തീവണ്ടി: ഭാഗം 17

Theevandi

എഴുത്തുകാരി: മുകിൽ

"""" 𝑰 𝑳𝑶𝑽𝑬 𝒀𝑶𝑼 ഇച്ചായാ...♥️ """" പുറകിൽ നിന്ന് ഐഷു കരഞ്ഞോണ്ട് അവനെ പുണർന്ന് പറയുന്ന വാക്കുകൾ കേട്ടതും വിശ്വാസം വരാതെ ഇച്ചായൻ തരിച്ച് നിന്ന് പോയി... പെട്ടെന്ന് അവൾ പറഞ്ഞത് ഓർത്ത് മനസിൽ ഞെട്ടലും അതിൽ പരം വർദ്ധിച്ച സന്തോഷത്തോടെ ഇച്ചായൻ പിന്നിൽ നിന്ന് അവളെ ഇച്ഛായന്റെ നേർക്ക് നിർത്തി... " എന്താ... എന്താ പെണ്ണേ നീ ഇപ്പൊ പറഞ്ഞത്... അവളുടെ മുഖം കയ്യിൽ കോരിയെടുത്ത് ഇച്ചായൻ സന്തോഷത്താൽ നിറഞ്ഞ മിഴികളാൽ അവളുടെ കണ്ണുകളിൽ നോക്കി... " അതേ ഇച്ചായാ... എനിക്ക് എന്റെ ഇച്ചായനെ ഒരുപാട് ഇഷ്ട്ടാ.. അത്രേം ഇച്ചായന്റെ കരിനീല കണ്ണുകളിൽ നോക്കി പറഞ്ഞ് അവൾ ഇച്ചായന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കരയാൻ തുടങ്ങിയിരുന്നു... അവളുടെ നാവിൽ നിന്ന് അപ്പോൾ കേൾക്കുന്ന വാക്കുകൾ ഇച്ചായന്റെ മനസിനെ കുളിർ നൽകിയിരുന്നു... എന്നാൽ അവളുടെ കരച്ചിലിന്റെ കാര്യമറിയാതെ ഇച്ഛായന്റെ നെഞ്ചിൽ ഒഴുകുന്ന അവളുടെ കണ്ണുനീർ ഇച്ചായന്റെ മനസ്സിന് വേദന ഉളവാക്കി...

ഇച്ചായൻ വേഗം അവളെ ഇച്ചായനിൽ നിന്ന് അടർത്തിയിരുന്നു... " എന്തിനാ പെണ്ണേ നീ കരയുന്നേ എനിക്ക് അറിയില്ലെടി നീ എന്തിനാ കരയുന്നതെന്ന് കാര്യം എന്തെന്ന് പറയ്.. എനിക്കാണേൽ നിന്റെ കരച്ചിൽ കാണുമ്പോ നെഞ്ച് വല്ലാണ്ട് വേദനിക്കുവാടി... ഇച്ചായൻ പറയുന്നതുകേട്ട് ദയനീയ മായി അവൾ ഇച്ചായനെ നോക്കി.. എന്നാൽ ഇച്ചായന്റെ നോട്ടം അവളുടെ കവിളിൽ തിണർത്ത് കിടക്കുന്ന പാടുകളിലേക്ക് നീങ്ങി... ഇച്ചായൻ അവളെ സംശയത്തോടെ നോക്കി ചോദിക്കാൻ വന്നതും... അത് പറയാൻ സമ്മതിക്കാതെ അവൾ ഇച്ചായന്റെ കയ്യും പിടിച്ചോണ്ട് അവിടെ ടെറസിൽ സൈഡിൽ രണ്ടുപേരും ഇരുപ്പ് ഉറപ്പിച്ചു... ഇച്ചായന്റെ മുഖത്ത് നോക്കാതെ വിദൂരത്തിലേക്ക് അവൾ കണ്ണുകൾ നട്ടു... അവളുടെ കയ്യിൽ ഇച്ചായന്റെ കൈകൾ ഭദ്രമായി പിണഞ്ഞു... അവിടെ വെച്ച് ധനുഷിന്റേയും ഐഷുവിന്റെയും കല്യാണ കാര്യം സംസാരിച്ചതും അത് എതിർത്ത് അച്ഛനോട് സംസാരിച്ച ഐഷുവിനെ അച്ഛച്ചൻ തല്ലിയതും ഇടറുന്ന സ്വരത്താൽ ഇച്ചായനോട് അവൾ പറഞ്ഞു...

