തീവണ്ടി: ഭാഗം 10

Theevandi

എഴുത്തുകാരി: മുകിൽ

പച്ചയും മഞ്ഞയും ചേർന്ന ധാവണിയിൽ ഐഷുവിനെ കാണാൻ വല്ലാത്ത ഭംഗിയുള്ള പോലെ ഇച്ഛായന് തോന്നി...അപ്പോഴും ഇച്ഛായൻ ശ്രേദ്ധിച്ചത് ഇഷയോട് എന്തോ പറഞ്ഞ് ദേഷ്യത്തോടെ മുഖം ചുവപ്പിച്ച് നിക്കുന്ന ഐഷുവിനെയാണ്... ഇതിന് എപ്പോഴും കലിപ്പ് മാത്രേ ഉള്ളു.. പെട്ടെന്ന് എന്തോ ഇഷയോട് ഐഷു പറഞ്ഞ് തിരിഞ്ഞ് നേരെ നോക്കിയതും.. കണ്ടത് തന്നെ തന്ന കണ്ണിമ വിടാതെ നോക്കി നിക്കുന്ന ഇച്ഛായനെയാണ്... എന്തുകൊണ്ടോ അവളും പെട്ടെന്ന് ഇച്ഛായനെ ഒരു നിമിഷം നോക്കി നിന്നുപോയി..പിന്നെ എന്തോ ഓർത്തുകൊണ്ട് അവൾ മുഖം വെട്ടിച്ചു.... എങ്കെജ്‌മെന്റിന് വരാൻ താല്പര്യമില്ലാതെ ഇരുന്നതാണ് ഐഷു..പക്ഷെ അച്ഛച്ചൻ പറഞ്ഞതുകൊണ്ട് തന്നെ അവൾ വരാൻ തീരുമാനിച്ചത്...ഇഷയുടെയും ദേവകിയുടെയും തീരുമാന പ്രകാരമാണ് അവൾ ധാവണി ഉടുക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ട് കൂടെ ഉടുപ്പിച്ചത്... ഐഷുവാണേൽ ധാവണിയിൽ കംഫോർട്ട് അല്ലായിരുന്നു... ഉടുത്ത് ഷീല മില്ലാത്തൊണ്ട് തന്നെ...ധാവണിയുടെ ദുപ്പട്ട അവൾ എത്ര ഒതുകിയിട്ടും ശെരിയാവുന്നില്ലായിരുന്നു...എല്ലാം കൂടെ ദേഷ്യം വന്നിട്ടാണ് അവൾ ഇഷയോട് കിടന്ന് ചൂടാവുന്നത്.. അതും തിരിച്ച് തറവാട്ടിൽ പോകണമെന്ന്...

പക്ഷെ ഇഷയും ദേവകിയും കൂടെ അവളോട് പറഞ്ഞത് എൻഗേജുമേന്റ് കഴിഞ്ഞ് പോയാമതി എന്നാണ്...എന്തായാലും മോതിരം ഇടൽ കഴിഞ്ഞാൽ അപ്പൊ ഇവിടുന്ന് പോവും എന്ന് ഉറപ്പിച്ചവൾ നേരെ നോക്കിയത് ഇച്ഛായന്റെ മുഖത്തേക്ക് ആയിരുന്നു... മീനുവും അഭിയും ഓരോന്ന് പറഞ്ഞ് അവിടെ സ്റ്റേജിലെ സെറ്റിയിൽ ഇരിക്കുന്നുണ്ട്...