❣️താലി ❣️: ഭാഗം 9

Thali ishq

രചന: ഇഷ്ഖിന്റെ കൂട്ടുകാരി

നിലവിളക്കുമായി ഉള്ളോട്ട് കയറിയതും അവൾ വീടിന്റെ ഉള്ളാകെ ഒന്ന് കണ്ണോടിച്ചു,, പഴയമയുടെ പ്രൗടി വിളിച്ചോതുന്ന അകവും നടുമുറ്റവും ഒക്കെ അവളുടെ കണ്ണുകൾ വിടർന്നിരുന്നു,,, "മോളെ പൂജമുറിയിൽ പോയി വിളക്ക് വെച്ച് വായോ,, ഷാനെ നീ ഏട്ടനേയും ഒന്ന് അങ്ങോട്ടേക്ക് ആക്കിയേ,,,"സുഭദ്ര "അയ്യടാ ഇനി എന്നേ കൊണ്ട് എങ്ങും വയ്യ,, ദേ നിക്കല്ലേ നമ്മടെ ഏട്ടത്തി ഐശ്വര്യം ആയി തന്നെ ഏട്ടത്തി ചാർജ് എടുത്തോട്ടെ,,, അല്ലെ അനുക്ക,," "പിന്നല്ലാതെ ഗായു നീ ഇവനേം കൂടി കൂട്ടി പോയിക്കോ,,," ഇന്ദ്രന്ന് ആകെ കലിപ്പ് കയറി വന്നിരുന്നു എങ്കിലും, എല്ലാവരും ഉള്ളത് കൊണ്ട് ഒന്നും പറയാൻ കഴിഞ്ഞില്ല, അവൻ ദേഷ്യത്തോടെ ഷാനിനെയും അനുനെയും നോക്കിയതും രണ്ടാളും,, ആരോ വിളിച്ചത് പോലെ ഒരു പോക്ക് ആയിരുന്നു,,, ഗായു എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു കയ്യിൽ ആണേൽ വിളക്കും ഉണ്ടല്ലോ,,, അപ്പോഴാണ് സുഭദ്രയും ആ കാര്യം ശ്രദ്ധിച്ചത്,, , "മോളെ ഇന്ദിരേ നീ അവർക്ക് ഒപ്പം ചെല്ല് മോൾടെ കയ്യിൽ വിളക്ക് അല്ലെ,,," "അആഹ് അമ്മേ,,,,,,," പൂജമുറിയിൽ വിളക്ക് വെച്ച് അച്ഛനെയും മനസ്സിൽ കരുതി ഗായു പ്രാർത്ഥിച്ചു,, ഇന്ദ്രനും പ്രാർത്തിച്ചു,,,

പിന്നേ ഷാൻ വന്നു ഇന്ദ്രനെ ഫ്രഷ് ആവാൻ കൂട്ടി പോയി, ഇന്ദ്രനും ഒന്ന് കിടന്നാൽ മതി എന്നു ആയി കുറെ നേരം ആയുള്ള ഇരുപ്പ് ആയോണ്ട്,ഫ്രഷ് ആയി കയിഞ്ഞ് ഇന്ദ്രനേ ബെഡിലേക്ക് കിടത്തി,, ഷാൻ പോയി,, ഗായു എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു, അപ്പോയെക്കും അടുത്ത് ഉള്ളവർ ഒക്കെ അവളെ കാണാൻ വന്നിരുന്നു,,, " മരുമോൾ സുന്ദരി ആണല്ലോ സുഭദ്രേചി,, നല്ല അടക്കോം ഒതുക്കോം ഉള്ള കുട്ടി,,, " അയൽവാസി "അത് അങ്ങനെ തന്നെ അല്ലെ വരൂ സുഭദ്ര ചെച്ചിടെ സെലെക്ഷൻ അല്ലെ,,,," next അയൽവാസി എല്ലാത്തിനും അവൾ പുഞ്ചിരിയോടെ നിന്നു, ഒരു മുഷിച്ചിലും അവൾ കാണിച്ചില്ല,, ഇത് എല്ലാം കണ്ട് പ്രതിപക്ക് സഹിക്കുന്നില്ലായിരുന്നു,,, "സൗന്ദര്യം തന്നെ ഉള്ളൂന്നെ ഈ മേലുള്ളത് എല്ലാം നാത്തൂൻ കൊണ്ട് കൊടുത്തത കാൽ കാശിനു വക ഇല്ലാത്ത കൂട്ടം ആണെന്നെ,,," അത് കേട്ടതും അവളിൽ ഒരു പെടച്ചിൽ ആയിരുന്നു, നിറഞ്ഞു വന്ന കണ്ണ് ആരും കാണാതിരിക്കാൻ അവൾ തല കുനിച്ചു നിന്നു,,, ഇത് ഒക്കെ കേട്ടിട്ട് സുഭദ്രക്ക്‌ നാലെണ്ണം പറയണം എന്ന് ഉണ്ടായിരുന്നു പിന്നേ നാത്തൂൻ ആയി പോയില്ലേ,, എങ്കിലും ഗായുവിന്റെ മുഖം കണ്ടപ്പോ പ്രതിപയുടെ വാ അടപ്പിചേ പറ്റൂ എന്ന് സുഭദ്രയും ഉറപ്പിച്ചു,,,

