തീവണ്ടി: ഭാഗം 11

Theevandi

എഴുത്തുകാരി: മുകിൽ

"""ഐഷു...നീ ചോദിച്ചില്ലെ നിന്റെ സങ്കടങ്ങളും സന്തോഷങ്ങളും എന്നോട് പറയാൻ ഞാൻ ആരാണെന്ന്...അതിനൊരു ഉത്തരം മാത്രം നീ എന്നെ ജീവിത പങ്കാളി ആയി സ്വീകരിക്കുമോ...??സ്വീകരിച്ചാൽ നിന്റെ ദുഃഖങ്ങൾ എന്റേതും നിന്റെ സന്തോഷങ്ങൾ എന്നിലും.. എന്റെ സന്തോഷങ്ങളും സങ്കടങ്ങളും നിന്നിലും ഒതുങ്ങാൻ... പരസ്പരം ഏത് പ്രതിസന്ധിയും കൈകോർത്ത് നേരിടാൻ... നിന്റെ നല്ലൊരു ജീവിത പങ്കാളിയായി നീ സ്വീകരിക്കോ പെണ്ണേ നിന്റെ ഈ ഇച്ഛായനെ... i love Uh aishu..😘""" ഇച്ചായൻ അത്രേം പറഞ്ഞ് കഴിഞ്ഞതും.. ഐഷു നിശബ്ദമായി ഒരു നിമിഷം അവൾ ഇച്ഛായനെ തന്നെ നോക്കിനിന്നു....പിന്നെ പതിയെ ഇച്ഛായന്റെ അടുത്തേക്ക് ചെറു പുഞ്ചിരിയോടെ നടന്ന് വന്ന് മുന്നേയായി നിന്നു...എന്നിട്ട് മുട്ട് കുത്തി തനിക്ക് നേരെ ഐസ് ക്രീം നീട്ടി നിക്കുന്ന ഇച്ഛായനിൽ നിന്നവൾ ആ ഐസ് ക്രീം വാങ്ങി... യാതൊരു പ്രേതിക്ഷയും ഇല്ലാതെയാണ് ഇച്ഛായൻ അത്രയും പറഞ്ഞതും അവൾക്ക് നേരെ ഐസ് ക്രീം നീട്ടിയതും...തികച്ചും അവൾ അത് വാങ്ങില്ലെന്ന് വിശ്വാസത്തോടെ... ഇച്ഛായൻ പ്രേതിക്ഷയോടെ അവളെ വിടർന്ന കണ്ണാലെ നോക്കി... എന്നാൽ ആ പ്രേതിക്ഷകളെ എല്ലാം തകിടം മറിച്ചുകൊണ്ട് ഐഷു അന്തസ്സായി ഇച്ഛായന്റെ മുഖത്ത് ആ ചോക്ലേറ്റ് ഐസ് ക്രീം നല്ല തേച്ച് പിടിപ്പിച്ചു...

