തീവണ്ടി: ഭാഗം 14

Theevandi

എഴുത്തുകാരി: മുകിൽ

ഇച്ഛായനെ കണ്ട ഐഷു ധനുഷിൽ നിന്ന് വിട്ട് മാറി... ഇച്ഛായനെ നോക്കിയപ്പോൾ കണ്ടത് ഇച്ഛായൻ ഐഷുവിനെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ അസ്വസ്ഥയോടെ അവിടെ ഉമ്മറത്തേക്ക് കയറി... അഭിയും അവന്റെ അമ്മയും അവരെ അങ്ങോട്ട് സ്വീകരിച്ചു... ഇച്ഛായനും കൂട്ടരും ചെറു പുഞ്ചിരിയോടെ അകത്തേക്ക് കയറി... " അച്ഛച്ചാ ഇവരെന്റെ ഫ്രണ്ട്‌സ് ആണ്... ഇവർ ഇപ്പൊ ഇവിടെ വന്നത് എന്റെ കല്യാണം കൂടാനാണ്... " ഉവ്വോ... എന്നാൽ വരൂ അകത്തേക്ക്... അച്ഛച്ചനെ നോക്കി അഭി പറഞ്ഞതും അയാൾ നിറ പുഞ്ചിരിയോടെ അവരെ അകത്തേക്ക് ക്ഷേണിച്ചു... തിരിച്ച് ഇച്ഛായനും ഫ്രണ്ട്സും അകത്തേക്ക് കയറി... " അച്ഛച്ചാ ഇവരൊക്കെ എന്റെ കല്യാണം കഴിഞ്ഞേ പോകു.. അതുവരെ ഇവർ ഇവിടെ ഉണ്ടാകും... " അതിനെന്താ അഭി ഇവർക്ക് താമസിക്കാൻ ഇവിടെ റൂമൊക്കെ ഉണ്ടല്ലോ.. നീ നിനക്ക് ഇഷ്ട്ടമുള്ള റൂം ഇവർക്ക് കൊടുത്തേക്ക്... ഇവർ ഇവിടുന്ന് പോകുന്ന വരെ നിന്നോട്ടെ... അഭി ചോദിക്കുന്നതിന് മുന്നേ അയാൾ സമ്മതം നൽകിയതും... അഭിക്കും ഇച്ഛായനും കൂട്ടുകാർക്കും സന്തോഷമായി... അവർ പിന്നെ അച്ഛച്ചനെയും വീട്ടിലുള്ളോരെയും പരിജയപ്പെടാൻ തുടങ്ങി... ധനുഷ് ഐഷുവിന്റെ മുറ ചെക്കനാണെന്ന് ഇച്ഛായൻ മനസിലായി...

അവിടെ എല്ലാരോടും സംസാരിക്കുന്ന ഇച്ഛായന്റെ മുഖത്തേക്ക് ഐഷുവിന്റെ കണ്ണുകൾ ഓടി എത്തിയെങ്കിലും ഇച്ഛായൻ അവയെ പാടെ ഒഴിവാക്കി അവരോട് ഓരോന്ന് പറഞ്ഞിരുന്നു... പക്ഷെ അപ്പോഴും ഇഷയുടെ കണ്ണുകൾ ഇച്ഛായനിൽ ആയിരുന്നു... അത് ഒട്ടും ഇച്ഛായൻ കണ്ടതുമില്ല... " ഡേവിഡ് മോൻ ഐഷുവിന്റെ ഓഫീസിൽ പിയെ ആയി വർക്ക് ചെയ്യുന്ന കുട്ടി ആണോ... അച്ഛച്ചൻ കുറച്ച് നേരെത്തെ പരിജയപെടലിന് ഒടുവിൽ ഇച്ഛായനോട് ചോദിച്ചതും.. ഇച്ഛായൻ ചെറു പുഞ്ചിരി മുഖത്ത് ഫിറ്റ് ചെയ്ത് ആണെന്ന് രീതിയിൽ തലയാട്ടി... " ഹാ അപ്പൊ കുട്ടി ആണല്ലേ അന്ന് മഴയത്ത് ഐഷുവിനെ ഇവിടെ ആക്കിയിട്ട് പോയത്... " അതേ അച്ഛച്ചാ... " ആഹ് നന്ദി ഉണ്ട്ട്ടോ മോനെ.. ശെരിക്കും പറഞ്ഞാൽ അന്ന് ഐഷുവിന്റെ അടുത്ത് വിളിച്ച് പറയാൻ മറന്ന് പോയതുകൊണ്ടാണ് മോനെ ബുദ്ധിമുട്ടിക്കേണ്ടി വന്നത്... " ഏയ് അച്ഛച്ചാ നന്ദി ഒന്നും വേണ്ടാ ഐഷു മേടത്തിനെ ഞാൻ ഇവിടെ കൊണ്ടാക്കിയത് അന്ന് ഒറ്റയ്ക്കായൊണ്ടാണ് എത്രയായാലും ഒരു പെണ്കുട്ടി അല്ലെ അതുകൊണ്ടാണ് ഇവിടെ ആക്കിയിട്ട് പോയത്... അതെനിക്ക് വലിയ ബുദ്ധിമുട്ട് ആയിട്ട് തോന്നിയില്ല.... ഇച്ഛായൻ ചിരിയോടെ അത്രയും അച്ചച്ഛനോട് പറഞ്ഞതും... അയാൾ ചിരിച്ചോണ്ട് ഇച്ഛായന്റെ തോളിൽ തട്ടി ഓരോന്ന് പറഞ്ഞിരുന്നു...

