❣️താലി ❣️: ഭാഗം 41

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

"ച്ചേ എന്താ ചേട്ടാ ഇത്,, ചേട്ടന്റെ മരു മോൾക്,, നേരോം കാലോം ഒന്നും ഇല്ലാതായോ,, ഒന്നും ഇല്ലേലും ഞങ്ങൾ ഇത്രയും പേരിവിടെ ഉണ്ടെന്ന് എങ്കിലും ഓർക്കണ്ടേ,,," അപ്പച്ചി അത് കേട്ടതും സന്തോഷത്തൽ നിറഞ്ഞ കണ്ണാലെ ഇന്ദ്രനിൽ നിന്നും ഗായു അകന്ന് നിന്നു,, "ഈ തള്ള ഇനിയും പോയില്ലേ,, കയ്യും വീശി വന്നിട്ട്,, ശാപ്പാട് മുഴുവനും തട്ടിട്ട് മൂലേൽ എവിടേലും ഇരിക്കുന്നതിന് പകരം,,, അച്ഛന്റെ പെങ്ങൾ ആയി പോയി അല്ലേൽ ഇപ്പൊ ചുമരീന്ന് വടിക്കേണ്ടി വന്നേനെ,,," "ഇന്ദ്രേട്ടാ ഒന്ന് മെല്ലെ പറ,,,,," ഇന്ദ്രന്റെ പിറുപ്പ് പിറുപ്പ് കേട്ട് ചിരിച് കൊണ്ട് ഗായു പറഞ്ഞു,,, "എന്താ മോളെ ആ കവറിൽ,,,," സുഭദ്ര "അമ്മേ,,, എനിക്ക് കോളേജിൽ പോവാൻ ഉള്ള അഡ്മിഷൻ ശരി ആയതിന്റെ പേപ്പേഴ്സ് ആണ്,,,," എന്ന് പറഞ്ഞു സന്തോഷത്തോടെ നിൽക്കുന്ന അവളുടെ മുഖത്തെ ചിരി എല്ലാവരിലും പകർന്നു,,, "അത് നന്നായി,,, മോനെ,, ഞാനും നിന്നോട് പറയണം എന്ന് കരുതിയതാ അവൾ പഠിക്കട്ടെ,, പഠിച് ഒരു നിലയിൽ എത്തട്ടെ,,,,"ഇന്ദ്രൻ അച്ഛൻ "മോനെ,,,, എത്ര നന്ദി പറഞ്ഞാലും മതി ആകില്ല മോനോട്,, എന്റെ മോൾടെ ഭാഗ്യം ആണ് മോൻ,, എന്റെ ദുഷിച്ച മനസ് കാരണം നഷ്ട്ടപെട്ടു പോയതാ എന്റെ മോളുടെ പഠിത്തം,,,," എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് തന്റെ നേരെ കൈ കൂപ്പുന്ന വസന്തയെ അവൻ തന്നിലേക് ചേർത്ത് നിർത്തി,,,

, "ച്ചേ എന്താ അമ്മേ ഇത് അത് ഒക്കെ കയിഞ്ഞു പോയ കാര്യങ്ങൾ അല്ലെ,, ശരിക്കും അമ്മയോട് അല്ലെ ഞാൻ നന്ദി പറയണ്ടേ,, എന്റെ വീട്ടിലേക്ക് നല്ലൊരു മകളെയും എനിക്ക് നല്ലൊരു ഭാര്യയെയും തന്നതിൽ,,,, " ഇത് എല്ലാം കേട്ട് നിറ മിഴികളോടെ നോൽക്കാനേ ഗായുവിനു കഴിയുമായിരുന്നുള്ളൂ,, അവളുടെ കണ്ണുകളിൽ കാണാമായിരുന്നു അവനോട് ഉള്ള ആരാധന,,, "അപ്പൊ,,, അടുത്ത കാലത്ത് ഒന്നും നിനക്ക് ഒരു പേരക്കുട്ടിനെ താലോലിക്കാൻ ഭാഗ്യം ഇല്ലാ സുഭദ്രേ,,,"അപ്പച്ചി അത് കേട്ടതും ഗായുവിന്റെ മുഖത്തെ സന്തോഷം പെട്ടെന്ന് മാഞ്ഞു അവൾ തല താത്തി നിന്നു,സുഭദ്രക്ക് അങ്ങനെ ഒരു ആഗ്രഹം ഉള്ള കാര്യം അവൾക് അറിയാമായിരുന്നു അമ്മയുടെ മറുപടി എന്താകും എന്ന ടെൻഷനിൽ ആയിരുന്നു അവൾ,,, അപ്പച്ചിയുടെ സംസാരം കെട്ട് സഹികെട്ടു നാലെണ്ണം പറയാൻ നിന്ന ഇന്ദ്രനെ ഗായു പിടിച്ചു വെച്ചു,,,

