാൻ അവന്ന് കഴിയില്ല,, അത്രക്ക് നിഷ്കളങ്ക ആണവൾ,, കണ്ട മാത്രയിൽ തന്നെ എന്തോ ഇഷ്ട്ടം അവളോട് എനിക്ക് തോന്നിയിരുന്നു,,,," സുഭദ്ര ഗംഗദരൻ നായരുടെ മുഖത്ത് പുച്ഛം ആയിരുന്നു സ്വത്തും മുതലും ഒന്നും ഇല്ലാത്ത കുടുംബത്തിൽ നിന്നും പെണ്ണ് എടുക്കുന്നോണ്ട് അദ്ദേഹത്തിന് വലിയ താല്പര്യം ഇല്ലായിരുന്നു,, പിന്നെ മോന്റെ ഈ അവസ്ഥയിൽ ഇത് അല്ലാതെ പറ്റില്ല എന്ന സുഭദ്രയുടെ വാശിയിൽ,, അദ്ദേഹം നിന്ന് കൊടുത്തു എന്ന് മാത്രം,,, ഗായു നേ കണ്ട് വന്ന അന്ന് ഇന്ദ്രജിത്തിനോട് ഒന്നും പറഞ്ഞിരുന്നില്ല,, പിന്നെ ഇന്ന് ഗോപാലൻ നായർ വന്ന് ഗായുവിന് സമ്മതം ആണെന്ന് പറഞ്ഞപ്പോ ആണ് അവനോട് പറഞ്ഞത്,,,

അവര് സംസാരിച് കൊണ്ടിരിക്കുമ്പോൾ ആണ് മുറ്റത്ത് ഒരു ഓട്ടോ വന്നു നിന്നത് അതിൽ നിന്നും രണ്ട് അപരിചിതർ ഇറങ്ങുന്നത് കണ്ടതും സുഭദ്രയും ഇന്ദിരയും അകത്തേക്ക് പോയി,, ഇന്ദിരക്ക് രണ്ട് പെൺകുട്ടികൾ ആണ് ട്ടോ ട്വിൻസ് ആണ് അവരെ ഉറക്കി കിടത്തി,, വീട്ടിൽ ജോലിക് വരുന്ന അമ്മിണി ചേച്ചിയെ ഏല്പിച്ചു ആയിരുന്നു അവര് ഗായുനെ ഇന്നലെ കാണാൻ പോയെ ഇന്നും രണ്ടാളും ചോർ ഒക്കെ കയിച് നല്ല ഉറക്കത്തിൽ ആണ് അത് കൊണ്ട് നമ്മക് പിന്നെ പരിചയപ്പെടാം ട്ടോ 😍😍,,, ഉമ്മറത്തേക്ക് വന്ന ആളുകൾ ആരാണെന്ന് മനസ്സിലായില്ലെങ്കിലും ഗംഗദരൻ അവരോട് കയറി ഇരിക്കാൻ പറഞ്ഞു,,,, "ആരാ മനസ്സിലായില്ലലോ,,,,,"അച്ഛൻ "ഞാൻ അശോകൻ,, നിങ്ങൾ ഇന്നലെ പെണ്ണ് കാണാൻ വന്ന വീടിന് അടുത്ത് ഉള്ളതാ,, ഇത് അവിടെ വലിയ മരുമകൻ ആണ്,, സതീഷ്,," രണ്ടു പേർക്കും കൈ കൊടുത്ത് അദ്ദേഹം ഇരിക്കാൻ പറഞ്ഞു,,, "സുഭദ്രേ,, നീ ഒന്നിവിടെ വരെ വന്നേ " "എന്താ ഏട്ടാ,,," "ഇവര് നിങ്ങൾ ഇന്നലെ കാണാൻ പോയ കുട്ടീടെ ബന്ധുക്കൾ ആണ്,,," സുഭദ്രയും തെല്ല് ഒരു ടെൻഷനോടെ അദ്ദേഹത്തിന്റെ പിറകിൽ വന്ന് നിന്നു,,

ഇനി ഈ ബന്ധത്തിന് തലപര്യം ഇല്ല എന്ന് എങ്ങാനും പറയാൻ ആവുമോ വന്നിട്ടുണ്ടാക,,,, അത് മനസ്സിലാക്കിയെന്ന പോലെ അശോകൻ തന്നെ സംസാരത്തിന് തുടക്കം കുറിച്ചു,,,, "ബന്ധം വേണ്ട എന്ന് വെക്കാൻ വന്നത് ഒന്നും അല്ലാട്ടോ,,,,"അശോകൻ "അല്ലെങ്കിലും അവർക്ക് സ്വപ്നം കാണാൻ കഴിയുന്ന ബന്ധം ആണോ ഇത് അത് കൊണ്ട് അങ്ങനെ ഒഴിവാകില്ലലോ,,," എന്ന ഗംഗദരന്റെ സംസാരം അവർക്ക് ഒരു വല്ലായ്മ ഉണ്ടാക്കി ഉള്ളതിന്റെ അഹങ്കാരം ആണെന്ന് അവർക്ക് മനസ്സിലായി, സതീശൻ നാലെണ്ണം പറയാൻ മുതിർന്നെങ്കിലും അശോകൻ തടഞ്ഞു,,, ഭർത്താവിന്റെ സംസാരം സുഭദ്രയിലും ദേഷ്യം പിടിപ്പിച്ചിരുന്നു, അദ്ദേഹത്തിന്റെ ദേഷ്യത്തിന് പിന്നിൽ വേറെ ഒരു കാരണം കൂടി ഉണ്ടായിരുന്നു എന്ന് സുഭദ്രക്ക് മാത്രമേ അറിയൂ,,, "നിങ്ങൾ വന്ന കാര്യം എന്താണെന്ന് പറഞ്ഞില്ലാലോ,, അമ്മിണി ഇവർക്ക് ചായ എടുത്ത് വെച്ചോ ട്ടോ,,,"സുഭദ്ര "അയ്യോ ചായ ഒന്നും വേണ്ട,, കാര്യം പറഞ്ഞു അങ്ങ് പോകാം എന്ന് കരുതിയ,," സതീശൻ