എല്ലാം കേട്ട് കഴിഞ്ഞതും ഇച്ചായൻ കണ്ണിമ വിടാതെ അവളെ നോക്കി ഇരിക്കുവായിരുന്നു... അവൾ കണ്ണുകൾ അമർത്തി തുടച്ച് ഇച്ചായനെ നെറ്റി ചുളിച്ച് നോക്കി... അതിന് ഇച്ചായൻ ഒന്ന് പുഞ്ചിരിക്ക മാത്രം ചെയ്തു... " നീ എന്നെ ശെരിക്കും പ്രണയിക്കുന്നുണ്ടോ പെണ്ണേ... അവളുടെ കണ്ണുകളെ വിടാതെ നോക്കി ഇച്ചായൻ ചോദിക്കുമ്പോഴും അവളുടെ കൈകളിലെ പിടി ഇച്ചായൻ മുറുകെ പിടിച്ചിരുന്നു.. അതിനവൾ ഇച്ചായന്റെ കയ്യിൽ അവളുടെ മറ്റേ കൈകൂടെ പൊതിഞ്ഞു... " ഇഷ്ട്ടമാണ് എനിക്ക് എന്റെ ഇച്ചായനെ.. അത് പറയാതെ നടന്നത് എന്റെ ഈഗോ തന്നെയാ അതുകൊണ്ടല്ലേ ഇപ്പൊ ഇത്ര പെട്ടെന്ന് ഇങ്ങനെയൊക്കെ... ഒരുപക്ഷേ ഇച്ചായ ഇച്ചായനെ ഞാൻ ഇപ്പോൾ ഇവിടെ വെച്ച് കണ്ടിരുന്നില്ലേങ്കിൽ എന്റെ ഉള്ളിലെ ഇഷ്ട്ടം അപ്പോഴും പുറത്ത് വരുവില്ലായിരുന്നു... " ആൻവി... ഇനി ഒന്ന് ഞാൻ ചോദിച്ചോട്ടെ... നിനക്ക് ധനുഷിനോട് ഇഷ്ട്ടം തോന്നിയിട്ടുണ്ടോ..... അവളുടെ മുഖത്തേക്ക് നോക്കി ഇച്ചായൻ ചോദിക്കുന്നതുകേട്ട് അവളൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു... """"

ഇഷ്ടമായിരുന്നു ഇച്ചായ... അത് പക്ഷെ പ്രണയം അല്ല സഹോദരൻ എന്ന നിലയ്ക്ക്... അങ്ങനെയാണ് ധനുവേട്ടനും എന്റെ കൂടെ നിന്നത്... ഇച്ചായന് ഒരു കാര്യം അറിയോ ധനുവേട്ടന് ഇഷയോട് ആണ് പ്രണയം... ധനുവേട്ടന് ഞാൻ എന്നും അനിയത്തിയാ... അതെന്നോട് ധനുവേട്ടൻ പറഞ്ഞിട്ടുണ്ട്... ധനുവേട്ടന് ഇശയോടുള്ള പ്രണയം എനിക്ക് മാത്രമേ അറിയൂ... വേറെ ആർക്കും പോയിട്ട് ഇഷയ്ക്ക് പോലും അറിയില്ല... എപ്പോഴും 𝑼𝑨𝑬 യിൽ നിന്ന് തിരിക്കുമ്പോൾ ഞാൻ ധനുവേട്ടനോട് പറയും ഇഷയുടെയും ഏട്ടന്റെയും കാര്യം വീട്ടിൽ അറിയിച്ച് തീരുമാനം എടുക്കാൻ അപ്പോളൊക്കെ എന്തേലും തടസ്സം ഉണ്ടാകും... ഇപ്രാവശ്യം വന്നപ്പോൾ ഏട്ടനോട് ഞാൻ ഒരുപാട് വട്ടം പറഞ്ഞ ശേഷമാണ് ദേവകിയമ്മയോട് പറഞ്ഞതും... പക്ഷെ ധനുവേട്ടന് വേണ്ടി ഇഷയെ നോക്കേണ്ടവർ എന്തിന് വേണ്ടി എന്നെ ഏട്ടന് നോക്കി എന്ന് ചിന്തിച്ചപ്പോൾ എനിക്ക് മനസിലായില്ല പക്ഷെ ധനുവേട്ടൻ ഞാൻ ബിസ്നെസ്സിൽ കയറിയപ്പോൾ തൊട്ടേ കൂടെ ഉള്ള ആളായിരുന്നു... അത് പോരാഞ്ഞ് ഏട്ടൻ എന്റെ മുറ ചെക്കനും അതും പോരാഞ്ഞ് എന്റെ ബെസ്റ്റ് ഫ്രണ്ടും... ചിലപ്പോൾ ഏട്ടന്റെ കല്യാണം നോക്കിയപ്പോൾ എന്റെ പിതാശ്രീ ആയിരിക്കും എന്നെ ചൂണ്ടിക്കാട്ടിയത്..

