തീവണ്ടി: ഭാഗം 1

Theevandi

എഴുത്തുകാരി: മുകിൽ

ദേവാലയം തറവാട്ടിൽ രാവിലെ തന്നെ ഇന്നത്തെ കല്യാണത്തിനുവേണ്ടിയുള്ള ഓട്ടപാച്ചലിലാണ് ഓരോരുത്തരും.. മുറ്റത്തുമറ്റും ആളുകൾ സാധനങ്ങൾ കൊണ്ട് തിരക്കിട്ട് ഓടലാണ്... തറവാട്ടിൽ മറ്റും സ്ത്രീകളും പുരുഷന്മാരും അതിന്റെ ഇടയിൽ കുഞ്ഞ് കുട്ടികളും ആൾക്കാരെ സൽകരിക്കുന്നതിനും കല്യാണത്തിനുവേണ്ടിയുള്ള ഒരുക്കങ്ങളിലുമായി മുഴുകി... കല്യാണപെണ്ണിന്റെ മുറിയിൽ കല്യാണപെണ്ണിനെ ഒരുക്കാൻ വേണ്ടി തിരക്കിട്ട ബഹളത്തിലാണ് പെൺപിള്ളേർ... "ആഹാ... അമ്മു ചേച്ചിനെ നോക്കിയേ.. ദേ ഇപ്പോൾ ചുന്ദരിപെണ്ണായി... വാനിറ്റി മിററിന്റെ മുന്നിലിരുന്ന് കല്യാണപെണ്ണിന്റെ വേഷത്തിൽ ഒരുങ്ങിയിരിക്കുന്ന അമൃത എന്ന അമ്മുവിന്റെ ചെവിയുടെ താഴെയായി അവൾ കണ്ണിൽ നിന്ന് ഒരുന്നുള്ള് കരി തൊട്ടുകൊടുത്തു...എന്നിട്ട് കൈകൾകൊണ്ട് മുഖം ഉഴിഞ്ഞു...

"എന്റെ ഇഷാ... എനിക്കറിയാടി ഞാൻ അല്ലെങ്കിലും സുന്ദരി പെണ്ണാണെന്ന്... ഇഷയെ കുറുമ്പോടെ നോക്കി അമ്മു പറഞ്ഞതും അവൾ അമ്മുവിനെ നോക്കി കണ്ണിറുക്കി... "ഹാ മോളെ ഇഷാ.... അമ്മു റെഡിയായോ..എന്നാൽ വാ ഇറങ്ങാം... അവിടേക്ക് കയറിവന്ന ഒരു മധ്യവയസുകാരി ഇഷയോട് ചോദിച്ചതും.. അവൾ ചിരിച്ചോണ്ട് അമ്മുവിനെ ചൂണ്ടിക്കാട്ടി... അവർ ചിരിച്ചോണ്ട് അമ്മുവിനെയും കൂട്ടി റൂമിൽ നിന്ന് ഇറങ്ങിയതും അവരുടെ പുറകെ ബാക്കി പെൺപടകളും ഇറങ്ങിയിരുന്നു...ഹാളിലേക്ക് ഇറങ്ങിയ ഇഷയുടെ അടുത്തേക്ക് ഒരു മധ്യവയസുകാരൻ വന്നു... "മോളെ ഇഷാ.. നീ ഐഷുവിനെ വിളിച്ചോ... ആ കുരുത്തംകെട്ടവൾ ഇന്ന് കല്യാണത്തിനെങ്കിലും വരുവോ...." ഇഷയെനോക്കി കപട ദേഷ്യത്തോടെ അയാളത് പറഞ്ഞതും..അവൾ അയാളെനോക്കി ചിരിച്ചു.... "എന്റെ അച്ചെ....