ഇച്ഛായനും ഫ്രണ്ട്സും ഒരിടത്ത് ഇരുന്ന് വായിനോക്കലും പിന്നെ ഫുഡ് അടിയും ഫോട്ടോ എടുപ്പലുമാണ്.. ഇച്ഛായന്റെ കണ്ണുകൾ ഐഷുവിൽ തന്നെയായിരുന്നു.. അപ്പഴപ്പഴാ ഐഷുവിന്റെ കണ്ണുകളും ഇച്ഛായനെ തേടി ഇച്ഛായന്റെ അടുത്ത് എത്തും.. അപ്പോൾ ഇച്ഛായൻ ഐഷുവിനെ നോക്കുന്നതുകണ്ട് ഐഷു ഇച്ഛായനെ കണ്ണ് കൂർപ്പിച്ച് നോക്കും... അതിന് ഇച്ഛായൻ നൈസ് ആയിട്ട് ഒരു ചിരിയും കണ്ണിറിക്കിയും കാണിക്കുമ്പോൾ.. ഐഷു ഇച്ഛായനെ ദേഷ്യത്തോടെ നോക്കി മുഖം തിരിക്കും.. പക്ഷെ അപ്പോഴും അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിയും അതോടൊപ്പം ഇച്ഛായന്റെ നുണക്കുഴി മനസ്സിൽ വരും... ഏകദേശം എൻഗേജുമേന്റ് ഒക്കെ തകൃതിയായി നടന്നു....കല്യാണം ഈ മാസം അവസാനത്തെ തിങ്കൾ നടത്താൻ തീരുമാനിച്ചു...ഇച്ഛായനും ഫ്രണ്ട്സും സ്റ്റേജിന്റെ അടുത്ത് നിക്കുമ്പോളാണ് അഭി പെട്ടെന്ന് ഇച്ഛായന്റെ അടുത്തേക്ക് വന്നത്...

"എടാ ഡേവി... വെപ്രാളത്തോടെ അഭി വിളിക്കുന്നതുകേട്ട് ഇച്ഛായൻ നെറ്റി ചുളിച്ചു... "എന്തടാ അഭി നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ.. "അത് വേറെ ഒന്നുമില്ലെടാ.. ഞാൻ മീനുവിന് ഒരു ഫോൺ മേടിച്ചായിരുന്നു.. വരാൻ നേരം അത് എടുക്കാനും മറന്ന് പോയി..ദേ ഇപ്പൊ എനിക്ക് അവൾക്ക് അത് കൊടുക്കണം...നീ ഒന്ന് പോയി എടുത്തിട്ട് വരോ അളിയാ.... "ശെടാ ഇപ്പോഴോ.. നിനക്ക് അത് വല്ലതും നാളെ കൊടുത്താൽ പോരെ... "പറ്റില്ലെടാ... നീ ഒന്ന് പോയി തറവാട്ടിൽ ചെന്ന് എടുത്തിട്ട് വാ അവിടെ എന്തായാലും ആയമ്മ ഉണ്ടാകും.... "ഹ്മ്മ് ശെരി ഞാൻ പോയി എടുത്തിട്ട് വരാം.. അഭി വന്ന് പറയുന്നതുകേട്ട് ഇച്ഛായൻ പിന്നെ എതിർക്കാൻ നിന്നില്ല.. പോവാൻ വേണ്ടി സ്റ്റേജിൽ നിന്ന് താഴെ പാർക്കിങ്ങിൽ പോയി... ________ "ഇഷാ ഞാൻ പോവുവാണ്.... "എവിടേക്ക്... "തറവാട്ടിൽ എനിക്കിനി ഇവിടെ നിക്കാൻ വയ്യ മടുത്തു... ദേ ഈ ധാവണി ചുറ്റിയിട്ട് ഇരിക്കുന്നൊന്നുമില്ല😡😡നീ ഒന്ന് വിട്ടെ ഞാൻ പോവാ... മോതിരമിടൽ ഒക്കെ കഴിഞ്ഞ് ഐഷു തറവാട്ടിൽ പോകാൻ വേണ്ടി ഇഷയോട് കിടന്ന് വഴക്ക് ഉണ്ടാക്കിയിട്ടും അവൾ വിടുന്നില്ലായിരുന്നു.. ഫുഡ് കഴിച്ചിട്ട് പോകാമെന്ന് പറഞ്ഞ് ഐഷുവിനെയും ദേവകിയെയും കൂട്ടി ഫുഡ് കോണറിൽ പോയി...