"അങ്ങനെ പറഞ്ഞാൽ എങ്ങനെയാ നമ്മൾ ബന്ധുക്കൾ ആവാൻ പോകുന്നവർ അല്ലെ,,, ചായ കുടിക്കാതെ ഇവിടുന്ന് വിടുന്ന പ്രശ്നം ഇല്ല അല്ലെ ഏട്ടാ,,," സുഭദ്ര "ആഹ് അതെ അതെ ചായ കുടിക്കാതെ വിടില്ല,,," സുഭദ്രയുടെ സംസാരം രണ്ട് പേരുടെയും മുഖത്ത് ഒരു തെളിച്ചം വരുത്തിച്ചു,,,, "ഞങ്ങൾ വന്നത് വസന്ത ചേച്ചി അറിയാതെയാ,, ഗായു മോൾക് വേണ്ടി,, ഒരു പാട് കഷ്ട്ടപെട്ടതാ ഞങ്ങടെ മോൾ,,പെറ്റ അമ്മയാണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല,, അതിന്റെ ഒരു സ്നേഹവും അവർക്ക് അവളോടില്ല,, അവളുടെ സങ്കടങ്ങളിൽ എല്ലാം അവൾക്ക് താങ്ങായി നിൽക്കാർ ഞാനും എന്റെ ഭാര്യയും, പിന്നെ ഇവനും ഇവന്റെ ഭാര്യയും ആണ്,,"അശോകൻ "അത് അന്ന് വന്നപ്പോ ഞങ്ങളും ശ്രദ്ധിച്ചതാ,, പക്ഷേ ചോദിക്കുന്നത് ശരി അല്ലാലോ എന്ന് കരുതി,," സുഭദ്ര "പാവം ആണ് അമ്മേ അവൾ,,, "സതീഷ് എന്ന് പറഞ്ഞു അവൾക്ക് അവിടെ അനുഭവിക്കേണ്ടി വന്നതും വസന്തക്ക് അവളോട് ഉള്ള ഇഷ്ടക്കേടിന്റെ കാരണവും ഒക്കെ കേട്ടപ്പോ , സുഭദ്രയുടെ ഉള്ളം തേങ്ങുകയായിരുന്നു ഇത്ര വർഷം അവൾക്ക് നിഷേധിക്കപ്പെട്ട അമ്മയുടെ സ്നേഹം അവൾക്ക് നൽകാൻ,, ഗംഗദരന്റെ കണ്ണുകളും നിറഞ്ഞിരുന്നു,,,,

"ഇത് ഇവിടെ പറഞ്ഞു വന്നത് അവളോട് ഒരു സിംപതിക്ക് വേണ്ടി ഒന്നും അല്ല,, അവളോട് ഇന്നലെ ചേച്ചിയുടെ പെരുമാറ്റത്തെ കുറിച് ഒക്കെ അവൾ പറഞ്ഞിരുന്നു,, വസന്ത അവൾക്ക് വേണ്ടി അവളുടെ ശല്യം ഒഴിവാവാൻ വേണ്ടി നടത്തിയ ആലോചന ആണെങ്കിലും,, ഗായു ന്റെ സംസാരത്തിൽ നിന്നും ഇത് അവൾക്ക് കിട്ടിയ ഒരു സ്വാന്തനം ആയി കരുതി,, ഇവിടെ വരുന്ന വരെ ഞങ്ങള്ക്ക് ടെൻഷൻ ആയിരുന്നു,, അവളെ സ്നേഹിക്കാൻ കഴിയുന്ന വീട്ടിലേക്ക് തന്നെ ആവണേ എന്ന്,, ഇപ്പൊ നിങ്ങളുടെ ഈ നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ തന്നെ മതി,,, അവൾ ഇവിടെ സന്തോഷവതി ആയിരിക്കും ഉറപ്പിക്കാൻ,,,"അശോകൻ "അക്കാര്യത്തിൽ നിങ്ങൾ ഒന്നും കൊണ്ടും വിഷമിക്കണ്ട അവൾ ഇവിടെ ഞങ്ങൾക്ക് സ്വന്തം മകൾ തന്നെ ആയിരിക്കും,,," സുഭദ്ര,,, അമ്മേ ചായ എടുത്ത് വെച്ചിട്ടുണ്ട് എന്ന് ഇന്ദിര വന്ന് പറഞ്ഞതും അവര് അകത്തേക്ക് ചെന്നു,, ഒപ്പം ചെക്കനെ കാണണം എന്ന ഒരു ഉദ്ദേശവും അവർക്ക് ഉണ്ടായിരുന്നു,,, ചായ കുടി കഴിഞ്ഞതും,, "ഞങ്ങൾക്ക് മോനെ ഒന്ന് കാണണമായിരുന്നു,,," "അതിനെന്താ ഇങ്ങോട്ട് വന്നോളൂ മോൻ ഇവിടെയ കിടക്കുന്നെ,,,"സുഭദ്ര ഇന്ദ്രൻ ഇഷ്ടമില്ലാതെ വല്ലതും പറയുമോ എന്ന ഒരു ടെൻഷനോടെ സുഭദ്രയും ഗംഗദരാനും അവരെ അനുഗമിച്ചു,,,,,... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story