❣️താലി ❣️: ഭാഗം 44

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

5 വർഷത്തിന് ശേഷം,,,,,,,,🥰 "റിദാ,,, കഴിയുന്നില്ലെടി എനിക്ക് നീ ഇല്ലാതെ,, പോകുമ്പോ എന്നെയും കൂടെ കൂട്ടായിരുന്നില്ലേ പോരുമായിരുന്നില്ലേ ഞാനും കൂടെ,,, നീ അറിയുന്നുണ്ടോ എന്റെ വിഷമം,,," എന്ന് പറഞ്ഞു പള്ളിക്കാട്ടിലെ വളർന്നു പന്തലിച്ചു നിൽക്കുന്ന മൈലാഞ്ചി ചെടിയുടെ ചുവട്ടിലെ കബറിലേക്ക് കരഞ്ഞു തളർന്നു വീഴാൻ പോയ അനുവിനെ രണ്ട് കൈകൾ താങ്ങിയിരുന്നു,,, "ഇക്കാ,,,,, പോവണ്ടേ അവിടെ ഉമ്മയും ഉപ്പയും കാത്തിരിക്കാവും,,,," എന്ന് പറഞ്ഞു നിറ കണ്ണുകളാലെ തന്നെ നോക്കി നിക്കുന്ന ഷാനുവിനെ നോക്കി അവളുടെ കൈകളെ തട്ടി മാറ്റി അവൻ പുറത്തേക്ക് നടന്നു,, അവൻ പോകുന്നത് നിറ കണ്ണാലെ നോക്കി നിന്ന് ഷാനു അവൾ ആ ഖബറിലേക്ക് നോക്കി അതിൽ കൊത്തി വെച്ച പേര് അവൾ വാഴിച്ചു,,, "Ridha,,,,,",,, "എന്തിനായിരുന്നു റിദാ നീ ഇങ്ങനെ ഒരു തീരുമാനം എടുത്തത് ഇന്നേക്ക് നീ പോയിട്ട് രണ്ട് വർഷം തികയുമ്പോഴും നിന്റെ അനുക്കക്കും എനിക്കും ഇത് വരെ നിന്നിൽ നിന്ന് മടങ്ങാൻ കഴിഞ്ഞിട്ടില്ല,,,

തിരിച്ചു വാ പെണ്ണെ നീ നിനക്കെ നിന്റെ പഴയ കലിപ്പൻ ആക്കി അനുക്കയെ മാറ്റാൻ കഴിയൂ,,," എന്ന് പറഞ്ഞു കഴിയുമ്പോയേക്കും പിടിച്ചു വെച്ച കണ്ണുനീർ ചാലിട്ടോഴുകിയിരുന്നു, ഇനിയും ഇവിടെ നിന്നാൽ തനിക്ക് തന്നെ നഷ്ട്ടമാവും എന്ന തോന്നലിൽ പള്ളിപറമ്പിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ അവൾ കണ്ടു കണ്ണ് നിറച്ചു നിൽക്കുന്ന ഗായുവിനെ, അവളെ കണ്ടു ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല,,,അപ്പോയെക്കും രണ്ട് പേരും കെട്ടി പിടിച്ചു കരഞ്ഞു പോയിരുന്നു,,, "എന്തിനായിരുന്നു ചേച്ചി നമ്മളെ ഒക്കെ തനിച് ആക്കി അവളെ മാത്രം പടച്ചോൻ കൊണ്ട് പോയത് അവൾക്ക് അവളുടെ അനുക്കാനെ കൂടെ കൂട്ടായിരുന്നില്ലേ,, എനിക്ക് കഴിയില്ല ആ സങ്കടം കാണാൻ,,,," എന്ന് പറഞ്ഞു കരയുന്ന ഷാനുവിനെ ചേർത്ത് പിടിക്കാൻ അല്ലാതെ ഒന്നിനും ഗായുവിനു കഴിയില്ലായിരുന്നു,,, "എനിക്ക് വേണ്ടി അല്ലേ ഷാനു അവൾ എന്നേ രക്ഷിക്കാൻ വേണ്ടി അല്ലേ അവൾ,,,, എന്റെ റിദ,,," എന്ന് പറഞ്ഞു കരയുന്ന ഗായുവിൽ നിന്ന് മാറി നിന്ന് ഷാനു അവളുടെ വാ പൊത്തി അങ്ങനെ പറയരുതെന്ന രീതിയിൽ തല ആട്ടി,ഗായുവിനെ കൂട്ടി കാറിനരികിലേക്ക് ചെന്നു,,,

