❣️താലി ❣️: ഭാഗം 6

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

ഇന്ന് ആണ് ഗായുവിന്റെയും ഗൗരിയുടെയും കല്യാണം വലുത് അല്ലെങ്കിലും ചെറിയ രീതിയിൽ ഉള്ള തിരക്ക് ഒക്കെ ഉണ്ട്,, സെറ്റും മുണ്ടും ആണ് രണ്ട് പേരുടെയും വേഷം,, ഗായു ആ ഡ്രസ്സിൽ ഒരു ദേവത പോലെ തോന്നിച്ചു,, ഗായു ന് അശോകന്റെ വക ആയിരുന്നു ഡ്രസ്സ്‌, ഗൗരിക്ക് വസന്തയുടെ വകയും,,, "മോളെ, ഗൗരി നീ ഒന്നും കഴിച്ചില്ലലോ മോളെ ദാ ഈ പാലെങ്കിലും ഒന്ന് കുടിക്ക്,,,"വസന്ത "വേണ്ട അമ്മേ വിശപ്പില്ല,,,," "അത് ഒന്നും പറഞ്ഞാൽ പറ്റില്ല, മുഖം കണ്ടാൽ അറിയാം,,," ഗൗരി ചേച്ചിയുടെ അടുത്ത് ആയി താൻ നിന്നിട്ടും, അമ്മ ഒന്ന് നോക്കുന്നു പോലും ഇല്ലാത്തത് അവൾക് ഒരു വേദന ആയി,, ടെൻഷൻ കൊണ്ട് ഒന്നും കഴിച്ചിട്ടും ഇല്ല,, ഈ ഒരു ദിവസം എങ്കിലും അമ്മ എന്നേ സ്നേഹിക്കും എന്ന് ഞാൻ കരുതി,,, "ഞാൻ നേരത്തെ ചായ കുടിച്ചതാ ഇവൾ ആണ് ഒന്നും കഴിക്കത്തെ ഇവൾക്ക് കൊടുത്തേക്ക് അമ്മേ,,,"ഗൗരി എന്ന് ചേച്ചി പറഞ്ഞപ്പോ എന്തെന്നില്ലത്ത സന്തോഷം ആയിരുന്നു തനിക്ക്, പക്ഷേ അത് പറഞ്ഞപ്പോ ഉള്ള അമ്മയുടെ മുഖം കണ്ടപ്പോ വേണ്ട എന്ന് തോന്നി പോയി "എനിക്ക് വേണ്ട ചേച്ചി,, എനിക്ക് വിശപ്പില്ല,,," "എന്താ അമ്മേ ഇത് ഇന്നത്തെ ദിവസം എങ്കിലും അമ്മക്ക് ഇവളെ മകൾ ആയി കണ്ടൂടെ,,,