അവൾ അവിടുന്ന് ഇറങ്ങിയിട്ടുണ്ട് താലി കെട്ടുന്ന സമയമാകുമ്പോൾ ഇങ്ങോട്ട് എത്തിക്കൊള്ളും.... "ഹ്മ്മ്...ആ കുരിപ്പ് ഇന്നത്തെ കല്യാണത്തിനെങ്കിലും വന്നാൽ മതിയായിരുന്നു..." അയാൾ അവളെ നോക്കി പറഞ്ഞ് അവിടുന്ന് പോയതും.. ഇഷ അതുകണ്ട് ചിരിച്ചോണ്ട് കല്യാണത്തിന്റെ തിരക്കിൽ ഏർപ്പെട്ടു... ദേവാലയം തറവാട്.....ദേവനന്തന്റെയും ഭാര്യ ജാനകിയുടെയും മക്കൾ മൂന്ന് പേർ... മൂത്തത് ഹരിനന്തൻ രണ്ടാമത്തത് ചന്ദ്രശേഖർ ഇളയതായി ദേവകി നന്തൻ... ഹരിനന്തന്റെ ഭാര്യ ഊർമിള... അവർക്ക് രണ്ട് മക്കൾ അഭിമന്യുവും അമൃതയും...അഭിമന്യു ഹരിനന്തന്റെ കൂടെ ബിസ്നെസ്സ് നടത്തുന്നു...അമൃത ഡോക്ടറാണ്....അമൃത എന്ന അമ്മുവിന്റെ കല്യാണമാണ് ഇന്ന്.. അതിന്റെ ഒരുക്കത്തിലാണ് ദേവാലയം തറവാട്...കൂടെ സീനിയറായി വർക്ക് ചെയ്ത ഡോക്ടർ അക്ഷയ് തന്നെയാണ് അമൃതയുടെ വരൻ.. ചന്ദ്രശേഖർ അദ്ദേഹത്തിന്റെ ഭാര്യ സുമിത്ര...രണ്ട് പെണ്ണ് മക്കൾ.. """ഇഷാനി ചന്ദ്രശേഖർ....ഇഷാൻവി ചന്ദ്രശേഖർ...""" മൂത്തത് ഇഷാനി എന്ന ഇഷ....

ഒരു പൂച്ച കുഞ്ഞിനെപോലും നോവിക്കാത്ത ലോലഹൃദയയാണ് പുള്ളിക്കാരി.... 23 വയസുകാരി... ടീച്ചർ കോഴ്‌സിന് വേണ്ടി പഠിക്കുന്നു... ഇളയത് ഇഷാൻവി എന്ന ഐഷു...അഹങ്കാരവും തന്റേടവും മൂപ്പത്തിക്ക് കൂടുത്തലായോണ്ട് അച്ഛച്ഛന്റെ ഇഷ്ടത്തിന് അനുസരിച്ച് ദേവാലയം കമ്പനി ഗ്രൂപ്പിന്റെ ബിസ്നെസ്സ് നോക്കി നടത്തുന്നത് ആ 22 വയസുകരിയാണ്... ഐഷു പത്തിൽ പടിക്കുമ്പോളായിരുന്നു ചെറിയൊരു ആക്‌സിഡന്റിൽ സുമിത്ര മരണപ്പെട്ടത്... പിന്നെ അവരെ നോക്കിയത് ചന്ദ്രശേഖരനും ജാനകിയും ദേവനന്തനുമൊക്കെയാണ്.... പിന്നെയുള്ളത് ദേവകി നന്തൻ..മകൻ ധനുഷ്..ധനുഷ് ഐഷുവിന്റെ കൂടെത്തന്നെ ബിസ്നെസ്സിൽ ഏർപ്പെട്ട് വർക്ക് ചെയ്യുന്നു... ദേവകിയുടെ ഭർത്താവ് ധനുഷിന് അഞ്ച് വയസുള്ളപ്പോഴേ അവരെ ഇട്ടിട്ട് പോയി... അതിനുശേഷം ഇപ്പൊ ദേവകി ദേവാലയം തറവാട്ടിലാണ്.... 🌸🥀🌸

