തീവണ്ടി: ഭാഗം 16

Theevandi

എഴുത്തുകാരി: മുകിൽ

" ടാ പന്നെ... നാറി ഇതിനാട നീ അവളുടെ ഓഫീസിൽ ജോലിക്ക് കയറിയതും അവളെ വളച്ചതും.... 😬😬😬 " എടാ അതുപിന്നെ പറ്റി പോയെടാ... എങ്ങനെയൊക്കെയോ അവളെന്റെ മനസ്സിൽ കയറി പറ്റി... 😊 ഇച്ഛായൻ ഐഷുവിന്റെ മറുകിൽ മുത്താൻ വന്നപ്പോൾ കതക് തുറന്ന് വന്ന കക്ഷിയാണ് ഇച്ഛായന്റെ സ്വന്തം ചാങ്ങായി ഫാദി... അവിടുന്ന് ഇച്ഛായൻ എങ്ങനെയൊക്കെയോ ഫാദിയെ കൂട്ടി ടെറസിൽ വന്നത്... ഒരുവിധം അവനെ പറഞ്ഞ് മനസിലാക്കിപ്പിക്കാൻ ഇച്ഛായൻ നോക്കുന്നുണ്ട്..... " ഓക്കേ... നിനക്ക് അവളോട് ഇഷ്ട്ടമാണ്... പക്ഷെ അത് ഞങ്ങളോട് എങ്കിലും ഒന്ന് പറയാൻ മേലായിരുന്നോടാ... അതോ നമ്മടെ ഫ്രണ്ട്ഷിപ്പ് ഒക്കെ നീ അവളെ കണ്ടപ്പോൾ മറന്നോ... 😣 ഫാദി അവനോട് അത് ചോദിക്കുമ്പോൾ എന്തുകൊണ്ടോ അവന്റെ സ്വരം ഇടറിയിരുന്നു... " മനപ്പൂർവ്വം അല്ലെടാ അറിയിക്കാത്തെ... നല്ലൊരു നിമിഷത്തിന് കാത്ത് നിക്കുവായിരുന്നു നിങ്ങളെ അറിയിക്കാൻ... 😕

" ഹ്മ്മ് സാരമില്ല വിട്ടേക്ക്... അല്ലെടാ ഈ കുരിപ്പിനെ തന്നെ നിനക്ക് സ്നേഹിക്കാൻ കിട്ടിയുള്ളൂ..... 🥴 " അറിയില്ലെടാ അവൾ എന്തൊക്കെ എന്നെ പറഞ്ഞാലും എന്തോ അവളുടെ വായിൽ നിന്ന് ചീത്തയൊക്കെ കേൾക്കുമ്പോൾ ഒരു പ്രതേക സുഖമാണ്... ☺️☺️ " ഉവ്വ്‌... അല്ല മോനെ അവൾ തിരിച്ച് നിന്നോട് ഇഷ്ട്ടം പറഞ്ഞോ... 🙄🤨 ഫാദി നെറ്റി ചുളിച്ച് അവനെ നോക്കി... അതിന് ഇച്ഛായൻ ഇല്ലെന്ന് രീതിയിൽ തലയാട്ടി...🤐 "ഇല്ലെടാ.. അവൾ എന്നോട് ഇഷ്ട്ടം ഒന്നും തിരിച്ച് പറഞ്ഞില്ലാ.. പക്ഷെ എനിക്ക് അറിയാം അവൾക്ക് എന്നെ ഇഷ്ട്ടാണെന്ന് അത് അവളുടെ പെരുമാറ്റത്തിൽ നിന്ന് എനിക്ക് മനസിലാവുന്നുണ്ട്... പക്ഷെ അവൾ അതൊന്ന് തുറന്ന് പറയണ്ടേ...😒😒 "ഹേയ് വിട് അവൾക്ക് നിന്നെ ഇഷ്ട്ടാണെങ്കിൽ അത് വൈകാതെ തന്നെ അവൾ നിന്നോട് പറഞ്ഞോളും നീ ടെൻഷൻ ആവാതെ...😌

"ഏയ് ടെൻഷൻ ഇല്ലെടാ... പിന്നെ ഫാദി നീ ഒരിക്കലും അവന്മാരോട് ഇത് ഇപ്പൊ പറയരുത് പതിയെ ഞാൻ തന്നെ അവരോട് പറയാം...🙂 ഇച്ഛായൻ പറയുന്നതുകേട്ട് സംശയത്തോടെ ഫാദി ഇച്ഛായനെ നോക്കി... "അതെന്താടാ... അവന്മാർ എന്തായാലും അറിയാൻ ഉള്ളതല്ലേ അതിപ്പോ മറച്ച് വെച്ചിട്ട് എന്ത് കാര്യം...🤨🤨 "മറച്ച് വെക്കുന്നതല്ലേടാ... നിനക്ക് അറിയാല്ലോ...അഭി എന്തൊക്കെ ഐഷുവിനെ പറ്റി നമ്മടെ മുന്നിൽ ചീത്ത പറഞ്ഞാലും മുറ വെച്ച് നോക്കുമ്പോൾ അവന്റെ അനിയത്തിയാണ്... അവന്റെ അനിയത്തിയെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ പിന്നെ അത് പോരെ ബാക്കി... അതുമല്ല അവന്റെ സുഹൃത്ത് കൂടെ ആയാൽ... പെങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ ഏതൊരു ആങ്ങള മാരും പോസ്സസ്സീവ് ആകും... അതുകൊണ്ട് ഇപ്പൊ അവരെ അറിയിക്കണ്ടാ...

