തീവണ്ടി: ഭാഗം 19

Theevandi

എഴുത്തുകാരി: മുകിൽ

റൂമിലേക്ക് കയറിയ ഇച്ചായൻ നേരെ ബാത്രൂമിൽ കയറി ഫ്രഷായി ഇറങ്ങി... തോർത്ത് എടുത്ത് മുഖം തുടച്ച് നേരെ വാനിറ്റി മിററിന്റെ അടുത്തേക്ക് പോയി നിന്നു.. മുഖമാകെ ഒന്ന് നോക്കി.. ഡ്രീം ചെയ്ത താടി ഒക്കെ വൈകാതെ നീളം വെക്കുമെന്ന് ഇച്ചായന് മനസിലായി.... ടേബിളിൽ ഇരുന്ന സിഗരറ്റ് പാക്കിൽ നിന്ന് ഒരു പഫ് അടുത്ത് ലാമ്പ് ഉപയോഗിച്ച് കത്തിച്ച് ചുണ്ടിൽ വെച്ചു... അതും വലിച്ചോണ്ട് ഇച്ചായൻ നേരെ ബെഡിലേക്ക് പോയി കിടന്നു... മനസ്സ് അപ്പോൾ ഇച്ചായന്റെ ഐഷുവിന്റെ അടുത്തായിരുന്നു... ഐഷുവിനെ ഓർക്കുമ്പോൾ ഇച്ചായന്റെ മനസ്സിൽ വല്ലാത്ത സന്തോഷവും അതോടൊപ്പം കണ്ണുകളിൽ തിളക്കവും വിരിയുന്നുണ്ടായിരുന്നു... ദേഷ്യത്തോടെയുള്ള അവളുടെ നോട്ടവും.. ഇച്ചായനെ കാണുമ്പോൾ ഉള്ള അവളുടെ കണ്ണുകളിലെ പിടപ്പ് ഒക്കെ ഇച്ചായന്റെ മനസിൽ കുളിർമ ഏകി...

എന്നാൽ പെട്ടെന്ന് ഇച്ചായന്റെ മനസിലേക്ക് വേറെയൊരു പുഞ്ചിരി തൂകുന്ന മുഖം അതോടൊപ്പം ഇച്ചായനെ മാത്രം എപ്പോഴും ആ കുഞ്ഞി കണ്ണുകളിൽ തെളിഞ്ഞ് നിക്കുന്ന പെണ്കുട്ടിയെ മനസിൽ ഓർമ വന്നു... """" ആൻവി...... """" ഇടറുന്ന ശബ്ദത്താൽ ഇച്ചായൻ ആ പേര് ഉരുവിട്ടു... ചുണ്ടിൽ വെച്ചിരുന്ന സിഗററ്റ് എടുത്ത് ആഞ്ഞ് വലിച്ച് വിട്ട് ബെഡിൽ നിന്ന് എണീറ്റ് ജനലിന്റെ ഓരത്തേക്ക് ചെന്ന് അത് തുറന്ന് സിഗററ്റ് പുറത്തേക്ക് എറിഞ്ഞു... എന്നിട്ട് നിറഞ്ഞ കണ്ണുകളെ വിറക്കുന്ന കൈകളാൽ അമർത്തി തുടച്ചു... ഷെൽഫിന്റെ മിററിൽ ചെന്ന് നിന്ന് സ്വന്തം മുഖം ഒരു നിമിഷം ഇച്ചായൻ മതി മറന്ന് നിന്ന് നോക്കി.... പിന്നെ പതിയെ ഇച്ചായൻ ശ്വാസം ആഞ്ഞ് വലിച്ച് ബെഡിലേക്ക് പോയി കിടന്നു.... കുറച്ച് നേരം ഇച്ചായന്റെ ചിന്തകൾ പലയിടത്തായി മാറി... പലതും മനസിലേക്ക് പാറി വീണു...