അവൾക്ക് അപ്പോൾ ഇച്ഛായനോട് തോന്നിയ ദേഷ്യവും സന്തോഷവും എല്ലാം കൂടെ ഇച്ഛായന്റെ മുഖത്തേക്ക് ആ ഐസ് ക്രീം തേച്ചതിൽ ഉണ്ടായിരുന്നു... """ജീവിത പങ്കാളി അല്ലെ...ഞാൻ ഇന്നേവരെ അതിനെ പറ്റി ചിന്തിട്ടില്ല... ഇനി ചിന്തിക്കാൻ ചാൻസും കുറവാണ്.. കാരണം ഐഷുവിന് ഇന്നുവരെ ആരോടും പ്രണയം തോന്നിയിട്ടില്ല... ഇനി അഥവാ പ്രണയം ഒരാളോട് തോന്നിയാൽ...അതിപ്പോ എങ്ങനെയായാലും ഞാൻ അയാളെ എന്റെ ജീവന്റെ പാതി ആയി കൂട്ടിയേക്കും...""" അത്രേം മാത്രം പറഞ്ഞവൾ ഇച്ഛായനെ വകവെക്കാതെ അവിടുന്ന് വീണ്ടും മുന്നോട്ട് നീങ്ങി...പക്ഷേ ഇച്ഛായൻ ചോദിച്ചതിന് അവൾ വ്യക്തമായ ഉത്തരം കൊടുത്തില്ലായിരുന്നു..കാരണം അവൾക്ക് തന്നെ ആ ചോദ്യത്തിന് എന്ത് മറുപടി കൊടുക്കണം എന്ന് അറിയില്ലായിരുന്നു... ഇച്ഛായൻ കൈവെച്ച് കണ്ണ് രണ്ടും തുടച്ച്..കണ്ണ് തുറന്ന് നോക്കിയപ്പോൾ ഐഷു മുന്നോട്ട് പോകുന്നത് കണ്ടു...ഇച്ഛായൻ ഐഷു ചെയ്തത് ആരേലും കണ്ടോ എന്ന് മൊത്തത്തിൽ നോക്കി.. വലിയ ആൾക്കാരെ ഒന്നും കാണാത്തൊണ്ട് ഇച്ഛായൻ പിന്നെ ചമ്മിയത് ഒന്നും കാര്യമാക്കാതെ നേരെ ഐസ് ക്രീം വാങ്ങിയ അയാളുടെ വണ്ടിയുടെ അടുത്തേക്ക് പോയി..അങ്ങേരുടെ കളിയാക്കി ചിരി കണ്ടപ്പോൾ തന്നെ മനസിലായി അയാൾ എല്ലാം കണ്ടെന്ന്..

അയാളെ നോക്കി വളിച്ച ഇളി പാസാക്കി ഇച്ഛായൻ ഒരു കുപ്പി മിനറൽ വാട്ടർ വാങ്ങി മുഖം നല്ലോണം കഴുകി...എന്നിട്ട് നേരെ അവളുടെ പുറകെ വിട്ട് പിടിച്ചു.. അങ്ങനെ ഇപ്പൊ അവളെ വിടാൻ ഇച്ഛായൻ ഉദ്ദേശിച്ചില്ലായിരുന്നു... അതുകൊണ്ട് തന്നെ ഇച്ഛായൻ അവളുടെ പുറകെ വിട്ടു... "ടി.. ആൻവി കൊച്ചേ... അവളുടെ നേർക്ക് പോയി ഇച്ഛായൻ മീശ ഒന്ന് പിരിച്ച് അവളെ നോക്കി വിളിച്ചു... അപ്പോൾ തന്നെ അവൾ അവനെ തുറിച്ച് നോക്കിക്കൊണ്ട് പുരികം പൊക്കി... "ഡോ ഡേവിഡേ... താൻ എന്നെ ഐഷു എന്ന് വിളിച്ചാൽ മതി...😠😠 "സൗകര്യമില്ല...ഞാൻ സ്നേഹിക്കുന്ന എന്റെ പെണ്ണിനെ ഞാൻ ആൻവി എന്ന് തന്നെ വിളിക്കും...I love uh ആൻവി കൊച്ചേ...😘 ഇച്ഛായൻ കണ്ണിറുക്കി അവളെ നോക്കി താടി തടവി പറഞ്ഞതും.. അവളുടെ മുഖമാകെ ദേഷ്യത്താൽ ചുമന്നിരുന്നു... "ഡോ...ഞാൻ തന്നെ സ്നേഹിക്കുന്നില്ല...😬😡 "കാറണ്ട..പെണ്ണേ നീ ഇനി എന്ത് പറഞ്ഞാലും എനിക്ക് പുല്ലാണ് കാര്യം നിന്നെ ഒരുപാട് ഞാൻ ഇഷ്ടപ്പെടുന്നുണ്ട് പെണ്ണേ... "പക്ഷെ ഞാൻ തന്നെ ഇഷ്ടപ്പെടുന്നില്ല... i hate Uuu....😡😡😡😡

