തീവണ്ടി: ഭാഗം 2

Theevandi

എഴുത്തുകാരി: മുകിൽ

ഓഡിറ്റോറിയത്തിൽ കയറുന്നതിന് മുന്നേയായി ഡേവി ഒരു സിഗരറ്റ് എടുത്ത് പുകച്ച് വിട്ടത്തിന് ശേഷം..അവന്മാരുടെ കൂടെ അകത്തേക്ക് കയറി...അപ്പോഴത്തേക്കും അവിടെ താലപൊലിയുമായി കല്യാണപെണ്ണ് കതിർമണ്ഡപത്തിൽ കയറിയിരുന്നു...താലികേട്ടൊക്കെ തകൃതിയായി നടക്കുന്നനേരമാണ് ഡേവിഡിന്റെ കണ്ണ് നേരെച്ചെന്ന് പതിച്ചത് തന്നെ തന്ന നോക്കി നിക്കുന്ന ഇഷയുടെ കണ്ണിലേക്കായിരുന്നു... ചുണ്ടിൽ ഇളം പുഞ്ചിരിയുമായി അവനെ നോക്കി നിക്കുന്ന ഇഷയെ നോക്കിയവൻ വളിച്ച ഇളി പാസാക്കി അവളിൽ നിന്ന് നോട്ടം മാറ്റാൻ പോയതും...അവന്റെ കണ്ണുകൾ പിന്നെ ചെന്ന് പതിച്ചത് ഇഷയുടെ അടുത്തായി വധു വരന്മാരുടെ നേർക്ക് കയ്യിലിരിക്കുന്ന പൂക്കൾ എറിഞ്ഞ് ചിരിച്ചോണ്ട് നിക്കുന്ന പെൺകുട്ടിയുടെ അടുത്തായിരുന്നു... വൈറ്റ് പേൾ മുത്തുകൾ കോർത്ത എംബ്രോയിഡറി സാരി... ഒറ്റ സൈഡ് പ്ലീറ്റ് എടുത്ത് ഉടുത്തിരിക്കുന്നു... ഒരു കയ്യിൽ നിറച്ച് വെള്ള നിറത്തിലുള്ള കുപ്പിവളകൾ...അഞ്ചടി പൊക്കവും വെളുത്ത നിറത്താൽ കൊലുന്നനയുള്ള പെൺകുട്ടി... കാപ്പിപ്പൊടി നിറത്തിലുള്ള മുടിയിഴകൾ ഗുജറാത്തി സ്റ്റൈലിൽ പുറകിൽ കെട്ടിവെച്ചിരിക്കുന്നു...പിടയ്ക്കുന്ന കാപ്പി നിറത്തിലെ ഉണ്ടക്കണ്ണുകളിൽ ഐകോണിക്ക് കജോൾ ഒന്ന് കറുപ്പിച്ച് വരച്ചിട്ടുണ്ട്.. കറുത്ത പുരികകൊടികൾ...നീളം മൂക്ക്..പനിനീർ നിറത്തിലെ അധരങ്ങൾ...നെറ്റിയിൽ ഒരു വെള്ളക്കൽ പൊട്ട് മാത്രം... വേറെ ചമയങ്ങൾ ഒന്നും അണിയാത്ത അവളെ അവൻ ഒരു നിമിഷത്തേക്ക് നോക്കി നിന്നുപോയി...

