❣️താലി ❣️: ഭാഗം 5

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

ഇന്ദ്രന്റെ റൂമിലേക്ക് കയറിയതും. അവര് എന്തെങ്കിലും പറയുന്നതിന് മുന്നേ സുഭദ്ര അവരെ പരിചയപെടുത്തി, അവന്റെ അടുത്ത് നിന്ന് വല്ല മോഷം ആയ പെരുമാറ്റവും ഉണ്ടാവോ എന്ന് അവര് ഭയന്നിരുന്നു കാരണം അവൻ ആരും കാണാൻ വരുന്നത് അവന്ന് ഇഷ്ട്ടം അല്ലായിരുന്നു,,, "മോനെ ഇവരൊക്കെ ഗായുവിന്റെ ബന്ധുക്കള,,, ഇത് സതീശൻ അവളുടെ ചേച്ചിയുടെ ഭർത്തവ്, ഇത് അശോകൻ അവരുടെ അയൽവാസി ആണ്,,," സുഭദ്ര "മ്മ്മ്,,, ഇവിടെ ഇരുന്നോളു,,,,"ഇന്ദ്രൻ ഉള്ളിൽ ഉയർന്നുവന്ന അരിഷം പുറത്ത് കാണിക്കാതെ, അവൻ ഒന്ന് ചിരിച്ചെന്ന് വരുത്തി,,,, "ഇരിക്കുന്നില്ല മോനെ ഈ വഴി പോയപ്പോ,, ഒന്ന് കയറിയതാ, വിവരങ്ങൾ ഒക്കെ ഞങ്ങൾ ഇവരോട് പറഞ്ഞിട്ടുണ്ട്,, ഈ കൈകളിൽ ഞങ്ങളുടെ മോൾ സുരക്ഷിത ആയിരിക്കും എന്ന് വിശ്വസിച്ചോട്ടെ ഞങ്ങൾ,, പാവം ആണ് അവൾ,,,"അശോകൻ എന്ന് പറഞ്ഞു നിറഞ്ഞു വന്ന അശോകന്റെ കണ്ണുകൾ കാണുമ്പോ ഇന്ദ്രന് എന്തെന്നില്ലാത്ത ഒരു കുറ്റ ബോധം അവനിൽ നിറഞ്ഞിരുന്നു,, തനിക്ക് ഒരിക്കലും അവളെ ഭാര്യ ആയി കാണാൻ കഴിയില്ല എന്ന് വിളിച്ചു പറഞ്ഞാലോ എന്ന് വരെ അവന്ന് തോന്നി,, പക്ഷേ അമ്മയുടെ മുഖതേക്ക് നോക്കിയപ്പോ,

അതിനും തോന്നിയില്ല,, വെറുപ്പ് ആണ് സ്ത്രീകളോട്,, തന്നെ ചതിച്ചു പോയ വീണയുടെ മുഖം ആണ് ഓർമ വരിക,, "എന്നാ ഞങ്ങൾ ഇറങ്ങാ മോനേ, എത്രയും പെട്ടെന്ന് മോന്ക് സുഖം ആവട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കാം,,," അങ്ങനെ പിന്നീട് ഉള്ള കാര്യങ്ങൾ ഒക്കെ തീരുമാനിക്കാം എന്ന് പറഞ്ഞു അവര് പോയി,,, അവര് പോയതും ഇന്ദ്രന്റെ റൂമിൽ നിന്നും എന്തൊക്കെയോ ശബ്ദം കേട്ടതും,, സുഭദ്ര അങ്ങോട്ടേക്ക് ഓടി ചെന്നു,, ടേബിളിൽ ഉള്ളത് എല്ലാം അവൻ തട്ടി തെറുപ്പിച്ചിരുന്നു,,, "എന്താ ഇന്ദ്ര,,, ഇത് നീ എന്തൊക്കെയാ ഈ കാണുക്കുന്നെ,,,"സുഭദ്ര "പിന്നെ എന്താ കാണിക്കേണ്ടേ അമ്മേ വെറുതെ എന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്നു ആ കുട്ടിയുടെ ജീവിതം കൂടി ഇല്ലാതാക്കണോ,,, എനിക്ക് ഈ ജന്മത്തിൽ ഒരു പെണ്ണിനേം സ്നേഹിക്കാൻ കഴിയില്ല എന്ന് അമ്മക്ക് അറിയില്ലേ,,," "അത് ഒക്കെ നിന്റെ തന്നാൽ ആണ് മോനെ,, ഒക്കെ ശരി ആവും,,," എന്ന് പറഞ്ഞു തലയിൽ തലോടി അവൻ തട്ടിയിട്ടത് ഒക്കെ എടുത്ത് വെച്ച് സുഭദ്ര,പുറത്തേക്ക് പോയി,, തന്റെ തീരുമാനം തെറ്റ് ആയോ എന്ന ഒരു ഭയവും അവര്ക് ഉണ്ടായിരുന്നു,, ഗായു അവൾ അനുഭവിച്ചത് ഒക്കെ കേട്ട്,, നെഞ്ച് പൊട്ടിയിരുന്നു,,

