തീവണ്ടി: ഭാഗം 13

Theevandi

എഴുത്തുകാരി: മുകിൽ

"മ.. മരിയാ... "ഇച്ചാ...ഇച്ഛായാ... അത് വിളിച്ച് പൊട്ടി കാരഞ്ഞോണ്ട് അവൾ അവന്റെ അടുത്തേക്ക് വന്ന് ഇറുകെ പുണർന്നു.... പെട്ടന്നായതുകൊണ്ട് ഇച്ഛായൻ സ്തംഭിച്ചു നിന്നുപോയി... കയ്യിൽ പിടിച്ചിരുന്ന സിഗരറ്റ് കയ്യിൽ നിന്ന് ഊർന്നു വീണു.... ഒന്ന് പകച്ച് പോയ ഇച്ഛായൻ സ്വയ ബോധം എടുത്ത് തന്നെ പുണർന്നൊണ്ട് നിക്കുന്ന മരിയയെ ഇച്ഛായൻ കൈകൾ കൊണ്ട് ശരീരത്തിൽ നിന്ന് പിടിച്ച് മാറ്റി.. ഇച്ഛായൻ മരിയയെ രൂക്ഷമായി നോക്കി... മരിയ ആണേൽ ഇച്ഛായനെ ദയനീയ മായി നോക്കി... "എന്താടി കൊപ്പേ നീ കാണിച്ചത്... നീ എന്നാത്തിനാടി ഒരു അന്യപുരുഷനായ എന്റെ റൂമിൽ അനുവാദ മില്ലാതെ കയറി വന്ന് കെട്ടിപിടിക്കാൻ.... ഇച്ഛായൻ ദേഷ്യത്തോടെ അവളുടെ മുന്നിൽ ഉറഞ്ഞ് തുള്ളി എന്നാൽ മരിയ ഞെട്ടിപ്പോയി കാരണം എപ്പോഴും കളിയും ചിരിയുമായി നടക്കുന്ന ഇച്ഛായൻ തന്നോട് ഇത്രയ്ക്ക് ദേഷ്യത്തിൽ സംസാരിക്കുന്നത് അവളിൽ ഞെട്ടൽ ഉളവാക്കി... "അത് ഇച്ഛായ... "മിണ്ടരുത് നീ... 😡 നീ എന്നോട് പറഞ്ഞില്ലേ നിനക്ക് എന്നോട് പ്രണയമാണ് എന്ന്.. എന്നാൽ എനിക്ക് നിന്നോട് ആ ഒരു ഇഷ്ട്ടം ഇല്ല... ഞാൻ നിന്നെ പ്രണയിക്കുന്നില്ല.... പക്ഷെ എന്റെ ഡാനി നിന്നെ ഇഷ്ടപ്പെടുന്നുണ്ട് അവനിക്ക് നിന്നെ കെട്ടാനും താല്പര്യം ഉണ്ട് അതുകൊണ്ട്... """

അതുകൊണ്ട് ഞാൻ ഇച്ഛായനെ പ്രണയിക്കാതെ അയാളെ പ്രണയിച്ച് അയാൾ കെട്ടുന്ന മിന്നുമായി ഈ വീട്ടിൽ താമസിക്കണം എന്നാണ് ഇച്ഛായൻ പറയുന്നതെങ്കിൽ അത് നടക്കില്ല ഡേവിച്ചായ... ഇച്ഛായൻ എന്നെ പ്രണയിക്കുന്നില്ലെങ്കിലും കെട്ടുന്നില്ലെങ്കിലും എനിക്ക് പ്രശ്നമില്ല... പക്ഷെ,... ഒരിക്കലും ഡാനിയുടെ താലി എന്റെ കഴുത്തിൽ കെട്ടി ഞാൻ ഇവിടെ വന്ന് പൊറുക്കില്ല കാരണം... ഇച്ഛായൻ തന്നെയാണ് ഞാൻ ഇച്ഛായനെയാണ് പ്രണയിച്ചത്.. എന്റെ കഴുത്തിൽ താലി കെട്ടുന്നത് പാലക്കൽ വീട്ടിലെ ഡേവിച്ചായൻ ആണേൽ മാത്രമേ പത്രോസിന്റെ മോൾ മരിയ ഈ വീട്ടിൽ പൊറുക്കു... അല്ലാതെ എനിക്ക് ഒരിക്കലും ഇച്ഛായന്റെ ചേട്ടന്റെ ഭാര്യയായി... ഇച്ഛായന്റെ മുന്നിൽ ഇവിടെ ഈ വീട്ടിൽ സുഖിച്ച് വാഴാൻ ഞാൻ ആഗ്രഹിക്കുന്നില്ല... """ ഇച്ഛായൻ പറയുന്നത് മുഴുവൻ അവൾ കേൾക്കാതെ തന്നെ അതിനുള്ള മറുപടി നൽകിയതും.. ഇച്ഛായൻ അവളെ വീണ്ടും ദേഷ്യത്തോടെ തറപ്പിച്ച് നോക്കി... "അതിനും മാത്രം എന്റെൽ എന്ത് കണ്ടിടാടി പുല്ലേ നിനക്ക് എന്നോട് പ്രണയം പൊട്ടി ഒഴുകുന്നത്... പോട്ടെ ശെരി എന്റെ മിന്നിന്റെ അവകാശി ആയെ പത്രോസിന്റെ മകൾ മരിയ ഈ വീട്ടിൽ കാൽ കുത്തുവോ എങ്കിൽ... നീ ഒന്ന് അറിഞ്ഞേക്ക് മരിയാ... ഈ സേവിഡിന്റെ മനം കവർന്ന....