" പഞ്ചാരയാടിയൊരു ശീലമാക്കിയ കൊന്തനാരാണ്... ചേട്ടായി.. ഹുയി ഹുയി... പഞ്ചാരയാടിയൊരു ശീലമാക്കിയ കൊന്തനാരാണ്... ചേട്ടായി...." "ഓഹ് അമ്മച്ചിയെ ഈ കുരിപ്പുകളെ ഇവിടുന്ന് വിളിച്ചോണ്ട് പോയേ.... "എന്നാട.. എന്നാ കുഞ്ഞാ കുഴപ്പം... "ദേ അമ്മച്ചി.. രാവിലെത്തന്നെ ഉറങ്ങാൻ സമ്മതിക്കാതെ ഈ പണ്ഡാരങ്ങൾ എന്റെ ചെവി തിന്നുവാണ്... ഉറക്കച്ചടവോടെ കണ്ണ് തിരുമ്മി എണീറ്റവൻ ബെഡിന്റെ ഓരത്തിരുന്ന് അവനെനോക്കി കോറസ് പാടുന്ന പെൺപിള്ളേരെ കൈചൂണ്ടിയവൻ വാതിലിൽ പക്കം നിൽക്കുന്ന അന്നാമച്ചിക്ക് നേരെ തിരിഞ്ഞു.... "ഓഹ് ഇതിനാണോടാ ഇങ്ങനെ കിടന്ന് തൊണ്ടപോളിക്കാൻ... ഞാൻ തന്നെയാ ഇവറ്റകളെ ഇങ്ങോട്ട് പറഞ്ഞയച്ചത് നിന്നെ എണീപ്പിച്ച് വിടാൻ... "ഈ അമ്മച്ചി..എന്നാത്തിനാ അമ്മച്ചി ഇതിനെയൊക്കെ ഇങ്ങോട്ട് പറഞ്ഞയച്ചത്..

ഇത്ര രാവിലെ എണീറ്റ് ഞാൻ എന്തോന്നാ പെണ്ണ് വല്ലതും കെട്ടാൻ പോകുന്നുണ്ടാ... മുടിയിൽ കൈവിരൽ കോർത്ത് വലിച്ചവൻ പറഞ്ഞു... "ഹ്മ്മ്..എന്റെ കുഞ്ഞാ സമയം രാവിലെ ഒമ്പതായി... ഇന്നല്ലേടാ ജാനകിയമ്മയുടെ ചെറുകുട്ടിന്റെ കല്യാണം..അവിടോട്ട് ചെല്ലാൻ ഇന്നലെ നിന്റെ ചങ്ങായിമാരും ചാച്ചനും(അച്ഛൻ ) പറഞ്ഞത് നീ മറന്നോ... "അയ്യോ.... പെട്ടെന്ന് അന്നമ്മച്ചി പറയുന്നതുകേട്ട് അവൻ തലയിൽ കൈവെച്ച് നിന്നുപോയി...അവൻ ദയനീയമായി വളിച്ച ചിരിയോടെ അവരെ നോക്കി... "വേഗം ചെന്നെക്ക് രാവിലേകൂടെ ചാച്ചൻ വിളിച്ചതെയുള്ളൂ.... "ആഹ്..പോവാ അമ്മച്ചി..ദേ ഇവറ്റകളെ അങ്ങോട്ട് വിളിച്ചോണ്ട് പോയേ... അവിടിരിക്കുന്ന പെൺപിള്ളേരെ പല്ലുകടിച്ച് നോക്കി അവൻ പറഞ്ഞതും അന്നമ്മച്ചി ചിരിച്ചോണ്ട് അവരെയും കൂട്ടി റൂമിന് പുറത്ത് പോയി...അപ്പൊ തന്നെയവൻ ഷെൽഫ് തുറന്ന് അവിടിരുന്ന ഒരു സിഗരറ്റ് പാക്കറ്റ് പൊട്ടിച്ച്..അതിൽ നിന്ന് ഒന്നെടുത്ത് സിഗരറ്റ് ലാമ്പ് കൊടുത്ത് ആഞ്ഞ് വലിച്ച് വിട്ടു...