അവന്റെ കണ്ണുകൾ പിന്നെ ചെന്ന് പതിച്ചത് അവളുടെ താടിയുടെ താഴെ കഴുത്തിലായി കാണപ്പെടുന്ന കറുത്ത മറുകിലായിരുന്നു...പെട്ടെന്ന് അവന്റെ തോളിൽ ആരോ തട്ടിയതറിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് അവനെ തന്നെ ചൂഴ്ന്ന നോട്ടമായി നോക്കി നിക്കുന്ന ഫഹദിനെയാണ്.... "എന്തെടാ.... ഫഹദിന്റെ കൈ ഡേവി തോളിൽ നിന്ന് തട്ടിമാറ്റി അവനെ കൂർപ്പിച്ച് നോക്കി ഗൗരവത്തോടെ ചോദിച്ചു... "ങ്ങുഹും...ഫുഡ് കഴിക്കണ്ടേ അളിയാ... "ഇത്ര നേരെത്തെയോ... ഡേവി അവനെ സംശയത്തോടെ നോക്കി... "അതിനിപ്പോ എന്തേ നല്ല സദ്യയാ...നമ്മക്ക് പോയി കഴിച്ചിട്ട് വരാം... "പക്ഷെ ടാ ഇനിയും ഉണ്ടല്ലോ ചടങ്ങുകൾ... "ആ അതൊക്കെ അവർ ചെയ്തോളും നീ വാടാ നമ്മക്ക് പോയി ഫുഡ് അടിച്ചിട്ട് വരാം... ഡേവിന്റെ കയ്യിൽ പിടിച്ച് വലിച്ചവൻ പോരാൻ നേരമാണ് മുന്നിലേക്ക് അഭി വന്ന് നിന്നത്...എന്നിട്ട് രണ്ടുപേരെയും നെറ്റിചുളിച്ച് നോക്കി... "എവിടേക്കാട നീയൊക്കെ ഇത്ര നേരെത്തെ പോണത്... അഭി ചോദിക്കുന്നതുകേട്ട് ഫഹദ് അവനിക്ക് നേരെ വളിച്ച ഇളി പാസാക്കി...

"എടാ അഭി അതുപിന്നെ ഈ ഡേവിക്കാണേൽ സദ്യ തിന്നണമെന്ന് വല്ലാത്ത പൂതി അതുകൊണ്ട് ഞാൻ ഓനെയും കൂട്ടി സദ്യ കഴിക്കാൻ ചെന്നതാ... പെട്ടെന്ന് ഫഹദ് പറയുന്നതുകേട്ട് ഡേവി ഞെട്ടിയെങ്കിലും... അഭി വന്നതുകൊണ്ട് പ്ലേറ്റ് മാറ്റിയതാണെന്ന് മനസിലായതും ഡേവി ഫഹദിന്റെ മുതുകിലിട്ട് അടിച്ചു... അത് പ്രതിക്ഷിക്കാതോണ്ട് തന്നെ അവനിൽ നിന്ന് ശബ്ദം വന്നതും..വേഗം തന്നെ അഭി അവന്റെ വാ പൊത്തിപ്പിടിച്ചു... "മോനെ ഫഹദേ...നിന്റെ സദ്യ കഴിക്കാനുള്ള തൊര അതിനി കല്യാണത്തിന് വിളമ്പലൊക്കെ കഴിഞ്ഞിട്ട് മതി... ഫഹദിന്റെ ചെവിയിൽ അഭി അത്രേം പറഞ്ഞ് അവന്റെ വായിൽ നിന്ന് കൈമാറ്റി... "എന്തോന്ന്..... "മനസിലായില്ലേ ഞാൻ നിന്നെയൊക്കെ ഈ കല്യാണത്തിന് വിളിച്ചതുതന്നെ സദ്യ അന്തസ്സായി ഉണ്ണാനല്ല..സദ്യ വിളമ്പാൻ വേണ്ടിയാണ്.... വിളമ്പലിന്‌ ആൾ കുറവാണ്.. ഇനിയിപ്പോ നിങ്ങൾ ഉള്ളോണ്ട് പുറത്തിന്ന് ആരെയും വിളിക്കേണ്ടെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്... അപ്പൊ മോനെ ഫഹദേ ബാക്കി മറ്റവന്മാരെയും വിളിച്ചോണ്ട് പോര് നമ്മക്ക് പോയി സദ്യ വിളമ്പാം... അഭി ഫഹദിനെ നോക്കി അന്തസ്സായി പറയുന്നതുകേട്ട്..ഫഹദ് പല്ല് കടിച്ചോണ്ട് അവന്മാരെ നോക്കിയിട്ട് ഓഡിറ്റോറിയത്തിന്റെ അറ്റത്തായി പെണ്ണ്പിള്ളേരെ വായിനോക്കി ചോര ഊറ്റി കുടിച്ചോണ്ട് നിക്കുന്നവന്മാരുടെ അടുത്തേക്ക് പോയി....