ബോഫേ ആയിരുന്നു... ഐഷുവിന് തീരെ ഇഷ്ടമില്ലാഞ്ഞിട്ടും അച്ഛച്ചൻ വല്ലതും പറയോ എന്ന് പേടിച്ചിട്ടായിരുന്നു ഇഷയുടെ കൂടെ ഫുഡ് കഴിക്കാൻ ചെന്നത്... ഫുഡും എടുത്തോണ്ട് ടേബിളിൽ വന്നിരുന്നു...അവൾക്കാണേൽ ധാവണിയുടെ ദുപ്പട്ട നേരെയാക്കാനെ സമയമുള്ളു...അവൾ ദേഷ്യത്തോടെ കയ്യിലിരുന്ന ഫോർക്ക് പ്ലേറ്റിൽ ഇട്ട്...കൈ മാറിൽ കെട്ടി ചെയറിൽ ചാരി ഇരുന്നു... "ആഹ് .... പെട്ടെന്ന് പുറകിൽ നിന്നാരോ അവളുടെ ദുപ്പട്ടയിൽ കയറി വലിച്ചതും... തോൾ ഭാഗത്തെ പിന്ന് പൊട്ടി കുത്തി കയറി വേദനിച്ചോണ്ട് അവളുടെ വായിൽ നിന്ന് ശബ്‌ദം വീണത്... വേഗം തന്നെ തോളിൽ കൈപിടിച്ച് അവൾ ദേഷ്യത്തോടെ കസേരയിൽ നിന്ന് ചാടി എണീറ്റ് തിരിഞ്ഞ് നോക്കി... ഒരു കാറ്ററിംഗ് ബോയ് ആയിരുന്നു.... "യൂ...താൻ എന്റെ ദുപ്പട്ടയിൽ പിടിച്ച് വലിച്ചത് എന്നാത്തിനാടോ...😡😡😡 ആ ചെക്കനെ കണ്ടതും ദേഷ്യത്തോടെ വിറച്ചോണ്ട് അവൾ അത്രേം ഒച്ചയെടുത്ത് പറഞ്ഞ്... ടേബിളിൽ ബൗളിൽ ഇരിക്കുന്ന കറി എടുത്ത് അവന്റെ മുഖത്തേക്ക് ഒഴിച്ച് കൊടുത്തു... "അത്.. മേടം സോ സോറി... "നിർത്തെഡോ... തന്റെ സോറി.. പെണ്പിള്ളേരുടെ ഡ്രെസ്സിൽ കയറി പിടിച്ചിട്ട് തന്റെ ഒരു കൊറി... """ ഐഷു...!!! """ പെട്ടെന്ന് അവളുടെ പുറകെ നിന്ന് ചന്ദ്രൻ ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് വന്ന് വിളിച്ചു... "എന്തെടി നീ കിടന്ന് വഴക്ക് ഉണ്ടാക്കുന്നെ നിനക്ക് തീരെ ബോധമില്ലേ..