അതിൽ അവരെ കാത്ത് ഡ്രൈവിംഗ് സീറ്റിൽ ഇന്ദ്രനും അതിന് അടുത്ത സീറ്റിൽ സീറ്റിലേക്ക് ചാരിതലയിൽ കൈ വെച്ച് അനുവും ഉണ്ടായിരുന്നു,,, ഒന്നും മിണ്ടാതെ അവർ യാത്ര തുടർന്നു റിദയുടെ വീട്ടിലേക്ക്, സീറ്റിലേക് തല ചായ്ച്ചു കിടക്കുമ്പോ ഷാനു വിന്റെ മനസ്സിൽ മുഴുവൻ അനുവും റിദയും അവരുടെ പ്രണയവും ആയിരുന്നു,,,, (പാസ്റ്റ്,,,,,,,,,) "എന്താണ് പെണ്ണെ ഇന്ന് നല്ല സനത്തോഷത്തിൽ ആണല്ലോ കോളേജ് തുറന്നതിനു ഇത്രക്ക് സന്തോഷമോ അതും നിനക്ക്,,"ഷാനു "ഒന്നു പോടീ ഇത് അത്‌ ഒന്നും അല്ല നിന്നോട് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ഇനിയും ആരോടേലും പറഞ്ഞില്ലേൽ ഞാൻ ഖൽബ് പൊട്ടി മരിച്ചു പോവും,,,,"റിദ "എന്നാ പറയെടി,,,, ഇനി അത്‌ പറയാഞ്ഞിട്ട് അന്റെ കാറ്റ് പോണ്ട,,," പിന്നീട് റിദ പറയുന്ന ഓരോ കാര്യങ്ങളും ഷാനുവിന്റെ കാറ്റ് പോകുന്ന രീതിയിൽ ഉള്ളത് ആയിരുന്നു,,,,, "ടി,,,, ഷാനു അന്റെ കാറ്റ് പോയോ,,,," "ഒഹ്ഹ്ഹ് എന്നാലും ഇന്റെ റിദ അന്റെ കലിപ്പൻ ആള് കൊള്ളാലോ ഏതായാലും എനിക്ക് ചിലവ് വേണം,,,"

"അത്‌ ഒക്കെ തരാടി പെണ്ണെ,,,,," പിന്നീട് ഉള്ള ദിവസങ്ങൾ എല്ലാം ഒന്നു കാണാതെ കാണാമറയത്തിരുന്ന് അനുവും റിദയും പ്രണയിച്ചു അത്‌ അനു വിന്റെ തീരുമാനം ആയിരുന്നു ഇനി തമ്മിൽ കാണുന്നത് റിദയെ പെണ്ണ് കാണാൻ ആയിരിക്കും എന്ന്,,, ഒരു ദിവസം അനു ജോലി കയിഞ്ഞു വന്ന് ചായ കുടിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് അവൻറെ ഉമ്മ അങ്ങോട്ടേക്ക് വന്നത്,,, "മോനെ അനു,, ഉപ്പ വിളിച്ചിരുന്നു ഇനിയും നിന്നെ കയറൂരി വിട്ടാൽ പറ്റില്ലെന്ന പറഞ്ഞേ അത്‌ കൊണ്ട് നാളെ നമുക്ക് ഒരിടം വരെ പോണം എതിർപ്പ് ഒന്നും പറയാൻ നിക്കണ്ട അഥവാ ഉണ്ടേൽ നീ ഉപ്പാനോട് പറഞ്ഞേക്ക്,,," അവർക്ക് അറിയാമായിരുന്നു ഉപ്പാനോട് പറയാൻ എന്തായാലും അവൻ മുതിരില്ല എന്ന്,, "ഉമ്മാ,,, അത്‌ എനിക്ക് ഒരു കുട്ടിയെ ഇഷ്ട്ടം ആണ് അവളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ,,," "ഇപ്പൊ പറഞ്ഞിട്ട് എന്ത് കാര്യം നിന്നോട് പല ആവർത്തി ഞങ്ങൾ എല്ലാരും ചോദിച്ചത് അല്ലേ നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന് അന്ന് നീ പറഞ്ഞോ ഇല്ലാ,,

