തീവണ്ടി: ഭാഗം 12

Theevandi

എഴുത്തുകാരി: മുകിൽ

ദിവസങ്ങൾ പതിയെ അതിന്റെ വഴിക്ക് നീങ്ങി... ഇച്ഛായനും ഐഷുവുമായുള്ള വഴക്കുകൾ ഏറെക്കുറെ കുറഞ്ഞു... എന്നാലും പ്രണയം എന്നത് ഇച്ഛായന് ഐഷുവിനോട് തോന്നിയെങ്കിലും... ഐഷുവിന് പ്രണയമാണോ അതോ മറ്റെന്തെങ്കിലും ആണോ ഇച്ഛായനോട് തോന്നുന്ന വികാരമെന്ന് അവൾക്ക് തന്നെ അറിയില്ലായിരുന്നു... അഭിയുടെയും മീനുവിന്റേയും കല്യാണം അടുത്ത തിങ്കളാഴ്ച നടത്താൻ എല്ലാരും തീരുമാനിച്ചു... വെറും ഒരാഴ്ച മാത്രമായിരുന്നു ഒരുക്കങ്ങൾക്ക് വേണ്ടിയുള്ള സമയം... അഭിയെ ഹരിനന്തൻ അയാളുടെ വേറെ ബിസ്നെസ്സ് നോക്കി നടത്താൻ ഏൽപ്പിച്ചു...ഒറ്റ സുഹൃത്തിന്റെ കല്യാണം ആയതുകൊണ്ട് തന്നെ ഇച്ഛയനും ഫ്രണ്ട്‌സും നല്ല തിരക്കിലാണ്...

കല്യാണത്തിന് മുന്നേയുള്ള രണ്ട് ദിവസം അഭി ഇച്ഛായനെയും കൂട്ടരെയും വീട്ടിലേക്ക് നിക്കാൻ ഷെണിച്ചിട്ടുണ്ട്.... _________ ലിസി ലൈബ്രറിയിൽ നിന്ന് എടുത്തോണ്ട് വന്ന ബുക്ക് തിരിച്ച് ഇച്ഛായന്റെ അടുത്തായിരുന്നു അതുകൊണ്ട് ഏൽപ്പിക്കാൻ അവൾ പറഞ്ഞത്...കുറെ ദിവസത്തിന് ശേഷമായൊണ്ട് തന്നെ ഇച്ഛായൻ ആണ് ബുക്ക് കൊടുക്കാൻ പോയത്...അവിടെ ചെന്ന് ഇച്ഛായൻ ബുക്ക് ലൈബ്രറിയിൽ ഏൽപ്പിച്ച് സൈൻ ഒക്കെ ചെയ്ത് ഇറങ്ങുന്ന നേരമാണ്... അവിടുന്ന് ഇഷ ലൈബ്രറിയിൽ നിന്ന് ഇറങ്ങി വരുന്നത്..കയ്യിലിരുന്ന സിഗരറ്റ് വേഗം തന്നെ ഒന്ന് വലിച്ചിട്ട് അപ്പുറത്തേക്ക് എറിഞ്ഞു...ഇച്ഛായൻ ഇഷയെ കണ്ട് ഒരു പുഞ്ചിരി പാസ്സ് ആക്കി തിരിച്ച് ഇഷയും ഇച്ഛായനു നേരെ ചിരിച്ച് കൊടുത്തു..

"അല്ല ഡേവിച്ചായനെ ഈ വഴി കണ്ടിട്ട് കുറെ നാളായല്ലോ... അവന് നേരെ അടുത്ത് വന്നവൾ നിറ പുഞ്ചിരിയോടെ ചോദിച്ചു... "ഹാ ഇപ്പൊ ഓഫീസിൽ പോകുന്നത് കൊണ്ട് തന്നെ ഇവിടോട്ട് ഇറങ്ങാൻ ടൈം കിട്ടുന്നില്ലാന്നേ... "ഹോ അത്രയ്ക്ക് ജോലി തിരക്കാണോ... "പിന്നെ.... രാവിലെ പോയി കഴിഞ്ഞാൽ പിന്നെ എത്തുന്നത് വൈകിട്ടാണ്... അതിന് ശേഷം ക്ലബ് വീട് അങ്ങനെ അങ്ങനെ ഒതുങ്ങി പോകുന്ന ഇടയ്ക്ക്... ഇപ്പൊ ഇവിടേക്ക് വരാൻ കഴിയുന്നില്ല... പിന്നെ ഇന്ന് ഓഫിസിൽ നിന്ന് ഹാഫ് ലീവ് എടുത്ത് ഇറങ്ങിയതുകൊണ്ട് ഇങ്ങോട്ട് പോന്നത്... "ഹ്മ്മ്.. ഞാൻ ഇപ്പൊ രണ്ടിസത്തിൽ ഒരിക്കൽ വരും..

