തീവണ്ടി: ഭാഗം 21

Theevandi

എഴുത്തുകാരി: മുകിൽ

പുറത്ത് നിന്ന് ഒഴുകി എത്തിയ പാട്ടിന്റെ ഓളത്തിൽ ഞാൻ ആ മുറിയിൽ തുറന്ന് ഇട്ടിരിക്കുന്ന വാതിൽ കടന്നതും കണ്ടത് അത്യാവശ്യം നീണ്ട് കിടക്കുന്ന ടെറസിൽ ആയിരുന്നു... അവിടെ ഒത്ത അറ്റത്തായി വെള്ള ഹാഫ് ഗൗണും ഇട്ട് ഗിറ്റാറിൽ വിരലുകൾ ചലിപ്പിച്ച്... കണ്ണ് അടച്ച് ഏതോ സ്വപ്നത്തിൽ എന്നവണ്ണം പാട്ട് പാടികൊണ്ട് നിക്കുന്ന പെണ്ണിനെയാണ് ഞാൻ കണ്ടത്... കറുപ്പ് നിറത്തിലെ ചുരുണ്ട മുടികൾ അഴിച്ച് ഇട്ട് എല്ലാം മുഖത്തിന് മുന്നിലായി പറന്ന് വീണ് കിടക്കുന്നു... ഇളം പിങ്ക് അധരങ്ങളിൽ പാട്ടിന്റെ വരികൾ ഓതുന്നു... ഒരു നിമിഷം ഞാനും നോക്കി നിന്ന് പോയി... പെട്ടെന്നാണ് പാട്ട് പാടുന്ന അധരങ്ങൾ നിന്നതും... ആ കുഞ്ഞ് കരിമിഴികൾ തുറന്നതും... അത് എന്നെ നോക്കിയതും... എന്നെ കണ്ടതും ആ കണ്ണുകൾ ഒന്നും കൂടെ വിടർന്നു... കുറച്ച് നേരം അവളുടെ കണ്ണിൽ ഞാൻ നോക്കി നിന്നു... അവളും വിടർന്ന കുഞ്ഞി കണ്ണുകളാൽ എന്നെ നോക്കുവായിരുന്നു... പെട്ടെന്ന് അവൾ എന്നെ ഒന്ന് നോക്കി പുരികം ചുളുക്കി... " Who Are You... ?? എന്നെ നോക്കി പുരികം ചുളുക്കി അവൾ ചോദിച്ചതും... ഞാൻ ഒന്ന് നോക്കി ചിരിച്ചു.... അവൾ ആ ഗിറ്റാർ സൈഡിൽ ഇട്ടിരുന്ന ടേബിളിൽ വെച്ചിട്ട് എന്റെ മുന്നിലേക്ക് വന്നു... " നീങ്ക യാര്...? " ങേ... അവൾ തമിഴിൽ ചോദിക്കുന്നതുകേട്ട് ഞാൻ അവളെ ഇഞ്ചി കടിച്ചപോലെ നോക്കി... " Hlo... Who are You...? ഇപ്പൊ അവൾ ചോദിച്ചത് ഇച്ചിരി കടുപ്പത്തിൽ ആയിരുന്നു അതിന് ഒന്ന് ചിരിച്ച് കാട്ടി... ഇവൾ തമിഴത്തി ആണോ മലയാളി അല്ലെ ഇവളെ തന്ത മലയാളി ആണല്ലോ...