അപ്പോഴും അച്ചച്ഛനോട് സംസാരിക്കുന്ന ഇച്ഛായനെ ഐഷു കൗതുകത്തോടെ നോക്കി നിന്നു... കുറച്ച് കഴിഞ്ഞപ്പോൾ തന്നെ ഐഷുവിനെയും കൂട്ടികൊണ്ട് ധനുഷ് തിരിച്ച് അകത്തേക്ക് പോയി... ഇച്ഛായൻ അത് കണ്ട് ദേഷ്യം ഒക്കെ വരുന്നുണ്ടെങ്കിലും മിണ്ടാതെ ഇരുന്നു... ധനുഷിന്റെ ഒപ്പം അകത്തേക്ക് കയറിയ ഐഷുവിന്റെ മനസ്സ് അപ്പോഴും ഇച്ഛായന്റെ അടുത്തായിരുന്നു... " ഹാ കുറെ നേരായില്ലേ കുട്ടികളെ... നിങ്ങൾ വന്നിട്ട് അകത്തേക്ക് കയറു... അഭി ഇവർക്ക് മുറി കാണിച്ച് കൊടുത്തേക്ക്.... എന്നിട്ട് ഫ്രഷായി അഞ്ച് പേരും താഴേക്ക് പൊന്നേക്ക് നല്ല ചൂട് ചായ കുടിക്കാം... അച്ഛച്ചൻ പറയുന്നതുകേട്ട് ഇച്ചയൻ ഒഴിച്ച് ബാക്കി എല്ലാരും ഉത്സാഹത്തോടെ അകത്തേക്ക് കയറി... അഭി അവരെയും കൂട്ടി മുകളിലത്തെ നിലയിൽ പോയി... അവിടെ ധനുഷിന്റെയും ഐഷുവിന്റെയും അഭിയുടെയും മുറികളാണ് ഉള്ളത്.... അല്ലാതെ കുറച്ച് അധികം മുറികളും ഉണ്ട് അതിൽ അഭിയുടെ അടുത്തുള്ള മുറി കാർത്തിക്കും അലനും എടുത്തു... അഭിയുടെ മുറിയിൽ ഫാദിയും ഇച്ഛായനും... ബാഗൊക്കെ കൊണ്ട് വെച്ചിട്ട് ഇച്ഛായൻ ബാഗിൽ നിന്ന് ഒരു സിഗരറ്റ് പാക്കറ്റ് എടുത്തു... എന്നിട്ട് അഭിയുടെ റൂമിലെ ബാൽക്കാണിയിലേക്ക് ഇറങ്ങി... മുകളിലത്തെ നിലയിൽ അഭിയുടെ റൂമിലും ഐഷുവിന്റെ റൂമിലും മാത്രമാണ് ബാൽക്കണി ഉള്ളത്...