ഞാൻ കെട്ടികൊടുക്കുന്ന മിന്നിന്റെ അവകാശി അതെന്റെ പെണ്ണ്.... ഞാൻ പ്രണയിക്കുന്ന എന്റെ പെണ്ണിന് മാത്രമായിരിക്കും.... അതൊരിക്കലും നീ ആയിരിക്കില്ല മരിയ..😬😡 അവളെ നോക്കി പല്ല് കടിച്ച് പൊട്ടിച്ച് ഇച്ഛായൻ ദേഷ്യത്തോടെ പറഞ്ഞതും അവൾ വീണ്ടും ഇച്ഛായനെ നോക്കി കണ്ണ് നിറയ്ക്കാൻ തുടങ്ങിയിരുന്നു... കരച്ചിലിന്റെ ഏക്കം പുറത്തേക്ക് വരാതെ ഇരിക്കാന് അവൾ തന്നെ വകൈകൊണ്ട് വാ മൂടി... "എന്റെ റൂമിൽ നിന്ന് ഇറങ്ങി പൊടി...😡 വാതിൽ അടച്ച് കിടക്കുന്നതുകൊണ്ട് അകത്ത് നടക്കുന്നത് പുറത്ത് അധികം കേൾക്കാൻ കഴിയില്ലായിരുന്നു... ഇച്ഛായൻ കോപത്തോടെ അവളുടെ നേർക്ക് ചീറി... പെട്ടെന്നാണ് ഡോർ തുറന്ന് അവിടേക്ക് ലിസി വന്നത്... ഇച്ഛായൻ മാത്രമല്ല മരിയയും അത് കണ്ട് ഞെട്ടിയിരുന്നു... "ലിസി... ഇച്ഛായൻ ലിസിയുടെ അടുത്തേക്ക് വന്ന് മരിയുടെ കാര്യം പറയാൻ വന്നതും ലിസി ഇച്ഛായൻ നേരെ വേണ്ടെന്ന് രീതിയിൽ കൈ പൊക്കി... "വേണ്ട ഇച്ഛായ പറയണ്ട എനിക്ക് അറിയാം... ഞാൻ ഇപ്പോൾ ഇങ്ങോട്ട് വന്നത് മരിയ ഇങ്ങോട്ട് കയറി വന്നത് കണ്ട് കൊണ്ടാണ്.. ഇനി ആരും തന്നെ ഇച്ഛായന്റെ മുറിയിൽ മരിയയെ കാണാതെ ഇരിക്കാനാണ് ഞാൻ ഇവളെ കൂട്ടികൊണ്ട് പോവാൻ ഇങ്ങോട്ട് വന്നത്.. നിങ്ങൾ പറയുന്നതൊക്കെ ഞാൻ കേട്ടു..