ഐഷു ആദ്യം അവൾ എന്റെ സ്നേഹം അംഗീകരിക്കട്ടെ എന്നിട്ട് ഞാനായിട്ട് അവന്മാരോട് പറയാം... "ഹ്മ്മ്... നീ പറഞ്ഞത് ശെരിയാ എന്തായാലും അങ്ങനെ മതിയെങ്കിൽ അങ്ങനെ...😶 "അല്ലെടാ ഫാദി നീ എന്തിനാ ആ സമയം ഐഷുവിന്റെ റൂമിലേക്ക് കയറി വന്നത്.....🧐🧐🤨🤨 "ഓഹ് അത് ഊർമിളാന്റി പറഞ്ഞു സ്റ്റയറിന്റെ അടുത്ത് കാണുന്ന റൂമിൽ കുറെ മുല്ല പൂക്കൾ കെട്ടിയത് ഇരിപ്പുണ്ട് എടുത്തോണ്ട് കൊടുക്കാൻ... അപ്പോഴല്ലേ... നിന്റെ ലീല വിലാസങ്ങൾ അവിടെ നടക്കുന്നത് കണ്ടത്... എന്നാലും എന്റെ പൊന്ന് ഡേവി ഞാൻ അല്ലാതെ വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ നിന്നെയും അവളെയും ഈ വീട്ടിൽ നിന്ന് തന്നെ അടിച്ച് പുറത്താക്കിയേനെ...🤭🤭 ഫാദി പറയുന്നതുകേട്ട് ചമ്മിയ ചിരിയോടെ ഇച്ചായൻ അവനെയും കൂട്ടി താഴേക്ക് ഇറങ്ങി... __________♥️

വൈറ്റ് കളർ ഫുൾ സ്ലീവ് ഷർട്ടും ഗ്രേ കളർ ഫോർമൽ ചെക്ക് പാന്റും ആണ് ഇച്ചായൻ ഇട്ടിരുന്നത്... ഈ സെയിം കോമ്പിനേഷൻ തന്നെയായിരുന്നു ഫാദിയും കാർത്തിയും അലനും... പക്ഷെ നാലുപേരുടെയും ഷർട്ട് കളർ മാത്രം ചേഞ്ച്‌ ആയിരുന്നു... ഇച്ചായൻ വൈറ്റ് കാർത്തി മെറൂൺ അലൻ ബ്ലൂ ഫാദി ബ്ലാക്ക്.... അങ്ങനെ നാലുപേരും പിന്നെ റെഡിയായി നേരെ അഭിയേയും കൂട്ടി താഴോട്ട് ഇറങ്ങി... റെഡ് കളർ ഹാഫ് കൈ ഷർട്ടും ഗോൾഡൻ കര മുണ്ടും ആയിരുന്നു അഭിയുടെ വേഷം.... താഴെ ഇറങ്ങിയ ഇച്ചായന്റെയും കൂട്ടുകാരമാരുടെയും അടുത്ത് തന്നെയായിരുന്നു മിക്ക പിട കോഴികളുടെയും നോട്ടം.... അതിന്റെ ഇടയിൽ ഇച്ചായൻ കണ്ടു ഇച്ചായനെ മാത്രം ദേഷ്യത്തോടെ നോക്കി നിക്കുന്ന ആ കടും കാപ്പി കണ്ണുകളെ... ഇച്ചായൻ വളിച്ച ഇളിയോടെ അവളെ നോക്കി.

. ഐഷു അപ്പോൾ തന്നെ മുഖം കൊട്ടി തിരിച്ചു... "ആഹാ ഇന്ന് പാണ്ഡവർ എല്ലാരും കാണാൻ സുന്ദരന്മാരായല്ലോ...🤩 അവരുടെ അടുത്തേക്ക് വന്ന ഊർമിള പറയുന്നതുകേട്ട് നാലും പൊങ്ങിയിട്ടുണ്ട്... പിന്നെ അതിൽ ഒന്ന് അഭി... അവൻ ആണേൽ ടെൻഷൻ ഉണ്ടെങ്കിലും അവന്റെ അമ്മയെ നോക്കി വിളറിയ ചിരി പാസ്സാക്കി.... അവർ ചിരിച്ചോണ്ട് അവന്റെ കവിളിൽ തലോടി.. "മോനെ ഡേവി ദേ ഈ പൂക്കളുടെ കുട്ട ഒന്ന് ഹരി അങ്കിളിന്റെ അടുത്ത് കൊടുക്കോ... അങ്കിൾ മുറ്റത്ത് നിൽപ്പുണ്ട്... "ആഹ് ശെരി ആന്റി..🙂 ഊർമിള പൂക്കൾ നിറച്ചുള്ള കുട്ട ഡേവിയുടെ കയ്യിൽ കൊടുത്ത് കൊണ്ട് കൊടുക്കാൻ പറഞ്ഞു... ഇച്ഛായൻ അതും കൊണ്ട് മുറ്റത്തേക്ക് പോയി കൊടുത്തിട്ട് പോകാൻ നേരമാണ് പെട്ടെന്ന് ഇഷയും അവളുടെ കൂടെ ഒരു പെണ്കുട്ടി കൂടെ അടുത്തേക്ക് വന്നത്...ഇച്ഛായനെ നോക്കി ഇഷ ചിരിച്ചതും ഇച്ഛായനും തിരിച്ച് ചിരിച്ച് കാട്ടി... "അതേ.. ഡേവി... ഡേവിച്ചായ.... " ഹാ ഇഷാ... "