ആഹ് എന്തേലും ആകട്ട് മലയാളത്തിൽ കാര്യം പറയാം... " ഞാൻ താഴെ സാർ പറഞ്ഞിട്ട് ഫയൽ വാങ്ങാൻ വന്നതാണ്... " സാർ... ഓഹ് അപ്പച്ചൻ ആണോ... ഓഹ് മലയാളം അറിയാം ( ആത്മ ) " അതേ... " ഹാ വരൂ ഞാൻ എടുത്ത് തരാം... അത് പറഞ്ഞവൾ റൂമിന്റെ അകത്തേക്ക് കയറി കൂടെ ഞാനും ചെന്നു... ഷെൽഫിൽ നിന്ന് ഏതോ ഫയൽ എടുത്ത് എന്റെ പക്കൽ വന്നവൾ എനിക്ക് നീട്ടി... " ഇതാണ് അപ്പച്ചൻ പറഞ്ഞ ഫയൽ കൊടുത്തേക്ക്... " ഓക്കേ താങ്ക്സ്... എന്റെ നേരെ നീട്ടിയ ഫയൽ വാങ്ങി ചിരിയോടെ താങ്ക്സ് പറഞ്ഞതും അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു... എന്നിട്ട് ഞാൻ പോകാൻ തിരിഞ്ഞിട്ട് മെല്ലെ അവൾക്ക് നേരെ തിരിഞ്ഞു... അവൾക്ക് നേരെ ഞാൻ തിരിഞ്ഞത് കണ്ട് എന്നെ നെറ്റി ചുളിച്ച് അവൾ നോക്കി... അതിന് ചിരിച്ചോണ്ട് തന്നെ അവളെ നോക്കി കണ്ണ് ചിമ്മി... " നല്ലതുപോലെ പാടിയിട്ടുണ്ട് എനിക്കിഷ്ട്ടായി...... " ഹ്മ്മ്... " ഇയാളുടെ നെയിം... ഞാൻ ഒന്ന് ഇളിച്ചോണ്ട് അവളുടെ അടുത്ത് ചോദിച്ചു... " അതെന്തിനാ നെയിം അറിയുന്നെ... " ചുമ്മാ ഇത്രേം പാടുന്ന ഒരാളുടെ പേര് അറിയാൻ ഒരു ഇഷ്ട്ടം...

" ഓഹോ ഞാൻ ആൻവി... അത് പറഞ്ഞവൾ ചിരിച്ചോണ്ട് എനിക്ക് കൈ നീട്ടി... " ഞാൻ ഡേവിഡ്... തിരിച്ച് കൈ കൊടുത്ത് ഒന്ന് ചിരിച്ചിട്ട് കൂടുതൽ സംസാരിക്കാൻ നിക്കാതെ അവിടുന്ന് ഇറങ്ങി... അന്ന് ഞാനും ഡെന്നിയും അവിടുന്ന് ഇറങ്ങിയതിന് ശേഷം പിന്നെ ആൻവിയെ ഞാൻ കണ്ടില്ല അവിടെ പോയതുമില്ല... ഇടയ്ക്ക് വെച്ച് ഒരു ദിവസം അവളെ കണ്ടു അത് ഡെന്നിയുടെ കാർ എടുത്ത് പച്ചക്കറി വാങ്ങാൻ മാർക്കറ്റിൽ പോയ അന്നായിരുന്നു... അന്ന് അവിടെ വെച്ച് കണ്ട് ഞങ്ങൾ പരസ്പരം ഓരോന്ന് പറഞ്ഞ് കൂട്ടായി... """ ആൻവി ആദം """ ആദം കളത്തിങ്കലിന്റെയും അന്ന കളത്തിങ്കലിന്റെയും ഒരേ ഒരു മകൾ... അവൾ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അപ്പച്ചനുമായി ചെന്നൈക്ക് വന്നു... ആൻവിയുടെ അമ്മച്ചി അവളുടെ ജനനത്തിന് ശേഷം മരണപ്പെട്ടു... അവളെ നോക്കിയതെല്ലാം ആദമാണ്... എന്നെക്കാൾ 2 വയസ്സിന് മൂത്തതായിരുന്നു ആൻവി പക്ഷെ കണ്ടാൽ എന്നെക്കാൾ പ്രായം കുറവുള്ളത് പോലെയാണ്... ഒരു കിലുക്കാംപെട്ടി... അന്ന് ഞങ്ങൾ തമ്മിൽ പിരിഞ്ഞത് നല്ലൊരു സൗഹൃദം നിലനിർത്തിയിട്ടായിരുന്നു... ഡെന്നിയോട് വഴക്ക് ഉണ്ടാക്കി ഞാൻ ഒരു സെക്കനാണ്ട്‌ ബൈക്ക് എടുത്തു... അതിൽ എല്ലായിടത്തും പോകുമായിരുന്നു... ആൻവിയുടെ നമ്പർ കയ്യിൽ ഉള്ളതുകൊണ്ട് തന്നെ ഞങ്ങൾ തമ്മിൽ ചാറ്റും കാളിങ്ങും ഉണ്ടായിരുന്നു... ഒരു ദിവസം വീട്ടിൽ ക്ഷേണിച്ചു... അന്ന് പോയപ്പോൾ അവളുടെ അപ്പച്ചൻ ഇല്ലായിരുന്നു...

