തീവണ്ടി: ഭാഗം 20

Theevandi

എഴുത്തുകാരി: മുകിൽ

രാത്രിയിൽ നാളെ ഐഷുനോട് എങ്ങനെ കഴിഞ്ഞ കാര്യങ്ങൾ പറയുമെന്നോർത്ത് ഇച്ചായൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് ആലോചിച്ചു.. അവസാനം എങ്ങനെയൊക്കെയോ കണ്ണും പൂട്ടി കിടന്നു... ഐഷുവും ഏകദേശം ഇതുപോലെ തന്നെയായിരുന്നു എന്താണ് ഇച്ചായന് അവളോട് പറയേണ്ടത് എന്നോർത്ത് സംശയങ്ങൾ അവളിൽ ഉളവാക്കി... നാളെ എന്തായാലും ഇച്ചായൻ എന്താ കാര്യമെന്ന് പറയുമെന്ന വിശ്വാസത്തിൽ അവൾ നിദ്രയെ പുൽകി... ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ പിറ്റേ ദിവസം രാവിലെ ഇച്ചായൻ ഷെൽഫിൽ നിന്ന് ആ ബോക്സ് എടുത്ത് കയ്യിൽ വെച്ചു... ഒരു ഒമ്പത് മണി ആയപ്പോൾ തന്നെ ഇച്ചായൻ വീട്ടിൽ നിന്നിറങ്ങിയിരുന്നു... ഇച്ചായൻ ചാച്ചനോട് ചോദിച്ചിട്ട് ചാച്ചന്റെ കാറും എടുതോണ്ടായിരുന്നു നേരെ കോഫീ ഷോപ്പിലേക്ക് ചെന്നത്... ആ ബോക്സ് കാറിന്റെ ഡാഷ് ബോക്സിൽ വെച്ചു...

അവിടെ എത്തി ഐഷുവിന് ഇച്ചായൻ മെസ്സേജ് ചെയ്ത് പോയി നേരെ ഒരു ടേബിളിൽ ഇരുന്നു... കുറച്ച് നേരം കഴിഞ്ഞപ്പോൾ തന്നെ ഐഷു എത്തിയിരുന്നു അവിടെ... ഇച്ചായനെ നോക്കി ഒന്ന് ചിരിച്ച ശേഷം ഇച്ചായന് നേരെ ടേബിളിൽ ഇരുന്നു... യെല്ലോ ഫുൾ സ്ലീവ് ലോങ് ടോപ്പും ബ്ലാക്ക്‌ ലെഗിനും ആയിരുന്നു അവളുടെ വേഷം... ചുമലിന്റെ അതുവരെയുള്ള മുടി പുറകിലായി പോണിറ്റൈൽ കെട്ടി വെച്ചിട്ടുണ്ട്.. " ഹാ എന്താ ഇച്ചായാ നിങ്ങക്ക് എന്നോട് പറയാനുള്ളത്... യാതൊരു മുഖവുരയും ഇല്ലാതെ അവൾ ചോദിച്ചതും ഇച്ചായൻ വേദനയോടെ അവളെ നോക്കി പുഞ്ചിരിക്കാൻ ശ്രെമിച്ചു... " എന്നതാ ഇച്ചായാ നിങ്ങക്ക് ആകെ മൂഡ് ഔട്ട് പോലെ... ടേബിളിൽ വെച്ചിരുന്ന ഇച്ചായന്റെ കൈകളിൽ അവൾ കൈവെച്ച് ആകുലതയോടെ ചോദിച്ചു...