ഓരോ ബുക്ക് വായിച്ച് തിരിച്ച് ഇവിടെ കൊണ്ട് വെച്ചിട്ട് വേറെ എടുത്തോണ്ട് പോകും അത് തന്നെയാണ് പണി... "ഹാ.. അല്ലാ അഭിയുടെ കല്യാണ തിരക്കൊക്കെ എങ്ങനാ... "അതൊക്കെ നന്നായി നടക്കുന്നുണ്ട് ഡേവിച്ചായനെ അവിടേക്ക് കണ്ടില്ലല്ലോ... "നാളെ അങ്ങോട്ട് ഇറങ്ങണം അഭിക്കും മീനുവിനും ഡ്രെസ്സ് എടുക്കാൻ പോണതല്ലേ ഞങ്ങളെയും അവൻ വിളിച്ചിട്ടുണ്ട് അതുകൊണ്ട് നാളെ വന്നേക്കാം... "ആഹാ വരുന്നുണ്ടല്ലേ...ഞങ്ങളും ഉണ്ടാകും... "അപ്പൊ പിന്നെ നാളെ മാളിൽ വെച്ച് കാണാമല്ലോ... "ആഹ് കാണാം.. അല്ല ഡേവിച്ചൻ ഐഷുവിന്റെ പിയെ അല്ലെ.. അവൾ എങ്ങനാ ദേഷ്യം വല്ലതും കാണിക്കോ... ഇച്ഛായനെ നെറ്റി ചുളിച്ചവൾ നോക്കി ചോദിച്ചതും.. ഇച്ഛായൻ വളിച്ച ഇളിയോടെ ഇല്ലെന്ന് ചുമൽ കൂച്ചി... "

ഏയ് അങ്ങനെ ദേഷ്യം എപ്പോഴും ഇല്ല വർക്ക് കറക്റ്റായി ചെയ്തില്ലെങ്കിൽ അസ്സൽ ഭദ്രകാളി... "അവൾ പൊതുവേ ദേഷ്യക്കാരിയാണ്.. എന്നും പറഞ്ഞ് കാരണമില്ലാതെ ദേഷ്യപെടില്ല.. അവളോട് പെട്ടെന്ന് ആർക്കും കൂട്ടാവാൻ പറ്റില്ല അതിന്റെ മെയിൻ റീസൺ അവളുടെ വാശിയും ദേഷ്യവുമാണ്...എന്ന് കരുതി പേടിക്കൊന്നും വേണ്ടാ അവളുടെ കൂടെ ഇച്ചിരി താഴ്ന്ന് നിന്നാൽ മതി... "ഓഹ്... ഇഷയെ നോക്കി നല്ലോണം ഇളി പാസാക്കി ഇച്ചായൻ തലയാട്ടി... "എന്നാൽ പിന്നെ ശെരി ഇഷാ ഞാൻ വീട്ടിലേക്ക് തിരിക്കുവാണ്... "ഹാ ആയ്ക്കോട്ടെ ഞാനും പോവാണ്... "ഒറ്റയ്ക്കാണോ...കൊണ്ടാക്കണോ.... "ഏയ് വേണ്ട ഡേവിച്ചായ ഞാനും തറവാട്ടിലെ കാറിൽ തന്നെയാണ് വന്നത്.... "എന്നാൽ പിന്നെ ശെരി പിന്നെ എപ്പോഴേലും കാണാം...