ഇത് ഏതാണ്ട് ഉപ്പ ഉറപ്പിച്ച മട്ട് ആണ്,,," "എന്ന് പറഞ്ഞാൽ എങ്ങനാ ഉപ്പക്ക് വേണ്ടി വേണേൽ ഞാൻ പോയി കാണാം പക്ഷേ എന്റെ മഹർ ഒരു കഴുത്തിൽ വീയൂന്നേൽ അത്‌ എന്റെ പെണ്ണിന്റെ കഴുത്തിൽ ആവും,,," എന്ന് പറഞ്ഞു അവിടെ ഉള്ള കസേര തട്ടി തെറുപ്പിച്ചു അനു റൂമിൽ കയറി വാതിൽ അടച്ചു, അവന്ന് റിടയുടെ ശബ്ദം കേൾക്കണം എന്ന് തോന്നിയതും അവൻ വിളിച്ചു,,,, "എന്താ അനുക്കാ ഇത്, ഞൻ മെസ്സേജ് അയക്കുമ്പോ അല്ലേ വിളിക്കൽ എന്താ ഇപ്പൊ വിളിച്ചേ എന്തോ ഭാഗ്യത്തിന് ആണ് ഫോൺ എന്റെ കയ്യിൽ ആയിരുന്നെ,,,," "ഒഹ്ഹ്ഹ് ഇപ്പൊ വിളിച്ചത് ആയോ കുറ്റം,, ഞാൻ ഇനി വിളിക്കുന്നില്ലെടി പോരെ,,," "Halo അനുക്കാ അത്‌ അല്ല,,,,," അപ്പോയെക്കും മറുതലക്കൽ ഫോൺ കട്ട് ആയിരുന്നു, അപ്പോഴാണ് വീണ്ടും ഫോൺ അടിഞ്ഞത് അനു ആവും എന്ന് കരുതി എങ്കിലും അത്‌ ഷാനു ആയിരുന്നു,,, "Halo ഷാനു,,,,,,,,," "അആഹ് ടി നാളെ നീ എന്റെ വീട്ടിലേക്കു ഒന്നു വരോ എന്നേ ഒരു കൂട്ടർ പെണ്ണ് കാണാൻ വരുന്നുണ്ട് എന്ന് എനിക്ക് ആണേൽ ടെൻഷൻ ആയിട്ട് വയ്യ,നിന്റെ ഉപ്പയും ഉമ്മയും ഒക്കെ വരും,,,,"