.."""" ചെറിയൊരു പുച്ഛത്തോടെ ആയിരുന്നു അവസാനം അവൾ പറഞ്ഞ് നിർത്തിയത്... ഇച്ചായൻ എല്ലാം കേട്ട് ഒന്ന് അമർത്തി മൂളി... " ഉം... പെണ്ണേ ശെരിക്കും പറഞ്ഞാൽ എനിക്ക് ഇപ്പോഴും വിശ്വാസം വരുന്നില്ല നീ എന്നോട് ഇഷ്ട്ടം പറയുന്നതും എന്നോട് ചേർന്ന് ഇരിക്കുന്നതൊക്കെ ഒരു സ്വപ്‍നം പോലെ തോന്നുകയാണ്..... ഇച്ചായന്റെ തോളിൽ ചാരി കിടക്കുന്ന ഐഷുവിന്റെ കയ്യിൽ കൈ കോർത്ത് ഇച്ചായൻ നെഞ്ചോട് ചേർത്ത് പറയുന്നത് കേട്ടതും അവളും മെല്ലെ ചിരിച്ച് പോയി... " ഇപ്പൊ ഉണ്ടായ ഞാനും വീട്ടുകാരുമായുള്ള വഴക്ക് ഇല്ലേ അത് ഉണ്ടായത് കൊണ്ട് മാത്രമാണ് എനിക്ക് ഇച്ചായനോട് എന്റെ ഇഷ്ട്ടം ഞാൻ തുറന്ന് പറഞ്ഞത്... ഇപ്പൊ എന്തോ ഇച്ചായ അറിയില്ല ഞാൻ ഇച്ചായന്റെ സംരക്ഷണത്തിൽ ആണെന്ന് തോന്നുന്നുണ്ട്... " തോന്നൽ അല്ല പെണ്ണേ യാഥാർഥ്യം തന്നെയാ... എന്റെ ആൻവി കൊച്ചിനെ സംരക്ഷിക്കാനും സ്നേഹിക്കാനുമൊക്കെ ഈ ഇച്ചായൻ ഉണ്ടാകും എപ്പോളും...

അവളുടെ കൈപാതത്തിൽ പതിയെ അധരങ്ങൾ ചേർത്ത് ഇച്ചായൻ പറയുന്നതുകേട്ട് അവൾ കണ്ണിൽ നിന്ന് ഉതിർന്ന് വീണ കണ്ണുനീർ തുള്ളികൾ തുടച്ചു... എന്നിട്ട് അവിടുന്ന് എണീറ്റതും ഇച്ഛായനും കൂടെ എണീറ്റു... " ഇച്ചായാ.. ഞാൻ പോകുവാ ആരേലും അന്നെഷിക്കും... " ഹ്മ്മ് പൊയ്ക്കോ അതിന് മുന്നേ ഒന്ന് മാത്രേ എന്റെ പെണ്ണിനോട് എനിക്ക് പറയാൻ ഉള്ളു... നീ എന്റെ മുന്നിൽ കാണിക്കുന്ന ഈ ദേഷ്യവും വാശിയും തന്റേടവും അതൊക്കെ ഈ ഒരു കാര്യത്തിൽ താഴ്ന്ന് പോകരുത്... ഈ കണ്ണുകൾ ഇനി നിറയുന്നത് എനിക്ക് വേണ്ടി ആയിരിക്കണം അല്ലാതെ കണ്ണീർ സീരിയലുകളിലെ നടിമാരെ പോലെ എപ്പോഴും മോങ്ങി നടന്നാൽ ഈ ഇച്ചായന് ഈ ആൻവി കൊച്ചിനെ വേണ്ടാ... അതുകൊണ്ട് എന്റെ പെണ്ണ് ഇനി കരയണ്ട ധനു നിന്നെ കെട്ടാൻ ഒന്നും പോണില്ല... നിന്റെ കഴുത്തിൽ അതൊരു മിന്നെ വീഴു അതെന്റെ ആയിരിക്കും.... അത്രേം പറഞ്ഞ് ഇച്ചായൻ അവളുടെ മുഖം കൈകളിൽ കോരിയെടുത്ത് നെറ്റിയിൽ ചുണ്ടുകൾ അമർത്തി... അവൾ ആ സ്നേഹ ചുംബനം വാങ്ങി അവിടുന്ന് പോയി...