എന്നിട്ട് വേഗം തന്നെ ഷെൽഫിൽ നിന്ന് ടവ്വേലുമേടുത്ത് ബാത്രൂമിൽ കയറി... "ഡേവിഡ് ജോൺ പാലക്കൽ" ജോൺ പാലക്കലിന്റെയും അന്നമ്മ പാലക്കലിന്റെയും മൂന്നാമത്തെ പുത്രൻ....പുള്ളിക്ക് 24 അടുപ്പിച്ചായി പ്രായം എന്നാലും വേലക്കും കൂലിക്കും പോകാതെ സ്വന്തം ചാച്ചന്റെ (അച്ഛൻ ) പണത്തിൽ പുട്ടടിച്ച് ജീവിച്ച് പോകുന്നു... അന്നാമ്മച്ചിടെ സ്വന്തം കുഞ്ഞൻ...അസ്സൽ തെമ്മാടിയാണെങ്കിലും ഷുഗർ ഇച്ചിരി കൂടുതലാ..മനസിലായില്ലേ പെൺപിള്ളേരോട് പഞ്ചാരയടി ഇത്തിരി കൂടുതലാണെന്ന്😜...സിഗരറ്റ് ഭയങ്കര ക്രൈസാണ് പുള്ളിക്ക്... മൂത്തത് ഡെന്നിസ് ജോൺ പാലക്കൽ ചാച്ചന്റെകൂടെ ബിസ്നെസ്സിൽ ഏർപ്പെടുന്നു.. ഭാര്യ ശ്രുതി ഒരു മോളുണ്ട് സ്നേഹ... നാലാം ക്ലാസിൽ പഠിക്കുന്നു...പിന്നെ ഡേവിക്ക് മുന്നേയായി ഒരു കുഞ്ഞേട്ടനുമുണ്ട് ഡാനിയേൽ ജോൺ പാലക്കൽ..ബാച്ചിലറും അതിൽ പരം വക്കീലുമാണ് പുള്ളി.... പിന്നെ ഡേവിക്ക് താഴെ ഒരു അനിയത്തി കൂടെ ഉണ്ട് ലിസിയ എന്ന ലിസി...ഡിഗ്രി 3rd ഇയർ സ്റ്റുഡന്റ്.....

രാവിലെ ഡേവിയെ ഉറക്കം എണീപ്പിക്കാൻ അന്നമ്മച്ചി പറഞ്ഞ് വിട്ടതാണ് ലീസിയേയും സ്നേഹകുട്ടിയെയും... അവർ മാത്രമാണ് നമ്മടെ ഡേവിച്ചായനെ ഇത്രെയും മനോഹരമായ പാട്ട്... മനസിലായില്ലേ രാവിലെ ചെക്കനെ ഉണർത്തിയ പഞ്ചാരയടിയൊരു😉ദാ... ദത്..തന്നെ... പാടി ഉറക്കമെണീപ്പിക്കുന്നത്... ഡേവി കുളിച്ചിറങ്ങി വെള്ള കുർത്തയും അതിന്റൊപ്പം കറുപ്പ് കരയുള്ള വെള്ളമുണ്ടുമെടുത്ത് ഉടുത്തു...കാണാൻ ഒരു ആറടി പൊക്കവും.. ഇരുനിറമാണെലും ഐശ്വര്യം തുളുമ്പുന്ന മുഖം..കരിനീല കണ്ണുകൾ...കട്ടി കുറഞ്ഞ കറുത്ത നീളൻ മുടി...കറുത്ത കൂട്ടുപുരികം...നീളം മൂക്ക്..കാട് പോലെ വളർന്ന താടി ഒതുക്കിവെച്ചു...ചിരിക്കുമ്പോൾ ഇടതുകവിളിൽ കാണാൻ പറ്റുന്ന നുണക്കുഴി..നിരതെറ്റിയ പല്ലുകൾ.. മീശപിരിച്ച് വെച്ചവൻ മൊത്തത്തിൽ മിററിൽ ഒന്ന് നോക്കി... "ഐവ... കൊള്ളാം മോനെ ഡേവിഡെ... ഇപ്പൊ നിന്നെ കണ്ടാൽ കല്യാണ ചെക്കൻ വരെ മാറിനിന്ന് പോകും.. ഉഫ്‌ എന്നാ ഗ്ളാമറ കർത്താവേ എനിക്ക്...