"കുറെ സ്വർണം കയ്യിൽ ഉണ്ടായിട്ട് എന്താ നാത്തൂനേ,, അത് ആർകെങ്കിലും ഉപകരിക്കുമ്പോ അല്ലെ,, അതിന് ഭംഗി ഉണ്ടാവൂ,, എന്റെ മോൾക് ഞാൻ ഇത് മനസ്സറിഞ്ഞു കൊടുത്തത,, അവർക്ക് കാശിനു കുറവ് ഉണ്ടെന്നേ ഉള്ളൂ, മനസ്സ് വിശാലം ആണ്,, ഗായു ന്റെ സ്ഥാനത്ത് നമ്മളെ ആര്യ ആയിരുന്നേലും ഞാൻ ഇങ്ങനെ തന്നെ ചെയ്തേനെ,, ഗായുവിന്റെ സ്ഥാനത്ത് ഇന്ന് ആര്യ വന്നേനെയല്ലോ,, എന്റെ മോൻ എണീറ്റ് നടക്കില്ല എന്ന് കരുതി അല്ലെ നാത്തൂൻ അവളെ ഇങ്ങോട്ട് തരാഞ്ഞേ,,,"സുഭദ്ര , "അ അത്,,, പിന്നേ,,, ഒഹ്ഹ്ഹ് എന്തോ,,,,, ദേ ആര്യ മോൾ വിളിച്ച പോലെ തോന്നി ഞാൻ അങ്ങോട്ട് ചെല്ലട്ടെ,,,,"പ്രതിപ "മോൾ അത് ഒന്നും കാര്യം ആക്കണ്ട നാത്തൂൻ അങ്ങന തന്ന, കുശുമ്പും കുഞ്ഞയിമായും കുറച്ച് കൂടുതൽ ആണ്,,, മോൾക് ഫ്രഷ് ആവണ്ടേ മോൾക് ഉള്ളത് ഒക്കെ റൂമിൽ ഷെൽഫിൽ അടക്കി വെച്ചിട്ടുണ്ട്,, മോൾ പോയി ഫ്രഷ് ആയി വാ,,,,"സുഭദ്ര ഗായുവിനും ഒക്കെ ഒന്ന് അയിച്ചു കളഞ്ഞാൽ മതി എന്ന് ആയിരുന്നു, പക്ഷേ റൂമിൽ ഇന്ദ്രൻ ഉള്ളത് കൊണ്ട് അവൾക് എന്തോ ഒരു പേടി പോലെ തോന്നി എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലലോ,,, അവൾ എന്ത് ചെയ്യും എന്ന് കരുതി നിൽകുമ്പോഴാ ആവണി ആ വഴിക്ക് വന്നത്,, ഇതിനോടകം തന്നെ ആവണി ഗായുവുമായി കൂട്ടായിരുന്നു,, ആര്യ ഒന്ന് ചിരിച്ചെന്ന് വരുത്തി ഗായുവിനോട് ഒന്ന് സംസാരിക്കാൻ ഒന്നും പോയില്ല,,,