" അത് ഐഷു... എനിക്ക് പറയാനുള്ളത് എന്റെ ജീവിതത്തിൽ നടന്ന മുഖ്യ കാര്യമാണ്.... അത് ഇവിടെ വെച്ചല്ല നീ എന്റെ കൂടെ വരണം... അത് പറയാൻ ആയി നമുക്ക് ഒരു പ്രൈവറ്റ് സ്ഥലം... " ഹ്മ്മ്... എവിടേക്കാ ഇച്ചായൻ.... " നീ എന്റെ കൂടെ വന്നാൽ മതി ലേറ്റ് ആകില്ല വേഗന്ന് പോരാം... " ഉം.... കൂടുതൽ ഇരുവരും പിന്നെ സംസാരിക്കാൻ നിക്കാതെ അവിടുന്ന് ഇറങ്ങി നേരെ ഇച്ചായന്റെ കാറിൽ കയറി... കാർ ഇച്ചായൻ ആണ് ഓടിച്ചിരുന്നത്.. ഇച്ചായൻ നേരെ ഡ്രൈവ് ചെയ്ത് കൊണ്ട് പോയത്... ഒരു വലിയ കുന്നിന്റെ താഴെയാണ്... അവിടെ കൊണ്ട് പോയി ഇച്ചായൻ വണ്ടി ഒതുക്കി... ഒട്ടുമിക്ക ആളുകളും ഉള്ള ഇടം തന്നെയായിരുന്നു അത്... കുറച്ച് പേർ കുന്നിന്റെ താഴെ ആയും കുറച്ച് പേർ കുന്നിന്റെ

മുകളിലേക്ക് കയറുന്നുണ്ട്... കുന്നിന്റെ മുകളിലേക്ക് കയറാൻ കരിങ്കൽ പാറകൾ കൊണ്ട് ചെറിയ പടി കെട്ടുകൾ കെട്ടിയിട്ടുണ്ടായിരുന്നു... " ആൻവി നമുക്ക് മുകളിലേക്ക് കയറാം... അവിടെ കയറി കഴിയുമ്പോൾ നമുക്ക് ഇരിക്കാനായി ഇടം ഉണ്ടാകും അവിടെ ഇരിക്കാം... " ഹ്മ്മ്.... " എന്നാൽ വാ.... ഐഷുവിന് നേരെ ഇച്ചായൻ കൈ നീട്ടിയതും അവൾ പുഞ്ചിരിയോടെ ഇച്ചായന് നേരെ കൈ കൊടുത്തു... രണ്ടുപേരും കൈകോർത്ത് ഒരുമിച്ച് തന്നെ ആ പടികൾ കയറാൻ തുടങ്ങിയിരുന്നു... ഒരുപാട് പടികൾ ഉണ്ടായിരുന്നു... " ഹോ ദൈവമേ... ഒത്തിരി ഉണ്ടല്ലോ ഇച്ചായാ ഞാൻ തളർന്നു ഒന്ന് നിന്നിട്ട് പോകാം... ഒരു നിമിഷം കിതപ്പടക്കി ഐഷു പറഞ്ഞതും... ഇച്ചായനും ഒരുവിധം ഷീണിച്ചിരുന്നു... " ഏയ് വേണ്ട കൊച്ചേ... വേഗം ഇപ്പൊ തന്നെ കയറാം ഒന്ന് വിശ്രമിക്കാൻ ഇരുന്നാൽ പിന്നെ മടി ആകും അങ്ങോട്ട് കയറാൻ... "

