❣️താലി ❣️: ഭാഗം 7

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

രാവിലെ സുഗമായി മൂടി പുത്ച് ഉറങ്ങുമ്പോയ,, ഇന്ദ്രന്റെ മുഖത്ത് വെള്ള തുള്ളികൾ വന്ന് വീണത്,,, കണ്ണ് തുറന്നപ്പോ കണ്ടതോ ഇളിച്ചോണ്ട് നിക്കുന്ന പുന്നാര അനിയൻ ഇഷാൻ എന്ന ഷാൻ,,, "എന്താടാ,,, മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കൂലേ,, നീ,, എനിക്ക് എണീക്കൻ കഴിയൂല എന്ന ധൈര്യത്തിൽ അല്ലെടാ ദുഷ്ട്ട നീ ഈ പണി ചെയ്യുന്നേ,,,," "ദേ,, ഞാൻ ഒന്നും അല്ല,,, ഏട്ടന്റെ ചങ്കും കരളും കുടലും ഒക്കെ ആയ ഈ അനുക്കയാ,, ദാ വേണേൽ നോക്ക്,,,"ഷാൻ എന്ന് പറഞ്ഞു ഷാൻ മാറിയപ്പോ കണ്ടു കയ്യിൽ ഒരു കപ്പും ആയി ഇളിച്ചോണ്ട് നിക്കുന്ന അനു എന്ന അൻവറിനെ,, നമ്മടെ ഇന്ദ്രന്റെ ചെറുപ്പം തൊട്ടേ ഉള്ള ഫ്രണ്ട്‌ ആണ് ട്ടോ,,, "ടാ, അനു നീയും ഉണ്ടായിരുന്നോ നീ എന്താണ് ഇത്ര രാവിലെ,,," അതിന്നു അനു മറുപടി കൊടുത്തത് ഇന്ദ്രന്റെ തലക്ക് ഇട്ട് ഒരു മേട്ടം കൊടുത്തോണ്ട് ആയിരുന്നു,, "എന്തൊരു പരാജയം ആണെടാ നീ, എടാ ഇന്ന് അല്ലെ നിന്റെ കല്യാണം വല്ല ബോധോം ഉണ്ടോ നിനക്ക്,,,"അനു എന്ന് അനു പറഞ്ഞപ്പോയെക്കും ചിരിച് കൊണ്ടിരുന്ന ഇന്ദ്രന്റെ മുഖം മാറി, അവിടെ ദേഷ്യവും പുച്ഛവും ഒക്കെ ആയിരുന്നു,,, "ഹും കല്യാണം,,,

ഞാൻ എല്ലാർക്കും ഒരു ഭാരം ആയത് കൊണ്ട് കുറഞ്ഞ ചിലവിൽ എന്നേ നോക്കാൻ ഒരു ഹോം നേഴ്സ് അത് അല്ലെ ഈ കല്യാണം,, ഇതാവുമ്പോ ശമ്പളം കൊടുക്കണ്ടല്ലോ,,," "ടാ ഷാനെ നീ ആ വാതിൽ അങ്ങ് അടിച്ചേ ഇത് ഒക്കെ കേട്ട് നിന്റെ അമ്മ എങ്ങാനും ഇങ്ങോട്ട് വന്നാൽ സഹിക്കൂല അവർക്ക്,,,"അനു "എന്താടാ നീ ഇങ്ങനെ ഒക്കെ പെരുമാറുന്നെ നീ എന്താ അവരെ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കാത്തത്,, നിന്റെ നല്ലതിന് വേണ്ടി അല്ലെ,,അവര് ഇങ്ങനെ ഒരു കല്യാണം നടത്തിയെ ഗായു നല്ല കുട്ടിയ, ഞാൻ അന്ന് കണ്ടത് അല്ലേ,,,,"അനു "ഹും പാവം,,, 😏,, കാഴ്ചയിൽ വീണയും പാവം ആയിരുന്നു ഇപ്പോ കണ്ടില്ലേ എനിക്ക് വീഴ്ച വന്നപ്പോ എന്നേ ഇട്ടിട്ട് പോയത്,, അത് പോലെ തന്നെയായിരിക്കും ഇവളും എന്നേ നോക്കി മടുക്കുമ്പോ അവളും പോവും,,," " ഇത് ഒക്കെ നീ തിരുത്തി പറയുന്ന ഒരു ദിവസം ഉണ്ടാകും നീ നോക്കിക്കോ,,, ഇനി വല്ലതും പറഞ്ഞാൽ നമ്മൾ തെറ്റും നീ എണീക്ക്,,,10 ന് അല്ലെ മുഹൂർത്തം അപ്പോയെക്കും അവിടെ എത്തണം ഇപ്പൊ തന്നെ 6.30 ആയി,, പോകുന്ന വഴിക്ക് അമ്പലത്തിലും കയറേണ്ട,,, " "അല്ലടാ എന്റെ പൊന്നാര അമ്മായിയും മുറപെണ്ണും ഒക്കെ എവിടെ ഇങ്ങോട്ട് കണ്ടില്ല ഇങ്ങോട്ട് കെട്ടി എടുത്തില്ലേ,,,,