ഡേവിച്ചായന് ഈ ഡ്രസ്സ് നല്ലോണം ചേരുന്നുണ്ട്... " ഹാ തനിക്കും ചേരുന്നുണ്ടല്ലോ... " പി...പിന്നെ ഡേവി എനി... എനിക്ക് ഒരു കാര്യം.. പറയാനുണ്ട്... വിക്കി വിക്കി ഇഷ പറയുന്നതുകേട്ട് ഇച്ചായൻ നെറ്റി ചുളിച്ച് അവളെ നോക്കി... “ എന്നതാ ഇഷാ പറയാൻ ഉള്ളത്... “ അത് അതുപിന്നെ... “അതേ ഡേവിഡ് ഇഷയ്ക്ക് തന്നോട് എന്തോ പറയാൻ ഉണ്ടെന്ന്... ഒരു കാര്യം ചെയ്യൂ.. താൻ എന്തായാലും രാത്രി അല്ലെ പോകു വൈകിട്ട് ഇവിടെ ഉണ്ടല്ലോ... അപ്പൊ ഇഷ വൈകുന്നേരം റീസെപ്ഷൻ നടക്കുമ്പോൾ ടെറസിൽ ഉണ്ടാകും താൻ അവിടേക്ക് വരണം.. ഇഷയ്ക്ക് ഇയാളോട് അത്യാവശ്യമായ ഒരു കാര്യം പറയാൻ ഉണ്ട്... അല്ലെ ഇഷ... ഇഷ ഇന്നൊന്നും ഇച്ഛായനോട് അത് പറയില്ലെന്ന് മനസിലാക്കിയാണ് ദിവ്യ ഇച്ഛായനോട് പറഞ്ഞിട്ട് ഇഷയെ നോക്കി... അവൾ ശെരിയെന്ന രീതിയിൽ തലയാട്ടി... “ അതെന്ത്‌ കാര്യം ഇഷാ.... ഇച്ചായൻ മനസികാതെ അവരെ നോക്കി... “ അതൊക്കെ ഡേവിഡിനോട് പറയാനാണ് ഇഷ വൈകിട്ട് ടെറസിൽ വന്നേക്കാൻ പറഞ്ഞത്..

. ടെറസിൽ വൈകിട്ട് വന്ന് ഇവളെ മീറ്റ് ചെയ്താൽ മതി ഇവൾ അവിടെ ഉണ്ടാകും എന്താണ് ഇവൾക്ക് പറയാൻ ഉള്ളതെന്ന് അവൾ പറയും.. “ അല്ല താൻ ആരാ... ഇച്ഛായൻ ദിവ്യയെ നോക്കി ചോദിച്ചതും ദിവ്യ അതിന് ചിരിച്ചോണ്ട് ഇഷയെ നോക്കി... എന്നിട്ട് അവളുടെ കയ്യിൽ തട്ട് കൊടുത്തതും.. ഇഷ ചെറു ചിരിയോടെ ഇച്ഛായനെ നോക്കി.... “ ഇവ.. ഇവൾ എന്റെ ഫ്രണ്ട് ആണ് ദിവ്യ... “ ആഹ്... “ ഹാ ഡേവി നീ ഇവിടെ നിക്കുവാണോ വാ വന്നേ വന്ന് കാർ എടുക്ക്.... അവരുടെ അടുത്തേക്ക് കാർത്തി വന്ന് ഒന്ന് അവരെ നോക്കി ചിരിച്ചിട്ട് ഇച്ഛായനെയും കൂട്ടി അകത്തേക്ക് പോയി... അപ്പോൾ ഇഷ ദിവ്യയെ തറപ്പിച്ച് നോക്കി... “ അതേ ടി.. എന്തിനാ എന്നെ മുഖം കൂർപ്പിച്ച് നോക്കുന്നെ... “ ഞാൻ പിന്നെ നിന്നെ പൂവിട്ട് തൊഴുവണോ... ഹേ നീ എന്തിനാ ദിവ്യാ ഡേവിച്ചനോട് പെട്ടെന്ന് കയറി ഇങ്ങനെയൊക്കെ പറഞ്ഞേ... “ ബെസ്റ്റ് ഞാൻ പറഞ്ഞതാണോ നിനക്ക് കുറ്റം ഇഷാ...

നീ നിന്റെ സ്നേഹം മനസിൽ മൂടി കെട്ടി ഇരിക്കുവാണോ നിനക്ക് തീരെ ബോധം ഇല്ലേ... “ എന്നും പറഞ്ഞ് ഇത്ര പെട്ടെന്ന്.... “ ദേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ.. നിന്നോട് അന്ന് ഞാൻ പറഞ്ഞത് ഓർമ ഉണ്ടോ കല്യാണത്തിന്റെ അന്ന് നീ നിന്റെ ഇഷ്ട്ടം ഡേവിയോട് പറയണമെന്ന്... “ എന്നാലും ടീ.. ഡേവിച്ചൻ എന്ത് കരുതും... “ ഒന്നും കരുതില്ല പെണ്ണേ നീ ടെൻഷൻ ആവാതെ... “എന്നാലും ടി ഡേവിച്ചന് എന്നെ ഇഷ്ട്ടാവോ... “ ഇഷ്ട്ടാവാതെ ഇരിക്കാൻ നിനക്ക് സൗന്ദര്യ കുറവൊന്നുമില്ല അതുമല്ല നിന്നെ പോലത്തെ നല്ലൊരു പെണ്ണിനെ അയാൾ വിട്ട് കളയില്ല... അതുകൊണ്ട് മോൾ പരിഭ്രമിക്കാതെ ഇന്ന് വൈകിട്ട് തന്നെ നിന്റെ ഇഷ്ട്ടം ഡേവിയോട് പറയുന്നു... അയാൾ തിരിച്ച് എന്തായാലും നോ പറയില്ല അത് കരുതി നീ ടെൻഷൻ അടിക്കാതെ വാടി നമുക്ക് പോയി കല്യാണം അടിച്ച് പൊളിച്ച് വയർ നിറച്ച് സദ്യയും കഴിച്ചിട്ട് വരാം.... ഇഷയെ കൂടുതൽ ഒന്നും പറയിപ്പിക്കാതെ ദിവ്യ അവളെയും വിളിച്ച് കാറിൽ കയറി...