അഭിയുടെ ബാൽക്കണിയിൽ നിന്നാൽ സൈഡിൽ ഉള്ള ഐഷുവിന്റെ റൂമിലെ ബൽകണിയും കാണാം അതുപോലെ തന്നെ അപ്പുറത്തും.... ഇച്ഛായൻ അവിടുത്തെ സെറ്റിയിൽ ഇരുന്ന് സിഗരറ്റ് എടുത്ത് വലിക്കാൻ തുടങ്ങിയിരുന്നു... ഫാദി ഫ്രഷാവാൻ ബാത്രൂമിൽ കയറി... അഭി മീനുവിന് മെസേജ് ചെയ്തോണ്ട് ബാൽക്കണിയിൽ വന്നപ്പോളാണ് ഇച്ഛായനെ കാണുന്നത്... പെട്ടെന്ന് ഇതെന്തേ ഇച്ഛായൻ പറ്റിയത് എന്ന് കരുതി അഭി മൊബൈലും കൊണ്ട് ഇച്ഛായന്റെ അടുത്തേക്ക് പോയിരുന്നു.... "എന്താടാ ഡേവി പറ്റിയെ നിനക്ക്.. "എന്തോന്ന് പറ്റാൻ എനിക്കൊന്നുമില്ല... അവനെ നോക്കി ഗൗരവത്തോടെ ഇച്ഛായൻ പറഞ്ഞ് വീണ്ടും സിഗരറ്റ് വലിച്ചോണ്ടിരുന്നു... "അല്ലെടാ പതിവില്ലാതെ ഒരു വലി അതുകൊണ്ട് ചോദിച്ചതാ... "ഞാൻ സ്ഥിരം വലിക്കുന്നത് നീ കണ്ടിട്ടില്ലേ അതുപോലെ തന്നെയാണ് ഇപ്പോഴും എനിക്ക് വലിയ പ്രശ്നം ഒന്നുമില്ലാ.... ഇച്ഛായൻ പറയുന്ന വാക്കുകൾ ഇച്ചിരി തറപ്പിച്ചായാണ്ട് പിന്നെ അഭി ഒന്നും ചോദിക്കാൻ പോയില്ല.. ഫോണും എടുത്തോണ്ട് മീനുവിനെ കാൾ ചെയ്ത് ഓരോന്ന് പറഞ്ഞ് ബാൽക്കണിയിൽ നിന്ന് റൂമിന്റെ അകത്തേക്ക് പോയി... ഇച്ഛായൻ എരിയുന്ന സിഗരറ്റ് ചുണ്ടിൽ വെച്ച് വലിച്ചിരുന്നു... "അളിയോ.... പോയി കുളിച്ചേച്ച് വാ എന്നിട്ട് വേണം താഴെ പോയി നല്ല ചൂട് ചായ കുടിക്കാൻ...

ബാൽക്കണിയിലേക്ക് ഇറങ്ങി വന്ന് ഫാദി കയ്യിലിരുന്ന തോർത്ത് ഇച്ഛായന് നേരെ എറിഞ്ഞ് പറഞ്ഞിട്ട് അകത്തേക്ക് പോയി... ഇച്ഛായൻ ചിരിച്ചോണ്ട് തോർത്തും കൊണ്ട് അവിടുന്ന് എണീറ്റു... വലിച്ച് തീർത്ത അവസാനത്തെ സിഗററ്റ് എടുത്ത് ബാൽക്കണി വഴി പുറത്തേക്ക് എറിഞ്ഞ് കളഞ്ഞു... കളഞ്ഞ് അവിടുന്ന് ഇച്ഛായൻ തിരിഞ്ഞതും ഇച്ഛായനെ തന്നെ നോക്കി നിക്കുന്ന ഐഷുവിനെയാണ് കണ്ടത്... ഇച്ഛായൻ ഒരു നിമിഷം ആ കണ്ണുകളിൽ നോക്കി പോയെങ്കിലും പിന്നീട് ആ കണ്ണുകൾ അവളിൽ നിന്ന് വെട്ടിച്ച് ഇച്ഛായൻ അവളെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ തിരിച്ച് റൂമിലേക്ക് കയറി... ഇച്ഛായന്റെ പെട്ടെന്നുള്ള ഭാവത്തിൽ ഐഷു ചെറുതായി ഞെട്ടിയിരുന്നു... അതുമല്ലാതെ ഇച്ഛായന്റെ ഈ അവഗണന എന്തുകൊണ്ടോ ഐഷുവിന്റെ മനസിൽ ചെറുതായി നോവ് നൽകി... __________♥️ ഇച്ഛായനും കൂട്ടുകാരും ദേവാലയത്തിൽ ഉള്ളവരുമായി ഓരോന്ന് പറഞ്ഞ് അവരോട് കൂട്ടായിരുന്നു... പക്ഷെ ഇച്ഛായൻ അധികം ഐഷുവിനെയോ ധനുഷിനെയോ മൈൻഡ് ആക്കാൻ പോയില്ല... ഐഷുവിന് അത് മനസിലായിരുന്നു... എന്തുകൊണ്ടോ ഐഷുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു കാരണം ഓഫീസിൽ വെച്ചും അല്ലാതെ കാണുമ്പോളും അവളോട് ഇച്ഛായന്റെ ഇഷ്ട്ടത്തെ പറ്റി പറഞ്ഞ് ഇച്ഛായൻ അവളെ ചൊടിപ്പിക്കുമായിരുന്നു...