മരിയക്ക് ഇച്ഛായാനോടുള്ള ഇഷ്ട്ടം അതെനിക്ക് ഇവൾ പറഞ്ഞ് തന്നെ അറിയാം.. ഇച്ഛായൻ പേടിക്കണ്ട ഞാൻ മരിയയെ പറഞ്ഞ് മനസിലാക്കിപ്പിക്കാം... ലിസി പറയുന്നതുകേട്ട് ഇച്ഛായന് ആശ്വാസമായി... ഇച്ഛായൻ മരിയയെ നോക്കിയപ്പോൾ അവൾ എന്തോ ലിസിയോട് പറയാൻ വന്നതും ലിസി അത് കേൾക്കാതെ അവളെയും കൂട്ടി ആ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി... മരിയക്ക് ഇച്ഛായനോടുള്ള ഇഷ്ട്ടം അത് ഇച്ഛായനോട് പറഞ്ഞപ്പോൾ തന്നെ ലീസിയോടും പറഞ്ഞിട്ടുണ്ടായിരുന്നു... പക്ഷെ ലിസിക്ക് അത് താല്പര്യം ഇല്ലായിരുന്നു.. അവൾ തന്നെ അതറിഞ്ഞതിന് ശേഷം മരിയയോട് ഒരുപാട് വട്ടം പറഞ്ഞിട്ടുണ്ട് ഈ ഇഷ്ട്ടം വേണ്ടെന്ന്... പക്ഷേ അവൾ അത് വകവെക്കാതെയാണ് ഇച്ഛായനെ പ്രണയിച്ചത്... പ്രേതിക്ഷിക്കാതെ പാലക്കൽ വീട്ടുകാരും പത്രോസിന്റെ കുടുംബവും കൂടെ ഡാനിക്ക് മരിയയെ കൊടുക്കാൻ തീരുമാനിച്ചത്... അന്ന് തന്നെയാണ് ആഹാരം കഴിക്കുന്ന ഇടയിൽ ചാച്ചനും അന്നാമച്ചിയും ഡാനിയുടെ ഇഷ്ട്ടം നോക്കിയത്... ഡാനിക്ക് വലിയ ഇഷ്ട്ട കുറവ് ഒന്നും ഇല്ലെങ്കിലും ലിസിക്ക് വേണ്ടിയാണ് കല്യാണത്തിന് സമ്മതിച്ചത്... അതുകൊണ്ട് തന്നെ ലിസിക്ക് സന്തോഷമായിരുന്നു... പക്ഷെ അവൾക്കും ഇച്ഛായനോടുള്ള മരിയയുടെ പ്രണയം ലിസിയുടെ ഉള്ളിലും പേടി കൂട്ടി...

അവളും തീരുമാനിച്ചിരുന്നു എങ്ങനെ എങ്കിലും മരിയയുടെ മനസ്സ് മാറ്റി തന്റെ കൊച്ചേട്ടന് അവളെ നൽകാൻ... അന്നമച്ചിയുടെ നിർബന്ധ പ്രകാരമാണ് ഇപ്പോൾ മരിയയും കുടുംബവും പാലക്കൽ വീട്ടിൽ വന്നത്... വന്നപ്പോൾ തന്നെ ആരും ശ്രദ്ധിക്കാതെ മരിയ ഇച്ഛായന്റെ റൂമിലേക്ക് പോയത് ലിസി കണ്ടതുകൊണ്ട് തന്നെ അവൾ അവൾക്ക് പുറകെ വന്നതും റൂമിൽ നടക്കുന്ന ഒച്ചയൊക്കെ കേട്ടതും... ലിസിക്ക് തന്റെ കുഞ്ഞേട്ടൻ എന്തായാലും മരിയയെ പ്രണയിക്കുന്നില്ലെന്ന് അറിഞ്ഞതിൽ ആശ്വാസവും സന്തോഷവും തോന്നി... ലിസി മരിയയും കൂട്ടി നേരെ ചെന്നത് അവളുടെ റൂമിലേക്ക് ആയിരുന്നു... ലിസി അവളെയും കൂട്ടി നേരെ ബെഡിൽ ചെന്നിരുന്നു... എന്നിട്ട് അവളുടെ ഷെൽഫ് തുറന്ന് അതിൽ നിന്ന് രണ്ട് മൂന്ന് ആൽബങ്ങൾ എടുത്ത് അവളുടെ മുന്നിലേക്ക് പോയി കയ്യിൽ വെച്ച് കൊടുത്തു.. മരിയ ഒന്നും മനസിലാകാതെ അവളുടെ മുഖത്തേക്ക് നോക്കി.... "ഇതെന്റെ ഇവിടുത്തെ കുഞ്ഞിലത്തെ ആൽബങ്ങൾ ആണ്... നിനക്ക് കാണിച്ച് തരാൻ ആണ് ഞാൻ എടുത്തോണ്ട് വന്നത്... "എനിക്ക് ഇതൊക്കെ എന്തിനാ...