ഇതൊരു പാർട്ടി നടക്കുന്ന ഇടത്ത് വന്ന് വഴക്കുണ്ടാക്കാൻ..😠 ചന്ദ്രൻ അവൾക്ക് നേരെ ഗൗരവത്തോടെ പതിയെ അവൾ കേൾക്കാൻ തക്കം ചോദിച്ചതും.. അവളുടെ മുഖമാകെ ദേഷ്യത്താൽ വലിഞ്ഞ് മുറുകിയിരുന്നു.... "പാർട്ടി നടക്കുന്ന ഇടം പോലും.. എന്നിട്ടാണോ ഇതേപോലുളള ഇനങ്ങളെ ഇവിടെ ജോലിക്ക് നിർത്താൻ തീരെ ബോധമില്ലാത്തോർ ആണോ.. 😡😡😡 "ഐഷു... നിർത്തേടി മതി കുറെ നേരായല്ലോ നീ കിടന്ന് ദേഷ്യത്തോടെ സംസാരിക്കാൻ തുടങ്ങിയിട്ട്... ചന്ദ്രൻ അവളുടെ കയ്യിൽ കയറി പിടിച്ചോണ്ട് ചൂടായി ചോദിച്ചു.. "കാര്യം ഉണ്ടായിട്ട് തന്നെയാണ് ഈ ഐഷു കിടന്ന് ചൂടാവുന്നത്.. അത് നിങ്ങൾക്ക് അറിയാഞ്ഞിട്ട് എന്നോട് വന്നല്ലാ ചൂടാവേണ്ടത്...😡😡😡😬😬😡 അയാളെ നോക്കി പല്ല് കടിച്ച് പിടിച്ച് ദേഷ്യത്തോടെ അവൾ അത്രെയും പറഞ്ഞ് ടേബിളിൽ ഇരിക്കുന്ന ഫോണും പൗച്ചും എടുത്തോണ്ട്.. ചന്ദ്രനെ ദേഷ്യത്തോടെ നോക്കിയിട്ട്...ഇഷ അവളോട് എന്തോ പറയാൻ വന്നതും അവൾ അത് മൈൻഡ് ആക്കാതെ...ആരെയും അവൾ ശ്രദ്ധിക്കാതെ നേരെ ഓഡിറ്റോറിയത്തിൽ നിന്നിറങ്ങാൻ നേരം അച്ഛച്ചനെ മൈൻഡ് പോലും ചെയ്യാതെ അവൾ പാർക്കിങ്ങിൽ പോയി... ഇച്ഛായൻ പാർക്കിങ്ങിൽ വന്നപ്പോൾ ബൈക്കിന്റെ കീ എടുക്കാൻ മറന്നിരുന്നു...

അത് അലന്റെ കയ്യിൽ ഇരിക്കുന്നൊണ്ട് ഇച്ഛായൻ അത് വാങ്ങാൻ മുകളിൽ സ്റ്റേജിൽ വന്നപ്പോളായിരുന്നു... ഐഷുവിന്റെ ദേഷ്യത്തോടെയുള്ള സംസാരവും ബഹളവും ഒക്കെ കേട്ടത്.. അവന്മാരോട് ഇച്ഛായൻ ചോദിച്ചെങ്കിലും അവന്മാർക്ക് ഒന്നും അറിയില്ലായിരുന്നു.. ഇച്ഛായൻ കീയും വാങ്ങിച്ചോണ്ട് ഐഷുവിന്റെ പുറകെ നേരെ പാർക്കിങ്ങിൽ ചെന്ന് ബൈക്കും എടുത്ത് അവളുടെ കാറിന്റെ പുറകെ പോയി... തോളിൽ കുത്തി കേറിയ പിന്ന് ചെറുതായി രക്തം പുറത്ത് വരുന്നുണ്ടായിരുന്നു..അതോടൊപ്പം ചെറുതായി വേദനയും... പക്ഷെ അവൾ അത് മൈൻഡ് പോലും ചെയ്യതെ വണ്ടി ഓടിച്ച് നേരെ കൊണ്ട് പോയത് ബീച്ചിലേക്ക് ആയിരുന്നു... രാത്രി ആയിരുന്നു... ആൾക്കാർ കുറെ ഉണ്ടെങ്കിലും അവൾ ആളുകൾ കുറഞ്ഞ ഇടത്ത് വണ്ടി പാർക്ക് ചെയ്ത്.. അവിടെ അടുത്തായി കടലിന് അഭിമുഖമായി കിടക്കുന്ന ബെഞ്ചിലേക്ക് ചെന്നിരുന്നു...കൈകൾ മുഖത്ത് പൊത്തി അവൾ പൊട്ടി കരയാൻ തുടങ്ങിയിരുന്നു... പുറകെ വണ്ടി ഒതുക്കിയിട്ട് അവളുടെ നേരെ വന്ന ഇച്ഛായൻ പകച്ച് പോയി...എല്ലാരോടും ദേഷ്യത്തോടെ അല്ലാതെ സംസാരിക്കാത്ത തന്റേടി ഇന്ന് ആദ്യമായി തന്റെ മുന്നിൽ വെച്ച് കരയുന്നത് ഇച്ഛായൻ പകപ്പോടെ നോക്കി...