"നിന്നെ പെണ്ണ് കാണാൻ വരുന്നതിന് എന്തിനടി എന്റെ ഉപ്പേം ഉമ്മേം വരുന്നേ,,," "അത്‌ ഒന്നും എനിക്ക് അറിയൂല നീ വേഗം ഇങ്ങ് എത്തിക്കോണം,,,," ശേഷം റിദ അനുവിനു കുറെ അടിച്ചെങ്കിലും അവൻ ഫോൺ എടുത്തില്ല,,, കിടക്കാൻ നേരവും ഇത് തന്നെ ആയിരുന്നു അവസ്ഥ,,, പിറ്റേന്ന് 12 മണി ആവുമ്പോയേക്കും ഉമ്മയും ഉപ്പയും പോകുന്നത് കണ്ടു റിദ വാ പൊളിച്ചു,,, "അല്ല ഓളെ പെണ്ണ് കാണാൻ വരുന്നതിന് നിങ്ങൾ രണ്ടാളും എന്തിനാ പോണേ എന്നാ എനിക്ക് മനസ്സിലാവാത്തെ,,," "അന്നേ പോലെ തിന്നാൻ നേരത്തെ പോയാൽ ശരി ആവൂല, ഇയ്യ് പോരുന്നേൽ ഇപ്പൊ പോര്,,," "എന്നാ ഒരു 5 മിനിറ്റ് ഞാനും വരാം,," റിദയും അവരുടെ കൂടെ ഷാനുന്റെ വീട്ടിലേക്കു ചെന്നു, റിദയും ഷാനുവും പോലെ തന്നെ അവരുടെ മാതാപിതാക്കളും നല്ല ബന്ധം ആയിരുന്നു,, "അല്ലടി ഇന്നലെ ഫോൺ വിളിച്ചപ്പോ പറഞ്ഞ ടെൻഷൻ ഒന്നും അന്റെ മുഖത്ത് കാണാൻ ഇല്ലാലോ,,,"റിദ "അത് പിന്നെ നീ വന്നില്ലേൽ ഇപ്പൊ എനിക്ക് ഒരു ടെൻഷനും ഇല്ല,,,"ഷാനു "തെ പുറത്ത് ഒരു കാർ വന്ന് നിക്കുന്ന ശബ്ദം അല്ലേ കേട്ടത്, നിന്റെ ചെക്കനും കൂട്ടരും വന്നു എന്നാ തോന്നുന്നേ ഞാൻ ഒന്നു നോക്കിട്ട് വരാം നീ ഇവിടെ നിക്ക്,,,"റിദ

"ങേ,,,, പോവല്ലേ നീ പോവല്ലേ,, എനിക്ക് ആകെ ടെൻഷൻ ആയിട്ട് വയ്യ നിനക്ക് ചെക്കനെ ഒക്കെ പിന്നെ കാണാം,,," അതും പറഞ്ഞു ചെക്കനെ കാണാൻ ഷാനു അവളെ വിട്ടില്ല,,, "മോളെ തെ ചെക്കനും കൂട്ടരും വന്ന് ഈ ജ്യൂസ്‌ ഓർക്കു കൊണ്ട് പോയി കൊടുക്ക്,," എന്ന് ഷാനുവിന്റെ ഉമ്മ വന്ന് പറഞ്ഞതും, ഷാനു ആകെ ടെൻഷനിൽ ആയി,,,, "ടി റിദ,, നോക്ക് മിക്കവാറും ഈ ജ്യൂസ്‌ എന്റെ കയ്യിന്ന് ഇപ്പൊ തായേ പോവും നീ ഒന്നു വരോ അവരുടെ അടുത്തേക്ക്,,," "ഒന്നു പോയെടി എന്നേ കൊണ്ട് ഒന്നും വയ്യ, ഞാൻ ഇന്റെ കലിപ്പന് മാത്രമേ കൊണ്ട് കൊടുക്കു,,," "എടി ഇപ്പൊ വന്ന നിനക്ക് ഒരു എക്സ്പീരിയൻസ് ആവും എടി pls,,," "ചെല്ല് മോളെ ഓൾക്ക് കൈ വിറച്ചിട്ട് അല്ലേ,,," എന്ന് ഷാനുന്റെ ഉമ്മ കൂടി പറഞ്ഞതും മുന്നിൽ റിദയും പിന്നിൽ ഷാനുവും ആയി ചെന്ന റിദ മുന്നിൽ ഇരിക്കുന്ന ആളുകളെ കണ്ടതും അവളുടെ കയ്യിൽ ഉണ്ടായിരുന്ന ട്രേ തായേക്ക് നിലം പതിച്ചിരുന്നു,,,, തലാല്പര്യം ഇല്ലാതെ പെണ്ണ് കാണാൻ ഒരുങ്ങിയ അനു ലിയുവിനോട് എല്ലാം പറഞ്ഞെങ്കിലും റിദയെ മറക്കണം എന്ന് ആയിരുന്നു അവളുടെ മറുപടി വീട്ടിൽ നിന്ന് പുറപ്പെടുമ്പോ ഉള്ളിൽ താൻ കാണാൻ പോകുന്നത് റിദയെ ആവും അവളുടെ വീട്ടിലേക്ക് ആവും പോവാ എന്ന് ഒക്കെ തോന്നിയിരുന്നു

