തീവണ്ടി: ഭാഗം 15

Theevandi

എഴുത്തുകാരി: മുകിൽ

രാവിലെ ഇച്ഛായൻ എണീറ്റ് ഫ്രഷായി നേരെ ബാൽക്കണിയിൽ ഇറങ്ങി... കയ്യിലിരുന്ന സിഗററ്റ് ചുണ്ടിൽ വെച്ച് വലിച്ചു... അപ്പോഴും നോട്ടം സൈഡിൽ ഉള്ള ഐഷുവിന്റെ റൂമിന്റെ പുറത്തെ ബാൽക്കണിയിൽ ആയിരുന്നു... പക്ഷെ അവിടം ശൂന്യമായിരുന്നു... ഇച്ഛായൻ പിന്നെ റൂമിലേക്ക് വന്നപ്പോൾ അഭി അവന്റെ പെണ്ണുമായി ഫോണിൽ കുറുകുവാണ്... രാത്രി ആയാലും രാവിലെ ആയാലും അതിനി ഏത് സമയം ആയാലും അവർക്ക് കുറുകാൻ പ്രേതേകം സമയം വേണ്ട... അത് ചിന്തിച്ച് ഇച്ഛായൻ ബെഡിൽ കിടക്കുന്ന ഫാദിയുടെ അടുത്തേക്ക് പോയി... അവന്റെ കിടപ്പ് കണ്ട് ചിരിച്ചോണ്ട് ഇച്ഛായൻ അവന്റെ നടും പുറത്ത് ചവിട്ട് കൊടുത്ത് എണീപ്പിച്ചു... പിന്നെ ഇച്ഛായൻ നേരെ പോയത് കാർത്തി കിടക്കുന്ന റൂമിൽ അവരെയും വലിച്ച് എണീപ്പിച്ച് അഞ്ച് പേരും കൂടെ സ്റ്റയർ വഴി താഴേക്ക് ഇറങ്ങി... നാളത്തെ കല്യാണത്തിന് വേണ്ടി ഏകദേശം ബന്തുക്കൾ ഒക്കെ വന്നിരുന്നു... ഒരുക്കങ്ങൾ ഒക്കെ നടക്കുവാണ്... അടുക്കള ഭാഗത്ത് നിന്ന് സ്ത്രീകളുടെ സംസാരം കേൾക്കാം ഒപ്പം നല്ല സമ്പാറിന്റെ മണം അഞ്ച് പേരുടെയും മൂക്കിൽ തുളച്ച് കയറി... " ഹാ നിങ്ങൾ എണീറ്റോ മക്കളെ... ഇച്ഛായനും ഫ്രണ്ട്സും നോക്കിയപ്പോൾ വലിയ തീൻമേശയിൽ ചന്ദ്രനും ഹരിയും ദേവനന്തനും ഇരുന്ന് ആഹാരം കഴിക്കുവാണ്... അവരെ കണ്ട് ദേവനന്തൻ ചെറു പുഞ്ചിരിയോടെ ചോദിച്ചതും... അവരും തിരിച്ച് ഒരു പുഞ്ചിരി നൽകി... " എന്നാൽ വരിക കുട്ടികളെ... വന്ന് രാവിലത്തെ ആഹാരം കഴിക്കൂ...