എന്നാലും ഇച്ചായാ... വയ്യ ഞാൻ ആകെ തളർന്നു... " നീ തളർന്നിട്ടൊന്നുമില്ല ഇപ്പോഴും അത്യാവശ്യം ആരോഗ്യം ഉണ്ട്.. വേഗം വാ പോകാം.... " ഇച്ചായാ... എത്ര പറഞ്ഞിട്ടും ഇച്ചായൻ അവളെ നടത്തിപ്പിക്കാൻ തുടങ്ങിയിരുന്നു... അവൾക്ക് ദേഷ്യം വരുന്നുണ്ടെങ്കിലും അത് പ്രാവർത്തികം ആക്കുന്നത് ഇച്ചായനെ അടിച്ചും പിച്ചിയും ഒക്കെയാണ്... ഇച്ചായൻ അതെല്ലാം ചെറു ചിരിയോടെ ആസ്വദിച്ചു... രണ്ടുപേരും അവസാനം എങ്ങനെയൊക്കെയോ മുകളിൽ എത്തിയിരുന്നു... " wow...... മുകളിലേക്ക് എത്തിയ ഐഷു കുന്നിന്റെ ചുറ്റുള്ളത് കണ്ടതും കണ്ണ് വിടർത്തി നോക്കി നിന്ന് പോയി..... " ഇച്ചായാ... ഇത് ഇവിടം കൊള്ളാല്ലോ... ചുറ്റും പാറ കൂട്ടങ്ങളും അതിന്റെ ഇടയിൽ മലയോരങ്ങളും.... ചുറ്റും കണ്ണോടിച്ച് അവളത് പറഞ്ഞ് ഇച്ചായന്റെ കയ്യിൽ പിടിമുറുക്കി... " ഹാ മുഴുവനും പച്ചപ്പ് നിറഞ്ഞത്...

നീ വാ നമുക്ക് അപ്പുറത്തെ പാറക്കൂട്ടത്തിന്റെ അടുത്ത് പോകാം അവിടെ ചെന്നിരിക്കാം... അവർ നിക്കുന്ന അടുത്തായി നിറയെ പാറകൂട്ടങ്ങളും അതിൽ കുറച്ച് പേർ ഇരിക്കുന്നുമുണ്ട്... ഇച്ചായൻ അവളെയും കൂട്ടി അവിടേക്ക് പോയി... അവിടെ ഒരു സൈഡിലായി രണ്ടുപേരും പാറയിൽ ഇരിപ്പുറപ്പിച്ചു... തണുത്ത കാറ്റ് വീശുന്നതുകൊണ്ട് ഐഷു ഇച്ചായന്റെ കയ്യിന്റെ ഇടയിൽ കൂടെ കൈചേർത്ത് തോളിൽ ചാഞ്ഞ് ചേർന്നിരുന്നു... ഇച്ചായൻ ഒരു കൈകൊണ്ട് അവളുടെ കയ്യിൽ കോർത്ത് പിടിച്ചു... " ഇച്ചായാ... എന്തിനാ ഇത്ര മൂഡ് ഔട്ട് ആയി ഇരിക്കുന്നെ ഇന്നലെ ഞാൻ നോക്കുന്നുണ്ട്... എന്നോട് എന്താ ഇച്ചായന് പറയാൻ ഉള്ളത്... ഇച്ചിരി കലിപ്പിച്ചായിരുന്നു അവളത് ചോദിച്ചത്... " ഹ്മ്മ് ആ കാര്യം എന്തെന്ന് പറയാൻ തന്നെയാണ് ഞാൻ നിന്നെയും കൂട്ടി ഇവിടേക്ക് വന്നത്... " ഹ്മ്മ് ശെരി എന്താ കാര്യം എന്ന് പറഞ്ഞേ... ""

" അത് അത് എനിക്ക് നിന്നോട് എങ്ങനെ പറയണമെന്ന് ഇപ്പോഴും അറിയില്ല ഐഷു... കാരണം എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വേദനിച്ചതും സന്തോഷിച്ചതുമായ അനുഭവങ്ങൾ ആണ്... ഇപ്പോൾ എന്റെ ഓർമകളും അത് മാത്രം ആണ്... ചിലപ്പോ അത് നിന്നോട് പറഞ്ഞില്ലെങ്കിൽ വീണ്ടും ആ ഓർമകൾ എന്നെ വല്ലാതെ വീർപ്പുമുട്ടിക്കും... """ ഇച്ചായൻ വിദൂരത്തിലേക്ക് കണ്ണും നട്ട് അവളോട് അത് പറഞ്ഞതും ഐഷു നെറ്റി ചുളിച്ച് ഇച്ചായനെ നോക്കി... " എന്തോന്നാ മനുഷ്യാ പറയണേ കഴിഞ്ഞ പോയ എന്ത് കാര്യങ്ങളാണ് പറയാൻ ഉള്ളത് അതിങ്ങനെ മറച്ച് വെക്കാതെ ഒന്ന് വേഗം പറയുന്നുണ്ടോ... അവളുടെ ഉള്ളിലെ സംശയങ്ങളും ആകുലതയും ഇച്ചായന് അവളുടെ സംസാരത്തിൽ നിന്ന് മനസിലായിരുന്നു... " പറയാം കഴിഞ്ഞ് പോയ എന്റെ കാലം അത് പറയാം.... ഇച്ചായൻ പറയുന്നത് എന്തെന്ന് രീതിയിൽ ഐഷു ഇച്ചായനെ തന്നെ നോക്കിയിരുന്നു.... 🌸🥀🌸🥀🌸🥀🌸🥀🌸🥀🌸🥀🌸