"വെറുതെ കാണാനും... മുന്നതെ കാര്യങ്ങൾ നിന്നോട് പറയാനും തോന്നിയതുകൊണ്ട്... അത് പറഞ്ഞവൾ അവൾക്ക് നേരെ ഒരു ആൽബം എടുത്ത് തുറന്ന് കാട്ടി.. അതിൽ കുഞ്ഞ് ബാനിയും നിക്കറും ഇട്ട് ഒന്നിച്ച് തോളോട് തോൾ ചേർന്ന് നിക്കുന്ന മൂന്ന് ചെക്കന്മാരുടെ ഫോട്ടോ ആയിരിന്നു... "നീ ഇത് കണ്ടോ മരിയ... അങ്ങേ അറ്റത്ത് പോക്കമുള്ളത് എന്റെ വല്യേട്ടനും പിന്നെ ഈ രണ്ട് സെയിം പൊക്കമുള്ള എന്റെ കൊച്ചേട്ടനും കുഞ്ഞേട്ടനുമാണ്... ഇവർ ഒന്നിച്ച് ബീച്ചിൽ പോയപ്പോൾ ചാച്ചന്റെ ക്യാമറയിൽ പകർത്തിയതാണ് ഈ ഫോട്ടോ... അവൾ ആ ഫോട്ടോ ചൂണ്ടി അത് പറഞ്ഞു... മരിയ കൗതുകത്തോടെ അതൊക്കെ നോക്കി... ഓരോ ഫോട്ടോയും അവൾ ഇതുപോലെ ചൂണ്ടിക്കാട്ടി അവൾക്ക് പറഞ്ഞ് കൊടുത്തു... മരിയ അതെല്ലാം അസ്വതിച്ച് കേട്ട് കൊണ്ട് ഇരുന്നു... ലാസ്റ്റ് ഒരു ഫോട്ടോ അതിൽ ഇച്ഛായനും ഡാനിയും വലുതായപ്പോൾ തമ്മിൽ അടികൂടുന്ന ഒരു ഫോട്ടോ ആയിരുന്നു അത്... "നോക്ക് മരിയ ഇതെന്റെ കൊച്ചേട്ടനും കുഞ്ഞേട്ടനുമാണ്... ഈ ഫോട്ടോ കണ്ട് ഇവർ തമ്മിൽ എപ്പോഴും അടി ആണെന്ന് വിജാരിക്കല്ലേ... പക്ഷെ രണ്ട് പേർക്കും അടിയും വാശിയും ദേഷ്യവും ഒക്കെ ഒരേ പോലെയാണ് അതുപോലെ സ്നേഹവും... വല്യേട്ടനെ പോലെയല്ല ഇവർ രണ്ടും...

വീട്ടുകാരുടെ മുന്നിൽ എപ്പോഴും വഴക്ക് ആണെങ്കിലും തമ്മിൽ കട്ടക്ക് നിക്കുന്ന ചങ്കുകൾ കൂടെയാണ്... സ്വഭാവം രണ്ടുപേരുടെയും ഏകദേശം ഒരേ പോലെ തന്നെയാണ്... സ്നേഹിച്ചാൽ ചങ്ക് പറിച്ച് നൽകും ചതിച്ചാൽ ആ ചതിക്കുന്നയാളുടെ ചങ്ക് പറിച്ച് എടുക്കാനും മടിയില്ലാത്തവർ ആണ്... ലിസി പറയുന്നതൊക്കെ മരിയ മിണ്ടാതെ കേട്ട് നിന്നു.. തിരിച്ച് അവൾ ഒന്നും പറയാൻ പോയില്ല... വീണ്ടും ആൽബങ്ങൾ അവൾ തുറന്ന് നോക്കി മൂന്ന് സഹോദരങ്ങൾ ഒന്നിച്ച് നിക്കുന്ന ഫോട്ടോയെക്കാൾ കൂടുതൽ ഇച്ഛായനും ഡാനിയുമായുള്ള ഫോട്ടോസ് ആയിരുന്നു അതിൽ കൂടുതൽ... അതിന്റെ ഇടയിൽ ലിസിയും ഉണ്ട്... ഡെന്നി അധികം ഫോട്ടോകളിൽ ഇല്ലായിരുന്നു... മരിയ എല്ലാ ആൽബവും നോക്കിയത്തിന് ശേഷം ലിസിക്ക് നേരെ ചെറു പുഞ്ചിരിയോടെ നൽകി... "മരിയാ... ഞാൻ ഇപ്പൊ ഇതൊക്കെ പറഞ്ഞത് എന്തിനെന്ന് അറിയോ... ലിസി ചോദിക്കുന്നതുകേട്ട് അവൾ ഒന്ന് പുഞ്ചിരിച്ചു... "നിന്റെ കുഞ്ഞേട്ടനെ മറന്ന് കൊച്ചേട്ടനെ സ്നേഹിച്ച് അദ്ദേഹത്തിന്റെ കൈപിടിച്ച് ഈ വീട്ടിൽ മരുമകളായി വരാൻ അല്ലെ... """ ഹ്മ്മ്.. അതുമാത്രമല്ല എന്റെ കുഞ്ഞേട്ടനെ പോലെയല്ല കൊച്ചേട്ടൻ... കൊച്ചേട്ടൻ കല്യാണം കഴിക്കാത്തത് തന്നെ എല്ലായിടത്തും കാണുന്ന പോലെ സ്നേഹിച്ച പെണ്ണ് തെച്ചിട്ട് പോയത് കൊണ്ട് തന്നെയാണ്...