"എന്താ ഏട്ടത്തി ഇത് പൊതുവെ ഉള്ള സമൂഹത്തിന്റെ ഒരു കയ്ചപ്പാട് ആണ് ഇത്,, പഠിച്ചു കൊണ്ടിരിക്കുമ്പോൾ ചോദിക്കും കെട്ടിക്കുന്നില്ലേ എന്ന്, അഥവാ കെട്ടിച്ചാലോ വിശേഷം ഒന്നും ആയില്ലേ എന്ന്,, ആയില്ലെന്ന് പറഞ്ഞാലോ ആർക്കാ പ്രശ്നം എന്ന് ആയിരിക്കും അടുത്ത ചോദ്യം,,, നമ്മുടെ കാലം അല്ല ഏട്ടത്തി ഇത്,, ഇവൾ ഇപ്പൊ പഠിക്കേണ്ട പ്രായം ആണ് അത് കൊണ്ട് ഇവൾ പഠിക്കട്ടെ ഒരു അമ്മ ആവാൻ ഉള്ള പ്രായം ഒന്നും ഇവൾക്ക് ആയിട്ടില്ല,, ഇവൾ ഇപ്പോയും ഞങ്ങള്ക്ക് കുട്ടി തന്നെയാ,,, " എന്ന് പറഞ്ഞു ഗായുവിനെ ചേർത്ത് പിടിക്കുന്ന അമ്മയെ കാണെ ഇന്ദ്രന്ന് അഭിമാനം തോന്നി,, ഗായുവിനും അത് ഒരു ആശ്വാസം ആയിരുന്നു,,, "അപ്പൊ മറുപടി കേട്ടില്ലേ പ്രതിപേ, പരിവാടി ഒക്കെ കയിഞ്ഞ സ്ഥിതിക്ക് നിന്നെ ഷാൻ വീട്ടിലേക്ക് ആക്കി തരും,,," "എന്നേ പറഞ്ഞു വിടാൻ തിടുക്കം ആയി അല്ലെ ഏട്ടാ,,, ഇങ്ങോട്ട് വരാൻ എനിക്ക് അറിയാമെങ്കിൽ അങ്ങോട്ട് പോവാനും എനിക്ക് അറിയാം,,," "നിന്റെ ഇഷ്ട്ടം,,,,," തന്നെ നിർബന്ധിക്കും എന്ന് കരുതിയ പുഷ്പ വീർപ്പിച്ച മുഖവുമായി അവിടുന്ന് ഇറങ്ങി പോയി,,,, "എല്ലാ കുടുംബത്തിലും ഉണ്ടാവുമല്ലോ ഇങ്ങനെ ഒരു ജന്മം,, ഒന്നല്ലേ ഉള്ളൂ എന്ന് കരുതി, എല്ലാരും അധികം ലാളിച്ചു അതാ,,,"

എന്നു എല്ലാവരോടും ആയി പറഞ്ഞു ഇന്ദ്രന്റെ അച്ചൻ ഉള്ളിലേക്ക് പോയി, പിന്നെ എല്ലാവരും യാത്ര പറഞ്ഞു ഇറങ്ങി അപ്പോയെക്കും നേരം സന്ധ്യ ആയിരുന്നു,എല്ലാരും പോയപ്പോ ഗായുവിന് എന്തോ പോലെ തോന്നി,,,, രാവിലെ അമ്പലത്തിൽ പോവുമ്പോ ഇട്ട ഡ്രസ്സ്‌ തന്നെ ആയിരുന്നു അവൾ അപ്പോഴും ഇട്ടിരുന്നേ അത് കൊണ്ട് വിളക്ക് വെക്കാൻ ഒന്നു മേൽകഴുകി വരാം എന്ന് കരുതി അവൾ മുകളിലേക്ക് ചെന്നു,, ഇന്ദ്രൻ പുറത്തേക്ക് പോയത് ആയിരുന്നു,,, ഇന്ന് നടന്ന കാര്യങ്ങൾ ഓർത്ത് കൊണ്ട് ബാത്‌റൂമിലേക്ക് കയറിയ അവൾ മേൽ കഴുകി കഴിഞ്ഞപ്പോഴാണ് മാറി ഉടുക്കാൻ ഉള്ള ഡ്രസ്സ്‌ എടുത്തില്ലെന്ന് ഓർത്തത്,,, ഇന്ദ്രൻ വീട്ടിൽ ഇല്ലെന്ന ധൈര്യത്തിൽ അവൾ ബാത്‌ടവൽ ചുറ്റി പുറത്തേക്ക് ഇറങ്ങി,, എല്ലാവരും പോയതിന് പിറകെ ഇറങ്ങിയത് ആയിരുന്നു ഇന്ദ്രനും ഫ്രണ്ട്‌സ് ന്റെ കൂടെ കുറച്ചു നേരം ചിലവയിച്ചു,, അവൻ വീട്ടിലേക്ക് തന്നെ വിട്ടു,ഇന്ദ്രൻ റൂമിലേക്ക് ചെല്ലുമ്പോ ഗായു ബാത്‌റൂമിൽ ആയിരുന്നു അവൻ ഫോണും പിടിച്ചു ബെഡിലേക്ക് ഇരുന്നു,,,

വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ട് ആണ് ഇന്ദ്രൻ ഫോണിൽ നിന്നും കണ്ണ് മാറ്റി നോക്കിയത്,, തന്റെ മുന്നിൽ ബാത്‌ടവൽ ചുറ്റി ബാത്‌റൂമിൽ നിന്ന് ഇറങ്ങുന്നവളേ കണ്ടതും അവൻ പോലും അറിയാതെ അവന്റെ കാലുകൾ അവളുടെ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു,,, ബാത്‌റൂമിൽ നിന്നും ഇറങ്ങി വാതിൽ അടച്ചു തിരിഞ്ഞ ഗായു തന്റെ നേരെ നടന്നു വരുന്ന ഇന്ദ്രനെ കണ്ടതും ഒരു നിമിഷം എന്ത് ചെയ്യണം എന്ന് അറിയാതെ സ്റ്റക്ക് ആയി നിന്നു,,, അവളുടെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങിയിരുന്നു,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഡ്രസ്സ്‌ എടുക്കാൻ പോയ റിദ അവിടെ അലക്കാൻ കൂട്ടിയിട്ട ഡ്രസ്സിൽ നിന്നും തന്റെ ഡ്രസ്സ്‌ എടുത്ത് തിരിഞ്ഞതും തന്റെ മുന്നിൽ കയ്യും കെട്ടി നിൽക്കുന്ന അനു വിനെ കണ്ടു അവൾ ഒന്നു ഞെട്ടി എങ്കിലും,, പേടി പുറത്ത് കാണിക്കാതെ അവന്ന് ഒന്നു ചിരിച്ചു കാട്ടി അവൾ അവനെ മാറികിടന്ന് പോകാൻ നോക്കുമ്പോയേക്കും അവളുടെ കയ്യിൽ അവന്റെ പിടി വീണി രുന്നു,,, "അങ്ങനെ അങ്ങ് പോയാലോ റിദ,, അത് ശരിയാണോ ഇങ്ങനെ ഒരാൾ ഇവിടെ നില്കുന്നത് കണ്ടില്ലെന്ന് ഉണ്ടോ നീ,,, എന്റെ മുന്നിൽ വന്ന് ചാടില്ലെന്ന് കരുതി അല്ലേടി,,," അവന്റെ ശബ്ദതത്തിലെ മാറ്റം അവളെ ചെറുതായി ഒന്നു പേടി പെടുത്തിയിരുന്നു,,,

