തീവണ്ടി: ഭാഗം 18

Theevandi

എഴുത്തുകാരി: മുകിൽ

അനാമിക അകത്തേക്ക് കയറുന്നതിന് മുന്നേ ഇച്ചായൻ വേഗം തന്നെ അവളിൽ നിന്ന് അടർന്ന് മാറി ചമ്മിയ ചിരിയാലെ ഇച്ചായന്റെ ക്യാബിനിലേക്ക് ചെന്നു... ഐഷുവാണേൽ മുഖത്തെ ചമ്മൽ മാറ്റി അനാമികയോട് ഫയാലൊക്കെ കൊടുത്ത്... ഉച്ചയ്ക്ക് ശേഷമുള്ള കോണ്ഫറൻസ് മീറ്റിങ് ക്യാൻസൽ ആക്കിപ്പിച്ചു... അവൾ പോയി കഴിഞ്ഞതും ഇച്ചായൻ ഐഷുവിന്റെ അടുത്തേക്ക് കുസൃതി ചിരിയാലെ വന്നു... അവൾ ആണേൽ നേരെത്തെ ചമ്മൽ മുഖത്ത് നിന്ന് മാറ്റി കപട ഗൗരവത്തോടെ അവനെ നെറ്റി ചുളിച്ച് നോക്കി... അതിന് ഇച്ചായൻ വെളുക്കനെ അവളെ നോക്കി ചിരിച്ച് നേരെത്തെ പോലെ അവൾക്ക് നേരെ ടേബിളിൽ കയറി ഇരുന്നു... എന്നിട്ട് ഇച്ചയന്റെ രണ്ട് കയ്യും അവളുടെ തോളിൽ കൂടെ ഇട്ട് ഇച്ചായന്റെ മുഖത്തിന് നേരെയാക്കി.. ഐഷു ആണേൽ എന്തെന്ന് രീതിയിൽ ഇച്ചായനെ നോക്കി... " അതേ കൊച്ചേ നേരെത്തെ കിസ്സ് നല്ലോണം കിട്ടിയില്ലല്ലോ ഒന്ന് കനപ്പിച്ച് തരട്ടെ... ഇച്ചായൻ കീഴ്ചുണ്ട് കടിച്ച് വിട്ട് അവളെ നോക്കി സൈറ്റ് അടിച്ച് കള്ള ചിരിയോടെ പറഞ്ഞതും.. ഐഷുവിന്റെ മുഖമാകെ നാണത്താൽ ചുവന്നു... അവൾ ഇച്ചായനിൽ നിന്ന് അത് മറച്ച് വീണ്ടും ചുണ്ട് കൂർപ്പിച്ച് ഇച്ചായനെ നോക്കി... " അതേ മോനെ ഇച്ചായാ... ഇഷ്ട്ടം പറഞ്ഞെന്ന് കരുതി... ഈ ഓഫീസ് സമയത്ത് വെറുതെ റൊമാൻസ് കളിച്ചാൽ മോനൂസിന്റെ ജോലി ഞാൻ തട്ടിത്തെറിയിപ്പിക്കും..

" എന്നതാടി.. നീ പറയുന്നേ... കേറുവോടെ ഇച്ചായൻ പറയുന്നതുകേട്ട് നല്ലോണം ഐഷു ഇച്ചായനെ നോക്കി ഇളിച്ചു... " എന്റെ ഇച്ചായാ... ഇത് ഓഫീസ് ആണ് ഇവിടെ എന്റെ ഇച്ചായൻ എന്റെ പിയെ ആണ് അപ്പോൾ പിയെ പണി ചെയ്യണം പണിയൊക്കെ എടുത്തിട്ട് വേണേൽ ഞാനുമായിട്ട് ഇച്ചായന് കിന്നരിക്കാൻ സമയം തരാം... അല്ലാണ്ട് ഓഫീസ് ടൈമിൽ ഞാൻ ഇച്ചായന്റെ പെണ്ണെന്നോ ഇച്ചായൻ എന്റേതാണെന്നോ ഞാൻ നോക്കില്ലാട്ടോ.. ജോലി ചെയ്തില്ലെങ്കിൽ ഞാൻ പണിഷ്മെന്റ് തരും... അതുകൊണ്ട് മോൻ കൂടുതൽ കിന്നരിക്കാതെ പോയി ജോലി ചെയ്തേ... " ഓഹ് എന്നാൽ പിന്നെ അങ്ങനെ എങ്കിൽ അങ്ങനെ... അത് പറഞ്ഞ് ഇച്ചായൻ അവളെ മുഖം കൊട്ടി നോക്കി അവളിൽ നിന്ന് അടർന്ന് മാറി ടേബിളിൽ നിന്ന് എണീറ്റ് മാറാൻ പോയതും ഇച്ചായന്റെ കയ്യിൽ ഐഷുവിന്റെ പിടി വീണു.. ഇനി അതെന്തിനാ എന്ന രീതിയിൽ ഇച്ചായൻ അവളെ നോക്കി... " ഇച്ചായാ.. ഞാൻ ഉച്ചയ്ക്ക് ശേഷം ലീവ് എടുക്കുന്നുണ്ട്.. അതുകൊണ്ട് ഉച്ചയ്ക്ക് നടത്താൻ നിന്നിരുന്ന കോണ്ഫറൻസ് മീറ്റിങ് ക്യാൻസൽ ആക്കി... " അതെന്നാത്തിനാ നീ ഉച്ചയ്ക്ക് ലീവ് എടുത്ത് പോകുന്നേ... അതും മീറ്റിങ് ക്യാൻസൽ ആക്കി... " ധനുവേട്ടനുമായി കല്യാണത്തിന്റെ കാര്യം സംസാരിക്കണം.. എന്നിട്ട് അച്ചച്ഛനോട് ഈ കല്യാണം ഞാനും ധനുവേട്ടനുമായി അല്ല ഇഷയുമായാണ് നടക്കേണ്ടതെന്നും പറയണം... ഇന്ന് തന്നെ മുടക്കണം കല്യാണം...