അല്ല നമ്മടെ ഇച്ഛായന്റെ ഫ്രണ്ട്സിനെ പരിജയപെടണ്ടേ... അവർ അഞ്ച് പേരാണ് വലിയ ഗ്യാങ് ഒന്നുമല്ല എന്നാലും കട്ടയ്ക്ക് സ്നേഹിച്ചാൽ ചങ്ക് പറിച്ച് കൊടുക്കുമെന്നാ പറച്ചിൽ.. അഭിമന്യു എന്ന അഭി,....ഫഹദ് എന്ന ഫാദി,.... കാർത്തിക്ക് എന്ന കാർത്തി,....അലൻ എന്ന അല്ലു..... പിന്നെ നുമ്മടെ ഡേവിച്ചായൻ... ഡേവിച്ചായനും കൂട്ടരും വിളമ്പലോടെ വിളമ്പലാണ്... വരി വരിയായി ഇരുന്ന് സദ്യ കഴിക്കുന്നവർക്ക് സാമ്പാർ വിളമ്പി കൊടുക്കുവാണ് ഡേവി.... "എടാ.. ഡേവി ഇവിടോട്ട് ഇത്തിരി സാമ്പാർ ഒഴിച്ച് കൊടുത്തെ... പാത്രത്തിൽ നിന്ന് സ്പൂണിലേക്ക് കുറച്ച് കറിയെടുത്ത് അപ്പുറത്തേക്ക് ഡേവി ഒഴിക്കാൻ പോയപ്പോളാണ് പെട്ടെന്ന് അഭി പറയുന്നതുകേട്ട് തിരിഞ്ഞതും... പുറകിൽ നിന്ന് വന്നയാളുടെ ദേഹത്തേക്ക് കറി മറിഞ്ഞത്...ഒട്ടും പ്രീതിക്ഷിക്കാത്തൊണ്ട് തന്നെ ഡേവി ഞെട്ടികൊണ്ട് മുന്നോട്ട് നോക്കിയപ്പോൾ കണ്ടു... ഡേവി നേരെത്തെ ഇഷയുടെ അടുത്തുവെച്ച് കണ്ട പെൺകുട്ടി ഇപ്പൊ അതാ ദേഷ്യത്താൽ മുഖവും കണ്ണും ചുവന്നോണ്ട് ഇച്ഛായനെ ദഹിപ്പിക്കുന്ന കണ്ണുകളാൽ നോക്കുന്നു... "ഡോ....താൻ ഇത് എന്താടോ കാണിച്ചത്..😡 അവന്റെ നേർക്ക് കൈവിരൽ ചൂണ്ടിയവൾ ചോദിച്ചതും.. ഡേവി ഒന്നും മനസിലാകാതെ അവളെ നോക്കിയപ്പോളാണ് പറ്റിയ അമളി മനസിലായത്..