അവിടുന്ന് എല്ലാരും നേരെ തിരിച്ചത്... കോവിലിൽ ആയിരുന്നു... അവിടെ വെച്ച് തന്നെ അഭി മീനുവിന്റെ കഴുത്തിൽ താലി കെട്ടി... എന്നിട്ട് എല്ലാരും നേരെ ഓഡിറ്റോറിയത്തിൽ തിരിച്ചു... ________♥️ “ ധനുവേട്ടാ... ഏട്ടൻ രണ്ടിസം കഴിഞ്ഞല്ലേ UAE യിൽ പോകുന്നത്... “ അതെല്ലൊ.. എന്താ പ്രതേകം ചോദിക്കുന്നത്... കല്യാണം ഒക്കെ നല്ലതായി കഴിഞ്ഞു... ഐഷു റൂമിൽ നിന്ന് ഫ്രഷായി നേരെ വന്നത് ധനുഷിന്റെ റൂമിൽ ആയിരുന്നു... അവിടെ അവൻ ലാപ്പിൽ വർക്ക് ചെയ്യുന്നത് കണ്ട് അവൾ ബെഡിൽ കയറിയിരുന്നു... “ അല്ല ഏട്ടൻ കാര്യങ്ങൾ അച്ഛച്ചനോട് സംസാരിക്കുന്നില്ലേ... “ ഹ്മ്മ്.. അതൊക്കെ സംസാരിക്കാം സമയം ഉണ്ടല്ലോ... “ സമയം കുറവാണ് ഏട്ടാ... ഇതൊക്കെ ഏട്ടൻ നേരെത്തെ ചോദിക്കണം... ദേവികാമ്മ ഇന്നലെ കൂടെ എന്നോട് വന്ന് ചോദിച്ചതെയുള്ളൂ... “ ഐഷു... എനിക്ക് ഇപ്പോൾ... “

വേണ്ടാ ഒന്നും പറയണ്ടാ മര്യാദയ്ക്ക് എല്ലാരോടും കാര്യങ്ങൾ പറഞ്ഞിട്ട് മതി എന്നോട് ഇനി മിണ്ടാൻ വരുന്നുണ്ട്...😬😠 അവനെ തറപ്പിച്ച് നോക്കിയവൾ പറഞ്ഞ് റൂമിൽ നിന്നിറങ്ങി അവളുടെ റൂമിലേക്ക് കയറി... വാതിൽ അടച്ച് തിരിഞ്ഞതും... പെട്ടെന്ന് അവളുടെ വായും പൊത്തി... ഒരു കൈ വന്ന് അവളുടെ ഇടുപ്പിലൂടെ ചുറ്റി നേരെ ഭിത്തിയിലേക്ക് ചേർത്തു... അവൾ ഞെട്ടികൊണ്ട് കണ്ണും മിഴിഞ്ഞ് നോക്കിയപ്പോൾ ഇച്ഛായൻ ആയിരുന്നു... അവൾ ദേഷ്യത്തിൽ അവളുടെ വാ പൊത്തിയിരുന്ന ഇച്ഛായന്റെ കയ്യിൽ കടിച്ചു... “ ആഹ്.... അവളുടെ വായിൽ നിന്ന് കയ്യെടുത്ത്... വേദനയെടുത്ത് ഇച്ഛായൻ വിളിച്ച് അവളെ കൂർപ്പിച്ച് നോക്കി... “ നീ ആരാടി കടിക്കാൻ വല്ല പേപ്പട്ടിയും ആണോ... ഇച്ഛായൻ കൈ തടവി പറയുന്നതുകേട്ട് അവൾക്ക് ചിരി വന്നെങ്കിലും അവൾ ഇച്ഛായനെ രൂക്ഷമായി നോക്കി...

“ താൻ എന്തിനാടോ എന്റെ റൂമിൽ കയറി വന്ന് എന്നെ കയറി പിടിച്ചത്...😡 “ ഞാൻ അല്ലാതെ പിന്നെ നിന്റെ ആ മുറച്ചേക്കൻ ധനുഷ് വന്ന് കയറി പിടിക്കണോ... 😠 “ ആ എന്നെ എന്റെ ധനുഷേട്ടൻ പിടിച്ചാൽ... മ... പറഞ്ഞ് കഴിയുന്നതിന് മുന്നേ ഇച്ഛായൻ അവളെ ഭിത്തിയോട് ചേർത്ത് ഇച്ഛായൻ അവളുടെ ശരീരത്തിലേക്ക് അമർന്നു... കൈകൾ അവളുടെ ഇടുപ്പിൽ ചുറ്റി ഒന്നും കൂടെ ഇച്ഛായന്റെ ദേഹത്തേക്ക് ചേർത്തു... ഒന്ന് അനങ്ങാൻ കഴിയാതെ വിറച്ചോണ്ട് അവൾ ഇച്ഛായന്റെ കരിനീല മിഴികളിൽ നോക്കി നിന്നു... “ അതേ നിന്റെ ശരീരത്തിൽ ഇങ്ങനെ ചേർന്ന് നിൽക്കാനും നിന്നോട് കൊഞ്ചാനും നിന്നെ തോന്നുമ്പോൾ കെട്ടിപിടിക്കാനും ഉമ്മ വെക്കാനും നിന്റെ കഴുത്തിൽ താലി കെട്ടാനുമുള്ള അവകാശം എനിക്ക് മാത്രേ ഒള്ളു അതുമല്ലാതെ നിന്നെ ഒന്ന് തല്ലി നോവിക്കാൻ പോലും അവകാശം ഈ എനിക്കാണ്.. കേട്ടോടി ഇഷാൻവി ഡേവിഡ്.... ”

അത് പറഞ്ഞ് ഇച്ഛായൻ അവളുടെ കവിളിൽ അമർത്തി ഉമ്മ വെച്ചു... ഇച്ഛായന്റെ കുറ്റി താടി രോമങ്ങൾ കവിളിൽ കൊണ്ടതും അവളുടെ കൈകൾ ഇച്ഛായന്റെ തോളിൽ സ്ഥാനം പിടിച്ചമർന്നു... ഒരുനിമിഷം ഇച്ഛായന്റെ കണ്ണുകൾ അവളുടെ അധരങ്ങളിൽ എത്തി നിന്നു... പതിയെ മുഖം താഴ്ത്തി ഇച്ഛായൻ അവളുടെ ചുണ്ടുകൾക്ക് നേരെ ഇച്ഛായന്റെ ചുണ്ടുകൾ താഴ്ന്ന് വന്നു.. എന്തുകൊണ്ടോ അപ്പോഴും ഐഷു ഉമിനീർ ഇറക്കാൻ പാട് പെടുന്നുണ്ടായിരുന്നു... ഐഷുവിന്റെ കണ്ണുകളിൽ ഇച്ഛായൻ ഒന്ന് നോക്കി... ““““ I Love You ആൻവി..... ”””” ഇച്ഛായൻ പറയുന്ന വാക്കുകൾ അവളുടെ കാതുകളിൽ പതിഞ്ഞു.. അതോടൊപ്പം ഇച്ഛായന്റെ ചൂട് നിശ്വാസം അടിച്ച് അവളുടെ ചുണ്ടുകൾ വിറച്ചു... പതിയെ ഇച്ഛായന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ ചേർന്നു...