"ഗായു ചേച്ചി എന്താ ഇവിടെ തന്നെ നിക്കുന്നെ, ഡ്രസ്സ്‌ ഒക്കെ മാറണ്ടേ,, പോയി ഫ്രഷ് ആയി,, ഇവിടെ കുറെ കാണാൻ ഒക്കെ ഞാൻ കാണിക്കാം,,," ആവണി "അത് മോളെ നീ ഒന്ന് വരോ റൂമിലേക്ക് എന്റെ സ്വർണം ഒക്കെ ഊരണേൽ ഒരാളെ ഹെല്പ് വേണം അതാ,,," "അല്ലാതെ ഏട്ടൻ റൂമിൽ ഉള്ളത് കൊണ്ട് പേടി ആയിട്ട് അല്ലലേ,,," എന്ന് ചോദിച്ചു അവൾ ചിരിച്ചതും ഗായു അതെന്നും അല്ലെന്നും തല ആട്ടി,, "മ്മ്മ് ഏതായാലും വാ,, ഞാൻ സഹായിക്കാം,,," അവൾ ആവണിയുടെ കയ്യും പിടിച്ചു ആണ് റൂമിലേക്ക് കയറിയെ നല്ല വൃത്തിയും അടക്കവും ഒതുക്കവും ഒക്കെ ഉള്ള മുറി,, തന്റെ മുറി ഇതിന്റെ ഒരു ഭാഗത്തേക്ക് ഇല്ലെന്ന് അവൾ ഓർത്തു,, ശരിക്കും ഇന്ദ്രേട്ടന്റെ room മുകളിൽ ആണെന്നും,, വയ്യാത്തത് കൊണ്ട് ആണ് തായേ ആക്കിയേ എന്നും ചേച്ചി പറഞ്ഞത് അവൾ ഓർത്തു,,, . റൂമിലേക്ക് കയറിയതും എത്ര നോക്കണ്ട എന്ന് കരുതിയിട്ടും ഗായു വിന്റെ കണ്ണുകൾ കട്ടിലിലേക്ക് നീണ്ടു ഇന്ദ്രൻ നെറ്റിയിൽ കൈ വെച്ച് കിടക്കുന്നത് കണ്ടു,,, ഗായുവിന്റെ നോട്ടം കണ്ട് ആവണിയും അങ്ങോട്ടേക്ക് നോക്കി,,അവൾ ചെവിയുടെ അരികിൽ വന്നു പറഞ്ഞു,,, "ചേച്ചി ഇഷ്ട്ടമുള്ള ഡ്രസ്സ്‌ എടുത്തോണ്ട് വാ ഏട്ടൻ ഉറങ്ങാണെന്ന തോന്നുന്നേ നമ്മൾ ഇവിടുന്ന് എന്തേലും മിണ്ടി ഏട്ടൻ എങ്ങാനും ഉണർന്നാൽ പിന്നേ പൂരപ്പാട്ട് ആയിരിക്കും അത് കൊണ്ട് നമുക്ക് ഇന്ദിര ചേച്ചിടെ മുറിയിലേക്ക് പോവാം,,,"

അത് ശരി ആണെന്ന് അവൾക്കും തോന്നി, അവൾ അതിൽ നിന്നും ഒരു സെറ്റ് സാരി കയ്യിൽ എടുത്ത് ആവണിയോടൊപ്പം നടന്നു,, പോകുമ്പോ ഒന്ന് കൂടി ഇന്ദ്രന്റെ അടുക്കലേക്ക് അവളുടെ കണ്ണുകൾ പോയി,,, സ്വർണം അയിക്കാൻ ഒക്കെ ഇന്ദിരയും സഹായിച്ചു,,, പിന്നേ അവൾ ഫ്രഷ് ആവാൻ ബാത്‌റൂമിൽ കയറി ശരീരത്തിൽ വെള്ളത്തുള്ളികൾ വീണതും,, ഇത് വരെ ഉണ്ടായിരുന്ന ക്ഷീണം ഒക്കെ എവിടെയോ പോയ പോലെ തോന്നി ഗായുവിനു,,, കുളി കഴിഞ്ഞ് തല തൂവർത്തുമ്പോ അവളുടെ ശ്രദ്ധ താലിയിൽ പതിഞ്ഞു താൻ ഇന്ന് ഒരാളുടെ ഭാര്യ ആണ്,, എന്നാലും എന്തിനാവും എന്നോട് ദേഷ്യപ്പെട്ടിട്ട് ഉണ്ടാവാ,,, ആരെങ്കിലും തന്നോട് പറയാതിരിക്കില്ല,, അവൾ ആ താലിയിൽ അമർത്തി ചുംബിച്ചു,,, കഴുത്തിൽ ഇന്ദ്രൻ താലി ചാർത്തിയതും, സിന്ദൂരം അണിയിച്ചതും ഒക്കെ ഓർമയിൽ വന്നതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,, കുളി കയിഞ്ഞ് വരുന്നത് വരെ ആവണിയും ഇന്ദിരയും അവളെ കാത്ത് നിന്നിരുന്നു,, അങ്ങനെ ഒരു വിധം ഒരുക്കങ്ങൾ ഒക്കെ കയിഞ്ഞ് അവർ പുറത്ത് ഇറങ്ങി,,, . പ്രതിപയും ആര്യയും ഒക്കെ അപ്പോയെക്കും പോയിരുന്നു, അത് അവൾക് ഒരു ആശ്വാസം പോലെ തോന്നി,,,