അതിന് മാത്രം എന്ത്‌ തെറ്റാ ഇവൾ ചെയ്തേ, അമ്മയുടെ വയറ്റിൽ ജനിച്ചത് ആണോ ഇവൾ ചെയ്ത തെറ്റ്,,," സന്ധ്യ അത് കേട്ടപ്പോ അമ്മ എന്തോ പറയാൻ വന്നെങ്കിലും ആളുകൾ ഒക്കെ ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ടതും ഗായു വിനെ ഒരു നോട്ടം നോക്കി അവിടുന്ന് പോയി,, "നീ അത് ഒന്നും കാര്യം ആക്കണ്ട, താ ഇത് അങ്ങോട്ട് കഴിച്ചേ,, അവിടെ ഇരി ചെക്കനും കൂട്ടരും ഒക്കെ ഇപ്പൊ എത്തും പിന്നെ ഒന്നിനും സമയം ഉണ്ടാവൂല,,,"സന്ധ്യ "എനിക്ക് വേണ്ട ചേച്ചി,,, വിശപ്പില്ലാത്തോണ്ടാ,,,," "തെ പെണ്ണെ,, അടി വാങ്ങിക്കും നീ,, മര്യാദക്ക് കഴിക്ക്,,," "മേമക്ക് വേണ്ടേൽ എനിക്ക് തന്നേക്ക് അമ്മേ ഉണ്ണിക്കുട്ടന് നല്ല ഇഷ്ട്ട,,,"(ഇത് ഉണ്ണികുട്ടൻ സന്ധ്യയുടെ മകൻ ആണ് 1 ക്ലാസ്സിൽ ആണ് കുറുമ്പൻ,,,) "അയ്യടാ നിനക്ക് അല്ലേടാ ചെക്കൻ ഞാൻ നേരത്തെ ചായ തന്നെ,,, പോ അവിടുന്ന്,,," . അതിന്ന് മുഖം വീർപ്പിച്ചു ഉണ്ണി കുട്ടൻ പോകുന്നത് കണ്ടതും ഞങ്ങൾ മൂന്നു പേരും ചിരിച് പോയിരുന്നു,,, വീണ്ടും ചേച്ചിടെ കൈ സ്നേഹത്തോടെ തന്റെ നേരെ നീടത്തും ഗായുവിനു നിരസിക്കാൻ തോന്നിയില്ല,, തനിക്ക് അമ്മ തന്നെ ആണ് ചേച്ചി എന്ന് അവൾ ഓർത്തു,,, "ഗൗരി ഇന്നാ ആ കാട്ട് നിനക്ക് വേണ്ടേ നീയും കുറച്ച് അല്ലെ കഴുച്ചുള്ളൂ,,,"

"എനിക്ക് വേണ്ട ചേച്ചി,,,,," സിമ്പിൾ ആയിട്ടുള്ള ആഭരണങ്ങൾ ആയിരുന്നു ഞങ്ങൾ ധരിച്ചിരുന്നത്,, അതും,, അതും ഇന്ദ്രേട്ടന്റെ(പേര് പോലും തനിക്ക് അറിയൂലായിരുന്നു അച്ചു പറഞ്ഞു തന്നതാ 😊)വീട്ടിൽ നിന്നും അമ്മയും ചേച്ചിയും കൊണ്ട് വന്നത് ആയിരുന്നു,, താൻ അത് വേണ്ട എന്ന് പറഞ്ഞെങ്കിലും,, അമ്മ അത് കയ്യോടെ വാങ്ങി,,, ചേച്ചിക്കും കൂടി ഉള്ളത് ആണെന്ന് കേട്ടതോടെ, അമ്മയുടെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു എന്ന് ഗായു ഓർത്തു,, ചേച്ചിക്ക് അമ്മ കുറച്ച് ഒക്കെ കരുതിയിരുന്നു,,, അത് പോരാഞ്ഞിട്ട് അവര് കൊണ്ട് വന്നതിൽ നിന്നും എടുക്കാൻ അമ്മ തുനിഞ്ഞെങ്കിലും വല്യേച്ചി സമ്മതിച്ചില്ല (സന്ധ്യ,,,) പിന്നേ ഞാൻ തന്നെ അതിൽ നിന്നും നല്ല ഒരു മാല നോക്കി ഗൗരി ചേച്ചിക്ക് കൊടുത്തു,,, പിന്നേ വല്യേച്ചിടെ വക ഞങ്ങള്ക്ക് രണ്ട് പേർക്കും ഓരോ വളയും ഞങ്ങള്ക്ക് ഉണ്ടായിരുന്നു,,, പെട്ടെന്ന് ഉള്ള കല്യാണം ആയിരുന്നതിനാൽ മാമനും മാമിക്കും നല്ല വിഷമം ആയിരുന്നു,, എന്തെങ്കിലും ഒരു സ്വർണം വാങ്ങി തരാൻ കഴിയാഞ്ഞതിൽ,, അതാ പിന്നേ സാരി മാമന്റെ വക ആക്കിയേ,,, "ദേ പെണ്ണെ നീ ഇത് എന്ത് ആലോചിച് കൊണ്ട് നിക്ക ദേ,, അവര് എല്ലാവരും ഇങ്ങേത്തി,,,"