നല്ല ഇഡ്ഡലിയും ചൂട് സാമ്പാറും ഉണ്ട്... പറഞ്ഞ് കഴിഞ്ഞതും ഫാദിയും അലനും അവിടുത്തെ മേശയിൽ ഇരിപ്പുറപ്പിച്ചു... അതുകണ്ട് ചിരിച്ചോണ്ട് ഇച്ഛായനും അഭിയും കാർത്തിയും അവരുടെ കൂടെ കൂടി... പിന്നെ അവിടെ എല്ലാം കൂടെ ഇഡ്ഡലിയും സാമ്പാറും ആയുള്ള മൽപ്പിടുത്തത്തിൽ ആണ്... " ആഹാ ധനുവും ഐഷുവും വന്നല്ലോ... നിങ്ങളും വന്നിരുക്കൂ വന്ന് വല്ലതും കഴിക്ക്യ... അച്ചച്ഛൻ പറയുന്നതുകേട്ട് ഇച്ഛായൻ സ്റ്റയറിന്റെ അവിടെ നോക്കിയപ്പോൾ ധനുഷും ഐഷുവും പുറകെ ഇഷയും അവരുടെ ഒപ്പം വരുന്നത് കണ്ടത്... ഇച്ഛായന്റെ മുഖം ആദ്യം ചെന്നത് ഐഷുവിൽ ആയിരുന്നു... ഇച്ഛായന്റെ മനസ്സിൽ അപ്പോൾ ഓർമ വന്നത് ഇന്നലത്തെ കാര്യങ്ങൾ ആയിരുന്നു... ഐഷുവാണേൽ ഇച്ഛായനെ നോക്കാതെ അച്ഛച്ഛനോട് എന്തൊക്കെയോ പറഞ്ഞ് വന്ന് ഇച്ഛായൻ ഓപ്പോസിറ്റ് ഉള്ള ചെയറിൽ ഇരുന്ന് എന്നിട്ട് പ്ലേറ്റിൽ ഓരോന്ന് എടുത്ത് കഴിക്കാൻ തുടങ്ങി... അപ്പോളും അവൾ ഇച്ഛായനെ നോക്കിയില്ല പക്ഷെ ഇച്ഛായൻ കണ്ണിമ വിടാതെ അവളെ തന്നെ നോക്കി ഇരിക്കുവായിരുന്നു... പക്ഷെ പിന്നെ ഇച്ഛായന്റെ കണ്ണുകൾ പതിഞ്ഞത് ധനുഷിന്റെ നേരെയായിരുന്നു... അവൻ ഓരോന്ന് കളി ചിരിയോടെ ഐഷുവിന്റെ അടുത്ത് പറയുന്നതൊക്കെ അവൾ ഒരു ചിരിയാലെ അവന്റെ മുഖത്തേക്ക് നോക്കി അതിന് ഉത്തരം കൊടുക്കുന്നുണ്ടായിരുന്നു...

ഇച്ഛായന് അപ്പോൾ നല്ലോണം ദേഷ്യം വരുന്നുണ്ടായിരുന്നു... ഇച്ഛായൻ പല്ല് കടിച്ചോണ്ട് അവളെ നോക്കിയിട്ട് പാത്രത്തിൽ ഇരുന്ന ആഹാരം എങ്ങനെയൊക്കെയോ കഴിച്ചെന്ന് വരുത്തി അവിടുന്ന് ഐഷുവിനെ ഒന്ന് തറപ്പിച്ച് നോക്കി എണീറ്റ് പോയി... ഐഷു അല്ലെ ആൾ ഇച്ഛായനെ പുച്ഛത്തോടെ നോക്കി മുഖം തിരിച്ചു... ♥️ ★ ♥️ ★ ♥️ ★ ♥️ ★ ♥️ ★ ♥️ ★ ♥️ കല്യാണ വീട് ആയോണ്ട് തന്നെ അത്യാവശ്യം തിരക്കായിരുന്നു... അലൻ നല്ലോണം പെയ്ന്റിങ് ചെയ്യും അതുകൊണ്ട് തന്നെ.... ഇച്ഛായനും ഫ്രണ്ട്സും അഭിയുടെ ഇഷ്ടത്തിന് അനുസരിച്ച് അലനെകൊണ്ട് അഭിയുടെ റൂം ആകെ വാൾ പെയിന്റിങ് ചെയ്യിപ്പിച്ചു... റൂം മുഴുവൻ പിങ്ക് പെയിന്റ് ആയോണ്ട് ബ്ലാക്ക്‌ കളർ യൂസ് ചെയ്താണ് ഒരു വലിയ നിറയെ ശിഖരങ്ങൾ ഉള്ള മരവും അതിന്റെ ശിഖരങ്ങളിൽ നിറയെ ഇലയ്ക്ക് പകരം ഹാർട്ട് ചിഹ്നം വരച്ചു... പിന്നെയും കുറച്ച് കൈപൊടികൾ ഒക്കെ അലൻ ചെയ്ത് ആ റൂം ശെരിക്കുമൊരു മണിയറ ആക്കി... ഉച്ചയ്ക്ക് ചോർ ഉണ്ണാൻ നേരം ഐഷുവും ഇച്ഛായനും എല്ലാരും ഒന്നിച്ചാണ് ഇരുന്നത്... ധനുഷ് ഇല്ലായിരുന്നു അവൻ ഏതോ ഫ്രണ്ടിനെ കാണാൻ പോയിരുന്നു... ഫുഡ് കഴിക്കുമ്പോൾ ഇച്ഛായന്റെ കണ്ണുകൾ ഐഷുവിന്റെ മുഖത്ത് തന്നെയായിരുന്നു... ഐഷു ഇച്ഛായനെ ഇടയ്ക്ക് നോക്കുന്നതൊക്കെ ഇച്ഛായൻ ശ്രേധിക്കുന്നുണ്ടായിരുന്നു.... വൈകിട്ടായപ്പോൾ അഭിയുടെ വീട്ടിൽ നിന്ന് മീനുവിന് നാളത്തെ കല്യാണത്തിന് ഉടുക്കാൻ സാരി കൊണ്ട് പോയി...