(((( ഇനി പാസ്റ്റ്‌ ആണ് ഇച്ചായന്റെ അത് ഇച്ചായൻ തന്നെ പറയട്ടെ... നമുക്ക് കേൾക്കാം )))) +2 പരീക്ഷ പൊട്ടുമെന്ന വിശ്വാസത്തിൽ ഞാനും എന്റെ കൂടപ്പിറപ്പുകളും എക്സാം എഴുതി എക്സാം ഹാളിൽ നിന്നിറങ്ങി... തിരിച്ച് ഇനി കിട്ടാത്ത ആ സ്കൂളും ക്ലാസ്സ് മുറികളും ബാക്ക് ബെഞ്ചും... ഒന്നിച്ച് കൂടിയിരുന്ന് ചോറ്റ് പാത്രത്തിൽ കയ്യിട്ട് കഴിച്ചതും... ചോർ ഉണ്ട ശേഷം ടീച്ചേഴ്സ് അറിയാതെ ഞങ്ങൾ കുറച്ച് പേർ നേരെ ഗ്രൗണ്ടിൽ പോയി ഫുട്‌ബോൾ കളിച്ചും അവസാനം ക്ലാസ്സിൽ കയറുമ്പോൾ ടീച്ചർ ഗേറ്റ് ഔട്ട് അടിച്ചും ഞങ്ങൾ പുറത്തിറങ്ങി ചുറ്റും വായിനോക്കിയും കമെന്റ് അടിച്ചും സമയം പോകും... ഓരോ ഓണം ക്രിസ്മസ് ദിനത്തിൽ ആഘോഷങ്ങൾക്ക് അവസാനവും ഉണ്ടാകും ഒരു ഓണത്തല്ലും ക്രിസ്മസ് കേക്ക് തികയാതെ പടിപ്പികളുടെ കയ്യിൽ നിന്ന് കേക്ക് തട്ടി പറിച്ച് വാങ്ങി കഴിച്ചും അത് ആഘോഷമാക്കി...

അന്ന് അവസാന പരീക്ഷ എഴുതി എല്ലാരും ചോദ്യപേപ്പർ എടുത്ത് റോക്കറ്റ് വിട്ടും... കയ്യിലിരുന്ന കളർ വെള്ളവും പൊടിയും ദേഹത്ത് എറിഞ്ഞ് ചിരിയും ബഹളവും ഒക്കെകൊണ്ട് അർമാധിച്ച് അവസാനം എല്ലാരും ഒരു മങ്ങിയ ചിരിയോടെ കലാലയ ജീവിതം അവസാനിച്ചെന്ന ഓർമയിൽ കെട്ടിപിടിച്ചും കൈ കൊടുത്തും പിരിഞ്ഞു... ഞാനും എന്റെ ചങ്ങായിമാരായ ഫാദിയും കാർത്തിയും അലനും അഭിയും അന്ന് ഇനി ഈ സൗഹൃദം നിലനിൽക്കുമെന്നോ ഇല്ലയോ എന്ന് അറിയാതെ ഒരുപിടി നല്ല ഓർമ്മകൾ മനസിൽ സൂക്ഷിച്ച് ആ സ്കൂളിന്റെ പടിയിറങ്ങി.... സ്കൂൾ അടച്ച് കഴിഞ്ഞ് വീട്ടിൽ ഇരുന്ന് ബോറടിച്ച് ഫ്രണ്ട്സുമായി ഗെയിം കളിച്ചും ദിവസങ്ങൾ തള്ളി നീക്കി... പിന്നെ ചാച്ചന്റെ ഡൽഹിയിലെ ബിസ്നെസ്സ് എന്തൊക്കെയോ കാരണങ്ങൾകൊണ്ട് പൊട്ടിയതും അത് നിർത്തി നാട്ടിൽ ചാച്ചൻ വന്നതും..