അവൾ തിരിച്ച് എന്തേലും ദേഷ്യത്തോടെ പറയുന്നത് ഇച്ഛായൻ ഒരു ചിരിയോടെ കേട്ട് നിൽക്കും... ഇന്നിപ്പോ അങ്ങനെ പോലും തന്നോട് ഇവിടെ വന്നിട്ട് മിണ്ടിയില്ല എന്ന് തോന്നിയപ്പോൾ ഐഷുവിന് ദേഷ്യവും ചെറുതായി സങ്കടവും തൊന്നുണ്ടായിരുന്നു.... ൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦ * " ആ അമ്മച്ചി.... " " ഹാ കല്യാണം കഴിഞ്ഞ് ഞാൻ തിരിച്ച് വന്നോളം... " " ഇല്ല അമ്മച്ചി ഞാൻ ശെരിക്കും കള്ള് കുടിക്കില്ല... " " ഓ... ശെരി വെച്ചേക്ക്... " * രാത്രിയിൽ ഇച്ഛായനും അഭിയും ബാക്കിയുള്ളവന്മാരും കൂടെ ടെറസിൽ വന്നിരുന്ന് ചെറിയൊരു വെള്ളമടി പരിപാടി നടത്തുവാണ്... ഇച്ഛായൻ അടിക്കാൻ കുപ്പി എടുത്തപ്പോളാണ് അമ്മച്ചിയുടെ ഫോൺ കാൾ... അന്നാമ്മച്ചിയോട് കള്ളം എങ്ങനെയൊക്കെയോ വിളിച്ച് പറഞ്ഞ് വെച്ചിട്ടാണ് ഇച്ഛായൻ ഒരു ബിയർ കുപ്പി പൊട്ടിച്ച് ഗ്ളാസ്സിൽ പകർത്തി കുടിക്കാൻ തുടങ്ങിയത്... അഭിയുടെ തീരുമാനത്തിലാണ് അവർ രണ്ട് കുപ്പി മാത്രം മേടിച്ചത്... അഞ്ച് പേർക്ക് അതൊന്ന് തൊട്ട് നക്കാൻ പോലും ഇല്ലെന്നത് സത്യം... എന്നാലും അഭി അറിയാതെ കാർത്തി ഒരു കുപ്പി കൂടെ മേടിച്ചിരുന്നു.... അഞ്ച് പേരും കൂടെ ആവിശ്യത്തിന് കിറിങ്ങി പോവാതെ ഇരിക്കാൻ തക്കം കുറച്ച് കുടിച്ച് ടെറസിൽ നിന്നിറങ്ങി... ഇച്ഛായനാണ് അവസാനം അവരുടെ കൂടെ അവിടിരുന്ന കുപ്പികൾ ഒക്കെ അപ്പുറത്തെ വിളയിൽ എറിഞ്ഞിട്ട് വന്നത്... പടികൾ ഇറങ്ങുന്ന നേരം പെട്ടെന്ന് ഇച്ഛായന്റെ കൈകളിൽ പിടിച്ച് വലിച്ച് ഒരു ഇരുട്ട് റൂമിലേക്ക് കയറ്റിയത്...