ഇവര് എല്ലാരും തനിക്ക് സർപ്രൈസ് തരാവും എന്ന് എല്ലാം, പക്ഷേ അവളുടെ വീട്ടിലേക്കു ഉള്ള വഴി അല്ല എന്ന് കണ്ടതും അനുവിന്റെ ആ പ്രദീക്ഷയും ഇല്ലാണ്ടായിരുന്നു,,,,,,, ആ വീട്ടിൽ എത്തിയതും ഒരു പാവയെ പോലെ ആയിരുന്നു കാറിൽ നിന്ന് ഇറങ്ങിയത്,, ആരെയും ഒന്നു തല ഉയർത്തി പോലും നോക്കിയില്ല,, ഫോണിൽ വെറുതെ തോണ്ടി ഇരിക്കുബോ ആണ് എന്തോ വീണു ഉടയുന്ന ശബ്ദം കേട്ടത്, ശബ്ദം കേട്ട് തല ഉയർത്തിയപ്പോ കണ്ടത് നിറ കണ്ണാലെ തന്നെ നോക്കുന്ന റിദയെ ആണ്,,,, അപ്പോ സന്തോഷം ആണോ ഞെട്ടൽ ആണോ എന്ന് അറിയില്ലായിരുന്നു,,,,, തന്നെ ഒന്നു നോക്കി തിരിഞ്ഞ് ഓടി പോകുന്ന റിദയെ കണ്ടതും കാര്യം എന്തെന്ന് അറിയാതെ ചുറ്റിനും നോക്കിയപ്പോ കണ്ടത്,, റിദയുടെ ഉമ്മയെയും ഉപ്പയെയും ആണ്,,, "എന്താണ് മോനെ ഞങ്ങളെ ഇവിടെ പ്രദീക്ഷിച്ചില്ല അല്ലേ, മുഖം ഉയർത്തി നോക്കണേ എന്നാലേ കാണൂ,,," അതിന് ഒന്നു ചിരിച് അവൻ തന്റെ കൂടെ വന്നവരെ നോക്കിയപ്പോ എല്ലാരുടെ മുഖത്തും ഒരു പുഞ്ചിരി ഉണ്ടായിരുന്നു, അപ്പൊ എല്ലാരും ചേർന്ന് തന്ന പണി ആണെന്ന് അവന്ന് മനസ്സിലായി,,, എന്നാലും എന്താവും ആ പെണ്ണ് ഓടി കൊണ്ട് പോയെ 🤔,,,