എന്നാൽ ആ ചിന്തകളെ ഇച്ചായൻ ശാസനയോടെ പിന്തിരിപ്പിച്ചു... പതിയെ തന്റെ പെണ്ണ് ആൻവി കൊച്ചിനെ ഓർത്ത് കണ്ണുകൾ അടച്ച് ചെറിയൊരു അസ്വസ്ഥയോടെ നിദ്രയിലേക്ക് വീണു... ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆ " എടാ അച്ചായാ.... തിരിഞ്ഞ് നിൽക്കുന്ന ഇച്ചായന്റെ തോളിൽ തട്ടി അവൾ വിളിച്ചതും... ഇച്ചായൻ ചിരിച്ചോണ്ട് അവളുടെ നേർക്ക് തിരിഞ്ഞു... " എന്നാടി... പെണ്ണേ... ചുവന്ന അധരങ്ങൾ അതിൽ നിറച്ച പുഞ്ചിരിയാലെ... കുഞ്ഞ് കണ്ണുകളിൽ ഇച്ചായനെ തിളക്കത്തോടെ അവൾ കുസൃതിയോടെ നോക്കി... " എടാ.. പഞ്ചാരേ... " ടി... കുറുമ്പാലെ അവൾ അവനെ ഒറ്റ കണ്ണിറുക്കി വിളിച്ചതും ഇച്ചായൻ അവൾക്ക് നേരെ കപട ദേഷ്യത്തോടെ അടിക്കാൻ ആയി കൈ ഓങ്ങിയതും... അവൾ ചിരിച്ചോണ്ട് ഇച്ചായന്റെ മുഖം കയ്യിൽ കോരിയെടുത്ത് അവന്റെ കവിളുകളിൽ അവളുടെ ചുണ്ടുകൾ അമർന്നു... " എനിക്കെന്റെ പഞ്ചാര അച്ചായനെ ഒത്തിരി ഇഷ്ട്ടാ....

അവളെ തന്നെ കണ്ണും വിടർത്തി നോക്കി നിക്കുന്ന ഇച്ചായനോട് പറഞ്ഞതും ഞെട്ടികൊണ്ട് ഇച്ചായൻ അവളെ നോക്കി... " മോളെ.... ഇച്ചായനിൽ നിന്ന് അകന്ന് നിൽക്കുന്ന അവളെ ഇച്ചായൻ ചെറിയൊരു അന്താളിപ്പിൽ അവളെ നോക്കി വിളിച്ചു... എന്നാൽ പെട്ടെന്ന് അവളുടെ കണ്ണുകളിൽ ഇച്ചായനെ നോക്കിയ തിളക്കം നഷ്ടമായി അവിടെ ഭയവും സങ്കടവും ദേഷ്യവും അങ്ങനെ എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറഞ്ഞു... """ വേണ്ടാ... എന്നെ ഇനി വിളിക്കണ്ടാ... അച്ചായൻ ഇനി എന്റെ അല്ലാ എനിക്കിനി വേണ്ട ഈ അച്ചായനെ.... """ അത്രെയും പറഞ്ഞതും അവളുടെ കണ്ണുകൾ അടഞ്ഞു... വിതുമ്പുന്ന ചുണ്ടുകൾ വിറച്ചു... ഒരു തരം മരയിപ്പോടെ അവളുടെ ശരീരം ഞെട്ട് അറ്റ് വീണ റോസാപ്പൂ പോലെ തറയിലേക്ക് വീണു ..... """ ആൻവീ........... ബെഡിൽ നിന്ന് ഞെട്ടി എണീച്ച് ഇച്ചായൻ ഒച്ചത്തിൽ വിളിച്ച് പോയി... നൈറ്റ് ലൈറ്റിന്റെ വേട്ടത്താൽ ഇച്ചായൻ ടേബിളിൽ ഇരുന്ന ബോട്ടിൽ വെള്ളം വായിലേക്ക് ആക്കി കുടിച്ചിറക്കി...