"ഇന്ദ്രൻ "എല്ലാരും കല്യാണത്തിന്റെ അന്ന് ഇവിടേക്ക് വന്നാൽ മതി എന്ന് ഏട്ടൻ പറഞ്ഞോണ്ട് അമ്മായിയും ചെറിയച്ഛനും(പ്രതാപൻ )ഒക്കെ കുറച്ച് മുന്നേ വന്നേ ഉള്ളൂ,,,,"ഷാൻ "അമ്മായിക്ക് എന്റെ മുന്നിൽ വരാൻ മടി കാണും,, ഞാൻ വീണ യുമായി പ്രണയത്തിൽ ആയപ്പോ എന്റെ മോളെ കെട്ടണം എന്ന് പറഞ്ഞു അച്ഛന്ന് സ്വയ്ര്യം കൊടുക്കാതെ നിന്നിട്ട്,, എനിക്ക് ആക്‌സിഡന്റ് ആയിട്ട്,, വീണ പോയിട്ട് അച്ഛൻ അമ്മായിയോട് ആര്യ (അമ്മായിടെ മോൾ ) യെ കെട്ടിച് തരോ എന്ന് ചോദിച്ചതിന് എന്തൊക്കെ മുട്ടാ പോക്ക് ന്യായങ്ങൾ ആണ് മൂപ്പത്തി പറഞ്ഞത് ഒന്നും മറന്നിട്ടില്ല ഞാൻ ഇവിടുന്നു ഒന്ന് എണീക്കട്ടെ ഞാൻ,," "നീ അത് ഒക്കെ വിട്ടേ, നിനക്ക് കുളിക്കണ്ടേ,, ടാ ഷാനെ ഇവനെ ഒന്ന് താങ്ങിയേ ഇവനെ നമുക്ക് സുന്ദര കുട്ടപ്പൻ ആക്കണം,,," പിന്നേ ഒക്കെ പെട്ടെന്ന് ആയിരുന്നു, കുളി കയിഞ്ഞ് കസവു കര ഉള്ള മുണ്ടും ഷർട്ടും ഒക്കെ ധരിച്ചു,,,, വീൽ ചെയറിൽ ഇരുത്തി അവര് പുറത്തേക്ക് ഇറങ്ങി,,, "ശരിക്കും അനുക്ക, ഈ ഏട്ടൻ എന്റെ അച്ഛനും അമ്മയ്ക്കും ഉണ്ടായത് തന്നെ ആണോ എന്ന് എനിക്ക് നല്ല സംശയം ഉണ്ട്,,," "അത് എന്താടാ നിനക്ക് ഇപ്പൊ അങ്ങനെ ഒരു സംശയം തോന്നാൻ, 🤔