അവളെ കുറിച്ച് അറിയാൻ ഒരുപാട് എനിക്ക് പറ്റി... നല്ലതുപോലെ പാട്ട് പാടാനും അതോടൊപ്പം ചിത്രങ്ങൾ വരയ്ക്കാനും കഴിവുണ്ട് പോരാഞ്ഞ് ഫുഡ് ഉണ്ടാക്കാനും ഒക്കെ... അവൾ എന്നെക്കാൾ മൂത്തത് ആണേലും എന്നെ അച്ചായാ എന്നായിരുന്നു വിളിച്ചിരുന്നത്... അവളെ ഞാൻ ആൻവിയെ എന്നും... പിന്നെ കുറുമ്പ് കൂടുമ്പോൾ അവൾ എന്നെ പഞ്ചാര കുഞ്ചു ആക്കും... എന്തും പരസ്പരം പറഞ്ഞ് നടന്ന നല്ലൊരു സൗഹൃദം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു എപ്പോഴും ഡെന്നി ഇല്ലാത്തപ്പോൾ ഞാൻ ആൻവിയുടെ വീട്ടിലേക്ക് പോകും.. അവളുമായി ഓരോന്ന് പറഞ്ഞിരിക്കും... അങ്ങനെ ദിവസങ്ങൾ പതിയെ നീങ്ങി... പതിയെ പതിയെ അവൾക്ക് എന്നോടുള്ള ബിഹേവിയറിൽ എന്തൊക്കെയോ മാറ്റങ്ങൾ ഞാൻ കണ്ട് തുടങ്ങിയിരുന്നു... അത് കാര്യമാക്കിയില്ല... അവളുമായി നല്ലോണം ഇടപഴകി... അങ്ങനെ ഒരു ദിവസം അവളുടെ നിർബന്ധത്തിൽ ഞാനും അവളും കൂടെ ഒരു ഫ്ലവർ ഗാർഡനിൽ പോയി... അവിടുത്തെ ഗാർഡനിൽ ഒരുപാട് നേരം ഞങ്ങൾ സമയം ചെലവഴിച്ചു... ചുമ്മാ ഞാൻ ബെഞ്ചിൽ ഇരുന്ന് മറ്റു പെണ്ണ്പിള്ളേരെ വായിനോക്കി ഇരിക്കുവായിരുന്നു... " ടാ പഞ്ചാരേ... ആൻവിയുടെ വിളികേട്ട് ഞാൻ അവളെ തിരിഞ്ഞ് കൂർപ്പിച്ച് നോക്കി... അതിനവൾ ഒന്ന് ഇളിച്ചെച്ച് എന്റെ അടുത്തേക്ക് വന്നു... " അതേ അച്ചായാ വന്നേ നമുക്ക് ആ താമര കുളത്തിലേക്ക് പോകാം... എന്നെയും വലിച്ചോണ്ട് അവൾ നേരെ പോയത് ആ പൂളിന്റെ അടുത്തായിരുന്നു...