എന്ന് മാമി വന്ന് തട്ടിയപ്പോയ ഗായു ചിന്തയിൽ നിന്ന് ഉണർന്നത്, അവര് ഒക്കെ വന്നെന്ന് കേട്ടതും ആകെ ഒരു പരവേഷം ആയിരുന്നു അവൾക്ക് ഗൗരി ചേച്ചിയെ നോക്കിയപ്പോ വലിയ ടെൻഷൻ ഒന്നും ഉള്ളത് ആയി തോന്നിയില്ല,സന്തോഷ്‌ ചേട്ടനുമായി (ഗൗരിടെ ചെക്കൻ )ഇതിന് മുൻപ് കണ്ട് പരിജയം ആയോണ്ട് ആവാം എന്ന് അവൾ ഊഹിച്ചു,,, ഗായു പുറത്തേക്ക് ഇറങ്ങിയതേ ഇല്ല ഒരു കയ്യിൽ അച്ചു വിന്റെ കയ്യും മറ്റേ കയ്യിൽ ഉണ്ണികുട്ടന്റെ കയ്യും മുറുക്കി പിടിച്ചിരുന്നു അവൾ,, "അആഹ് ചേച്ചി,, എന്ത ഈ കാണിക്കുന്നേ ഞങ്ങൾ കയ്യ് ഒക്കെ വേദനിച്ചിട്ടു വയ്യ,,," എന്ന് അച്ചു പറഞ്ഞപ്പോഴാ ടെൻഷൻ കാരണം രണ്ട് പേരുടെയും കയ്യ് ഇറുക്കി കൊണ്ടിരിക്കയിരുന്നു എന്ന് ബോധം വന്നത്,,, "അയ്യോ,, സോറി മക്കളെ ചേച്ചിടെ ടെൻഷൻ കൊണ്ട് അല്ലെ,,,," എന്ന് പറഞ്ഞു രണ്ട് പേരുടെ കവിളിലും ഓരോ മുത്തം കൊടുത്തു അപ്പൊ രണ്ട് പേരുടെയും മുഖം തെളിഞ്ഞു,,ഇന്നലെ രാത്രി മാമിയും വല്യേച്ചിയും കൂടി ഏതാണ്ടൊക്കെയോ ക്ലാസ്സ്‌ എടുത്ത് തന്നിരുന്നു,,, ഉറക്ക പിച്ചിൽ എല്ലടിത്തിനും മൂളി കൊടുത്തു എന്ന് അല്ലാതെ ഒന്നും ഓർമ ഇല്ല,,, ചെക്കനേ കാണാൻ വേണ്ടി ദൃതി കൂട്ടി പോയ,,

അയൽവാസികളിലും കല്യാണം കൂടാൻ വന്നവരിലും തന്നെ കാണുമ്പോ ഉള്ള മുഖം ഗായു ശ്രദ്ധിച്ചു ചിലർക്ക് സഹതാപം ആയിരുന്നേൽ ചിലർക്ക് പുച്ഛം ആയിരുന്നു,,, സുഖമില്ലാത്ത ഒരാളെ വിവാഹം കഴിക്കുന്നത് കൊണ്ടാവാം എന്ന് അവൾ ഓർത്തു,,, ഇത് വരെ ആയിട്ടും അങ്ങനെ ഒരാളെ കുറിച്ചോ, അദ്ദേഹത്തിന്റെ അസുഖത്തെ കുറിച്ചോ അവൾ ചിന്തിച്ചിരുന്നില്ല,,,,, ""മോളെ,, ഗായു നിന്റെ ഇന്ദ്രേട്ടൻ ആള് സൂപ്പർ ആണ് ട്ടോ ഇന്റെ മോൾക്ക് നല്ലോണം ചേരും" എന്ന് പറഞ്ഞു സന്ധ്യ അവളെ കവിളിൽ മുത്തം കൊടുത്ത് പോയി,,, ഗായുവിന് കാണണം എന്ന് ഒക്കെ ഉണ്ടായിരുന്നു എങ്കിലും,, പിന്നേ അവൾ വേണ്ട എന്ന് വെച്ചു,, ഗൗരി യുടെ പരിഹാസം നിറഞ്ഞ വാക്കുകൾ ആയിരുന്നു അവളുടെ മനസ്സിൽ,,, "എടി നിന്നെ കെട്ടാൻ പോകുന്നവൻ ഈ കല്യാണത്തിന് ഇഷ്ട്ടം ഇല്ല എന്നാ തോന്നുന്നേ,, അല്ലെങ്കിൽ എനിക്ക് സന്തോഷേട്ടൻ തന്ന പോലേ ഒരു ഫോൺ എങ്കിലും തന്നോ,, അത് പോട്ടെ ഒന്നും ഇല്ലെങ്കിലും നിങ്ങൾ ഇത് വരെ കാണാത്തത് അല്ലെ, നിന്നെ ഇത് വരെ വിളിച്ചു ഒന്ന് സംസാരിച്ചോ,,," ശരിക്കും ഇഷ്ടമില്ലാന്നിട്ട് ആവോ അങ്ങനെ,, ഒക്കെ കൂടി ഓർത്തതും എവിടേക്കെങ്കിലും ഓടി പോയാലോ എന്ന് ഒക്കെ അവൾക് തോന്നി,,