"But I love You ആൻവി...😘ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്... ഒരുപാട് ഒരുപാട് അതിനൊരു അളവില്ല പെണ്ണേ...ഈ ഡേവിഡ് നിന്റെ കഴുത്തിൽ മിന്നു കെട്ടി എന്റെ കൂടെ അങ് പാലക്കൽ വീട്ടിൽ പൊറുപ്പിക്കും.... എന്റെ ജീവൻ എന്നിൽ നിന്ന് വിട്ട് പോകുമ്പോഴും എന്റെ കൂടെ ദേ ഈ ഇട നെഞ്ചിൽ ചേർന്ന് നീ ഉണ്ടാകണം...അത് നിന്റെ ഈ ഇച്ഛായൻ തീരുമാനിച്ച് ഉറപ്പിച്ചതാണ് പെണ്ണേ... അത്രേം ആ കടലിനെയും കാറ്റിനെയും മുൻ നിർത്തി ഇച്ഛായൻ അത്രെയും പറഞ്ഞ് അവളെ നോക്കിയിട്ട് അവിടുന്ന് നേരെ ബൈക്ക് പാർക്കിങ്ങിൽ പോയി...അപ്പോഴും ഇച്ഛായൻ പറയുന്ന ഓരോ വാക്കുകളും അവളുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചിരുന്നു...ഇച്ഛായൻ പോയ വഴിക്കേ ഒന്ന് തിരിഞ്ഞ് നോക്കിയവൾ.. കൺ കോണിൽ തെളിഞ്ഞ മിഴിനീറിനെ പതിയെ കൈകൊണ്ടവൾ തുടച്ച് മാറ്റി... ◆◆◆◆◆◆◆◆◆◆◆

ഇച്ഛായൻ സമയം നോക്കിയപ്പോൾ ഒമ്പത് മണിയോട് അടുപ്പിച്ചിരുന്നു...ഇച്ഛായൻ പോയ വഴിക്കേ തന്നെ ഐഷുവും നേരെ തറവാട്ടിലേക്ക് പോയിരുന്നു...ഇച്ഛായൻ നേരെ വീട്ടിലേക്ക് ചെന്നിട്ട് ഫ്രഷായി വന്ന് ഫോൺ എടുത്തപ്പോളാണ് അഭിയുടെ മിസ് കാൾ കണ്ടത് അപ്പോഴാണ് കൊടുക്കാനുള്ള ഫോണിന്റെ കാര്യം ഓർമ വന്നത് പിന്നെ അവനെ വിളിച്ച് ഇച്ഛായൻ കുറച്ച് നുണകൾ എങ്ങനെയൊക്കെയോ പറഞ്ഞ് വിശ്വസിപ്പിച്ചു... ഇതുവരെ അനാവശ്യമായി തന്റെ സുഹൃത്തുക്കളോട് ഒരുപാട് നുണകൾ പറഞ്ഞിട്ടില്ല... അഥവാ പറഞ്ഞിട്ടുട്ടെങ്കിൽ ഉറപ്പായും പിന്നീട് അത് പിൻവലിക്കുകയും ചെയ്യും... പക്ഷെ ഇപ്പോൾ രണ്ട് കാര്യങ്ങളാണ് ഞാൻ ഇപ്പൊ അവരിൽ നിന്ന് മറച്ച് വെച്ചേക്കുന്നത്... ആ രണ്ട് കാര്യങ്ങളും എന്റെ ജീവിതത്തിൽ കൂടുതൽ ഇമ്പോർടന്റ് ആയവ...അതിൽ ഒന്ന് അവർ അറിഞ്ഞാൽ ചിലപ്പോൾ അവരെന്നെ വെറുത്തേക്കും പക്ഷെ അറിയിക്കണം വെറുത്താലും കുഴപ്പമില്ല...നല്ലൊരു അവസരം വരുമ്പോൾ തന്നെ ഞാൻ എല്ലാം അവരെ അറിയിക്കും... ഇച്ഛായൻ ബെഡിൽ കിടന്ന് ഓരോന്ന് ആലോജിച്ച് മനസിനെ തന്നെ പറഞ്ഞ് പഠിപ്പിക്കാൻ തുടങ്ങിയിരുന്നു... എന്നിട്ട് പെട്ടെന്ന് ബെഡിൽ നിന്ന് എണീറ്റ് നേരെ ഷെൽഫിന്റെ അടുത്തേക്ക് പോയി..