എന്തുകൊണ്ടോ അവളുടെ എങ്ങലടിയോടെയുള്ള കരച്ചിലിന്റെ എക്കം അവന്റെ കാതിലേക്ക് തുളച്ച് കയറി.. അവന്റെ നെഞ്ച് കാരണം അറിയതെ പിടയ്ക്കുന്നുണ്ടായിരുന്നു... ഇച്ഛായൻ വേഗം ബെഞ്ചിൽ അവൾ ഇരിക്കുന്ന അടുത്ത് ചെന്നിരുന്നു... അപ്പോഴും അവൾ ഒന്നും അറിയാതെ കൈകൾ മുഖത്ത് പൊത്തി കരച്ചിൽ അടക്കുവായിരുന്നു... എന്തുകൊണ്ടോ ഇച്ഛായന്റെ നെഞ്ചിൽ ഒരു മുള്ള് പോലെ അത് തറച്ചതുകൊണ്ട് തന്നെ ഇച്ഛായൻ പതിയെ അവളുടെ അടുത്തേക്ക് നീങ്ങി... "ഐഷു.... പെട്ടെന്ന് ഇച്ഛായൻ അവളെ വിളിച്ചതും അവൾ മുഖത്ത് നിന്ന് കയ്യെടുത്ത് ഞെട്ടികൊണ്ട് തിരിഞ്ഞ് ഇച്ഛായനെ നോക്കി...തന്നെ തന്ന നോക്കി ഇരിക്കുന്ന ഇച്ഛായനെ കണ്ടതും...വേഗം തന്നെ അവൾ.. ഇച്ഛായൻ ഒട്ടും പ്രീതിക്ഷിക്കാതെ അവൾ ഇച്ഛായനെ മുറുകെ പുണർന്നു... അവളുടെ കണ്ണുനീർ ഇച്ഛായന്റെ നെഞ്ചിൽ പേഴ്ത്തിറങ്ങി... അവളുടെ കണ്ണുനീരിൽ ഇച്ഛായന്റെ നെഞ്ചിന്റെ ഭാഗത്തെ ഷർട്ട് നനഞ്ഞിരുന്നു...ഐഷു പെട്ടെന്ന് ഇച്ഛായനെ പുണർന്നൊണ്ട് തന്നെ ഒന്ന് ഞെട്ടിയ ഇച്ഛായൻ... പിന്നെ അവളെ തിരിച്ചും ഇച്ഛായന്റെ കൈകൾ പൊതിഞ്ഞിരുന്നു... ഇച്ഛായനെ മുറുകെ പിടിച്ചവൾ അവളുടെ മുഖം ഇച്ഛായന്റെ നെഞ്ചിൽ ചേർത്ത് പിടിച്ചു...