ഒരുപാട് ആളുകൾ ഒന്നും ഇല്ലായിരുന്നു കുറച്ച് നേരം അവിടെ ഞങ്ങൾ നിന്നു... " അച്ചായാ... കുളത്തിലെ വെള്ളത്തിൽ കല്ല് വെറുതെ എറിഞ്ഞ് നിക്കുന്ന നേരമാണ് ആൻവി വിളിച്ചതും ഞാൻ അവളെ തിരിഞ്ഞ് നോക്കി... അവൾ ഒന്ന് ചിരിച്ചോണ്ട് എന്റെ അടുത്തേക്ക് വന്നു ഞാൻ നെറ്റി ചുളിച്ച് അവളെ നോക്കി... """" .....അച്ചായാ... ഞാൻ എനിക്ക് അച്ചായനെ ഇഷ്ട്ടാ അത് സൗഹൃദത്തിൽ ഉള്ള ഇഷ്ട്ടം ആണെന്ന് തെറ്റിദ്ധരിക്കല്ലേ അല്ലാതെ പ്രണയം എന്നൊക്കെ പറയില്ലേ അതാണ്... ഞാൻ ഇതുവരെ അറിയാത്ത ഫീലിംഗ്‌സ് ഒക്കെ ഞാൻ അച്ചായനോട് എനിക്ക് തോന്നി തുടങ്ങി... എനിക്ക് അച്ചായനോട് പ്രണയം ആണ്... അച്ചായൻ ഇത് അംഗീകരിക്കുമോ ഇല്ലെന്ന് അറിയില്ല കാരണം നിന്നെക്കാൾ എനിക്ക് രണ്ട് വയസ്സ് കൂടുതൽ ആണ് ഇഷ്ടമല്ലെങ്കിലും വെറുക്കരുതെ.... """" അവൾ പറഞ്ഞതൊക്കെ കേട്ടപ്പോൾ ആകെ കിളി പാറി കാരണം ഞാൻ അവളെ അങ്ങനെ കണ്ടിട്ടില്ല... സൗഹൃദത്തിന് ഉപരി സഹോദരി അല്ലേൽ രണ്ടും ഇടച്ചേർന്ന ബന്തം അതായിരുന്നു മനസിൽ... ഇപ്പൊ അവൾ പറഞ്ഞതൊക്കെ കേട്ടപ്പോൾ അറിയാണ്ട് ഞാൻ നിശാബ്തമായി പോയി... എന്ത് പറയും എന്ന ചിന്ത ആയി പിന്നീട്... അത് പോയിട്ട് എനിക്ക് ആൻവിയോട് ഇതുവരെ തോന്നാത്ത ഇഷ്ട്ടം എങ്ങനെ ഉണ്ടാക്കി എടുക്കും.... എന്നൊക്കെ ചിന്തകൾ മനസിൽ ഓടി എത്തി... അവൾ പറഞ്ഞതിന് മറുപടി നൽകാതെ ഞാൻ അവളെയും കൂട്ടി അവിടുന്ന് ഇറങ്ങിയിരുന്നു...

ദിവസങ്ങൾ പതിയെ കൊഴിഞ്ഞു ഇടയ്ക്കായി +2 റിസൾട്ട് ഒക്കെ വന്നു... ഞാൻ ആൻവിയുമായി കൂട്ടുകൂടി മുമ്പത്തെ പോലെ പക്ഷെ അവൾ ചോദിച്ചതിന് ഉത്തരം കൊടുത്തൊന്നുമില്ല... അങ്ങനെയിരിക്കെ ഒരു ദിവസം പരസ്പരം ഓരോന്ന് പറഞ്ഞ് ഇരിക്കുന്ന സമയം അവൾ വീണ്ടും അവളുടെ ഇഷ്ട്ടം എന്നോട് ചോദിച്ചു... അതിന് ഒന്ന് മൗനമായി ഇരുന്ന് അവളെ തന്നെ നോക്കി... പിന്നെ ഒന്ന് ചിരിച്ചു... """" ആൻവി നിനക്ക് എന്നോട് തോന്നുന്ന പ്രണയം നീ എന്നോട് തുറന്ന് പറഞ്ഞില്ലേ... അതിന് എനിക്ക് തിരിച്ച് നിന്നോട് ഇഷ്ടമുണ്ടോ എന്ന് ചോദിച്ചാൽ ഇഷ്ട്ടമാണ്... പക്ഷെ അത് പ്രണയം അല്ല കൊച്ചേ... എന്നോട് കൂട്ട് കൂടിയ സമയങ്ങളിൽ നീ എനിക്ക് നല്ലൊരു സഹോദരി ആയിരുന്നു അതിൽ പരം ഒറ്റ കൂട്ടുകാരി... എന്തും തുറന്ന് പറഞ്ഞ് നടന്നവർ... """ """" ആ തുറന്ന് പറയിച്ചാലാണ് നീ എന്നോട് പറഞ്ഞത് നിന്റെ ഇഷ്ട്ടം... പക്ഷെ എനിക്ക് എന്റെ ആൻവി കൊച്ചിനെ ഒരിക്കലും ഒരു പ്രണയിനിയുടെ സ്ഥാനത്ത് കാണാൻ കഴിയുന്നില്ല... എന്നോട് നീ ഇഷ്ട്ടം പറഞ്ഞ അന്ന് തൊട്ട് ഞാൻ ചിന്തിച്ച് തുടങ്ങിയതാണ് പക്ഷെ... """" """" ഇല്ലെടോ പറ്റുന്നില്ല എന്തോ എനിക്ക് നിന്നോട് പ്രണയം എന്ന വികാരം തോന്നുന്നില്ല... പ്രണയം എന്ന സ്ഥാനത്ത് നിന്നെ വെക്കാൻ കഴിയുന്നില്ല കാരണം എന്റെ കൂടപിറപ്പ് പോലെ കണ്ട കൂട്ടുകാരിയാ നീ എന്നും എന്റെ നെഞ്ചിൽ എന്റെ കൂട്ടുകാരിൽ കൂട്ടിയ പങ്കിൽ ഒരു പടി മേലെയാണ് നിന്റെ സൗഹൃദം... """"