എന്റെ കൊച്ചേട്ടനും അങ്ങനെ തന്നെയാണ് കല്യാണം വേണ്ടെന്ന് വെച്ചത്.. പക്ഷെ ഇപ്പൊ നിന്നെ കല്യാണം കഴിക്കാൻ താൽപ്പര്യം ഉണ്ടായിട്ടല്ല... പകരം ഒന്ന് എനിക്ക് വേണ്ടിയും പിന്നൊന്ന് എന്റെ ചാച്ചനും അമ്മച്ചിക്കും വേണ്ടിയും... അവർ എപ്പോഴും കൊച്ചേട്ടന്റെ കല്യാണ കാര്യം പറഞ്ഞ് പുറകെ നടക്കുമെങ്കിലും അത് കൊച്ചേട്ടൻ മൈൻഡ് ആക്കിയില്ല... പക്ഷെ അമ്മച്ചി എന്റെ പ്രായത്തിന്റെ കാര്യം കൂടെ എടുത്തിട്ടപ്പോൾ എന്റെ കൊച്ചേട്ടൻ കല്യാണത്തിന് സമ്മതം മൂളി... എന്നിട്ടും മരിയ നീ... പ്ലീസ് എന്റെ കുഞ്ഞേട്ടനെ മറന്ന് എന്റെ കൊച്ചേട്ടനെ പ്രണയിച്ചൂടെ എന്റെ കൊച്ചേട്ടൻ കുഞ്ഞേട്ടനെക്കാൾ പാവമാണ്... കൊച്ചേട്ടൻ നിന്നെ പൊന്ന് പോലെ നോക്കിയില്ലെങ്കിലും ഏതൊരു പ്രേതിസന്തി കട്ടത്തിലും തണലായി ഉണ്ടാകും...പ്ലീസ് മരിയാ നിനക്ക് എന്റെ കൊച്ചേട്ടന്റെ ഭാര്യയായി ഈ പാലക്കൽ വീട്ടിൽ വന്നൂടെ.... """ മരിയയുടെ വലത്തെ കൈ ലിസിയുടെ കൈക്കുള്ളിൽ ആക്കി... കണ്ണും നിറച്ച് ലിസി ചോദിച്ചതും മരിയ ദയനീയമായി അവളെ നോക്കി... എന്നിട്ട് മറ്റേ കൈകൊണ്ട് ആ കൈകൾ പൊതിഞ്ഞു... "ഞാ.. ഞാൻ ശ്രേമിക്കാം...." എങ്ങനെയൊക്കെയോ അവളോട് അത്രയും പറഞ്ഞ് മരിയ കൈകൾ വിട്ട് അവിടുന്ന് ആ റൂമിൽ നിന്ന് ഇറങ്ങി... ___________♥️ ദിവസങ്ങൾ പതിയെ കൊഴിഞ്ഞ് പോയി...