" ഉം... എന്നാൽ പോയെക്ക്... ഞാൻ വൈകിട്ടേ എന്തായാലും ഇറങ്ങു.... " മ്മ്... കൂടുതൽ രണ്ടുപേരും പറയാൻ നിക്കാതെ ഇച്ചായൻ നേരെ ക്യാബിനിൽ പോയി.. അപ്പോഴും ഇച്ചായന്റെ മനസ്സിൽ എത്രയും വേഗം കല്യാണം മുടങ്ങണം എന്ന് തന്നെയായിരുന്നു അതുപോലെ ഐഷുവിന്റെയും.. ★ ■ ★ ■ ★ ■ ★ ■ ★ ■ ★ ■ ★ ■ ★ ■ ★ ഉച്ചയ്ക്ക് ഓഫീസിൽ നിന്നിറങ്ങി ഐഷു നേരെ ബീച്ചിലേക്ക് ചെന്നു.... അവിടെ അവളെയും കാത്ത് ധനുഷ് ഉണ്ടായിരുന്നു... അവൾ കാർ പാർക്ക് ചെയ്ത് നേരെ അവന്റെ അടുത്തേക്ക് പോയി... അവനും അവളെ കണ്ട് ചിരിച്ചോണ്ട് അവളുടെ കൂടെ ബീച്ചിന്റെ സൈഡിൽ ഉള്ള ബെഞ്ചിൽ ഇരുന്നു.. " ധനുവേട്ടാ... ഇന്ന് ഈ കല്യാണകാര്യത്തിൽ ഒരു തീരുമാനം എടുത്തെ പറ്റു... അവനെ നോക്കി ഉറപ്പോടെ അവളത് പറഞ്ഞതും ധനുഷ് ദയനീയമായി അവളെ നോക്കി... " വീട്ടുകാർ എല്ലാം ഉറ.. ഉറപ്പിച്ച പോലെയാണ് അതുകൊണ്ട് എനിക്കൊന്നും ചെയ്യാൻ പറ്റില്ല ഐഷു... അവളെ നോക്കാതെ കടലിലേക്ക് കണ്ണും നട്ടവൻ പറഞ്ഞതും അവൾ സംശയത്തോടെ അവനെ നെറ്റി ചുളിച്ച് നോക്കി... " എന്തോന്നാ ധനുവേട്ടാ പറയണേ... കല്യാണം നടത്തുന്നതിന് നമ്മുടെ സമ്മതം കൂടാതെ അവർ തീരുമാനിച്ചു.. അത് പോട്ടെ.. നമ്മൾക്ക് ഈ കല്യാണം താൽപര്യമില്ല എന്ന് പറഞ്ഞിട്ട് കൂടി അവർക്ക് ഈ കല്യാണം വേണമെന്ന് പറയുന്നു... ഇതിപ്പോ..... "