"""" എനിക്ക് നിന്റെ സൗഹൃദത്തിനോട് പ്രണയം ആണ് നിന്റെ കുറുമ്പുകളോടും പാട്ടുകളോടും വരകളോടും പ്രണയമാണ് പക്ഷെ അതെല്ലാം നിന്നിൽ എനിക്കുള്ള സൗഹൃദത്തിന്റെ പ്രണയ സ്ഥാനത്താണ് എന്നും ആ സ്ഥാനം നിനക്കുണ്ടാവും പെണ്ണേ.... """" ഞാൻ എന്റെ മനസ്സിൽ ഉള്ളത് അവളോട് പറഞ്ഞ് കഴിഞ്ഞതും ഞാൻ കണ്ടു ആ കണ്ണിൽ ഉതിർന്ന നീർത്തുള്ളികളെ... അത് ഞാൻ കാണാതെ ഇരിക്കാനായി തുടച്ച് കളഞ്ഞവൾ എന്നെ നോക്കി പുഞ്ചിരി... """ നീ അച്ചായാ ശെരിക്കും കൊണ്ട് കേട്ടോ എന്റെ നെഞ്ചിൽ തന്നെ കൊണ്ടു നിന്റെ വാക്കുകൾ ഒരു നിമിഷം എനിക്ക് നിന്നോട് തോന്നിയ പ്രണയം അത് ഏത് തരത്തിൽ ഉള്ളതാണെന്ന് ഇപ്പൊ നീ പറഞ്ഞില്ലേ ആ അതാ സത്യം എനിക്ക് പ്രണയം എന്ന വികാരം അല്ല മറിച്ച് സൗഹൃദത്തിൽ ഉടലെടുത്ത പ്രണയം അതാണ്... """ അത്രേം പറഞ്ഞവൾ നിറഞ്ഞ കണ്ണുകൾ തുടച്ച് എന്നെ നോക്കി ചിരിച്ചിട്ട് അവിടെ ബെഡിൽ നിന്ന് എണീറ്റ് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു... കുറച്ച് നേരം ഞാനും അവളെ എന്റെ നെഞ്ചോട്‌ ചേർത്തു... പതിയെ ഞങ്ങൾ തമ്മിൽ വീണ്ടും ആ പഴയ സൗഹൃദം തുടങ്ങി അന്ന് ആ ദിവസം ഞങ്ങൾ തമ്മിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞിരുന്നു... തിരിച്ച് ഞാൻ ഹൗസിൽ എത്തിയപ്പോൾ അറിഞ്ഞത് നാട്ടിൽ വല്ല്യമ്മച്ചി മരണപ്പെട്ട കാര്യമാണ് അറിഞ്ഞ ഉടൻ തന്നെ ഡെന്നി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു... ഫോണിന്റെ ചാർജ് തീർന്നതിനാൽ ആൻവിയെ വിളിച്ച് കാര്യം പറയാൻ പറ്റിയില്ല... അന്ന് രാത്രി തന്നെ ഞങ്ങൾ നേരെ നാട്ടിലേക്ക് തിരിച്ചു.............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story