ഷെൽഫ് തുറന്ന്... അതിൽ ഡ്രസ് ഒതുക്കി വെച്ചേക്കുന്നതിന്റെ അടുത്തായി ഒരു ചെറിയ സീക്രെറ്റ് അറ ഉണ്ടായിരുന്നു... പിന്നെ അത് ഡ്രെസ്സിന്റെ ഇടയിൽ നിന്ന് കീ എടുത്ത് തുറന്ന് അതിൽ ഇരിക്കുന്ന കുഞ്ഞ് മരത്തിന്റെ ബോക്‌സും കൊണ്ട് നേരെ ബെഡിൽ ചെന്നിരുന്നു അത് തുറന്ന്... അതിൽ ഇരിക്കുന്ന ഫോട്ടോ ഇച്ഛായൻ വിറയ്ക്കുന്ന കയ്യാൽ എടുത്തു... കണ്ണുകൾ വിടർത്തി നിറഞ്ഞ പുഞ്ചിരിയാലെ നിക്കുന്ന ഒരു പെണ്കുട്ടിയുടെ ഫോട്ടോ ആയിരുന്നു അത്.. ഇച്ഛായൻ മെല്ലെ കണ്ണുകൾ തുടച്ച് ആ ഫോട്ടോയിൽ തന്നെ നോക്കി.... """എന്റെ ആൻവി കോച്ച് എന്നോട് ക്ഷെമിക്കില്ലേ...നിന്റെ ഡേവിച്ചൻ മനപ്പൂർവ്വം അല്ല പെണ്ണേ... അന്ന് അതൊക്കെ... അതൊക്കെ പോട്ടെ....ഡേവിച്ചൻ നിന്റെ ഓർമകളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നു പെണ്ണേ അതിനു വേണ്ടിയാ ഡേവിച്ചൻ ആദ്യമായി ഒരു പെണ്ണിനെ മനസ്സറിഞ്ഞ് സ്നേഹിച്ച് എന്റെ ചങ്കിൽ ഉറപ്പിച്ചത്...അവൾ വന്നതിന് ശേഷമാ ഡേവിച്ചൻ എന്റെ ആൻവി പെണ്ണിനെ മറക്കാൻ തുടങ്ങിയെ.... കാരണം എനിക്ക് ഇപ്പൊ എന്റെ ഇഷാൻവി എന്ന ആൻവി കൊച്ചുണ്ട്... ഡേവിച്ചന് ഇനി അവൾ മതി... അവൾ എന്ന് എന്നെ സ്നേഹിച്ച് തുടങ്ങുന്നോ... അന്ന് നിന്റെ ഓർമ്മക്കായി അവശേഷിക്കുന്ന ഓരോന്നും എന്നെന്നേക്കുമായി ഞാൻ എടുത്ത് മാറ്റും...