. " കുഞ്ഞാ നാളെ ഡെന്നി ചെന്നൈയ്ക്ക് പോകുന്നുണ്ട്... അവിടെ കുറച്ച് ബിസ്നെസ്സ് ആവശ്യത്തിനായി നിക്കാനായാണ് ഡെന്നി പോകുന്നത്... അതിന് നീ കൂടെ പോയേ പറ്റൂ.... ഒരു ദിവസം വെറുതെ ഞാൻ ചാച്ചന്റെ അടുത്തിരുന്ന് പത്രം നോക്കുമ്പോളാണ് ചാച്ചൻ ഇത് പറഞ്ഞതും ഞാൻ ഞെട്ടി ചാച്ചനെ നോക്കിയതും... " ചാച്ചാ ഞാൻ.... " അതേ നീ തന്നെ ഡെന്നിയെ സഹായിക്കാനായാണ് നീ പോകേണ്ടത് എന്തായാലും നീ പോയേ പറ്റൂ... " ചാച്ചാ ഞാൻ അതുപിന്നെ ഓഫീസ് കാര്യങ്ങൾ ഒക്കെ... " അതൊക്കെ ഡെന്നി പറഞ്ഞ് തരും നീ കൂടെ പോയേ പറ്റൂ... അവൻ അവിടെ ഒറ്റയ്ക്കാണ് അതുകൊണ്ടാണ് അതുമല്ല നീ ഇവിടെ വേറെ വേലയും കൂലിയും ഇല്ലാതെ ഇരിക്കുവല്ലേ പോയെക്ക്... " ഉം... ചാച്ചൻ പറഞ്ഞതിൽ താൽപ്പര്യം ഇല്ലെങ്കിലും ഒന്ന് മൂളി കൊടുത്തു... പിന്നെ ചെന്നൈക്ക് പോകുന്നതിന്റെ ബഹളം ആയിരുന്നു...

വൈകാതെ തന്നെ ഞങ്ങൾ നേരെ ചെന്നൈക്ക് വിട്ടു അവിടെ ഓഫീസിന്റെ അടുത്തായി ഒരു ഔട്ട് ഹൗസ് എടുത്ത് ഞങ്ങൾ താമസിച്ചു.. ഡാനി നാട്ടിൽ അല്ലായിരുന്നു.... നാട്ടിൽ ഉണ്ടായിരുന്നത് ഞാനും വല്യേട്ടനും... അതുകൊണ്ടാണ് ചാച്ചൻ ഡെന്നിയുടെ കൂടെ എന്നെ വിട്ടത്... അങ്ങനെ ദിവസങ്ങൾ പതിയെ കൊഴിഞ്ഞു.. ഡെന്നി ഓഫീസിൽ പോയി തുടങ്ങി ഞാൻ അവിടെ പോസ്റ്റുമായി... വല്ലപ്പോഴും എന്നെ കൊണ്ട് അവൻ പുറത്ത് പോകും അല്ലാതെ ഓഫീസിലും അവൻ എന്നെ കൊണ്ട് പോയില്ല... അങ്ങനെ ഇരിക്കേ ഒരു ദിവസമാണ് ഡെന്നി എന്നോട് അവന്റെ ബിസ്നെസ്സ് പാട്ട്നെറിന്റെ വീട്ടിലേക്ക് പോവാമെന്ന് പറഞ്ഞത്... പുറത്ത് പോകാതെ മടുപ്പായി ഇരുന്ന എനിക്ക് അത് കേട്ടപ്പോൾ സന്തോഷം തോന്നി അവിടേക്ക് പോവാൻ അവന്റെ കൂടെ കൂടി....