ഹ്മ്മ്... നീ പറയുന്നതും ശെരി തന്നെയാ... എന്തായാലും ഇന്ന് തന്നെ അച്ഛച്ഛനോടും അമ്മയോടും ഒക്കെ ഈ കല്യാണം നടക്കില്ലെന്ന് അറിയിച്ചെ പറ്റു... " അത് മാത്രമല്ല ഏട്ടാ.. ഏട്ടന്റെയും ഇഷയുടെയും കാര്യം കൂടെ അറിയിക്കണം... " അത് ഐഷു.. ഇഷയ്ക്ക് എന്നെ ഇഷ്ട്ടമാണോ... " ആയിരിക്കണം അതെന്തായാലും സമയം കിട്ടുമ്പോൾ ഏട്ടൻ തന്നെ ചോദിച്ച് മനസിലാക്കണം... എന്തായാലും അതിന് മുന്നേ അച്ചച്ഛനോട് ഈ കല്യാണക്കാര്യത്തിന്റെ എതിർപ്പും അതിന്റെ കാരണവും അറിയിക്കണം.. " ഉം... ഐഷു പറയുന്നതിനെല്ലാം അവൻ അമർത്തി ഒന്ന് മൂളി... " ഏട്ടൻ എന്നാ 𝐔𝐀𝐄 യിലേക് പോകുന്നേ... " മിക്കവാറും ഈ സൺഡേ പോകും... " ഫ്ലൈറ്റിന് ടിക്കറ്റ് ബുക്ക് ചെയ്തോ... " ഇല്ലാ ഇന്ന് പോയി ചെയ്യണം... " മറ്റന്നാൾ അല്ലെ എന്തായാലും ഇന്ന് അച്ചച്ഛനോട് കാര്യങ്ങൾ സംസാരിക്കാം... " ഉം... ശെരി ഐഷു ഞാൻ... ഞാൻ പോട്ടെ കുറച്ച് ഫ്രണ്ട്സിനെ കാണണം... നീ ഇനി നേരെ എങ്ങോട്ടാ... " തറവാട്ടിലേക്ക് തന്നെ... " എന്നാൽ ശെരി 𝐛𝐲𝐞... " 𝐛𝐲𝐞.... അവിടുന്ന് അവൻ എണീറ്റ് പോകുമ്പോൾ ഐഷു നേരെ കടലിന്റെ ആഴങ്ങളിലേക്ക് മിഴികൾ നട്ടു... ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ """ അച്ഛച്ചാ... ഞങ്ങൾ പറയുന്നത് പ്ലീസ് ഒന്ന് മനസിലാക്കണം... ഞാനും ധനുവേട്ടനും നല്ലൊരു സഹോദരനും സഹോദരിയും അതിൽ ഉപരി സൗഹൃദം നിറഞ്ഞൊരു ബന്ധവുമാണ്...

ഞങ്ങൾ തമ്മിൽ ആ ഒരു റിലേഷൻ ആയതുകൊണ്ട് തന്നെ നിങ്ങൾ ഒക്കെ പറഞ്ഞത് പോലെ കല്യാണം കഴിക്കൽ എന്നൊരു ചിന്ത ഇതുവരെ നമ്മൾ തമ്മിൽ ഉണ്ടായിട്ടില്ല... ഉണ്ടായിട്ടില്ല എന്നല്ല ഉണ്ടാകില്ല കാരണം ഞങ്ങടെ ബന്ധം എങ്ങനെയാണ്എന്ന് ഞങ്ങക്ക് അറിയാം... അതൊരിക്കലും പ്രണയമല്ല കാമുകി കാമുകന്മാർ അല്ല... അതുകൊണ്ട് അച്ഛച്ചാ പറയുവാണ് പ്ലീസ് ഈ കല്യാണം ഒരിക്കലും നടത്തരുത് ഞങ്ങടെ സമ്മതം ഇല്ലാതെയും ഇഷ്ടങ്ങൾ തമ്മിൽ ഇല്ലാതെയും... """ വൈകിട്ട് ഹാളിൽ ദേവനന്തനും ദേവകിയും ഒപ്പം ചന്ദ്രനും ഹരിയും ഊർമിളയും പിന്നെ ഐഷുവും ധനുവും ഒത്ത് കൂടിയിരിക്കുവാണ്... അഭിയും മീനുവും ബന്തുക്കളുടെ വീട്ടിലേക്ക് പോയി.. ഇഷ കോച്ചിങിനും... അച്ഛച്ചനു നേരെ അവൾ ദയനീയ മായി നോക്കി അത്രയും പറഞ്ഞതും... കുറച്ച് നേരം അയാൾ ഓരോന്ന് അലോജിച്ചിരുന്നു... " അച്ഛാ... ഞാൻ എനിക്ക് കുറച്ച്... പെട്ടെന്ന് എന്തോ ചന്ദ്രൻ പറയാൻ വന്നതും.. ദേവനന്തൻ വേണ്ടെന്ന് രീതിയിൽ അയാൾക്ക് നേരെ കൈ ഉയർത്തി... "" ചന്ദ്രാ.. എനിക്കറിയാം ഐഷുവിന്റെ അച്ഛനാണ് നീയെന്നും അതുമല്ലാതെ അവളുടെ കാര്യങ്ങൾ അതും കല്യാണ കാര്യം അതൊക്കെ നീ എന്ന അവളുടെ അച്ഛൻ തന്നെ തീരുമാനിക്കേണ്ടതാണെന്നും... പക്ഷെ അതിലുപരി... ഐഷു എന്റെ ചെറുമോൾ ആണ്... ഒരു പക്ഷെ അവളുടെ ജീവിതത്തിൽ നിന്നെക്കാൾ ഒരുപാട് കാര്യങ്ങളിൽ അവകാശം ചെലുത്തിയിട്ടുള്ളത് ഞാനാണ്...