അവളുടെ മിനുസ മാർന്ന ചുണ്ടുകളെ പതിയെ ഇച്ഛായന്റെ ചുണ്ടുകൾ നുണഞ്ഞു... പരസ്പരം കണ്ണുകൾ അടഞ്ഞു... അവളുടെ കൈകൾ ഇച്ഛായന്റെ തോളിൽ അമർന്നു... ശ്വാസം എടുക്കാൻ മറന്ന് പോയ നിമിഷം... പതിയെ ഇച്ഛായന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ നിന്ന് കിതപ്പോടെ വിട്ടു... എന്തുകൊണ്ടോ അവൾ ഇച്ഛായനെ നോക്കാതെ മുഖം താഴ്ത്തി... അതുകണ്ട് ഇച്ഛായന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു... “ എന്റെ പെണ്ണ് എന്റെ മുന്നിൽ തലതാഴ്ത്തിയല്ലോ.... ഇച്ഛായൻ പറയുന്നതുകേട്ട് അവൾ കണ്ണും മിഴിച്ച് ഇച്ഛായനെ നോക്കി... അതുകണ്ട് ചിരിച്ചോണ്ട് അവളിൽ നിന്ന് അടർന്ന് മാറി വീണ്ടും അവളുടെ ചുണ്ടിൽ അമർത്തി മുത്തമിട്ടു.... “““ ആൻവി എനിക്ക് അറിയാം നിനക്കും എന്നെ ഇഷ്ടമാണെന്ന് അത് നീ വൈകാതെ പറയുമെന്ന വിശ്വാസം എന്നിൽ ഉണ്ട്... ആ വിശ്വാസം തകർക്കരുത് എന്നായാലും നീ അറിയിക്കുമെന്ന പ്രേതിക്ഷയിൽ എന്നും നിന്റെ ഈ ഇച്ഛായൻ ഇവിടെ ഉണ്ടാകും...

””” അത്രേം പറഞ്ഞ് ഇച്ഛായൻ അവിടുന്ന് പോയതും.. ഐഷു നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് നേരെ ബെഡിൽ പോയി കിടന്നു... കൈകൾ കണ്ണിന് കുറുകെ പിണച്ച് വെച്ചു... ‘‘‘‘‘ ഇഷ്ട്ടമാണ് ഇച്ഛായാ എനിക്കും... അതറിയിക്കാൻ താൽപര്യം ഇല്ലാഞ്ഞിട്ടല്ല മനസ്സ് സമ്മതിക്കാതോണ്ടാണ്... ആദ്യം കണ്ടപ്പോൾ മനസിൽ കയറി കൂടിയ മുഖം... പക്ഷെ ദേഷ്യമായിരുന്നു... പതിയെ ആ ദേഷ്യം സ്നേഹത്തിലേക്ക് വഴി മാറി... മാറിയതല്ല... മാറ്റിയതാണ് ഇച്ഛായന്റെ പെരുമാറ്റം അത് തന്നെ മതിയായിരുന്നു എന്റെ മനസിൽ ഇച്ഛായനോട് സ്നേഹം തോന്നിക്കാൻ... ഞാൻ പ്രണയിക്കുന്നുണ്ട് ഇച്ഛായനെ... എന്നിലെ പ്രണയം ഇച്ഛായനോട് അറിയിക്കാൻ സമയം ആയില്ലെന്ന് തോന്നുന്നുണ്ട് പക്ഷെ അറിയിക്കും എത്രയും വേഗം എന്റെ പ്രണയം ഇച്ഛായനോട് പറയാനുള്ള സന്ദർഭവും സമയവും ഒത്ത് വരുമ്പോൾ.... അന്ന് തന്നെ എന്നെ കുറിച്ച് ഇച്ഛായന് അറിയാൻ ഉള്ളതെല്ലാം അറിയിക്കും.. ’’’’’ °°° ൦ °°°♥️ ★ ★ ★ ★ ★ ★ ★ ♥️ °°° ൦ °°°

" ഹ്മ്മ് ദേവകി നീ പറയുന്നത് ശെരി തന്നെയാണ് അവരുടെ രണ്ട് പേരെയും ഒന്നിപ്പിക്കുന്നത് എനിക്ക് ഇഷ്ട്ടം തന്നെയാണ്... പക്ഷേ ചന്ദ്രാ... " അച്ഛാ എനിക്ക് സമ്മതകുറവില്ലാ... അല്ലേലും എനിക്ക് പണ്ടേ ഇഷ്ട്ടായിരുന്നു ഐഷുവിന്റെയും ധനുഷിന്റേയും കാര്യം.. പിന്നെ അച്ഛനോട് കൂടെ ചോദിച്ചിട്ട് നോക്കാമെന്ന് കരുതി... " നിങ്ങക്കൊക്കെ താല്പര്യമുണ്ടേൽ അവരുടെ നടത്താം... പക്ഷെ വേഗന്ന്... "അച്ഛാ ധനുവിന്റെ താൽപ്പര്യം ആണ് അവന്റെ കല്യാണം വേഗം വേണമെന്ന് അവൻ എന്നോട് പറഞ്ഞതാണ് എന്തായാലും ഇഷയെ അല്ലെങ്കിൽ ഐഷുവിനെ അവന് മുന്നേ നോക്കാമെന്ന് അന്നേ എല്ലാരും പറഞ്ഞതല്ലേ... അതുകൊണ്ടാണ് അവനിക്ക് ഐഷുവിനെ നോക്കാമെന്ന് ഞാനും പറഞ്ഞത്... അല്ലാതെ ഇഷയോട് ഇഷ്ട്ട കുറവ് ഉള്ളതല്ല അവളെയും ഇഷ്ട്ടാണ് പിന്നെ എന്തുകൊണ്ടും ഐഷുവിന്റെ ദേഷ്യം ഒക്കെ നിയന്ത്രിക്കാൻ കഴിയുന്നത് ധനുവിനാണ്...