പെട്ടെന്ന് ബോധം വന്ന ഐഷു അവനിൽ നിന്ന് പിടിവിട്ട് അവന്റെ കയ്യിൽ നിന്ന് ഊർന്നിറങ്ങി..വേഗം തന്നെയവൾ കണ്ണുകൾ കൈകൾകൊണ്ട് അമർത്തി തുടച്ചു..ഇച്ഛായൻ പെട്ടെന്ന് ഐഷുവിന്റെ മാറ്റം കണ്ട് ഒന്ന് പേടിച്ചു... "എന്താ ഐഷു നിനക്ക് പറ്റിയെ.... അത് പറഞ്ഞവൻ അവളുടെ തോളിൽ കൈ വെച്ചു... "ആഹ്... പെട്ടെന്ന് ഇച്ഛായൻ പിടിച്ചോണ്ട് തന്നെ അവളുടെ തോളിന്റെ ഭാഗത്ത് കൊണ്ട പിന്ന് ഒന്നും കൂടെ അവിടെ നീറ്റൽ സംഭവിച്ചതും അവളിൽ നിന്ന് ശബ്‌ദം ഉയർന്നതും ഇച്ഛായൻ ഒന്ന് കണ്ണും മിഴിച്ച് നോക്കിയിട്ട് വേഗം തന്നെ അവളെ ഇച്ഛായന്റെ നേർക്ക് തിരിച്ചു... എന്നിട്ട് തോളിന്റെ ഭാഗത്ത്‌കൊണ്ട പിന്ന് പതിയെ ഇച്ഛായൻ തന്നെ കൈകൊണ്ട് മാറ്റികൊടുത്തു... എതിർക്കാൻ എന്തോ ഐഷുവിന് സാധിച്ചില്ല... കാരണം ഇച്ഛായൻ അവളുടെ അടുത്ത് ഉള്ളപ്പോൾ അവൾ തന്നെ മരവിച്ച അവസ്ഥയിൽ ആണ്.. ഇച്ഛായനെ ഒന്നിന്റെ പേരിലും അവൾക്ക് എതിർക്കാൻ കഴിയുന്നില്ലായിരുന്നു... വളരെ സൂക്ഷിച്ച് തന്നിൽ മാക്സിമം വേദന കൊള്ളിക്കാതെ ഇച്ഛായൻ അവളിൽ നിന്ന് ആ പിന്ന് മാറ്റുന്നതൊക്കെ അവൾ ഇച്ഛായനെ കണ്ണിമ വിടാതെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു... "ഐഷു നിന്റെൽ ഒരു പിന്നുണ്ടേൽ എടുത്തെ... പെട്ടെന്ന് ഇച്ഛായൻ അവളുടെ ദുപ്പട്ട ശേരിയാക്കി നേരെ വെച്ച് ചോദിച്ചതും.. യാന്ത്രികമായി അവൾ തന്നെ ദുപ്പട്ടയുടെ അറ്റത്ത് കിടന്ന ഒരു പിന്നെടുത്ത് ഇച്ഛായന്റെ നേർക്ക് നീട്ടി...

ഇച്ഛായൻ അത് വാങ്ങി പതിയെ തോളിൽ ദുപ്പട്ട ശേരിയാക്കി പിൻ ചെയ്ത് കൊടുത്തു... "ഐഷു എങ്ങനെയാ നിന്റെ തോളിൽ പിന്ന് കുത്തി കേറിയത് അതിനവൾ ഇച്ഛായനെ തന്നെ കണ്ണിമ വിടാതെ നോക്കികൊണ്ട് അവിടെ നടന്ന ഓരോന്നും പറഞ്ഞു... "അയ്യേ.. അവിടെവെച്ച് കലിപ്പിലും എന്റെ മുന്നിലും എപ്പോഴും കലിപ്പായി നടക്കുന്ന നീയാണോ ദേ ഞാൻ ഇപ്പൊ ഇവിടെ വെച്ച് നേരെത്തെ നടന്ന സില്ലി കാര്യത്തിന് വേണ്ടി എന്നെ കെട്ടിപിടിച്ച് കരഞ്ഞത്... """എല്ലാരെ പോലെയും ഞാനും മനുഷ്യനാണ് ഡേവിഡ്...എനിക്കും എല്ലാരേയും പോലെ വികാരങ്ങൾ ഉണ്ട്...