"എന്താടി നിന്റെ നാവിറങ്ങി പോയോ അല്ലെങ്കിൽ നിന്റെ കഴുത്തിന് ചുറ്റും നാവ് ആണല്ലോ,,, എന്ത് ധൈര്യത്തിൽ ആണെടി എന്റെ ഷർട്ട്‌ ഇങ്ങനെ ആക്കിയത്,, അതും അത്രയും ആളുകളുടെ മുന്നിൽ വെച്ച് നീ എന്നേ ഈ കോലത്തിൽ ആക്കി ഇല്ലേ,,,," "അ അത്,,,, സോറി,,,, ഉച്ചക്ക് ഭക്ഷണത്തിൽ സാമ്പാർ ഒഴിച്ച ദേഷ്യത്തിന് ഞാൻ ചെയ്തതാ,,,ഒരു തമാശക്ക്,,,," എന്ന് അവൾ ശബ്ദം ഇടറി കൊണ്ട് പറഞ്ഞു,,, അവന്റെ കലിപ്പിനാൽ നിറഞ്ഞ മുഖം കാണെ ഒന്നും വേണ്ടിയിരുന്നില്ല എന്ന് അവൾക്ക് തോന്നി പോയി,, ലിയു പറഞ്ഞത് അപ്പോ അവൾ ഓർത്തു,, "ഓഹോ പകരത്തിന് പകരം അല്ലെ,,, എങ്കിൽ നീ ഇതിന് ഒന്ന് പകരം വീട്ടെടി,,,," എന്ന് പറഞ്ഞു അവളെ വലിച്ചു ചുമരിലേക്ക് ചേർത്ത് തന്റെ ദേഷ്യം അവൻ അവളുടെ അദരങ്ങളിൽ തീർത്തു,,,എതിർത്ത് കൊണ്ട് അവനെ തള്ളി മാറ്റാൻ ശ്രമിച്ചു എങ്കിലും നിസ്സഹായായി നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളു,,,അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങിയിരുന്നു,, അവന്റെ പല്ലുകൾ ആയ്ന്നിറങ്ങിയതും വേദന സഹിക്കാൻ കഴിയാതെ അവൾ അവനെ ശക്തമായി തള്ളി മാറ്റി,,, ഒപ്പം അവളുടെ കയ്യും അവന്റെ കവിളിൽ പതിഞ്ഞിരുന്നു,,, നിറഞ്ഞു വന്ന കണ്ണ്നീർ വാശിയാലേ അവൾ തുടച്ചു നീക്കി,,,

"എന്ത് ധൈര്യത്തിൽ ആണെടോ താൻ എന്റെ ശരീരത്തിൽ കൈ വെച്ചത്,,, എന്നോട് ചെയ്തതിന് ഒരു ചെറിയ പണി അത്രേ കരുതിയുള്ളൂ,, അത് എന്ത് കൊണ്ട് ആണെന്ന് അറിയോ,, ആദ്യമായി എന്റെ കവിളിൽ കൈ പതിഞ്ഞ കലിപ്പനോട് ഞാൻ പോലും അറിയാതെ തോന്നിയ ഇഷ്ട്ടം കൊണ്ടാ,,,,, എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്ന ഇങ്ങനെ ഒരുത്തനെ ആണല്ലോ ഞാൻ സ്നേഹിച്ചേ എന്ന് ഓർത്ത്,,, താ ഇവിടെ വെച്ച് എടുത്ത് കളയാ എന്റെ ഉള്ളിൽ ഉണ്ടായിരുന്ന ആ ഇഷ്ട്ടം,,, ഇനി ഒരിക്കലും കണ്ടു മുട്ടാതിരിക്കട്ടെ,,,," എന്ന് പറഞ്ഞു നിറ മിഴികളോടെ പോകുന്ന റിദയെ നോക്കി അവൻ നിന്നു,,,,, "കാക്കു,,,ഇത്രക്ക് വേണ്ടിയിരുന്നില്ല,, കാക്കുന് അറിയോ കാക്കു നെ ഇഷ്ട്ടം ആണെന്ന് കേട്ടത് മുതൽ ബാബി എന്ന ഞൻ വിളിച്ചേ,,, എനിക്ക് തന്നെ അറപ്പ് തോന്ന,,, കാക്കു ന്റെ പെങ്ങൾ ആയതിൽ,,," എന്ന് പറഞ്ഞു തന്റെ അടുത്ത് നിന്ന് പോകുന്ന ലിയു നെ കണ്ടതും ദേഷ്യത്തോടെ അവൻ കൈ ചുമരിൽ കുത്തി,, അവിടെ ഉണ്ടായിരുന്നത് ഒക്കെ തട്ടി തെറുപ്പിച്ചു,,, ച്ചേ എന്താ എനിക്കു പറ്റിയെ അവിടുന്ന് എല്ലാവരുടെയും മുന്നിൽ വെച് അവൾ അങ്ങനെ ചെയ്തതിൽ ഉള്ള ദേഷ്യം ഉണ്ടായിരുന്നു,, പക്ഷേ താൻ ഇപ്പൊ ചെയ്തത് വലിയ ഒരു തെറ്റ് തന്നെയാണ്,,, അവന്ന് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി,,, അവനും അവർക്ക് പിറകെ ചെന്നു അപ്പൊ കണ്ടു ഫിദയുടെ വീട്ടിൽ നിന്നും പോകുന്ന റിദയെ,,, പ്രണയവും കുസൃതിയും മാത്രം നിറഞ്ഞു നിന്നിരുന്ന ആ മുഖത്ത് ഇപ്പൊ തന്നോട് ഉള്ള വെറുപ്പ് അവൻ കണ്ടു,,,...【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story