അത് പറഞ്ഞ് ഇച്ചായൻ ബൈക്കും സ്റ്റാർട്ട് ആക്കി പോയി...ഇച്ചായൻ പോയ വഴിക്കെ ചെറു പുഞ്ചിരിയോടെ ഇഷ നോക്കി നിന്ന ശേഷം ഒന്ന് നെടുവീർപ്പിട്ട് തിരിഞ്ഞു... അപ്പോളാണ് ലൈബ്രറിയിൽ നിന്ന് ഇഷയുടെ കൂടെ പഠിക്കുന്ന ദിവ്യ ഇറങ്ങി വന്നത്.. ദിവ്യ ഇഷയെ ഒരാക്കൽ ചിരിയോടെ നോക്കി അവളുടെ അടുത്തേക്ക് വന്നു... "എന്താണ് മോളെ നിന്റെ ഡേവിച്ചായൻ പോയോ.... "എന്ത്... അവൾ പറയുന്നതുകേട്ട് മനസിലാകാതെ ഇഷ അവളെ നെറ്റി ചുളിച്ച് നോക്കി... "ഹ്മ്മ് കൂടുതൽ എസ്പ്രെഷൻ ഇടല്ലെടി... ദേ ആ പോയത് ഡേവിഡ് ജോൺ പാലക്കൽ എന്റെ സ്വന്തം കൂട്ടുകാരി ഇഷയുടെ അതായത് നിന്റെ ഹൃദയം കവർന്ന നസ്രാണി ഡേവിച്ചായൻ... ദിവ്യ പറയുന്നതുകേട്ട് ഇഷയുടെ മുഖം നാണത്താൽ ചുവന്നു...

മുഖത്തെ ചമ്മൽ മാറ്റാൻ അവൾ ദിവ്യയെ നോക്കി ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.... "അത് ടി... "ഇനി മോൾ ഒന്നും പറയണ്ട ഇഷകുട്ടി...അന്ന് നീ പറഞ്ഞില്ലേ നിനക്കൊരു പ്രണയം ഉണ്ടെന്നും അത് തോന്നിയ ആൾ ഡേവിച്ചായൻ ആണെന്നും... അപ്പോഴേ എനിക്ക് മനസിലായതാണ് ഈ ഡേവിഡ് ആയിരിക്കും എന്റെ ഇഷയുടെ മനസിൽ കയറിയ ഡേവിച്ചായൻ.... "അതുപിന്നെ ദിവ്യാ... ഒരുപാട് വട്ടം കണ്ടിട്ടുള്ളപ്പോഴും എന്നോട് അടുത്ത് ഇടപഴകി സംസാരിച്ചപ്പോളുമൊക്കെ ഉള്ളിൽ തോന്നിയ ചെറിയൊരു ഇഷ്ട്ടം..പിന്നെ പിന്നെ ഡേവിച്ചായനെ കാണുമ്പോൾ ഉള്ളിൽ പൊട്ടി മുളച്ച ആ ഇഷ്ട്ടം ഞാൻ അറിയാതെ തന്നെ അത് പുറത്ത് ചാടും..വൈകിയാണേലും ഞാൻ മനസിലാക്കിയതാണ് എനിക്ക് ഡേവിച്ചായനോട് തോന്നിയ പ്രണയം...

"എന്നിട്ട് നീ എന്താടി അത് പറയാതെ മനസിൽ വെച്ചേക്കുന്നത് നിനക്ക് തുറന്ന് പറഞ്ഞൂടെ.. "തുറന്ന് പറയാൻ താൽപ്പര്യം ഇല്ലാത്തൊണ്ട് അല്ലെടി..എന്നെ പോലൊരു ഹിന്ദു പെണ്ണ് അതും ഇച്ഛായനെ പോലെയുള്ള അന്യ മതക്കാരനെ പ്രണയിച്ചാൽ ചിലപ്പോൾ ഇച്ഛായൻ അത് ആക്സപ്റ്റ് ചെയ്തില്ലെങ്കിലോ... "എന്റെ പൊന്ന് ഇഷാ നീ ഇത് ഏത് നൂറ്റാണ്ടിൽ ആണ് പെണ്ണേ ജീവിക്കുന്നത്.. നിനക്കെന്താ തീരെ ബോധമില്ലേ.. ഇപ്പൊ പ്രണയത്തിന് ജാതിയോ മതമോ ഇല്ലാ.. പ്രണയം എന്ന വികാരം അത് രണ്ടുപേർക്ക് തോന്നി കഴിഞ്ഞാൽ അവിടെ പിന്നെ ഒരു ജാതിയോ മതമോ ബന്തമോ ഇല്ലാ... "അതൊക്കെ ശെരിയാണ് പക്ഷെ ആ പ്രണയം എന്ന വികാരം എനിക്ക് മാത്രം തോന്നിയാൽ പോരല്ലോ ഡേവിച്ചായനും തോന്നണ്ടെ..