എപ്പോഴും കലിപ്പായി നടക്കുന്ന ഈ ഐഷുവിന്റെ മനസ്സിൽ കലിപ്പ് മാത്രമല്ല കുന്നോളം സങ്കടങ്ങളും സന്തോഷങ്ങളും ഉണ്ട് അതൊന്നും ആർക്കും പെട്ടെന്ന് മനസിലാക്കാൻ പറ്റില്ല... കാരണം ഐഷു ഇങ്ങനെയാ "തന്റേടി അഹങ്കാരി ദേഷ്യക്കാരി"...എന്റെ സങ്കടങ്ങൾ ഞാൻ മറക്കുന്നത് ഈ പറയുന്ന ഓരോ വാക്കുകളിൽ നിന്ന് തന്നെയാണ്...ഒരുപക്ഷേ എന്റെ മനസ്സിൽ ഉള്ള വികാരങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം തന്നെയാണ് എന്റെ ഈ കലിപ്പ്...""" ഇച്ഛായൻ നേരെത്തെ കളിയായിട്ട് ചോദിച്ചതിന്... അവൾ ഗൗരവത്തോടെ എന്തൊക്കെയോ അർത്ഥങ്ങൾ വെച്ച് പറയുന്നതൊക്കെ ഇച്ഛായന് ഏറെക്കുറെ തിരിയുന്നുണ്ടെങ്കിലും വേറെ ഒന്നും മനസിലാകുന്നില്ലായിരുന്നു...

പെട്ടെന്ന് ഐഷു ബെഞ്ചിൽ നിന്ന് എഴുനേറ്റ് പതിയെ മുന്നോട്ട് നടക്കാൻ തുടങ്ങിയിരുന്നു... ഇച്ഛായനും വേഗം തന്നെ അവളുടെ പുറകെ നടന്നിരുന്നു... "ഐഷു.. തനിക്ക് തന്റെ വിഷമങ്ങൾ എന്നോട് പങ്ക് വെച്ചൂടെ... അവളുടെ കൂടെ നടന്ന് ഇച്ഛായൻ ചോദിച്ചതും അവൾ ഇച്ഛായന് നേരെ തിരിഞ്ഞു... "എന്റെ സങ്കടങ്ങൾ ഇന്നേവരെ എന്നെ അടുത്തറിയുന്നവർ ചോദിച്ച് മനസ്സിലാക്കിയിട്ടില്ല എന്നിട്ടല്ലേ... എന്നെ കുറിച്ച് നല്ലോണം അറിയാത്ത താൻ..." അവൾ അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞ് മുന്നോട്ട് നടന്നു... "ശെടാ...അത് പറഞ്ഞാൽ എങ്ങനാ അത്യാവശ്യം നിന്നെ പറ്റിയുള്ളത് എല്ലാം എനിക്കറിയാം... ബാക്കി നീ കൂടെ പറഞ്ഞ് താ നിന്റെ സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ... "അല്ല ഡേവിഡ് ഞാൻ എന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഒക്കെ നിന്നോട് പങ്കുവെക്കണമെങ്കിൽ താൻ എന്റെ ആരും അല്ലല്ലോ... "ഏയ് എന്റെ എംഡി അല്ലെ ഐഷു നീ... "അതൊക്കെ ഓഫീസിൽ അല്ലാതെ പേഴ്‌സണൽ ആയി താൻ എന്റെ ആരും അല്ലല്ലോ... ഇച്ഛായനെ നോക്കി അത്രേം പറഞ്ഞവൾ വീണ്ടും മുന്നോട്ട് നടന്നു... പെട്ടെന്ന് ഇച്ഛായൻ അവൾ ചോദിച്ചതുകേട്ട് ഒന്ന് ആലോചിച്ചു... പിന്നെ അവിടെ നിന്ന് അവളെ നോക്കി.. അവൾ കുറച്ച് മുന്നേ എത്തിയിരുന്നു...