അതുകൊണ്ടാണ് അവന് ഐഷുവിനെ നോക്കാമെന്ന് ഞാൻ പറഞ്ഞത്... അവനും താൽപ്പര്യം ഐഷുവിനോടാണ് എന്നും എനിക്കറിയാം... "ഉം... ദേവകി പറയുന്നത് കേട്ട് അച്ഛച്ചൻ ഒന്ന് അമർത്തി മൂളി... " എന്തായാലും ആദ്യം ഇഷയുടെ കല്യാണം നടത്തണം എന്നിട്ട് നമുക്ക് ധനുവിന്റെയും ഐഷുവിന്റെയും കാര്യം നോക്കാൻ പറ്റു... " അച്ഛാ.. പറ്റുമെങ്കിൽ ധനു പോകുന്നതിന് മുന്നേ മോതിരം മാറ്റം നടത്തി വെക്കായിരുന്നു " ധനു എന്നാ ദേവകി പോകുന്നെ... " ഈ വെള്ളിയാഴ്ച പോകും... " ഉം... അപ്പോൾ ഇനി മൂന്ന് ദിവസമേ ഒള്ളു അല്ലെ... എന്നാൽ പിന്നെ ചന്ദ്രാ നമുക്ക് വ്യഴാഴ്ച നടത്തിയാല്ലോ അവരുടെ മോതിരം മാറ്റ്... സംശയത്തോടെ ദേവനന്തൻ ചന്ദ്രനെ നോക്കി.... " ആ എന്നാൽ അന്ന് നടത്താം... ധനു പോയിട്ട് നമുക്ക് ഇഷക്ക് ഒരു ചെക്കനെ നോക്കണം എന്നിട്ട് രണ്ടുപേരുടെയും വിവാഹം ഒന്നിച്ച് നടത്താം..

. "എന്നാൽ പിന്നെ അങ്ങനെ നടത്താം അല്ലെ... ദേവകി നീ ധനുവിനോട് പറഞ്ഞേക്കണം.. അല്ല ഒരു കാര്യം നമുക്ക് ചെയ്യാം ചന്ദ്രാ... റിസപ്ഷൻ കഴിഞ്ഞ് വന്നിട്ട് എല്ലാരോടുമായി അവരുടേ കല്യാണ കാര്യം സംസാരിക്കാം എന്തേ... " ആ ശെരി അച്ഛാ അങ്ങനെ പറയാം... " ഉം... എന്നാൽ നിങ്ങൾ പോയി റെഡി ആയി റീസെപ്ഷന് പൊയ്ക്കോളൂ... ദേവകിയും ചന്ദ്രനും അച്ഛച്ചനും അച്ഛച്ഛന്റെ റൂമിൽ ഒത്തുകൂടിയത് ധനുഷിന്റെ കല്യാണ കാര്യം സംസാരിക്കാനായിരുന്നു... ദേവകിയുടെയും ചന്ദ്രന്റെയും താത്പര്യത്തിന്റെ പുറകിൽ ധനുഷിന്റേയും ഐഷുവിന്റെയും കല്യാണം തീരുമാനിച്ചു... അത് അവർ ഇന്ന് രാത്രി എല്ലാരോടും അറിയിക്കാം എന്ന തീരുമാനത്തിൽ അവിടുന്ന് പോയി... _________ ♥️ ഇഷ വൈകിട്ടായപ്പോൾ ടെറസിൽ വന്ന് നിക്കാൻ തുടങ്ങി എന്നാൽ ഇച്ഛായനെ പോയിട്ട് ഇച്ഛായന്റെ പൊടി പോലും അവിടില്ലായിരുന്നു... ഇഷയും അവൾക്ക് കൂട്ട് ദിവ്യയും ഉണ്ട്...

ഇഷ ആണേൽ ദിവ്യയെ നോക്കി പല്ല് കടിക്കുന്നുണ്ട്.... ഇഷയ്ക്ക് ആണേൽ സങ്കടം തോന്നുണ്ട് കാരണം ആദ്യമായി അവൾ പ്രണയിച്ച വ്യക്തിയാണ് ഇച്ഛായൻ അത് തുറന്ന് പറയാൻ നേരം ഇങ്ങനൊക്കെ ആയി പോയതിൽ എന്തോ അവൾക്ക് തന്നെ സാഹിക്കുന്നില്ലായിരുന്നു... അവൾ തറപ്പിച്ച് ദിവ്യയെ നോക്കി... "ദേ ദിവ്യാ നീ പറഞ്ഞിട്ടാണ് ഞാൻ ഡേവിയോട് കാര്യങ്ങൾ പറയാൻ ഇരുന്നത് ഇതിപ്പോ കണ്ടില്ലല്ലോ... "ഹേയ് നീ വൈറ്റ് ചെയ്യടി ഇപ്പൊ വരും... "എനിക്കൊന്നും വയ്യ... നീ വരുന്നുണ്ടെങ്കിൽ വാ ഞാൻ താഴെ പോവാണ്... അവിടെ നിന്ന് മുഷിഞ്ഞ അവൾ അത് പറഞ്ഞ് ദിവ്യ പറയുന്നത് കേൾക്കാതെ താഴേക്ക് പോയി... അപ്പോൾ കണ്ടു ഇച്ഛായൻ റിസപ്ഷൻ കാര്യങ്ങൾക്ക് വേണ്ടി ഓടി നടന്ന് ജോലി ചെയ്യുന്നത്... " ബെസ്റ്റ് ദേ ഇഷ നീ നോക്കിയ ആൾ കൊള്ളാല്ലോ വരാം എന്ന് പറഞ്ഞിട്ട് അവിടെ ജോലി ചെയ്തോണ്ട് നടക്കുന്നു... ദിവ്യ പറയുന്നത് കേട്ട് ഇഷ ചിരിയോടെ അവളെ നോക്കി...