ഇച്ഛായനും ഫ്രണ്ട്സും കാർത്തിയും അലനും കിടന്ന റൂമിൽ ആയിരുന്നു അഞ്ച് പേരും അന്ന് രാത്രി കിടന്നത്... ഒന്നിച്ച് കള്ളും മോന്തിയും... ഫാദിയുടെ വായിനോട്ട കഥകളും കാർത്തിയുടെ മുറപ്പെണ്ണിന്റെ കാര്യവും അലൻ തേടി കൊണ്ടിരിക്കുന്ന പെണ്ണിന്റെ കഥയും ഒപ്പം അഭിയുടെ തേപ്പ് കഥകളും ഇച്ഛായന്റെ പഞ്ചാരയടി കാര്യങ്ങളും പറഞ്ഞിരുന്നാണ് അഞ്ചു പേരും അന്ന് രാത്രി ഉറങ്ങിയത്..._ _ _♥️ " അഭി ടാ നിനക്ക് ടെൻഷൻ ഉണ്ടോടാ കുട്ടാ... " രാവിലെ ഡ്രെസ്സ് ഒക്കെ മാറി അഭി ബെഡിൽ ഇരുന്ന് വിറക്കുന്ന കയ്യുകൾ ബെഡിൽ താങ്ങി വെപ്രാളത്തിൽ ഇരിക്കുവാണ്... അവന്റെ വെപ്രാളം കണ്ട് ഇച്ഛായനും കാർത്തിയും അലനും ചിരി കടിച്ച് പിടിച്ച് നിപ്പാണ്.... ഫാദി ആണേൽ അവന്റെ അടുത്തേക്ക് ചെന്ന് കവിളിൽ അവന്റെ കൈവെച്ച് തഴുകി ഒരു പ്രതേക ടോണിൽ ചോദിച്ചതും... അഭി അവനെ പല്ല് കടിച്ചോണ്ട് നോക്കി... അതിന് ഫാദി നല്ലോണം ഇളിച്ചിട്ട് അഭിയുടെ കയ്യെടുത്ത് അവന്റെ കയ്യിൽ വെച്ച്... ഇവനിത് എന്ത് കോപ്പാണ് കാണിക്കുന്നത് എന്ന് നോക്കി ഇച്ഛായനും കാർത്തിയും അലനും അഭിയും അവനെ തന്നെ ചൂഴ്ന്ന് നോക്കി... " മോനൂസെ... നിനക്ക് പേടി ഉണ്ടോടാ... എന്നാൽ നമുക്ക് കല്യാണം കഴിക്കേണ്ടടാ ഇപ്പൊ തന്നെ ഒളിച്ചോടാം... അവന്റെ കയ്യിൽ തഴുകി പ്രതേക ടോണിൽ ഫാദി ചോദിക്കുന്നതുകേട്ട് അഭി അവനെ പല്ല് കടിച്ചോണ്ട് നോക്കി... എന്നിട്ട് അവന്റെ കയ്യിൽ നിന്ന് അഭി അവന്റെ കൈ വലിച്ചൂരി...