"അനുക്കാ അധികം തല പുണ്ണാക്കേണ്ട അവൾക് ഇപ്പൊ അനുക്ക എന്നേ കാണാൻ വന്ന ചെക്കെൻ ആണ്,, വേഗം പോയി കിട്ടാൻ ഉള്ളത് ഒക്കെ കയ്യോടെ വാങ്ങിക്കോ,,," ഷാനു അതിന് അവൻ ഷാനുവിനെ ഒന്ന് കണ്ണുരുട്ടി കാണിച് ഉള്ളിലെ ഷാനു ചൂണ്ടിയ റൂമിൽ കയറി വാതിൽ അടച്ചു അപ്പോയെക്കും രണ്ട് കൈകൾ അനുവിന്റെ കോളറയിൽ പിടി മുറുക്കിയിരുന്നു,,, "ഇത് ആണല്ലേ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞേ,, അല്ലേ എന്നേ കണ്ടപ്പോ ഉള്ള നിങ്ങടെ മുഖത്തെ നെട്ടലിൽ നിന്ന് തന്നെ മനസ്സിലാക്കിയത ഞാൻ നിങ്ങൾ കാണാൻ വന്നത് എന്നേ അല്ല എന്ന്,, എനിക്ക് ഇനി ഒന്നേ അറിയേണ്ടത് ഷാനു ഓളും കൂടി അറിഞ്ഞോണ്ട് ആണോ എന്ന്,,," "ടി ഒന്ന് നിർത്തെടി അന്റെ ഈ ഡാമിന്റെ ഷട്ടർ ഒന്ന്, എന്ത്‌ അറിഞ്ഞിട്ട നീ എന്നെ ഇങ്ങനെ കുറ്റം പറയുന്നേ ഇത് ഒക്കെ നിന്റെ ഷാനുവും ആ ലിയുവും കൂടി ഒപ്പിച്ച പണിയാ,,," എന്ന് തുടങ്ങി എല്ലാ കഥകളും പറഞ്ഞതും അവൾ അവന്റെ കോളറയിലെ പിടി വിട്ടു,,, എന്നാൽ അതെ സ്പീഡിൽ അനു അവളുടെ കയ്യിൽ വലിച്ചു നെഞ്ചോട് ചേർത്തു,,, "നിന്നോട് ഞാൻ പറഞ്ഞത് അല്ലേ ഈ അനുവിന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടേൽ അത്‌ ഈ കാന്താരി ആവും എന്ന്,,,"

"അതേയ് ഞങ്ങള്ക്ക് അങ്ങോട്ട് വരവോ,,," എന്ന് പറഞ്ഞു ഷാനുവും ആശിയും ലിയുവും അങ്ങോട്ട് വന്നതും റിദ അനുവിൽ നിന്നും മാറി നിന്നു, ശേഷം അവർക്ക് ഉള്ളത് എല്ലാം റിദ നല്ലവണ്ണം കൊടുത്തു,,, ശേഷം രണ്ട് കൊല്ലം കയിഞ്ഞ് കല്യാണം നടത്തം എന്ന് തീരുമാനിച്ചു അവർ രണ്ട് വീട്ടുകാരും പിരിഞ്ഞു,,,, പിന്നീട് ദിവസങ്ങളും മാസങ്ങളും ശര വേഗത്തിൽ പാഞ്ഞു കൊണ്ടിരുന്നു,, റിദക്കും ഷാനുവിനും ജൂനിയർ ആയി ഗായുവും ആ കോളേജിൽ അവർക്ക് ഒപ്പം ഉണ്ടായിരുന്നു,,, റിദ ഡിഗ്രി കഴിഞ്ഞെങ്കിലും അനുവിന്റെ ഉപ്പക്ക് ലീവ് കിട്ടാത്തത് കാരണം കല്യാണം നീട്ടി വെക്കേണ്ടി വന്നു, അത്‌ കൊണ്ട് തന്നെ റിദ ആ കോളേജിൽ തന്നെ പിജിക്ക് ചേർന്നു,,, ഒരു ദിവസം ക്ലാസ്സ്‌ കയിഞ്ഞ് വരുകയായിരുന്നു റിദയും ഷാനുവും അവരെ കാത്ത് ഫ്രണ്ട്‌സ് നോട്‌ സംസാരിച് ഗായുവും അവിടെ ഉണ്ടായിരുന്നു,,, അപ്പോഴാണ് റിദ തങ്കൾക് നേരെ നടന്നടുക്കുന്ന ഗായുവിനു നേരെ ആയി നിയന്ത്രണം വിട്ട് ഒരു ലോറി വരുന്നത് കണ്ടത്,,,, "ഗായു,,,,,,,,,,,,,,,,," എന്ന് വിളിച്ചു ഗായുവിനെ വലിച്ചു മാറ്റിയപോയേക്കും റിദയെ ആ ലോറി തട്ടി തെറുപ്പിച്ചിരുന്നു,, റിദയുടെ വലിയിൽ സൈഡിലേക്ക് വീണ ഗായു എണീറ്റപ്പോൾ കണ്ട കാഴ്ച രക്തത്തിൽ കുളിച് കിടക്കുന്ന റിദയെ ആയിരുന്നു,,,..【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story