"എടി നീ പറഞ്ഞ് വെച്ച് നോക്കുമ്പോൾ ഡേവിക്ക് നിന്നെ ഇഷ്ടമാണെന്നാ എന്റെ സംശയം.. എന്തായാലും ആ മൊതലിനെ ആരും മുന്നേ കൊണ്ട് പോകാതെ ഇരിക്കാൻ നി ചെന്ന് വേഗം നിന്റെ ഇഷ്ട്ടം തുറന്ന് പറഞ്ഞേക്ക്... "അത് ഞാൻ ഇത്ര പെട്ടെന്നൊക്കെ... "ദേ മതി കൂടുതൽ പേടിയൊന്നും വേണ്ടാ നിന്റെ അഭിയുടെ കല്യാണത്തിന്റെ അന്ന് എന്തായാലും നീ ഡേവിയെ കാണില്ലേ അപ്പോൾ ഇഷ്ട്ടം പറയണം... "എടാ അന്നോ... "പിന്നെ നീ എന്ന് പറയാനാ നിക്കുന്നെ.. എന്റെ വായിൽ നിന്ന് വേറെ ഒന്നും കേൾക്കണ്ടെങ്കിൽ മോൾ ഇനി കൂടുതൽ ഒന്നും പറയാതെ.. കല്യാണത്തിന്റെ അന്ന് ഞാൻ എന്തായാലും ഉണ്ടാകും നിന്റെ കൂടെ നീ ഉറപ്പായും നിന്റെ ഇഷ്ട്ടം ഡേവിഡിനോട് പറഞ്ഞേ പറ്റു...

ഇഷ ദയനീയമായി അവളെ നോക്കിയെങ്കിലും ദിവ്യ അത് ശ്രദ്ധിക്കാതെ അവളെയും കൂട്ടി നേരെ കാറിന്റെ അടുത്തക്ക് ചെന്നു... __________❤️ രാത്രിയിൽ ടേബിളിൽ ഇച്ഛായനും ഫാമിലിയും ഇരുന്ന് ആഹാരം കഴിക്കുവാണ്... "അതേ ഇച്ഛായാ ഇച്ഛായനെ പത്രോസ് അച്ചായൻ വിളിച്ചാർന്നോ... അന്നമ്മച്ചി കഴിക്കുന്ന ഇടയിൽ ചാച്ചനെ നോക്കി ചോദിച്ചതും.. ഇച്ഛായൻ പെട്ടെന്ന് മരിയയുടെ കാര്യമാണ് ഓർമ വന്നത്...ഇച്ഛായൻ പെട്ടെന്ന് ചാച്ചനെ നോക്കി..ഇച്ഛായന്റെ മാത്രമല്ല അവിടുള്ള എല്ലാരുടെയും ശ്രേദ്ധ അപ്പൊ ചാച്ചന്റെ നേർക്കായിരുന്നു... "ആ എടിയെ അവൻ ഉച്ച ആയപ്പോൾ വിളിച്ചാർന്നു.. "ഇച്ഛായനോട് അച്ചായൻ കാര്യം പറഞ്ഞില്ലേ... "ആ പറഞ്ഞു..നിന്നോട് പറഞ്ഞിരുന്നോ...

"ആഹ് ആനി കോച്ച് വിളിച്ച് പറഞ്ഞു... ഇച്ഛായനും ബാക്കി ഉള്ളവരും എന്ത് കാര്യമെന്ന രീതിയിൽ അവരെ നോക്കി ഇരുന്നു... "ഹ്മ്മ് നിന്റെ അഭിപ്രായം എങ്ങനാടി നമുക്ക് നോക്കിയാലോ... "എനിക്ക് സമ്മത കുറവൊന്നുമില്ല ഇഷ്ട്ടം തന്നെയാണ് പിന്നെ നമ്മടെ ഇഷ്ടമല്ലല്ലോ വലുത് പിള്ളേരുടെ കാര്യം കൂടെ നോക്കണ്ടെ... "ശെരിയാണ് നീ എന്തായാലും നിന്റെ പുത്രനോട് ചോദിക്ക് എന്നിട്ട് സമ്മതം അറിയിക്ക് ഞാൻ അവനെ വിളിച്ച് ബാക്കി സംസാരിക്കാം... "അതിനെന്താ ഇച്ഛായന് ഇവനോട് ചോദിച്ചൂടെ... "ബെസ്റ്റ് കഴിഞ്ഞ ഒരു കൊല്ലമായി ഞാൻ പറയുന്ന കാര്യമല്ലേ അവൻ അനുസരിച്ചോ ഇല്ലല്ലോ..ഇതിപ്പോ നല്ലൊരു ആലോജനയാണ് നീ തന്നെ നിന്റെ മോനോട് ചോദിച്ച് അഭിപ്രായം അറിയിക്ക്...