""" ഇച്ഛായൻ കണ്ണുകൾ തുടച്ച് ആ ഫോട്ടോയിൽ നോക്കി പറഞ്ഞതിനുശേഷം.. തിരിച്ച് ആ ബോക്‌സിൽ ആ ഫോട്ടോ ഒതുക്കി വെച്ചു...എന്നിട്ട് തിരിച്ച് ആ ഷെൽഫിൽ കൊണ്ട് വെച്ചതിന് ശേഷം നേരെ ബെഡിലേക്ക് വന്നു... അപ്പോഴും തന്റെ കഴിഞ്ഞ് പോയ നിമിഷം ഓർത്ത് ഇച്ഛായന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു...പിന്നെ അത് മനസിൽ നിന്ന് മാറ്റി.. തന്റെ പെണ്ണിനെ ഓർത്ത് കണ്ണുകൾ അടച്ച് ഇച്ഛായൻ മയങ്ങി... റൂമിൽ ഐഷു ബെഡിൽ കിടന്ന് തിരിഞ്ഞും മറിഞ്ഞും കിടപ്പാണ്.. അവൾക്കാണേൽ ഉറക്കം വരുന്നില്ലായിരുന്നു...കണ്ണുകൾ അടക്കുമ്പോൾ ഒക്കെ ഇച്ഛായന്റെ മുഖം ഓർമയിലേക്ക് വരും.. അതോടൊപ്പം ഇച്ഛായൻ ഇന്ന് പറഞ്ഞ ഓരോ വാക്കുകളും അവളുടെ കാതിൽ മുഴങ്ങും..ഹൃദയ മിടിപ്പ് കൂടും.. ഇച്ഛായനെ പറ്റി ഓർക്കുമ്പോൾ മനസിൽ എവിടെയോ ഒരു കുളിർ അനുഭവപ്പെടും... ഇച്ഛായന്റെ പേര് നാവിൽ നിന്ന് ഉതിർന്ന് വീഴുമ്പോളും അവളുടെ ഹൃദയമിടിപ്പ് വർധിക്കും.. എല്ലാം കൊണ്ട് ഇച്ഛായനോട് അവൾക്ക് എന്തൊക്കെയോ ഫീലിംഗ്‌സ് ഉണ്ടെന്ന് മനസിലായി...

പക്ഷെ ആ വികാരങ്ങൾ അത് എന്താണെന്ന് അവൾക്ക് മനസിലാക്കാൻ കഴിയുന്നില്ലായിരുന്നു...ഏറെ നേരം അവൾ ബെഡിൽ ഓരോന്ന് ഓർത്ത് കിടന്നു... പിറ്റേ ദിവസം... ഓഫീസിൽ ഇച്ഛായൻ നേരെത്തെ എത്തിയിരുന്നു.. ചെയ്യാൻ ഉള്ള വർക്ക് ഒക്കെ ചെയ്തുകൊണ്ടിരിക്കുന്ന നേരമാണ് ഐഷു ക്യാബിനിൽ വന്നത്...അവൾ ഇച്ഛായന്റെ ക്യാബിനിലേക്ക് ഒന്ന് ഇടം കണ്ണിട്ട് ഇച്ഛായൻ വന്നുവോ എന്ന് നോക്കിയിട്ട് നേരെ സീറ്റിൽ ചെന്നിരുന്നു... ഇച്ഛായൻ അവൾ നോക്കിയത് കണ്ടതും.. ഇച്ഛായന്റെ ചുണ്ടിൽ ചെറുതായി പുഞ്ചിരി വിടർന്നു..കയ്യിൽ കിട്ടിയ ഫയലുമെടുത്ത് ഇച്ഛായൻ നേരെ ഐഷുവിന്റെ ക്യാബിനിലേക്ക് പോയി.... ഇച്ഛായൻ വരുന്നത് കണ്ട ഐഷുവിന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങിയിരുന്നു....അവൾ വേഗം ലാപ്പിൽ കണ്ണും നട്ടിരുന്നു...ഇച്ഛായൻ വന്ന് അവളുടെ അടുത്ത് സൈഡിലേക്ക് നീങ്ങി അഭിമുഖമായി നിന്നു...അവൾ അവനെ മൈൻഡ് ആക്കാതെ ലാപ്പിൽ നോക്കിയിരുന്നു.... "മേടം.. കഴിഞ്ഞ ആഴ്ചയിലെ ഫയൽ റെക്കോഡ്... ഇച്ഛായൻ അവൾക്ക് നേരെ ഫയൽ നീട്ടിയതും.. അവൾ ഇച്ഛായനെ നോക്കാതെ അത് വാങ്ങി... "ഹ്മ്മ്.. താൻ പൊയ്ക്കോളൂ.. ഞാൻ നോക്കി കൊള്ളാം... "മേ...മേടം... "എന്താടോ.