ആ കുട്ടിന്റെ നല്ല വൈറ്റ് സാരിയിൽ ഡേവിന്റെ സാമ്പാർ വീണതാണ്...🙊🙈വൈറ്റ് സാരി മൊത്തത്തിൽ നല്ല കള്ളർഫുള്ളായി ഇരിപ്പുണ്ട്... ഡേവി ദയനീയമായി അവളെ നോക്കി...എന്നാൽ പെണ്ണിന്റെ കണ്ണിലാണേൽ അവനെ ചുട്ടെരിക്കാൻ പാകത്തിൽ ദേഷ്യം നിറഞ്ഞ് നിൽപ്പുണ്ടായിരുന്നു.... "താൻ എന്റെ നല്ലൊരു സാരിയെയാണ് ചീത്തക്കിയത്.. u bleddy...............😡🤬 "അതേയ് കുറച്ച് കറി അറിയാണ്ട് വീണതല്ലേ അതിന് ഇത്ര കിടന്ന് തുള്ളേണ്ട ഒരു ആവശ്യവുമില്ല കൊച്ചേ.... അവൾ ചൂണ്ടിയ വിരലിനെ തട്ടിമാറ്റി അവൻ അവളെ വകവെക്കാതെ പറഞ്ഞതും...അവളുടെ മുഖമാകെ ദേഷ്യത്താൽ ഒന്നുകൂടെ ചുവന്ന് കയറി... "ഡോ... ഇയാൾ... "ഐഷു.. ടാ വേണ്ട പോകാം അച്ഛ ശ്രദ്ധിക്കുന്നു... ഡേവി നോക്കിയപ്പോൾ കണ്ടത് അവളുടെ പുറകിലായി ഇഷ നിന്ന് വിളിക്കുന്നുണ്ടായിരുന്നു...ഡേവി ഒന്നും മനസിലാകാതെ അവരെ നോക്കി...എന്നാൽ ഐഷു വേഗം തന്നെ അവന്റെ നെഞ്ചിൽ പിടിച്ച് മുന്നിൽ നിന്ന് തള്ളിയിട്ട് അവനെ രൂക്ഷമായി നോക്കിയിട്ട് അവിടുന്ന് ഇറങ്ങിപ്പോയി... പുറകെ ഇഷ ഡേവിയെ ദയനീയമായി നോക്കിയിട്ട് അവളുടെ പുറകെപോയി...ഡേവിയാണേൽ ഇത് എന്തോന്ന് സാധനമാണ് എന്ന രീതിയിൽ അവൾ പോയിടം നോക്കിനിന്ന് പോയി...

അവിടുന്ന് ഇറങ്ങിയ ഐഷു നേരെ കാർ പാർക്കിങ് ലക്ഷ്യമാക്കി നടന്നു...പുറകെ അവളെ വിളിച്ചോണ്ട് ഇഷ വന്നെങ്കിലും.. അത് മൈന്റാക്കാതെ നേരെ അവളുടെ BMW കാർ കിടക്കുന്ന അടുത്തേക്ക് പാഞ്ഞു...പുറകിൽ നിന്ന് വിളിക്കുന്ന ഒരു വിളിക്കും അവൾ മറുപടി നൽകാതെ പൗച്ചിൽ നിന്ന് കീ എടുത്ത് കാറിൽ കയറി അവൾ നേരെ ദേവാലയത്തിലേക്ക് വിട്ടു... പുറകെ വന്ന ഇഷ അവളുടെ പോക്ക് കണ്ട് തലയിൽ കൈവെച്ചോണ്ട് നിന്ന് പോയി...കുറച്ച് കഴിഞ്ഞപ്പോൾ തന്നെ ധനുഷ് അകത്തുനിന്ന് പുറത്തേക്ക് ഇഷയുടെ അടുത്തേക്ക് വന്നു... "ഇഷാ.. ഐഷു എവിടെ... "അവൾ പോയി ഏട്ടാ... "തറവാട്ടിലേക്ക് ആയിരിക്കും...ഒരു കാര്യം ചെയ്യ് നീ അകത്തേക്ക് പോയി മാമയെ സമാധാനിപ്പിക്ക് ഞാൻ ഐഷുവിന്റെ അടുത്തേക്ക് ചെല്ലട്ടെ... ധനുഷ് പറയുന്നതുകേട്ട് അവൾ തലയാട്ടികൊണ്ട് അകത്തേക്ക് പോയി..ധനുഷ് നേരെ അവന്റെ ബുള്ളറ്റിൽ കയറി തറവാട്ടിലേക്ക് തിരിച്ചു... കല്യാണത്തിന് ലേറ്റായി വന്നതെന്ന് പറഞ്ഞ് ഐഷുവും ചന്ദ്രശേഖറും കൂടെ ഓഡിറ്റോറിയത്തിൽ വെച്ച് ചെറിയൊരു കശപിശകുണ്ടായി...അച്ഛനുമായി വഴക്കിട്ട് വന്നപ്പോളാണ് ഡേവിയുമായി പ്രശ്നമുണ്ടാക്കിയത്...എല്ലാം കൂടെ ഐഷുവിന് ദേഷ്യം കൂട്ടിയതും അവൾ നേരെ ആ ദേഷ്യത്തിൽ കാറുമെടുത്ത് തറവാട്ടിൽ പൊന്നു...