ഇച്ഛായൻ പകച്ചോണ്ട് മുന്നിൽ നോക്കി പെട്ടെന്ന് അവിടെ എങ്ങും വെട്ടം പരന്നതും ഇച്ഛായന്റെ കയ്യിൽ പിടിച്ച് മുന്നിൽ നിക്കുന്ന ആളെ കണ്ട് ഇച്ഛായൻ ശെരിക്കും ഞെട്ടി... ഐഷുവായിരുന്നു... അവൾ ഇച്ഛായനെ ചുമരിലേക്ക് ചേർത്താണ് നിർത്തിയെക്കുന്നത്... ഇച്ഛായൻ കണ്ണും മിഴിച്ചോണ്ട് അവളെ നോക്കി... " എന്തെടി നോക്കുന്നെ.. വിടെഡി... ഇച്ഛായൻ അവളുടെ കൈ ഇച്ഛായന്റെ കയ്യിൽ നിന്ന് വിടാൻ വേണ്ടി ഇത്തിരി കലിപ്പിൽ ചോദിച്ചു... " പറ്റില്ല... താൻ എന്താടോ ഇന്ന് എന്റെ വീട്ടിൽ വന്നിട്ട് എന്നോട് മൈൻഡ് പോലും ചെയ്യാത്തെ.... " ഞാൻ അതിന് നിന്റെ ആരേഡി... നിന്നെ മൈന്റാക്കാൻ... ഇച്ഛായൻ ചോദിക്കുന്നതുകേട്ട് അവളുടെ കൈകൾ ഇച്ഛായനിൽ നിന്ന് വിട്ടു... എന്നിട്ട് അവളുടെ ഇരുകൈകളും മാറിൽ പിണഞ്ഞ് ഇച്ഛായനെ നോക്കി... " ഞാൻ തന്റെ എംഡി ആണ് നീ എന്റെ പിയെയും... " അതൊക്കെ അവിടെ ഓഫീസിൽ... ഇവിടെ ഇപ്പൊ ഞാൻ നിന്റെ പിയെ അല്ല അഭിയുടെ കല്യാണം കൂടാൻ വന്ന അവന്റെ കൂട്ടുകാരൻ അതുകൊണ്ട് എനിക്ക് നിന്നെ മൈൻഡ് ചെയ്തില്ലേലും കുഴപ്പമില്ല... അതുകൊണ്ട് നീ പോയി ആ ധനുഷിനെ കെട്ടിപിടിക്ക്... ഇച്ഛായൻ പറയുന്നതുകേട്ട് ഐഷുവിന് ഏറെക്കുറെ കാര്യങ്ങൾ മനസ്സിലായി...

ഇച്ഛായൻ വന്ന് കയറിയപ്പോൾ ധനുഷ് തന്നെ കെട്ടിപിടിച്ചോണ്ട് നിക്കുന്നത് കണ്ടതുകൊണ്ടാണ് ഇപ്പൊ ഇച്ഛായൻ അവളെ അവഗണിച്ചതെന്ന് ഐഷുവിന് മനസിലായി... പിന്നെ ഇച്ഛായൻ അവിടുന്ന് പോകാൻ പോയതും... അവൾ ഇച്ഛായന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ച് തിരിച്ച് അവളുടെ അഭിമുഖമായി നിർത്തി... ഇപ്പോൾ ഐഷു ചുമരിൽ ചാരിയും ഇച്ഛായൻ അവളുടെ ദേഹത്തേക്ക് നേരെയുമാണ് നിക്കുന്നത്... അവളുടെ കാപ്പി നിറത്തിലെ കൃഷ്ണമണികൾ ഇച്ഛായന്റെ നേത്രങ്ങളിൽ തന്നെ നോട്ടം മേറിഞ്ഞു... ഇച്ഛായനും വല്ലാത്ത കാന്തിക ശക്തിയോടെ അവളുടെ മിഴികളിൽ നോട്ടമിട്ടു... " ഇച്ഛായ ഇനി പറ ഇച്ഛായന്റെ ആരാ ഞാൻ... " എന്റെ ആൻവി പെണ്ണ്... ഇച്ഛായന്റെ കണ്ണുകളിൽ ഒരു മാത്രേ നോക്കി നിന്ന് ഐഷു പറയുന്നതുകേട്ടതും ഇച്ഛായൻ തിരിച്ച് യാന്ത്രികമായി തന്നെ അതിനുള്ള മറു ഉത്തരം തേടാതെ അവളുടെ കണ്ണുകളിൽ നോക്കി തന്നെ ഉത്തരം പറഞ്ഞു... പെട്ടെന്ന് ഐഷു പറഞ്ഞത് ഓർമ വന്നതും ഇച്ഛായൻ ഞെട്ടികൊണ്ട് അവളെ നോക്കി... അവൾക്കും പെട്ടെന്ന് നേരെത്തെ ഇച്ഛായനോട് അബത്തതാൽ പറഞ്ഞത് ഓർമ വന്നതും അവൾ വേഗം ഇച്ഛായനിൽ നിന്ന് കണ്ണ് വെട്ടിച്ച് ഇച്ഛായന്റെ ഷർട്ടിൽ നിന്ന് കയ്യെടുത്തു... എന്നിട്ട് തിരിഞ്ഞ് പോകാൻ പോയതും... ഇച്ഛായൻ വേഗന്നാണ് അവളുടെ അരയിലൂടെ കയ്യിട്ട് ഇച്ഛായന്റെ അടുത്തേക്ക് ചേർത്തത്... പെട്ടെന്നുള്ളതിനാൽ ഐഷുവിന്റെ ദേഹത്തൂടെ കറന്റ് പാസ്സ് ചെയ്ത ഫീലിംഗ് ആയിരുന്നു...