"ഗായു മോളെ,,,മോൾ ഇവിടെ നിക്കണോ എന്താ പുറത്തേക്ക് ഇറങ്ങാത്തെ നാണം ആണോ മോൾക്ക്,,," എന്ന് പറഞ്ഞ് സുഭദ്ര ഗായു വിനെ കെട്ടിപിടിച് നെറ്റിയിൽ ചുംബിച്ചു,,, "നോക്ക് മോളെ ഇന്ദിരേ,, മോൾ സുന്ദരി ആയിട്ട് ഉണ്ട് ലേ,, ആരേം കണ്ണ് തട്ടാതിരിക്കട്ടെ, എന്റെ മോൾക്ക്,," അവരേ കണ്ടപ്പോൾ ഗായു വിന്റെ ടെൻഷൻ തെല്ല് ഒന്നു കുറഞ്ഞു,, "അത് പറയാൻ ഉണ്ടോ അമ്മേ,, ഇവൾ സുന്ദരി തന്നെ അല്ലെ,,," അതിനെല്ലാം ഗായു ചിരിച് കൊടുത്തെങ്കിലും അവളുടെ കണ്ണുകൾ മുഴുവനും ഇന്ദിരയുടെ ഒക്കത്തിരിക്കുന്ന,, കുറുമ്പിയിൽ ആയിരുന്നു,,ഗായു അവളെ തൊട്ടതും അവൾ വേഗം ഇന്ദിരയുടെ കഴുത്തിൽ ഇറുക്കെ പിടിച്ചു കിടന്നു,,, "നീ ഇവരെ കണ്ടില്ലലോ അല്ലെ,, എന്റെ മോൾ ആണ് ട്വിൻസ് ആണ്,, മറ്റേ ആൾ അവിടെ അച്ഛന്റെ കയ്യിൽ ഉണ്ട്,,," "മുഹൂർത്തം ആവാറായി പുറത്തേക്ക് ഇറങ്ങു,," എന്ന് അശോകൻ വന്ന് പറഞ്ഞതും ഇന്ദിര അവളുടെ കയ്യും പിടിച്ചു പുറത്തേക്ക് ഇറങ്ങി,,, പുറത്തേക്ക് ഇറങ്ങിയതും അവൾ കണ്ടു വീൽ ചെയറിൽ ഇരുന്ന് സന്തോഷുമായി സംസാരിക്കുന്ന ഇന്ദ്രനേ,,, ക്രീം കളർ ഷർട്ടും അതെ കളറിലുള്ള,, കസവുമുണ്ടും ആണ് വേഷം,, ഒരു നിമിഷം രണ്ട് പേരുടെയും നോട്ടം പരസ്പരം ഇടഞ്ഞതും അവൾ വേഗം മുഖം തയ്ത്തി,,,... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story