അതുകൊണ്ട്...., ഇപ്പൊ ഐഷുവിന്റെ കല്യാണ കാര്യത്തിൽ എനിക്ക് ഒരു ഉറച്ച തീരുമാനം എടുക്കണം... അത് ഇനിയിപ്പോ ആര് എതിർത്താലും അതെന്റെ അവസാന വാക്കായിരിക്കും... അനുസരിക്കണം... "" അച്ഛച്ചൻ എന്തോന്നാണ് പറയുന്നതെന്ന് മനസിലാകാതെ എല്ലാരും അയാളെ സംശയത്തോടെ നോക്കി... അച്ഛച്ചൻ നേരെ ഐഷുവിന്റെയും ധനുവിന്റെയും നേർക്ക് തിരിഞ്ഞു... " ഉം... ശെരി ഐഷു മോൾ പറഞ്ഞതൊക്കെ അച്ഛച്ചന് മനസിലായി... മോൾക്കും മോനും ഈ കല്യാണത്തിനോട് യോജിപ്പില്ലെന്ന്... നിങ്ങൾ തമ്മിൽ ഒരിക്കലും ആഗ്രഹിക്കാത്തതാണ് ഈ കല്യാണം എന്നതും... അപ്പൊ പിന്നെ പരസ്പരം ഇഷ്ടമില്ലാതെ ഞങ്ങടെ ഇഷ്ട്ടം നോക്കി നിങ്ങടെ കല്യാണം നടത്തിയാൽ അതൊരിക്കലും ശെരിയാക്കില്ലെന്ന് അറിയാം... അതുകൊണ്ട് തന്നെ നിങ്ങടെ കല്യാണം നടക്കാൻ പോണില്ല... ഈ കല്യാണം അച്ഛച്ചൻ എന്തായാലും വേണ്ടെന്ന് വെക്കുന്നു... " " അച്ഛാ നിങ്ങൾ ഇത് എന്തോന്നാ പറയണേ... അച്ഛച്ചൻ പറയുന്നതുകേട്ട് ചന്ദ്രൻ ഞെട്ടിയെങ്കിലും അത് മറച്ച് വെച്ച് ദേഷ്യത്തോടെ പല്ല് കടിച്ച് അച്ചച്ഛനുനേരെ തിരിഞ്ഞു... " നീ ഒന്നും പറയണ്ട ചന്ദ്രാ ഇതെന്റെ തീരുമാനം ആണ്... ഇവർക്ക് താല്പര്യമില്ലാതെ നമ്മടെ മാത്രം താല്പര്യം നോക്കി ഈ കല്യാണം നടത്തി വെച്ചാൽ അതൊരിക്കലും നന്നായി പോകില്ല... അതുകൊണ്ടാണ് ഇവരുടെ അഭിപ്രായം വൈകി അറിഞ്ഞിട്ടും ഇത് വേണ്ടെന്ന് വെക്കുന്നത്..

. ഇതെന്റെ അവസാന വാക്കാണ് അതുകൊണ്ട് ഇനി എതിർപ്പ് ഒന്നും വേണ്ടാ.. അച്ഛച്ചൻ പറയുന്നതുകേട്ട് ചന്ദ്രൻ ദേഷ്യത്തോടെ അവിടുന്ന് ഇറങ്ങി പോയി... പുറകെ ഹരിയെയും കൂട്ടി ഊർമിള അകത്തേക്ക് പോയി.. ദേവകി പിന്നെ ഒന്നും മിണ്ടാതെ ധനുവിനെ ഒന്ന് നോക്കിയ ശേഷം അകത്തേക്ക് പോയി... " മോളെ അച്ഛച്ചൻ ഇന്നലെ തല്ലിയത് മോൾക്ക് വേദനിച്ചോ... ഇന്നലെ ഐഷുവിന്റെ കവിളിൽ അച്ഛച്ചൻ തല്ലിയതുകൊണ്ട് തന്നെ അയാൾ കുറ്റബോധത്തോടെ അവളുടെ കവിളിൽ കൈചേർത്ത് വാത്സല്യത്തോടെ ചോദിച്ചു... അതിനവൾ ചെറുതായി പുഞ്ചിരിച്ചു.. ' * വേദന അത്.. ഈ ഐഷുവിന്റെ മനസ്സിൽ പണ്ടേ വീണതല്ലേ... * ' " എനിക്ക് വേദനിച്ചില്ല അച്ഛച്ചാ അഥവാ വേദനിച്ചെങ്കിലും ഇപ്പൊ അച്ഛച്ചൻ പറഞ്ഞത് കേട്ടപ്പോൾ ആ വേദന മാഞ്ഞ് സന്തോഷം മാത്രമേയുള്ളൂ... ആദ്യം പതിയെ പറഞ്ഞവൾ പിന്നെ അച്ഛച്ചനെ നോക്കി ചിരിയോടെ പറഞ്ഞതും അയാൾ അവൾക്കൊരു പുഞ്ചിരി നൽകി തലയിൽ തലോടി... " ഇപ്പൊ മോൾക്ക് സന്തോഷം ആയല്ലോ അത് മതി അച്ഛച്ചന്... അത്രേം പറഞ്ഞ് അയാൾ തിരിച്ച് റൂമിലേക്ക് പോയി... ധനുവിന് നേരെ ആശ്വാസത്തോടെ അവൾ ഒന്ന് നോക്കിയ ശേഷം തിരിച്ച് റൂമിലേക്ക് പോയി... അപ്പോഴും ധനുവിന്റെ മനസിൽ തന്നിൽ നിന്ന് എന്തോ അകന്ന് പോയൊരു ചിന്ത നിറഞ്ഞിരുന്നു... ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆

വൈകിട്ട് ഇച്ചായനും ഫ്രണ്ട്സും ക്ലബ്ബിൽ ഇരുന്ന് വെള്ളമടി പരിപാടിയിൽ ആയിരുന്നു... ചാച്ചൻ വീട്ടിൽ ഇല്ലാത്തൊണ്ട് തന്നെ ഇച്ചായന് പിന്നെ വേറെ ആരേം പേടിക്കണ്ടായിരുന്നു... അഭി ഇല്ലാത്തൊണ്ട് ബാക്കി നാലുപേരുമൊത്താണ് കലാപരിപാടി നടത്തുന്നത്.... ഒരു കയ്യിൽ കത്തിച്ച സിഗരറ്റും മറ്റേ കയ്യിൽ ഒരു ഗ്ലാസ് കള്ളും ഒരു സിപ്പ് കുടിച്ചാണ് ഇച്ചായൻ അവന്മാരുമായി കത്തിയടി നടത്തുന്നത്... പെട്ടെന്ന് ഫോണിൽ ഒരു അൻനൗണ് നമ്പറിൽ നിന്ന് കാൾ വന്നത്... ആരെന്ന് അറിയാൻ മേലാത്തോണ്ട് ഇച്ചായൻ ഒന്ന് സംശയിച്ച് നിന്നിട്ട് ഫോൺ കയ്യിലെടുത്ത് സിഗരറ്റ് ഫാദിക്ക് നേരെ നീട്ടി.. ഗ്ലാസ്സ് ടേബിളിൽ വെച്ചിട്ട്... അവന്മാരോട് ഫോൺ എന്ന് ആംഗ്യം കാണിച്ചിട്ട് ക്ലബ്ബിന്റെ പുറത്തെ വരാന്തയിൽ ഇറങ്ങി... " ഹെലോ... " ഇച്ചായാ... ഇച്ചായൻ കാൾ എടുത്തപ്പോൾ തന്നെ മറു വശത്ത് നിന്ന് ഐഷുവിന്റെ സൗണ്ട് കേട്ടതും ആദ്യം ഞെട്ടിയെങ്കിലും... പിന്നെ പതിയെ ഇച്ചായന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... " എന്താടി കൊച്ചേ വിളിച്ചത്... " കാര്യം ഉണ്ടെങ്കിലേ വിളിക്കാവൂ... " അല്ലല്ലോ.. എന്റെ പെണ്ണിന് എപ്പോ വേണേലും നിന്റെ ഈ ഇച്ചായനെ വിളിക്കാം... ഇച്ചായൻ കുസൃതി ചിരിയോടെ അവളോട് പറഞ്ഞു... " ആണല്ലോ... എന്നാലേ ഞാൻ ഇപ്പൊ ഇച്ചായനെ വിളിച്ചത് ഒരു കാര്യം പറയാനാ... " എന്നതാടി കാര്യം... ഇച്ചായൻ ഒന്ന് ആലോചിച്ച ശേഷം എന്തെന്ന് കാര്യം തിരക്കി.. " വേറെ ഒന്നുമല്ല കല്യാണം നടക്കില്ല.. അച്ചച്ഛനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ മനസിലായി അതുകൊണ്ട് വലിയ സീൻ ഒന്നുമില്ലായിരുന്നു അതുകൊണ്ട് തന്നെ കല്യാണം വേണ്ടെന്ന് വെച്ചു...