അത്രേം പറഞ്ഞ് ചാച്ചൻ ടേബിളിൽ നിന്ന് എണീറ്റ് കയ്യും കഴുകികൊണ്ട് പോയി...ബാക്കി എല്ലാരും ഫുഡ് കഴിക്കാതെ അന്നാമ്മച്ചിയെ തന്നെ ഉറ്റു നോക്കുന്നുണ്ട്... അന്നാമ്മച്ചിയാണേൽ എല്ലാരേയും എന്തെന്ന് രീതിയിൽ നോക്കി.. "എന്നതാ അമ്മച്ചി കാര്യം.. ആരോട് സമ്മതവും അഭിപ്രായവും ഒക്കെ ചോദിക്കുന്ന കാര്യവാ ചാച്ചൻ പറഞ്ഞിട്ട് പോയത്... ഡെന്നി ചോദിക്കുന്നതുകേട്ട് അമ്മച്ചി അവനെ നോക്കി ചിരിച്ചിട്ട് ഡേവിയെ നോക്കി..ഇച്ഛായൻ ആണേൽ കണ്ണും മിഴിച്ച് അന്നാമ്മച്ചിയെ തന്നെ നോക്കുവാണ്... "ഞാൻ ദേ ഇവന്റെ കാര്യമാണ് പറയുന്നേ നമ്മുടെ പത്രോസ് അച്ചായന്റെ ഇളയ മോൾ ഇല്ലേ മരിയ ആ കൊച്ചിന് വേണ്ടി അവർ നമ്മടെ ഡാനിയെ ചോദിച്ചു...അവരുടെ ഇഷ്ട്ടമാണ് നമുക്ക് വലിയ ഇഷ്ട്ട കുറവില്ല പിന്നെ ഇവൻ...

ഇവനാ കൊച്ചിനെ കെട്ടുന്നതിൽ സമ്മതമാണെൽ നമുക്ക് ആ സമ്മന്തം ഉറപ്പിക്കാം... "എന്ത്.....???? അന്നമ്മച്ചി പറയുന്നതുകേട്ട് ഡാനി മാത്രമല്ല ഇച്ഛായനും ഞെട്ടികൊണ്ട് രണ്ടുപേരും കൂടെ ഒറ്റ വിളി... അമ്മച്ചിയും ബാക്കിയുള്ളോരും പകച്ചോണ്ട് അവരെ നോക്കി...അവർ പരസ്പരം വീണ്ടും നോക്കി.. "നിനക്ക് എന്താടാ കുഞ്ഞാ നിന്റെ കാര്യമല്ല ഞാൻ പറഞ്ഞേ ഞാൻ ഡാനിയുടെ കാര്യമാണ് പറഞ്ഞത്... "അത് എനിക്ക് ഒരു കുഴപ്പവുമില്ല..ഞാൻ പെട്ടെന്ന് കേട്ടപ്പോൾ വിളിച്ച് പോയതാണ്... ഇച്ഛായൻ എവിടെന്നൊക്കെയോ അക്ഷരം തപ്പി പിടിച്ച് അമ്മച്ചിക്ക് നേരെ ഇഞ്ചി കടിച്ച ഇളിയോടെ നോക്കി...

"ഹ്മ്മ്.. ഡാനി നിനക്ക് എതിർപ്പ് വല്ലതും ഉണ്ടോ... "അത് അമ്മച്ചി.. "ദേ ഡാനി മതി നിന്റെ ചാച്ചൻ നിന്നെ കെട്ടിക്കുന്ന കാര്യം ഒരു കൊല്ലായി പറയുവല്ലേ വയസ്സ് ഇരുപത്തി ആർ കഴിയാറായി നിനക്ക് താഴെ ഒരു അനിയത്തി കൂടെ ഉണ്ട് നിനക്ക് ഒരു പെണ്ണിനെ കെട്ടിച്ച് തന്നെച്ച് വേണം അവളുടെ കാര്യം നോക്കാൻ...അതുകൊണ്ട് എപ്പോഴും പറയുന്ന മുടന്തം ന്യായങ്ങൾ പറഞ്ഞ് നീ ഈ കല്യാണം മുടക്കണ്ട..നല്ലൊരു ആലോജനയാണ് നമുക്ക് അറിയാവുന്ന ആളുകളും പെണ്ണും നല്ല ഒതുക്കമുള്ള കൂട്ടത്തിലാണ്...കാണാൻ ചെലുമുണ്ട് നിനക്ക് ചേരും അതുകൊണ്ട് മോൻ ഇതേ സമ്മതിച്ചെ പറ്റു... "ശെരിയാ അമ്മച്ചി പറഞ്ഞത്.. എന്റെ ഡാനി നീ ഈ കല്യാണത്തിന് ഒന്ന് സമ്മതിച്ച് ആ പെണ്ണിനെ പോയി കെട്ടാൻ നോക്ക് എന്നിട്ട് വേണം എനിക്ക് ഒരു പെണ്ണ് കെട്ടാൻ...പിന്നെ എന്റെ ലിസിക്ക് ഒരു ചെക്കനെ കണ്ടത്താനും...