അവൾ പോയ പുറകെ ഫാദി എത്തിയിരുന്നു.. അവനെ നോക്കി ഇളിച്ചോണ്ട് ഇച്ചായൻ അവന്റെ നേരെ അടുത്തേക്ക് നടന്ന് ഐഷുവിന്റെയും ഇച്ചായന്റെയും കാര്യങ്ങൾ പറഞ്ഞു... ഫാദിക്ക് അത് അറിഞ്ഞപ്പോൾ സന്തോഷമായി.... " അളിയാ താഴെ നടക്കുന്ന കാര്യം നിന്നോട് പറയാൻ വന്നപ്പോൾ നിന്റെയും ഐഷുവിന്റെയും സംസാരം കേട്ടതുകൊണ്ട് ഞാൻ പിന്നെ ഇങ്ങോട്ട് വന്നില്ലാ... അവന്മാർ ഒക്കെ റൂമിൽ ഉണ്ട്... അല്ല അളിയാ ഈ കല്യാണം മുടക്കണ്ടേ... ഫാദി പറയുന്നതുകേട്ട് ഇച്ചായൻ അവനെ നോക്കി... എന്നിട്ട് അവനെ നോക്കി ചിരിച്ചു... " കല്യാണം അതൊക്കെ മുടങ്ങിക്കോളും കാരണം ആൻവിക്ക് അറിയാം എങ്ങനെ ആ കല്യാണം മുടക്കണമെന്ന്... " ആൻവിയോ അതാര... ഇച്ചായൻ പറഞ്ഞതുകേട്ട് ഫാദി നെറ്റി ചുളിച്ച് ഇച്ചായനെ നോക്കി... " ഹ്ഹ്.... എന്റെ പെണ്ണിനെ ഞാൻ ആൻവി എന്നാണ് വിളിക്കുന്നെ... " ഓഹ്... അങ്ങനെ.. അല്ല അവളെങ്ങനെ മുടക്കും... " അതൊക്കെ അവൾ മുടക്കും നീ വാ നമുക്ക് റൂമിൽ പോകാം... ഫാദിയുടെ തോളിൽ കയ്യിട്ട് ഇച്ചായൻ അവനെയും കൂട്ടി താഴെ റൂമിലേക്ക് ചെന്നു... ______ ♥️

ഐഷു ദേഷ്യത്തോടെ പോകുന്നത് കണ്ട് ഇഷ അവളെ സമാധാനിപ്പിക്കാൻ പോകാൻ നേരമാണ് അവളുടെ ഫോണിൽ ദിവ്യ വിളിച്ചത്... പിന്നെ അവളോട് ഓരോന്ന് പറഞ്ഞ് മാറി നിന്നൊണ്ട് അവൾക്ക് ഐഷുവിനെ കാണാൻ പോവാൻ പറ്റിയില്ലായിരുന്നു... ഫോൺ വെച്ച ശേഷം അവൾ നേരെ ഐഷുവിന്റെ റൂമിലേക്ക് ചെന്നു.. അപ്പോൾ ഐഷു റൂമിൽ ബെഡിലിരുന്ന് ഓരോന്ന് ആലോജിക്കുവായിരുന്നു... ഇഷ അകത്തേക്ക് കയറി ഐഷുവിന്റെ അടുത്തേക്ക് പോയി ബെഡിൽ ഇരുന്നു.... ഐഷു അത് കണ്ടെങ്കിലും മൈൻഡ് ആക്കാൻ പോയില്ല... " ഐഷു... മോളെ... ഐഷുവിന്റെ കയ്യിൽ പിടിച്ച് ഇഷ വിളിച്ചതും... അവൾ എന്തെന്ന രീതിയിൽ തിരിച്ച് പുരികം ചുളുക്കി നോക്കി... " നിനക്ക് ധനുവേട്ടനെ ഇഷ്ടമല്ലേ.... " ദേ ഇഷാ എനിക്ക് ഏട്ടനോട് ഇഷ്ട്ട കുറവൊന്നുമില്ല ഇഷ്ട്ടമാണ് പക്ഷെ നിങ്ങൾ വിജാരിക്കുന്ന പോലെയുള്ളൊരു ഇഷ്ടമല്ല എനിക്ക് എന്റെ സഹോദരനെ പോലെയാണ് ഏട്ടൻ ആ ഒരിഷ്ട്ടമാണ് എനിക്ക് ഏട്ടനോടും.. അത് ഏട്ടനും അറിയാം..