" സ്വപ്നം... ഞാൻ.... നീ.... ഉറങ്ങിയ താൻ കണ്ട സ്വപ്നം ഓർത്ത് ഇച്ചായൻ എന്തൊക്കെയോ വായിൽ തോന്നിയത് പുലമ്പി... കണ്ട യഥാർത്ഥമായ സ്വപ്നത്തെ ഇച്ചായൻ പേടിച്ചിരുന്നു... കൈയ്യും കാലും ഒക്കെ വിറകൊള്ളി.... ഒരുപാട് വിയർത്തു... നെഞ്ചിൽ വല്ലാത്ത ഭാരം തൊന്നുണ്ടായിരുന്നു ഇച്ചായന് അപ്പോൾ... വേഗം തന്നെ ബെഡിൽ നിന്ന് ഇറങ്ങി ഇച്ചായൻ നേരെ ഷെൽഫിന്റെ അടുത്തേക്ക് ചെന്ന് ഷെൽഫ് തുറന്ന് ബോക്സ് എടുത്തു... അത് തുറന്ന് അതിലിരിക്കുന്ന ആ ഫോട്ടോ കയ്യിലെടുത്തു... """ നീ... മറക്കാൻ നോക്കുന്ന നിന്റെ ഓർമകൾ വീണ്ടും എന്റെ മുന്നിൽ തെളിയുന്നു... എന്തിനാ.... നീ കൊതിച്ചത് ഞാൻ നൽകാതെ ഇവിടുന്ന് നീ പോയപ്പോൾ എനിക്ക് ഒരുപാട് നോവുകൾ നിറഞ്ഞ ഓർമകളും ഒപ്പം സന്തോഷം നിറഞ്ഞ ഓർമകളും തന്നിട്ട് പോയി.... അതിൽ ഞാനും എന്റെ മനസും നീറുന്നത്‌ നിന്റെ നോവുകൾ തീർത്ത ഓർമകളിൽ മാത്രം.... """

""" പ... പക്ഷെ കുറച്ച് നാൾ ഞാൻ മറന്ന ആ നോവുകൾ നിറച്ച ഓർമകൾ വീണ്ടും എന്റെ മനസിൽ തെളിയുവാടി... അത് എത്ര ശ്രേമിച്ചിട്ടും മറക്കുന്നില്ല... എന്നാൽ എന്റെ ഐഷു കൊച്ചിന്റെ സാന്നിധ്യത്തിൽ ഞാൻ നിന്നെ മറന്ന് പോകുന്നുണ്ട്... എന്നാൽ ദേ വീണ്ടും എന്റെ ഉള്ളിൽ നിന്റെ ഓർമകൾ കടന്ന് വരുന്നുണ്ട്... """ """ മോളെ... ആൻവി... വൈകാതെ ഞാൻ എന്റെ ഐഷുവിനോട് നിന്നെ കുറിച്ചുള്ളത് അറിയിക്കും... അന്ന് എന്നിൽ നിന്ന് നിന്റെ ഓർമകളെ പടിയിറക്കും... അവിടെ നിന്റെ ഓർമകൾക്ക് പകരം എന്റെ പെണ്ണിനെ സ്ഥാപിക്കും... അപ്പോഴും ഞാൻ ഉറപ്പ് തരുവാ.... നീ എന്റെ ഉള്ളിൽ എത്രമാത്രം ഉന്നതയിലുള്ള സ്ഥാനത്ത് ആണോ അത് എപ്പോഴും അവിടെ ഉണ്ടാകും.... """ ആ ഫോട്ടോയിൽ പുഞ്ചിരിയോടെ നിക്കുന്ന പെണ്കുട്ടിയെ നോക്കി ഇച്ചായൻ അത്രയും പറഞ്ഞ് ഒന്ന് നിശ്വാസം എടുത്തു... 🌸 🌸 🌸 🌸 🌸 🌸