"അനു "ഈ ഏട്ടന്ന് ഒടുക്കത്തെ ഗ്ലാമർ ആണെന്നെ ഏട്ടത്തി ഏട്ടനെ കാണുമ്പോ തന്നെ ഫ്ലാറ്റ് ആവും,,," ,"നിന്റെ ഏട്ടത്തിയും ഒട്ടും മോശം അല്ലടാ നീ കണ്ടിട്ടില്ലാലോ,,, " "ഒന്ന് നിർത്തുന്നുണ്ടോ രണ്ടും, അവരുടെ ഒരു ഏട്ടത്തി,, എന്റെ കാൽ നല്ലോണം ആയിരുന്നേൽ ഞാൻ എപ്പോയെ നാട് വിട്ട് പോയേനെ,,, അത് വരെ ഉള്ളൂ നിന്റെ ഏട്ടത്തിക്കും എന്റെ ലൈഫിൽ ഉള്ള റോൾ,,," അത് കേട്ടതും ഷാൻ ന്റെ മുഖം വടിയതും, അങ്ങനെ ഒന്നും ഉണ്ടാവില്ല എന്ന് പറഞ്ഞു അനു അവനെ ചേർത്ത് പിടിച്ചു,,, പിന്നേ എല്ലാവരും കൂടി അങ്ങോട്ടേക്ക് പോകുന്ന വഴിക്ക് അമ്പലത്തിൽ കയറി തൊഴുത്,, യാത്ര തിരിച്ചു,, 4 കാറിൽ ആയിട്ട് ആയിരുന്നു അവര് പോയത് മുന്നിൽ ഇന്ദ്രന്റെ കാർ ആയിരുന്നു അനു ആയിരുന്നു ഡ്രൈവർ,, പിറകിൽ ഷാനും,, ഇന്ദിരയും,,, അതിനു പുറകിൽ ഉള്ള കാർ പ്രതാപന്റെ ആയിരുന്നു, അതിൽ പ്രതാപന്റെ ഭാര്യ ആശ്വതിയും അവരുടെ രണ്ട് മക്കൾ ആയ,, ആയുഷും, ആവണിയും ആയിരുന്നു ഉണ്ടായിരുന്നത്,, ആയുഷ് ഡിഗ്രിയും ആവണി sslc യും ആണ്,, പിന്നെ ഉള്ള കാറിൽ പ്രതിപയും(അമ്മായി ) ആര്യയും, അവരുടെ ചെറിയ മകൻ അനിരുധും ആയിരുന്നു,അതിൽ ആയിരുന്നു ഗംഗദരനും സുഭദ്രയും കയറിയിരുന്നത്,,

പ്രതിപക്ക്‌ മൂത്ത ഒരു മകൻ കൂടി ഉണ്ട് ട്ടോ,, പേര് അക്ഷയ് ഗൾഫിൽ ആണ് ആൾ,,കയ്യിലിരിപ്പ് മോശം ആയത് കൊണ്ട് ഗൾഫിലേക്ക് പറഞ്ഞയച്ചത് ആണ് പ്രതിപ,, പിന്നേ ഉള്ള കാറിൽ ആയിരുന്നു നമ്മടെ അനു ന്റെ ഉമ്മ യും അനിയനും അനിയത്തിയും ഒക്കെ ഉണ്ടായിരുന്നത്, അനു ന്റെ ഉപ്പ ഗൾഫിൽ ആണ്,,, "അതേയ് ചേട്ടോയ്,, ഏട്ടത്തി അതാ മണ്ഡപത്തിൽ വെയ്റ്റിങ് ആണ് ഏട്ടൻ ഇത് ഏത് ലോകത്ത് ആയിരുന്നു ഏട്ടത്തിനെ കണ്ട് ഫ്ലാറ്റ് ആയോ,," ഷാൻ അപ്പോയ ഇന്ദ്രന്ന് ഇത് വരെ താൻ ഇന്ന് ഉണ്ടായത് എല്ലാം ഓർത്തോണ്ട് ഇരിക്കയായിരുന്നെന്ന് മനസ്സിലായത്, സന്തോഷും സതീഷും ആയി ഞാൻ വേഗം കൂട്ട് ആയിരുന്നു,, സന്തോഷിനോട് സംസാരിച് കൊണ്ടിരിക്കുമ്പോഴാ,, സന്തോഷ്‌ എന്നോട് കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കാൻ പറഞ്ഞെ,,, സന്തോഷ്‌ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ ഇന്ദ്രൻ ഒരു നിമിഷം അങ്ങോട്ട് തന്നെ നോക്കി പോയിരുന്നു,, അമ്മയുടെയും ചേച്ചിയുടേം നടുക്ക് ആയി നടന്ന് വരുന്ന ഗായു വിനെ കണ്ടതും ഒരു അപ്സരസ്സിനെ പോലെ തോന്നി ഇന്ദ്രന്ന്,, പെട്ടെന്ന് ഗായു വിന്റെ നോട്ടവും ഇന്ദ്രനിലേക്ക് എത്തിയതും, ഗായു വേഗം മുഖം തയ്ത്തുന്നത് ഇന്ദ്രൻ കണ്ടു,,,