സ്വയം കണ്ണാടിയിൽ നോക്കി പൊങ്ങച്ചമടിക്കുന്ന ചേട്ടായിനെ കണ്ട് ലിസി മാറിനിന്ന് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു...പെട്ടെന്നാണ് ഡേവിയുടെ ഫോൺ ബെല്ലടിച്ചത് അവൻ എടുത്ത് നോക്കി...അഭി എന്ന് കണ്ടതും... അവൻ വേഗതന്നെ റൂമിൽ നിന്ന് ഇടതുകയ്യിൽ വാച്ച് കെട്ടി...വലത്തെ കയ്യിലെ സിൽവർ ഇടിവള കയ്യിലേക്ക് കയറ്റിയിട്ട്...ടേബിളിലായി ഇരിക്കുന്ന ഡ്യൂക്കിന്റെ ചാവിയും വാലേറ്റും ഫോണുമെടുത്ത് റൂമിൽ നിന്ന് ഇറങ്ങി... ജോണിന്റെ സുഹൃത്തുക്കളിൽ ഒരാളാണ് അമൃതയുടെ അച്ഛൻ ഹരിനന്തൻ... ജോണും ഹരിനന്തന്റെ കുടുംബവുമായി അത്യാവശ്യം നല്ല ബോണ്ടിങ്ങാണ്... അതുമല്ല ഡേവിയും അഭിമന്യുവും ഫ്രണ്ട്സ്‌ കൂടെയാണ്....അമൃതയുടെ കല്യാണം ഹരിനന്തൻ ജോണിനെ വിളിച്ച് അറിയിച്ചെങ്കിലും അയാൾ നാട്ടിലില്ലാത്തൊണ്ട് ഡേവിയോട് ചെന്നെക്കാൻ പറഞ്ഞു..പിന്നെ ഫ്രണ്ടിന്റെ ചേച്ചികൂടെയായോണ്ട് ഡേവിക്ക് പോയേ പറ്റു...ഡേവി നേരെ അവന്റെ ഡ്യൂക്കുകൊണ്ട് കല്യാണ ഓഡിറ്റോറിയത്തിലേക്ക് തിരിച്ചു....

ഓഡിറ്റോറിയത്തിൽ ബൈക്ക് പാർക്കിങ്ങിൽ വണ്ടി ഒതുക്കി ഇറങ്ങിയ ഡേവി കാണുന്നത് അവനെ തന്നെ രൂക്ഷമായി നോക്കി നിക്കുന്ന അഞ്ചുപേരെയാണ്..കൂടുതൽ ഒന്നും വിജാരിക്കണ്ട എല്ലാം അവന്റെ ഫ്രണ്ട്‌സ് തന്നെയാണ്... അവൻ അവർക്ക് നേരെ വളിച്ച ചിരിയുമായി അടുത്തേക്ക് നടന്നതും...പെട്ടെന്ന് എന്തൊ വന്ന് ദേഹത്തേക്ക് തട്ടിയത്..അവൻ ഞെട്ടി മുന്നോട്ട് നോക്കിയപ്പോൾ കണ്ടത്...തന്റെ ദേഹത്ത് തട്ടിയ പെൺകുട്ടി അവനിൽ നിന്ന് മാറി അവന്റെ മുഖത്തേക്ക് നോക്കിയതും ഒന്നിച്ചായിരുന്നു... പെട്ടെന്ന് ഇരുവരും ഒരുമിച്ച് മുഖത്തോട് മുഖം നോക്കി ഞെട്ടിയെങ്കിലും... എന്നാൽ ആ ഞെട്ടൽ പിന്നെ അവർ ഇരുവരുടെയും ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു.. "ഹേയ്...സോറി ഡേവിഡ് ഞാൻ അറിയാതെ... "ഏയ് അതിനെന്താ സാരമില്ല ഇഷാ...no problem.. അല്ല താനെന്താ ഇവിടെ... "അത് ശെരി...എന്റെ വല്യച്ഛന്റെ മോളുടെ കല്യാണത്തിന് ഞാൻ വരാതെ... "ഓഹ് അമൃതയുടെ സിസ്റ്റർ ആണോ... "ആണല്ലോ...അല്ല ഡേവിഡ് എങ്ങനാ ഇവിടെ...