" ഒന്ന് പോയെടാ.. എനിക്ക് പേടിയൊന്നും ഇല്ലാ എനിക്ക് പെണ്ണ് കേട്ടണം നീ പോയി എന്റെ വാച്ച് എടുത്തോണ്ട് വാ... അത് പറഞ്ഞ് അഭി വാനിറ്റി മിററിന്റെ അടുത്തേക്ക് പോയി... ഫാദിയാണേൽ എന്നാൽ ....നീ പോയി ട്രെയിനിന്റെ അടിയിൽ തല വെക്കടാ... എന്ന രീതിയിൽ അവനെ നോക്കി പുച്ഛിച്ചോണ്ട് ഷെൽഫിൽ നിന്ന് വാച്ച് എടുക്കാൻ പോയി... ഇതൊക്കെ കണ്ട് ഇച്ഛായനും കാർത്തിയും അലനും കഷ്ടപ്പെട്ട് ചിരി അടക്കി... പെട്ടെന്നാണ് ഇച്ഛായന് ഐഷുവിന്റെ കാര്യം ഓർമ വന്നത്... അവന്മാരോട് വെള്ളം കുടിച്ചിട്ട് വരാം എന്ന് പറഞ്ഞിട്ട് ഇച്ഛായൻ നേരെ റൂമിൽ നിന്നിറങ്ങി... ഐഷുവിന്റെ റൂമിന്റെ അടുത്തേക്ക് പോയി... സ്റ്റയറിന്റെ അടുത്താണ് അവളുടെ റൂം... പിന്നെ പുറത്ത് മൊത്തത്തിൽ ആരെങ്കിലും ഉണ്ടോ എന്ന് നോക്കി ആരും ഇല്ലെന്ന് കണ്ടതും ശ്വാസം ഒന്ന് വിട്ട് ഇച്ഛായൻ പതിയെ വാതിൽ തുറന്നു... ലോക്ക് അല്ലാത്തൊണ്ട് ഇച്ഛായൻ വേഗം അകത്തേക്ക് കയറി.... പെട്ടെന്നാണ് ധനുഷ് അവിടേ സ്റ്റയർ കയറാൻ വന്നതും ഇച്ഛായൻ ഐഷുവിന്റെ റൂമിലേക്ക് പോകുന്നത് കണ്ട് ഒന്ന് സംശയത്തിൽ നോക്കിയിട്ട് കയറാൻ പോയതും... പെട്ടെന്ന് ധനുഷിന്റെ കയ്യിൽ ഒരു പിടി വീണത് അവൻ നെറ്റി ചുളിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ തന്നെ നോക്കി ചിരിയോടെ നിക്കുന്ന ഇഷയെയാണ്...

അവൻ അവളെ സംശയത്തോടെ നോക്കിയിട്ട് ഒന്ന് പുഞ്ചിരിച്ചു... " എന്താ ഇഷാ.... " അതൊ ധനുവേട്ടനെ അമ്മായി വിളിക്കുന്നുണ്ട്... " എന്നെയോ എന്തിനാ... " അതറിയില്ല ധനുവെട്ടാ... അമ്മായി എന്തോ അത്യാവശ്യ കാര്യം പറയാൻ വേഗം അങ്ങോട്ട് ചെല്ലാൻ പറഞ്ഞു... " ആഹ് ഞാൻ വരാം ഞാൻ ഒന്ന് ഐഷുവിന്റെ അടുത്തേക്ക് പോയിട്ട് വരാം... അവളുടെ കൈവിടിവിച്ച് അവൻ പോവാൻ പോയതും അവൾ വീണ്ടും അവന്റെ കയ്യിൽ പിടിച്ച് അവൾക്ക് നേരെ നിർത്തി... " എന്റെ ധനുവെട്ടാ... ഐഷു പോവാൻ വേണ്ടി ഡ്രസ്സ് മാറുവാണ് അവൾ മാറിയിട്ട് വന്നിട്ട് ഏട്ടന് അവളെ കാണാം ഇപ്പൊ അമ്മായി വിളിക്കുന്ന ഇടത്തേക്ക് ചെന്നേക്ക്... " അല്ല ഞാൻ ഒന്ന് മുകളിലേക്ക്... " മോനെ ധനു... ഒന്ന് വന്നേ... അവളെ കടന്ന് സ്റ്റയർ കേറാൻ പോയതും ധനുഷിനെ അവന്റെ അമ്മ വന്ന് വിളിച്ചോണ്ട് പോയി... അപ്പോഴും അവൻ ഒന്ന് മുകളിലേക്ക് നോക്കാൻ മറന്നില്ല.... _ _♥️ റൂമിലേക്ക് കയറി ഇച്ഛായൻ വാതിൽ അടച്ചിട്ടു... പിന്നെ നേരെ ഇച്ഛായൻ കണ്ടത് ഗോൾഡൻ ലഹങ്ക ഇട്ട് വാനിറ്റി മിററിന്റെ മുന്നിൽ നിന്ന് ഭംഗി നോക്കുന്ന ഐഷുവിനെയാണ്.... ഗോൾഡൻ ലഹങ്ക നല്ലോണം ഐഷുവിന് ചേരുന്നുണ്ടായിരുന്നു... ചുമലിന്റെ ഭാഗം വരെയുള്ള മുടി ക്ലിപ്പ് ചെയ്ത് വിടർത്തിയിട്ടുണ്ട്... കണ്ണിൽ ചെറുതായി കരി എഴുതി നെറ്റിയിൽ ചന്ദന കുറി മാത്രം... കൈകളിൽ ഗോൾഡൻ വളകൾ... പെട്ടെന്നാണ് ഇച്ഛായൻ ശ്രേദ്ധിച്ചത്... ലഹങ്കയുടെ ദുപ്പട്ട അവൾ ഇട്ടിട്ടില്ലെന്ന്...