"ഞാൻ ഡേവിച്ചനോട് ഇഷ്ട്ടം പറയാൻ ഉള്ള സമയം ആയി കാണില്ല അതല്ലേ എനിക്ക് പറയാൻ പറ്റാത്തതും ഇച്ഛായൻ വരാത്തതും.. അത് പറഞ്ഞവൾ ചെറു ചിരിയോടെ അടുക്കളയിലേക്ക് നടന്നു... റിസപ്ഷൻ തറവാടിന്റെ അടുത്തുള്ള ഗ്രൗണ്ടിൽ തന്നെ ചെറുതായി പന്തൽ പോലെ കെട്ടി അവിടെയാണ് നടക്കുന്നത്... അച്ഛച്ചന് ആർഭാടങ്ങൾ ഇഷ്ടമില്ലാതോണ്ടാണ് ഇങ്ങനെ നടത്തുന്നത്... ഇച്ഛായൻ റിസപ്ഷന് മുണ്ടും ഷർട്ടുമാണ് ഇട്ടിരുന്നത് അതുപോലെ തന്നെ ഇച്ഛായന്റെ ഫ്രണ്ട്സും... ഐഷു ലോങ് സ്കർട്ടും ഫുൾ സ്ലീവ് ഷർട്ടും ആണ് ധരിച്ചിരുന്നത്... മറുവീട് ചടങ്ങിന് മീനുവിന്റെ വീട്ടിൽ നിന്ന് കുറച്ച് പേർ വന്നിരുന്നു... ഒരുപാട് ആൾക്കാർ ഉള്ളോണ്ട് ഐഷു ആകെ അസ്വസ്ഥമായിരുന്നു അതുകൊണ്ട് അവരൊക്കെ ഫുഡ് കഴിക്കാൻ നേരം ഐഷു റൂമിൽ പോയി...പിന്നെ അവരൊക്കെ പോയ ശേഷമാണ് അവൾ തിരിച്ച് വന്നത്... __________♥️

റീസെപ്‌ഷൻ പരിപാടികൾ ഒക്കെ രാത്രി എട്ട് മണിയോട് അടുപ്പിച്ച് കഴിഞ്ഞിരുന്നു...അഭിയുടെ നിർബന്ധത്തിൽ ഇച്ഛായനും ഫ്രണ്ട്സും നാളെ പോകാമെന്ന് തീരുമാനിച്ചു... " ഐഷു... നിന്നെ അച്ഛച്ചനും അച്ചയും വിളിക്കുന്നുണ്ട്... റൂമിൽ ലാപ്പിൽ വർക്ക് ചെയ്തോണ്ടിരിക്കുമ്പോളാണ് ഐഷുവിന്റെ അടുത്തേക്ക് ഇഷ വന്ന് പറഞ്ഞത്... "എന്തിന്... "അതറിയില്ല നിന്നെ കൂട്ടി കൊണ്ട് വരാൻ പറഞ്ഞു... " മ്മ്... നീ പൊയ്ക്കോ ഞാൻ വരാം... ഇഷ പോയതും ഐഷു ലാപ്പ് ഓഫാക്കി ടേബിളിൽ വെച്ചിട്ട് ബാത്രൂമിൽ കയറി ഫ്രഷായി താഴേക്ക് പോയി... അവിടെ ഹാളിൽ അച്ഛച്ചനും ചന്ദ്രനും ഹരിയും ദേവകിയും ഊർമിളയും പിന്നെ ഇഷയും ധനുഷും ഉണ്ടായിരുന്നു...അവൾ ഒന്നും മനസിലാകാതെ അവരെ നോക്കി... "എന്താ അച്ഛച്ചാ എന്നെ വിളിച്ചെ... അവരുടെ അടുത്തേക്ക് വന്ന് അവൾ ചോദിച്ചെങ്കിലും അദ്ദേഹം അതിന് മറുപടി കൊടുക്കാതെ ചന്ദ്രനെ നോക്കി സ്വന്തം മോളുടെ കാര്യം അച്ഛൻ തന്നെ പറയട്ടെ എന്ന് കരുതി അയാൾ മിണ്ടാതെ ഇരുന്നു....

"നിന്നെ ഞാനാണ് വിളിച്ചത് ഐഷു... ചന്ദ്രൻ പറയുന്നതുകേട്ട് അവൾ നെറ്റി ചുളിച്ച് ചന്ദ്രനെ നോക്കി... "എന്നെ എന്തിനാ നിങ്ങൾ വിളിച്ചെ "എനിക്ക് എന്താ നിന്നെ വിളിച്ചൂടെ... "പ്ലീസ് എന്താ പറയാൻ ഉള്ളതെന്ന് വെച്ചാൽ ഒന്ന് പറയോ എനിക്ക് അത് കഴിഞ്ഞിട്ട് വേണം പോകാൻ...😒 ഗൗരവത്തോടെ പറയുന്ന അയാളെ നോക്കാതെ അച്ഛച്ചനെ നോക്കിയവൾ പറഞ്ഞു... "ഉം... നിന്റെ കല്യാണം ഉറപ്പിച്ചിട്ടുണ്ട്... "എന്ത്...😳😳 അച്ഛ പറയുന്നത് വിശ്വാസിക്കാനാവാതെ അവൾ അവരെ നോക്കി... " അതേ നിന്റെയും ധനുഷിന്റേയും കല്യാണം ഞങ്ങൾ ഉറപ്പിച്ചിട്ടുണ്ട്... അവൻ ഇപ്പോൾ പോയിട്ട് അടുത്ത വരവിൽ കല്യാണവും മറ്റന്നാൾ നിങ്ങടെ എൻഗേജ്‌മെന്റ് നടത്തുന്നതാണ്... കേട്ടത് വിശ്വാസമാകാതെ അവൾ എല്ലാരേയും നോക്കി... "അച്ഛച്ചാ ഈ നിങ്ങൾ ഒക്കെ എന്താ പറയണേ കല്യാണമോ എനിക്കോ അതും ധനുവേട്ടനുമായി... 😳🙄😬 അച്ഛച്ചന് നേരെ അവൾ പോയി ചോദിച്ചതും അയാൾ ശെരിയെന്ന രീതിയിൽ തലയാട്ടി...