ബാത്രൂമിൽ കയറി ശവറിൽ നിക്കുമ്പോൾ അവളുടെ ദേഷ്യം ഇത്തിരി തണുത്ത് തുടങ്ങിയിരുന്നു... ഫ്രഷായി ചുരിതാറിട്ട് പുറത്തിറങ്ങിയപ്പോൾ കാണുന്നത് ബേഡിലിരിക്കുന്ന ധനുഷിനെയാണ്... അവൾ അവനെ മൈന്റാക്കാതെ ടേബിളിൽ ഇരിക്കുന്ന ഫ്ലാസ്ക്കിൽ നിന്ന് വെള്ളം ഗ്ളാസ്സിൽ പകർത്തി കുടിച്ചോണ്ട് അവന് നേരെ തിരിഞ്ഞു...ധനുഷ് ബെഡിൽ നിന്ന് എണീറ്റ് അവൾക്ക് നേരെ എന്തോ പറയാൻ വന്നതും അവൾ അവന് നേരെ വേണ്ടന്ന രീതിയിൽ കൈയുയർത്തി... "വേണ്ട ധനുഷേട്ടാ...ഉപദേശമാണെൽ എനിക്ക് കേൾക്കേണ്ട.. ഞാൻ കുറെ കേട്ട് മടുത്തതാ...ഇനിയും കേട്ടാൽ ഞാൻ എന്നെ തന്നെ കണ്ട്രോൾ ചെയ്യാതെ വരും... "എടാ ഐഷു..നീ എന്തിനാടി മാമയോട് ഇത്രയ്ക്ക് ദേഷ്യപ്പെടുന്നെ...അദ്ദേഹം കുറച്ച് എന്തേലും പറയുന്നതിന് മുന്നേ നീ മാമയോട് ദേഷ്യപ്പെട്ടാൽ പിന്നെ മാമയ്ക്ക് സങ്കടമാകില്ലേ അവൻ പറയുന്നതുകേട്ട് അവൾ അവനെ പുച്ഛിച്ച് നോക്കി.... "അപ്പൊ പിന്നെ എനിക്കോ...എല്ലാരുടെയും മുന്നിൽ വെച്ച് അച്ചയാണ് എന്നോട് ഇങ്ങോട്ട് കയറി ചൂടായത് അതും കുറച്ച് ലേറ്റായതിന്...