. ഇച്ഛായൻ പേടിയോടെ അവളെ വിളിച്ചതും അവൾ നെറ്റി ചുളിച്ച് അവനെ നോക്കി ചോദിച്ചു... "അതോ അത്..മേടം.. മേടത്തിന്റെ പുറകെ..ഒരു.. ഇച്ഛായൻ പേടിയോടെ വിക്കി പറയുന്നതുകേട്ട് അവൾ ചെറുതായി പേടിച്ചെങ്കിലും അത് ഇച്ഛായന്റെ മുന്നിൽ കാണിക്കാതെ തിരിയാൻ പോയി... "അയ്യോ മേടം തിരിയല്ലേ മേടത്തിന്റെ തോളിൽ ഒരു പാറ്റ... അത് പറഞ്ഞ് തീർന്നതും ഐഷു നിലവിളിച്ചോണ്ട് ഇച്ഛായന്റെ അടുത്തേക്ക് എണീറ്റ് ദേഹത്തേക്ക് ചാഞ്ഞ് ഇച്ഛായന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ചാടി ബഹളം വെക്കാൻ തുടങ്ങിയിരുന്നു... ഇച്ഛായൻ ആണേൽ ഇപ്പൊ ചിരി പൊട്ടും എന്ന അവസ്ഥയിലും... "ഏയ് മേടം മിണ്ടാതിരിക്ക്... കിടന്ന് ചാടല്ലേ... "അയ്യോ ആ സാധാനത്തിനെ എടുത്ത് മാറ്റ് എനിക്ക് പേടിയാവുന്നു... "ആ.. ആഹ് മാറ്റാം... ഇച്ഛായന്റെ നെഞ്ചിൽ തലവെച്ച് ഇടിച്ചോണ്ട് അവൾ കിടന്ന് വിറച്ചോണ്ട് പറഞ്ഞതും.. ഇച്ഛായൻ ശബ്‌ദം വരാത്ത രീതിയിൽ ചിരിക്കാൻ തുടങ്ങിയിരുന്നു...കാരണം വെറുതെ പറ്റിക്കാൻ ആണ് ഇച്ഛായൻ പാറ്റ ദേഹത്ത് ഉണ്ടെന്ന് പറഞ്ഞത്..പൊതുവെ ഗേൾസിന് ഈ വക സാധാനങ്ങളെ പേടിയായോണ്ടാണ് പറഞ്ഞത്... പക്ഷെ ഇത്രയ്ക്ക് അവൾ കിടന്ന് ചാടുമെന്ന് പ്രീതിക്ഷിച്ചില്ല...ചുമ്മാ പാറ്റ അവിടെ ഉണ്ടായിരുന്നുവെന്നും അത് ഇച്ഛായൻ തട്ടി മാറ്റുന്നുവെന്ന രീതിയിൽ അവളുടെ തോളിൽ ഇച്ഛായൻ രണ്ട് തട്ട് തട്ടി... "ആഹ് മേടം അത് പോയി... "പോയല്ലോ.. "അയ്യോ പോയന്നെ..