പിന്നെ നിങ്ങളൊക്കെ എന്റെയും ഏട്ടന്റെയും തീരുമാനം അറിയാതെയും സമ്മതം അറിയാതെയും കല്യാണം ഉറപ്പിച്ചാൽ ഒരിക്കലും നടക്കില്ല ഇഷാ ഇത്... ഇഷയെ തറപ്പിച്ച് നോക്കിയവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞ് ഇഷയെ നോക്കി... " ശെരി ഈ കല്യാണം വേണ്ടെങ്കിൽ വേണ്ട എന്നും പറഞ്ഞ് നീ എന്തിനാ കുഞ്ഞേ അച്ഛയോട് ഒച്ച എടുത്തത്... ഐഷുവിന്റെ കവിളിൽ പതിയെ തലോടിയവൾ പറഞ്ഞതും ഇഷ അവളുടെ കൈ തട്ടി മാറ്റി... " നോക്ക് ഇഷാ... നിന്റെ അച്ഛൻ അതായത് ഇവിടുത്തെ ചന്ദ്രശേഖർ അയാൾ എന്റെ കാര്യത്തിൽ തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ ഉറപ്പാണ് അതിൽ എന്തെങ്കിലും ഉറപ്പിച്ചോണ്ട് ആയിരിക്കും... ഇഷയെ നോക്കി അവൾ ഗൗരത്തോടെ അത്രെയും പറഞ്ഞതും ഇഷ അവളെ സംശയത്തോടെ നോക്കി.. " ഐഷു അത് എന്റെ അച്ഛൻ മാത്രമല്ല നിന്റെ കൂടെയാണ്... ഞങ്ങടെ അച്ഛൻ ആയോണ്ട് തന്നെ നമ്മുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടതും അച്ഛൻ തന്നെയാണ് പ്രേതെകിച്ച് കല്യാണ കാര്യം...

പിന്നെ നീ മറന്ന് പോകുന്ന ഒരു കാര്യം ഉണ്ട് ഐഷു അമ്മ നമ്മളെ വിട്ട് പോയപ്പോൾ തണലായിട്ട് നമുക്ക് കൂടെ നിന്നത് നമ്മുടെ അച്ഛനും അച്ഛച്ചനും അച്ഛമ്മയും ആണ്.. നമ്മളെ ഇത്രേം വർഷം നോക്കിയത് അവരാണ് അതുകൊണ്ട് തന്നെ നമ്മടെ കല്യാണ കാര്യം തീരുമാനിക്കേണ്ടവരും അവർ തന്നെയാ... ഇഷ പറഞ്ഞത് കേട്ട് പുച്ഛത്തോടെ ഐഷു അവളെ നോക്കി.... " ദേ ഇഷാ ഇതിപ്പോ നീ എന്നെ ഉബദേശം നൽകി ഓരോന്ന് പറഞ്ഞ് ഈ കല്യാണം കഴിക്കാൻ നിർബന്ധിക്കാൻ വന്നതാണേൽ നടക്കില്ല ഇഷ ഈ കല്യാണത്തിന് ഞാൻ ഒരിക്കലും സമ്മതിക്കില്ല... " ഐഷു... " മതി ഇഷാ നിർത്ത് എനിക്കിനി കൂടുതൽ ഒന്നും കേൾക്കണ്ടാ... ഞാൻ ഒരു തീരുമാനം എടുത്തിട്ടുണ്ട് അതും എന്റെ കല്യാണത്തിനെ പറ്റി അതിൽ കയറി ഇടപെടാൻ നീ പോയിട്ട് ആരും വരരുത്... ദേഷ്യത്തോടെ അവൾ അത്രയും പറഞ്ഞതും പിന്നെ ഇഷ ഒന്നും അവളോട് ചോദിക്കാൻ നിക്കാതെ റൂമിൽ നിന്ന് ഇറങ്ങി പോയി...