ഇനിയും ഇവിടെ കൊണ്ടൊന്നു അവളുടെ ജീവിതം ഇല്ലാതാക്കണോ,,, പക്ഷേ അവളുടെ ആ കാപ്പി കണ്ണുകളും കുട്ടിത്തം നിറഞ്ഞ മുഖവും ഒക്കെ മുന്നിൽ തെളിഞ്ഞപ്പോ,,കൈ വിട്ടു കളയാനും തോന്നുന്നില്ലയിരുന്നു,, ചിലത് ഒക്കെ മനസ്സിൽ ഉറപ്പിച്ചു അവര് പുറത്തേക്ക് നടന്നു,,, ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ സതീഷനും അശോകനും വരുന്നത് കാത്തിരിക്കുകയായിരുന്നു ജാനുവും ഗായുവും,, ഈ കല്യാണം എങ്ങനെ എങ്കിലും മുടങ്ങാണെ എന്ന ഒരു പ്രാർതന മാത്രമേ,, അവൾക്ക് ഉണ്ടായിരുന്നു,,,, തെളിഞ്ഞ മുഖത്തോടെ വരുന്ന അവരെ കണ്ടപ്പോ,, തന്റെ പ്രാത്ഥന ഒന്നും ഫലിച്ചില്ലെന്ന് അവൾക്ക് മനസ്സിലായി,, "എന്തായി നിങ്ങൾ പോയിട്ട് നല്ല കൂട്ടര് ആണോ അവര്,, നിങ്ങൾ എല്ലാം പറഞ്ഞോ,,,"ജാനു "എന്റെ മോളുടെ ഇത് വരെ ഉള്ള വിഷമങ്ങൾ ഒക്കെ അവസാനിക്കാൻ പോവാ അത്രക്ക് സ്നേഹം ഉള്ളവര, അവരൊക്കെ,,, മോൾ ഈ കല്യാണത്തിന് ധൈര്യം ആയി സമ്മതിച്ചോ,,, ചെക്കെന്റെ അച്ഛൻ കുറച്ച് ഒരു ഗൗരവക്കാരൻ ആണ് എന്നാലും നല്ല മനുഷ്യൻ തന്ന,,,"അശോകൻ "ചെക്കനെ കണ്ടോ, എങ്ങനെയാ,, അവന്റെ അവസ്ഥ ഒക്കെ,,"