വാനിറ്റി മിററിൽ നോക്കി നിക്കുന്നത് കൊണ്ട് തന്നെ അവൾക്ക് സൈഡിൽ നിക്കുന്ന ഇച്ഛായനെ കണ്ട് കൂടായിരുന്നു... ഐഷുവിന് ശെരിക്കും പറഞ്ഞാൽ ലഹങ്കയുടെ ദുപ്പട്ട ഇടുന്ന രീതി അറിയില്ലായിരുന്നു... അവൾ എങ്ങനെ ഇടുമെന്നൊക്കെ ആ ദുപ്പട്ട കയ്യിലെടുത്ത് തോളത്തും കയ്യിലും ഒക്കെ ഇട്ട് നോക്കിയെങ്കിലും അവൾക്ക് ശെരിയാവുന്നില്ലായിരുന്നു... അവസാനം ഇഷയോട് ചോദിക്കാമെന്ന് തീരുമാനിച്ചവൾ... ദുപ്പട്ട കയ്യിൽ പിടിച്ച് തിരിഞ്ഞ് ബെഡിൽ കിടക്കുന്ന ഫോൺ എടുക്കാൻ പോയപ്പോളാണ്... അവൾക്ക് തന്റെ പുറകിൽ ആരോ നിക്കുന്നതായിട്ട് തോന്നിയത്... പെട്ടെന്ന് തന്നെ അവൾ തിരിഞ്ഞ് നോക്കി... മാറിൽ കയ്യും കെട്ടി തന്റെ മുന്നിൽ നിക്കുന്ന ഇച്ഛായനെ കണ്ട ഞെട്ടലിൽ അവളുടെ കയ്യിലിരുന്ന ദുപ്പട്ട തറയിൽ വീണു... " താ... താൻ ഇച്ഛായനെ കണ്ട നടുക്കം അവൾ മറച്ച് വെച്ച് ഇച്ഛായനെ രൂക്ഷമായി നോക്കി ചോദിച്ചതും... ഇച്ഛായൻ ചെറു ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു... ഐഷു ഒന്നും മനസിലാകാതെ അവിടുന്ന് അനങ്ങാതെ അവനെ തന്നെ നോക്കി നിന്നു... ഇച്ഛായൻ അവളുടെ അടുത്തേക്ക് വന്ന് നിന്നപ്പോൾ അവളുടെ ഹൃദയ താളം നല്ലോണം കൂടെ... ഒരടി പോലും പുറകോട്ട് പോകാതെ അവൾ ഇച്ഛായനെ തന്നെ നോക്കി നിന്നു... ഇച്ഛായനും അപ്പോൾ അറിയുന്നുണ്ടായിരുന്നു ക്രേമം തെറ്റി മിടിക്കുന്ന അവളുടെ ഹൃദയ മിടിപ്പ്... ഇച്ഛായൻ ചിരിച്ചോണ്ട് അവളുടെ അടുത്തേക്ക് ദേഹത്തേക്ക് നേരെ വന്നതും അവൾ ഇച്ഛായന്റെ നെഞ്ചിൽ കൈയുയർത്തി വെച്ചു...