ഐഷു ഓരോന്ന് ഓർത്ത് ബെഡിൽ കിടന്നു... ' നാളെ തന്നെ അച്ചച്ഛനോട് പറയണം കല്യാണം നടക്കില്ലെന്നും എന്തായലും ധനുവേട്ടൻ ഒരിക്കലും സമ്മതിക്കില്ല അത് എനിക്ക് ഉറപ്പുള്ളൊണ്ട് ഏട്ടനെയും കൂട്ടി നാളെ അച്ചച്ഛനോട് കാര്യങ്ങൾ പറഞ്ഞ് ധനുവേട്ടന്റെയും ഇഷയുടെയും കാര്യങ്ങൾ സംസാരിക്കണം... ' അതോർത്ത് അവൾ കിടക്കുന്ന നേരം ഇച്ചായന്റെ കാര്യം ഓർമ വന്നതും അവളുടെ മുഖമാകെ ലജ്ജയാൽ ചുവപ്പ് രാശി പടർന്നു... ചെറു പുഞ്ചിരിയോടെ ഇന്നവൾ ഇച്ചായനോട് ഇഷ്ട്ടം പറഞ്ഞതൊക്കെ ഓർത്ത് സന്തോഷത്തോടെ നാളത്തെ പുലരിക്കായി നിദ്രയിൽ ആണ്ടു... മറിച്ച് ഇച്ചായന്റെ അവസ്ഥയും ഇത് തന്നെയായിരുന്നു തന്റെ പെണ്ണ് ഇന്ന് തന്നോട് ചേർന്ന് നിന്ന് ഇഷ്ട്ടം പറഞ്ഞതും അവളുടെ പരിഭവം ഇച്ചായന്റെ പക്കൽ അറിയിച്ചതും ഒക്കെ ഓർത്ത് ഇച്ചായൻ വല്ലാത്ത കുളിർമ തോന്നി... _______ ♥️ ഇച്ചായനും ഫ്രണ്ട്സും രാവിലെ തന്നെ അവിടുന്ന് ഇറങ്ങിയിരുന്നു...

ഐഷുവിനെ രാവിലെ കാണാൻ നിന്നില്ല ഇച്ചായൻ... ഇച്ചായൻ നേരെ വീട്ടിലേക്ക് വന്നു.. പിന്നെ കിടക്കാൻ സമയം ഇല്ലാത്തൊണ്ട് ഫ്രഷായി ഡ്രെസ്സ് മാറി ഫുഡ് ഒക്കെ കഴിച്ച് പതുക്കെയാണ് ഓഫീസിൽ ചെന്നത്... അവിടെ എത്തി ക്യാബിൻ ഡോർ തുറന്നപ്പോൾ ഇച്ചായൻ കാണുന്നത് ലാപ്പിൽ തലയും ഇട്ട് ഇരിക്കുന്ന ഐഷുവിനെയാണ്... ഇച്ചായൻ ചിരിച്ചോണ്ട് അവൾക്ക് നേരെ പോയി... ഇച്ചായൻ വരുന്നതുകണ്ട് അവൾ ചെറു പുഞ്ചിരിയാലെ തല ഉയർത്തി നോക്കാതെ ലാപ്പിൽ തന്നെ നോക്കി ഇരുന്നു... " ടീ പെണ്ണേ.... എന്നാത്തിനാടി ഇന്നേ വന്നത് നിന്റെ ധനുവേട്ടൻ പോയിട്ട് വന്നൂടെ... ഇച്ചായൻ പറയുന്നതുകേട്ട് അവൾ ഇച്ചായനെ കൂർപ്പിച്ച് നോക്കി... " ഹാ... എന്തിനാടി ഇങ്ങനെ ദഹിപ്പിക്കുന്ന നോട്ടം നോക്കുന്നെ ഞാൻ സത്യത്തിൽ ചോദിച്ചതാ അവൻ ഇവിടെ വന്നിട്ട് നീയും ആയി അധികം ടൈം സ്പെന്റ് ചെയ്തില്ലല്ലോ ഇന്ന് അവനുമായി ജസ്റ്റ് ഡേറ്റിന്നെങ്കിലും പൊയ്ക്കൂടെ....