അപ്പൊ അവന്റെ മബസ്സിലേക്ക് വീണയുടെ മുഖം കടന്നു വന്നതും,, അവൻ കലിപ്പോടെ മുഖം തിരിച്ചു,, ഇത് ഒക്കെ നമ്മുടെ അനുവും ഷാനും ഒക്കെ നല്ല വെടിപ് ആയി തന്നെ കാണുന്നുണ്ടായിരുന്നു,, അതാണ് ഷാൻ വന്നു ഇന്ദ്രനെ തട്ടിയെ,,, "ഷാൻ,, വേണ്ട,, ഞാൻ ഓരോന്ന് ഓർത്ത് ഇരുന്ന് പോയതാ, അല്ലാതെ നിന്റെ ഏട്ടത്തിയെ അല്ല,,," "അത് എന്തേലും ആവട്ടെ,,ദേ മുഹൂർത്തം ആയി,, നമുക്ക് അങ്ങോട്ട് പോവാം,, ഏട്ടന്റെ ദേഷ്യം ഒന്നും ഏട്ടൻ അവിടെ കാണിക്കരുത് ട്ടോ,,," പിന്നെ ഒക്കെ പെട്ടെന്നു ആയിരുന്നു അനുവും ഷാനും ചേർന്ന് ഇന്ദ്രനെ വീൽ ചെയറിൽ നിന്ന് എടുത്ത് മണ്ഡപത്തിൽ ഇരുത്തി ഇന്ദ്രന്ന് അടുത്ത് ആയി ആര്യയും ഇന്ദിരയും ചേർന്ന് ഗായു വിനെയും ഇരുത്തി,, അതിന് അപ്പുറത്ത് ആയിട്ട് ആയിരുന്നു സന്തോഷും ഗൗരിയും ഇരുന്നിരുന്നത്,, സഹതാപത്തോടെയും പുച്ഛത്തോടെയും തന്റെ നേരെ നീളുന്ന ഓരോ നോട്ടവും ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഇന്ദ്രന്റെ അടുത്ത് ഇരുന്നതും ഗായുവിനു എന്തോ ഒരു വെപ്രാളം ആയിരുന്നു,, നെറ്റിയിൽ എല്ലാം വിയർപ്പ് പൊടിയുന്നത് അവൾ അറിഞ്ഞു,, ഇടം കണ്ണിട്ട് ഇന്ദ്രനെ നോക്കിയെങ്കിലും,,, അറിയാതെ ഒരു നോട്ടം പോലും തന്റെ നേരെ നീളുന്നില്ലെന്ന്,,