" എവിടേക്കാടോ താൻ ഈ തള്ളി കയറുന്നെ.. ഒന്ന് നിശ്വാസം എടുത്തവൾ എങ്ങനെയൊക്കെയോ അവനോട് ദേഷ്യത്തോടെ ചോദിച്ചു... അവളുടെ വിറയ്ക്കുന്ന കൈ അപ്പോഴും ഇച്ഛായന്റെ നെഞ്ചിൽ തന്നെ പതിഞ്ഞ് നിൽപ്പുണ്ട്... ഇച്ഛായൻ ചെറു ചിരിയോടെ കുനിഞ്ഞ് താഴെ കിടക്കുന്ന അവളുടെ ദുപ്പട്ട എടുക്കുന്നത് കണ്ടാണ് അവൾക്ക് ഇങ്ങനൊരു സാധനം ഉണ്ടെന്ന് ഓർമ വന്നത്... അവൾ ലജ്ജയോടെ അവന്റെ മുഖത്തേക്ക് നോക്കി.... ഇച്ഛായൻ അതെടുത്ത് അവളുടെ അടുത്തേക്ക് ചേർന്ന് അത് തോളിൽ എടുത്തിട്ടു... അവൾ അതുകണ്ട് ദുപ്പട്ട പിടിച്ച് പുറകിലേക്ക് മാറാൻ പോയതും ഇച്ഛായൻ അവളുടെ അരയിലൂടെ കയ്യിട്ട് ഇച്ഛായന്റെ ദേഹത്തേക്ക് ചേർത്ത് നിർത്തി... ഐഷുവിന്റെ ദേഹത്തൂടെ ഒരു മിന്നൽ പാസ്സ് ചെയ്ത ഫീൽ ആയിരുന്നു... അവൾക്ക് ഇന്നലത്തെ കാര്യം ഓർമ വന്നതും... അവൾ പകച്ചോണ്ട് അവനെ നോക്കി കയ്യിൽ നിന്ന് കുതറിയെങ്കിലും ഇച്ഛായൻ പിടിച്ച പിടിയാലെ അവളെ വീണ്ടും ഇച്ഛായന്റെ ദേഹത്തേക്ക് അമർത്തി.... അവൾ അവന്റെ കണ്ണുകളിൽ നോക്കി...

എന്നാൽ ഇച്ഛായന്റെ കണ്ണുകൾ അപ്പോൾ അവളുടെ താടിയുടെ താഴയും കഴുത്തിന്റെ നടുക്കുമായി കാണുന്ന മറുകിൽ ആയിരുന്നു.... ഇച്ഛായൻ ഒരു നിമിഷം എല്ലാം മറന്ന് അതിൽ നോക്കി നിന്നു... പിന്നെ പതിയെ ഇച്ഛായന്റെ ചുണ്ടുകൾ അവിടെ പതിയേണമെന്ന് തോന്നി... പതിയെ ഇച്ഛായന്റെ മുഖം അവളുടെ കഴുത്തിന്റെ അവിടുത്തെ മറുകിൽ നീങ്ങി... അവളുടെ കൈകൾ അവന്റെ കൈമുട്ടിൽ ഇറുക്കെ പിടിച്ചു... അവന്റെ നിശ്വാസം അവളുടെ കഴുത്തിൽ തട്ടി... അവൾക്ക് തന്നെ അവനെ പിടിച്ച് മാറ്റാൻ മനസ്സ് പറയുന്നുണ്ടെങ്കിലും കൈകൾ ചലിച്ചില്ലാ... പെട്ടെന്ന് ഡോർ തുറക്കുന്ന ശബ്‌ദം കേട്ട് രണ്ടുപേരും ഞെട്ടികൊണ്ട് വാതിലിന്റെ പക്കലേക്ക് നോക്കി... അവിടെ നിക്കുന്ന ആളെ കണ്ട് രണ്ടുപേരും ഒരുപോലെ ഞെട്ടി..............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story