അവൾ ഞെട്ടികൊണ്ട് ഇച്ഛായന്റെ മുഖത്തേക്ക് നോക്കി... ഇപ്പൊ ഇച്ഛായന്റെ കണ്ണുകൾ വല്ലാതെ വെട്ടി തിളങ്ങുന്നത് പോലെ അവൾക്ക് തോന്നി... " എവിടേക്കാണ് ഇച്ഛായന്റെ പെണ്ണ് ഓടാൻ പോകുന്നത്... അവളെ കുസൃതി ചിരിയാലെ ഇച്ഛായൻ ചോദിക്കുന്നതുകേട്ട് അവൾ ഇച്ഛായനെ കണ്ണ് കൂർപ്പിച്ച് നോക്കി... എന്നിട്ട് ഇച്ഛായനിൽ നിന്ന് കുതറാൻ നോക്കുന്നുണ്ട്... ഇച്ഛായൻ ആണേൽ പിടിച്ച പിടിയാലെ ഒന്നും കൂടെ അവളെ ഇച്ഛായന്റെ ദേഹത്തേക്ക് അവളുടെ ദേഹത്തെ ചേർത്തു... " വിടെഡോ... " ഹഹ... ഇച്ഛായന്റെ പെണ്ണിനെ അങ്ങനെ വിടാൻ അല്ലല്ലോ ഞാൻ പിടിച്ചേ... ഇച്ഛായന്റെ ആൻവി കോച്ച് നേരെത്തേത് ഒന്നും കൂടെ ഞാൻ കേൾക്കാൻ തക്കം എന്നെ വിളിച്ചോണ്ട് ചോദിച്ചെ... എന്നിട്ട് ഇച്ഛായൻ മോളെ വിടാം... " തന്നെ ഞാൻ ഒന്നും വിളിച്ചില്ല... താൻ വിട്ടെ ഒന്ന്... അവന്റെ നെഞ്ചിൽ കൈപിടിച്ച് തള്ളി അവൾ പറഞ്ഞതും... ഇച്ഛായൻ കള്ള ചിരിയോടെ അവളുടെ കൈകൾ രണ്ടും ഇച്ഛായന്റെ കൈക്കുള്ളിൽ ആക്കി അവളെ ചുമരോട് ചേർത്തു... " ഇച്ഛായന്റെ പെണ്ണ് ഒന്നും കൂടെ ഇച്ഛായനെ അങ്ങനെ വിളിച്ചാൽ ഇച്ഛായൻ മോളെ വിടാം... " ടോ... ടോ... താൻ വിട്ടെ ഞാൻ തന്റെ പെണ്ണും അല്ല മോളും അല്ല ആൻവിയോ ഒന്നും അല്ലാ... " അല്ലെ... " അല്ലാ.... " ശെരിക്കും അല്ലെ...