ഇച്ഛായൻ പറയുന്നതുകേട്ട് ഡാനി ഇച്ഛായനെ കൂർപ്പിച്ച് നോക്കി... "ഡാനിയുടെ കല്യാണം കഴിഞ്ഞാൽ എന്റെ കുഞ്ഞൻ കെട്ടുമെന്നാണോ മോന്റെ വിജാരം.. അത് നടക്കില്ല മോനെ.... നിന്റെ ചാച്ചൻ ഡാനിയുടെ കല്യാണ ശേഷം ലിസിയുടെ കെട്ടായിരിക്കും നടത്തുന്നത്... "അതെന്ത് പ്രഹസനമാണ് അമ്മച്ചി ഡാനി കഴിഞ്ഞ് ഞാൻ അല്ലെ അപ്പൊ ഞാനല്ലേ പിന്നെ കെട്ടാൻ ഉള്ളത്... "കുഞ്ഞാ... ആദ്യം ഡാനി ഈ കല്യാണത്തിന് സമ്മതിക്കോ എന്ന് നോക്കട്ടെ എന്നിട്ട് ബാക്കി തീരുമാനിക്കാം... "അമ്മച്ചി.. എനിക്ക് ഇപ്പൊ ഒരു കല്യാണം അത് താൽപ്പര്യം ഇല്ലാത്തതാണ് കാരണം ഞാൻ അതിന് ഇതുവരെ പ്രീപെയ്ഡ് അല്ലാ.. പക്ഷെ ഞാൻ സമ്മതിക്കാം ഈ കല്യാണത്തിന്... കാരണം ലിസി അവൾക്ക് വേണ്ടി...

അവൾക്ക് എന്തായാലും കേട്ട് പ്രായം ആയില്ലേ എന്റെ നടത്തിയിട്ടാണ് നിങ്ങക്ക് അവളുടെ നടത്തണം എന്ന് തീരുമാനം ആണേൽ എനിക്ക് വലിയ പ്രശ്നമൊന്നുമില്ല ഞാൻ നിങ്ങടെയൊക്കെ അഭിപ്രായം പോലെ ആ മരിയ കൊച്ചിനെ കല്യാണം കഴിക്കാം... "മതി ഡാനി മോനെ..അമ്മച്ചിക്ക് അത് കേട്ടാൽ മതി ഞാൻ എന്തായാലും നിങ്ങടെ ചാച്ചനോട് പറയട്ടെ ഇച്ഛായൻ എന്തായാലും അച്ചായനോട് കാര്യങ്ങൾ വിളിച്ച് അറിയിക്കട്ടെ... അത് പറഞ്ഞ് അന്നമ്മച്ചി സന്തോഷത്തോടെ ചാച്ചന്റെ അടുത്തേക്ക് പോയി..ബാക്കി എല്ലാരും ഫുഡ് കഴിച്ച് എണീറ്റ് പോയി..ഇപ്പൊ എന്തായാലും ഇച്ഛായൻ ഒരു ആശ്വാസമായി കാരണം മരിയയെ കുറിച്ച് ഓർത്ത് തന്നെ..പിന്നെ ചെറിയൊരു ടെൻഷൻ അവൾ ഡാനിയെ അംഗീകരിക്കോ ഇല്ലേ എന്നതിലാണ്..