അന്ന് വൈകിട്ടായിരുന്നു ഞങ്ങൾ അങ്ങോട്ട് പോയത്... ഡെന്നിയുടെ കാറിൽ ഞങ്ങൾ അവിടെ ചെന്നു... അവിടെ ഇരുനില വീടിന്റെ മുന്നിൽ ആയിരുന്നു വണ്ടി ചെന്ന് നിന്നത്... വീടിന്റെ ഡോർ തുറന്ന് തന്നത് ചെറുപ്പം തോന്നുന്ന ഒരു മധ്യവയസുകാരനായിരുന്നു.... " ഹാ ഡെന്നി വാ കയറൂ... അദ്ദേഹം ഞങ്ങളെ അകത്തേക്ക് ക്ഷേണിച്ചു... ഞാൻ ഒന്ന് സംശയിച്ച് ഡെന്നിയെ നോക്കി അവൻ അയാളെ നോക്കി ചിരിച്ചോണ്ട് എന്നോട് അകത്തേക്ക് കയറാൻ കണ്ണ് കാണിച്ചിട്ട് അവനും കയറി... അകത്ത് കയറിയ ഞാൻ മൊത്തം ഒന്ന് കണ്ണോടിച്ചു... പിങ്ക് കളർ പെയിന്റ് ആയിരുന്നു അവിടെ മൊത്തം അടിച്ചിരിക്കുന്നത് അതിന് ചേർന്ന വെള്ള കർട്ടൻസ്.... " ആഹ് ഡെന്നി ഇതാരാ കൂടെ... " ഇത് എന്റെ അനിയൻ ഡേവിഡ് ആണ് സർ.... " ഹാ ഹെലോ ഡേവിഡ്... എന്നെ നോക്കി പുഞ്ചിരിച്ചോണ്ട് അദ്ദേഹം പറഞ്ഞതും ഞാനും ഒന്ന് ചിരിച്ച് കാട്ടി... " ആഹ് ഡെന്നി താൻ ഫയൽ വാങ്ങാൻ അല്ലെ വന്നത്...

മൂന്ന് ഫയലുകളിൽ രണ്ടെണ്ണം എന്റെ പക്കൽ ഉണ്ട് ഒന്ന് മോളുടെ അടുത്താണ്... അവളുടെ കയ്യിൽ ചെക്ക് ചെയ്യാൻ കൊടുത്തതാണ്... " സാറിന്റെ മകൾ... " അവൾ എവിടെ പോകുവാനാ ഇവിടെ ഉണ്ട് മുകളിലത്തെ മ്യൂസിക് റൂമിൽ... " എന്നാൽ സാർ ഒന്ന് പോയി മേടിച്ചിട്ട് വരുവോ... " അവൾ മ്യൂസിക് റൂമിൽ കയറുമ്പോൾ ഞാൻ ചെന്ന് ശപ്പെടുത്തുന്നത് അവൾക്ക് ഇഷ്ട്ടമല്ല ഡെന്നി... അല്ലേൽ ഞാൻ ചെന്ന് വാങ്ങിച്ചേനെ... " അയ്യോ സാർ അപ്പൊ എപ്പോ മകൾ ഫയൽ കൊണ്ട് വരും ഞങ്ങക്ക് കുറച്ച് കഴിഞ്ഞ് പോണം.. " അവൾ ഇനി എപ്പോ ഇറങ്ങുമെന്ന് അറിയില്ല... അവൾ ഇച്ചിരി നിർബന്ധക്കാരിയാണ്... തനിക്ക് ഇപ്പൊ ഫയൽ വേണേൽ മുകളിൽ മ്യൂസിക് റൂമിൽ അവൾ ഉണ്ടാകും ചെന്ന് വാങ്ങിച്ചോളൂ..