"ടി ഐഷു... ഇച്ഛായൻ വിളിക്കുന്നതുകേട്ട് അവൾ തിരിഞ്ഞ് ഇച്ഛായനെ സംശയത്തിൽ നോക്കി... "നിനക്ക് ഏത് ഫ്ലേവർ ഐസ് ക്രീം ആടി ഇഷ്ട്ടം... "അതെന്തിനാ നീ അറിയുന്നെ.... "പറയെടി... ഞാൻ വാങ്ങാൻ പോകുവാണ്... "എനിക്കൊന്നും വേണ്ടാ... അവന്റെ മുഖത്തേക്ക് നോക്കിയവൾ പറഞ്ഞു... "അങ്ങനെ പറയല്ലേ ഐഷു.. പ്ലീസ് നിന്റെ ഫേവറേറ്റ് ഫ്ലേവർ ഐസ് ക്രീം ഏതാ... "ഹ്മ്മ്...ചോക്ലേറ്റ് മതി... അവനെ നോക്കി മെല്ലെ ചിരിച്ചോണ്ട് അവൾ പറഞ്ഞു... "ഒരു മിനിറ്റ്... ഞാൻ ഇപ്പോൾ വരാം നീ ഇവിടെ നിന്നോ... അത് പറഞ്ഞ് ഇച്ഛായൻ നേരെ അപ്പുറത്ത് ഒരു ഐസ് ക്രീം വിറ്റുകൊണ്ട് നിക്കുന്ന വണ്ടിയുടെ അടുത്തേക്ക് പോയി ഒരു വാനിലാ ഫ്ലാവർ ഐസ് ക്രീമും ചോക്ലേറ്റ് ഫ്ലാവർ ഐസ് ക്രീമും വാങ്ങി... എന്നിട്ട് അവളുടെ അടുത്തേക്ക് നീങ്ങി... കുറച്ച് പിന്നെയായി നിന്നു... കടലിൽ നിന്ന് അടിക്കുന്ന തിരമാലകൾക്കൊപ്പം അവളുടെ മുടിഴികൾ മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു... ചുണ്ടിൽ ഇളം പുഞ്ചിരി.. പിടയ്ക്കുന്ന കടും കാപ്പി മിഴികൾ ഇച്ഛായനെ തന്നെ നോക്കി നിൽക്കുന്നു...

ഇച്ഛായൻ പതിയെ അവൾക്ക് അഭിമുഖമായി തറയിൽ മുട്ടൂന്നി ഇരുന്നു... എന്നിട്ട് കയ്യിൽ ഇരിക്കുന്ന ചോക്ലേറ്റ് ഐസ് ക്രീം അവൾക്ക് നേരെ നീട്ടി... ഐഷു ആണേൽ നെറ്റി ചുളിച്ച് ഇച്ഛായനെ നോക്കി... """ഐഷു...നീ ചോദിച്ചില്ലെ നിന്റെ സങ്കടങ്ങളും സന്തോഷങ്ങളും എന്നോട് പറയാൻ ഞാൻ ആരാണെന്ന്...അതിനൊരു ഉത്തരം മാത്രം നീ എന്നെ ജീവിത പങ്കാളി ആയി സ്വീകരിക്കുമോ...??സ്വീകരിച്ചാൽ നിന്റെ ദുഃഖങ്ങൾ എന്റേതും നിന്റെ സന്തോഷങ്ങൾ എന്നിലും.. എന്റെ സന്തോഷങ്ങളും സങ്കടങ്ങളും നിന്നിലും ഒതുങ്ങാൻ... പരസ്പരം ഏത് പ്രതിസന്ധിയും കൈകോർത്ത് നേരിടാൻ... നിന്റെ നല്ലൊരു ജീവിത പങ്കാളിയായി നീ സ്വീകരിക്കോ പെണ്ണേ നിന്റെ ഈ ഇച്ഛായനെ... i love Uh aishu..😘"""............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story