എന്തായാലും പറ്റുമെങ്കിൽ നാളെ അല്ലേൽ മറ്റന്നാൾ മരിയയെ കണ്ട് സംസാരിക്കണം എന്ന ഉറപ്പിൽ ഇച്ഛായൻ റൂമിലേക്ക് പോയി... ____________💙 അഭിയുടെ നിർബന്ധ പ്രകാരം ഇച്ഛായനും ഫ്രണ്ട്സും കൂടെ രാവിലെ അഭിയുടെ കൂടെ തന്നെ ഡ്രെസ്സ് എടുക്കാൻ മാളിലേക്ക് പോയത്...അവിടെ ചെന്ന് അഭി അവരെയും കൂട്ടി നേരെ മെൻസ് വിയറിൽ ചെന്ന് അഭിക്കുള്ള കല്യാണ ഡ്രെസ്സും അല്ലാണ്ട് കുറച്ച് ഡ്രെസ്സുകളും വാങ്ങിച്ചു...അഭിയുടെ കൂടെ എന്തായാലും ഐഷുവും ഫാമിലിയും വരുമെന്ന് ഇച്ഛായന് അറിയായിരുന്നു..അവളെ കാണാൻ ഇച്ഛായന് മനസ്സ് വെമ്പുന്നുണ്ടെങ്കിലും അത് പറ്റില്ലെന്ന് അറിയാമായിരുന്നു... പിന്നെ അഭിക്കുള്ള ഡ്രെസ്സും എടുത്ത് അവൻ അവരെയും കൂട്ടി നേരെ സ്ത്രീകളുടെ സെക്ഷനിൽ പോയി..

അവിടെ ചെന്നപ്പോൾ ഹരിയും ചന്ദ്രനും ദേവകിയും അമ്മുവും അവളുടെ ഭർത്താവ് അക്ഷയും അഭിയുടെ അമ്മ ഊർമിളയുമൊക്കെ ഉണ്ടെങ്കിലും ഇച്ഛായന്റെ മനസ്സും മിഴികളും തിരയുന്ന ഇച്ഛായന്റെ സ്വന്തം ആൻവി കൊച്ചിനെ കാണുന്നില്ലായിരുന്നു..അവിടെ മൊത്തത്തിൽ ഇച്ചയന്റെ മിഴികൾ ഓടി നടന്നു.. എന്നിട്ടും കാണാത്തൊണ്ട് ഇച്ഛായന് ചെറുതായി സങ്കടം തോന്നി.. അഭിയോട് അവളെ പറ്റി ചോദിക്കാൻ കഴിയാതൊണ്ട് ഇച്ഛായൻ പിന്നെ ഒന്നും ചോദിക്കാൻ പോയില്ല... പിന്നെ ഇഷയെയും അച്ഛച്ചനെയും കാണാത്തൊണ്ട് അവർ ചിലപ്പോൾ വന്ന് കാണില്ലെന്ന് ഇച്ഛായന് മനസിലായി... പിന്നെ ഇച്ഛായൻ എങ്ങനെലും അവിടുന്ന് ഇറങ്ങിയാൽ മതിയെന്നായിരുന്നു..ഒരുപാട് വട്ടം വീട്ടിൽ പോണം തിരക്കുണ്ട് എന്ന് പറഞ്ഞെങ്കിലും അഭി വിട്ടില്ല...

അവിടുന്ന് ആവശ്യമുള്ള ഡ്രെസ്സൊക്കെ എല്ലാരും എടുത്തിറങ്ങി അഭിയും ഇച്ഛായനും കൂട്ടരും പിന്നെ അമ്മുവും അക്ഷയും ബില്ല് പേ ചെയ്യാൻ നിക്കുന്ന നേരം അഭി അമ്മുവിന് നേരെ തിരിഞ്ഞു... "ചേച്ചി ആ ഇഷയും ഐഷുവും എവിടെ അവർ ഡ്രസ്സ് ഒന്നും എടുത്തില്ലേ... "അവർ സാരി വേണ്ടെന്ന് പറഞ്ഞു അതുകൊണ്ട് മുകളിലത്തെ സെക്ഷനിൽ ഡ്രസ്സ് എടുക്കാൻ പോയെക്കുവാണ് ഇപ്പൊ വരും ആ ദേ വരുന്നല്ലോ... അമ്മുവും അഭിയും സംസാരിക്കുന്നതുകേട്ട് ഇച്ഛായൻ വിടർന്ന കണ്ണാലെ അമ്മു കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോൾ കണ്ടത് ഇഷയും ഐഷുവും ഒപ്പം നടന്ന് അവരുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു... ചില്ലി റെഡ് കളർ ടോപ്പും ബ്ലാക്ക്‌ ജഗ്ഗിനും ആയിരുന്നു ഐഷുവിന്റെ വേഷം...