പിറ്റേ ദിവസം ഇച്ചായൻ നേരെ ഓഫീസിലേക്ക് പോയി... ഇന്നലെ രാത്രി ആ ഫോട്ടോയിൽ നോക്കി എന്തൊക്കെയോ ഇച്ചായൻ കിടന്ന് പറഞ്ഞിട്ട് എപ്പോഴാണ് ഉറങ്ങിയതെന്ന് ഓർമ കൂടെ ഇല്ലായിരുന്നു... അതുകൊണ്ട് തന്നെ ലേശം താമസിച്ചാണ് ഓഫീസിലേക്ക് വന്നത്... ക്യാബിനിൽ ഇരിക്കുമ്പോളാണ് ഇന്നലെ ഐഷു പറഞ്ഞ കാര്യം ഇച്ചായന് ഓർമ വന്നത് നോക്കാൻ പറഞ്ഞ ഫയലുകൾ ഇതുവരെ നോക്കാത്തോണ്ട് വേഗം തന്നെ അതെടുത്ത് ക്ലിയർ ചെയ്യാൻ തുടങ്ങിയിരുന്നു... " ഹ്മ്മ്... ഇച്ചായോ... വന്നിട്ട് ഇത്ര ആയിട്ട് പോലും ഞാൻ എന്ന ഒരാൾ ഇവിടെ ഉണ്ടെന്ന് നിങ്ങൾ നോക്കിയോ മനുഷ്യാ... പെട്ടെന്ന് ഐഷുവിന്റെ ശബ്ദം കേട്ട് ഇച്ചായൻ ഡോറിന്റെ അവിടെ നോക്കിയത്... ഇച്ചായനെ തന്നെ ദേഷ്യത്തോടെ നോക്കി ഡോറിൽ ചാരി മാറിൽ കയ്യും പിണച്ച് കെട്ടി നിക്കുന്ന ഐഷുവിനെയാണ്... ഇച്ചായൻ അവൾക്ക് നേരെ വളിച്ച ഇളിയോടെ നോക്കി... " അത് പിന്നെ.. ടി.. നീ എപ്പഴാ വന്നേ... "

ആഹാ കൊള്ളാം ഞാൻ ഓഫിസിൽ വന്നിട്ടാണ് ഇച്ചായൻ ഓഫീസിൽ വന്നതും ക്യാബിനിൽ കയറിയതും.... " അത് ഞാൻ ശ്രേദ്ധിച്ചില്ല പെട്ടെന്ന്... " ഞാൻ എന്നൊരാൾ അവിടെ ഉണ്ടായിരുന്നിട്ടും ശ്രദ്ധിക്കാതെ നിങ്ങൾ ക്യാബിനിൽ കയറി അതിനും മാത്രം എന്ത് ചിന്തയിലാ മനുഷ്യാ നിങ്ങൾ വന്നേ... അല്ലേൽ എന്നെ നോക്കി ഒരു ഗുഡ് മോർണിംഗ് എങ്കിലും പറയാതെ പോകില്ലല്ലോ... " ഞാൻ വേഗന്ന്... ഇച്ചായൻ വാക്കുകൾ ഓരോന്ന് അവളോട് പറയാൻ തപ്പി തടയുന്ന കേട്ട് അവൾ സംശയത്തോടെ ഇച്ചായന്റെ അടുത്തേക്ക് വന്നു... ഇച്ചായന്റെ നേരെ ടേബിളിൽ ചാരി നിന്ന് അവന്റെ മുഖം കയ്യിൽ കോരിയെടുത്തു... " എന്താ ഇച്ചായാ എന്തേലും പ്രശ്നം ഉണ്ടോ ടെൻഷൻ അടിക്കാൻ... അവന്റെ കണ്ണുകളിൽ നോക്കി അവൾ ചോദിച്ചു... " ഏയ്... എന്ത് ടെൻഷൻ എനിക്കൊന്നുമില്ല നിനക്ക് തോന്നുന്നതാടി... "