. " ഞാൻ... ആഹ് കുഞ്ഞാ നീ ഒന്ന് മുകളിൽ ചെന്ന് ആ കുട്ടിയുടെ അടുത്ത് നിന്ന് ഫയൽ വാങ്ങിയിട്ട് വരുവോ... അവർ പറയുന്നതൊക്കെ ചുമ്മാ കേട്ട് ഇരിക്കുന്ന എന്നോട് പെട്ടെന്ന് ഡെന്നി പറയുന്നതുകേട്ട് കണ്ണും മിഴിച്ച് ഞാൻ അവനെ നോക്കി... " കുഞ്ഞാ പ്ലീസ് ടാ ഒന്ന് പോയിട്ട് വാ... " ഏയ് പോടാ നീ പോയിട്ട് വാ ഞാൻ പോകുന്നില്ല... " ഡേവിഡ് താൻ പോയി വാങ്ങിച്ചിട്ട് വരൂ അവൾ ഒന്നും പറയില്ല അപ്പച്ചൻ പറഞ്ഞ ഫയൽ തരാൻ പറഞ്ഞാൽ മതി അവൾ എടുത്ത് തരും... " അത് സാർ... " മുകളിൽ രണ്ടാമത്തെ റൂം ആണ് അവളുടെ പോയി വാങ്ങിച്ചാൽ മതി... തന്നെ അവൾ ഒന്നും പറയില്ല അല്ലെ ഡെന്നി... എന്തോ അർത്ഥം വെച്ച രീതിയിൽ അയാൾ ഡെന്നിയോട് പറഞ്ഞതും ഡെന്നി ശെരിയെന്ന രീതിയിൽ എന്നെ നോക്കി... പിന്നെ കൂടുതൽ ഒന്നും പറയാതെ ഞാൻ അവരെ നോക്കി വളിച്ച ഇളി പാസാക്കിയിട്ട്...

മുകളിലേക്ക് സ്റ്റയർ കയറി... അവിടുന്ന് രണ്ടാമത്തെ റൂമിലേക്ക് തിരിഞ്ഞപ്പോൾ ഡോർ തുറന്ന് ഇട്ടിരിക്കുന്നതുകൊണ്ട് ഞാൻ അവിടെ റൂമിലേക്ക് കയറി... റൂം കണ്ടപ്പോൾ ശെരിക്കും പറഞ്ഞാൽ എന്റെ കണ്ണുകൾ മിഴിഞ്ഞ് പോയി... പിങ്ക് നിറത്തിലെ പെയിന്റ് അടിച്ച ചുമരുകളിൽ മുഴുവനായി പല നിറത്തിലും വർണത്തിലുമുള്ള ചിത്രങ്ങൾ ആയിരുന്നു... 💕 Tu Aata Hai Seene Mein Jab Jab Saansein Bharti Hoon Tere Dil Ki Galiyon Se Main Har Roz Guzarti Hoon Hawaa Ke Jaise Chalta Hai Tu.. Main Ret Jaisi Udti Hoon... 💕 💕 Kaun Tujhe Kaun Tujhe Yun Pyar Karega Jaise Main Karti Hoon.... 💕 പെട്ടെന്ന് സൈഡിൽ നിന്ന് ആരോ നല്ല ഈണത്തിൽ പാടുന്ന ശബ്ദം കേട്ടതും അറിയാതെ തന്നെ എന്റെ കാലുകൾ സൈഡിലായി തുറന്നിട്ടിരിക്കുന്ന ഡോറിന്റെ പക്കൽ നീങ്ങി...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story