അവളുടെ മുഖത്തേക്ക് ഇച്ഛായന്റെ മുഖം പതിയെ താഴ്ന്ന് വന്ന് കള്ള നോട്ടത്തോടെ നോക്കി ചോദിച്ചു... " അല്ലെന്ന് പറഞ്ഞാൽ അല്ലാ... അവൾ പറഞ്ഞ് കഴിയുന്നതിന് മുന്നേ ഇച്ഛായന്റെ പല്ലുകൾ അവളുടെ കവിളിൽ ആഴ്ന്നു... ഐഷു വേദനയാൽ കിടന്ന് ചാടിയെങ്കിലും ഇച്ഛായൻ പല്ലുകൾ ഒന്നും കൂടെ ആഴ്ത്തി... അവളുടെ കൈകൾ ഇച്ഛായന്റെ കയ്യോട് ചേർത്ത് ബലത്തിൽ പിടിച്ചു... ഐഷുവിന്റെ ഹൃദയം വല്ലാണ്ട് ഇടിക്കാൻ തുടങ്ങിയിരുന്നു... വേദനയാൽ അവളുടെ തൊണ്ടയിൽ നിന്ന് ചെറിയൊരു ശബ്‌ദം ഉണ്ടായി... ഇച്ഛായൻ കവിളിൽ നിന്ന് പല്ലുകൾ മാറ്റി അവളുടെ മുഖത്തേക്ക് നോക്കി... ദേഷ്യം കൊണ്ട് അവളുടെ മുഖമാകെ ചുവന്ന് കയറി... കവിളിൽ പല്ലുകൾ ആഴ്ന്ന തിണർത്ത പാടും... ഇച്ഛായന് അത് കണ്ടപ്പോൾ തെല്ലൊരു കുസൃതി തോന്നി.. " എന്നാലെ നീ എന്റെ പെണ്ണാണ്... എന്റെ സ്വന്തം ആൻവി... ഇച്ഛായന്റെ മാത്രം ആൻവി കൊച്ച്... അത്രേം അവളെ നോക്കി കള്ള ചിരിയോടെ പറഞ്ഞ് ഇച്ഛായൻ ഞൊടിയിടയിൽ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി... പിന്നിലുള്ള അവളുടെ കൈകൾ ഇച്ഛായന്റെ കൈകളിലെ പിടിവിട്ടു...

ഐഷു വിറച്ചോണ്ട് ഇച്ഛായന്റെ തോളിൽ കൈകൾ മുറുക്കി... അവളുടെ നഖങ്ങൾ ഇച്ഛായന്റെ തോളിൽ ആഴ്ന്നു... ഇച്ഛായന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ മുദ്ര പതിപ്പിച്ചു... പല്ലുകൾ ചെറുതായി ആഴ്ന്നു... പല്ലുകൾ ആഴ്ന്ന അവിടം ഇച്ഛായന്റെ ചുണ്ടുകൾ പതിഞ്ഞു... അതോടൊപ്പം നാവുകൾ നുഴഞ്ഞു... ഐഷു നിച്ചലമായി പോയി... അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞിരുന്നു.. ഒപ്പം കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞു... ഇച്ഛായൻ അവളുടെ കഴുത്തിൽ നിന്ന് മുഖം മാറ്റി അവളെ കുറുമ്പോടെ നോക്കി... അവളുടെ നിറഞ്ഞ കണ്ണുകളും ഒപ്പം ദേഷ്യത്താൽ വിറക്കുന്ന ചുണ്ടും മൂക്കും കണ്ടതും ഇച്ഛായന്റെ വികാരങ്ങൾ പുറത്ത് ചാടുമെന്ന് ഉറപ്പായതും... ഇച്ഛായന്റെ പല്ലുകൾ ആഴ്ന്ന അവളുടെ കവിളിൽ പതിയ ഇച്ഛായൻ മുത്തമിട്ടു... "സോറി.. അവളുടെ ചെവിയിൽ അതും പറഞ്ഞ് ഇച്ഛായൻ അവളിൽ നിന്ന് വിട്ട് നേരെ റൂമിലേക്ക് പോയി.................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story