ചുമലിന്റെ അത്രേം നീളമുള്ള കാപ്പി നിറത്തിലെ മുടിഴകൾ ജസ്റ്റ് ക്ലിപ്പിട്ട് വെച്ചേക്കുന്നു... ഐഷുവിനെ കണ്ടതും ഇച്ഛായന്റെ കണ്ണുകൾ തിളങ്ങി... ഇച്ഛായൻ അവളെ നോക്കിയതും പെട്ടെന്ന് അവളുടെ കണ്ണുകൾ ഇച്ഛായന്റെ നേരെ എത്തി.. അവളുടെ കണ്ണുകളും ഇച്ഛായനെ കണ്ട മാതിരി വിടർന്നത് പെട്ടെന്ന് അവൾ ഇച്ഛായനെ കണ്ണ് കൂർപ്പിച്ച് നോക്കിയിട്ട് അവരുടെ അടുത്തേക്ക് പോയി... അപ്പോഴും ഇച്ഛായന്റെ നോട്ടം ഇഷയുടെ അടുത്ത് നിക്കുന്ന ഐഷുവിന്റെ നേരെ ആയിരുന്നു.... ഇച്ഛായന്റെ അടുത്തേക്ക് നീളുന്ന അവളുടെ മിഴികളെ അവൾ തന്നെ ശാസനയോടെ മിഴികൾ മാറ്റും... ഇഷയുടെ അടുത്ത് നിക്കുന്ന ഐഷുവിന്റെ അടുത്താണ് ഇച്ഛായന്റെ കണ്ണുകൾ എത്തി നിക്കുന്നത് എന്നാൽ ഇഷയുടെ മിഴികൾ അപ്പോഴും ഇച്ഛായന്റെ അടുത്തായിരുന്നു..

അത് ഇച്ഛായൻ ശ്രേദ്ധിച്ചെങ്കിലും മൈൻഡ് ചെയ്യാൻ പോയില്ല... __♥️ പിറ്റേ ദിവസം അന്നമ്മച്ചി പറഞ്ഞിട്ട് ഇച്ഛായൻ ഓഫീസിൽ ലീവ് എടുത്തിരുന്നു... അതുകൊണ്ട് തന്നെ നല്ല വിശാലമായി ഇച്ഛായന്റെ ആൻവി കൊച്ചിനെയും സ്വാപ്നം കണ്ട് ഉറങ്ങുവാണ് ഇച്ഛായൻ... പെട്ടെന്ന് ആരോ ഇച്ഛായനെ വിളിക്കുന്നതുകേട്ട് ഇച്ഛായൻ കണ്ണ് തുറന്നപ്പോൾ അന്നമ്മച്ചി ആയിരുന്നു... ഒരുപാട് നേരം അന്നമ്മച്ചി വിളിച്ച് എണീപ്പിച്ചതിന് ശേഷമാണ് ഇച്ഛായൻ എണീറ്റ് ഫ്രഷ് ആവാൻ കയറിയത്... ഫ്രഷായി ഇറങ്ങി.. വാനിറ്റി മിററിന്റെ ഫ്രണ്ടിൽ വെറുതെ താടിയും മീഷയുമൊക്കെ ശേരിയാക്കി നിന്നിട്ട് ടേബിളിൽ ഇരിക്കുന്ന സിഗരറ്റ് പാക്കറ്റിൽ നിന്ന് ഒന്നെടുക്കുന്ന നേരമാണ് ആരോ ഡോർ തുറക്കുന്ന ശബ്‌ദം കേട്ടത്..

ചിലപ്പോൾ അന്നമ്മച്ചി ഫുഡ് കഴിക്കാൻ വിളിക്കാൻ വന്നതാണെന്ന് കരുതി ഇച്ഛായൻ കയ്യിലിരിക്കുന്ന സിഗരറ്റ് കൈ പുറകെ ആക്കി പിന്നെ മിററിൽ നോക്കി നിന്നു...എന്നിട്ട് നേരെ തിരിഞ്ഞതും തന്റെ മുന്നിൽ നിക്കുന്ന ആളെ കണ്ട് ഇച്ഛായൻ ഞെട്ടിപ്പോയി... "മ.. മരിയാ... "ഇച്ചാ...ഇച്ഛായാ... അത് വിളിച്ച് പൊട്ടി കാരഞ്ഞോണ്ട് അവൾ അവന്റെ അടുത്തേക്ക് വന്ന് ഇറുകെ പുണർന്നു....പെട്ടന്നായതുകൊണ്ട് ഇച്ഛായൻ സ്തംഭിച്ചു നിന്നുപോയി...കയ്യിൽ പിടിച്ചിരുന്ന സിഗരറ്റ് കയ്യിൽ നിന്ന് ഊർന്നു വീണു...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story