"അതേ മോളെ നിന്റെയും ധനുവിന്റെയും കല്യാണം ഞങ്ങൾ ഉറപ്പിച്ചു... "ആരോട് പറഞ്ഞിട്ടാ നിങ്ങൾ എന്റെ കല്യാണം അതും ധനുവേട്ടനുമായി ഉറപ്പിച്ചത്... അതുമല്ല ഇപ്പൊ ഒരു കല്യാണം വേണമെന്ന് ഞാൻ പറഞ്ഞോ അച്ചച്ഛനോട് അതോ വേറെ ആരോടെങ്കിലും പറഞ്ഞോ😡.... ഇല്ലല്ലോ പിന്നെന്തിനാ എന്റെ സമ്മതം ഇല്ലാതെ ഈ കല്യാണം ഉറപ്പിച്ചത്... 😡😡😡 ദേഷ്യത്തോടെ അവൾ അവർക്ക് മുന്നിൽ ഉറഞ്ഞ് തുള്ളി... " ഐഷു മതി നിർത്ത് നിന്റെ കല്യാണം ഉറപ്പിച്ചത് ഞാൻ ആണ്... അല്ലാതെ നീ വെറുതെ കിടന്ന് അച്ഛനോട് തുള്ളണ്ട....😡😡 " എന്റെ കല്യാണം എന്റെ സമ്മതം ഇല്ലാതെ ഉറപ്പിക്കാൻ നിങ്ങൾ ആരാടോ...😡😡😡 പറഞ്ഞ് തീരുന്നതിന് മുന്നേ അച്ഛച്ഛന്റെ കൈ വിരലുകൾ അവളുടെ കവിളിൽ പതിഞ്ഞു... "നിന്റെ അച്ഛനാണ് ഐഷു...അത്...

അദ്ദേഹം ഇടറിയ വാക്കോടെ അത് പറഞ്ഞു... ഐഷുവിന്റെ കൈ കവിളിൽ പൊതിഞ്ഞു... അവൾ നിഷ്കളങ്കതയോടെ അവരെ നോക്കി... എന്നിട്ട് നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു... "അച്ഛ..അച്ഛച്ചൻ എന്നെ തല്ലിയില്ലേ... എന്നെ തല്ലിയാലും കൊന്നാലും ഒരിക്കലും ഞാൻ ധനുവേട്ടനെ കല്യാണം കഴിക്കില്ലാ....😡🤬 ഉറച്ച സ്വരത്തോടെ അവളത് പറഞ്ഞതും ചന്ദ്രന്റെ വാക്കുകൾ അവളുടെ നേരെ ഉയർന്നു... "നീ ഇനി എന്ത് പറഞ്ഞാലും ഐഷു നിന്റെയും ധനുവിന്റെയും കല്യാണം ഞാൻ നടത്തിയിരിക്കും... അത് പറഞ്ഞ് കഴിഞ്ഞതും ഐഷു ദേഷ്യത്തോടെ ടേബിളിൽ ഇരുന്ന ഫ്ലവർ വെയ്‌സ് തറയിൽ എറിഞ്ഞ് ഉടച്ചു... "നിങ്ങൾ ഇനി എന്ത് പറഞ്ഞാലും എന്റെ സമ്മതം ഇല്ലാതെ ഞാൻ ഇയാളെ വിവാഹം കഴിക്കില്ലാ...😡😡 എല്ലാരേയും രൂക്ഷമായി നോക്കി പറഞ്ഞവൾ അവിടുന്ന് സ്റ്റയർ കയറി അപ്പോഴും ഈ കാഴ്ചകൾ കാണാൻ ഇച്ഛായൻ ഒഴിച്ച് ഇച്ഛായന്റെ ഫ്രണ്ട്‌സ് ഉണ്ടായിരുന്നു...

അവൾ പോയി കഴിഞ്ഞതും ഊർമിള പരിഹാസ ചിരിയോടെ അവിടുന്ന് പോയി... അച്ഛച്ചൻ തളർന്നൊണ്ട് അവിടെ കസേരയിൽ ഇരുന്നു.. ചന്ദ്രൻ അയാളുടെ അടുത്ത് വന്നതും ചന്ദ്രനു നേരെ അയാൾ കൈ ഉയർത്തി... "നീ ഒന്ന് പോകുന്നുണ്ടോ ചന്ദ്രാ.... 😡 വർധിച്ച കോപത്തോടെ അയാൾ പറഞ്ഞതും ചന്ദ്രനും ബാക്കിയുള്ളോരും അവിടുന്ന് പോയി... ധനുഷിന്റെ മനസ്സ് എന്തുകൊണ്ടോ അപ്പോൾ കുറ്റബോധത്താൽ നീറുന്നുണ്ടായിരുന്നു.... ♥️♥️♥️♥️♥️♥️♥️ ഐഷു അവിടുന്ന് മേലെ ടെറസിൽ ആയിരുന്നു പോയത്... അവിടെ പോയപ്പോൾ കണ്ടു തിരിഞ്ഞ് നിന്ന് വിദൂരത്തിലേക്ക് നോക്കി ആരെയോ ഫോൺ വിളിക്കുന്ന ഇച്ഛായൻ... അവളൊരു പൊട്ടി കരച്ചിലൂടെ ഓടി ഇച്ഛായന്റെ അടുത്തേക്ക് പുറകെ പോയി കെട്ടിപിടിച്ചു... പെട്ടെന്നുള്ളതിനാൽ ഇച്ഛായൻ ഞെട്ടി... പെട്ടെന്ന് അവൾ പറയുന്ന വാക്കുകൾ ഞെട്ടലിൽ പരം ഇച്ഛായന്റെ ഉള്ളിൽ സന്തോഷം വർദ്ധിച്ചു... """"" I LOVE YOU ഇച്ചായാ...❤️😘""""".........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story