" ഹാവൂ.. അങ്ങനെ നിന്നെ ഞാൻ തന്നെ സഹിക്കേണ്ടി വരുവല്ലോ... ഒന്ന് നേടുവീർപ്പിട്ട് ഇച്ചായൻ പറയുന്നതുകേട്ട് മറുവശത്ത് നിന്ന് ഐഷുവിന്റെ അടക്കി പിടിച്ച ചിരി കേൾക്കാമായിരുന്നു... " അതേ സഹിച്ചേ പറ്റു... പിന്നെ ഇച്ചായൻ ഇപ്പൊ എവിടുവാ... " ഞാൻ ക്ലബ്ബിലാടി ആൻവി കൊച്ചേ... " അവിടെ എന്താ പരിപാടി... " അത് അതുപിന്നെ.. ക്ലബ്ബിൽ ആണെന്ന് പറഞ്ഞപ്പോ ഇച്ചായൻ ഒട്ടും വിജാരിച്ചില്ലായിരുന്നു അവൾ അവിടെ എന്താണെന്ന് ചോദിക്കുമെന്ന്.. വെള്ളമടിക്കുവാണ് എന്ന് എങ്ങനെ പറയുമെന്ന് ഇച്ചായൻ ഒന്ന് വിക്കി... " കിടന്ന് ഉരുളാതെ കാര്യം പറയ് ഇച്ചായാ... " അത് പിന്നെ ടി.. ഞാൻ വലിയ പെർഫെക്റ്റ് ഒന്നുമല്ല.. അൽപ സ്വല്പം കള്ള് കുടിക്കും സിഗററ്റ് വലിക്കും എന്നൊതൊക്കെ ഉണ്ട്.. അതിപ്പോ ഓവർ ആയിട്ടല്ല... പക്ഷെ ഒരു കാരണവശാലും ഞാൻ അത് നിർത്തില്ല നിനക്കെന്തെലും കുഴപ്പമുണ്ടോടി... " അതേനിക്കറിയാം നിങ്ങൾ ഒട്ടും പെർഫെക്റ്റ് അല്ലെന്ന്... പിന്നെ കുടിച്ചോ വലിച്ചോ... അതൊക്കെ നിങ്ങളെ ഇഷ്ട്ടം.. എനിക്ക് പ്രശ്നം ഒന്നുമില്ല... പിന്നെന്താ ക്ലബ്ബിൽ... " ഇവിടെ ഞങ്ങൾ കൂട്ടുകാർ ചെറുതായി വെള്ളമടിയും കത്തി വെക്കലും നടത്തുന്നു.. വല്ലപ്പോഴും ഇതേപോലെ ഞാനും എന്റെ ചങ്ങായിമാരും ഒന്ന് കൂടും.... " ഉവ്വോ.. എന്നിട്ട് ഇച്ചായൻ എത്ര പെഗ് അടിച്ചു... " ഞാൻ രണ്ടെണ്ണം അടിച്ചു... " അയ്യേ അത്രേ അടിച്ചുള്ളൂ... ഞാൻ കരുതി ഒരു കുപ്പി തീർത്തുവെന്ന്.. "

അതേ ടി എനിക്ക് ഒരു കുപ്പി തീർക്കാൻ ഒരു അഞ്ച് മിനിറ്റ് കൂടെ വേണ്ടാ... പിന്നെ വീട്ടിൽ അമ്മച്ചി ഉണ്ട് ഇതെങ്ങാനും അമ്മച്ചി ചാച്ചനെ വിളിച്ച് പറഞ്ഞാൽ അത്താഴം മുട്ടും... " വോ അങ്ങനെ... " അല്ല പെണ്ണേ.. സാധാരണ കാമുകന്മാർ കള്ള് കുടിക്കുന്നതും വലിക്കുന്നതുമൊക്കെ ഈ കാമുകിമാർക്ക് പിടിക്കില്ലലോ.. പക്ഷെ നിനക്കാണേൽ ഇതിനൊന്നും വലിയ കുഴപ്പവും ഇല്ലാ... " എനിക്കെന്ത് കുഴപ്പം കുടിച്ചാൽ സ്വന്തായി തന്നെയാ നശിക്കുന്നെ.. പറഞ്ഞ് മനസിലാക്കിപ്പിക്കാൻ ഇച്ചായൻ കോച്ച് കുട്ടിയല്ലല്ലോ അതുമല്ല ഡെയിലി അടിക്കുന്ന ആളുമല്ല വല്ലപ്പോഴും അല്ലെ.. അതൊന്നും എനിക്ക് വലിയ കുഴപ്പം ഒന്നുമില്ല.. " ഹോ.. ഞാൻ കരുതി നിനക്ക് ഇതൊന്നും പിടിക്കില്ലെന്ന്... ഹാ അത് പോട്ടെ എന്റെ പെണ്ണെന്താ ചെയ്യുന്നെ... " നാളത്തെ വർക്ക് ചെയ്യുന്നു... ഇച്ചായൻ ആ 𝐒.𝐀 ഗ്രൂപ്പിന്റെ ഫയൽ ചെക്ക് ചെയ്തോ.. " ഇല്ലെടി ഇന്ന് പോയിട്ട് ചെക്ക് ചെയ്യാം... " എന്നാൽ പോയി.. വേഗം ചെക്ക് ചെയ്തെക്ക് എന്നിട്ട് നാളെ ഓഫീസിൽ കൊണ്ട് വന്നേക്കണം.. " ഓ... ഇത് പറയാൻ ആണൊടി എന്നെ വിളിച്ചെ.. " ആ ഇത് പറയാനാ വിളിച്ചെ... " വേറെ ഒന്നുമില്ലെടി പറയാൻ... " ഇല്ലാ... " സത്യത്തിൽ ഇല്ലയോടി... കേറുവോടെ ഇച്ചായൻ ചോദിക്കുന്നതുകേട്ട് അവൾ പുഞ്ചിരിച്ചോണ്ട് വീണ്ടും ഇല്ലെന്ന് പറഞ്ഞു... അത് പറഞ്ഞ് തീർന്നതും ഇച്ചായൻ കാൾ കാട്ടാക്കി... അപ്പൊ ഐഷുവിന് മനസിലായി പുള്ളി ചെറുതായി പിണങ്ങിയെന്ന്... ഒന്ന് കൂടെ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.. പിന്നെ അവൾ വിളിക്കാൻ പോയില്ല നാളെ ഓഫീസിൽ വരുമ്പോൾ ഇച്ചായന്റെ പിണക്കം തീർത്തേക്കാം... കുസൃതി ചിരിയാലെ അവളത് ഓർത്ത് ബെഡിലേക്ക് കിടന്നു... ♥️ _ _ __ ♥️