അവൾ ഇരിക്കുന്ന ചെയറിന്റെ നേർക്ക് ടേബിളിൽ ഇരുന്ന് ഇച്ചായൻ കള്ള ചിരിയോടെ ചോദിച്ച് കഴിഞ്ഞതും അവൾ ലാപ്പിൽ നിന്ന് തലയുയർത്തി രൂക്ഷമായി ഇച്ചായനെ നോക്കി വയറിൽ മുഷ്ട്ടി ചുരുട്ടി ഇടിച്ചു... " ഔ... എന്താടി കൊപ്പേ ഇട്ട് ഇടിക്കുന്നെ... " അപ്പൊ പിന്നെ നിങ്ങക്ക് എന്നെ കാണണ്ടേ എനിക്ക് നിങ്ങളെ കാണണ്ടേ... ചുണ്ട് കൂർപ്പിച്ച് അവൾ പറയുന്നതുകേട്ട് ഇച്ചായൻ കുസൃതി ചിരിയാലെ അവളെ നോക്കി.. " ഐവ... അപ്പൊ എന്റെ പെണ്ണിന് അറിയാം ഇവിടെ എന്റെ ആൻവി കൊച്ചിനെ കാത്ത് ഇച്ചായൻ ഉണ്ടാകുമെന്ന് അല്ലെടി ഉണ്ടക്കണ്ണി.. അത് പറഞ്ഞ് ഇച്ചായൻ അവളുടെ കുനിഞ്ഞ് ഇരിക്കുന്ന മുഖം താടിയിൽ ചൂണ്ട്‌ വിരൽകൊണ്ട് പതിയെ ഇച്ചായന് നേരെ ഉയർത്തി... അവൾ ഇച്ചായന്റെ കണ്ണുകളിലേക്ക് നോക്കി... ഇച്ചായന്റെ നോട്ടവും അപ്പോൾ അവളിൽ ആയിരുന്നു...

" ആൻവി കൊച്ചേ... " ഉം... " ഇന്നലെ ഇച്ചായനോട് പറഞ്ഞില്ലേ ഐ ലവ് യൂ എന്ന് അത് ഒരിക്കൽ കൂടെ പറയോ... " ങ്ങുഹും... " അതെന്തേ... ഒന്നും കൂടെ പറയെടി കൊച്ചേ... " ങ്ങുഹും... " പറയില്ല... " ങ്ങുഹും... " ഹ്മ്മ്.. അപ്പൊ പിന്നെ... ഇച്ചായൻ പറയുന്നത് എന്തെന്ന് രീതിയിൽ അവൾ ഇച്ചായനെ നോക്കി... കള്ള ചിരിയോടെ ഇച്ചായൻ അവളുടെ മുഖം കയ്യിൽ കോരിയെടുത്തു... അവൾ എന്തെന്ന് രീതിയിൽ പുരികം ചുളുക്കി... അതിന് പുഞ്ചിരിയോടെ ഇച്ചായൻ അവളുടെ മുഖത്തേക്ക് മുഖം താഴ്ത്തി അവളുടെ ഇളം ചുവന്ന അധരങ്ങളിൽ ഇച്ചായന്റെ അധരങ്ങൾ അമർത്തി മുത്തി... ഐഷു എർത്ത് അടിച്ചതുപോലെ ഇച്ചായന്റെ കാലിൽ അവളുടെ കൈകൾ അമർന്നു... പതിയെ ഇച്ചായന്റെ പല്ലുകൾ അവളുടെ കീഴ്ചുണ്ടിനെ മെല്ലെ കടിച്ച് വിട്ടു... ഒന്ന് പുളഞ്ഞോണ്ട് അവൾ കണ്ണുകൾ ഇറുക്കെ അടച്ചു... ഇച്ചായന്റെ അധരങ്ങൾ അവളുടെ അധരങ്ങളിൽ മെല്ലെ ചേർന്നു... " 𝑴𝒂𝒚 𝑰 𝒄𝒂𝒎𝒊𝒏𝒈 𝒎𝒂𝒎..........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story