എന്നാലും... " ഒന്നുമില്ല എന്റെ പെണ്ണേ... അത് പറഞ്ഞ് ഇച്ചായൻ അവളെ പിടിച്ച് ഇച്ചായന്റെ മടിയിലേക്ക് ഇരുത്തി... " ദേ വിട്ടെ മനുഷ്യാ... മടിയിൽ കിടന്ന് കുതറി എണീക്കാൻ നോക്കിയ ഐഷുവിനെ ഇച്ചായൻ അവളുടെ ഇടുപ്പിലൂടെ കൈച്ചുറ്റി വീണ്ടും ദേഹത്തേക്ക് ചേർത്ത് ഇരുത്തി.... " കുതറാതെ അവിടിരി പെണ്ണേ... " ഇച്ചായാ വിട്ടെ ആരേലും കയറി വരുവേ... അകത്തേക്ക്.... തെല്ലൊരു ആശങ്കയോടെ അവൾ പറഞ്ഞതും ഇച്ചായൻ അവളുടെ കഴുത്തിലൂടെ കയ്യിട്ട് ഇച്ചായന്റെ ദേഹത്തേക്ക് ചേർത്ത്... മുഖം അവളുടെ കഴുത്തിൽ പൂഴ്ത്തി.... ഒന്ന് പിടഞ്ഞെങ്കിലും അവൾ മിണ്ടാതെ ഇച്ചായനോട് ചേർന്ന് ഇരുന്നു... കുറച്ച് നിമിഷങ്ങൾ അവർ പരസ്പരം ഒന്നും മിണ്ടാതെ അങ്ങനെ തന്നെ ചേർന്നിരുന്നു... പിന്നെ പതിയെ ഇച്ചായൻ തന്നെ അവളിൽ ഉള്ള പിടി അയച്ചതും...

ഐഷു പിന്നെ ഒന്നും പറയാതെ ഇച്ചായന്റെ മടിയിൽ നിന്ന് എണീറ്റു... എന്നിട്ട് ഇച്ചായനോട് ഒന്നും മിണ്ടാതെ നേരെ വാതിലിന്റെ അടുത്തേക്ക് പോയി... " ആൻവി... പുറകിൽ നിന്ന് ഇച്ചായൻ വിളിക്കുന്നതുകേട്ട് ഐഷു തിരിഞ്ഞ് സംശയത്തോടെ ഇച്ചായനെ നോക്കി... " എനിക്ക് കുറച്ച് കാര്യങ്ങൾ നിന്നോട് പറയണം... അതിനായി നാളെ ഒന്ന് നീ എന്റൊപ്പം വരണം... പ്ലീസ്... " എവിടേക്കാണ് എന്ത് കാര്യമാണ് ഇച്ചായന് എന്നോട് പറയാൻ ഉള്ളത്... തിരിഞ്ഞ് ഇച്ചായന് അഭിമുഖ മായി നിന്നവൾ നെറ്റി ചുളിച്ച് നോക്കി ചോദിച്ചു... " അതൊക്കെ പറയാം... എനിക്ക് എന്റെ ജീവിതത്തിൽ ഏറ്റവും ഇമ്പോർടന്റ് ആയ കാര്യമാണ് അത് നിന്നോട് എനിക്ക് പങ്ക് വെക്കണം... അതിനായി നീ നാളെ എന്റെ കൂടെ വരണം... പിന്നെ സ്ഥലം ഞാൻ രാത്രി വിളിക്കുമ്പോ പറയാം...