കല്യാണ ഒരുക്കങ്ങൾ തകൃതിയായി തറവാട്ടിൽ നടക്കുന്നുണ്ട്... മറ്റന്നാളാണ് അഭിയുടെ കല്യാണം... ഇന്ന് ദേവാലയം തറവാട്ടിൽ ധനുഷ് വരുന്നതറിഞ്ഞ് ഭയങ്കര ഹാപ്പിയിലാണ് ഐഷു... വൈകിട്ടത്തെ ഫ്‌ളാറ്റിൽ അവൻ ഇവിടെ എത്തുമെന്ന് അറിഞ്ഞതുകൊണ്ട് അടുക്കളയിൽ ദേവകി മോനിക്ക് നൽകാൻ ആഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ്... ഐഷു ബാത്രൂമിൽ കുളിച്ച് ഫ്രഷായി ഇറങ്ങി ഒരു ഫുൾ വൈറ്റ് സ്കർട്ടും ബ്ലൂ ടോപ്പും എടുത്തിട്ടു.... തലമുടിയിൽ കെട്ടിവെച്ചിരുന്ന ടവ്വൽ ഊരി മാറ്റി എന്നിട്ട് നേരെ ലാപ്പും എടുത്തോണ്ട് അവളുടെ മുറിയിലെ ബാൽക്കാണിയിലേക്ക് ചെന്ന് അവിടുത്തെ സെറ്റിയിൽ ഇരുന്ന് ഓഫീസ് വർക്കുകൾ നോക്കാൻ തുടങ്ങി...പെട്ടെന്ന് പുറത്ത് വണ്ടി വന്നതിന്റെ ശബ്‌ദം കേട്ടതും അവൾ വേഗം ലാപ്പ് എടുത്ത് ബെഡിൽ എറിഞ്ഞിട്ട് താഴേക്ക് പോയി... ഹാൾ കടന്ന് വിശാലമായ ഉമ്മറത്ത് അവൾ എത്തിയപ്പോൾ മിക്കപെരും ഉണ്ടായിരുന്നു... അവൾ നേരെ നോക്കിയപ്പോൾ ദേവകിയെ കെട്ടിപിടിച്ച് നിക്കുന്ന ധനുഷിനെ കണ്ട് അവളുടെ കണ്ണുകൾ തിളങ്ങി സന്തോഷം കൊണ്ട് അവൾ ധനുഷിനെ നോക്കി... പെട്ടെന്ന് ദേവകിയിൽ നിന്ന് അടർന്ന് മാറിയ ധനുഷിന്റെ കണ്ണുകൾ ചെന്ന് പതിച്ചത്... ഈറനണിഞ്ഞ മുടികൾ മുന്നിലേക്ക് ഇട്ട് തനിക്ക് നേരെ നിക്കുന്ന ഐഷുവിനെയാണ്...

അവളെ കണ്ടയുടൻ അവന്റെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി ചുണ്ടിൽ പുഞ്ചിരി ഊറി... "ഐഷു..." കുറച്ച് ഉച്ചത്തിൽ വിളിച്ചവൻ കയ്യിലിരുന്ന ഓഫീസ് ബാഗ് അവിടേക്ക് ഇട്ടിട്ട് നേരെ അവളുടെ അടുത്തേക്ക് ഓടി കൈകൾ വിടർത്തി അവളെ അവൻ അവന്റെ ദേഹത്തേക്ക് ചേർത്ത് പുണർന്നു... പെട്ടെന്നായത് കൊണ്ട് അവൾ ഒന്ന് പകച്ചെങ്കിലും പിന്നെ അത് കാര്യമാക്കാതെ തിരിച്ച് അവളും അവനെ ഇറുകെ പുണർന്നു... ഇത്രേം ദിവസം മാറി നിന്നതിന്റെ കുറവ് അപ്പോൾ അവർ നിശബ്തമായി പങ്കുവെക്കുവായിരുന്നു... പെട്ടെന്ന് ബൈക്കുകളുടെ ഹോണടിയും അതോടൊപ്പം അത് വന്ന് നിക്കുന്ന ശബ്‌ദം കേട്ട് അവർ വേർപ്പിട്ട് നിന്നു... എന്നാലും ധനുഷിന്റെ കൈകൾ അവളുടെ ഇടുപ്പിൽ ചുറ്റി അവനോട് ചേർത്തിട്ടുണ്ടായിരുന്നു...ഐഷുവിന്റെ കണ്ണുകൾ നേരെ ചെന്നത് പുറത്ത് ബൈക്കിൽ നിന്നിറങ്ങിയ ഇച്ഛായന്റെ മുഖത്തായിരുന്നു.... ഐഷുവിനെയും അവളുടെ ഇടുപ്പിൽ കൂടെ കയ്യിട്ട് അവന്റെ ദേഹത്തേക്ക് ചേർത്ത് നിർത്തിയെക്കുന്ന ധനുഷിന്റെ അടുത്തേക്ക്... അസ്വസ്ഥയോടെ ഇച്ഛായന്റെ മിഴികൾ ചെന്ന് പതിച്ചു..............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story