ഇനി എന്റെ നെഞ്ചത്ത് നിന്ന് ഇറങ്ങ്... ഇച്ഛായൻ പറയുന്നതുകേട്ടാണ് അവൾക്ക് ഇപ്പൊ താൻ ഇച്ഛായന്റെ ദേഹത്ത് മുട്ടി നിന്നെക്കുന്നത് എന്ന് മനസിലായത്...അതുകൊണ്ട് വേഗം അവനിൽ മാറി നിന്നു... എന്നാൽ അവൾ ഒട്ടും പ്രേതിക്ഷിക്കാതെ ഇച്ഛായൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ഇച്ഛായന്റെ ദേഹത്തേക്ക് വീണ്ടും ചേർത്തു.... അവൾ ഞെട്ടികൊണ്ട് ഇച്ഛായന്റെ മുഖത്തേക്ക് നോക്കി...ഐഷുവിന്റെ ഹൃദയം ഇപ്പൊ നല്ല ഒരു ഹൈ വോൾട്ടിൽ തന്നെയാണ് മിടിക്കാൻ തുടങ്ങിയത്... "ഹ്ഹ്ഹ്... എന്റെ ആൻവി കൊച്ചേ നീ ഇത്രേ ഒള്ളു... അയ്യയ്യേ ഒരു പാറ്റ എന്ന് ഞാൻ കളിക്ക് പറഞ്ഞപ്പോൾ ഇത്രയ്ക്ക് കിടന്ന് തുള്ളിച്ചാടാൻ.... ഇച്ഛായൻ പറയുന്നത് കേട്ടതും അവളുടെ മുഖമാകെ ദേഷ്യത്താൽ ചുമന്നിരുന്നു... അവൾ ഇച്ചയന്റെ നെഞ്ചിൽ മുഷ്ട്ടി ചുരുട്ടി ഒന്ന് ഇടിച്ചു.. അത് ഇത്തിരി ഇച്ഛായനിൽ വേദന തോന്നിയെങ്കിലും ഇച്ഛായൻ രണ്ട് കൈകൾ കൊണ്ടും അവളുടെ ഇടുപ്പിൽ പിടിമുറുക്കികൊണ്ട് ഇച്ഛായന്റെ ദേഹത്തേക്ക് അമർത്തി... "വിടെഡോ...😡 ഇച്ഛായന്റെ കയ്യിൽ കിടന്നവൾ കുതറിയെങ്കിലും... ഇച്ഛായൻ പിടിച്ച പിടിയാലെ അവളുടെ ചെവിയോരത്ത് മുഖം കൊണ്ടുപോയി...ചെവിയിൽ ഇച്ഛായന്റെ നിശ്വാസം തട്ടിയതും അവൾക്ക് ഇക്കിളി കൂട്ടി..

ഇച്ഛായനിൽ നിന്ന് വീണ്ടും മാറാൻ നോക്കിയെങ്കിലും പറ്റിയില്ലായില്ലായിരുന്നു... """I LOVE YOU ISHANVI CHANTHRASHEKHAR😘""" ഇച്ഛായൻ അവളുടെ ചെവിയിൽ പതിയെ മൊഴിഞ്ഞതും.. അവളുടെ കണ്ണുകൾ മിഴിഞ്ഞു... പെട്ടെന്നാണ് ഇച്ഛായന്റെ അധരങ്ങൾ അവളുടെ കവിളിൽ അമർന്നത്‌..പെട്ടെന്നായതുകൊണ്ട് അവൾ ഒന്ന് വിറച്ച് പോയി... ഇച്ഛായന്റെ കൈകൾ അവളുടെ ഇടുപ്പിൽ നിന്ന് അടർന്നതും...വേഗം തന്നെ ഇച്ഛായനെ അവളിൽ നിന്ന് തള്ളി മാറ്റി...അവൾ ഇച്ഛായനെ രൂക്ഷമായി നോക്കി...എന്തോ കൈ ചൂണ്ടി അവൾ പറയാൻ വന്നതും പെട്ടെന്നാണ് അവിടെ ഡോർ തുറന്ന് അകത്തേക്ക് അനാമിക വന്നത്.... ഇച്ഛായൻ കള്ള ചിരിയോടെ ഐഷുവിനെ നോക്കി സൈറ്റ് അടിച്ചോണ്ട് ഇച്ഛായന്റെ ക്യാബിനിലേക്ക് പോയി... ★★★★★★★★★★★★★ വൈകിട്ട് ബാൽകണിയിലെ സെറ്റിയിൽ ഇച്ഛായനെ പറ്റി ഓർക്കുവായിരുന്നു ഐഷു...ഓരോന്ന് ഓർത്ത് അവൾ സെറ്റിയിൽ ഇരിക്കുന്ന നേരമാണ് അവിടേക്ക് ഇഷ കയറി വന്നത്... ഇഷയെ ഐഷു കണ്ടെങ്കിലും അവൾ ഇഷയെ മൈൻഡ് ആക്കാൻ പോയില്ലായിരുന്നു... ഇഷ വന്ന് അവളുടെ അടുത്ത് ഇരുന്നതും.. ഐഷു അത് മൈന്റാക്കാതെ എണീറ്റു... "ഐഷു.. എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്... ഇഷ പറയുന്നതുകേട്ട് ഐഷു സംശയത്തോടെ ഇഷയെ തിരിഞ്ഞ് നോക്കി... "എന്തോന്നാ നിനക്ക് എന്നോട് സംസാരിക്കാൻ ഉള്ളത്... "നീ ഇവിടെ ഇരിക്ക് എന്നിട്ട് പറയാം...