"അഭിമന്യുവിന്റെ ഫ്രണ്ടാണ് ഞാൻ..അല്ല ഇഷാ അന്നത്തേക്ക് ശേഷം ഞാൻ പിന്നെ തന്നെ കണ്ടില്ലല്ലോ... "ഞാൻ അങ്ങോട്ട് പിന്നെ അധികം ഇറങ്ങിയില്ല... "ഹാ.. അല്ല ഇവിടെയെന്താ പാർക്കിങ്ങിൽ കാര്യം... "എന്റെ സിസ്റ്റ ഇപ്പോൾ വരും അവളെയും കാത്ത് നിൽപ്പാണ്... അപ്പൊ ഞാൻ അങ്ങോട്ട്... അവനെ നോക്കി ചിരിച്ചോണ്ട് അവൾ മറികടക്കാൻ പോയതും... "ഇഷാ.... പെട്ടെന്ന് ഡേവി വിളിക്കുന്നതുകേട്ട് അവൾ സംശയത്തോടെ തിരിഞ്ഞ് നോക്കി... "ഹേയ്... തന്നെ ഈ സാരിയിൽ കാണാൻ നല്ല ചേലുണ്ട്ട്ടോ.... അവളെന്നോക്കി സൈറ്റടിച്ചോണ്ട് അവൻ പറഞ്ഞതും...അവൾ അവനെ നോക്കി ചിരിച്ച് കാട്ടി... "തനിക്കും ഈ കുർത്തയും മുണ്ടും നല്ലതായി ഇണങ്ങുന്നുണ്ട്.... അവനെ നോക്കി അത്രയും പറഞ്ഞ് അവൻ എന്തേലും ചോദിക്കുന്നതിന് മുന്നേ അവിടുന്ന് പോയിരുന്നു...അവൻ നേരെ ഫ്രണ്ട്സിന്റെ അടുത്തേക്ക് വന്നു....

"എന്നാട.. നീയൊക്കെ മുഖവും കൂർപ്പിച്ച് ഇരിക്കുന്നെ... "ടാ കൊപ്പേ...ഞങ്ങളെകൊണ്ട് ഒന്നും പറയിപ്പിക്കരുത്..ഇന്നലെ രാവിലെ വരാമെന്ന് പറഞ്ഞിട്ട് പോയ നീയാണ് ഈ സമയത്ത്‌ കയറിവന്നത്... "എന്റെ അഭി സോറിയേടാ..ഇന്നലെ അടിച്ചിട്ട് കിടന്നതുകൊണ്ട് രാവിലെ എണീറ്റത് ലേറ്റായടാ... അവന്റെ തോളിൽ കൂടെ കയ്യിട്ട് പറഞ്ഞതും പിന്നെ അവനൊന്നും തിരിച്ച് പറയാൻ പോയില്ല... "അല്ലെടാ ഡേവി... നിനക്ക് ഇഷയെ അറിയാമോ... പെട്ടെന്ന് അഭി അവനോട് ചോദിച്ചതും.. അവൻ ഒന്ന് അഭിയെ സംശയത്തോടെ നോക്കി എന്നിട്ട് പുഞ്ചിരിച്ചു... "അല്ലാ നീ അവളോട് പഞ്ചാരയടിക്കുന്നത് കണ്ട് ചോദിച്ചതാണ്.... ഫഹദ് പറയുന്നതുകേട്ട് അവൻ ഫഹദിനെ കൂർപ്പിച്ച് നോക്കി... "പഞ്ചാരയടിച്ചതോന്നുമല്ല..എനിക്ക് അവളെ മുന്നേ അറിയാം... "എങ്ങനെ അറിയാം... "അതൊക്കെ കല്യാണം കൂടിയിട്ട്..വൈകിട്ട് പറയാം വാ നമ്മക്ക് അങ്ങോട്ട് പോകാം... വല്ല പെൺപിള്ളേരും ഉണ്ടോ എന്ന് നോക്കട്ടെ... അത് പറഞ്ഞവൻ എല്ലാരേയും നോക്കി ഇളിച്ചോണ്ട്...അവരെയും കൂട്ടി കല്യാണ ഓഡിറ്റോറിയത്തിൽ കയറി..... തുടരും🔥 

Share this story