"ചെക്കൻ സുന്ദരൻ തന്ന, എന്റെ ഗായു മോൾക് നല്ലോണം ചേരും പിന്നെ ആക്‌സിഡന്റ് ഒന്നും മനഃപൂർവം ആരും സൃഷിട്ടിക്കുന്നത് അല്ലാലോ,, ഒക്കെ ശരി ആവും,,,"അശോകൻ എന്ന് പറഞ്ഞു അവളുടെ തലയിൽ തലോടി,, "അപ്പോയെ ഞാൻ അങ്ങോട്ട് ഒന്ന് പോവട്ടെ, എന്നിട്ട് വേണം,, പോകാൻ സന്ധ്യ കാത്തിരിക്കുന്നുണ്ടാവും ടി ഗായു നീ വരുന്നില്ലേ വാ,,,"അനീഷ് "മോനെ സതീഷേ,, ചായ കുടിച്ചിട്ട് പോവാടാ,," "വേണ്ട മാമി,, ഞങ്ങളെ അവിടുന്ന് ചായ കുപ്പിച്ചിട്ടേ അവര് വിട്ടുള്ളു,,, ഇനി ഇവിടെ തന്നെ അല്ലെ ഉണ്ടാക,, നമ്മുടെ രാജകുമാരിന്റെ കല്യാണം അല്ലെ,,," എന്ന് പറഞ്ഞു അവളെയും ചേർത്ത് വസന്തയുടെ അടുത്തേക്ക് വിട്ടു,,,, "ആഹാ ആരിത് സതീഷോ,, മോൻ ഇത് എവിടുന്ന വരുന്നേ,,മോനെ ഇങ്ങോട്ട് ഒന്ന് വരാൻ വിളിക്കണം എന്ന് കരുതി ഇരിക്കെയിരുന്നു ഞാൻ വിവരങ്ങൾ ഒക്കെ സന്ധ്യ പറഞ്ഞു കാണുമല്ലോ ലേ,,," വസന്ത "ഞാൻ ഈ വഴി വരേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു അപ്പോ ഇവിടെ ഒന്ന് കയറാം എന്ന് വിചാരിച്ചു വിശേഷങ്ങൾ ഒക്കെ സന്ധ്യ പറഞ്ഞിരുന്നു,, സമ്പത്തികം ഉള്ള വീട്ടിലെ ആലോചന എന്ന് കേട്ടപ്പോ ഗൗരിക്ക് വേണ്ടി ആലോചിച്ചതും,,

ചെക്കെൻ കിടപ്പിലാണെന്ന് അറിഞ്ഞപ്പോ,, പിടിച്ച പുളികൊമ്പ് കൈ പോവാതിരിക്കാൻ ഇവളെ ബലിയടക്കിയതും,, ഒക്കെ അറിഞ്ഞു,,," എന്ന് സതീഷ് പുച്ഛത്തോടെ പറഞ്ഞതും ചിരിച് കൊണ്ടിരുന്ന വസന്തയുടെ മുഖം പെട്ടെന്ന് ഇരുണ്ടു,, "കയറി പോടി അസത്തേ,, വായേ നോക്കി നിക്കാതെ,,," എന്ന് സതീശനോട് ഉള്ള ദേഷ്യം ഗായുവിനോട് തീർത്തു,, പിന്നെ വീണ്ടും ദേഷ്യം പുറത്ത് കാണിക്കാതെ അനീഷിനോട് സംസാരിക്കാൻ തുടങ്ങി,, "ഗൗരിക്ക് പറ്റിയ ഒരു ബന്ധവും കൂടി ആയിട്ട് ഒരുമിച്ച് നടത്തം എന്നാ അവര് പറഞ്ഞിരിക്കുന്നെ,,അവൾക്ക് പറ്റിയ ഒരു പയ്യനെ കണ്ട് പിടിക്കണം ഇനി,മോൻ വിചാരിച്ചാൽ നടക്കില്ലേ,,," "ഞാൻ കൊണ്ട് വന്നിരുന്നല്ലോ അവൾക് ആലോചന എല്ലാത്തതിനും ഒരു കുറ്റം പറഞ്ഞു ഒഴിവാക്കിയത് അല്ലെ,, ഇനി നിങ്ങൾ അമ്മയും മോളും കണ്ട് പിടിച്ചാൽ മതി, ഒക്കെ റെഡി ആയിട്ട് ഞങ്ങളെ വിളിച്ചാൽ മതി ഒരു ഏട്ടന്റെ സ്ഥാനത്ത് നിന്ന് ഞാൻ നടത്തി തരും,,," എന്ന് പറഞ്ഞു സതീഷ് അവിടെ നിന്നും ഇറങ്ങി,,, പിന്നെ ഒക്കെ പെട്ടെന്ന് ആയിരുന്നു ഗോപാലൻ വഴി തന്നെ ഗൗരിക്ക് കുഴപ്പമില്ലത്ത ഒരു ആലോചന കൊണ്ട് വന്നു,,, ഒരാഴ്ച കയിഞ്ഞ് കല്യാണം എന്ന് മുഹൂർത്തവും കുറിച്ചു,,,... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story