" ഹ്മ്മ്... ശെരി... പിന്നെ ഡേവിഡ്... ആ ഫയൽ ഒക്കെ ചെക്ക് ചെയ്ത് എനിക്ക് വൈകിട്ട് മുന്നേ തന്നെക്കണം... ഇച്ചായനെ കണ്ണ് കൂർപ്പിച്ച് നോക്കി അവൾ സൈറ്റ് അടിച്ച് പറഞ്ഞിട്ട് ക്യാബിനിൽ നിന്ന് ഇറങ്ങി പോയി.. അത് കണ്ട് ചിരിച്ചോണ്ട് ഇച്ചായൻ ഫയലുകൾ ഓരോന്ന് എടുത്ത് നോക്കാൻ തുടങ്ങി.... ★★ ൦൦൦ ൦൦൦ ൦൦൦ ൦൦൦ ൦൦൦ ൦൦൦ ൦൦൦ ★★ വൈകിട്ട് ഓഫീസിൽ നിന്നിറങ്ങിയ ഇച്ചായൻ നേരെ ക്ലബ്ബിലേക്ക് ഫ്രണ്ട്സിനോട് പറഞ്ഞ് അവിടേക്ക് പോയി... അവരോടൊപ്പം ഇരുന്ന് കള്ളും മോന്തിയിട്ടാണ് ഇച്ചായൻ നേരെ വീട്ടിലേക്ക് വന്നത്... റൂമിൽ കയറി ഫ്രഷായി കുറച്ച് നേരം കിടന്ന് ഫോണിൽ പബ്‌ജി കളിച്ചതിന് ശേഷം... ആഹാരം കഴിക്കാൻ ഹാളിൽ ഇറങ്ങിയപ്പോളാണ്... ചാച്ചൻ സോഫയിൽ ഇരിക്കുന്നത് കണ്ടത്... " ഇതെന്നാ... ചാച്ചൻ എപ്പോ വന്നു... ചാച്ചനെ കണ്ടാമാതിരി ഇച്ചായൻ ചോദിച്ചതും...

ചാച്ചൻ ഇച്ചായനെ നോക്കി ഒന്ന് ചിരിച്ചു... " ഞാൻ വൈകിട്ടാടാ വന്നേ... " എന്നിട്ട് ഞാൻ വന്നയുടൻ കണ്ടില്ലായിരുന്നു... " അതോ അപ്പൊ ഉറങ്ങുവായിരുന്നു ഇപ്പോഴാ എണീറ്റോ... അപ്പോഴേക്കും അന്നമ്മച്ചി ഫുഡുമായി നേരെ ടേബിളിൽ കൊണ്ട് വെച്ചു... " കുഞ്ഞാ വാടാ കഴിക്കാം ഇന്ന് നല്ല നാടൻ ബീഫും കപ്പയും ആണ് സ്‌പെഷ്യൽ.... അന്നമ്മച്ചി പറയുന്നതുകേട്ട് ഇച്ചായൻ നേരെ ടേബിളിൽ പോയി ഇരുന്നു... കൂടെ ബാക്കിയുള്ളവരും വന്നിരുന്നു.... " ആഹ് ഡാനി... പത്രോസ് ഇന്ന് വിളിച്ചിരുന്നു... അവർക്ക് കല്യാണത്തിനോട് ഒക്കെ സമ്മതം ആണ് വേഗന്ന് വേണമെന്നാണ് പറയുന്നേ... മിക്കവാറും അടുത്ത മാസം നടത്തണം അതാ അവരുടെ തീരുമാനം... എന്താ നിന്റെ അഭിപ്രായം... " എനിക്ക് പ്രേതെകിച്ച് അഭിപ്രായങ്ങൾ ഒന്നും ഇല്ല അടുത്ത മാസം ആണേൽ അടുത്ത മാസം നിങ്ങൾ തീരുമാനിച്ചോ എനിക്ക് സമ്മതം തന്നെയാ... അവർ സംസാരിക്കുന്നതുകേട്ട് ഇച്ചായൻ ആശ്വാസത്തോടെ ലിസിയേ നോക്കി...