ഐഷു ഒട്ടും താല്പര്യമില്ലാതെ അവളുടെ അടുത്തിരുന്നു... "ഹ്മ്മ്...ഇനി പറയ്..നിനക്ക് എന്താ പറയാൻ ഉള്ളത്... ഐഷു ഇഷക്ക് നേരെ തിരിഞ്ഞ് ചോദിച്ചു... "അതുപിന്നെ... ഐഷു നിനക്ക് ഇപ്പൊ 22 വയസ്സ് തുടങ്ങിയെ ഒള്ളു... അതുമല്ല നിന്റെ ഇരുപതാം വയസ്സ് തൊട്ട് നീ ബിസ്നെസ്സിൽ ഏർപ്പെട്ടു...അന്ന് തൊട്ട് ഞാൻ കാണുന്നതാണ് നിനക്ക് അച്ഛയോടുള്ള സമീപനം.. നീ അന്ന് മുതൽ അച്ഛനോട് ആവിശ്യം ഉള്ളതിനും ഇല്ലാത്തതിനും വഴക്കും ദേഷ്യവും കാട്ടും... പാവം അച്ചയ്ക്ക് അത് സഹിക്കാതെ വരുമ്പോളാണ് നിന്നോട് കിടന്ന് ചൂടാവുന്നത് എന്നിട്ട് നീയോ തിരിച്ച് മറുപടി കൊടുത്ത് തളർത്തും..ഇതിനുമാത്രം നിനക്ക് അച്ഛനോട് ഇത്ര ദേഷ്യം എന്തിനാ ഐഷു.. അതൊരു പവമല്ലേ... കുറെ നാളായി ഞാൻ കാണാൻ തുടങ്ങിയിട്ട്... നിനക്ക് ഒന്ന് അച്ഛനോട് നല്ലതുപോലെ സംസാരിച്ചൂടെ... "പറ്റില്ല.. ദേ നോക്ക് ഇഷ നിന്റെ ലൈഫിൽ എന്തേലും അഭിപ്രായം പറയാനോ സജസ്റ്റ് ചെയ്യാനോ ഞാൻ ഇടിച്ച് കയറി വന്നിട്ടുണ്ടോ..ഇല്ലല്ലോ...എന്നിട്ട് നീ എന്താ ഇങ്ങനെ എന്റെ ലൈഫിൽ കയറി ഇടപെടാൻ വരുന്നത്.. ശെരിയാ എനിക്കറിയാം നി എന്റെ ചേച്ചിയാണെന്ന്.. എന്നും പറഞ്ഞ് ഞാൻ അല്ലാതെ എന്റെ അച്ഛയോ നീയോ പോട്ടെ എന്റെ അച്ഛച്ഛനായാൽ പോലും എന്റെ ലൈഫിൽ കയറി ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ല... അത്രേം പറഞ്ഞവൾ ഇഷ പറയുന്നത് കേൾക്കാൻ നിൽക്കാതെ അവിടുന്ന് പോയിരുന്നു............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story