പിന്നേ ചായ കുടി ഒക്കെ കയിഞ്ഞ് ഇന്ദിരയും ആവണിയും അവളെ വീട് ഒക്കെ ചുറ്റി കാണിച്ചു കൊടുത്തു,, അവൾക്ക് അവിടെ മൊത്തം നല്ലവണ്ണം ഇഷ്ട്ടപെട്ടിരുന്നു,, അവരുടെ കൂടെ ഇന്ദിരയുടെ മക്കളും ഉണ്ടായിരുന്നു,, ആദ്യയും ആന്യയും ആദ്യം ഗായു വിന്റെ അടുത്തേക്ക് പോകാൻ കൂട്ടാക്കിയില്ലേലും പിന്നേ രണ്ടാൾക്കും ഗായുവിനെ മാത്രം മതി എന്ന് ആയി ഇപ്പൊ രണ്ടാളും ഗായു ന്റെ രണ്ട് കയ്യിലും തൂങ്ങി കൊണ്ട് ആണ് നടപ്പ്,,, അങ്ങനെ വീട് ഒക്കെ ചുറ്റി കണ്ട് കഴിഞ്ഞപ്പോയെക്കും സന്ധ്യ ആയിരുന്നു,, പ്രതാപനും അശ്വതിയും പോകുമ്പോ ആവണിയേ പോകാൻ ഗായു വിട്ടില്ല, അവളെ അവിടെ പിടിച്ചു വെച്ചു,, എല്ലാരും പോയപ്പോയെക്കും രാത്രി ആയിരുന്നു,, എല്ലാർക്കും ക്ഷീണം ഉള്ളത് കൊണ്ട് വേഗം ഭക്ഷണം കയിച് കിടക്കാം എന്ന് സുഭദ്ര പറഞ്ഞു,, "നിങ്ങൾ ഒക്കെ കഴിക്ക് ഞാൻ ഇന്ദ്രന് ഭക്ഷണം കൊണ്ട് കൊടുത്ത് വരാം,,,"സുഭദ്ര "ഞാൻ കൊണ്ട് കൊടുക്കണോ അമ്മേ,,," ഗായു "വേണ്ട മോളെ മോൾ വന്ന് കയറിയല്ലേ ഉള്ളൂ,, മോൾക് ഒക്കെ ഒന്ന് പരിജയം ആവട്ടെ എന്നിട്ട് ഒക്കെ മോൾക് വിട്ടു തരാം,,," ഇന്ദ്രന് ഭക്ഷണം കൊടുക്കാൻ പോകുന്നതിൽ ചില ഉദ്ദേശങ്ങളും സുഭദ്രക്ക്‌ ഉണ്ടായിരുന്നു,,,

അങ്ങനെ ഇന്ദ്രന് ഭക്ഷണം കൊടുത്ത് സുഭദ്രയും അവരോടൊപ്പം ചേർന്നു,, ഇന്ദ്രൻ തനിയെ കഴിച്ചോളും എന്ന് പറഞ്ഞെന്നു പറഞ്ഞു,,, അങ്ങനെ ഭക്ഷണം കഴിഞ്ഞ് ഒക്കെ ഒതുക്കി വെച്ച്,, ഇന്ദിരയുടെ മുറിയിൽ ആവണിയും ഇന്ദിരയും ഗായു വും കൂടി കുട്ടികളെ കളിപ്പിച്ചു ഇരുന്നു, അപ്പോഴാണ് ഒരു ക്ലാസ്സ്‌ പാലും ആയി സുഭദ്ര അങ്ങോട്ടേക്ക് വന്നത്,,, "നിങ്ങൾക് ഒന്നും ഒറക്കോം ഇല്ലേ കുട്ടികളെ,, മോളെ ഗായു മോൾക് നല്ല ക്ഷീണം ഉണ്ട് മോൾ റൂമിലേക്കു ചെല്ല് ഇതും കൂടി കൊണ്ടോയ്ക്കോ,," അത് കേട്ടതും അവൾക് ആകെ ഒരു വിറയൽ ആയിരുന്നു, ഇന്ദ്രന്റെ മുമ്പിലേക്ക് പോകുന്നത് ആലോചിച്ചിട്ട് അവൾക് ആകെ ഒരു വെപ്രാളം ആയിരുന്നു,,, സുഭദ്രക്കും അവളുടെ ടെൻഷൻ അറിയാമായിരുന്നെങ്കിലും അവർ ഒന്നും പറയാൻ പോയില്ല, അവളെ റൂമിലേക്ക് പറഞ്ഞയച്ചു,, വിറക്കുന്ന കാലടികളോടെ അവൾ റൂമിലേക്ക് നടന്നു,, അവളുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞിരുന്നു,,, ഹൃദയമിടിപ്പ് വർധിച്ചു വരുന്നതും അവൾ അറിഞ്ഞു,,,...... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story