" എടി.. ലിസി എന്നതാടി ഇത് നിനക്ക് എപ്പളും ഈ കുന്ത്രാണ്ടം ചെവിയിൽ തന്നെയാണല്ലോ... വന്ന് വന്ന് ഒരു ജോലി പോലും എടുക്കുന്നില്ലാ... അപ്പോഴേ അതിയാനോട് ഞാൻ പറഞ്ഞതാ ഈ ഫോൺ ഒന്നും പെണ്ണ്പിള്ളേർക്ക് വാങ്ങി കൊടുക്കല്ലേ എന്ന്... ഇപ്പൊ കണ്ടില്ലേ ഇരുപത്തിനാല് മണിക്കൂറും അവളുടെ ചെവിയിൽ ഇത് തന്നെ... രാത്രി കഴിച്ച് കഴിഞ്ഞ പ്ലേറ്റ് അടുക്കളയിൽ കഴുകി വെക്കുമ്പോളാണ് അന്നമ്മച്ചി കിടന്ന് ലിസിയോട് ചൂടാവുന്നത്.... അവളാണേൽ അത് ശ്രദ്ധിക്കാതെ ഫോൺ വിളിച്ചോണ്ട് സിറ്റ് ഔട്ടിൽ തേരാ പാര നടക്കുവാണ്... " മനുഷ്യൻ എത്ര നേരായി അവളോട് പറയുവാണ്‌ തേങ്ങ ചിരകാൻ എന്നിട്ട് അത് ചെയ്യാതെ ഒരു ഫോണും കുത്തി നിൽക്കുന്നു.. പറഞ്ഞിട്ട് കൂടി അവൾ മൈൻഡ് ചെയ്യുന്നില്ലല്ലോ... " എന്റെ അമ്മച്ചി.. അവളുടെ കൂട്ടുകാരി അല്ലെ അവൾ സംസാരിക്കട്ടെ എന്നിട്ട് വന്ന് തേങ്ങ ചിരകി തരും... ശ്രുതി അമ്മച്ചിയെ സമാധാനപ്പെടുത്താൻ വേണ്ടി പറയുന്നുണ്ടെങ്കിലും അമ്മച്ചി ഓരോന്ന് കിടന്ന് അലക്കുന്നുണ്ടായിരുന്നു.. ലിസി അത് നോക്കാതെ ഫോണിൽ തന്നെയാണ് സംസാരം.. പെട്ടെന്ന് മുറ്റത്തേക്ക് ഇച്ചായൻ വരുന്നത് ലിസി കണ്ടത്.... " ശെ..ശെരി ഇച്ചായാ... ഞാൻ ഞാൻ വെക്കുവാ കുഞ്ഞേട്ടായി വന്നു പി.. പിന്നെ വിളിക്കാം... എങ്ങനെയൊക്കെയോ അവൾ അത് പറഞ്ഞ് കാൾ കട്ടാക്കി... " ആരാടി ഫോണിൽ അതും രാത്രി വിളിച്ചത്.. " അത്.. മരിയ ആണ്... വീട്ടിൽ കയറിയപ്പോൾ തന്നെ ഇച്ചായൻ സംശയത്തോടെ അവളെ നോക്കി ചോദിച്ചതും.. ലിസി ഫോൺ കയ്യിൽ ഒതുക്കി മറുപടി നൽകി... " ഹ്മ്മ് എന്നതാ വിളിച്ചെ... " വെറുതെ വിളിച്ചതാണ്.... "