അപ്പൊ പിന്നെ ചുമ്മാ കയ്യും കെട്ടി കേട്ടൊണ്ട് നിക്കാൻ ഇഷയെ പോലെയല്ല ഞാൻ എനിക്ക് ദേഷ്യം വന്നാൽ അത് ആരായാലും ഞാൻ തിരിച്ച് മറുപടി കൊടുത്തിരിക്കും... അതിപ്പോ ഈ കുടുംബത്തിലുള്ള എല്ലാർക്കും അറിയുന്നത് തന്നെയാണ് എന്നിട്ടും എന്നോട് കയറിപിടിക്കാൻ വന്നാൽ... "അതെല്ലടാ... "ധനുഷേട്ടാ.. പ്ലീസ് എനിക്ക് കുറച്ച് നേരം ഒറ്റയ്ക്കിരിക്കണം ഒന്ന് പോയി തരോ... അവനെ നോക്കി ദേഷ്യത്തോടെ അവൾ പറഞ്ഞതും അവൻ പിന്നെ ഒന്നും പറയാതെ റൂമിൽ നിന്ന് ഇറങ്ങി പോയി...."എടാ അഭി അതെന്ത് സാധനമാടാ.. കുറച്ച് കറി വീണതിന് ഇങ്ങനെയുമുണ്ടോ അതിന്റെ ബഹളം.... ഡേവിയും കൂട്ടുകാരും വിളമ്പലും തീറ്റിയും കഴിഞ്ഞ്...പെണ്ണിനെ ചെക്കന്റെ കൂട്ടർ കൊണ്ട് പോയതിന് ശേഷം...എല്ലാരുംകൂടെ ബൈക്ക് പാർക്കിങിന്റെ അവിടെ ഇരിക്കുമ്പോളാണ് കാർത്തി അത് പറഞ്ഞത്... "അത് ശെരിയാടാ കാണാൻ ചെലുണ്ടന്നേയുള്ളൂ..വാ തുറന്നാൽ പോക്കാണ്.. അലൻ ഒന്ന് ദീർഗ്ഗശ്വാസമെടുത്ത് പറഞ്ഞത് എല്ലാരും ശെരിവെച്ചു... "എടാ അഭി..നീ എന്താ ഒന്നും മിണ്ടാത്തെ... നിനക്ക് അറിയില്ലേ ആ സാധനത്തിനെ... ഫഹദ് ചോദിക്കുന്നതുകേട്ടാണ് ഡേവി കയ്യിലിരുന്ന സിഗരറ്റ് വലിച്ച് വിട്ട് കഴിഞ്ഞ് അവനും.. ബാക്കിയുള്ളോരും അഭിയുടെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കിയത്...എന്നാൽ അവനിൽ നിന്നൊരു പുച്ഛച്ചിരിയാണ് മറുപടി നൽകിയത്... "അറിയില്ലെന്നോ.. എന്റെ കൊച്ചിച്ഛന്റെ മോളാണ് ഇഷാൻവി എന്ന ഐഷു...

ഇഷയുടെ അനിയത്തി..ഇഷയെ പോലെയല്ല ഭയങ്കര തന്റേടിയാണ്...എനിക്ക് അതിനെ കണ്ണിൽ പിടിക്കുല.. എനിക്കെന്നല്ല തറവാട്ടിലെ മിക്കവർക്കും..അവളോട് ഒന്നും ചോദിക്കാൻ പറ്റില്ല എപ്പോഴും ചൂടാവുന്ന സ്വഭാവം...ദേവാലയം ഗ്രൂപ്പ് തന്നെ അച്ഛച്ഛൻ അവൾക്കാണ് നോക്കാൻ കൊടുത്തിരിക്കുന്നത് അഹങ്കാരി... അഭി പറയുന്ന ഓരോ വാക്കുകളും ഡേവി ശ്രേധിക്കുന്നുണ്ടായിരുന്നു...അപ്പോഴും അവന്റെ മനസ്സിൽ അവൾ തന്നോട് നേരെത്തെ ചൂടായതൊക്കെ ഓർമ വന്നതും എന്തുകൊണ്ടോ അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... "ടാ അളിയാ.. സോറി അവൾ ഇത്ര പെട്ടെന്ന് നിന്നോട് കിടന്ന് ചാടുമെന്ന് പ്രീതിക്ഷിച്ചില്ല... പെട്ടെന്ന് ഡേവിയുടെ കൈപിടിച്ച് അഭി പറഞ്ഞതും അവൻ അവനിൽ നിന്ന് കൈമാറ്റിയിരുന്നു... "അയ്യേ എന്തിന് എനിക്ക് ഇതൊന്നും പുത്തരിയല്ല... അവളോട് പോകാൻ പറ... "ഉവ്വ്‌ മോനെ.. ആദ്യയായിട്ടാ നമ്മടെ ഡേവികുഞ്ഞ് ഒരു പെണ്ണിനോട് പഞ്ചാരയാടിക്കാതെ പറഞ്ഞയച്ചത്.... ഫഹദ് പറയുന്നതുകേട്ട് എല്ലാണ്ണവും ചിരിച്ചതും ഡേവി ഒന്നും പറയാതെ എല്ലാരേയും നോക്കി ഒന്ന് ചിരിച്ച് കൊടുത്തു.... പിന്നെ അവർ ഓരോന്ന് പറഞ്ഞിരുന്നശേഷം നേരെ ദേവാലയം തറവാട്ടിലേക്ക് തിരിച്ചു............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story