അവൾ ശ്രദ്ധിച്ചു,, ഗൗരി പറഞ്ഞത് ഒക്കെ അവളുടെ മനസ്സിലേക്ക് കടന്നു വന്നു ഇനി എന്നേ ഇഷ്ടമില്ലാത്തോണ്ട് ആവോ,,, ഇദ്ദേഹം ഇങ്ങനെ,, അവളുടെ മനസ് മുഴുവൻ പ്രക്ശുദ്ധം ആയിരുന്നു,,, കർമ്മി പറഞ്ഞു കൊടുക്കുന്ന കർമങ്ങൾ ഒക്കെ ഒരു പ്രതിമയെന്ന കണക്കെ അവർ നിർവഹിച്ചു,,, "ഈ താലിഎടുത്ത് കുട്ടിയുടെ കഴുത്തിൽ ചാർത്ത,,," എന്ന് പറഞ്ഞതും ഇന്ദ്രൻ ഒട്ടും താല്പര്യമില്ലാതെ ഗായുവിന്റെ കഴുത്തിൽ ചാർത്തി,, തന്റെ നേരെ നീളുന്ന നോട്ടത്തെ അവൻ പാടെ അവഗണിച്ചു,,, ഇന്ദ്രൻ കെട്ടി കൊടുത്ത താലി കണ്ണുകൾ അടച്ചു ഗായു സ്വീകരിച്ചു, നെറുകയിൽ സിന്ദൂരം ചാർത്തുമ്പോൾ രണ്ട് തുള്ളി തുള്ളി കണ്ണ് നീർ ഇന്ദ്രന്റെ കൈകളിൽ ഉറ്റി,, എങ്കിലും അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്തില്ല,,, ചടങ്ങുകൾക്കു ശേഷം ഒരു ചെറയ സദ്യയും അവിടെ ഉണ്ടായിരുന്നു,, വധു വരന്മാർ ഒരുമിച്ച് ആണ് ഉണ്ണാൻ ഇരുന്നത് എങ്കിലും ചിരിച്ചു സംസാരിച് ഭക്ഷണം കഴിക്കുന്ന ഗൗരിയിലേക്കും സന്തോഷിലേക്കും ഗായു വിന്റെ നോട്ടം നീണ്ടു,,

ഗൗരി സന്തോഷിനും സന്തോഷ്‌ ഗൗരിക്കും ചോർ കൊടുക്കുന്നത് അവൾ നോക്കി നിന്നു,, ഒരു നിമിഷം ഗായുവും ഇത് ഒക്കെ ആഗ്രഹിച്ചിരുന്നു, തന്റെ അമ്മ നൽകാത്ത സ്നേഹം തന്റെ രാജകുമാരനിൽ നിന്നും തനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് താൻ തന്റെ മീനുകളോട് പറഞ്ഞത് വേദനയോടെ അവൾ ഓർത്തു,,, തന്റെ അടുത്തിരിക്കുന്ന ഇന്ദ്രനിലേക്ക് അവളുടെ നോട്ടം നീണ്ടു,, താൻ എന്ന ഒരാൾ അടുത്തുള്ളത് പോലും ശ്രദ്ധിക്കുന്നില്ല എന്നത് അവൾക്ക് ഒരു നോവായി നിറഞ്ഞു,,,, നിറഞ്ഞു നിന്ന കണ്ണുകൾ ആരും കാണാതിരിക്കാൻ വേണ്ടി അവൾ വേഗം തല കുനിച്ചു,, ഒരു വറ്റ് പോലും അവൾക്ക് വായേലേക്ക് വെക്കാൻ തോന്നിയില്ല,,, അപ്പോഴാണ് തന്റെ നേരേക്ക് ഒരുള ചോറുമായി നീണ്ടുവന്ന കൈ അവൾ ശ്രദ്ധിച്ചത്,, ആ കൈയുടെ ഉടമയെ കണ്ടതും,, നിറഞ്ഞ മിഴികളാലെ,, അവൾ വാ തുറന്നു,,,.......... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story