അവൾ കണ്ണ് ചിമ്മി ഇച്ചായനെ പുഞ്ചിരിയോടെ നോക്കിയിട്ട് ആഹാരം കഴിക്കാൻ തുടങ്ങിരിയുന്നു... ★ ★ ★ ★ ★ ★ ★ ★ ★ ★ ★ രാത്രി ആഹാരം കഴിച്ചതിന് ശേഷം ഇച്ചായൻ നേരെ ഫോണുമെടുത്ത് ടെറസിൽ ചെന്നു... അവിടെ പോയി ഐഷുവിന്റെ ഫോണിലേക്ക് വിളിച്ചു... " ആഹ് ഇച്ചായാ പറഞ്ഞോ... മറുവശത്ത് നിന്ന് ആദ്യം തന്നെ ഐഷുവിന്റെ ശബ്ദം വന്നിരുന്നു... അതിന് തിരിച്ച് പുഞ്ചിരിയാലെ ഇച്ചായൻ മറുപടി കൊടുത്തു... " നാളെ നീ കോഫി ഷോപ്പിൽ വരണം ഞാൻ അവിടെ ഉണ്ടാകും... " അവിടെയോ... " ആഹ് അവിടെ തന്നേടി കൊച്ചേ.... നീ വന്നേക്കണം ഞാൻ നാളത്തേക്ക് ഓഫീസിൽ ലീവിന് പറഞ്ഞേക്കാം... " ഹ്മ്മ്... ശെരി ഞാൻ വന്നേക്കാം... " ഉം... എന്നാടി നീ ചെയ്യുന്നേ... " ഞാൻ ഫുഡ് കഴിക്കാൻ പോവാ ഇച്ചായാ.. " എന്നാൽ പോയി കഴിച്ചെക്ക്... ഇച്ചായൻ വെക്കുവാ ആൻവി... " ആഹ്... ശെരി... കൂടുതൽ ഒന്നും പറയാതെ ഇച്ചായൻ ഫോൺ കാട്ടാക്കി...

ആകപ്പാടെ ഇച്ചായന്റെ മനസ്സ് വല്ലാതെയായി... ഇന്നലത്തെ കാര്യങ്ങൾ വീണ്ടും മനസ്സിൽ നോവ് കൂട്ടിയത് അല്ലാതെ കുറഞ്ഞില്ലാ... " കുഞ്ഞാ... ആരാ ഈ ആൻവി.... പെട്ടെന്ന് പുറകിൽ നിന്ന് ഡെന്നിയുടെ ശബ്‌ദകേട്ട് ഇച്ചായൻ ഞെട്ടികൊണ്ട് തിരിഞ്ഞു... എന്നാൽ തന്റെ വല്യേട്ടൻ ചോദിച്ചത് ഓർത്ത് പുച്ഛത്തോടെ അവൻ ഡെന്നിയെ നോക്കി അവിടുന്ന് പോകാൻ പോയതും... വീണ്ടും തടസത്തോടെ ഡെന്നി അവനിക്ക് നേരെ വന്ന് നിന്നു... " പറ കുഞ്ഞാ... ഈ ആൻവി ആരാ... ഡെന്നി എങ്ങനെയൊക്കെയോ ഇച്ചായനെ നോക്കി ഇടറുന്ന സ്വരത്തോടെ ചോദിച്ചു... " എന്തായാലും നീ ഉദ്ദേശിക്കുന്ന ആൻവി അല്ല ഈ ആൻവി അതുകൊണ്ട് നീ കൂടുതൽ ചിന്തിച്ച് തല പുണ്ണാക്കണ്ട ഡെന്നി.... പുച്ഛത്തോടെ ഇച്ചായൻ പറയുന്നതുകേട്ടതും ഡെന്നി ദയനീയമായി ഇച്ചായനെ നോക്കി...

" കുഞ്ഞാ ഞാൻ... """" വേണ്ടാ എനിക്കൊന്നും കേൾക്കണ്ടാ... ഒരുപാട് ഞാൻ കേട്ടതും അറിഞ്ഞതുമാണ് നിന്റെ സ്വഭാവം ഡെന്നി... ഇനി എനിക്ക് അത് കേൾക്കണമെന്നില്ല... അന്ന് നീ ചെയ്ത തെറ്റിന് ഞാൻ തിരിച്ച് മറുപടി നൽകാതെ മൗനത്തിൽ നടന്നു... പക്ഷെ വീണ്ടും നീ ആ തെറ്റ് ആവർത്തിച്ചാൽ പിന്നെ ഈ സംസാരവും ശൈലിയും ഞാൻ മാറ്റിയേക്കും വല്യേട്ടാ.... """" ദേഷ്യത്തോടെ ഇച്ചായൻ ഡെന്നിയെ നോക്കി അത്രയും പറഞ്ഞ് അവിടുന്ന് പോയിരുന്നു.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story