ടാ കുഞ്ഞാ നിന്റെ അനിയത്തി വന്ന് വന്ന് ഒരു പണിയും എടുക്കുന്നില്ലാ എപ്പോ നോക്കിയാലും ആരെയെങ്കിലും ഫോണിൽ വിളിച്ചോണ്ട് നടക്കും.. നീ കണ്ടോ തിന്ന പാത്രം പോലും അവൾ കഴുകി വെച്ചില്ല അത് പോട്ടെ മനുഷ്യൻ കുറെ നേരായി പറയുന്നു തേങ്ങ ചിരകാൻ അത് പോലും ഇവൾ ചെയ്തില്ലാ... ശ്രുതി കൊച്ചാണ് ദേ അതും ചെയ്യുന്നത്... ഇങ്ങനെ പോയാൽ ഞാൻ മിക്കവാറും ആ ഫോൺ എടുത്ത് തല്ലി പൊട്ടിക്കും... ലിസിയുടെ അടുത്ത് സംസാരിച്ചോണ്ട് ഇച്ചായൻ നേരെ അമ്മച്ചിയുടെ അടുത്തേക്ക് വന്നപ്പോളാണ് അന്നമ്മച്ചി ഇതൊക്കെ പറയുന്നത്.. " ആണൊടി.. നിനക്ക് ഇപ്പൊ ഫോണിൽ കളി കൂടിയിട്ടുണ്ടോ... ഇച്ചായൻ നെറ്റി ചുളിച്ച് അവളെ നോക്കി... അതിനവൾ എങ്ങനെയൊക്കെയോ ഇച്ചായനെ നോക്കി ചിരിച്ചിട്ട് അന്നമ്മച്ചിയെ പാളി നോക്കി... " അത് കുഞ്ഞേട്ടാ ഇന്ന് ഒരീസം മാത്രമാണ് ഞാൻ അമ്മച്ചി തന്ന ജോലി ചെയ്യാതെ ഫോൺ വിളിച്ചത്... അത് മരിയകോച്ച് ആയോണ്ടാണ്.. " ടി.. ടി അല്ലേലും നിനക്ക് ഇച്ചിരി ഫോൺ വിളി കൂടുതലാണ്...

അന്നമ്മച്ചി അവളെ കൂർപ്പിച്ച് നോക്കി മറുപടി നൽകി... " ഹ്മ്മ്.. ലിസി ഇനി അമ്മച്ചി പറയുന്ന ജോലിയൊക്കെ ചെയ്തിട്ട് മതി ഫോൺ വിളിയൊക്കെ... " ഓഹ്... ഇച്ചായൻ പറയുന്നതിന് ലിസി അലസമായി മറുപടി നൽകിയിട്ട് നേരെ റൂമിലേക്ക് പോയി.. അത് കണ്ട് ഇച്ചായൻ അമ്മച്ചിക്ക് നേരെ തിരിഞ്ഞു.. " എന്റെ പൊന്ന് അന്നമ്മച്ചി അവളെ കൂടുതൽ ഒന്നും വഴക്ക് പറയണ്ടാ... അവൾ പറയുന്നതൊക്കെ ചെയ്ത് തരും... " ആ അവളെ കാര്യം ഒക്കെ ഞാൻ വിട്ടു.. ഇന്നെന്റെ മോൻ കുടിച്ചിട്ടാണല്ലോ വരവ്... ഇച്ചായനെ ചൂഴ്ന്ന് നോക്കി അമ്മച്ചി പറയുന്നതുകേട്ട് ഇച്ചായൻ അമ്മച്ചിക്ക് നേരെ വളിച്ച ഇളി പാസാക്കി... " അത് അമ്മച്ചി.. അത് പിന്നെ " ചാച്ചനോട് പറയണോടാ... " അയ്യോ വേണ്ട അമ്മച്ചി ഞാൻ വല്ലപ്പോഴും ഒക്കെ അല്ലെ ഇത് ഡെയിലി ഇല്ലല്ലോ.. പ്ലീസ് പറയല്ലേ... " ഉം... ഞാൻ പറയുന്നില്ല എന്ന് പറഞ്ഞ് ഇത് സ്ഥിരം ആക്കരുത്... " ഇല്ലെന്റെ അന്നാമ്മച്ചിയെ... ഇച്ചായൻ അമ്മച്ചിയുടെ കവിളിൽ മുത്തവും നൽകി നേരെ റൂമിലേക്ക് പോയി..........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story